യഥാര്‍ത്ഥ ശ്രീരാമ ചരിതം - കല്‍കി

യഥാര്‍ത്ഥ ശ്രീരാമ ചരിതം: പ്രഥമഘട്ട സുപ്രധാന രംഗം – കല്‍കി

ശ്രീരാമന്‍ തുടര്‍ന്നു. യുദ്ധത്തില്‍ സഹായിച്ചു എന്നതിന് ഒരിക്കലും രാജമഹിഷിയ്ക്ക് വരദാനം നല്‍കുവാന്‍ മഹാരാജാവിന് അധികാരമില്ല. പതിയുടെ പ്രാണന്‍ രക്ഷിച്ചതിന് പത്നിയ്ക്കും വരം നല്‍കേണ്ടതില്ല. കാരണം രണ്ടും കര്‍ത്തവ്യമാകുന്നു. കര്‍ത്തവ്യനിര്‍വ്വഹണത്തിന് വരദാനം നല്‍കുവാന്‍ പാടില്ല. യഥാര്‍ത്ഥ ശ്രീരാമ പൂര്‍വ്വാവതാര ചരിതം കല്‍കി വെളിപ്പെടുത്തുന്നു.

ചരിത്രപരമായ തെളിവുകള്‍

കല്‍കി ശ്രീരാമനായി അവതരിച്ച് ക്ഷേമരാഷ്ട്രം നടപ്പാക്കിയിരുന്നു – സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍  (അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം)

അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കിയുടെ മഹാശിവ നാഡി സൂക്ഷാല്‍ സൂക്ഷ്മ കാണ്ഡത്തില്‍ നിന്നും (ദേവരഹസ്യ കാണ്ഡം). ശിവദേവ – പാര്‍വതിദേവി ദിവ്യ സംഭാഷണം.

ആദി തമിഴ് ശ്ലോകങ്ങള്‍, മലയാള അര്‍ത്ഥം, പദാനുപദ വിവര്‍ത്തനം, വിവരണം

ഗണ്യമായ് അതന്‍മുന്നൈ മനിതനായ് (1):10:3.
കടമൈയത് മാറാമള്‍ ഇരുക്കവേണ്ടി (1):10:4.
വേണ്ടിതാന്‍ ശ്രീരാമന്‍ അവതാരംകൊണ്ട് (1):11:1.
വെഹുംസിറപ്പായ് അരക്കര്‍കളൈ മായ്ത്തവന്‍നീ (1):11:2.
കാണപ്പിന്‍ തായ്തന്തൈ തുണൈകള്‍ക്കും (1):11:3.
ഗണ്യമായ് ഒട്രുമയായ് കടമൈമാറാ (1):11:4.
മാറാമല്‍ അവര്‍കളുടന്‍ അന്‍മ്പായ്‌നിന്‍ട്രായ് (1):12:1.
മക്കളെല്ലാം പുരുന്തിട്ടാര്‍ അമൈതിയോട് (1):12:2.

ഗണ്യമായ്=ആത്മാര്‍ത്ഥതയോടെ നീതിപൂര്‍വ്വവും ക്രമപ്രകാരവും, അതന്‍മുന്നൈ=അതിനുമുമ്പ്, മനിതനായ്=മനുഷ്യനായി, കടമൈയത് മാറാമള്‍ ഇരുക്കവേണ്ടി=കടമകള്‍ സ്ഥിരമായി എങ്ങനെ ചെയ്യണമെന്ന്, വേണ്ടിതാന്‍=അറിയിക്കുന്നതിനുവേണ്ടി, ശ്രീരാമന്‍=ശ്രീരാമനായി, അവതാരംകൊണ്ട്=അവതരിച്ചു, വെഹുംസിറപ്പായ്=പ്രത്യേകമായി, അരക്കര്‍കളൈ=ദുഷ്ടശക്തികളെ, മായ്ത്തവന്‍നീ=നിഗ്രഹിച്ചവന്‍ നീ, കാണപ്പിന്‍=അതോടൊപ്പം, തായ്തന്തൈ= മാതാപിതാക്കള്‍ക്കും,തുണൈകള്‍ക്കും=സഹോദരീസ ഹോദരന്മാര്‍ക്കും, ഗണ്യമായ്=ആത്മാര്‍ത്ഥമായി നീതിപൂര്‍വ്വവും ക്രമപ്രകാരവും, ഒട്രുമയായ്=ഐക്യതയോടെ, കടമൈമാറാ=ആത്മാര്‍ത്ഥമായി കടമകള്‍ ചെയ്യുക, മാറാമല്‍=വ്യത്യാസങ്ങളില്ലാതെ, അവര്‍കളുടന്‍=അവരോടൊപ്പം തന്നെ, അന്‍മ്പായ് നിന്‍ട്രായ്=ഐക്യതയോടും സ്വീകാര്യതയോടേയും, മക്കളെല്ലാം=പ്രജകളെല്ലാം, പുരുന്തിട്ടാര്‍=അറിയിച്ചു, അമൈതിയോട്=ശാന്തിയോടും സമാധാനത്തോടും കഴിയുന്നതിന് വേണ്ടതെല്ലാം.

അതിന് മുമ്പ് (1):10:3:2. മനുഷ്യനായി (1):10:3:3. കടമകള്‍ സ്ഥിരമായി എങ്ങനെ ചെയ്യണമെന്ന് അറിയിക്കുന്നതിനുവേണ്ടി (1):10:4.-(1):11:1:1. ശ്രീരാമനായും അവതരിച്ച് (1):11:1:2,3. പ്രത്യേകമായി (1):11:2:1. ദുഷ്ടശക്തികളെ (1):11:2:2. നിഗ്രഹിച്ചവനും നീ! (കല്‍കി). (1):11:2:3. അതോടൊപ്പം (ശ്രീരാമാവതാരത്തില്‍) (1):11:3:1. മാതാപിതാക്കള്‍ക്കും (1):11:3:2. സഹോദരീ സഹോദരന്മാര്‍ക്കും (1):11:3:3. ആത്മാര്‍ത്ഥവും നീതിപൂര്‍വ്വകവും ക്രമപ്രകാരവും (1):11:4:1. ഒരുമയോടെ (1):11:4:2. ഉത്തരവാദിത്തങ്ങള്‍ ചെയ്യേണ്ടതും (1):11:4:3. അവരോടൊപ്പം തന്നെ (1):12:1:2. പ്രജകളെല്ലാം (1):12:2:1. ഒരുമയോടെ യോജിപ്പില്‍ (1):12:1:3. ശാന്തിയിലും സമാധാനത്തിലും ജീവിക്കുന്നതിനും ആവശ്യമായതെല്ലാം (1):12:2:3. അറിയിച്ചു (നടപ്പാക്കി). (1):12:2:2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

അഷ്ടമാവതാര ശ്രീകൃഷ്ണ ഭഗവാന് മുമ്പ്, സപ്തമാവതാരമായ ഭഗവാന്‍ ശ്രീരാമനായി അവതരിച്ചിരുന്നതും വിഷ്ണുദേവന്‍ ആകുന്ന കല്‍കിയാണെന്ന് സര്‍വ്വജ്ഞനായ സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

നീതിപൂര്‍വ്വം മനുഷ്യര്‍ കടമകളും ഉത്തരവാദിത്തങ്ങളും അതാത് സ്ഥാനപ്രകാരം നിര്‍വ്വഹിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് അറിയിച്ച് നടപ്പാക്കി, ദുഷ്ടശക്തികളെ നിഗ്രഹിച്ചത് സപ്തമാവതാരമായ ഭഗവാന്‍ ശ്രീരാമനായി അവതരിച്ച വിഷ്ണുദേവന്‍ ആകുന്ന കല്‍കിയാണെന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു. വിഷ്ണുദേവന്‍റെ ദശാവതാരങ്ങളില്‍ ഏഴാമത്തെ അവതാരമാണ് ഭഗവാന്‍ ശ്രീരാമന്‍. കല്‍കി തന്നെയാണ് ശ്രീരാമനായും അവതരിച്ചിരുന്നതെന്ന് അറിയിക്കുന്നതിലൂടെ കല്‍കി വിഷ്ണുദേവന്‍റെ പൂര്‍ണ്ണാവതാര സ്വരൂപമാണെന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വെളിപ്പെടുത്തുകയാണ്.

“ശ്രീരാമനായി അവതരിച്ച് പ്രത്യേകമായി ദുഷ്ടശക്തികളെ നിഗ്രഹിച്ചവന്‍ നീ” എന്നതിലൂടെ കല്‍കിയോട് നേരിട്ട് സംവദിയ്ക്കുകയാണ് ശിവദേവന്‍. ശിവദേവന്‍റെ സര്‍വ്വജ്ഞത്വത്തിന്റേയും എല്ലാമറിയുന്ന സമുന്നത സ്ഥാനാധികാരത്തിന്റേയും ഉത്തമോദാഹരണമാണിത്.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയിച്ച് ഋഷിപ്രോക്തമായി എഴുതിവെച്ചത് ഇക്കാലത്ത് അതേപ്രകാരം സംഭവിച്ചിരിക്കുന്നു. അക്കാലത്ത് ശിവദേവന്‍ കല്‍കിയോട് നേരിട്ട് അറിയിയ്ക്കുന്ന രീതിയില്‍ അരുള്‍ ചെയ്തത് ഇക്കാലത്ത് തല്‍സമയ സംപ്രേഷണം പോലെ യഥാവിധി താളിയോലയില്‍ എഴുതിവെച്ചപ്രകാരം അതേ വയസ്സില്‍ വന്ന് വായിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകുന്ന അസുലഭ അവസരമാണിത്.

അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യകാണ്ഡത്തില്‍നിന്നും.

കല്‍കിയുടെ സന്ദേശം: നിന്ദിക്കാതിരിക്കല്‍ യഥാര്‍ത്ഥ വന്ദിക്കല്‍

നിന്ദിക്കാതിരിക്കല്‍ യഥാര്‍ത്ഥ വന്ദിക്കല്‍

– കല്‍കി

ശ്രീരാമന്‍- ബുക്ക്‌ കവര്‍

ആമുഖം

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അറിയുക എന്ന മൗലികാവകാശത്തെ ഞാന്‍ ബഹുമാനിക്കുന്നു. ആ സദുദ്ദേശ്യം മാത്രമേയുള്ളൂ.

വസ്തുതകള്‍

കോടാനുകോടി മനുഷ്യരില്‍ നിന്നും പ്രത്യേകമായി ഒരാളെമാത്രം വേര്‍തിരിച്ചറിയുവാന്‍ കഴിയുന്നതെങ്ങനെ?

വ്യത്യസ്ത ഭാവങ്ങളുണ്ടാകുമെങ്കിലും ഓരോ മനുഷ്യനും ഒരു രൂപം, മുഖം, ആകൃതി, ഘടന, വിരലടയാളം തുടങ്ങിയവയുണ്ടാകും. അതില്‍ വ്യത്യാസമുണ്ടായാല്‍ മറ്റൊരാളാകും. അതുകൊണ്ടാണ് ഓരോരുത്തരേയും തിരിച്ചറിയുവാന്‍ സാധിക്കുന്നത്‌. സാര്‍വ്വജനീനമായി അംഗീകരിക്കപ്പെടുന്ന വസ്തുതയാണിത്.

ഭഗവാന്‍ ശ്രീരാമനും ശ്രീകൃഷ്ണനും രാജാവായിരുന്നു. മനുഷ്യനും അവതാരവുമാകുന്നു.  അക്കാലത്തും ധാരാളം മികവുറ്റ ചിത്രകാരന്മാരും ശില്പികളും ഉണ്ടായിരുന്നു.

അക്കാലത്ത് സൂക്ഷിച്ച സപ്തമാവതാര ശ്രീരാമന്‍റെയും അഷ്ടമാവതാര ശ്രീകൃഷ്ണന്റേയും യാഥാര്‍ത്ഥ വിഗ്രഹവും ചിത്രവും ഇപ്പോള്‍ ലഭ്യമായിരുന്നുവെങ്കില്‍, നിരവധി ശില്പികള്‍ കൊത്തിയെടുത്ത വ്യത്യസ്ത രൂപവും മുഖവും ദേഹഘടനയും ആകൃതിയുമായി ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയുമെന്ന പേരില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള അനേകം ചിത്രങ്ങളേയും വിഗ്രഹങ്ങളേയും ശില്പങ്ങളേയും അംഗീകരിക്കുമായിരുന്നോ?

ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും യഥാര്‍ത്ഥ ചിത്രവും വിഗ്രഹവുംപോലും സൂക്ഷിച്ചു നിലനിര്‍ത്താത്തതിനാല്‍ ലഭ്യമല്ലാതിരിക്കേ അവതാര ചരിതത്തില്‍ നിന്ദിതമായ കല്പിത കഥകള്‍ കൂട്ടിച്ചേര്‍ത്ത് വികലമാക്കുവാന്‍ പ്രയാസമെന്ത്?

ഗാന്ധിജിയുടെ യഥാര്‍ത്ഥ ചിത്രം ലഭ്യമായതിനാല്‍ മറ്റേതെങ്കിലും രൂപം വരച്ച് അത് ഗാന്ധിജിയാണെന്ന് കരുതി നിന്ദിക്കേണ്ടതില്ല.

എപ്പോഴും എല്ലാവര്‍ക്കും  എല്ലാ കാര്യങ്ങള്‍ക്കും ഈ നിയമം ബാധകമാകുന്നു.

Read More


സന്ദര്‍ഭം

അയോദ്ധ്യയുടെ രാജാവായ ദശരഥന്‍ സ്വപുത്രനായ ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യുവാന്‍ തീരുമാനിച്ചു. യുവരാജാഭിഷേകദിനവും വിളംബരം ചെയ്തു. പ്രജകള്‍ ആഘോഷത്തില്‍ മുഴുകി. അഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ……..

യഥാര്‍ത്ഥ ശ്രീരാമ പൂര്‍വ്വാവതാര ചരിത പ്രഥമഘട്ട സുപ്രധാന രംഗം കല്‍കി വെളിപ്പെടുത്തുന്നു

“യുവരാജാ രാമാ! മഹാരാജാവിനെ ശീഘ്രം മുഖം കാണിക്കുവാന്‍ ആവശ്യപ്പെടുന്നു!” സുമന്ത്രന്‍ രാജകല്‍പ്പന രാമനെ അറിയിച്ചു.

“നാമിതാ തയ്യാറായിക്കഴിഞ്ഞു!” ആഥിത്യമര്യാദയെ പാലിച്ചുകൊണ്ട് ശ്രീരാമന്‍ മറുപടി നല്‍കി.

യാത്രക്കൊരുങ്ങവേ-

“വേഗം വരണം. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാകുന്നു. രാജാഭിഷേകത്തിന് ദിവസങ്ങളല്ലേയുള്ളൂ?” വസ്ത്രധാരണത്തിനിടെ സീതയുടെ പരിഭവം.

“ശരി!” രാമന്‍ മറുപടി പറഞ്ഞു.

“യാത്രയാവാം!” അന്തഃപുരത്തില്‍നിന്ന് പുറത്തുവന്ന് സുമന്ത്രനോടായി ശ്രീരാമന്‍ ചൊല്ലി.

“പ്രത്യേകിച്ച് വിശേഷം?” ശ്രീരാമന്‍ അന്വേഷിച്ചു.

കല്‍കിയുടെ സന്ദേശം : ശ്രീരാമന്‍

മഹാരാജാവ് പതിവില്ലാത്തവിധം കഠിനമായ മനോവ്യഥ അനുഭവിക്കുന്നതായി തോന്നുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളും, ദുഃഖത്താല്‍ കുതിര്‍ന്ന ഭാവവും, പാറിപ്പറക്കുന്ന മുടിയും, തെന്നിമാറിയ വസ്ത്രങ്ങളും – എല്ലാംകൂടി രാജാവും കൊട്ടാര അന്തരീക്ഷവും എന്തോ കാര്യമായ വിഷമത്തില്‍ അകപ്പെട്ടപോലെ സൂചിപ്പിക്കുന്നു. പക്ഷെ, എന്തെന്ന് അറിയില്ല! എന്നാല്‍ രാജമഹിഷി കൈകേയി നീരസത്തിലാണെന്ന് മാത്രം കേള്‍ക്കുന്നുമുണ്ട്. കൂടുതലൊന്നും അറിഞ്ഞിട്ടില്ല.” സംശയകരമായ ചില സാഹചര്യങ്ങളെക്കുറിച്ച് തനിക്കറിയാവുന്നത് മാത്രം സുമന്ത്രന്‍ അറിയിച്ചു.

“ഉം!” ശ്രീരാമന്‍ കൂടുതലൊന്നും പറഞ്ഞില്ല.

കൊട്ടാരത്തിലെത്തവേ, ദശരഥനെ മുഖം കാണിക്കുവാനായി ശ്രീരാമന്‍ അന്തഃപുരത്തിലേക്ക് പ്രവേശിച്ചു.

“ഉണ്ണീ…. രാമാ……”

ദര്‍ശനമാത്രയില്‍ തന്നെ പതിവിന് വിപരീതമായി ദശരഥ മഹാരാജാവ് ദുഃഖാര്‍ത്തനായി കരഞ്ഞുകൊണ്ട് ശ്രീരാമനെ ആലിംഗനംചെയ്തു.

സുമന്ത്രന്‍ വിവരിച്ചതുപോലെ ദശരഥരാജന്‍ ആകെ മാറിയിരിക്കുന്നു. പക്ഷേ, രാമനില്‍ തെല്ലുപോലും ഭാവഭേദമില്ല.

വിലപിക്കുന്ന ചുണ്ടുകളാലും, വിറയ്ക്കുന്ന കൈകളാലും, പിഴക്കുന്ന ചുവടുവെയ്പ്പുകളാലും വൃദ്ധനായ ദശരഥന്‍ രാമനോടീവിധം ചൊല്ലി.

“രാമാ! നാം ഒരു വിഷമവൃത്തത്തില്‍പ്പെട്ടിരിക്കുന്നു. ഉപായമെന്തെന്ന് നീ തന്നെ ചൊല്ലിയാലും. ധര്‍മ്മമായിരിക്കണം ചെയ്തികളോരോന്നിന്റേയും അടിസ്ഥാനമെന്നിരിക്കേ, നിയുക്ത യുവരാജാവും ധര്‍മ്മപുരുഷനുമായ രാമന്‍ തന്നെ വിധിക്കുക. രാജനീതിപ്രകാരം നാമിത്‌ മറ്റാരേയും അറിയിച്ചിട്ടില്ല.”

“അവിടുന്ന് വിഷയമെന്തെന്ന് അറിയിച്ചാലും!” സൗമ്യവും ശാന്തവും എന്നാല്‍ ഗാംഭീര്യം കലര്‍ന്നതുമായ ഭാവത്തില്‍ ശ്രീരാമന്‍ സ്വപിതാവ് എന്നതിലുപരി മഹാരാജാ ദശരഥനോട്  അന്വേഷിച്ചു.

“രാമാ! വിഷയത്തെ വെളിപ്പെടുത്തുന്നതിനു മുമ്പേ നാമൊന്ന് ചോദിക്കട്ടെ! നാം രാമന്‍റെ പിതാവും അയോദ്ധ്യയുടെ രാജാവുമാകുന്നു. നിയുക്ത യുവരാജാവും നമ്മുടെ പുത്രനുമായ രാമന്‍ ആരുടെ വാക്കിനെയാണ് അനുസരിക്കുക. പിതാവിന്റേയൊ രാജാവിന്റേയൊ?” തെല്ലൊരു ഗൗരവമുണ്ടെങ്കിലും ദശരഥനില്‍ ആശങ്ക അലയടിക്കുന്നുണ്ട്.

“നിയുക്ത യുവരാജാവായ നാം പ്രജാക്ഷേമത്തിന് ഉപകരിക്കുന്നത് രാജനീതിപ്രകാരം ധാര്‍മ്മികവും പ്രായോഗികവും പൊതുനന്മയോടെ യുക്തിയുക്തം പ്രയോജനപ്പെടുന്നതുമെങ്കില്‍മാത്രം രാജാവിന്‍റെ വാക്കുകള്‍ അനുസരിക്കും. ധാര്‍മ്മികമായി കുടുംബത്തിലെ ബന്ധവും സ്ഥാനവുംപ്രകാരം കുടുംബത്തിന്‍റെ ക്ഷേമത്തിന് പ്രായോഗികമായി നീതിപൂര്‍വ്വം ഉതകുന്നതാണെങ്കില്‍മാത്രം പിതാവിന്റേയും വാക്കുകള്‍ അനുസരിക്കും. വാക്കിന് രാജാവ്, പിതാവ് എന്നീ മമതാ ബന്ധനങ്ങളോ വകഭേദങ്ങളോ പാടില്ല. അതാത് സ്ഥാനാധികാരപ്രകാരം ധാര്‍മ്മികമെങ്കില്‍മാത്രം രാജാവും പിതാവും പറയുന്നത് അനുസരിക്കും. വ്യക്തിക്കും ബന്ധത്തിനുമല്ല പ്രാധാന്യം. വ്യക്തി നിലകൊള്ളുന്ന സ്ഥാനത്തിനും ധര്‍മത്തിനും നീതിക്കുമാകുന്നു ഏറ്റവും പ്രാധാന്യം.” ശ്രീരാമന്‍ ശാന്തമായി അറിയിച്ചു.

“ഹായ്‌! നമുക്ക് സന്തോഷമായി!! രാമന്‍ തന്നെ ഉത്തമന്‍! രാജാവാകാന്‍ രാമന്‍ തന്നെ ഉത്തമന്‍!! അയോദ്ധ്യാവാസികളുടെ സൗഭാഗ്യം!!!” ആത്മഗതമെന്നോണം ആഹ്ളാദത്താല്‍ ദശരഥന്‍ ഉരുവിട്ടുകൊണ്ടിരുന്നു.

സ്വല്പംമുമ്പ് വിഷാദത്തിന്‍റെ കയ്പ്പുനീര് കുടിച്ച രാജാ ദശരഥന്‍ ഇപ്പോള്‍ പ്രസന്നനായി.

“രാജമഹിഷിമാരില്‍ ഒരാള്‍ക്ക് വളരെ മുമ്പ്  രാജാവ് വാക്കാല്‍ വരദാനം നല്‍കിയിരുന്നു. പിന്നീടൊരിക്കല്‍ ആ രാജമഹിഷി രാജാവിനോട് വരദാനം നിറവേറ്റുവാന്‍ ആവശ്യപ്പെട്ടു. ഭരണത്തെ പ്രതിസന്ധിയിലാഴ്ത്തുന്നതും രാജനീതിക്കും പ്രജാക്ഷേമത്തിനും വിരുദ്ധവുമായ കാര്യമാണ് രാജമഹിഷി ആവശ്യപ്പെട്ടതെങ്കില്‍ അത് നിറവേറ്റുവാന്‍ ധാര്‍മ്മികമായി രാജാവ് ബാധ്യസ്ഥനാണോ?” ചിതറിക്കിടന്നിരുന്ന വസ്ത്രം ശരിയാക്കുന്നതിനിടയില്‍ ദശരഥന്‍ വീണ്ടും ചോദിച്ചു. ദശരഥന്‍ ഉപയോഗിക്കുന്നത് വ്യംഗമായ ശൈലിയാണ്.

“രാജനീതിക്കും ധാര്‍മ്മികതക്കും പ്രജാക്ഷേമത്തിനും നിരക്കാത്തതൊന്നും രാജാവ്‌ നിര്‍വ്വഹിക്കുവാന്‍ പാടില്ല. രാജ്യത്തിന്‍റെ സുരക്ഷക്കും പ്രജാക്ഷേമത്തിനും എതിരായ യാതൊരു കാര്യവും നിര്‍വ്വഹിക്കുവാന്‍ രാജാവിനും രാജമഹിഷിക്കും അധികാരമില്ല. കുടുംബസ്വത്തല്ല രാജ്യം. രാജ്യമുണ്ടെങ്കില്‍ മാത്രമേ കുടുംബവും നിലനില്‍ക്കുകയുള്ളൂ. സ്വാര്‍ത്ഥതക്കായി രാജാധികാരത്തെ ദുരുപയോഗപ്പെടുത്തുന്നത് അധാര്‍മ്മികവും രാജനീതിയ്ക്ക് വിരുദ്ധവുമാകുന്നു.”

ശ്രീരാമന്‍ തുടര്‍ന്നു.

രാജാവ്, രാജമഹിഷി എന്നിവ സ്ഥാനങ്ങളാകുന്നു. ഏതൊരു സ്ഥാനത്ത് ആരാണോ അവര്‍ക്ക് ആ സ്ഥാനത്തിന്‍റെ അധികാരങ്ങള്‍ ഉണ്ടായിരിക്കും. വ്യക്തിക്ക് അധികാരങ്ങളില്ല. സ്ഥാനത്തിനാകുന്നു അധികാരം. വ്യക്തിക്ക് മാനുഷിക അവകാശങ്ങള്‍ മാത്രമേയുള്ളൂ. ഏതൊരു സ്ഥാനത്താകുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ ഏതൊരാള്‍ക്കും അധികാരങ്ങള്‍ ഉണ്ടായിരിക്കുകയുള്ളൂ. സ്ഥാനാധികാരങ്ങളെ യാതൊരു കാരണവശാലും സ്വാര്‍ത്ഥതയ്ക്കായി ആ സ്ഥാനത്തുള്ള വ്യക്തി ദുരുപയോഗപ്പെടുത്തരുത്. സ്ഥാനാധികാരത്തെ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കും കാര്യലാഭത്തിനും ദുരുപയോഗപ്പെടുത്തരുത്. തനിക്കര്‍ഹതപ്പെടാത്തതും അധികാരപ്പെടാത്തതുമായ യാതൊരു കാര്യങ്ങള്‍ക്കും സ്ഥാനത്തുള്ള വ്യക്തി ശ്രമിക്കരുത്.”

“വ്യക്തിക്ക് അവകാശങ്ങള്‍ മാത്രമേയുള്ളൂ, സ്വയം അധികാരങ്ങളില്ല. ഒരു വ്യക്തി ഏതൊരു സ്ഥാനത്താണോ, ആ സമയത്ത് പ്രസ്തുത സ്ഥാനാധികാരം വ്യക്തിയില്‍ നിക്ഷിപ്തമായിരിക്കും എന്നുമാത്രം. സ്ഥാനത്തിനുവേണ്ടി മാത്രം വ്യക്തിക്ക് അധികാരമുണ്ടായിരിക്കും. വ്യക്തിക്കുവേണ്ടി അധികാരങ്ങളില്ല. വ്യക്തിക്ക് മാനുഷിക അവകാശങ്ങള്‍ മാത്രമേയുള്ളൂ. ഇതാകുന്നു ധാര്‍മ്മികമായ രാജനീതി. തുല്യത്തില്‍ നിലകൊള്ളുന്നത് അഥവാ സന്തുലിതം ആകുന്നു ധര്‍മം എന്ന പദത്താല്‍ ഉദ്ദേശിക്കുന്നത്. അതാത് സമയങ്ങളില്‍ വ്യക്തി നിലകൊള്ളുന്ന അതാത് സ്ഥാനപ്രകാരമുള്ള ഉത്തരവാദിത്തങ്ങള്‍, കടമകള്‍, കര്‍ത്തവ്യങ്ങള്‍, ദൗത്യങ്ങള്‍ എന്നിവ കൃത്യതയോടെ ദുരുദ്ദേശമില്ലാതെ സമയബന്ധിതമായും പ്രയോജനകരമായും പൂര്‍ത്തിയാക്കുന്നതിനെയാണ് രാജനീതിപ്രകാരമുള്ള ധാര്‍മ്മികമായ നിര്‍വ്വഹണം എന്നതിനാല്‍ ഉദ്ദേശിക്കുന്നത്. യഥാക്രമം വ്യക്തിയ്ക്ക് സ്വയം ചുമതലയും, കുടുംബത്തോട് ഉത്തരവാദിത്തവും, സമൂഹത്തോട് കടമയും, രാഷ്ട്രത്തോട് കര്‍ത്തവ്യവും ലോകത്തോട് ദൗത്യവുമാകുന്നു. ഇതില്‍ സുപ്രധാനം രാഷ്ട്രത്തോടുള്ള കര്‍ത്തവ്യം പൂര്‍ത്തിയാക്കുന്നതിനാകുന്നു. സ്വാഭാവികമായും അത് ലോകത്തോടുള്ള ദൗത്യപൂര്‍ത്തീകരണമായിത്തീരുന്നു.”

“രാജാവ്, രാജമഹിഷി, പ്രധാനമന്ത്രി, സൈന്യാധിപന്‍, മാതാവ്, പിതാവ്, വൈദ്യന്‍ മുതലായവയെല്ലാം സ്ഥാനങ്ങളാകുന്നു. ഓരോ സ്ഥാനത്തിനും അതിന്‍റെ ഘടനയും അധികാരങ്ങളുമുണ്ടായിരിക്കും. ഓരോ സ്ഥാനത്തുമുള്ള വ്യക്തിക്ക് (പുരുഷനായാലും സ്ത്രീയായാലും) ആ സ്ഥാനത്തിന്‍റെ അധികാരങ്ങളുണ്ടായിരിക്കും. വ്യക്തി ആ സ്ഥാനത്തിന് അനുയോജ്യമായും അതിന്‍റെ അധികാരപരിധിയില്‍ ഒതുങ്ങിയുംമാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. അല്ലെങ്കില്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും അധര്‍മ്മവും വിളയാടും.”

“രാജാവ് എന്ന സ്ഥാനത്തുള്ള പുരുഷന്‍റെ പത്നി എന്ന സ്ഥാനത്തുള്ള സ്ത്രീയ്ക്കാകുന്നു രാജമഹിഷി എന്ന സ്ഥാനാധികാരം. പതി, പത്നി എന്നീ സ്ഥാനങ്ങള്‍ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. രാജാവ്, രാജമഹിഷി എന്നീ സ്ഥാനങ്ങള്‍ രാഷ്ട്രത്തിലും.”

“എല്ലായ്പ്പോഴും രാഷ്ട്രത്തിനാകുന്നു ഏറ്റവും പ്രാധാന്യം. രാഷ്ട്രം നിലനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ തനത് സംസ്ക്കാരവും കുടുംബ ബന്ധങ്ങളും മാഹാത്മ്യത്തോടെ നിലനില്‍ക്കുകയുള്ളൂ. സ്വന്തം സംസ്ക്കാരത്തില്‍ അഭിമാനത്തോടെ പടുത്തുയര്‍ത്താത്ത ഏതൊരു രാജ്യത്തിലെ പ്രജകള്‍ക്കും വൈദേശികാടിമത്തം സഹിക്കേണ്ടിവരും. രണ്ട് വിധത്തിലാണിത്. ഒന്ന്, വിദേശഭരണത്താലുള്ള അടിമത്തം. രണ്ടാമത്തേത് വിദേശ സംസ്ക്കാരമെന്ന പേരിലുള്ള അധാര്‍മ്മികതയാലുള്ള അടിമത്തം. അതുകൊണ്ടാണ് കുടുംബത്തേക്കാള്‍ രാഷ്ട്രത്തിന് പ്രാധാന്യം കൊടുക്കുന്നത്. ഏതൊരു രാജ്യത്തിനും സ്വന്തം സംസ്ക്കാരമുണ്ടായിരിക്കും. സംസ്ക്കാരം ജീവിതത്തെ പ്രശോഭിതമായി നിലനിര്‍ത്തുവാനും പരസ്പര സൗഹൃദത്തിനും വിവേചനങ്ങളില്ലാതിരിക്കുന്നതിനും യോജിപ്പോടെ നയിയ്ക്കുന്നതിനും ജീവിതാവശ്യങ്ങള്‍ പൊതു നന്മയോടെ നേടിയെടുക്കുന്നതിനും വരും തലമുറകള്‍ക്ക് സ്വസ്ഥമായ ജീവിതാന്തരീക്ഷം ഒരുക്കുന്നതിനും വേണ്ടിയായിരിയ്ക്കണം. അത്തരം സംസ്ക്കാരത്തെ തനിമയോടെ നിലനിര്‍ത്തുവാന്‍ സാധിക്കുന്നതിലാണ് വിജയം. കെട്ടുറപ്പുള്ള രാജ്യത്തിനുമാത്രമേ സ്വന്തം സംസ്ക്കാരം നിലനിര്‍ത്തുവാന്‍ സാധിക്കൂ. അധിനിവേശം വൈദേശികതയുടെ വേരുറപ്പിക്കും. രാജ്യം അന്തഃഛിദ്രമാകാതിരിക്കുവാന്‍ രാജാവും രാജമഹിഷിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സര്‍വ്വോപരി പ്രജകളും അത്യന്തം ശ്രദ്ധാലുക്കളായിരിക്കണം.”

“കുടുംബത്തിലെ അംഗങ്ങള്‍ക്ക് കുടുംബ ബന്ധങ്ങളില്‍മാത്രമേ അധികാരമുള്ളൂ. ഏതാനും പേരില്‍മാത്രം ഒതുങ്ങുന്നു കുടുംബത്തിലെ ഗുണവും ദോഷവും. കുടുംബത്തില്‍ ഒരു വ്യക്തി കുടുംബാംഗവും അതേസമയം രാഷ്ട്രത്തില്‍ പ്രജയുമാകുന്നു.”

“രാഷ്ട്രത്തില്‍ പ്രജകളെല്ലാവരും ഉള്‍പ്പെടുന്നു. രാഷ്ട്രത്തിലെ പ്രശ്നങ്ങളും ഗതിവിഗതികളും പ്രജകളെയെല്ലാം ബാധിക്കും. കുടുംബത്തിന്റേത് കുടുംബാംഗങ്ങളെ മാത്രവും.”

“കുടുംബാംഗം എന്ന ബന്ധവും സ്ഥാനാധികാരവും ഉപയോഗിച്ച് ആരും അതേ കുടുംബത്തില്‍ ഉള്‍പ്പെട്ട രാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തിയെ നിയന്ത്രിക്കരുത്. രാജ്യത്തിന്‍റെ സുരക്ഷിതത്വവും ഭാവിയും അഭിമാനവും പുരോഗതിയും പ്രജാക്ഷേമവും രാജാവില്‍ നിക്ഷിപ്തമാണ്. കുടുംബാംഗങ്ങളുടെ അറിവില്ലായ്മക്കും ദുരാഗ്രഹങ്ങള്‍ക്കും അതിമോഹങ്ങള്‍ക്കും കുടിലതക്കും യാതൊരു കാരണവശാലും രാജാവ് വശംവദനായി കീഴ്പ്പെടരുത്.”

“കുടുംബാംഗങ്ങളെ കുടുംബത്തില്‍ നിലയ്ക്ക്നിര്‍ത്തിയിരിക്കണം. രാജ്യകാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് കുടുംബാംഗങ്ങള്‍ എത്തിയാല്‍ രാജാവ് നിഷ്ക്രിയനായെന്ന് സാരം. അതിനിട വരുത്തരുത്. അത് അനുവദിക്കരുത്. രാജാവിന്‍റെ നിഷ്ക്രിയത്വം രാജ്യത്തിന്‍റെ ഭാവിയും സുരക്ഷിതത്വവും പ്രജാക്ഷേമവും അപകടപ്പെടുത്തും. മമതാ ബന്ധനങ്ങളില്‍പ്പെട്ടുഴലാതെ രാജാവ് സദാ സ്വയം സംരക്ഷിക്കണം. എങ്കില്‍ മാത്രമേ പ്രജകള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. മാതാവും പിതാവും സ്വയം ശ്രദ്ധാപൂര്‍വ്വം ജീവിച്ചില്ലെങ്കില്‍ സന്താനങ്ങളുടെ സ്ഥിതി അപകടത്തിലാകുന്നതുപോലെ രാജ്യപുരോഗതിക്കും നിലനില്‍പ്പിനുംവേണ്ടി രാജാവും രാജമഹിഷിയും പ്രത്യേകം സ്വയം ശ്രദ്ധിക്കണം. രാജഹിതത്തിന് അനുസരിച്ചുമാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ.”

“സാധാരണ ഒരു വ്യക്തിക്ക് വിവാഹിതനായാല്‍ പത്നിയുണ്ടായിരിക്കും. അത് കുടുംബത്തില്‍ ഒതുങ്ങുന്നു. എന്നാല്‍ രാജാധികാരമുള്ള ഒരു വ്യക്തിക്ക് പത്നി തന്നെ രാജമഹിഷിയുമാകുന്നു. അത് രാഷ്ട്രത്തില്‍ ഉള്‍പ്പെടുന്നു. രാജാവ് തന്നെയായ വ്യക്തി കുടുംബത്തില്‍ പതി, പിതാവ്, പുത്രന്‍, സഹോദരന്‍, മാതുലന്‍ എന്നിങ്ങനെ അതാത് സ്ഥാനപ്രകാരം നിലകൊള്ളുന്നുമുണ്ട്. അതേപ്രകാരം രാജമഹിഷി കുടുംബത്തില്‍ പത്നി, മാതാവ്, മകള്‍ എന്നിങ്ങനെ അതാത് സ്ഥാനപ്രകാരവുമായിരിക്കും.”

“രാജമഹിഷിയുടെ ചെയ്തികളിലെ പിഴവുകള്‍ സഹിക്കേണ്ടിവരിക പ്രജകളാണ്. പത്നിയുടെ അപാകതകള്‍ക്ക് പതിയും കുടുംബാംഗങ്ങളും മാത്രമേ സഹിക്കേണ്ടതുള്ളൂ. ഒരു സ്ത്രീയ്ക്കുതന്നെയാണ് രാജമഹിഷി എന്ന സ്ഥാനപ്രകാരം രാജാധികാരത്തിലും പത്നി എന്ന സ്ഥാനപ്രകാരം കുടുംബത്തിലും അധികാരമുണ്ടാകുന്നത്. അത്യധികം ജാഗ്രത ആവശ്യമായ കാര്യമാണിത്. പക്വത നിര്‍ബന്ധം. പ്രസ്തുത സ്ത്രീയിലെ അഭിനിവേശം, മോഹം, ആഗ്രഹം, അഹംഭാവം, അധികാര ഗര്‍വ്വ് എന്നിവ രാജ്യത്തെ അപകടപ്പെടുത്തുമെന്ന് രാജാവ് അറിഞ്ഞിരിക്കണം. സമചിത്തതയോടെ രാജനീതിപ്രകാരം ധാര്‍മ്മികമായി പ്രജാക്ഷേമവും ഹിതവും കണക്കിലെടുത്തു മാത്രമേ രാജാവ് രാജമഹിഷിയുടെ ഏതൊരു ആവശ്യവും നിറവേറ്റുവാന്‍ പാടുള്ളൂ. ആദര്‍ശ ധീരത രാജാവിനുണ്ടായിരിക്കണം. സ്ത്രീയ്ക്കും ബന്ധനങ്ങള്‍ക്കും സ്ഥാനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും പദവികള്‍ക്കും വിധേയനാകാതിരിക്കുവാന്‍ രാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തി സര്‍വ്വദാ ശ്രദ്ധിക്കണം. പ്രജകളുടെ നിരീക്ഷണവും അത്യന്താപേക്ഷിതം.”

“രാജാവെന്നതും രാജമഹിഷി  എന്നതും സ്ഥാനങ്ങളാകുന്നു. രാജമഹിഷി എന്ന സ്ഥാനമുള്ള സ്ത്രീയ്ക്ക് രാജാവെന്ന സ്ഥാനമുള്ള പുരുഷന്‍ ഭര്‍ത്താവാകുമ്പോള്‍ പ്രജകള്‍ക്ക് പിതാവ്-സംരക്ഷകന്‍-മകന്‍-സുഹൃത്ത് തുടങ്ങിയവയെല്ലാം യഥാക്രമം രാജാവാകുന്നു. രാജാവെന്ന സ്ഥാനമുള്ള പുരുഷന് രാജമഹിഷി എന്ന സ്ഥാനമുള്ള സ്ത്രീ പത്നിയാകുമ്പോള്‍ പ്രജകള്‍ക്ക് മാതാവ്, സഹോദരി തുടങ്ങിയവയെല്ലാം യഥാക്രമം രാജമാഹിഷിയുമാകുന്നു. ധര്‍മ്മത്തിന് അനുയോജ്യമായവിധത്തില്‍ പ്രജാപരിപാലനം രാജഭരണത്തിലൂടെ സാധ്യമാക്കുക എന്നതാണ് രാജാവിന്റേയും രാജ്ഞിയുടേയും പ്രഥമ കര്‍ത്തവ്യം.”

“അതിനാല്‍, മുമ്പെന്നോ നല്‍കിയ വാക്ക് പാലിക്കുവാനെന്ന പേരില്‍ രാജനീതിക്കും പ്രജാപരിപാലനത്തിനും വിരുദ്ധമായൊരു കാര്യത്തെ രാജാവും രാജമഹിഷിയും നിര്‍വ്വഹിക്കുവാന്‍ പാടില്ല. ഒരുപക്ഷേ രാജമഹിഷി അപ്രകാരം ആവശ്യപ്പെട്ടുവെങ്കില്‍, ആരുടെയെങ്കിലും ചതിപ്രയോഗത്തിലോ ചാരവൃത്തിയിലോ ഉള്‍പ്പെട്ട്  ഭരണത്തിന്‍റെ ശിഥിലീകരണത്തിനും അസ്ഥിരതക്കുമുള്ള കുതന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു എന്ന് ധരിക്കണം. അപ്രകാരം രാജമഹിഷിയേയും, അതിന് കാരണക്കാരായ രാജ്യദ്രോഹകുറ്റത്തില്‍ ഉള്‍പ്പെട്ടവരേയും, രാജസഭ വിളിച്ച് മന്ത്രിമുഖ്യരുടേയും നീതിനിര്‍വ്വഹണാധികാരികളുടേയും മുമ്പാകെ വിസ്തരിച്ച് നിജസ്ഥിതി പ്രജകളോട് വെളിപ്പെടുത്തി കുറ്റക്കാരെ മാതൃകാപൂര്‍വ്വം ശിക്ഷിക്കണം. ഇപ്രകാരം ചെയ്തില്ലെങ്കില്‍ രാജാവ് രാജമഹിഷിയിലൂടെ ഒറ്റികൊടുക്കുന്നത്  തന്‍റെ രാജ്യത്തെയാകുന്നു. പ്രത്യാഘാതം രാഷ്ട്രത്തിന്‍റെ ശിഥിലീകരണവും, പ്രതിഫലം പ്രജകളുടെ ശാപവുമാകുന്നു.” രാജ്യതന്ത്രജ്ഞനും വിധികര്‍ത്താവുമെന്ന് വ്യക്തമാക്കുന്നതായ രാമന്‍റെ മറുപടി ദശരഥരാജനില്‍ ഒട്ടേറെ ആശ്വാസമുളവാക്കി.”

“ഉത്തരം ന്യായം!” രാമനെ രാജാവായി ലഭിച്ചതിനാല്‍ അയോദ്ധ്യാവാസികള്‍ ഭാഗ്യമുള്ളവര്‍ തന്നെ!! സംശയമില്ല! തികച്ചും ഭാഗ്യമുള്ളവര്‍!!!” തെല്ലിടനിര്‍ത്തി ദശരഥന്‍ സുമന്ത്രനോട് മുഖംകാണിക്കുവാനായി ആജ്ഞാപിച്ചു.

ക്ഷണമാത്രേ സുമന്ത്രന്‍ സമീപമെത്തി.

“നാളെത്തന്നെ രാജസഭ കൂടുവാന്‍ ഏര്‍പ്പാട് ചെയ്യുക. പ്രജകള്‍ക്കും പ്രത്യേകമായി പങ്കെടുക്കുവാന്‍ സൗകര്യം ചെയ്യണം.” സുമന്ത്രനോട് ദശരഥന്‍ കല്‍പ്പിച്ചു.

അതിനിടെ-

“ധൃതിപ്പെട്ടിങ്ങനെ സഭ വിളിക്കുന്നത്‌……” ഭവ്യതയോടെ ശ്രീരാമന്‍ അന്വേഷിച്ചു.

“എല്ലാം സഭയില്‍വെച്ച് വെളിപ്പെടുത്താം.” പെട്ടെന്ന് മറുപടി നല്‍കിയ ദശരഥന്‍ തെല്ലിട നിര്‍ത്തി, കുമാരനെ സാകൂതം വീക്ഷിച്ചു. തുടര്‍ന്ന് സേനാനായകനോട് മുഖം കാണിക്കുവാന്‍ ആജ്ഞാപിച്ചു.

“രാജനൈതിക ഉപദേഷ്ടാവായ വസിഷ്ഠനെ ശീഘ്രം നമുക്ക് കാണണം. കൂടാതെ രാജമഹിഷിമാരേയും വിളിക്കണം.” ദീര്‍ഘനിശ്വാസത്തിനുശേഷം ദശരഥന്‍ സുമന്ത്രനോട് അറിയിച്ചു.

അതിനിടെ സൈന്യാധിപന്‍ വന്ന് മുഖം കാണിച്ചു.

“ആരും കൊട്ടാരം വിട്ടുപോകുവാന്‍ പാടില്ല. കനത്ത സുരക്ഷ വേണം. അതിര്‍ത്തിയില്‍ ഉടനീളം ജാഗ്രതയും.” സൈന്യാധിപനോടായി മഹാരാജാ ദശരഥന്‍ കല്‍പ്പന നല്‍കി.

“നിയുക്ത യുവരാജാവായ രാമന്‍ ഇവിടെ വസിക്കുക.” യാത്രപറയാനൊരുങ്ങിയ രാമനോട് ദശരഥന്‍ അറിയിച്ചു.

“അവിടുത്തെ ആജ്ഞപോലെ.” രാമന്‍ കൈകൂപ്പി വണങ്ങി രാജമുഖത്തുനിന്ന് പിന്‍വാങ്ങി.

******************  ******************  ******************

പിറ്റേന്ന് രാവിലെ രാജസഭയില്‍-

മഹാരാജാവ് എഴുന്നെള്ളുന്നു എന്ന ഘോഷണം സഭയിലാകെ മുഴങ്ങി.

ദശരഥ മഹാരാജാവ്‌ സഭയില്‍ പ്രവേശിച്ചു. സഭാംഗങ്ങള്‍ എഴുന്നേറ്റ് കൂപ്പുകൈകളോടെ പ്രണാമങ്ങളര്‍പ്പിച്ച് ജയഭേരി മുഴക്കി.

മഹാരാജാവ് സിംഹാസനാരൂഢനായി.

“എല്ലാവരും ഉപവിഷ്ടരായാലും.” സഭാധ്യക്ഷന്‍കൂടിയായ ദശരഥരാജന്‍റെ ആജ്ഞ സന്നിഹിതരായവരെല്ലാം ശിരസ്സാവഹിച്ചു.

“ഇരിയ്ക്കൂ രാമാ!” തൊട്ടടുത്തുള്ള ശ്രീരാമനെ വാത്സല്യപൂര്‍വ്വം വീക്ഷിച്ച് ദശരഥന്‍ മൊഴിഞ്ഞു.

സീതാസമേതനായ ശ്രീരാമന് സമീപം ലക്ഷ്മണനും രാജമഹിഷിമാരും സന്നിഹിതരായിട്ടുണ്ട്. വസിഷ്ഠന്‍ ഉള്‍പ്പെടെ പ്രഗല്‍ഭരും വിദഗ്​ദ്ധരുമായ മന്ത്രിമാരും ഉപദേഷ്ടാക്കളും നീതിനിര്‍വ്വഹണാധികാരികളും മുതല്‍ സാധാരണ പ്രജകള്‍വരെ രാജസഭയില്‍ പ്രത്യേക അനുവാദത്തോടെ സന്നിഹിതരായിട്ടുണ്ട്.

“ഇന്ന്  അയോദ്ധ്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകവും എന്നാല്‍ സവിശേഷവുമായ ദിനമാകുന്നു. പൗര്‍ണ്ണമിയും അമാവാസിയും ആവശ്യം തന്നെ!! കുറ്റവും ശിക്ഷയും അതിനായ്‌ക്കൊണ്ടുള്ള വിചാരണയും ആവശ്യം തന്നെ!!!” പ്രാരംഭ നടപടികള്‍ക്കുശേഷം സഭാംഗങ്ങളോടായി മഹാരാജാ ദശരഥന്‍ ആമുഖമായി അറിയിച്ചു.

ദശരഥന്‍ ഇടയ്ക്ക് ഒളികണ്ണിട്ട് കൈകേയിയെ നോക്കി. വിവര്‍ണ്ണമായ മുഖവും വിവരണാതീതമായ ഭയാശങ്കകളോടെയുള്ള ഭാവവും എന്നത്തേക്കാളുമുപരി കൈകേയിയെ പ്രത്യേകം ശ്രദ്ധിക്കുവാനിടയാക്കി.

“രണ്ടുനാള്‍ക്കകം യുവരാജാവായി അഭിഷേകം ചെയ്യപ്പെടുന്ന ശ്രീരാമന്‍റെ നയതന്ത്രജ്ഞതയും സത്യധര്‍മ്മാദികളിലുള്ള പ്രാവീണ്യവും കര്‍ത്തവ്യബോധവും നിഷ്ഠയും, ഇവിടെ, ഈ ദിവസം, സഭയും പ്രജകളും അറിയാനായി അവസരമൊരുക്കുന്നതിനുവേണ്ടിയാണ് ഒരു പ്രത്യേക കാരണത്താല്‍ ശീഘ്രമെന്നോണം ഇന്നത്തെ സഭ വിളിച്ചത്.” അയോദ്ധ്യാരാജന്‍ തുടര്‍ന്നു.

“സഭയെ സാക്ഷിയാക്കി നാം ചോദിക്കുന്നവയ്ക്കെല്ലാം ധാര്‍മ്മികമായി രാമന്‍ ഉത്തരം നല്‍കുക. അതിനെക്കുറിച്ച് സഭാവാസികളെല്ലാം സ്വന്തം തീരുമാനവും അറിയിക്കണം.” അതിരറ്റ സന്തോഷത്തോടെയുള്ള ദശരഥന്‍റെ പ്രഖ്യാപനം ഉദ്വേഗത്തോടെ എല്ലാവരും ശ്രദ്ധിച്ചുകൊണ്ടിരുന്നു. എന്താണെന്ന് അറിയാത്തതിനാല്‍ എല്ലാവരിലും അമ്പരപ്പും പരിഭ്രമവും മാറി മാറി നിഴലിക്കപ്പെട്ടു.

“രാജ്യവും രാജാവും എന്താകുന്നു?” ദശരഥന്‍റെ ചോദ്യം.

“രാജ്യം പ്രജകളും രാജാവ്‌ പ്രജകളുടെ ധര്‍മ്മപരിപാലനത്തിനുള്ള പ്രതിനിധിയുമാകുന്നു. കൃത്യമായ അതിരളവുകളുള്ള ഒരു പ്രദേശത്തെ വ്യക്തമായ ഭരണസംവിധാങ്ങളോടെ സ്വന്തം സംസ്ക്കാരത്തില്‍ അടിയുറച്ച് ജീവിക്കുന്നവരാണ് ആ രാജ്യത്തെ പ്രജകള്‍ എന്ന് ഭൂമിശാസ്ത്രപരമായി പറയാം. ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ ധാര്‍മ്മികമായി രാജനീതിയെ പ്രജാക്ഷേമത്തിനായി ഉപയോഗിക്കുന്നതിനുവേണ്ടി പ്രജകള്‍ അനുവദിച്ച ഒരു രാജ്യത്തെ സുപ്രധാന സ്ഥാനമാണ് രാജാവ്. പ്രജാക്ഷേമത്തിനുവേണ്ടി മാത്രമേ രാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തി രാജ്യാധികാരങ്ങള്‍ ഉപയോഗിക്കുവാന്‍ പാടുള്ളൂ.” സങ്കോചമന്യേ രാമന്‍ മറുപടി നല്‍കി.

നിശബ്ദമായി സഭ കാതോര്‍ത്തുകൊണ്ടിരുന്നു.

“രാജാവ്‌ എപ്രകാരമായിരിക്കണം?” വീണ്ടും ദശരഥന്‍ ചോദ്യമുന്നയിച്ചു.

“രാജാവ് ധര്‍മ്മമായിരിക്കണം. സദുദ്ദേശ്യത്തേയും നീതിനിര്‍വ്വഹണത്തേയും രാജാവ് പ്രാണനായി കാണണം. രാജാവ് യാതൊരു കാരണവശാലും കുടുംബബന്ധങ്ങളില്‍ ബന്ധിതമാകരുത്. ആരോടും യാതൊന്നിനോടും മമതയുണ്ടാകരുത്. സൗമ്യവും സല്‍സ്വഭാവവും നിലനിര്‍ത്തുന്നതോടൊപ്പം ഗാംഭീര്യതയും നിസ്വാര്‍ത്ഥതയും മികച്ച രീതിയില്‍ രാജാവില്‍ ഉണ്ടായിരിക്കണം. പ്രജകളുടെ അതാത് സമയത്തെ പ്രധാന ആവശ്യകതകള്‍ പൊതുവായി രാജാവ് അറിഞ്ഞിരിക്കണം. കൃത്യതയോടെ രാജ്യാധികാരം പ്രജാക്ഷേമത്തിനുവേണ്ടി വിനിയോഗിക്കണം. രാജാവ് എന്ന സ്ഥാനം സ്വന്തമല്ല, അതിനാല്‍ എല്ലായ്പ്പോഴും രാജാവെന്ന സ്ഥാനത്തെ സ്വയം അനുസരിക്കണം. രാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തി ആസ്ഥാനത്തെ സ്വയം അനുസരിക്കണം. രാജാവെന്ന സ്ഥാനത്താല്‍ പ്രയോജനം ലഭിക്കേണ്ടവര്‍ പ്രജകളാണെന്ന്  എല്ലായ്പ്പോഴും സ്വയം അറിഞ്ഞിരിക്കണം. സ്ഥാനവബോധമാണ് ശരിയായ അറിവ്. രാജനീതിയെ ധാര്‍മ്മികമായി നടപ്പാക്കണം. പ്രജാപരിപാലനം കച്ചവടമല്ല. ഭരണം വരുമാനസ്രോതസ്സല്ല. രാജാവ് ഒരിക്കലും പ്രജകളെവെച്ച് കച്ചവടംചെയ്യുന്ന വ്യാപാരിയാകരുത്. പ്രജകളില്‍നിന്നും തിരിച്ചു ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കച്ചവടതാല്‍പ്പര്യത്തോടെ യാതൊന്നും രാജാവ് ചെയ്യരുത്‌. വരുമാനത്തിനുവേണ്ടി യാതൊന്നും രാജാവ് രാജഭരണത്തിലൂടെ ചെയ്യരുത്. പ്രജാക്ഷേമത്തിനുവേണ്ടി മാത്രമായിരിക്കണം ഭരണം. രാജാവ് പ്രജകളുടെ ആശ്രയവും അഭയവുമാകുന്നു.” രാമന്‍ പ്രതിവചിച്ചു.

“എങ്കില്‍ പ്രജകളോ?” ദശരഥന്‍റെ മറുചോദ്യം.

“ധര്‍മ്മത്തിന്‍റെ പരിപാലകരായിരിക്കണം. രാജാവ് ധര്‍മ്മമാകുന്ന സൂര്യനും, പ്രജകള്‍ ആ സൂര്യന്‍റെ കിരണങ്ങളുമാകുന്നു.” ഔചിത്യത്തോടെ രാമന്‍ മറുപടി നല്‍കി.

“ഭരണം എപ്രകാരമായിരിക്കണം?” ദശരഥന്‍ ചോദ്യം തുടര്‍ന്നു.

“ഭരണം ക്ഷേമത്തിനായിരിക്കണം. നീതിപൂര്‍വ്വം ധാര്‍മ്മികമായ ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ പ്രജാക്ഷേമം നടപ്പിലാക്കുന്നതിനായിരിക്കണം ഭരണം. അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം. കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ജീവിതവിജയത്തിന് ആവശ്യമായതെല്ലാം രാജനൈതിക നിയമങ്ങള്‍പ്രകാരം നടപ്പാക്കണം. സാങ്കേതിക പുരോഗതിയും സായുധസേനയും അത്യന്താപേക്ഷിതം.” ശ്രീരാമന്‍ തുടര്‍ന്നു.

“പ്രജകളുടെ ജീവിതാവശ്യങ്ങള്‍ക്ക് നിര്‍ബന്ധമായ കൃഷി, വ്യവസായം മുതലായ എല്ലാത്തിന്റേയും ഉല്‍പാദനം, സംഭരണം, വിതരണം തുടങ്ങിയവ ഭരണാധികാരിയുടെ തീരുമാനത്തിലും നിയന്ത്രണത്തിലും സ്ഥാനാധികാരത്തിലും മേല്‍നോട്ടത്തിലും മാത്രമായിരിയ്ക്കണം. എങ്കില്‍ മാത്രമേ, പ്രവര്‍ത്തന ചെലവ് കിഴിച്ച് വളരെ ചെറിയ സംഖ്യ മാത്രം മിച്ചം വെച്ചുള്ള വിലയില്‍ ലാഭേച്ഛയില്ലാതെ പ്രജകള്‍ക്ക് തന്നെ നല്‍കുവാന്‍ കഴിയുകയുള്ളൂ. അപ്പോള്‍ മാത്രമേ പ്രജകള്‍ക്ക് സ്വകര്‍മം രാഷ്ട്രസേവനമായി നിര്‍വ്വഹിയ്ക്കുവാന്‍ കഴിയൂ.” ദീര്‍ഘവീക്ഷണത്തോടെയുള്ള ശ്രീരാമന്‍റെ വാക്കുകള്‍ക്ക് പ്രസക്തിയേറി.

“സാധനങ്ങളുടെ വില വര്‍ദ്ധനവ് നിയന്ത്രിയ്ക്കുവാനും രാഷ്ട്രത്തിന്‍റെ പ്രവര്‍ത്തന ചെലവിനും കരുതല്‍ ധനത്തിനും സൈനീക സുരക്ഷാ ചെലവുകള്‍ക്കും വിദേശനാണ്യ കരുതല്‍ ധനത്തിനും ഇത്തരം സ്ഥാപനങ്ങളും സംരംഭങ്ങളും ഭരണാധികാരിയുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും മാത്രം എന്ന നിബന്ധനയോടെ ഉണ്ടായിരിയ്ക്കണം. പ്രജകളില്‍ നിന്നും നികുതി പിരിയ്ക്കാതെ രാഷ്ട്ര കാര്യങ്ങള്‍ സുഗമമായി പൂര്‍ത്തിയാക്കുവാനും പ്രജകള്‍ക്ക് സുരക്ഷാബോധം നല്‍കുന്നതിനും പ്രജകളുടെ വരുമാനം അവരുടെ കാര്യങ്ങള്‍ക്ക് തികയുന്നതിനും ഇത് നിര്‍ബന്ധമാണ്.” ശ്രീരാമന്‍ തുടര്‍ന്നു.

“കൃഷി, വ്യവസായം, സംരംഭങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, പ്രജകള്‍ക്കുള്ള വാസസ്ഥലങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, വിദ്യാദ്ധ്യയന കേന്ദ്രങ്ങള്‍, ചികിത്സാ കേന്ദ്രങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, ഭരണ നിര്‍വ്വഹണത്തിനുള്ള ഔദ്യോഗിക കേന്ദ്രങ്ങള്‍, സൈനീക കേന്ദ്രങ്ങള്‍, വനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാമുള്ള പ്രദേശങ്ങള്‍ അതാത് ആവശ്യങ്ങള്‍ക്ക് അനുസരിച്ച് രാഷ്ട്രത്തില്‍ പ്രത്യേകമായി വേര്‍തിരിച്ചിരിയ്ക്കണം. പ്രജകള്‍ക്കുള്ള വീടുകള്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളോടെയും ഭരണാധികാരി സൗജന്യമായി അനുവദിയ്ക്കണം. ഭരണാധികാരിയും രാഷ്ട്രവും ഭരണനിര്‍വ്വഹണവും പ്രജകള്‍ക്ക് അവരുടെ ദൈനംദിന ജീവിത കാര്യങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിന് വേണ്ടിയാണെന്ന് ജീവിതാനുഭവങ്ങളാല്‍ വ്യക്തമാകണം.” ദശരഥന്‍ ശ്രീരാമ വാണികളെ ശ്രദ്ധയോടെ കേട്ടു.

“രാഷ്ട്രത്തിന്‍റെ ചെലവുകള്‍ കിഴിച്ചുള്ള മിച്ച സംഖ്യയില്‍ നിന്നും എല്ലാത്തിന്റേയും ഉടമസ്ഥരായ പ്രജകള്‍ക്കും വിഹിതം ലഭിച്ചുകൊണ്ടിരിയ്ക്കണം. പ്രസ്തുത വിഹിതത്തില്‍നിന്നും പ്രജകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടതെല്ലാം സൗജന്യമായി നല്‍കുവാന്‍ കഴിയും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഭരണ നിര്‍വ്വഹണത്തിന്‍റെ അടിസ്ഥാന നിയമമാകുന്നു. പ്രജകള്‍ക്ക് അവരുടെ യോഗ്യതയും വൈഭവവും കാര്യക്ഷമതയും സ്വഭാവവും അനുസരിച്ച് യഥാവിധി തൊഴിലെടുക്കുന്നതിന് മതിയായ ഒഴിവുകളും അവസരവും ഉണ്ടാകുന്നതിന് ഭരണാധികാരിയുടെ ഇത്തരം സംരംഭങ്ങള്‍ സാഹചര്യമൊരുക്കും. നൂതനാശയങ്ങള്‍ നടപ്പാക്കാന്‍ ആവശ്യമായ സാഹചര്യം ഭരണാധികാരി ഒരുക്കികൊടുക്കണം.” ക്ഷേമരാഷ്ട്രം സങ്കല്‍പ്പമല്ല, യാഥാര്‍ത്ഥ്യമാക്കാന്‍ അറിയുന്നവര്‍ ഉണ്ടെങ്കില്‍ സാധിയ്ക്കുമെന്ന് ശ്രീരാമന്‍ തെളിയിക്കുന്നു.

“പ്രജകളുടെ അഭിരുചിയ്ക്ക് അനുസരിച്ച് തൊഴില്‍ അഥവാ കര്‍മം ചെയ്യുന്നതിനും മതിയായ പ്രതിഫലം ലഭിയ്ക്കുന്നതിനും ആവശ്യമായ വിദ്യാദ്ധ്യയനമാണ് പൂര്‍ണ്ണമായും സൗജന്യമായി ഭരണാധികാരി അനുവദിയ്ക്കേണ്ടത്. സൗജന്യ ചികിത്സ നിര്‍ബന്ധമായും നടപ്പാക്കിയിരിയ്ക്കണം. ആളോഹരി വരുമാനം വര്‍ദ്ധിയ്ക്കുന്നതോടൊപ്പം സമ്പാദ്യവും വര്‍ദ്ധിയ്ക്കണം. പ്രജകള്‍ സമ്പന്നരാവണം, സ്വകര്‍മം നിര്‍വ്വഹിച്ചുകൊണ്ട്.” ഭരണ നിര്‍വ്വഹണത്തോടൊപ്പം സ്വകര്‍മ പൂര്‍ത്തീകരണത്തിന്‍റെ പ്രാധാന്യവും പ്രായോഗികമായി ജീവിതത്തില്‍ എങ്ങനെ അത് നടപ്പാക്കാമെന്നും ശ്രീരാമന്‍ വിവരിച്ചു.

“നാണയ നിര്‍മ്മാണവും സൈന്യവും സൈനീക സേവനവും രാഷ്ട്രത്തിന്‍റെ ഭരണാധികാരിയുടെ നിയന്ത്രണത്തില്‍ മാത്രം നിലനിര്‍ത്തുന്നത് പോലെ തന്നെ സുപ്രധാനമാണ്‌ ദൈനദിന ജീവിതകാര്യങ്ങള്‍ക്കും പുരോഗതിയ്ക്കും അത്യാവശ്യമായ എല്ലാത്തിന്റേയും നിര്‍മ്മാണ-സംഭരണ-വിതരണങ്ങള്‍ ഭരണാധികാരിയുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും സ്ഥാനാധികാരത്തിലും തീരുമാനത്തിലും മാത്രമായിരിയ്ക്കണം എന്നത്. ഇത് രാജനൈതിക നിയമത്തിന്‍റെ സുപ്രധാന ഭാഗമാകുന്നു. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പ് വരുത്തണം. പ്രജകള്‍ എന്ന സ്ഥാനത്തുള്ള വ്യക്തികള്‍ക്കാണ് ഭരണാധികാരി സംരക്ഷണം അനുവദിയ്ക്കുന്നത്.” ഭരണം എങ്ങനെയായിരിയ്ക്കണമെന്ന അറിവ് ആദ്യമേ ഭരണാധികാരിയ്ക്കുണ്ടായിരിയ്ക്കണമെന്ന് ശ്രീരാമന്‍ തെളിയിയ്ക്കുന്നു.

“രാജാവ് കടംവാങ്ങി പ്രജകളെ കടക്കെണിയിലാക്കരുത് എന്നതും പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതാകുന്നു. ക്ഷേമാധിഷ്ഠിത ഭരണം പ്രാവര്‍ത്തികമല്ലെങ്കില്‍ പ്രജകള്‍ പ്രത്യക്ഷത്തില്‍ ഉടമസ്ഥരും ഫലത്തില്‍ വാടകക്കാരും യഥാര്‍ത്ഥത്തില്‍ അന്യരുമായിരിക്കും.” രാജനൈതിക നിയമപ്രകാരം ഭരണത്തെക്കുറിച്ചുള്ള ശ്രീരാമന്‍റെ വിശദീകരണത്തില്‍ എല്ലാവര്‍ക്കും സംതൃപ്തിയുണ്ടായി.

“ഒരു രാജ്യത്തെ ജനങ്ങളുടെ സുപ്രധാനമായ അവകാശമാണ് ഭരണാധികാരി എന്ന സ്ഥാനത്താല്‍ അനുവദിയ്ക്കുന്ന ക്ഷേമാധിഷ്ഠിത ഭരണം.” രാമന്‍ തുടര്‍ന്നു.

“ശുദ്ധമായ വായു, വെള്ളം, ആഹാരം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, വിദ്യാദ്ധ്യയനം, വിളക്കുകള്‍, ഊര്‍ജ്ജസ്രോതസ്സുകള്‍, വാഹനം, സാങ്കേതിക സൗകര്യങ്ങള്‍, ജോലി മുതലായവയെല്ലാം അവകാശമായി അതിനാല്‍ സൗജന്യമായി നികുതിരഹിത ഘടനയോടെ സ്വതന്ത്രമായി ജീവിയ്ക്കുവാനുള്ള സുരക്ഷിതത്തോടും സംരക്ഷണത്തോടുമൊപ്പം ഒരു രാജ്യത്തെ ഭരണാധികാരി അനുവദിയ്ക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ക്ഷേമാധിഷ്ഠിത ഭരണം പ്രാവര്‍ത്തികമാകൂ; ക്ഷേമരാഷ്ട്രം സ്ഥാപിതമാകൂ” പൂര്‍ണ്ണമായും ഔദ്യോഗികമായിരുന്നു ശ്രീരാമന്‍റെ ഉത്തരം.

“ഭരണം പ്രതിസന്ധിയിലാകുമ്പോള്‍ രാജാവ് എപ്രകാരമായിരിക്കണം?” മഹാരാജാ ദശരഥന്‍ നിയുക്ത യുവരാജാവായ രാമനോട് ചോദിച്ചു.

“രാജാവ് പക്വതയോടെ ധാര്‍മ്മികമായി പ്രജാക്ഷേമത്തിന് പ്രാധാന്യം കൊടുത്ത്‌ നേരിട്ട് ഭരണകാര്യങ്ങള്‍ നിയന്ത്രിക്കണം. രാജനീതി പ്രജകള്‍ക്ക് ലഭ്യമായിരിക്കണം. ഭരണകാര്യങ്ങള്‍ സുഗമമായി നടത്തുന്നതിനുവേണ്ട സംവിധാനങ്ങളും സജ്ജീകരണങ്ങളും പ്രബലതയോടെ നടപ്പാക്കണം. രാജാവ് ആത്മബലത്തോടെ പ്രജകളെ അഭിസംബോധന ചെയ്യണം. പ്രതിസന്ധിയുടെ കാര്യകാരണങ്ങളെ മന്ത്രിപ്രമുഖര്‍ മുതല്‍ ആവശ്യമായ എല്ലാവരുമായും ചര്‍ച്ച ചെയ്ത് വ്യക്തമായ തീരുമാനത്തിലെത്തണം. പ്രജകളുടെ അഭിപ്രായങ്ങളെ യഥാ അറിയണം. പരിഹാരങ്ങള്‍ക്കായി വിദഗ്​ദ്ധരെ രാജാവ് നേരിട്ട് ചുമതലപ്പെടുത്തണം. വിശദമായ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കുംശേഷം ശീഘ്രം വ്യക്തമായ തീരുമാനത്തിലെത്തണം. അവയെല്ലാം യഥാ പ്രജകളെ അറിയിച്ച് അവരുടെ തീരുമാനങ്ങളും അറിയണം. സൈന്യത്തെ ശക്തമാക്കണം. ചാരപ്രവര്‍ത്തനം വ്യാപിപ്പിച്ച് വിവരങ്ങള്‍ ശേഖരിക്കണം. തുടര്‍ന്ന് പ്രായോഗികവും പ്രതിസന്ധി പരിഹരിക്കുവാന്‍ ഉതകുന്നതുമായ ക്രിയാത്മക നടപടികള്‍ യുക്തിപൂര്‍വ്വം കൈക്കൊണ്ട് വിഷമാവസ്ഥകള്‍ പരിഹരിക്കണം. പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്രതിസന്ധി ഭരണത്തിനുമാത്രമേ പാടുള്ളൂ; രാജാവിന്‍റെ ധര്‍മ്മബോധത്തിനാവരുത്.” രാമന്‍റെ മറുപടി സഭാവാസികളെയെല്ലാം ആവേശഭരിതരാക്കി. ദശരഥനും ഉത്സാഹമേറി. എന്നാല്‍ കൈകേയിമാത്രം അസ്വസ്ഥയായി കാണപ്പെട്ടു.

“രാജാവുതന്നെ പതിയും പിതാവും മുതല്‍ മറ്റെല്ലാമാകുമ്പോള്‍, എങ്ങനെയായിരിക്കണം ഓരോ സ്ഥാനപ്രകാരവും വാക്ക് പാലിക്കേണ്ടതും കര്‍ത്തവ്യം പൂര്‍ത്തീകരിക്കേണ്ടതും?” ദശരഥന്‍ രാമനോട് ചോദിച്ചു.

“വാഗ്​ദാനപാലനവും കര്‍ത്തവ്യപൂര്‍ത്തീകരണവും ധാര്‍മ്മികമായിരിക്കണം. വാക്ക് പാലിക്കുന്നതിന് രാജാവെന്നും പിതാവെന്നും വകഭേദമില്ല. വ്യക്തിതന്നെയാണ് രാജാവ്, പിതാവ് മുതലായ എല്ലാ സ്ഥാനങ്ങളിലും നിലകൊള്ളുന്നത്. അതിനാല്‍ വ്യക്തിയില്‍ കുടികൊള്ളുന്ന ധാര്‍മ്മികതയാകുന്നു വാക്ക് പാലിക്കുന്നതിന് അടിസ്ഥാനം. വാക്ക് പാലിക്കുക എന്നത് കര്‍ത്തവ്യപൂര്‍ത്തീകരണമാകുന്നു. രാജാവിന് രാജ്യവും അഥവാ പ്രജകളും, പിതാവിന് പത്നിയും സന്താനങ്ങളും അഥവാ കുടുംബവും വിവിധ സ്ഥാനങ്ങള്‍പ്രകാരമുള്ള കര്‍ത്തവ്യപൂര്‍ത്തീകരണമാകുന്നു. രാജാവ് രാജ്യത്തിലോ പ്രജകളിലോ, പിതാവ് പത്നിയിലോ സന്തനങ്ങളിലോ മമതാഭാവത്തില്‍ ബന്ധിതനാകരുത്. മമതാ ബന്ധങ്ങളില്‍ കീഴ്‌പ്പെടാതെ രാജനീതിപ്രകാരം ധാര്‍മ്മികമായി സദുദ്ദേശ്യമുണ്ടെങ്കില്‍മാത്രമേ കര്‍ത്തവ്യപൂര്‍ത്തീകരണമാകുന്ന വാക്ക് പാലിക്കുവാന്‍ കഴിയൂ. മമതയ്ക്ക് കീഴ്‌പ്പെട്ടാല്‍ വിധേയത്വം സംഭവിച്ച് വിനാശത്തിന് ഇടയാകുന്നു. തന്മൂലം ആത്മബോധം പ്രകാശിക്കുകയുമില്ല.” സ്വതസിദ്ധമായ മധുരഭാഷണത്തോടെ രാമന്‍ തുടര്‍ന്നു.

“വാക്ക്പാലിയ്ക്കുമ്പോള്‍ രാജാവ് രാജനീതിപ്രകാരം രാജധര്‍മ്മവും പിതാവ് പിതൃധര്‍മ്മവും പാലിയ്ക്കണം.” ഗാംഭീര്യം കലര്‍ന്നതും എന്നാല്‍ മൃദുലവുമായ രാമന്‍റെ ഭാഷണം സഭാംഗങ്ങള്‍ക്ക്‌ അത്യുത്സാഹമേകി.

“രാജമഹിഷി എപ്രകാരമായിരിയ്ക്കണം?” അയോദ്ധ്യയുടെ രാജാവായ ദശരഥന്‍റെ അടുത്ത ചോദ്യം.

“രാജമഹിഷി രാജ്യത്തിന്റേതാകുന്നു. പത്നി കുടുംബത്തിന്റേയും. രാജനീതിയും പ്രജാക്ഷേമവുമാകുന്നു രാജമഹിഷിയുടെ ഏറ്റവും പ്രധാന ഉദ്ദേശ്യം. രാജ്യസുരക്ഷക്കും പ്രജാപരിപാലനത്തിനും ആവശ്യമായതെല്ലാം നടപ്പിലാക്കുന്നതിന് രാജാവിനെ സഹായിക്കേണ്ടത് രാജമഹിഷിയാണ്. കുടുംബത്തിന്‍റെ വലയില്‍ കുടുങ്ങാതെ രാജ്യകാര്യങ്ങളില്‍ വ്യാപൃതനാകുവാന്‍ രാജാവിന് സാധിക്കുന്നതിന് ആവശ്യമായ വൈകാരിക മേഖലകളിലെ പിന്തുണയും വിവേകപൂര്‍വ്വം നല്‍കേണ്ടത് രാജമഹിഷിയാണ്. സധൈര്യം ഏതൊരു പ്രതിസന്ധിയിലും രാജാവിന് തുണയായിരിക്കേണ്ടതും രാജമഹിഷിയാണ്. രാജനീതിക്കും രാജഹിതത്തിനും എതിരായ യാതൊന്നും രാജമഹിഷിയില്‍നിന്നും ഉണ്ടാകരുത്.”

“ഏവരുടേയും പത്നി ധാര്‍മ്മികതയില്‍ മാത്രമായിരിക്കണം. സ്ത്രീ സഹചാരിണിയാകുന്നു. ധര്‍മ്മത്തില്‍ നിലകൊള്ളുന്നതിനുള്ള സഹചാരിണി. അതിനാല്‍ രാജമഹിഷിയും ധാര്‍മ്മികതയില്‍ മാത്രമായിരിക്കണം.” രാമന്‍റെ ഉത്തരം വസിഷ്ഠനെ കൂടുതല്‍ സന്തോഷവാനാക്കി.

“ഏതാനും രാജമഹിഷിമാരും അവരില്‍ ഒട്ടേറെ പുത്രന്മാരുമുണ്ടെങ്കില്‍, അതില്‍ ആരേയായിരിക്കണം യുവരാജാവായി രാജാവ് തിരഞ്ഞെടുക്കേണ്ടത്?” അത്യന്തം സൂക്ഷ്മതയോടെ സഭയെ വീക്ഷിച്ചശേഷം ദശരഥന്‍ ചോദ്യം തുടര്‍ന്നു.

സഭാവാസികളെല്ലാം പരിഭ്രമത്തോടെ പരസ്പരം നോക്കി. കൗസല്യയും സുമിത്രയും കാര്യമറിയാതെ ഏറെ ഉല്‍ക്കണ്ഠാകുലരാകുമ്പോള്‍ കൈകേയിയില്‍മാത്രം ഭയവും പരിഭ്രമവും മാറിമാറി നിഴലിച്ചു.

“പ്രജകള്‍ക്കെന്നും മാതൃകയാകേണ്ടതായ രാജാവിന്‍റെ ചെയ്തികളോരോന്നും ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരിക്കണം. പ്രജകളെ നയിക്കേണ്ട രാജാവിന് തന്നെ അനവധി പത്നിമാരുണ്ടെങ്കില്‍, അവരില്‍ ഒട്ടനവധി പുത്രന്മാരുണ്ടെങ്കില്‍, തീര്‍ച്ചയായും അവയൊന്നും ധാര്‍മ്മികതയ്ക്കും സദാചാരത്തിനും രാജനീതിക്കും നിരക്കുന്നതല്ല. കാരണം ഒരാള്‍ക്ക്‌ ഒരു പത്നിമാത്രമേ പാടുള്ളൂ. ഒരു വ്യക്തിക്ക് ഒരു പിതാവും ഒരു മാതാവും മാത്രമേയുള്ളൂ. പ്രകൃതിയുടെ അലംഘനീയമായ നിയമമാണത്. എങ്കില്‍മാത്രമേ സദാചാരത്തില്‍ അധിഷ്ഠിതമായ സാന്മാര്‍ഗ്ഗിക ജീവിതമുണ്ടാവുകയുള്ളൂ. ഒരു രാജ്യത്ത് നിര്‍ബന്ധമായും പാലിക്കേണ്ട നിയമമാണിത്. തെറ്റായ പ്രവണതകള്‍ മുന്‍ഗാമികള്‍ ചെയ്തേക്കാം. പക്ഷേ അറിവുള്ളവര്‍ അത് പിന്തുടര്‍ന്ന് അനാചാരങ്ങള്‍ക്ക് ഇടവരുത്തരുത്. പ്രജകള്‍ സംസ്ക്കാരത്തില്‍ നിലകൊണ്ടില്ലെങ്കില്‍ രാജ്യം അധര്‍മ്മികളുടെ കൂത്തരങ്ങാകും. അത്തൊരമൊരു സ്ഥിതി സംജാതമാകാതിരിക്കുവാന്‍ രാജാവ് സ്വയം ധാര്‍മ്മികമൂല്യങ്ങളെ സ്വന്തം ജീവിതത്തില്‍ അനുസരിച്ച് പ്രജകള്‍ക്ക് മാതൃകയാവണം. അതാണ്‌ ആര്‍ഷഭാരത സംസ്ക്കാരം എന്ന സനാതനധര്‍മ്മ ജീവിതരീതി. മഹാരാജാവ് ക്ഷമിച്ചാലും!” ശ്രീരാമന്‍റെ മറുപടി എല്ലാവരിലും ഭാവഭേദമുളവാക്കി. ഒപ്പം സംഭ്രമവും ഭയവും. തെല്ലിട നിര്‍ത്തിയ രാമന്‍ ദശരഥനെ ഒന്നുനോക്കി.

“ധൈര്യമായി തുടര്‍ന്നോളൂ. ധര്‍മ്മമൂര്‍ത്തിയായ ഉണ്ണിയുടെ വാണികള്‍ നമ്മെ ബോധാനന്ദത്തിലേക്ക് നയിക്കുന്നു. വേഗം തുടരുക. ഒട്ടും ഭയക്കേണ്ടതില്ല. ധര്‍മ്മമല്ലാത്തതായ നമ്മുടെ ചെയ്തികളേയും കുമാരന് വിമര്‍ശിക്കാം! വിചാരണ ചെയ്യാം!! ശിക്ഷ വിധിക്കാം!!!” രാമനിലെ ധര്‍മ്മനിഷ്ഠയെ വ്യക്തമായി അറിഞ്ഞ ദശരഥന്‍ തന്‍റെ വത്സലപുത്രനെ പ്രോത്സാഹിപ്പിച്ചു.

വസിഷ്ഠന്‍റെ കണ്ണുകള്‍ സംതൃപ്തിയാല്‍ നിറഞ്ഞൊഴുകി. ധര്‍മ്മത്തില്‍ നിലകൊളളുന്നതിനുള്ള  മഹാരാജാ ദശരഥന്റേയും ശ്രീരാമന്റേയും നിഷ്ഠയെ സഭയ്ക്കും ഏറെ സ്വീകാര്യമായി, ഒപ്പം മാതൃകയും.

രാമന്‍ തുടര്‍ന്നു.

“രാജനീതിയെ ഗുരുവായും, കര്‍ത്തവ്യത്തെ പിതാവായും, സംരക്ഷണത്തെ മാതാവായും, ചുമതലയേയും ഉത്തരവാദിത്തത്തേയും സന്താനങ്ങളായും, ധര്‍മ്മത്തെ ധനമായും, സദുദ്ദേശ്യത്തെ പരമാര്‍ത്ഥമായും, പരിണാമത്തെ സൃഷ്ടിയുടെ സ്വഭാവമായും, പ്രജകളെ രാഷ്ട്രമായും, ആദര്‍ശത്തെ പന്ഥാവായും, നീതിയിലും സംശുദ്ധതയിലും അധിഷ്ഠിതമായ വിവേകത്തെ വഴികാട്ടിയായും, ക്ഷേമത്തെ ഉദ്ദേശ്യമായും, അഹിംസയെ കൂടെപിറപ്പായും, അധര്‍മ്മത്തേയും അഴിമതിയേയും പ്രതിയോഗിയായും, പ്രായോഗികതയെ അടിസ്ഥാനമായും, സദാചാരത്തേയും വിനയത്തേയും നിസ്വാര്‍ത്ഥതയേയും സ്വഭാവമായും, മമതയ്ക്ക് കീഴ്​പ്പെടാതെ സദാ സ്വയം നിരീക്ഷണത്തില്‍ നിലകൊണ്ടും, സംതൃപ്തിയേയും ദിവ്യപ്രേമത്തേയും പ്രതിഫലമായും, സര്‍വ്വോപരി  സ്വയംഭൂചൈതന്യവും ( പഞ്ചഭൂതാത്മക ദേഹഘടനയല്ലാത്തതും ) പ്രകാശസ്വരൂപവും ദേവാധിദേവന്മാരും യഥാക്രമം ജ്യോതിര്‍മണ്ഡലമായ ബ്രഹ്മലോക-ശിവലോക-വിഷ്ണുലോക വാസികളുമായ ജനിതകാധികാരിയും സരസ്വതീസമേതനുമായ ബ്രഹ്മദേവനോടും  പാര്‍വ്വതിസമേതനും സര്‍വ്വാധികാരിയും പരമഗുരുവുമായ ശിവദേവനോടും ലക്ഷ്മീസമേതനും സംരക്ഷണാധികാരിയുമായ വിഷ്ണുദേവനോടും  സംശുദ്ധ ഭക്തി സ്വയം നിലനിര്‍ത്തുന്നവരായോ, സ്വന്തം ധാര്‍മ്മിക ഭക്തിയിലും വിശ്വാസത്തിലും സ്വയം നിലകൊള്ളുന്നവരായോ, സത്യസന്ധതയും ധാര്‍മ്മികമൂല്യങ്ങളും യുക്തിയും അടിസ്ഥാനമാക്കിയുള്ള ജീവിതക്രമത്തില്‍ സ്വയം നിലകൊള്ളുന്നവരായോ, പ്രകൃതിയെ ശക്തിയായി സ്വയം ഉള്‍ക്കൊള്ളുന്നവരായോ, പ്രാപഞ്ചികതയെ ജ്ഞാനമായി അംഗീകരിക്കുന്നവരായോ, സ്വയം വിദ്യാര്‍ത്ഥിയായി സ്വയം അറിയലും സാക്ഷാത്ക്കരിക്കലുമാകുന്നു ജ്ഞാനമാര്‍ഗ്ഗമെന്ന് വിശേഷിപ്പിക്കുന്നവരായോ അഥവാ സംശുദ്ധ നീതിനിര്‍വ്വഹണത്തെ ആത്യന്തിക പരമാര്‍ത്ഥമെന്ന് സ്വയം അനുസരിക്കുന്നവരായോ രാജാവിന്‍റെ സന്താനങ്ങളില്‍ ആരെങ്കിലുമുണ്ടെങ്കില്‍ പ്രസ്തുത വ്യക്തിയെ മാത്രം യുവരാജാവായി തെരഞ്ഞെടുക്കാം.”

കല്‍കിയുടെ സന്ദേശം: ബ്രഹ്മ-ശിവ-വിഷ്ണു

“രാജാവെന്നത് പിന്തുടര്‍ച്ചയായി ലഭിക്കേണ്ടതല്ല. പക്വതയും, വിട്ടുവീഴ്ച്ചയില്ലാത്ത നീതിനിര്‍വ്വഹണവും, നിസ്വാര്‍ത്ഥതയും, കാര്യപ്രാപ്തിയും, യുക്തിയും, സദാചാര ജീവിതവും, പ്രായോഗികമായ ഉള്‍ക്കാഴ്ചയും, ധൈര്യവും, സല്‍സ്വഭാവവും, അദ്ധ്വാനശേഷിയും, സദുദ്ദേശ്യവും സംശുദ്ധ ഭക്തിയും, സദാ വിദ്യാര്‍ത്ഥിയായിരിക്കുവാനുള്ള ശ്രദ്ധയും, കാര്യനിര്‍വ്വഹണത്തില്‍ സൂക്ഷ്മതയോടെ പെട്ടെന്ന് പ്രജാക്ഷേമത്തിന് അനുയോജ്യമായ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലുള്ള പ്രാവീണ്യതയും, അറിവ് ആര്‍ജ്ജിക്കുവാനുള്ള ജിജ്ഞാസയും, പ്രജാക്ഷേമം സ്വന്തംകാര്യമാകുന്നുവെന്ന ദൃഢനിശ്ചയവും, അഹംഭാവമില്ലായ്മയും, നിതാന്ത ജാഗ്രതയും, ധര്‍മ്മനിഷ്ഠയുമാകുന്നു സാമാന്യേന രാജാവാകുന്നതിനുള്ള യോഗ്യത.”

“സ്വതന്ത്രവും നിഷ്പക്ഷവും സന്തുലിതവുമായ നീതിനിഷ്ഠയാകുന്നു രാഷ്ട്രത്തിന്‍റെ നിയന്താവ്. പ്രജാക്ഷേമത്തിനായുള്ള ധാര്‍മ്മികമായ നിയമസംഹിതകളാണ് രാഷ്ട്രത്തെ നിയന്ത്രിക്കേണ്ടത്. യാതൊരു വിശ്വാസ സംഹിതകളും രാഷ്ട്രത്തെ നിയന്ത്രിക്കരുത്.  ഭക്തി-വിശ്വാസ കാര്യങ്ങള്‍ വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലുംമാത്രം ഉള്‍പ്പെടുന്നു. രാഷ്ട്രം വ്യക്തിയുടെ നിയമാനുസൃതവും ധാര്‍മ്മികവും സദുദ്ദേശ്യപരവുമായ ഭക്തി-വിശ്വാസങ്ങള്‍ക്ക്  സംരക്ഷണം നല്‍കുമെന്നുമാത്രം. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിവ ലോകത്തിലെ സുപ്രധാന ഘടനയാകുന്നു.”

നിഷ്പക്ഷതയോടെ ശ്രീരാമന്‍ തുടര്‍ന്നു.

സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്‍ നീതിനിര്‍വ്വഹണ ചരിത്രത്തിലെ സുപ്രധാന അദ്ധ്യായം രചിക്കുകയാണ്.

മഹാരാജാവിലും കൈകേയി ഒഴികെയുള്ള രാജമഹിഷിമാരിലും, രാജനൈതിക ഉപദേഷ്ടാവായ വസിഷ്ഠനിലും മന്ത്രിമുഖ്യരിലും, മറ്റ് പ്രമുഖരിലും, സഭാവാസികളിലും, പ്രജകളിലും, സര്‍വ്വോപരി ലക്ഷ്മണനിലും സീതയിലും ഒരുപോലെ ജിജ്ഞാസയും പരിഭ്രാന്തിയും വളര്‍ത്തി. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും കൃത്യമായി ഉള്‍ക്കൊള്ളാനാവാതെ എല്ലാവരും ആകാംക്ഷയോടെ വീക്ഷിച്ചുകൊണ്ടിരുന്നു.

“ഉത്തരം ശ്രേഷ്ഠം!!” സംപ്രീതനായ ദശരഥന്‍ ശ്രീരാമന്‍റെ വാക്കുകളെ സര്‍വ്വാത്മനാ സ്വീകരിച്ചു.

“കുമാരാ! നമ്മുടെ അടുത്ത ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കുക.” ദശരഥന്‍ തുടര്‍ന്നു.

“അല്പംമുമ്പ് കുമാരന്‍ വ്യക്തമാക്കിയ ഗുണങ്ങളെല്ലാം തികഞ്ഞ പുത്രനെ മഹാരാജാവ് യുവരാജാവാക്കാനായി തീരുമാനിച്ചുവെന്ന് കരുതുക. അഭിഷേകദിനവും സമയവും പ്രജകളോട് പ്രഖ്യാപിച്ചു. അതിനിടെ, മുമ്പൊരിക്കല്‍ നടന്ന യുദ്ധത്തില്‍ സഹായിച്ചതിനുള്ള പ്രത്യുപകാരമായി അനുയോജ്യമായ അഭീഷ്ടം നിറവേറ്റാമെന്ന് രാജാവ്‌ നല്‍കിയ വാക്കാകുന്ന രണ്ട് വരദാനങ്ങളെ ലഭിക്കുവാനായി യുവരാജാഭിഷേകം പ്രഖ്യാപിച്ചതായ ഈ അവസരത്തില്‍ രാജമഹിഷി ഒരു പ്രത്യേക ആവശ്യത്തെ, സ്വാര്‍ത്ഥതയാല്‍ അസാധാരണമായ ആവശ്യത്തെ ഉന്നയിച്ചുവെന്നും കരുതുക!!” സഭയുടെ ജിജ്ഞാസയെ വര്‍ദ്ധിപ്പിക്കുവാനെന്നപോല്‍ ദശരഥന്‍ തെല്ലിട നിര്‍ത്തി തുടര്‍ന്നു.

“ശ്രേഷ്ഠനും സര്‍വ്വഗുണസമ്പന്നനുമായ പ്രഖ്യാപിത യുവരാജാവിനെ നിശ്ചിത കാലത്തേക്ക് വനവാസത്തിനയച്ച് പകരം തന്‍റെ മകനെ രാജാവാക്കുക!!! അതാകുന്നു രാജമഹിഷിയുടെ അസാധാരണമായ ആവശ്യം!!!” ദശരഥന്‍റെ വാണികള്‍ സഭയെ നിശബ്ദമാക്കി.

അപ്രതീക്ഷിതമായ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്ന അവസ്ഥ. അയോദ്ധ്യ ഇതുവരേയും അഭിമുഖീകരിച്ചിട്ടില്ല ഇത്തരമൊരു രംഗം.

അതിനിടയില്‍ ദശരഥന്‍റെ വാക്കുകള്‍ സഭയാകെ പ്രകമ്പനംകൊണ്ടു.

“അല്ലയോ രാമാ! രാജനൈതിക ധര്‍മ്മാചരണങ്ങള്‍ അനുസരിച്ച് തത്സമയങ്ങളില്‍ എന്തായിരിക്കണം രാജാവിന്‍റെ തീരുമാനം?”

എല്ലാവരുടേയും ശ്രദ്ധ പൊടുന്നനെ കൈകേയിയിലേക്ക് തിരിഞ്ഞു. അവരുടെ അസ്വസ്ഥതയും ഭയവും നിറഞ്ഞ മുഖവും പരിഭ്രമത്താലുള്ള അംഗചലനങ്ങളും ഗൗരവമായ പ്രശ്നങ്ങള്‍ ഉള്ളതായി എല്ലാവരേയും സംശയിപ്പിക്കുവാന്‍ കാരണമാക്കി.

വളരെ അര്‍ത്ഥവത്തും എന്നാല്‍ ഗുപ്തമായും വിഷയാവതരണം നടത്തുന്ന രാജാവിന്‍റെ രീതിയെ വസിഷ്ഠന് ഏറെ ഇഷ്ടമായി. അദ്ദേഹംമാത്രം എല്ലാം അറിഞ്ഞിട്ടുണ്ടായിരുന്നു. വസിഷ്ഠന്‍ രാജനൈതിക നിയമങ്ങളില്‍ രാജാവിന്‍റെ ധാര്‍മ്മിക ഉപദേഷ്ടാവാണ്. അതുകൊണ്ട് ധര്‍മ്മപരിപാലനത്തില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിനും പ്രാധാന്യമുണ്ട്.

ലക്ഷ്മണനും ചിന്താകുലനായി കാണപ്പെട്ടു. സീത രാമനെ ഉറ്റുനോക്കി. പ്രജകള്‍ ആകാംക്ഷയോടെ ഓരോ വാക്കുകളും ശ്രദ്ധിച്ചുകൊണ്ടിരുന്നു. സന്തോഷവും എന്നാല്‍ ഭയാശങ്കയും മുറ്റിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ രാമന്‍ തുടര്‍ന്നു.

“അഭിപ്രായം മാറ്റാവുന്നതും എന്നാല്‍ തീരുമാനം നടപ്പാക്കി സ്വയം അനുസരിക്കേണ്ടതുമാകുന്നു. ഇവിടെ യോഗ്യനായ പുത്രനെ യുവരാജാവായി തീരുമാനിച്ച് രാജാഭിഷേകദിനംപോലും പ്രഖ്യാപിച്ചുവെങ്കില്‍, നിശ്ചയം, കാലവിളംബംകൂടാതെ പ്രജകളോടുള്ള വാക്ക് പൂര്‍ത്തീകരിക്കുവാനായി രാജാവ് യുവരാജാഭിഷേകം നടത്തണം. പ്രാപ്തനായ ഭരണാധികാരിയായിരിക്കണം തന്‍റെ പിന്‍ഗാമിയായി രാജാവ് നിശ്ചയിക്കേണ്ടത്. പ്രജകളുടെ അവകാശമാണത്. പ്രജകളുടെ അവകാശത്തെ നിലനിര്‍ത്തുകയും സംരക്ഷിക്കുകയും രാജാവിന്‍റെ മുഖ്യകര്‍ത്തവ്യമാകുന്നു.”

അക്ഷോഭ്യനായി സഭയെ നിരീക്ഷിച്ചുകൊണ്ട് ശ്രീരാമന്‍ തുടര്‍ന്നു.

“പ്രജനനത്തിനും, ധര്‍മ്മാചരണത്തില്‍ സഹാചാരിണിയാകുന്നതിനുമാണ് സ്ത്രീയെ വധുവായി വേള്‍ക്കുന്നതും തുടര്‍ന്ന് പത്നിയായി സ്വീകരിച്ച് സംരക്ഷിക്കുന്നതും. അതിനാല്‍ ധര്‍മ്മാചരണത്തിന് വിരുദ്ധമായ യാതൊന്നും പത്നിയും പതിയും പരസ്പരം ആവശ്യപ്പെടുവാനും നിര്‍വ്വഹിക്കുവാനും പാടില്ല.” ശ്രീരാമന്‍റെ വിധിപ്രസ്താവം ഭാരതചരിത്രത്തില്‍ സുന്ദരമുഹൂര്‍ത്തമായി മാറി. അതുവരേയും വെച്ചുപുലര്‍ത്തിയിരുന്ന അറിവില്ലായ്മയെ തിരിച്ചറിഞ്ഞ് വിവേകത്തോടെ ജീവിതവിജയം നേടുന്നതിനുള്ള ഉത്തമമാര്‍ഗ്ഗദര്‍ശിയായി സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്‍ സഭയാകെ, ഭാരതമാകെ നിറഞ്ഞുനിന്നു.

നിഷ്പക്ഷവും ഭയരഹിതവുമായ ശ്രീരാമന്‍റെ നീതിനിര്‍വ്വഹണം സഭയിലുള്ളവര്‍ക്കെല്ലാം അഭിമാനവും മാതൃകയുമായി.

രാമന്‍ തുടര്‍ന്നു.

“യഥാര്‍ത്ഥത്തില്‍ രാജാവും രാജമഹിഷിയും പ്രജതന്നെയാകുന്നു. പ്രജകള്‍ തങ്ങളുടെ പ്രതിനിധിയായി രാജാവിനേയും രാജമഹിഷിയേയും അവരോധിക്കുന്നുവെന്നുമാത്രം. രാജമഹിഷിയുടെ അവസരോചിതമായ സഹായം രാജാവിന്‍റെ പ്രാണരക്ഷക്കും തന്മൂലമുള്ള യുദ്ധവിജയത്തിനും കാരണമായെങ്കിലും, അതിന്‍റെപേരില്‍ രാജാവ് ഒരിക്കലും രാജമഹിഷിക്ക് അഭീഷ്ടം നിറവേറ്റാമെന്ന വരദാനം നല്‍കാന്‍പാടില്ല. കാരണം രാജാവിനെ രക്ഷിച്ച് യുദ്ധത്തില്‍ വിജയിക്കുവാന്‍ അവസരമൊരുക്കിയെന്നത്, ഫലത്തില്‍, പ്രതിയോഗിയില്‍നിന്നും സ്വന്തം രാജ്യത്തെ രക്ഷിക്കല്‍കൂടിയാകുന്നു. അവ ഏതൊരു പ്രജയുടേയും കര്‍ത്തവ്യമാകുന്നു. അതിനായി രാജാവൊരിക്കലും വരദാനം നല്‍കേണ്ടതില്ല. പകരം രാജമഹിഷിയുടെ അവസരോചിതമായ പ്രവൃത്തിയെ അംഗീകരിക്കണം. കൂടാതെ ധീരതയ്ക്കായി അര്‍ഹമായ സ്ഥാനാധികാരങ്ങള്‍ നല്‍കുകയുംവേണം. കാരണം അപ്രകാരമുള്ള പ്രോത്സാഹനം രാജ്യത്തിന്‍റെ സുരക്ഷയില്‍ ഏതൊരു പ്രജയ്ക്കും തുല്യമായ സ്ഥാനമാണുള്ളതെന്ന് വ്യക്തമാകുവാന്‍ സന്ദര്‍ഭമൊരുക്കുന്നു. മാത്രമല്ല പതിയുടെ പ്രാണരക്ഷയ്ക്കായുള്ള ഏതൊരു ശ്രമവും പത്നിയുടെ ധര്‍മ്മവുമാകുന്നു. ധര്‍മ്മത്തെ അനുഷ്ഠിക്കുമ്പോള്‍ വരദാനം നല്‍കേണ്ടതില്ല. ഏതൊരു അഭീഷ്ടവും നിറവേറ്റാമെന്ന വരദാനം നല്‍കുവാന്‍ സാധാരണ മനുഷ്യര്‍ക്ക്‌ അധികാരമില്ല എന്ന പരമപ്രാധാന്യമര്‍ഹിക്കുന്ന കാര്യം രാജാവ് വിസ്മരിച്ചു. ഭഗവാന്‍ ശിവനും വിഷ്ണുവിനും ബ്രഹ്മാവിനും മാത്രമേ ഏതൊരു അഭീഷ്ടവും നിറവേറ്റാമെന്ന വരം നല്‍കുവാന്‍ അധികാരമുള്ളൂ. സാധാരണ മനുഷ്യര്‍ക്ക്‌ യാതൊരുപ്രകാരത്തിലും അഹംഭാവത്താലുള്ള അജ്ഞതയെ ഉളവാക്കുന്ന യാതൊന്നും മാതൃകാപുരുഷനാകേണ്ടതായ രാജാവില്‍നിന്നും സംഭവിച്ചുകൂടാ.”

കല്‍കിയുടെ സന്ദേശം: ബ്രഹ്മ-ശിവ-വിഷ്ണു

തെല്ലുനേരം സഭയെ – പ്രത്യേകിച്ച് ദശരഥനേയും രാജമഹിഷി കൈകേയിയേയും – ശ്രദ്ധിച്ചുകൊണ്ട് ശ്രീരാമന്‍ തുടര്‍ന്നു.

“സ്വന്തം ജീവന്‍ രക്ഷിച്ചു എന്ന കാരണത്താല്‍ വ്യക്തിപരമായി രാജാവ്തന്നെ ഏതൊരു അഭീഷ്ടവും നിരവേറ്റാമെന്ന രണ്ട് വരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും വ്യക്തി എന്ന നിലയ്ക്ക്മാത്രം രാജാവ് അത് നിര്‍വ്വഹിക്കേണ്ടതാകുന്നു. പക്ഷേ വ്യക്തിക്ക് രാജാധികാരങ്ങളില്ല. രാജാവ് എന്ന സ്ഥാനത്തിനുമാത്രമേ അധികാരങ്ങള്‍ ഉണ്ടായിരിക്കുകയുള്ളൂ.”

“തെരുവിലെ യാജകനായ ഭിക്ഷക്കാരനും ധാര്‍മ്മികമായ അവകാശങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും, ആ ഭിക്ഷുതന്നെ രാജാവാകുമ്പോള്‍ അധികാരാവകാശങ്ങള്‍ക്ക് വ്യത്യാസമുണ്ടാകുന്നു. അതിനാല്‍ സ്ഥാനങ്ങള്‍ക്കാകുന്നു അധികാരങ്ങളുള്ളത്. തല്‍സ്ഥാനത്ത് അവരോധിയ്ക്കപ്പെട്ട വ്യക്തിയ്ക്ക് പ്രസ്തുത അധികാരാവകാശങ്ങളുണ്ടെങ്കിലും അത് ആ വ്യക്തിയ്ക്കുവേണ്ടിയാണെന്നോ വ്യക്തിയുടേതാണെന്നോ സങ്കല്‍പ്പിക്കുവാന്‍ പാടില്ല. അതുപോലെ വ്യക്തിപരമായി തികച്ചും പരിമിതമായ അധികാരാവകാശങ്ങള്‍ മാത്രമേ രാജാവിനും ഉണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ രാജാവെന്ന സ്ഥാനപ്രകാരം ആ രാജ്യത്തെ സര്‍വ്വാധികാരിയുമാകുന്നു.” രാജനീതിയെ അവലംബമാക്കി ധര്‍മ്മശാസ്ത്രത്തെ ദശരഥനന്ദനായ രാമന്‍ വിശദീകരിച്ചു.

“സര്‍വ്വഗുണസമ്പന്നനായ യുവരാജാവിനെ വനത്തിലേക്കയച്ച് പകരം തന്‍റെ മകനെ രാജാവാക്കണമെന്ന് വ്യക്തിപരമായി രാജാവ് നല്‍കിയ വരദാനത്തിന്‍റെപേരില്‍ രാജമഹിഷി ആവശ്യപ്പെടുന്നതിനെ നടപ്പാക്കുവാന്‍ രാജധര്‍മ്മമനുസരിച്ച് രാജാവിന് അധികാരമില്ല. വ്യക്തിയ്ക്ക് ഭാര്യയുണ്ടാകാം, സന്താനങ്ങളുണ്ടാകാം. രാജാവ് എന്ന സ്ഥാനത്തിന് പ്രജകള്‍മാത്രമേയുള്ളൂ. പത്നിയും സന്താനങ്ങളുമില്ല. പ്രജാപരിപാലനം ക്ഷേമാധിഷ്ഠിത ഭരണത്താല്‍മാത്രമേ സാധ്യമാകൂ. യുവരാജാവാകുന്നു ഭാവിരാജാവ്. സര്‍വ്വഗുണസമ്പന്നനായ യുവരാജാവിനെ ലഭിക്കേണ്ടത് പ്രജകളുടെ അവകാശവുമാകുന്നു. അതിനാല്‍ രാജമഹിഷിയുടെ ആവശ്യപ്രകാരം പ്രസ്തുത യുവരാജാവിനെ വനവാസത്തിനയച്ച് അയോഗ്യനായ വ്യക്തിയെ തല്‍സ്ഥാനത്ത് അവരോധിക്കുന്നത്, യഥാര്‍ത്ഥത്തില്‍, പ്രജകളുടെ അവകാശത്തെ നിഷേധിക്കലായിത്തീര്‍ന്നു.”

“രാജമഹിഷി നിയുക്ത യുവരാജാവിനെ ദീര്‍ഘകാലം വനവാസത്തിന് അയയ്ക്കണമെന്ന് ആവശ്യപ്പെടുന്നുവെങ്കില്‍, സുനിശ്ചിതം, അവര്‍ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുകയാണ് വേണ്ടത്. കാരണം തന്‍റെ മകനെ രാജാവാക്കണമെന്ന് രാജനീതിയ്ക്ക് വിരുദ്ധമായി ആവശ്യപ്പെടുമ്പോള്‍, സുശക്തനായ ഒരു ഭരണാധികാരിയെ നഷ്ടപ്പെടുന്നതിനാല്‍ രാജ്യത്ത് അന്തഃച്ഛിദ്രവും അരക്ഷിതാവസ്ഥയും രൂപംകൊള്ളും; പ്രജക്ഷേമം നിലയ്ക്കപ്പെടും; പ്രതിയോഗികള്‍ രാജ്യം കീഴടക്കും. അങ്ങനെ ഫലത്തില്‍ രാജമഹിഷിയുടെ ആവശ്യം ആ രാജ്യത്തെ നശിപ്പിയ്ക്കുവാനിടയാക്കും. അതിനാല്‍ അവയ്ക്ക് കൂട്ടുനില്‍ക്കാതെ രാജമഹിഷി മുതല്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരെയെല്ലാം മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത്. അപ്പോള്‍ അവശേഷിക്കുന്ന ഒരു ചോദ്യമുണ്ട്! രാജമഹിഷിയോടുള്ള വാക്ക് എങ്ങനെ പാലിയ്ക്കാമെന്ന്?” സ്വല്പനേരം നിര്‍ത്തി രാമന്‍ കൈകേയിയെ ശ്രദ്ധിച്ചു. ഏറെ ഭയവിഹ്വലയായിരിക്കുന്നു അവര്‍.

“പിതാവിന് പുത്രനോട് ഒരിക്കലും വനവാസിയാകുന്നതിന് ആവശ്യപ്പെടുവാനുള്ള അധികാരമില്ല. പിതാവും മാതാവും പുത്രനെ സൃഷ്ടിക്കുന്നില്ല. സൃഷ്ടിയ്ക്കപ്പെടുന്നതിന് അവസരം ഒരുക്കുന്നുവെന്ന്മാത്രം. കൂടാതെ ജീവിയ്ക്കുവാനുള്ള സ്വാതന്ത്ര്യം മാനുഷികമായ അവകാശവുമാകുന്നു. പിതാവിന് പുത്രന്റേയും പുത്രന് പിതാവിന്റേയും ജീവിക്കുക എന്ന ധാര്‍മ്മികമായ സ്വാതന്ത്ര്യത്തെ ഹനിക്കുവാന്‍ അധികാരമില്ല. പകരം ജീവിക്കുന്നതിനുള്ള അവസരം ഒരുക്കുവാന്‍ മാത്രമേ അനുവാദമുള്ളൂ. അപ്പോഴേ അവ ധര്‍മ്മമാവുകയുള്ളൂ.”

രാമന്‍റെ മറുപടി ഏറെപ്പേരെ ചിന്തിപ്പിച്ചു. മറ്റുള്ളവര്‍ രാമന്‍റെ ജ്ഞാനത്തില്‍ തൃപ്തി രേഖപ്പെടുത്തി. വേറെ ചിലര്‍ക്ക് ജിജ്ഞാസയും കൌതുകവും. ലക്ഷ്മണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏതോ ദുഃസ്സൂചനയുടെ ലക്ഷണമായി തോന്നി.

“വാക്കുപാലിക്കുകയെന്നാല്‍ ധര്‍മ്മമായിരിക്കുന്നു എന്ന് സാരം. പക്ഷേ ധര്‍മ്മത്തിന് അനുയോജ്യമായിമാത്രമേ വാക്ക്‌ ലഭിയ്ക്കപ്പെട്ടവര്‍ ആവശ്യപ്പെടുവാനും, വാക്ക് നല്‍കിയവര്‍ പാലിയ്ക്കുവാനും പാടുള്ളൂ. ഇവ രണ്ടും ഫലത്തില്‍, തീര്‍ച്ചയായും അതാത് സ്ഥാനപ്രകാരം നീതിപൂര്‍വ്വം ധാര്‍മ്മികമെങ്കില്‍മാത്രമേ പാലിക്കേണ്ടതുള്ളൂ. സ്വയം അര്‍ഹതയില്ലെങ്കിലും രണ്ട് വരങ്ങള്‍ ലഭിച്ചുവെന്ന കാരണം പറഞ്ഞ് ആവശ്യപ്പെട്ടത് ധര്‍മ്മവിരുദ്ധമായിട്ടാകുന്നു എന്നതിനാലും വ്യക്തിപരമായും, പതി-പിതാവ്-രാജാവ് എന്നീ സ്ഥാനങ്ങള്‍പ്രകാരവും നിരവേറ്റേണ്ടതില്ല. ധര്‍മ്മവിരുദ്ധമായി നല്‍കിയ സ്വന്തം വാക്ക് പാലിയ്ക്കുവാനായി പിതാവ് പുത്രനോട് വനവാസത്തിന് ആവശ്യപ്പെടുന്നത്, യഥാര്‍ത്ഥത്തില്‍, പുത്രന്‍റെ ജീവിയ്ക്കുവാനുള്ള അവകാശത്തെ നിഷേധിയ്ക്കലായിത്തീര്‍ന്നു. രാജാവും പിതാവും ഒരു വ്യക്തിതന്നെയാകുമ്പോള്‍ പിതാവ് എന്ന സ്ഥാനപ്രകാരം രാജാവിന് അതിനും അര്‍ഹതയില്ല.”

“ഉത്തമം! അത്യുത്തമം!! കുമാരന്‍റെ മറുപടി.” രാജാ ദശരഥന്‍ അതീവ സംതൃപ്തനായി ഉച്ചത്തില്‍ ഘോഷിച്ചു.

“ശ്രേഷ്ഠം!” വസിഷ്ഠനും ആശിര്‍വദിച്ചു.

“സഭയുടെ തീരുമാനം അറിയുവാന്‍ നാം താല്‍പ്പര്യപ്പെടുന്നു.” ദശരഥന്‍ സന്നിഹിതരായവര്‍ക്കെല്ലാം അവസരമൊരുക്കി.

“ഞങ്ങളെല്ലാം കുമാരന്‍റെ വിധിന്യായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.” എല്ലാവരും ഏകസ്വരത്തില്‍ മറുപടി നല്‍കി.

“എങ്കില്‍ നാം ഇതാ സുപ്രധാനമായൊരു തീരുമാനത്തെ അറിയിക്കുന്നു.” ദശരഥന്‍ തുടര്‍ന്നു.

“രാജമഹിഷി കൈകേയിയേയും വിദുഷി മന്ഥരയേയും ഈ നിമിഷം മുതല്‍ കല്‍ത്തുറുങ്കില്‍ അടയ്ക്കുക. സേനാപതേ നമ്മുടെ ആജ്ഞയെ ക്ഷണത്തില്‍ നിറവേറ്റുക.”

മഹാരാജാ ദശരഥന്‍റെ ആജ്ഞ എല്ലാവരേയും സ്തബ്ധരാക്കി.

ഒരുനിമിഷംകൊണ്ട് സഭയാകെ ശോകത്താല്‍ മൂകമായി. ആര്‍ക്കും ഒന്നും ഉള്‍ക്കൊള്ളാനാവാതെ എല്ലാവരും പരസ്പരം മിഴിച്ചുനോക്കി. വസിഷ്ഠന്‍മാത്രം നിസ്സംഗനായി.

രാമന്‍ തികഞ്ഞ ജാഗ്രതയോടെ വീക്ഷിച്ചു. കൌസല്യയും സുമിത്രയും ഭയചകിതരായി. കൈകേയി നിശബ്ദയായി താഴോട്ടു നോക്കിയിരുന്നു.

“സേനാപതി ഭടന്മാരോടൊത്ത് രാജാജ്ഞയെ നിറവേറ്റുവാനായി തല്‍ക്ഷണം ചങ്ങലകളുമായി കൈകേയിയുടെ സമീപമെത്തിയപ്പോള്‍-

“മഹാരാജാ! അവിടുന്ന് ദയവായി വെളിപ്പെടുത്തിയാലും! എന്താകുന്നു മാതാ കൈകെയിയ്ക്ക് ഇപ്രകാരമൊരു ശിക്ഷ വിധിക്കുവാനുള്ള കാരണം?” രാമന്‍ ഭവ്യതയോടെ മഹാരാജാ ദശരഥനോട് അപേക്ഷിച്ചു.

“പ്രിയ രാമാ! സത്യമായൊരു കാര്യത്തെ വ്യംഗ്യമായി അവതരിപ്പിയ്ക്കുകയായിരുന്നു നാം ഇതുവരെ. രാജാമഹിഷി വരദാനപൂര്‍ത്തീകരണത്തിന് ആവശ്യപ്പെട്ടതായ കാര്യം, യഥാര്‍ത്ഥത്തില്‍ കൈകേയി നമ്മോട് നേരിട്ട് ആവശ്യപ്പെട്ടതാകുന്നു. രാജധര്‍മ്മമനുസരിച്ച് ആചാര്യന്‍ വസിഷ്ഠന്‍ ഒഴികെ മറ്റാരോടും നാമത് വെളിപ്പെടുത്തിയിട്ടില്ല. കൈകേയിയേയും മന്ഥരയേയും രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.” മഹാരാജാ ദശരഥന്‍ വ്യക്തമായി വിശദീകരിച്ചു.

“എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന യുദ്ധത്തില്‍ സഹായിച്ചതിന്‍റെപേരില്‍ ഏതൊരു അഭീഷ്ടവും നിറവേറ്റാനായി വാക്കാല്‍ രണ്ട് വരങ്ങള്‍ നാം കൈകെയിയ്ക്ക് നല്‍കിയിരുന്നു. അതനുസരിച്ച് ഇത്തരുണത്തില്‍ ആ രണ്ട് വരദാനങ്ങളേയും അവര്‍ നമ്മോട് ആവശ്യപ്പെട്ടു. ഒന്ന്, ഭരതനെ രാജാവാക്കുക. രണ്ട്, രാമന്‍ പതിന്നാല് വര്‍ഷം വനവാസം നയിയ്ക്കുക.”

അസ്ത്രമേറ്റ് പിടയുന്ന പക്ഷിയ്ക്ക് തുല്യം കൗസല്യയും സീതയും ലക്ഷ്മണനും ഉള്‍പ്പെടെ എല്ലാവരും ദശരഥ വചനങ്ങള്‍കേട്ട് ദുഃഖാര്‍ത്തരായി. രാജസഭയായതിനാല്‍ എല്ലാവരും സംയമനം പാലിച്ചു. ദശരഥന്‍ തുടര്‍ന്നു.

“നമുക്കും പ്രജകള്‍ക്കും പ്രിയപ്പെട്ട ഗുണസമ്പന്നനും ഉത്തമനുമായ രാമനെ വനവാസത്തിനയയ്ക്കണമെന്ന ദുര്‍ബുദ്ധി രാജമഹിഷിയായിട്ടും കൈകേയിയ്ക്കുണ്ടായെങ്കില്‍, തീര്‍ച്ചയായും അവരെ മാതൃകാപൂര്‍വ്വം ശിക്ഷിക്കേണ്ടത് നിര്‍ബന്ധമാകുന്നു. മാത്രമല്ല, അമ്മയ്ക്ക് തുല്യം സ്ഥാനം നല്‍കി സ്നേഹിച്ച, യാതൊരു തെറ്റുംചെയ്യാത്ത രാമനെ നിഷ്ഠൂരമായി പതിന്നാല് വര്‍ഷം വനവാസത്തിന് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട കൈകേയി മാതൃസ്നേഹത്തിന് തീരാകളങ്കമാണ്. സംസ്ക്കാരത്താല്‍ സമ്പന്നമായ സനാതന ധര്‍മ്മമെന്ന ഈ ജീവിതരീതിയെ തെറ്റിദ്ധരിക്കുന്നതിന് ഇടയാകുന്നവിധത്തില്‍ അപരാധം ചെയ്തുവെന്ന കുറ്റം എല്ലാത്തിലുമുപരി ശിക്ഷയര്‍ഹിയ്ക്കുവാന്‍ കാരണമാകുന്നു.” വിധികര്‍ത്താവായ മഹാരാജാ ദശരഥന്‍ പ്രഖ്യാപിച്ചു.

സഭാവാസികളെല്ലാം നിശബ്ദരാണെങ്കിലും, കൈകേയിയെ ശിക്ഷിയ്ക്കുവാന്‍ വിധിച്ചതിലൂടെ നീതിനിഷ്ഠയിലും ധര്‍മ്മാചരണത്തിലുമുള്ള ആര്‍ഷഭാരത സംസ്ക്കാരത്തിന്‍റെ മാഹാത്മ്യത്തില്‍ അവരെല്ലാം ആവേശഭരിതരായി.

അതിനിടെ-

“മഹാരാജന്‍! അവിടുത്തെ കൃപയാല്‍ ചിലത് ഉണര്‍ത്തിയ്ക്കുവാന്‍ ദയവായി അനുവാദമേകണം.” ശ്രീരാമന്‍ വിനീതനായി ആവശ്യപ്പെട്ടു.

“പറയൂ” ദശരഥന്‍ അനുവദിച്ചു.

“ഇപ്പോള്‍ ഈ സാഹചര്യത്തില്‍ മാതാ കൈകേയിയെ ശിക്ഷിയ്ക്കുവാന്‍ പാടില്ല. പുത്രന്‍ ഭരതന്‍ ഈ സമയത്ത് ഇവിടെ ഇല്ലാത്തതിനാല്‍, നിര്‍ബന്ധമായും ഭരതനെ വിളിച്ചുവരുത്തി കാര്യങ്ങളെല്ലാം യഥാ ധരിപ്പിച്ചത്തിനുശേഷം മാത്രമേ ഏതോന്നും നിര്‍വ്വഹിയ്ക്കാവൂ. അല്ലെങ്കില്‍ രാജഭരണം തട്ടിയെടുക്കുവാനായി ചമച്ചുണ്ടാക്കിയ കഥയാണിതെന്ന് ഒരുപക്ഷേ, ഭരതന് തോന്നിയാലും തെറ്റുപറയാനാവില്ല. കാരണം ഇത്രയും ഗൌരവമേറിയ വിഷയങ്ങളുണ്ടായിട്ടും എന്തുകൊണ്ട് തന്നെയൊന്ന് വിവരമറിയിച്ചില്ല എന്ന ഭരതന്‍റെ ചോദ്യത്തിന് ഉത്തരം കൊടുക്കുവാന്‍ അയോദ്ധ്യാവാസികളില്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ട് ക്ഷണമാത്രേണ ഭരതനെ വരുത്തുകയാണ് രാജനീതിയും ധര്‍മ്മവും. അതുവരെ മാതാ കൈകേയിയേയും വിദുഷി മന്ഥരയേയും കല്‍ത്തുറുങ്കില്‍ അടയ്ക്കുന്നതിനു പകരം അന്തഃപുരത്തില്‍ത്തന്നെ കരുതല്‍ തടങ്കലിലാക്കാം. മാത്രമല്ല, അവരെമാത്രം ശിക്ഷിയ്ക്കുന്നതും അനീതിയാണ്.” ശ്രീരാമന്‍ തുടര്‍ന്നു.

“ശരിയാണ്! കുമാരന്‍ പറയുന്നതാണ് ധര്‍മ്മം.” വസിഷ്ഠന്‍ രാമന്‍റെ നീതിവാക്യത്തെ പിന്താങ്ങി. മന്ത്രിമുഖ്യരും സഭാവാസികളും രാമന്‍റെ തീരുമാനത്തോട് യോജിച്ചു.

രാജമഹിഷിമാരും സീത ഉള്‍പ്പെടെയുള്ളവരും ലക്ഷ്മണനും രാമവചനങ്ങളെ ശരിവെച്ചു.

“കുമാരന്‍ ഭരതനെ ഉടന്‍തന്നെ വരുത്തുവാന്‍ ഏര്‍പ്പാട് ചെയ്യുക.” ദശരഥന്‍ മന്ത്രിമുഖ്യരില്‍ പ്രമുഖനായ സുമന്ത്രനോടായി ആജ്ഞാപിച്ചു.

“മഹാരാജന്‍! ഈ വിഷയത്തില്‍ വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒരു കാര്യമുണ്ട്. അവിടുന്ന് ദയവായി അനുവദിച്ചാലും.” ശ്രീരാമന്‍ വീണ്ടും രാജാവിനോട് അപേക്ഷിച്ചു.

“വിധിനിര്‍ണ്ണയത്തിലും രാമന്‍ ധര്‍മ്മപുരുഷന്‍ ! വേഗം തുടര്‍ന്നാലും!” ദശരഥന്‍ അനുമതി നല്‍കി.

“വിധിയ്ക്കുന്നത് വ്യക്തിയെയല്ല,  പകരം ചെയ്തികളെയാകുന്നു. അവ നിര്‍വ്വഹിയ്ക്കപ്പെട്ട ശരീരം ശിക്ഷ അനുഭവിയ്ക്കുവാന്‍ ബാധ്യസ്ഥമാകുന്നുവെന്നുമാത്രം.” രാമന്‍ തുടര്‍ന്നു.

“ശിക്ഷ വിധിയ്ക്കുമ്പോള്‍ കുറ്റക്കാരെ മാത്രമല്ല, കുറ്റം നിര്‍വ്വഹിയ്ക്കുന്നതിന് കാരണവും പ്രചോദനവും അവസരവും നല്‍കിയവരേയുംകൂടി ഉള്‍പ്പെടുത്തണം.”

“ഒരുപക്ഷേ കുറ്റം നിര്‍വ്വഹിയ്ക്കപ്പെട്ടവരല്ല, പകരം അവസരമൊരുക്കിയവരായിരിയ്ക്കാം യഥാര്‍ത്ഥ കുറ്റവാളികള്‍. അങ്ങനെയെങ്കില്‍ കുറ്റം ചെയ്യുന്നതിന് അവസരമൊരുക്കിയവര്‍ക്കാണ് ശിക്ഷ അനുഭവിയ്ക്കേണ്ടതില്‍ പ്രാമുഖ്യം നല്‍കേണ്ടത്.” ശ്രീരാമന്‍ വ്യക്തമാക്കി.

“ധര്‍മ്മത്തെമാത്രം അവലംബമാക്കി, രാജനീതിയെമാത്രം അടിസ്ഥാനമാക്കി, അയോദ്ധ്യാരാജന്‍ ദശരഥന്‍റെ പുത്രനും, ആര്‍ഷഭാരതത്തിന്‍റെ പ്രതിനിധിയും, സംരക്ഷണാധികാരി ഭഗവാന്‍ വിഷ്ണുവിന്‍റെ സപ്തമാവതാരവുമായ രാമനിതാ വെളിപ്പെടുത്തുന്നു: യഥാര്‍ത്ഥ കുറ്റക്കാരന്‍ മഹാരാജ ദശരഥനാകുന്നു. അതിനാല്‍ ശിക്ഷ വിധിയ്ക്കുവാന്‍ രാജാവ് എന്ന സ്ഥാനത്ത് നിലകൊണ്ട് നമ്മുടെ പിതാവുകൂടിയായ ദശരഥന് ഒരിയ്ക്കലും അര്‍ഹതയും അധികാരവുമില്ല. കാരണം കുറ്റക്കാരനും ഒന്നാംപ്രതിയുമായ രാജാവ്തന്നെ താനുള്‍പ്പെട്ട വ്യവഹാരത്തിന്‍റെ വിധി നിശ്ചയിയ്ക്കുമ്പോള്‍, രാജനീതിപ്രകാരം ധാര്‍മ്മികമായിരിയ്ക്കുമെന്ന് പ്രജകള്‍ക്ക് എങ്ങനെ വിശ്വസിയ്ക്കുവാന്‍ കഴിയും? കര്‍ത്തവ്യനിര്‍വ്വഹണത്തിന് വരദാനം നല്‍കുവാന്‍ പാടില്ല. യുദ്ധത്തില്‍ സഹായിച്ചു എന്നതിന് ഒരിക്കലും രാജമഹിഷിയ്ക്ക് വരദാനം നല്‍കുവാന്‍ മഹാരാജാവിന് അധികാരമില്ല. പതിയുടെ പ്രാണന്‍ രക്ഷിച്ചതിന് പത്നിയ്ക്കും വരം നല്‍കേണ്ടതില്ല. കാരണം രണ്ടും കര്‍ത്തവ്യമാകുന്നു. കൈകേയി പ്രജയും പത്നിയുമാകുന്നു. എന്നാല്‍ അംഗീകാരവും അധികാരസ്ഥാനങ്ങളും നല്‍കി ആദരിയ്ക്കാം, ബഹുമാനിയ്ക്കാം. പക്ഷേ ഒരിയ്ക്കലും അത്തരം സഹായത്തിന് ഏതൊരു അഭീഷ്ടവും നിറവേറ്റാമെന്ന കരാറില്‍, വാക്കാകുന്ന വരദാനം നല്‍കുവാന്‍ രാജാവിനും പതിയ്ക്കും അധികാരമില്ല. അങ്ങനെ ചെയ്യുന്നത് അധികാര ദുര്‍വ്വിനിയോഗവും ധര്‍മ്മത്തിന് വിരുദ്ധവുമാകുന്നു. സ്ഥാനാധികാരപ്രകാരം അനുവാദമുണ്ടെങ്കില്‍മാത്രമേ അര്‍ഹതയുള്ളവര്‍ക്ക് രാജനീതിപ്രകാരം ധാര്‍മ്മികമായി അനുയോജ്യവും തികച്ചും ആവശ്യവുമായത് നല്‍കുവാന്‍ പാടുള്ളൂ. പക്ഷേ ഒരിയ്ക്കലും വരദാനം പാടില്ല. അല്ലെങ്കില്‍ വാക്കിന്‍റെ മാഹാത്മ്യംതന്നെ നഷ്ടപ്പെടും. തന്മൂലം പ്രജകള്‍ അപഥസഞ്ചാരത്തിന് ഉടമസ്ഥരാകും. ഏതൊരു അഭീഷ്ടവും നിറവേറ്റുവാനുള്ള വരം നല്‍കുക എന്നത് ദേവഹിതപ്രകാരം അഥവാ ദേവവര്‍ഗ്ഗത്തിന് മാത്രമുള്ള സവിശേഷമായ അധികാരമാണ്. ഈ ഭൂമിയിലെ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗങ്ങള്‍ക്ക് വരം നല്‍കുവാന്‍ അധികാരമില്ല.”

കുടുംബ ബന്ധങ്ങള്‍ക്കും രാജാവ്  അഥവാ ഭരണാധികാരി എന്ന സ്ഥാനത്തിനും പ്രാധാന്യം കൈവരുന്നത് രാജനീതിപ്രകാരം ധാര്‍മ്മികമായി ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ പ്രജാക്ഷേമം നടപ്പാക്കുമ്പോള്‍ മാത്രമാണ്. ശ്രീരാമന്‍ പ്രായോഗികമായി തെളിയിയ്ക്കുന്നതും അതുതന്നെ.

അമ്പരപ്പും ഭയവും ആശങ്കയും മുറ്റിനില്‍ക്കുന്ന അന്തരീക്ഷത്തിന് തികഞ്ഞ നിശബ്ദത മാറ്റുകൂട്ടി. സഭാവാസികള്‍ ഒന്നടങ്കം അത്ഭുതത്തോടെ ശ്രീരാമനെ വീക്ഷിച്ചു. സ്വയം വിശ്വസിയ്ക്കുവാനാകാതെ അവര്‍ വീര്‍പ്പുമുട്ടി.…..

നീതിപൂര്‍വ്വവും ധാര്‍മ്മികവുമായ വിധിപ്രസ്താവം ശ്രീരാമന്‍ തുടര്‍ന്നു.

“ഇവിടെ തനിക്കര്‍ഹതയില്ലാത്ത വരദാനം കൊടുത്ത ദശരഥനാണ് ഒന്നാംപ്രതി. രാജഭരണം ശിഥിലമാകുവാനും പ്രജകള്‍ അനാഥാവസ്ഥയെ പ്രാപിക്കുവാനും ധര്‍മ്മം എപ്രകാരമെന്ന് ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്തതരത്തില്‍ ധാരണയില്‍ അപാകതയുണ്ടാകുന്നതിനും കാരണമാംവിധം തനിക്ക് ലഭിച്ച വരദാനത്തെ ദുരുപയോഗം ചെയ്ത മാതാ കൈകേയിയാണ് രണ്ടാംപ്രതി. അതിനെല്ലാം പ്രോത്സാഹനം നല്‍കി ചെയ്യിച്ചതിന് കാരണക്കാരിയായ മന്ഥരയാണ് യഥാക്രമം മൂന്നാം പ്രതി. രാജനീതിയില്‍ ധര്‍മ്മം ഇപ്രകാരമാകുന്നു. മഹാരാജാവ് ക്ഷമിച്ചാലും.” ശ്രീരാമന്‍റെ നീതിപൂര്‍വ്വവും യുക്തിഭദ്രവുമായ വിധി സഭയെ അമ്പരപ്പിച്ചു.

“ബലേ ഭേഷ്! രാമന്‍! നീതന്നെ യഥാര്‍ത്ഥ രാജാവ്! നീതന്നെ ഉത്തമന്‍!!” ഓടിവന്ന് ശ്രീരാമനെ മാറോടണച്ചു, ധര്‍മ്മത്തില്‍ നിലകൊള്ളുവാന്‍ വെമ്പുന്ന വൃദ്ധനായ ദശരഥന്‍.

“നമുക്ക് സന്തോഷമായി! അയോദ്ധ്യാവാസികള്‍ ഭാഗ്യശാലികള്‍തന്നെ!! ധര്‍മ്മപുരുഷനായ രാമനെ ലഭിച്ചതില്‍ ഭാഗ്യശാലികള്‍തന്നെ!!!” ദശരഥന്‍ ആഹ്ലാദചിത്തനായി ഉച്ചൈസ്തരം ഘോഷിച്ചുകൊണ്ടിരുന്നു.

“ശ്ലാഘനീയം! കുമാരന്‍റെ വിധി തികച്ചും ധര്‍മ്മാനുസൃതം!! രാജനൈതിക ഉപദേഷ്ടാവായ നാം പരിപൂര്‍ണ്ണമായും അംഗീകരിക്കുന്നു.” വസിഷ്ഠന്‍ അനുമോദിച്ചുകൊണ്ട് മഹാരാജാവിനോട് ഉണര്‍ത്തിച്ചു.

“അയോദ്ധ്യാരാജന്‍ ദശരഥന്‍ ധര്‍മ്മത്തെ സാക്ഷിയാക്കി പ്രഖ്യാപിക്കുന്നു: കുറ്റവാളിയായ, അയോദ്ധ്യാരാജനുമായ നാം മഹാരാജാവ് എന്ന നമ്മുടെ സ്ഥാനം ഈ നിമിഷംതന്നെ സര്‍വ്വഗുണസമ്പന്നനും ധര്‍മ്മോത്തമനുമായ ശ്രീരാമനെ, പ്രജകളെ സാക്ഷിയാക്കി ഇതാ ഏല്‍പ്പിക്കുന്നു. രാജ്യാഭിഷേകദിനത്തില്‍ വിധികളനുസരിച്ച് എല്ലാം നടത്താം. ജയഭേരി മുഴക്കുക! അയോദ്ധ്യാരാജന്‍ ശ്രീരാമന് ജയഭേരി മുഴക്കുക!!”

ആദര്‍ശത്താല്‍ ആവേശഭരിതനായ ദശരഥന്‍ തുടര്‍ന്നു.

“മഹാരാജാ രാമന്‍ വിധിക്കുക. കുറ്റവാളിയായ നമുക്ക് ശിക്ഷ വിധിക്കുക. അങ്ങനെ ഈ സംസ്‌ക്കാരം ധര്‍മ്മത്തിന്റേയും നീതിയുടേയും വിളനി ലമാകട്ടെ. ധര്‍മ്മസംസ്ഥാപനമെന്ന അങ്ങയുടെ സപ്തമാവതാരോദ്ദേശ്യം പൂര്‍ത്തീകരിക്കപ്പെടട്ടെ.” യുദ്ധത്തില്‍ വിജയശ്രീലാളിതനായ രാജാവിനെപ്പോലെ ദശരഥന്‍ ആവേശഭരിതനായി പ്രഖ്യാപിച്ചു.

“മഹാരാജാ രാമന്‍ വിജയിക്കട്ടെ! അയോദ്ധ്യാപതി രാമന്‍ വിജയിക്കട്ടെ!” സഭയാകെ ജയഭേരി മുഴക്കിക്കൊണ്ടിരുന്നു.

“നിര്‍ത്തൂ.” പൊടുന്നനെയുള്ള രാമന്‍റെ ആജ്ഞ സഭയെ നിശ്ചലമാക്കി.

“അധികാരത്തിനുവേണ്ടിയല്ല, ധര്‍മ്മത്തെ പുന:സ്ഥാപിക്കുകയെന്ന നമ്മുടെ അവതാരദൗത്യം നിറവേറ്റിയെന്നുമാത്രം. സ്വതന്ത്രമായി രാജനീതിപ്രകാരം ധാര്‍മ്മികമായി എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ചുവെന്നുമാത്രം.”

ശ്രീരാമന്‍ തുടര്‍ന്നു-

“ധാരണയിലെ അപാകതയാല്‍ ധര്‍മ്മം എപ്രകാരമെന്ന് വെളിപ്പെടാതിരിക്കുമ്പോള്‍ ധര്‍മ്മത്തെക്കുറിച്ച് വ്യക്തമാക്കി പുന:സ്ഥാപിക്കുകയാകുന്നു ധര്‍മ്മസംസ്ഥാപനം. അതിനാകുന്നു അവതരിക്കുന്നത്. ശത്രുക്കളായ ഏതെങ്കിലും പ്രത്യേക വ്യക്തികളെ വധിക്കുവാനല്ല അവതരിക്കുന്നത്.”

“ഭരിക്കുവാന്‍ നാമാര്? ഭരിക്കുന്നത് സൃഷ്ടിയുടെ സര്‍വ്വാധികാരിയും പരമഗുരുവുമായ ഭഗവാന്‍ ശിവന്‍മാത്രം. അതില്‍ നാമാര്? കര്‍തൃത്ത്വം ഏറ്റെടുക്കുവാന്‍ ഈ ശരീരത്തിനും ജീവനും എന്തധികാരം? സകലതും പാര്‍വ്വതി സമേതനായ ഭഗവാന്‍ ശിവന്‍റെ ഇച്ഛ. നാം കേവലം ഉപാധിമാത്രം. സകലതും ഭഗവാന്‍ ശിവന്‍റെ ഉദ്ദേശ്യവും അന്തിമതീരുമാനവുമാകുന്നു. ഓരോ വ്യക്തിയുടേയും ശരീരത്തിന്‍റെ പോരായ്മയും സ്വാര്‍ത്ഥതയും അഹങ്കാരവും അവയില്‍ കലരാതിരിക്കുവാനായി സദാ ഭക്തിപൂര്‍വ്വം ഭജിക്കുക. സംശുദ്ധ ഭക്തിയ്ക്കും സദുദ്ദേശ്യത്തിനും.”

“സ്തുതിക്കേണ്ടത് നമ്മെയല്ല, സ്വയംഭൂചൈതന്യവും പ്രകാശസ്വരൂപവും ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോക-ശിവലോക-വിഷ്ണുലോക വാസികളുമായ സരസ്വതിസമേതനായ ബ്രഹ്മാദേവനേയും പാര്‍വ്വതിസമേതനായ ശിവദേവനേയും ലക്ഷ്മിസമേതനായ വിഷ്ണുദേവനേയുമാകുന്നു. ജയഭേരി മുഴക്കേണ്ടത് നമുക്കല്ല, ധര്‍മ്മത്തിന്‍റെ സ്വരൂപമായ പരമഗുരു ശിവനാകുന്നു. ആരാധിക്കേണ്ടത് പ്രകാശ സ്വരൂപ ജ്യോതിര്‍മണ്ഡല സമുന്നത സ്ഥാനധികാര ബ്രഹ്മ-ശിവ-വിഷ്ണു ദേവവര്‍ഗ്ഗത്തെയാകുന്നു.” അമാനുഷിക ഭാവത്തോടെ ശ്രീരാമന്‍ അവതാര പ്രഖ്യാപനം തുടര്‍ന്നു.

“ആരാധിക്കേണ്ടതും ഭജിക്കേണ്ടതും സരസ്വതിസമേതനും ജനിതകാധികാരിയും ബ്രഹ്മലോകവാസിയുമായ ബ്രഹ്മാദേവനേയും, പാര്‍വ്വതിസമേതനും സര്‍വ്വാധികാരിയും പരമഗുരുവും ശിവലോകവാസിയുമായ ശിവദേവനേയും ലക്ഷ്മിസമേതനും സംരക്ഷണാധികാരിയും വിഷ്ണുലോകവാസിയുമായ വിഷ്ണുദേവനേയുമാകുന്നു. സംശുദ്ധ ഭക്തിയാല്‍ മനുഷ്യ ജന്മത്തിലെ അവസാന ജന്മത്തില്‍ അഥവാ ജന്മാന്തരങ്ങളുടെ പൂര്‍ത്തീകരണമായി അനുവദിയ്ക്കുന്ന മനുഷ്യജന്മത്തില്‍ മാത്രമേ മോക്ഷപ്രാപ്തിയുണ്ടാകൂ. പിതാവ്, പുത്രന്‍, സഹോദരന്‍, രാജാവ് മുതലായ സ്ഥാനങ്ങള്‍ പ്രകാരം സര്‍വ്വദാ സ്വയം നിര്‍വ്വഹിക്കേണ്ടതായ ചുമതലകളും ഉത്തരവാദിത്തങ്ങളും കടമകളും കര്‍ത്തവ്യങ്ങളും സ്വന്തം തീരുമാനപ്രകാരം പരപ്രേരണയില്ലാതെ ധാര്‍മ്മികമായി നീതിപൂര്‍വ്വം ചെയ്തുപൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നവരേയും അതിനായി സദാ പരിശ്രമിക്കുന്നവരേയും മാത്രമേ ബ്രഹ്മ-ശിവ-വിഷ്ണു ദേവവര്‍ഗ്ഗത്തിന് സ്വീകാര്യമാകൂ. നിര്‍മ്മലവും നിഷ്‌ക്കളങ്കവുമായ ഭക്തി സ്വജീവിതത്തില്‍ നിലനിര്‍ത്തേണ്ടത് ഇപ്രകാരമാണ്. ചിരിയ്ക്കുവാനും കരയുവാനും പഠിപ്പിയ്ക്കേണ്ടതില്ല. സ്വാഭാവിക പ്രക്രിയയാണത്. ആത്മാര്‍ത്ഥമായി ഭജിയ്ക്കുക, പ്രാര്‍ത്ഥിയ്ക്കുക എന്നതെല്ലാം നിരന്തര സ്മരണയാല്‍ സംഭവിയ്ക്കുന്നതാണ്. ഏതൊന്നും എനിയ്ക്ക് അനുവദിയ്ക്കുന്നതിനാല്‍ മാത്രമാകുന്നു എന്ന നിരന്തര സ്മരണയാല്‍.”

“അന്ത:പുരത്തിനുള്ളിലെ അസ്വസ്ഥതകളും ഉപജാപങ്ങളും ഗൂഢാലോചനകളും ആശയകുഴപ്പങ്ങളും പ്രതിസന്ധികളും പ്രജകള്‍ക്കിടയില്‍ ഏറെ ഭയാശങ്കകളും ഉല്‍ക്കണ്ഠയുമുളവാക്കും. തന്നിമിത്തം സമ്പദ്‌രംഗവും പ്രതിരോധശേഷിയും ഭരണനിര്‍വ്വഹണവും ക്രമസമാധാനപാലനവും തകര്‍ച്ചയിലേയ്ക്ക് നീങ്ങുവാന്‍ സാഹചര്യമായേക്കും. അതിനാല്‍ അയോദ്ധ്യയുടെ ചരിത്രത്തിനും ആര്‍ഷസംസ്‌ക്കാരത്തിന്‍റെ ശുദ്ധതയ്ക്കും കളങ്കമേല്‍ക്കാതിരിക്കുവാന്‍ ഇപ്പോള്‍ മഹാരാജാ ദശരഥന്‍ അനുവദിച്ച അധികാരവാകാശപ്രകാരം അയോദ്ധ്യാരാജനായ ശ്രീരാമന്‍ ഇതാ വിധിക്കുന്നു. അറിവില്ലായ്മയാലും അശ്രദ്ധയാലും നല്‍കിയ വാക്കിനാല്‍ വന്ന അബദ്ധമാകുന്നു, ഇവിടെ, ഇത്രയും അഹിതങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ യാതൊന്നും അപ്രിയമായി സംഭവിച്ചിട്ടില്ല. പ്രേരണകളും പരിശ്രമങ്ങളും മാത്രമേ ഉണ്ടായിട്ടുള്ളൂ. എല്ലാം നമ്മോട് ബന്ധപ്പെട്ടതായതിനാല്‍ വിധിപറയുവാനുള്ള അര്‍ഹതയിലും നമുക്കുതന്നെയാകുന്നു പ്രാമുഖ്യം. ഇത്രയും വിശദീകരിച്ചതിനെ അടിസ്ഥാനമാക്കി അയോദ്ധ്യാവാസികളും രാജമുഖ്യരും നിയമജ്ഞരും അറിയുന്നതിനായി ധാര്‍മ്മികമായി രാജനീതിപ്രകാരം നാം വിധിക്കുന്നു. രാജാ ദശരഥനും രാജമഹിഷി കൈകേയിയും കുറ്റം നിര്‍വ്വഹിച്ചുവെങ്കിലും ശിക്ഷ അനുഭവിക്കുന്നതില്‍നിന്നും വിമുക്തരാണ്. എന്നാല്‍ മന്ഥരയെ ശിക്ഷിക്കണം.”

“ശിക്ഷക്കര്‍ഹമായ കുറ്റം സംഭവിച്ചതിനുശേഷം നിയമപ്രകാരം കുറ്റക്കാരെ തിരിച്ചറിഞ്ഞ് ശിക്ഷ വിധിക്കുമ്പോള്‍ കുറ്റം ചെയ്തവരുടെ മാനസികാവസ്ഥ, തത്സമയത്തെ അവബോധം, സാഹചര്യം, സന്ദര്‍ഭം, ഉദ്ദേശ്യലക്ഷ്യങ്ങള്‍, കാര്യകാരണങ്ങള്‍, തെളിവുകള്‍, സാക്ഷികള്‍, രേഖകള്‍, ഉള്‍പ്പെട്ടവര്‍, പ്രേരണ,  നിര്‍ബന്ധിതാവസ്ഥ, സാന്ദര്‍ഭികമായ നിസ്സഹായത, രാജ്യത്തിന്‍റെ സ്ഥിതി, പൊതുസാമൂഹിക സ്ഥിതി തുടങ്ങിയവയെല്ലാം യുക്തിപൂര്‍വ്വം വിശദമായി അപഗ്രഥിച്ച് കുറ്റമാകാവുന്ന കൃത്യം നിര്‍വ്വഹിച്ചിട്ടുണ്ടെങ്കില്‍പോലും ധര്‍മ്മത്തിനും നീതിക്കും അനുയോജ്യമായി അര്‍ഹരെങ്കില്‍മാത്രമേ ശിക്ഷിക്കുവാന്‍ പാടുള്ളൂ.”

“കുറ്റവാളികളായി എക്കാലവും നിലനിര്‍ത്തുവാനല്ല നീതിപീഠം. കുറ്റവാസനകളില്‍നിന്നും കരകയറ്റി രക്ഷപ്പെടുത്തി കുടുംബമെന്ന ജീവിത പന്ഥാവിലേയ്ക്ക് ആനയിക്കുകയാണ് നീതിപീഠത്തിന്‍റെ കര്‍ത്തവ്യം. അലംഘനീയമായ നിയമമാണത്. വൈരാഗ്യമോ വിദ്വേഷമോ വിപരീതബുദ്ധിയോ വ്യക്തിവിരോധമോ അസൂയയോ യാതൊരുകാരണവശാലും നീതിനിര്‍വ്വഹണത്തിന് വിഘാതമാകുവാന്‍ പാടില്ല. നീതി ആരുടേയും സ്വന്തമല്ല. നീതി നടപ്പാക്കിയാല്‍ മാത്രമേ ധര്‍മ്മത്തിന്‍റെ മാഹാത്മ്യവും പ്രയോജനവും പ്രജകള്‍ക്ക് വെളിപ്പെടൂ. ഭഗവാന്‍ ശിവന്റേയും ഭഗവാന്‍ വിഷ്ണുവിന്റേയും മഹാനുഗ്രഹങ്ങള്‍ക്ക് രാഷ്ട്രത്തിനുള്ള അര്‍ഹതയ്ക്കും നീതിനിര്‍വ്വഹണവും ക്ഷേമാധിഷ്ഠിത ഭരണവും നിര്‍ബന്ധമാണ്.”

“അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന ഭടന്‍ നുഴഞ്ഞുകയറ്റക്കാരായ രാജ്യദ്രോഹികളും തീവ്രവാദികളുമായ ഒട്ടേറെപേരെ വധിച്ചിരിക്കാം. അവയെല്ലാം കൊലപാതകമാണെങ്കിലും ഉദ്ദേശ്യം രാജ്യരക്ഷയായതിനാലും രാജനീതിപ്രകാരം ശത്രുനിഗ്രഹത്തിന് അനുവാദമുള്ളതിനാലും പ്രസ്തുത ഭടന്‍ കുറ്റക്കാരനല്ല, ശിക്ഷയനുഭവിക്കേണ്ടതുമില്ല. അതേപ്രകാരം മഹാരാജാവിനെതിരെ വധശ്രമം നടത്തിയവരെ നിഷ്ഠൂരമായി അംഗരക്ഷകര്‍ വധിച്ചിട്ടുണ്ടാകും. പക്ഷേ അപ്പോഴും അംഗരക്ഷകര്‍ ശിക്ഷിക്കപ്പെടുന്നില്ല. വധോദ്ദേശ്യം മഹാരാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തിയുടെ പ്രാണരക്ഷയ്ക്കും തന്മൂലം രാജ്യരക്ഷയ്ക്കും കാരണമായതിനാല്‍ അംഗരക്ഷകര്‍ ശിക്ഷിക്കപ്പെടുന്നില്ല. മഹാരാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തിയെ വധിക്കുവാന്‍ ശ്രമിച്ചവരെ പിടികൂടുകയോ അഥവാ സന്ദര്‍ഭത്തിന്‍റെ ഗൗരവവും സാഹചര്യവും പരിഗണിച്ച് വധിക്കുകയോ ചെയ്യേണ്ടത് സുരക്ഷാഭടന്മാരുടെ കര്‍ത്തവ്യവും ധര്‍മ്മവുമായിത്തീരുന്നു. അതിനാല്‍ സുരക്ഷാഭടന്മാര്‍ കുറ്റവിമുക്തരാണ്. ഏതൊരു കുറ്റവും സംഭവിച്ചുവെങ്കിലും, കുറ്റക്കാരെ കണ്ടെത്തി തിരിച്ചറിഞ്ഞുവെങ്കിലും, ശിക്ഷ വിധിച്ച് നടപ്പാക്കുന്നതിനുമുമ്പ് ഒട്ടേറെ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.”

“ഇവിടെ മഹാരാജാ ദശരഥന്‍ നല്‍കിയ വരദാനമാണ് എല്ലാ അഹിതങ്ങള്‍ക്കും കാരണമെങ്കിലും, തനിക്ക് അര്‍ഹതപ്പെട്ടതോ താന്‍ നല്‍കുവാന്‍ പാടുള്ളതോ അല്ല പ്രസ്തുത വരദാനമെങ്കിലും, സ്‌നേഹത്താലും പ്രാണന്‍ രക്ഷിക്കപ്പെട്ടതിലുള്ള കൃതജ്ഞതയാലും, പരിഭ്രമത്താലും ധര്‍മ്മാധര്‍മ്മങ്ങളുടെ വിചിന്തനമില്ലായ്മയാലും യുദ്ധത്തിലെ വിജയത്തിലൂടെ തന്‍റെ പ്രപിതാമഹന്മാരുടെ കീര്‍ത്തിയെ നിലനിര്‍ത്തുവാന്‍ സാധിച്ചുവെന്ന അഭിമാനവും ശരീരബന്ധത്തോടെയുള്ള തീരുമാനവും അങ്ങനെയൊരു വരദാനത്തിനിടയാക്കിയപ്പോള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവിച്ച ആ വരദാനം ഇന്ന്, ഇത്തരുണത്തില്‍, ഇവിടെ, ഇങ്ങനെയൊരു രാജ്യദ്രോഹകുറ്റത്തിന് ഇടയാക്കുംവിധം സന്ദര്‍ഭം ഉണ്ടാക്കുന്നതിനോ ഉരുത്തിരിയ്ക്കുന്നതിനോ ഉദ്ദേശ്യംവെച്ചുകൊണ്ടല്ലാത്തതിനാല്‍ തീര്‍ച്ചയായും മഹാരാജാ ദശരഥന്‍ വരദാനം നല്‍കിയെന്നതിനാല്‍ കുറ്റക്കാരനെങ്കിലും ശിക്ഷയില്‍നിന്നും വിമുക്തനാകുവാന്‍ അര്‍ഹത നേടുന്നു.”

“വരദാനം നല്‍കി എന്നതിന്‍റെ പേരില്‍ ഒരിക്കലും മാതാ കൈകേയി യുടെ ധര്‍മ്മവിരുദ്ധവും രാജ്യത്തെ അട്ടിമറിക്കുന്നതും തികച്ചും രാജ്യദ്രോഹക്കുറ്റത്തിന് കാരണവുമായ വരദാനാവശ്യത്തെ മഹാരാജാ ദശരഥന്‍ അനു കൂലിക്കുകയും അംഗീകരിക്കുകയും ചെയ്തില്ലായെന്നിരിക്കേ, തീര്‍ച്ചയായും, വരദാനത്തെ നല്‍കിയിരുന്ന ദശരഥന് ദുരുദ്ദേശ്യമില്ലാത്തതിനാല്‍, സുനിശ്ചിതം, മഹാരാജാ ദശരഥന്‍ തീര്‍ത്തും കുറ്റവിമുക്തനാവാന്‍ അര്‍ഹത നേടുന്നു.”

“നീതിപൂര്‍വ്വം നിയമം നടപ്പാക്കേണ്ടതായ രാജാവിനെതന്നെ നിശ്ചിത സംഭവത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തുമ്പോള്‍, തീര്‍ച്ചയായും ദുരുദ്ദേശ്യമുണ്ടെങ്കില്‍ അദ്ദേഹത്തിന് അവയെ നിരാകരിക്കാം, തന്‍റെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താം. അങ്ങനെ അധര്‍മ്മിയാകാം. എന്നാല്‍ ഇവിടെ ധാര്‍മ്മികതയില്‍ തല്‍പ്പരനായ മഹാരാജാ ദശരഥന്‍ കുറ്റക്കാരന്‍ താനാണെന്ന് സ്വയം അംഗീകരിച്ചുകൊണ്ട് ഭാരതചരിത്രത്തിന്നാകമാനം യശസ്സ് നല്‍കുംവിധം അഭിമാനത്തോടെ തന്‍റെ രാജാധികാരംപോലും കയ്യൊഴിയുവാന്‍ തയ്യാറായി ശിക്ഷയെ വരിക്കുവാന്‍ താല്‍പ്പര്യപ്പെട്ടുവെന്നിരിക്കേ, തീര്‍ച്ചയായും, അദ്ദേഹത്തിന്‍റെ ഉദ്ദേശ്യശുദ്ധിയില്‍ ഒട്ടും കളങ്കമുണ്ടായിരുന്നില്ലെന്ന് സാഹചര്യങ്ങളിലൂടെ ഒന്നുകൂടി വ്യക്തമാവുകയും ചെയ്യുന്നു.”

“രാജസഭയില്‍വെച്ച് പ്രജകളുടെ സമക്ഷത്തിങ്കല്‍ മഹാരാജാ ദശരഥന്‍ നടത്തിയ കുറ്റസമ്മതവും തന്മൂലമുള്ള അപമാനവും മാനനഷ്ടവും, തുടര്‍ന്നുള്ള സ്ഥാനമൊഴിയലും, ഫലത്തില്‍, അര്‍ഹതപ്പെടാത്തതും ധര്‍മ്മവിരുദ്ധവുമായ വരദാനം നല്‍കിയതിനുള്ള ശിക്ഷയായി ദശരഥന്‍ അനുഭവിക്കുകയും ചെയ്തു. ഒരു കുറ്റത്തിന് രണ്ടുപ്രാവശ്യം ശിക്ഷിക്കുവാന്‍ പാടില്ല. ചെയ്തികള്‍ എന്തായാലും ഉദ്ദേശ്യവുംകൂടി പരിശോധിച്ച് നിജസ്ഥിതി വ്യക്തമായതിനുശേഷം മാത്രമേ കുറ്റക്കാര്‍ക്ക് ശിക്ഷ വിധിച്ച് നടപ്പാക്കുവാന്‍ പാടുള്ളൂ.”

“അനുയോജ്യവും അര്‍ഹതപ്പെട്ടതുമല്ല തനിക്ക് ലഭിക്കപ്പെട്ട വരദാനമെന്ന് മാതാ കൈകേയി സ്വയം അറിയാതിരിക്കേ, തന്‍റെ വത്സലപുത്രന്‍ തല്‍ സാമീപ്യത്തില്‍ ഇല്ലാത്ത വേളയില്‍, മറ്റൊരു രാജമഹിഷിയുടെ മകനെ യുവ രാജാവായി പ്രഖ്യാപിച്ചപ്പോള്‍, ആദ്യാവസരങ്ങളിലെല്ലാം താനും പുത്രതുല്ല്യം  സ്‌നേഹിച്ചിരുന്ന പ്രസ്തുത രാജമഹിഷിയുടെ യുവരാജാവാകുവാന്‍ തെരഞ്ഞെടുക്കപ്പെട്ട കുമാരനെ മാതാ കൈകേയി ഏറെ ആനന്ദാതിരേകത്താല്‍ ആശ്ലേഷിക്കുകയുണ്ടായി!!”

“എന്നാല്‍ വിദുഷി മന്ഥരയുടെ കുടിലബുദ്ധിയാല്‍ രൂപംകൊണ്ട കുതന്ത്രങ്ങളുടെ പ്രേരണ, താനും തന്‍റെ മകനും രാജ്യത്തില്‍നിന്നുതന്നെ നിഷ്ക്കാസിതരാകുമെന്ന ഭയത്തെ വര്‍ദ്ധിപ്പിക്കുവാന്‍ സാഹചര്യമൊരുക്കിയപ്പോള്‍, തന്‍റെ മകനെ രക്ഷിക്കുക എന്ന ഒരേയൊരു ചിന്തയാല്‍ മന്ഥരയുടെ രാജ്യദ്രോഹക്കുറ്റത്തിന് നിദാനമായ സമ്മോഹന വാക്കുകളെ നീതിയ്ക്കും ധര്‍മ്മത്തിനും അനുയോജ്യമായതാണോയെന്ന് പരിശോധിക്കാതെ മാതാ കൈകേയി സ്വീകരിച്ചപ്പോള്‍ കുറ്റത്തിന് ആസ്പദമായ വരദാനത്തെ മഹാരാജാ ദശരഥനോട് ആവശ്യപ്പെടുകയാണുണ്ടായത്.”

“കൈകേയിയുടെ വരദാനാവശ്യങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് പരിശോധിക്കേണ്ടതും അത്യാവശ്യമാണ്. ഭരതനായിരിക്കണം രാജാവ്. രാമന്‍ പതിനാല് വര്‍ഷം വനവാസം നയിക്കണം. ഇതാണ് കൈകേയിയുടെ ആവശ്യം. വിദുഷി മന്ഥരയുടെ പ്രേരണയാല്‍ മാതാ കൈകേയി ആവശ്യപ്പെട്ടതിന്‍ പ്രകാരമെങ്കില്‍ ശ്രീരാമന് ഒരിക്കലും അയോദ്ധ്യയില്‍ രാജാവാകുന്നതിന് സാധിക്കുകയില്ല.  പതിനാല് വര്‍ഷങ്ങള്‍മാത്രം രാജാവാകരുതെന്നല്ല വരദാനാവശ്യം. ഭരതന്‍ ജീവിച്ചിരിക്കുന്നതുവരേയും എല്ലാക്കാലവും ഭരതന്‍മാത്രമായിരിക്കണം അയോദ്ധ്യയുടെ രാജാവ് എന്നതാണ് കൈകേയിയുടെ വരദാനാവശ്യത്തിന്‍റെ പ്രധാന ഉദ്ദേശ്യം അഥവാ കാതല്‍. അതിനുവേണ്ടിയാണ് രാമനെ വനത്തിലേയ്ക്ക് അയക്കുന്നത്. പ്രജകളുടെ സമീപത്തെവിടേയും രാമനുണ്ടാവരുത്. ദീര്‍ഘകാലം പ്രജകളില്‍നിന്നും രാമന്‍ വിട്ടുനില്‍ക്കുമ്പോള്‍ ഭരതന് ആ കാലയളവിനുള്ളില്‍ നല്ല ഭരണം നടപ്പിലാക്കി പ്രജകളെ വരുതിയിലാക്കാം എന്ന കുടിലതന്ത്രമാണ് മന്ഥര കൈകേയിയോട് ഓതിക്കൊടുത്തത്. അതാണ് കൈകേയി ആവശ്യപ്പെട്ടതും. പതിന്നാല് വര്‍ഷത്തെ വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന ശ്രീരാമനെ അയോദ്ധ്യയുടെ രാജാവായി അവരോധിക്കുമെന്ന് കൈകേയിയുടെ വരദാനാവശ്യങ്ങളില്‍ എവിടേയുമില്ല. ധര്‍മ്മവിരുദ്ധമായ വരദാനാവശ്യം അംഗീകരിച്ചെങ്കില്‍ പിന്നീട് പതിനാല് വര്‍ഷങ്ങള്‍ക്കുശേഷവും രാമന് ഒരിക്കലും അയോദ്ധ്യയുടെ രാജാവാകുന്നതിന് കഴിയില്ല. അഥവാ അങ്ങനെ രാജാവായാല്‍ പ്രതിജ്ഞാലംഘനമായിത്തീരും. ഭരതന്‍ രാജാവാകണമെന്ന് ആവശ്യപ്പെട്ടതിന്‍റെ അര്‍ത്ഥവും ഉദ്ദേശ്യവും ആജീവനാന്ത രാജാധികാരംതന്നെ. പതിനാല് വര്‍ഷത്തേയ്ക്ക് ഭരതന്‍ രാജാവായതിനുശേഷം പിന്നീട് വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന രാമന് അയോദ്ധ്യയുടെ രാജാവാകാമെന്നുമല്ല വരദാനമെന്ന പേരില്‍ കൈകേയി ദശരഥനോട് ആവശ്യപ്പെട്ടത്. ശ്രീരാമന്‍ ഒരിക്കലും അയോദ്ധ്യയുടെ രാജാവാകാന്‍ പാടില്ല എന്ന കുടിലതന്ത്രമാണ് ഹീനമായ രീതിയില്‍ മന്ഥര കൈകേയിയിലൂടെ നടപ്പാക്കുവാന്‍ ശ്രമിച്ചത്. അനുസരണയുള്ള പുത്രനായതിനാല്‍ പിതാവിന്‍റെ വാക്കുകള്‍പ്രകാരം രാമന്‍ വനവാസിയായി അയോദ്ധ്യയില്‍നിന്നും വിടവാങ്ങിക്കൊള്ളുമെന്ന മുന്‍വിധിയിലാണ് ധര്‍മ്മവിരുദ്ധമായ വരദാനാവശ്യം എന്ന കുതന്ത്രത്തിന്‍റെ കരുക്കള്‍ നീക്കിയത്. യഥാര്‍ത്ഥ അറിവുള്ളവര്‍ വ്യക്തികളേയോ ബന്ധങ്ങളേയോ സ്ഥാനത്തേയോ അല്ല, പകരം, രാജനീതിപ്രകാരം ധര്‍മ്മത്തേയാകുന്നു അനുസരിക്കുന്നത്  എന്ന വസ്തുത മന്ഥരയും കൈകേയിയും വിസ്മരിച്ചു. യഥാര്‍ത്ഥ അറിവുള്ളവര്‍ ഏതൊരു കാര്യത്തേയും സംഭവത്തേയും അത്യന്തം സൂക്ഷ്മമായും സ്വതന്ത്രമായും അപഗ്രഥിച്ച് പരിപൂര്‍ണ്ണമായും രാജനീതിപ്രകാരം ധര്‍മ്മമാണോയെന്നു വ്യക്തമായതിനുശേഷംമാത്രമേ സ്വീകരിക്കുകയോ നടപ്പാക്കുകയോ ചെയ്യുന്നതിനുള്ള അന്തിമ തീ രുമാനമെടുക്കുകയുള്ളൂ. ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ ക്ഷേമരാഷ്ട്രം നടപ്പാക്കുക എന്ന സപ്തമാവതാര ദൗത്യപൂര്‍ത്തീകരണത്തെ തടസ്സപ്പെടുത്തുന്നതിനുള്ള ശ്രമമായി കാണുമ്പോള്‍മാത്രമേ ഈ വിഷയത്തിന്‍റെ ഗൗരവം വ്യക്തമാവുകയുള്ളൂ. അതിനാല്‍ ഈ പ്രവണത നിസ്സാരമല്ല. തള്ളിക്കളയേണ്ടതുമല്ല.”

സഭാംഗങ്ങള്‍ വിഷയത്തിന്‍റെ തീവ്രതയും ദുരുദ്ദേശ്യത്തിന്‍റെ ആഴവും അറിഞ്ഞ് സ്തബ്ധരായി! കുടുംബ ബന്ധങ്ങള്‍ക്കുമപ്പുറം രാജ്യകാര്യങ്ങളിലുള്ള പ്രാധാന്യവും അപകടാവസ്ഥയും തിരിച്ചറിഞ്ഞ സഭാംഗങ്ങളും പ്രജകളും സങ്കീര്‍ണ്ണമായ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന ശ്രീരാമന്‍റെ ധര്‍മ്മാചരണത്തിലുള്ള അനിതരസാധാരണമായ മെയ്‌വഴക്കം കണ്ട് അത്ഭുതപ്പെട്ടു. യാതൊന്നിനോടും മമതയില്ലാത്ത എന്നാല്‍ എല്ലാവരേയും അറിഞ്ഞ് ബഹുമാനിക്കുന്ന ശ്രീരാമന്‍റെ നയതന്ത്രരീതിയും നീതിനിര്‍വ്വഹണവും പ്രജകളുടെ പ്രശംസ ഏറ്റുവാങ്ങി.

“രാജ്യദ്രോഹം മുളയിലേ നുള്ളിക്കളയുന്നതിലാണ്  രാജ്യതന്ത്രം വിജയിക്കുന്നത്; പര്‍വ്വതത്തോളം വളര്‍ത്തിയിട്ടല്ല. ഏതൊരു വ്യക്തിയുടെ ദുരുദ്ദേശ്യവും രാജ്യകാര്യങ്ങളില്‍ പ്രതികൂലമായി പ്രതിഫലിക്കുന്നതിനുമുമ്പേ ആ വ്യക്തിയുടെ വഴിയറിഞ്ഞ് കരുക്കള്‍ നീക്കിയിരിക്കണം. ആര്‍ക്കും ദുരുദ്ദേശ്യം നടപ്പാക്കുവാന്‍ കഴിയുന്നവിധത്തില്‍ യാതൊന്നും പറയുവാനോ ചെയ്യുവാനോ രാജാവ് അവസരം കൊടുക്കരുത്. രാജ്യം പ്രതിസന്ധിയിലാവുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യേക ശ്രദ്ധയോടെ രാജനൈതിക നിയമപ്രകാരം വ്യക്തിബന്ധങ്ങള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കും അമിതപ്രാധാന്യം കൊടുക്കാതെ പ്രജാക്ഷേമവും ഭരണസ്ഥിരതയും നിലനിര്‍ത്തുവാന്‍ ആവശ്യമായതെല്ലാം അതിശീഘ്രം നടപ്പിലാക്കണം. അല്ലാത്തപക്ഷം പ്രജകള്‍ ഏറെ പ്രയാസപ്പെടുന്നതിന് അപ്രധാനിയാണെങ്കിലും ആ വ്യക്തിയുടെ ദുരുദ്ദേശ്യത്തിന്‍റെ വര്‍ദ്ധിച്ച തീവ്രതയ്ക്ക് സാധിക്കുമെന്ന വസ്തുത ഒരു ഭരണാധികാരി ഒരിക്കലും വിസ്മരിക്കുവാന്‍ പാടില്ല. ആരേയും വിശ്വസിക്കാത്ത എന്നാല്‍ എല്ലാവരേയും പരിധിവെച്ച് വിശ്വസിക്കുന്ന, അതിനിശിതമായ നിരീക്ഷണത്തിലൂടെ നിയമപ്രകാരം ധാര്‍മ്മികമായി പ്രജാക്ഷേമം നടപ്പാക്കുന്ന ഒരു ഭരണാധികാരിയെക്കൊണ്ടുമാത്രമേ രാഷ്ട്രസുരക്ഷയും പുരോഗതിയും കൈവരിക്കുവാനാകൂ. ബന്ധുക്കളില്‍നിന്നോ ശത്രുക്കളില്‍നിന്നോ രാജ്യദ്രോഹത്തെ നട്ടുവളര്‍ത്തി വേരുകള്‍ പടര്‍ത്തുവാന്‍ അനുവദിയ്ക്കരുത്. ഛിദ്രശക്തികള്‍ ഏതുവിധത്തില്‍ ഏതുരൂപത്തില്‍ പ്രവര്‍ത്തിച്ചാലും തിരിച്ചറിഞ്ഞ് ശക്തമായ നടപടികള്‍ കൈക്കൊള്ളണം. കാലതാമസമില്ലാതെ കരുതലോടെ പ്രവര്‍ത്തിക്കുന്നതില്‍ രാജാവ് വീഴ്ച വരുത്തരുത്.”

ശ്രീരാമന്‍ വിധിപ്രസ്താവം തുടര്‍ന്നു-

“എല്ലാ സന്താനങ്ങളേയും അറിയിച്ചും അഭിപ്രായങ്ങള്‍ സ്വീകരിച്ചും നിര്‍വ്വഹിക്കേണ്ടതാണ് യുവരാജാഭിഷേക പ്രഖ്യാപനമെന്നിരിക്കേ, തന്‍റെ മകന്‍ തല്‍സന്ദര്‍ഭത്തിലില്ലാത്ത വേളയില്‍ യുവരാജാഭിഷേക പ്രഖ്യാപനത്തിനുള്ള മഹാരാജാ ദശരഥന്‍റെ അമിതമായ താല്‍പ്പര്യത്തെ വിദുഷി മന്ഥര ദുര്‍വ്യാഖ്യാനംചെയ്ത് ഫലിപ്പിച്ചപ്പോള്‍, സ്വന്തം പുത്രനോടുള്ള വാത്സല്യം മാതാ കൈകേയിയെ ഹീനകൃത്യങ്ങള്‍ക്ക് നിര്‍ബന്ധിതയാക്കി.”

“കൂടാതെ ഏതാനും രാജമഹിഷിമാരിലെ ഒട്ടനവധി സന്താനങ്ങളില്‍നിന്നും പ്രാപ്തിയും പക്വതയും കാര്യശേഷിയുമുള്ള ഒരു വ്യക്തിയെ ഭാവിരാജാവായി പ്രഖ്യാപിക്കുമ്പോള്‍, നിശ്ചയം, ഇതര സഹോദരങ്ങളെക്കൂടി അവരവരുടെ കഴിവിനും പ്രാപ്തിക്കും അനുസരിച്ച് സ്ഥാനാധികാരങ്ങള്‍ നല്‍കി ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതുമായിരുന്നു. എങ്കില്‍ മാത്രമേ തങ്ങള്‍ അവഗണിക്കപ്പെട്ടില്ല എന്ന ധാരണ ഇതര സഹോദരങ്ങള്‍ക്കും അവരുടെ മാതാക്കള്‍ക്കും ഉണ്ടാവുകയുള്ളൂ. അതായിരുന്നു ആശങ്കയ്ക്കും അസ്വസ്ഥതക്കും വൈഷമ്യങ്ങള്‍ക്കുമുള്ള പരിഹാരം. അവയൊന്നും നിര്‍വ്വഹിക്കപ്പെടാത്തതിനാല്‍, വിദുഷി മന്ഥരയുടെ സമ്മോഹന വാക്കുകള്‍ മാതാ കൈകേയിയെ തെറ്റിദ്ധരിപ്പിക്കുവാന്‍ ഇടയാക്കി കുറ്റത്തിനാസ്പദമായ ആവശ്യങ്ങള്‍ ഉന്നയിക്കുവാന്‍ പ്രേരിപ്പിച്ചു.”

“അങ്ങനെ മന്ഥരയുടെ പ്രേരണ താനും പുത്രനും കൊട്ടാരത്തില്‍നിന്നും പുറത്താക്കപ്പെടുമെന്ന ആശങ്കയുളവാക്കുവാനും തന്മൂലം ധര്‍മ്മത്തേയും നീതിയേയും ഉത്തരവാദിത്തങ്ങളേയും കര്‍ത്തവ്യങ്ങളേയും വ്യക്തതയോടെ തിരിച്ചറിയാതെ കൈകേയിയെ അസ്വസ്ഥയാക്കിയപ്പോള്‍, മാതാ കൈകേയിയുടെ തുടര്‍ന്നുള്ള പ്രവൃത്തികള്‍ കുറ്റത്തിന് ആസ്പദമായിത്തീര്‍ന്നുവെന്നുമാത്രം.”

“സ്വയം തീരുമാനത്താലല്ല, പകരം സ്വന്തം പുത്രനും തനിക്കും സകലതും നഷ്ടപ്പെടുമെന്ന വിദുഷി മന്ഥരയുടെ ഭയപ്പെടുത്തലും തുടര്‍ന്ന് കാര്യസാദ്ധ്യത്തിനായി കുതന്ത്രങ്ങളാല്‍ പൂരിതമായ സമ്മോഹന വാക്കുകളും, ദശരഥരാജന്‍റെ യുവരാജാഭിഷേക പ്രഖ്യാപനത്തിലെ അപാകതയാല്‍ ഉളവായ ആശങ്കകളും പ്രേരിപ്പിച്ചപ്പോള്‍, യഥാര്‍ത്ഥത്തില്‍, രാജമാതാ കൈകേയി കുറ്റക്കാരിയാവുകയായിരുന്നു. മാത്രമല്ല, ആരോട് അഹിതം ചെയ്തിട്ടാണോ ശിക്ഷയ്ക്ക് കാരണമായ കുറ്റം ചെയ്തത്, പ്രസ്തുത അഹിതങ്ങള്‍ അനുഭവിക്കുവാന്‍ ഇടയായവര്‍തന്നെ പരപ്രേരണയില്ലാതെ കുറ്റക്കാരോട് പൊറുക്കുവാനും കുറ്റക്കാരന് ജീവിക്കുവാനുള്ള അവസരമേകണമെന്ന് വാദിക്കുകയും ചെയ്യുന്നുവെങ്കില്‍, കുറ്റത്തിന് ആസ്പദമായ സാഹചര്യം യഥാര്‍ത്ഥത്തില്‍ സംഭവിക്കാതെ പകരം കളമൊരുങ്ങുക മാത്രമേ ഉണ്ടായുള്ളൂവെങ്കില്‍, തീര്‍ച്ചയായും ശിക്ഷ അനുഭവിക്കുന്നതില്‍നിന്നും പ്രസ്തുത കുറ്റക്കാരെ വിമുക്തരാക്കുന്നതിന് അഥവാ മോചിപ്പിക്കുന്നതിന് നീതിപീഠത്തിനും നീതിനിര്‍വ്വഹണാധികാരിയ്ക്കും രാജനീതിപ്രകാരം ധാര്‍മ്മികമായ അര്‍ഹതയും അധികാരവുമുണ്ട്.”

“ഇവിടെ ശ്രീരാമനെന്ന നമുക്കുതന്നെയാണ് അഹിതങ്ങള്‍ അനുഭവിക്കുവാന്‍ ഇടയാകുമായിരുന്നത്. മാതാ കൈകേയിയോട് നമുക്ക് യാതൊരു അപ്രിയവും വെറുപ്പും ഇല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ കുറ്റത്തിന് ആസ്പദമായ സംഭവങ്ങളിലേയ്ക്ക് മാതാ കൈകേയി വഴിപ്പെട്ടുപോയെന്നു മാത്രം. ശിക്ഷ അനുഭവിക്കുവാന്‍ മേല്‍ക്കാരണങ്ങളാല്‍മാത്രം ഇടവരരുതെന്ന് ധര്‍മ്മത്തേയും നീതിയേയും അടിസ്ഥാനമാക്കി അറിയിക്കുന്നു.”

“അഹിതങ്ങള്‍ അനുഭവിക്കുവാന്‍ ഇടയാകുമായിരുന്ന വ്യക്തി എന്ന നിലയിലും നാം തന്നെ മാതാ കൈകേയിയോട് ക്ഷമിക്കുന്നതിനാലും, ശിക്ഷ അനുഭവിക്കുന്നതില്‍നിന്നും വിമുക്തയാകുന്നതിന് മാതാ കൈകേയി തികച്ചും അര്‍ഹയാകുന്നു. മഹാരാജാ ദശരഥന്‍ അനുഭവിച്ചതുപോലെത്തന്നെ സഭയില്‍വെച്ച് കുറ്റക്കാരിയെന്ന് വിധിക്കപ്പെട്ടതിനാല്‍ ഉണ്ടായ അപമാനവും മാനഹാനിയും, തീര്‍ച്ചയായും, അവര്‍ ചെയ്ത് അപരാധത്തിനുള്ള പരസ്യമായ ശിക്ഷതന്നെയാകുന്നു. അതിനാല്‍ തുടര്‍ന്ന് വീണ്ടും ശിക്ഷിക്കപ്പെടുന്നതില്‍നിന്നും വിമുക്തയാകുവാന്‍ മാതാ കൈകേയിയ്ക്ക് അര്‍ഹതയുണ്ട്.”

“മഹാരാജാ ദശരഥന്‍റെ അശ്രദ്ധയാല്‍ ദുരന്തരംഗങ്ങള്‍ക്ക് കാരണമായ, മാതാ കൈകേയിയുടെ ആഗ്രഹത്തിന്  അടിസ്ഥാനമായ നിര്‍ണ്ണായക വിഷയത്തിന് നാംതന്നെ ഇതാ വിരാമമിടുന്നു. മാതാ കൈകേയിയുടെ പുത്രനും നമ്മുടെ സഹോദരനുമായ ഭരതനെ അയോദ്ധ്യയുടെ പ്രധാനമന്ത്രിയായി അവരോധിക്കുന്നു. നമ്മില്‍നിന്നും ലഭിച്ച ഭരണപരിചയത്താല്‍ പ്രാപ്തനായ ഭരതന്‍ നമുക്കുശേഷം അയോദ്ധ്യയുടെ രാജാവായി പ്രജാക്ഷേമം പൂര്‍ത്തിയാക്കട്ടെ. ഒരു രാജ്യത്തില്‍തന്നെ വിവിധ രാജ്യങ്ങളെപ്പോലെ ചിതറിക്കിടക്കുന്നവയെല്ലാം യോജിപ്പിച്ച് പൂര്‍വ്വസ്ഥതിയിലാക്കി സുസ്ഥാപിതമാകുന്ന ഭാരതം എന്ന നമ്മുടെ വിശാലമായ ഏകരാജ്യത്തിന്‍റെ തലസ്ഥാനമായിരിക്കും അയോദ്ധ്യ. ഭാരതത്തിന്‍റെ പുതിയൊരു ഗീതം ഇവിടെ രചിക്കപ്പെടുകയാണ്. സമസ്ത സുന്ദര ഭാരതം ഇവിടെ പിറവിയെടുക്കുകയാണ്. ഭാരതാംബയ്ക്കും ഉത്സവദിനങ്ങള്‍ വരവായി.”

ഭഗവാന്‍ വിഷ്ണു സപ്താമാവതാരമായ ശ്രീരാമനായി ഭൂമിയില്‍ നടപ്പാക്കുന്ന അവതാരദൗത്യം പ്രഥമഘട്ടത്തില്‍നിന്നും ക്ഷേമാധിഷഠിത ഭരണം അഥവാ ഉത്തമഭരണമെന്ന ദ്വിതീയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. സനാതനധര്‍മ്മത്തെ ശ്രേഷ്ഠമായ പദവിയിലേയ്ക്ക് ഉയര്‍ത്തിയ സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്‍റെ വിധിപ്രസ്താവം നീതിനിര്‍വ്വഹണത്തിലെ അവിസ്മരണീയ നിമിഷമായിത്തീര്‍ന്നു. ആര്‍ഷഭാരത സംസ്‌ക്കാരം അതിന്‍റെ ഉച്ചകോടിയിലെത്തി. പാര്‍വ്വതിസമേതനായ ഭഗവാന്‍ ശിവന്റേയും ഭഗവാന്‍ വിഷ്ണുവിന്റേയും മാഹാത്മ്യം വെളിപ്പെടുന്നതിനുള്ള അസുലാഭവസരമായി ശ്രീരാമന്‍റെ വിധിപ്രഖ്യാപനം. രാഷ്ട്രത്തിന്‍റെ പ്രാധാന്യവും വ്യക്തിയുടെ പരിധിയും സ്ഥാനങ്ങളുടെ പ്രസക്തിയും അധികാരങ്ങളും മാനവര്‍ക്കെല്ലാം അറിയുന്നതിനുള്ള അങ്കത്തട്ടായി സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്‍റെ രാജസഭ.

ശ്രീരാമന്‍ വിധിപ്രഖ്യാപനം തുടര്‍ന്നു.

“എന്നാല്‍ ഏതൊരവസരത്തെ ഏതൊരു വ്യക്തിയാണോ കുതന്ത്രങ്ങളാല്‍ ദുരുപയോഗപ്പെടുത്തുന്നത്, അതും തികച്ചും മാതൃരാജ്യത്തെതന്നെ തകര്‍ക്കുന്നതും, പ്രജാക്ഷേമത്തെ ഹനിക്കുന്നതും, ഭരണത്തെ പ്രതിസന്ധിയിലാഴ്ത്തുന്നതും, ക്ഷേമം പ്രാവര്‍ത്തികമാക്കുന്നതിനെ തടസ്സപ്പെടുത്തുന്ന ദുര്‍മ്മാര്‍ഗ്ഗത്തെ സ്വീകരിച്ച് ദേശദ്രോഹമെന്ന കുറ്റത്തിനും വഞ്ചനക്കും ഗൂഢാലോചനയ്ക്കും കൂട്ടുനില്‍ക്കുന്നതും കാരണമായിത്തീരുന്നതും, നിശ്ചയം, തുടര്‍ന്നൊരിക്കലും അങ്ങനെ സംഭവിക്കാതിരിക്കുവാന്‍ കുറ്റക്കാരെ മാതൃകാപൂര്‍വ്വം കഠിനമായി ശിക്ഷിക്കേണ്ടതാണ്. പരസ്പരം വൈരാഗ്യം സൃഷ്ടിച്ച് കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുവാന്‍ ശ്രമിച്ച മന്ഥര കുറ്റത്തിനാസ്പദമായ കൃത്യം നിര്‍വ്വഹിക്കുവാന്‍ ആവശ്യമായ പ്രേരണയാണ് നല്‍കിയത്. പ്രേരണാകുറ്റം അതീവ ഗൗരവമായ കുറ്റമാണ്. പ്രേരണയാല്‍ ചിലപ്പോള്‍ ഏതൊരു വ്യക്തിയേയും കുറ്റവാളിയാക്കുവാന്‍ സാധിച്ചേക്കാം. കുറ്റം ചെയ്ത വ്യക്തിയേക്കാള്‍ കുറ്റം ചെയ്യുന്നതിന് പ്രേരിപ്പിച്ച വ്യക്തിയാണ് അപകടകാരി. ആദ്യം കുറ്റകൃത്യം രൂപംകൊള്ളുന്നത് കുറ്റം ചെയ്യുവാന്‍ പ്രേരിപ്പിച്ച വ്യക്തിയിലാണ്. അതിനാല്‍ യഥാര്‍ത്ഥ കുറ്റവാളി കുറ്റം ചെയ്യുവാന്‍ പ്രേരിപ്പിച്ച വ്യക്തിയാണ്. കുറ്റകൃത്യം നിര്‍വ്വഹിച്ച വ്യക്തിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച വ്യക്തി ചൂഷണം ചെയ്ത് കുറ്റവാളിയാക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കുറ്റകൃത്യം ചെയ്യുന്നത് പ്രേരിപ്പിച്ച വ്യക്തിതന്നെയാണ്. പക്ഷെ പ്രേരിപ്പിച്ച വ്യക്തിയെ പ്രത്യക്ഷത്തില്‍ കാണുകയില്ല എന്നുമാത്രം. കുറ്റകൃത്യം ആദ്യമായി ആസൂത്രണം ചെയ്തവര്‍ അത് നടപ്പിലാക്കുവാന്‍ ആവശ്യമായവരെ പ്രേരിപ്പിച്ചും നിര്‍ബന്ധിപ്പിച്ചും ചെയ്യിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനാല്‍ പ്രേരണ നല്‍കി ആസൂത്രണം ചെയ്തവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. കുറ്റം ചെയ്തവരേക്കാള്‍ ആദ്യമായി ആസൂത്രണം ചെയ്ത് പേരിപ്പിച്ചവരാണ് കുറ്റക്കാരില്‍ പ്രമുഖര്‍. അതിനാല്‍ അത്തരമൊരു കുറ്റക്കാരിയായ മന്ഥരയെ മാതൃകാപൂര്‍വ്വം ശിക്ഷിച്ചേ മതിയാകൂ. അത് എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് സഭയ്ക്ക് തീരുമാനങ്ങള്‍ അറിയിക്കാം.” ശ്രീരാമന്‍ സഭയ്ക്ക് അവസരം കൊടുത്തു.

“ആയുഷ്‌ക്കാലം കല്‍ത്തുറുങ്കിലടക്കുക. വഞ്ചകിയും രാജ്യദ്രോഹിയുമായ മന്ഥരയെ ആയുഷ്‌ക്കാലം കല്‍ത്തുറുങ്കിലടക്കുക.” സഭയൊന്നാകെ ആവശ്യപ്പെട്ടു.

“എല്ലാവരുടേയും തീരുമാനത്തെ നാം സ്വീകരിക്കുന്നു. സേനാപതേ! ഈ നിമിഷം മുതല്‍ ആയുഷ്‌ക്കാലം മുഴുവന്‍ വിദുഷി മന്ഥരയെ കല്‍ത്തുറുങ്കില്‍ അടയ്ക്കുക.” ശ്രീരാമന്‍ ആജ്ഞാപിച്ചു.

“ഏതൊരു വിഷയവും കാലതാമസമില്ലാതെ പ്രായോഗികമായി പരിഹരിക്കുമ്പോള്‍ അതിനാല്‍ സംഭവിക്കേണ്ടതായ അനിഷ്ടങ്ങള്‍ ഒഴിവാക്കാം.”

ധര്‍മ്മത്തില്‍ നിലകൊള്ളുന്ന ശ്രീരാമന്‍ സ്വയം ധര്‍മ്മമായിത്തീരുന്നു. പ്രജകള്‍ നീതിനിര്‍വ്വഹണത്തിന് സാക്ഷികളായി.

“ഉണ്ണീ… രാമാ…. നമ്മെക്കൂടി ശിക്ഷിക്കൂ….ഒരിക്കലും ഒരു മാതാവിനും നിരക്കാത്ത തെറ്റുചെയ്ത നമ്മേക്കൂടി ശിക്ഷിക്കൂ.” കൈകേയി ആര്‍ത്ത നാദയായി വിലപിച്ചു.

“ധാര്‍മ്മികമായി മാത്രമേ ശിക്ഷ വിധിക്കുവാന്‍ പാടുള്ളൂ. ധര്‍മ്മമാണോയെന്ന പരിശോധന നിര്‍ബന്ധമാണ്. വ്യക്തിയുടെ ചെയ്തികള്‍ നീതിക്കും ധര്‍മ്മത്തിനും നിരക്കുന്നതാണോ എന്ന പരിശോധനയാണ് ശിക്ഷ വിധിക്കുവാന്‍ അടിസ്ഥാനമാക്കേണ്ടത്. സല്‍പ്പേരോടുകൂടി ജീവിക്കുന്നതിനിടെ ദുഷ്‌പ്പേരുണ്ടായി അപമാനമേല്‍ക്കുമ്പോള്‍, തീര്‍ച്ചയായും, സാധാരണയായി അതാണ് ഏറ്റവും വലിയ ശിക്ഷ. ഇന്ന് സഭയ്ക്ക് മുമ്പാകെയുണ്ടായ വിചാരണയിലൂടെ കുറ്റക്കാരിയാണെന്ന് തിരിച്ചറിഞ്ഞതിനാലുണ്ടായ അപമാനംതന്നെ മാതാ കൈകേയിയ്ക്ക് ലഭിച്ച ഏറ്റവും വലിയ ശിക്ഷയാകുന്നു. സദ്ബുദ്ധിയ്ക്കായി ഭഗവാന്‍ ശിവനേയും വിഷ്ണുവിനേയും ഭജിക്കുക.” ശ്രീരാമന്‍ കൈകേയിയെ സാന്ത്വനിപ്പിച്ചു.

“മഹാരാജാ ശ്രീരാമന്‍ വിജയിക്കട്ടെ! ദശരഥനന്ദനന്‍ രാമന്‍ നീണാള്‍ വാഴട്ടെ!!” സഭാവാസികള്‍ ഒന്നടങ്കം ജയഭേരി മുഴക്കിക്കൊണ്ടിരുന്നു.

“രാജാഭിഷേകം രണ്ടുനാള്‍ കഴിഞ്ഞ് നിശ്ചയിച്ച ദിവസംതന്നെ ആഘോഷത്തോടെ വിധിപ്രകാരം നടത്താം.” വസിഷ്ഠന്‍ ദശരഥനോട് ഉണര്‍ത്തിച്ചു.

“അതെ! ആഘോഷമായിത്തന്നെ നടത്താം!!” ദശരഥന്‍റെ മറുപടി.

“രാമാഭിഷേകം ആഘോഷത്തോടെ പ്രഖ്യാപിത ദിവസംതന്നെ നടത്തുന്നതാണ്. എല്ലാവരും സന്നിഹിതരാവുക.” സഭയോടായി ദശരഥന്‍ പ്രഖ്യാപിച്ചു.

ധര്‍മ്മത്തിന്‍റെ സ്വരൂപം ഓരോ കാര്യങ്ങളിലും എങ്ങനെയായിരിക്കുമെന്ന് ഉത്തമപുരുഷനായ ശ്രീരാമനില്‍നിന്നും അറിഞ്ഞ എല്ലാവരും വാര്‍ത്ത കാട്ടുതീപോലെ പടര്‍ത്തി.

അയോദ്ധ്യയുടെ അന്ത:പുരത്തില്‍ അരങ്ങേറിയ വിധിനിര്‍ണ്ണായകവും വിനാശത്തിന്‍റെ വഴിവിളക്കുമായിരുന്ന സംഭവത്തെ സൂക്ഷ്മതയോടെ, എന്നാല്‍ തികച്ചും പ്രായോഗികമായിത്തന്നെ ധാര്‍മ്മികവും നീതിപൂര്‍വ്വകവുമായി വിധി നിശ്ചയിച്ച് പരിഹരിച്ച ശ്രീരാമന്‍റെ കര്‍ത്തവ്യനിര്‍വ്വഹണം ജനങ്ങളില്‍ പുതുവിശ്വാസവും ഉത്സാഹവും പ്രതീക്ഷയും, സ്വാര്‍ത്ഥയില്ലാത്ത പ്രയത്‌നവും പരിശ്രമവും അത്യാവശ്യമാണെന്ന തിരിച്ചറിവും, ഈശ്വരഭക്തിയും ധര്‍മ്മനിഷ്ഠയും വര്‍ദ്ധിപ്പിച്ചു. പ്രജകള്‍ സംതൃപ്തരായി.

രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍-

ആഘോഷപ്പൊലിമയോടെ അയോദ്ധ്യ കൊണ്ടാടുകയാണ് ശ്രീരാമന്‍റെ  രാജ്യാധികാര സ്ഥാനാരോഹണം.

ഇന്നാണ് രാമരാജ്യാഭിഷേകം!!

ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്നു…..

എല്ലാത്തിനും നേതൃത്വം നല്‍കിയ വസിഷ്ഠന്‍ ആര്‍ഷസംസ്‌ക്കാരത്തിന്‍റെ മഹിമാവിശേഷങ്ങളെ വിളിച്ചറിയിക്കുകയാണ്.

തുടര്‍ന്ന് വസിഷ്ഠന്‍ ശ്രീരാമന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

അനന്തരം കിരീടധാരണം നടന്നു.

മഹാരാജാ ദശരഥന്‍ തന്‍റെ കിരീടം രാമനെ അണിയിച്ചു. ഔദ്യോഗികമായി മഹാരാജാ ദശരഥന്‍ വിടവാങ്ങല്‍ ഇങ്ങനെ ഉപസംഹരിച്ചു.

“പ്രജകള്‍ക്കെന്നും ക്ഷേമത്തെമാത്രം പ്രദാനം ചെയ്യുന്ന സദ്ഭരണം നടപ്പാക്കുവാന്‍ രാമന് സാധിക്കുന്നതിന് എല്ലാവരും പരിപൂര്‍ണ്ണമായി സഹകരിക്കുക. നമ്മുടെ ഭരണത്തില്‍ വന്നുപോയതും സംഭവിച്ചതുമായ എല്ലാ തെറ്റുകള്‍ക്കും നമ്മോടു ക്ഷമിക്കുക. ഏവരേയും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ. ശേഷകാലം സ്വസ്ഥമായി കഴിയുവാനായി വാനപ്രസ്ഥമാണ് ആഗ്രഹിക്കുന്നത്. എല്ലാം ഈശ്വരേച്ഛ!”

തുടര്‍ന്ന് വസിഷ്ഠന്‍ ഇപ്രകാരം അറിയിച്ചു.

“അയോദ്ധ്യാവാസികളായ നമ്മളെല്ലാം നമ്മുടെ നായകനും സത്യമൂര്‍ത്തിയുമായ മഹാരാജാ ശ്രീരാമനെ ഇതാ ക്ഷണിക്കുന്നു. നമ്മുടെ ഓരോരുത്തരുടേയും കര്‍ത്തവ്യത്തെക്കുറിച്ച് മഹാരാജാ ശ്രീരാമന്‍ ഉപദേശിക്കുന്നതാണ്.”

“അയോദ്ധ്യാവാസികളും മഹാഭാഗ്യമുള്ളവരുമായ അനുഗ്രഹീതരേ… നമ്മുടെ പ്രണാമങ്ങള്‍ സ്വീകരിച്ചാലും!!” രാമവചനങ്ങള്‍ സഭാവാസികളെ ആവേശഭരിതരാക്കി.

“ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ സപ്തമാവതാര ശ്രീരാമന്‍ നാം ആകുന്നു. ധര്‍മ്മസംസ്ഥാപനമാണ് അവതാരദൗത്യം. ഏവരും പങ്കുകൊള്ളുക. യഥാശക്തി പങ്കുകൊള്ളുക. ക്ഷേമാധിഷ്ഠിത ഭരണം പ്രജകളുടെ മാനുഷിക അവകാശമാണ്. എല്ലാവരും സഹകരിക്കുക.”

ശ്രീരാമന്‍ വിനയപൂര്‍വ്വം തുടര്‍ന്നു-

“അനുഭവവും പരിചയവും ഏറെയുള്ള നമ്മുടെ പിതാവും രാജാവുമായിരുന്ന ദശരഥന്‍ സ്വന്തം അറിവും പരിചയവും പ്രജാക്ഷേമത്തിനായി ജീവിതകാലമത്രയും ഉപയോഗപ്പെടുത്തണം. വാനപ്രസ്ഥമെന്നതിന്‍റെ സൂക്ഷ്മാര്‍ത്ഥം ഗ്രഹിക്കണം. ഒരിക്കലും കര്‍മ്മത്തില്‍നിന്നും കര്‍ത്തവ്യത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. കൃത്യതയോടെയുള്ള കര്‍ത്തവ്യപൂര്‍ത്തീകരണമാണ് മോക്ഷപ്രാപ്തിയേകുന്നത്. ധാര്‍മ്മികമായി സര്‍വ്വദാ പ്രജകള്‍ക്ക് ഹിതകരമായത് നിര്‍വ്വഹിക്കുവാന്‍ സാധിക്കുകയാണ് ഏറ്റവും വലിയ സുകൃതം. കര്‍ത്തവ്യങ്ങളില്‍നിന്നും പിന്‍തിരിയാതിരിക്കുക.”

“യുക്തിഭദ്രമായ ഭക്തിയാണ് സ്വീകാര്യം. പ്രായോഗികമായിരിക്കണം ഭക്തിയും വിശ്വാസവും. ജീവിതത്തിന് മുതല്‍കൂട്ടായിരിക്കണം ഭക്തിയും വിശ്വാസവും. അതിന് സ്ഥൂലാര്‍ത്ഥവും സൂക്ഷ്മാര്‍ത്ഥവും പരമാര്‍ത്ഥവും ഗ്രഹിയ്ക്കണം. മനോകാമനകളോടെ കര്‍മ്മം ചെയ്യാതിരിക്കുന്നതിനുള്ള പരിശീലനത്തെയാണ് വാനപ്രസ്ഥംകൊണ്ട് ഉദ്ദേശിച്ചത്. കര്‍മ്മങ്ങളില്‍നിന്നും വിട്ടുനില്‍ക്കാതേയും, എന്നാല്‍ കര്‍മ്മങ്ങളില്‍ ആസക്തരാകാതേയും കര്‍മ്മം ചെയ്യുന്നതിനുള്ള പരശീലനമാണ് വാനപ്രസ്ഥം എന്ന ജീവിതരീതികൊണ്ട് ഉദ്ദേശിക്കുന്നത്. കര്‍മ്മങ്ങളില്‍നിന്നും കുടുംബ ബന്ധങ്ങളില്‍നിന്നും രാജ്യകാര്യങ്ങളില്‍നിന്നും വേര്‍പെട്ട് ഏകാന്തവാസം നയിക്കലോ വനാന്തരങ്ങളി ല്‍ അലയലോ അല്ല. സ്വയം സ്വസ്വരൂപത്തെ അറിഞ്ഞ് സ്വയം നിര്‍വ്വഹിക്കേണ്ടത് മമതയും ആഗ്രഹവുമില്ലാതെ ചെയ്തുപൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നതിനുള്ള തീവ്രപരിശീലനമാണ് വാനപ്രസ്ഥം. ജീവിതത്തില്‍നിന്നുമുള്ള ഒളിച്ചോട്ടമല്ല വാനപ്രസ്ഥം. ബഹുമാന്യനായ വസിഷ്ഠനോടൊപ്പം രാജനൈതിക ഉപദേഷ്ടാവായി ദശരഥന്‍ സേവനം തുടരണമെന്ന് നാം അപേക്ഷിക്കുന്നു.”

ശ്രീരാമന്‍റെ വാക്കുകള്‍ ദശരഥനിലും പ്രജകളിലും സംതൃപ്തിയുളവാക്കി.

“ഉണ്ണി! അതിലും നമ്മെ തോല്‍പ്പിച്ചു അല്ലെ?” ദശരഥന്‍റെ പുത്രവാത്സല്യം നിറഞ്ഞൊഴുകി. “സത്യധര്‍മ്മാദികളിലുള്ള ഉണ്ണിയുടെ അറിവ് മഹിമാതിശയം!! നാം മാഹാരാജാ ശ്രീരാമന്‍റെ കല്പനയെ ഇതിനാല്‍ ശിരസാവഹിക്കുന്നു. അയോദ്ധ്യക്ക് രാജനീതിപ്രകാരം പുതിയൊരു സംവിധാനവുംകൂടി ശാശ്വതമായി ലഭ്യമായി.”

“അങ്ങയുടെ ഈ സദുദ്ദേശത്തിന് അയോദ്ധ്യാവാസികളെല്ലാം കടപ്പെട്ടിരിക്കുന്നു.” ദശരഥനെ വണങ്ങി രാമന്‍ അറിയിച്ചു.

“നമ്മുടെ പ്രധാനമന്ത്രിയായി മാതാ കൈകേയിയുടെ പുത്രനും നമുക്ക് പ്രിയങ്കരനും പ്രാപ്തനുമായ ഭരതനെ ഇതിനാല്‍ നിയമിക്കുന്നു. സഹായിയായി ശത്രഘ്‌നനേയും. ഔപചാരികമായി നിയമിച്ചുകൊണ്ടുള്ള മഹാരാജാ ശ്രീരാമന്‍റെ ഉത്തരവാണിത്. ലക്ഷ്മണന്‍ നമ്മോടൊപ്പമുണ്ടാവട്ടെ.”

“ശ്ലാഘനീയം രാമന്‍! ശ്ലാഘനീയം!! അവിടുന്ന് ധര്‍മ്മത്തിന്‍റെ മൂര്‍ത്തീമദ് ഭാവംതന്നെ!!! നിസ്സംശയം അവിടുന്ന് ഉത്തമപുരുഷന്‍തന്നെ!!!” വസിഷ്ഠന്‍ ആഹ്‌ളാദത്തോടെ ഉറക്കെ പ്രഖ്യാപിച്ചു.

തുടര്‍ന്ന് ഭരണനിര്‍വ്വഹണം ആരംഭിച്ചു.

“നമുക്ക് ഏറ്റവും പ്രിയപ്പെട്ടതും വീരയോദ്ധാവും മാനവരില്‍ ഉത്തമനും ആയോധനകലകളില്‍ അഭിമാനവുമായ ഹനുമാനെ നാം നമ്മുടെ സൈന്യാധിപനായി നിയമിക്കുന്നു. ശ്രീ ഹനുമാന് സ്വാഗതം.” ശ്രീരാമനെ വന്ദിച്ചുകൊണ്ട് സഭയില്‍ സന്നിഹിതനായിരുന്ന ഹനുമാന്‍ വേദിയിലേക്ക് ആഗതനായി.

സഭാനടപടികള്‍ പൂര്‍ത്തിയാക്കി ശ്രീരാമന്‍ ഭരണാധികാരി എന്ന ദ്വിതീയ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചു.

“ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ പ്രജാക്ഷേമം പ്രാവര്‍ത്തികമാക്കും. വ്യാപാരോദ്ദേശ്യമില്ലാതെ കൃഷിയെ വ്യവസായികാടിസ്ഥാനത്തില്‍ വ്യാപകമാക്കി പ്രജാക്ഷേമത്തിന് പ്രാരംഭം കുറിക്കും. എല്ലാവരും ഉടമസ്ഥരാകും. നികുതി സമ്പ്രദായങ്ങള്‍ നിര്‍ത്തലാക്കും. എല്ലാത്തിനും കൃത്യമായ രേഖകള്‍ സൂക്ഷിക്കണം. പോറ്റി വളര്‍ത്തിയതിന് മക്കള്‍ മാതാപിതാക്കള്‍ക്ക് നികുതി കൊടുക്കേണ്ടതുണ്ടോ? മക്കളുടെ അവകാശവും മാതാപിതാക്കളുടെ ഉത്തരവാദിത്തവുമാണ് സന്താനപരിപാലനം. വ്യാപാരോദ്ദേശ്യത്തോടെ വരുമാനമാര്‍ഗ്ഗമായി കണക്കുകൂട്ടി സന്താനങ്ങളെ വളര്‍ത്തുമ്പോള്‍ മാതാപിതാക്കള്‍ വ്യാപാരികളായി. മാതാവ് എന്നതും പിതാവ് എന്നതും സ്ഥാനങ്ങളാണ്. മാതാവ്, പിതാവ് എന്നീ സ്ഥാനങ്ങളില്‍ നിലകൊള്ളുന്ന വ്യക്തികള്‍ക്ക് പ്രസ്തുത സ്ഥാനത്തിന്‍റെ അധികാരങ്ങള്‍ ഉണ്ടായിരിക്കുമെന്നുമാത്രം. വ്യക്തികള്‍ സ്ഥാനങ്ങളല്ല. വ്യക്തിക്ക് മാനുഷിക അവകാശങ്ങള്‍ മാത്രമേയുള്ളൂ. വ്യക്തിക്ക് സ്വയം അധികാരങ്ങളില്ല. സ്ഥാനത്തിനാകുന്നു അധികാരങ്ങള്‍. ഏതൊരു സ്ഥാനത്ത് ഏതൊരു വ്യക്തിയാണോ ആ വ്യക്തിക്ക് അതിന്‍റെ സ്ഥാനാധികാരങ്ങള്‍ ഉണ്ടായിരിക്കും. ഭരണാധികാരി അഥവാ രാജാവ് എന്നത് രാജ്യത്തെ സുപ്രധാനമായ സ്ഥാനമാണ്. രാജാവ് എന്ന സ്ഥാനത്ത് നിലകൊള്ളുന്ന വ്യക്തിക്ക് പ്രസ്തുത സ്ഥാനാധികാരങ്ങള്‍ ഉണ്ടായിരിക്കും. അത് വ്യക്തിക്കുവേണ്ടിയല്ല. രാജാവ് എന്ന സ്ഥാനംകൊണ്ട് പ്രയോജനം ലഭിക്കേണ്ടതായ പ്രജകള്‍ക്കുവേണ്ടിയാണ് ആ സ്ഥാനാധികാരങ്ങള്‍.”

“രാജാവ് എന്ന സ്ഥാനത്ത് നിലകൊള്ളുന്ന വ്യക്തി രാജാധികാരത്തെ ഉപയോഗിക്കേണ്ടത് പ്രജാക്ഷേമത്തിനായിരിക്കണം. എങ്കില്‍മാത്രമേ ക്ഷേമാധിഷ്ഠിത ഭരണം പ്രാവര്‍ത്തികമാകൂ. ഭരണാധികാരി അഥവാ രാജാവ് പ്രജകളോട് കച്ചവടം ചെയ്യരുത്. ഭരണം വരുമാനമാര്‍ഗ്ഗമല്ല. ഭരണം വ്യാപാരമല്ല. പ്രജകള്‍ വരുമാനമുണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗവുമല്ല. ഭരണം പ്രജാക്ഷേമത്തെ പ്രാവര്‍ത്തികമാക്കുവാനായി ഈശ്വരന്‍ അനുവദിച്ച പരിഹാരമാണ്. ഭരണത്തിനുള്ള അധികാരം അനുവദിക്കുന്ന ഒരു രാജ്യത്തെ സുപ്രധാന സ്ഥാനമാണ് രാജാവ് അഥവാ ഭരണാധികാരി. പ്രജകളില്‍നിന്നും പിരിവെടുത്തല്ല പ്രജാക്ഷേമം നടപ്പാക്കേണ്ടത്. മക്കളില്‍നിന്നും പിരിവെടുത്തിട്ടല്ല മാതാപിതാക്കള്‍ മക്കളെ പോറ്റേണ്ടത്. മക്കളെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ക്ക് സ്വയം ശേഷിയുണ്ടായിരിക്കണം. എങ്കിലേ പരസ്പര ബഹുമാനത്താല്‍ അത് കാര്യക്ഷമമാകൂ.”

“പദ്ധതി അധിഷ്ഠിതമായിരിക്കണം വികസനപ്രവര്‍ത്തനങ്ങള്‍. ഭരണം ഭരിക്കുവാനാകരുത്, പ്രജാക്ഷേമം പ്രാവര്‍ത്തികമാക്കുവാനായിരിക്കണം. സ്ഥലവും സൗകര്യവും സംവിധാനവും സജ്ജീകരണവുമാണ് സമൃദ്ധിയായിത്തീരുന്നത്. സന്തുലിതമായി സമ്പുഷ്ടതയോടെ ഐശ്വര്യപൂര്‍ണ്ണമായി ക്ഷേമം നടപ്പാക്കുമ്പോള്‍ സമൃദ്ധിയും തന്മൂലം സമത്വവും പ്രാവര്‍ത്തികമാകും. അങ്ങനെ ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ പ്രജാക്ഷേമം പ്രായോഗികമായി നടപ്പാക്കുവാനാകും. എല്ലാവര്‍ക്കും അതാത് സ്ഥാനപ്രകാരം ക്ഷേമം ലഭ്യമാകുക എന്നതാണ് സമത്വത്താല്‍ ഉദ്ദേശിക്കുന്നത്. അതിനാണ് ക്ഷേമാധിഷ്ഠിത ഭരണം. തൊഴിലാളി എന്നതും മുതലാളി എന്നതും വ്യക്തി നിലകൊള്ളുന്ന രണ്ട് സ്ഥാനങ്ങള്‍മാത്രമാണ്. തൊഴിലാളി എന്നതും മുതലാളി എന്നതും വ്യക്തിയിലെ രണ്ട് ഘടകങ്ങള്‍മാത്രമാണ്. കേന്ദ്രീകരിക്കേണ്ടത് ഉടമസ്ഥര്‍ എന്ന സ്ഥാനത്തിലേക്കായിരിക്കണം. പ്രജകളെല്ലാം ഉടമസ്ഥരായിരിക്കണം. ആവശ്യമുള്ളിടങ്ങളില്‍ തൊഴിലാളിയാകുന്നതിനും മുതലാളിയാകുന്നതിനും ഉടമസ്ഥരായ പ്രജകള്‍തന്നെ യഥാ തെയ്യാറാകണം.”

“സ്‌നേഹത്തിലേയ്ക്കല്ല, സ്ഥാനത്തിലേക്കാകുന്നു കേന്ദ്രീകരിക്കേണ്ടത്. സ്‌നേഹത്താല്‍ മമതയും തിരികെ ലഭിക്കണമെന്ന പ്രതീക്ഷയും എന്റേതെന്ന ബന്ധനവും തന്മൂലമുള്ള ദു:ഖവുമാണുണ്ടാവുക. സ്ഥാനത്താല്‍ കര്‍ത്തവ്യനിര്‍വ്വഹണവും സ്വയം വ്യക്തതയും സ്വാതന്ത്ര്യവും സദുദ്ദേശ്യവും തിരികെ പ്രതീക്ഷിക്കാതിരിക്കലുമാണുണ്ടാവുക. സ്വയം വ്യക്തതയും സ്വാതന്ത്ര്യവും മുക്തിയുമാണ് ഉദ്ദേശ്യമെങ്കില്‍ സ്ഥാനപ്രകാരം ചെയ്യുന്നു എന്നതാണ് ഉത്തമം, സ്‌നേഹത്താലെന്നല്ല. അതാത് സ്ഥാനത്തിന് അധികാരമുണ്ടെങ്കില്‍ മാത്രമേ ഏതൊന്നിനും അര്‍ഹതയുള്ളൂ. സ്ഥാനപ്രകാരം ചെയ്യേണ്ടത് ചെയുകയാണ് എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ ഞാന്‍, എന്റേത്, എനിയ്ക്ക് എന്നീ മമതാപാശങ്ങളില്‍പ്പെട്ടുഴലാതെ കര്‍ത്തവ്യമാണ് ചെയ്യുന്നതെന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്നും വ്യക്തമായി ഒരു പരിധിവരെ ഈശ്വരാനുഗ്രഹം ലഭിച്ച് സമാധാനമുണ്ടാകും.”

“ക്ഷേമാധിഷ്ഠിത ഭരണം പ്രാവര്‍ത്തികമല്ലെങ്കില്‍ പ്രജകള്‍ പ്രത്യക്ഷത്തില്‍ ഉടമസ്ഥരും ഫലത്തില്‍ വാടകക്കാരും യഥാര്‍ത്ഥത്തില്‍ അന്യരുമായിരിക്കും.”

മഹാരാജാ ശ്രീരാമന്‍റെ ഭരണപരിഷ്‌ക്കാരങ്ങളെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം സന്നിഹിതരായവര്‍ക്കെല്ലാം പുത്തന്‍ അനുഭവമായി.

ശ്രീരാമന്‍ തുടര്‍ന്നു.

സപ്തമാവതാരദൗത്യം ഭരണാധികാരി അഥവാ രാജാവ് എന്ന സുപ്രധാന ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചു. രാഷ്ട്രം, ലോകം, പ്രപഞ്ചം, ബ്രഹ്മാണ്ഡം എന്നീ ഘടനകളിലാണ് അവതാരദൗത്യം നടപ്പാക്കുക. വ്യക്തി, കുടുംബം, സമൂഹം എന്നീ ഘടനകളിലല്ല. ജനിതകധികാരി ഭഗവാന്‍ ബ്രഹ്മാവിന്റേയും സര്‍വ്വാധികാരിയായ ഭഗവാന്‍ ശിവന്റേയും സംരക്ഷണാധികാരിയായ ഭഗവാന്‍ വിഷ്ണുവിന്റേയും തീരുമാനപ്രകാരംമാത്രം എല്ലാം നടപ്പാകുന്നു.

“പ്രായോഗികവും യുക്തിക്ക് നിരക്കുന്നതും പൂര്‍ണ്ണമായും പ്രജാക്ഷേമത്തിനുവേണ്ടിയുമുള്ള ക്ഷേമാധിഷ്ഠിത ഭരണം നടപ്പാക്കി ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാദ്ധ്യയനം, ചികിത്സ മുതലായവയെല്ലാം സൗജന്യമായി പദ്ധതി അധിഷ്ഠിതരീതിയില്‍ പ്രജകള്‍ക്ക് ലഭ്യമാക്കുന്നതായിരിക്കും.” ശ്രീരാമന്‍ ഭരണപരിഷ്‌ക്കാരങ്ങളെക്കുറിച്ച് വിശദീകരിച്ചു.

“ക്ഷേമാധിഷ്ഠിത ഭരണത്താല്‍ ദാരിദ്ര്യ ശമനമുണ്ടായാലും ഈശ്വരനിശ്ചയപ്രകാരം ഒരാള്‍ പട്ടിണികിടക്കണമെന്നാണെങ്കില്‍ തീര്‍ച്ചയായും എന്തെങ്കിലും കാരണങ്ങള്‍കൊണ്ട് വിശപ്പിന്‍റെ അസഹ്യത അനുഭവിക്കേണ്ടിവരും.പക്ഷേ അത് ദാരിദ്ര്യമല്ല. ആ വ്യക്തി ആ സന്ദര്‍ഭത്തില്‍ അത് സഹിക്കേണ്ടതുണ്ടാകും. ജീവനെ സംബന്ധിച്ച് അങ്ങനെ സംഭവിക്കുന്നതിന് പൂര്‍വ്വജന്മകര്‍മ്മങ്ങള്‍ ഉള്‍പ്പെടെ സൂക്ഷ്മമായ അനവധി കാരണങ്ങള്‍ ഉണ്ടായിരിക്കും. ഈശ്വരന്‍റെ തീരുമാനമാണത്. അതേവിധത്തില്‍ എന്തൊക്കെയുണ്ടെങ്കിലും ഈശ്വരനിശ്ചയപ്രകാരം സംഭവിക്കാനുള്ളത് യാതൊരു മാറ്റവുംകൂടാതെ സംഭവിയ്ക്കും. അത് മറികടക്കുവാന്‍ ആര്‍ക്കും കഴിയില്ല. എല്ലാം ഈശ്വരനിശ്ചയത്തിന് വിധേയമാകുന്നു.”

“അതിനാല്‍ പുതിയ അവകാശവാദങ്ങളല്ല നാം ഉന്നയിക്കുന്നത്. പ്രജാക്ഷേമം നടപ്പാക്കുന്നതിനുള്ള ഒരു രാജ്യത്തിന്‍റെ ഭരണസംവിധാനത്തിന്‍റെ സര്‍വ്വാധികാര സ്ഥാനമാണ് രാജാവ്. ഈശ്വരന്‍ ആ സ്ഥാനത്താല്‍ പ്രജകള്‍ക്ക് അനുവദിയ്ക്കുവാന്‍ ഉദ്ദേശിച്ച നല്ലകാര്യങ്ങളെ മുടക്കംകൂടാതെ ലഭിക്കുന്നതിന് രാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തി വളരേയധികം ശ്രദ്ധിക്കേണ്ടതുണ്ട്. യാതൊരുവിധ മമതയും വിരോധവും ആരോടും ഉണ്ടാവരുത്. സ്വതന്ത്രമായിമാത്രം രാജാവ് ഭരണനിര്‍വ്വഹണത്തിന് തെയ്യാറാകണം. യാതൊന്നിനോടും വിധേയത്വമുണ്ടാകരുത്. എങ്കില്‍മാത്രമേ ഈശ്വരന്‍ പ്രജകള്‍ക്കുവേണ്ടി അനുവദിച്ചത് അവര്‍ക്കുതന്നെ ലഭിക്കുകയുള്ളൂ.”

“നാം പുതിയതായി യാതൊന്നും ചെയ്യുന്നില്ല. എന്തെല്ലാം നാം ചെയ്യണമെന്ന് ഭഗവാന്‍ ശിവന്‍ മുമ്പേ തീരുമാനിച്ചിട്ടുണ്ടോ അതുമാത്രമേ നമുക്ക് സാധിക്കൂ. യാതൊന്നും നമ്മുടെ തീരുമാനമല്ല. എല്ലാം ഭഗവാന്‍ ബ്രഹ്മാവിന്റേയും ഭഗവാന്‍ ശിവന്റേയും ഭഗവാന്‍ വിഷ്ണുവിന്റേയും തീരുമാനങ്ങളാകുന്നു. അത് അറിഞ്ഞ് നടപ്പാക്കുക എന്ന ദൗത്യംമാത്രമാണ് നമ്മുടേത്.”

ഒരു രാജാവ് എങ്ങനെയായാല്‍മാത്രം പ്രജകള്‍ക്ക് സദ്ഭരണം ലഭ്യമാകും എന്ന കാതലായ ഭാഗം സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്‍ അറിയിച്ചപ്പോള്‍ സഭാംഗങ്ങളും പ്രജകളും അത്യധികം സന്തോഷിച്ചു. ഒരു നല്ല നാളേയുടെ പ്രതീക്ഷകള്‍ അവരെ സ്വാഗതംചെയ്തു.

ശ്രീരാമന്‍ തുടര്‍ന്നു-

“നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് സാങ്കേതികമായ പരിഷ്‌ക്കരണങ്ങളോടെ കാര്യക്ഷമമാക്കണം. അയല്‍രാജ്യങ്ങളുമായി സൗഹൃദവും വ്യാപാരവാണിജ്യബന്ധങ്ങളും ക്രിയാത്മകമായി നിലനിര്‍ത്തുവാന്‍ ആവശ്യമായ എല്ലാ നടപടികളും ചെയ്യണം. വിദേശനയം ക്രിയാത്മകവും സൗഹാര്‍ദ്ദപരവുമാകണം. അയല്‍രാജ്യമായ ലങ്കയുമായി നല്ല അയല്‍ബന്ധം സ്ഥാപിക്കുന്നതിനും പരസ്പര സമ്പര്‍ക്കം മെച്ചപ്പെടുത്തുവാനുമായി ഗതാഗതമാര്‍ഗ്ഗം അത്യാവശ്യമാണ്. ശിവലോക വാസിയായ ഭഗവാന്‍ ശിവന്‍റെ അനുഗ്രഹമുണ്ടെങ്കില്‍മാത്രമേ അത് സാധിക്കൂ. അവിടുന്ന് അതിനും സംവിധാനം ഒരുക്കിയിട്ടുണ്ടാകും. ആദ്യമായി, ബ്രഹ്മ-ശിവ-വിഷ്ണു സംപ്രീതിയ്ക്കായി രാമേശ്വരത്ത്  ശിലയിലോ ലോഹത്തിലോ ദീര്‍ഘദണ്ഡാകൃതിയിലുള്ള പ്രതിഷ്ഠ നടത്തണം. മഹാക്ഷേത്രമായി വിശ്വപ്രസിദ്ധമാകും. അങ്ങനെ ഭഗവദ് അനുഗ്രഹത്താല്‍ ഭാരതത്തിനും ലങ്കയ്ക്കുമിടയില്‍ സമുദ്രത്തില്‍ അസാധാരണമായ ഗതാഗതമാര്‍ഗ്ഗം (പാലം) നിര്‍മ്മിക്കുവാന്‍ നമുക്കു കഴിയും. കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും കൈവിടാത്ത യുവാക്കള്‍ നമ്മോടൊപ്പമുണ്ടാകണം. എങ്കില്‍ തീര്‍ച്ചയായും അനുഗ്രഹത്താല്‍ അത് സാധിക്കും. ഭാരതത്തിന്‍റെ യശസ്സ് ആദ്ധ്യാത്മികതയും പ്രജാക്ഷേമം അനുവദിക്കുന്ന ക്ഷേമാധിഷ്ഠിത ഭരണം അഥവാ ക്ഷേമരാഷ്ട്രവുമാകുന്നു. രാജാവിനാല്‍ പ്രജകള്‍ക്ക് ലഭ്യമാകുന്ന ക്ഷേമവും ഐശ്വര്യവും ലോകത്തിന് മാതൃകയായിത്തീരും. നടപ്പിലാക്കുവാനുള്ളത് സംബന്ധിച്ച സംക്ഷിപ്ത വിവരണംമാത്രമാണിത്. പ്രാവര്‍ത്തികമാക്കി തെളിയിക്കുന്നതിലാണ് മികവ്, വാഗ്ദാനത്തിലല്ല.”

“എല്ലാവര്‍ക്കും സ്വന്തമായി ഒരിടം ഈശ്വരന്‍ അനുവദിച്ചിട്ടുണ്ട്. അത് എവിടെ എങ്ങനെ എപ്പോള്‍ എന്നറിയുവാന്‍ സാധിക്കുന്നതിലാണ് ജീവിത വിജയം. ഓരോ നിമിഷത്തിലും അതുണ്ടാകും. പക്ഷേ ഈശ്വരാനുഗ്രഹംകൊണ്ട് അത് തിരിച്ചറിയുവാന്‍ സാധിക്കുമ്പോള്‍മാത്രമേ വിജയിക്കുവാന്‍ കഴിയൂ. അതാണ് വിജയസൂത്രം.”

“ആരുടെയൊക്കെയോ ധര്‍മ്മവിരുദ്ധമായ വാക്കുകള്‍ അനുസരിച്ച് സ്വന്തം ജീവിതം ബലിയാടാക്കുവാന്‍ ശ്രമിക്കുന്നത് ആത്മഹത്യയ്ക്ക് തുല്ല്യമാണ്. ബലഹീനനായി മറ്റുള്ളവരാല്‍ ബലിയാടാക്കപ്പെട്ട് സഹതാപം നേടുവാനുള്ള ശ്രമമല്ല ആദര്‍ശ ധീരത. ഓരോ ചുവടുവെയ്പ്പുകളും കരുതലോടെ വേണം. അശ്രദ്ധയാണ് ശത്രുവിന്‍റെ വേഷത്തില്‍ വരിക. ഓരോ സന്ദര്‍ഭത്തേയും ധര്‍മ്മനിഷ്ഠയില്‍ നിലകൊള്ളുന്നതിനുള്ള അവസരമായി പ്രയോജനപ്പെടുത്തി രാജനീതിപ്രകാരം ശ്രദ്ധയോടെ ധാര്‍മ്മികതയില്‍ അടിയുറച്ച് ജീവിക്കണം. അതാണ് യഥാര്‍ത്ഥ ആദര്‍ശ ധീരതയും രാജ്യസ്‌നേഹവും.”

“ഭഗവാന്‍ ശിവനും ഭഗവാന്‍ വിഷ്ണുവിനും നമ്മുടെ പ്രണാമങ്ങള്‍!!”

ശ്രീരാമന്‍ വിധിപ്രസ്താവം പൂര്‍ത്തിയാക്കി.

**************************************

മഹാരാജാ ശ്രീരാമന്‍ ഭരണനിര്‍വ്വഹണം ആരംഭിച്ചു.

ഭഗവാന്‍ ശ്രീരാമന്‍റെ അനുഗ്രഹം ഭക്തര്‍ക്കും വിശ്വാസികള്‍ക്കും ആവോളം ലഭിച്ചു. അതുവരേയും ലഭ്യമല്ലാതിരുന്ന ക്ഷേമാധിഷ്ഠിത ഭരണത്തെക്കുറിച്ച് അറിഞ്ഞ് പ്രജകള്‍ ഏറെ സന്തോഷിച്ചു.

ദശരഥന്‍റെ ഭരണം ശരാശരിമാത്രമായിരുന്നതിനാല്‍ പ്രജാക്ഷേമം പൂര്‍ണ്ണതോതില്‍ ലഭ്യമായിരുന്നില്ല. ആത്മാര്‍ത്ഥതയും സ്വപ്നങ്ങളുംകൊണ്ടുമാത്രം സദ്ഭരണമുണ്ടാകില്ല. ധീരമായ ചുവടുവെയ്പ്പുകളുണ്ടാവണം.

സ്ഥിരോത്സാഹവും കാര്യശേഷിയും തന്റേടവും ധൈര്യവും സംശുദ്ധഭക്തിയും ഒത്തുചേര്‍ന്ന് യോഗവും ഈശ്വരാനുഗ്രഹവും അനുവദിക്കുമ്പോള്‍ അര്‍ഹതപ്പെട്ട ജീവന്‍ രക്ഷാധികാരിയായി ഭരണസാരഥ്യം ഏറ്റെടുത്ത് പ്രജാക്ഷേമം നടപ്പാക്കും. ദാരിദ്ര്യത്തിനും കഷ്ടപ്പാടുകള്‍ക്കും ഈശ്വരേച്ഛയാല്‍ പരിഹാരമുണ്ടാക്കും. അതാണ് ആര്‍ഷഭാരത സംസ്‌ക്കാരം.

സപ്തമാവതാര ഭഗവാന്‍ ശ്രീരാമനെ പ്രജകള്‍ വളരെയേറെ ബഹുമാനിച്ചു, ആദരിച്ചു, ആരാധിച്ചു. ഭയരഹിതനായി ധര്‍മ്മനിഷ്ഠയില്‍ സ്വയം ജീവിക്കുന്ന ശ്രീരാമന്‍ എന്ന അവതാരപുരുഷന്‍ അയോദ്ധ്യാവാസികളെ അത്ഭുതപ്പെടുത്തി. രാജനീതിയെ ഇത്രമാത്രം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന ശ്രീരാമനെ സഭാവാസികള്‍ക്കെല്ലാം സ്വീകാര്യമായി.

രാജ്യതന്ത്രജ്ഞതയും യുദ്ധനിപുണതയും നിയമവിജ്ഞാനവും നീതിനിര്‍വ്വഹണത്തിലെ അതീവ ജാഗ്രതയും സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്‍റെ മാഹാത്മ്യം വര്‍ദ്ധിപ്പിച്ചു. പ്രതിസന്ധിഘട്ടത്തില്‍പ്പോലും ധര്‍മ്മാചരണത്തില്‍ നിന്നും അല്പംപോലും വ്യതിചലിക്കാത്ത ഭഗവാന്‍ ശ്രീരാമന്‍റെ നിശ്ചയദാര്‍ഢ്യം ഏറെ പുകഴ്ത്തപ്പെട്ടു. സ്വന്തവും ബന്ധവും പരിഗണിക്കുന്നുണ്ടെങ്കിലും അവയിലൊന്നും സ്വയം ബന്ധിതമാകാതെ സ്വതന്ത്രമായി നീതിനിര്‍വ്വഹണത്തിനു തെയ്യാറായ ഭഗവാന്‍ വിഷ്ണുവിന്‍റെ സപ്തമാവതാരമായ ശ്രീരാമന്‍ പ്രജകളുടെ കണ്ണിലുണ്ണിയായിത്തീര്‍ന്നു.

രാജനീതിയില്‍ അധിഷ്ഠിതമായി സ്ഥാനാധികാരപ്രകാരം ധാര്‍മ്മികമാണോ വ്യക്തികളുടെ ചെയ്തികളെന്ന് പരിശോധിക്കേണ്ടത് എങ്ങനെയായിരി ക്കണമെന്ന സുപ്രധാനമായ അറിവാണ് ഭഗവാന്‍ ശ്രീരാമന്‍ ലോകത്തിന് നല്‍കിയത്. ദശരഥന്റേയും കൈകേയിയുടേയും മന്ഥരയുടേയും വിഷയമായി അനുഭവപ്പെടുമെങ്കിലും, ലോകത്തിന് എക്കാലവും കര്‍ത്തവ്യനിര്‍വ്വഹണം സ്ഥാനപ്രകാരം പൂര്‍ത്തിയാക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് വെളിപ്പെടുന്നതിനുള്ള പ്രചോദനവും മാതൃകയുമായി ഈ സന്ദര്‍ഭവും സംഭവവും.

രാജാവും രാജമഹിഷിയും പതിയും പത്‌നിയും പിതാവും സന്താനങ്ങളും പ്രജകളും കേവല വ്യക്തികളുമെല്ലാം രാജനീതിപ്രകാരം ധാര്‍മ്മികമായി എങ്ങനെയായിരിക്കണം സ്വയം ശ്രദ്ധിക്കേണ്ടതെന്ന് ലോകത്തിന് വെളിപ്പെടുവാന്‍ ഈ സുന്ദരമുഹൂര്‍ത്തം അവസരമൊരുക്കി. കാലദേശ വ്യക്തിബന്ധ പരിഗണനകൂടാതെ, രാജ്യാധികാരസ്ഥാനത്തെ ഭയപ്പെടാതെ കര്‍ത്തവ്യനിര്‍വ്വഹണവും നീതിനിഷ്ഠയും ധാര്‍മ്മികതയും രാജ്യത്തിന്‍റെ ശിഥിലീകരണത്തിനിട വരുത്താതെ എങ്ങനെയായിരിക്കണം സ്വയം അനുസരിക്കേണ്ടതെന്ന് സപ്തമാവതാര ശ്രീരാമന്‍ ലോകത്തിനു വ്യക്തമാക്കിക്കൊടുത്ത സുന്ദര മഹൂര്‍ത്തങ്ങളുടെ അരങ്ങേറ്റമാണ് അയോദ്ധ്യയില്‍ ഒരുങ്ങിയത്.

പ്രജാപരിപാലനം കുടംബബന്ധങ്ങളേക്കാള്‍ പ്രാധാന്യമേറിയതാണെന്ന് ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്ത അതിമനോഹരമായ ദൃശ്യങ്ങളാണ് അയോദ്ധ്യയുടെ രാജസഭയില്‍ അരങ്ങേറിയത്.

ശ്രീരാമന്‍റെ വിധിപ്രസ്താവം നീതിനിര്‍വ്വഹണ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. മമതാബന്ധനങ്ങളില്‍പ്പെട്ടുഴലാതെ കര്‍ത്തവ്യം പൂര്‍ത്തിയാക്കുന്ന ശ്രീരാമന്‍ രാജനീതിയുടെ പ്രത്യക്ഷോദാഹരണമായിത്തീര്‍ന്നു.

പ്രാപഞ്ചിക വിജ്ഞാനം എത്രതന്നെ നേടിയാലും നീതിനിര്‍വ്വഹണവും ധര്‍മ്മനിഷ്ഠയുമില്ലെങ്കില്‍ സ്വജീവിതത്താല്‍ ഒരു വ്യക്തിക്ക് പുണ്യവും സുകൃതവും മുക്തിയും ലഭിക്കുകയില്ലായെന്ന മഹാവിജ്ഞാനമാണ് ഭഗവാന്‍ ശ്രീരാമന്‍ ഈ സന്ദര്‍ഭത്തിലൂടെ ലോകത്തിനു പ്രദാനംചെയ്തത്.

ലഭിക്കുന്ന ഓരോ സന്ദര്‍ഭത്തേയും അവസരമാക്കി രാജനീതിയിലും ധാര്‍മ്മികതയിലും നിലകൊണ്ട് ജീവിതം ധന്യമാക്കേണ്ടത് എങ്ങനെയെന്ന് ലോകത്തിനു വെളിപ്പെട്ട അസുലഭാവസരമാണ് അയോദ്ധ്യയിലെ രാജസഭയില്‍ ഈ സന്ദര്‍ഭത്തില്‍ ശ്രീരാമനിലൂടെ അരങ്ങേറിയത്.

സര്‍വ്വാധികാരിയായ ഭഗവാന്‍ ശിവനും സംരക്ഷണാധികാരിയായ ഭഗവാന്‍ വിഷ്ണുവും ലോകോപകാരാര്‍ത്ഥം ധര്‍മ്മനിഷ്ഠയേയും നീതിനിര്‍വ്വഹണത്തേയും പ്രജകള്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തു ശ്രീരാമന്‍ എന്ന ഉത്തമപുരുഷനിലൂടെ.

ദേവഹിതത്തെ നടപ്പാക്കി മര്യാദാപുരുഷനായ ഭഗവാന്‍ ശ്രീരാമന്‍ ലോകത്തിനുമുമ്പില്‍ വിനയപൂര്‍വ്വം പ്രഥമഘട്ടത്തിലെ സ്വന്തം കര്‍ത്തവ്യം പൂര്‍ത്തിയാക്കി.

ആജ്ഞാപിക്കുവാനും അനുസരിപ്പിക്കുവാനും ശ്രമിക്കുന്നതിനുപകരം സ്വയം അനുസരിച്ചുകൊണ്ട് ഭഗവാന്‍ ശ്രീരാമന്‍ നീതിനിര്‍വ്വഹണത്തില്‍ പാലിക്കേണ്ടതായ നിതാന്ത ജാഗ്രതയെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്തു.

ആര്‍ക്കും വിധേയമാകാതേയും ആരോടും വിരോധമില്ലാതേയും സ്വതന്ത്രമായി എങ്ങനെ നീതിനിര്‍വ്വഹണം സാധ്യമാകുമെന്ന് ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്ത സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്‍ ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ മാഹാത്മ്യവും യശസ്സും പ്രപഞ്ചം മുഴുവന്‍ വ്യാപിപ്പിച്ചു.

പ്രകാശ സ്വരൂപത്തില്‍ ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോകത്തിലും ശിവലോകത്തിലും വിഷ്ണുലോകത്തിലും നിലകൊള്ളുന്ന ദേവവര്‍ഗ്ഗത്തിന്‍റെ (ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ) യഥാര്‍ത്ഥ നിയമങ്ങളും ആരാധനാക്രമങ്ങളും അറിയുന്നതിന് കല്‍കിപുരി ക്ഷേത്രനിയമങ്ങള്‍ വായിയ്ക്കുക.

Book Punarjanmam - Kalki Cover

പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ – Kalki

അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ ഋഷിപ്രോക്ത പുരാതന നാഡി താളിയോലകളിലെ 6 സുപ്രധാന അദ്ധ്യായങ്ങള്‍. മലയാളത്തില്‍ ആദിതമിഴ് ശ്ലോകങ്ങളും, മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും വിവരണവും സഹിതം. ശിവദേവ -പാര്‍വതിദേവി ദിവ്യസംഭാഷണം.

ജീവന്റെ പ്രയാണത്തെക്കുറിച്ച് അറിയുന്നതിനുവേണ്ടി ഭാരതീയ ഋഷിമാര്‍ ശിവദേവ ആജ്ഞപ്രകാരം താളിയോലകളില്‍ സംസ്‌കൃതത്തില്‍ എഴുതിയതിന്റെ ആദിതമിഴ് വിവര്‍ത്തനത്തിന്റെ മലയാള ഗദ്യവിവര്‍ത്തനം.

ആധുനിക ശാസ്ത്ര ശാഖകള്‍ അനുദിനം പുതിയ സാങ്കേതിക ഗവേഷണങ്ങളിലൂടെ ജീവിതം മെച്ചപ്പെടുത്തുമ്പോള്‍; അറിയാതെപോകുന്ന ജീവന്റെ രഹസ്യം! അനവധി ജന്മങ്ങളിലൂടെയുള്ള ആത്മാവിന്റെ യാത്ര!! ഭാരതീയ ഋഷിമാര്‍ തെളിവുകള്‍ സഹിതം ചരിത്ര രേഖയിലൂടെ വെളിപ്പെടുത്തുന്നു!!!

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഋഷിമാര്‍ എഴുതിയതിന്റെ വിവര്‍ത്തനം.
ഭാരത സംസ്‌കൃതിയുടെ മുഖമുദ്ര! സനാതന സംസ്‌കൃതിയുടെ ആധുനിക കാലത്തേയ്ക്കുള്ള അതുല്യ സംഭാവന!! ഹൈന്ദവ സംസ്‌കൃതിയുടെ ജീവന്റെ ജ്ഞാനത്തെക്കുറിച്ചുള്ള ചരിത്രപരമായ തെളിവുകള്‍!!!

ആകെ ശ്ലോകങ്ങള്‍: 71. ആകെ വരികള്‍: 280. ആകെ പദങ്ങള്‍: 840

ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം.

വിവേകാനന്ദന്റെ പുനര്‍ജന്മം.

1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ചുപോയതിനു ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്‍ജന്മം.

ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം.

header-Book Punarjanmam Charithraparamaya Thelivukal-Kalki-ml

BUY BOOK ON OFFICIAL WEBSITE 

BUY PAPERBACK ON AMAZON

BUY BOOK ON FLIPKART

BUY KINDLE EDITION ON AMAZON

DOWNLOAD BOOK AS PDF

FOR ONLINE READING


 scan Kesari Weekly 26 Feb 2021 Book Punarjanmam
26 Feb 2021ന് RSS മുഖപത്രമായ കേസരി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത്. Book പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍. Official Kesari Website | Buy on Flipkart | Buy on website.

ബുക്ക്‌ പുനര്‍ജ്ജന്മം - കല്കി ശ്രി. ഉമ്മന്‍ചാണ്ടിയ്ക്ക് നല്‍കുന്നു
“പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍” എന്ന പുസ്തകം ശ്രി. ഉമ്മന്‍ചാണ്ടിയ്ക്ക് നല്‍കുന്നു. (Rebirth Historical Evidences) handovered to Sri. Oommen ChandiBook Buy on Flipkart . Book Buy on Website. Camera: Ranjish Manjeri. Date & Time: 2021-02-04 03:16:50 PM.

ശ്രി. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് “പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍” എന്ന പുസ്തകം നല്‍കുന്നു. (Rebirth Historical Evidences) handovered to Sri. Thushar Vellappalli.
ശ്രി. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് “പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍” എന്ന പുസ്തകം നല്‍കുന്നു. (Rebirth Historical Evidences) handovered to Sri. Thushar Vellappalli. Date & Time: Monday, ‎7 ‎December, ‎2020, ‏‎08:49:16 PM. Book Buy on Flipkart . Book Buy on Website.

 


ഈ പുസ്തകത്തില്‍

സാധാരണക്കാരെ സംബന്ധിച്ച്, പുനര്‍ജന്മമെന്ന സമസ്യയ്ക്കുള്ള ചരിത്രപരമായ ഉത്തരമാണ് ഈ പുസ്തകത്തില്‍. ഋഷിപ്രോക്ത താളിയോലകളില്‍ നിന്നുമുള്ള ചരിത്രപരമായ തെളിവുകള്‍ അടങ്ങിയ ഉത്തരങ്ങള്‍!!

പൂര്‍വജന്മങ്ങളുണ്ടോ? പുനര്‍ജന്മങ്ങളുണ്ടോ?

ജന്മാന്തരങ്ങളിലൂടെ പ്രയാണം തുടരുന്ന ജീവന്റെ ഗതിവിഗതികള്‍ വ്യക്തമാകുന്നതിന് സൂക്ഷ്മജ്ഞാനദര്‍ശിത്വം ആവശ്യമുള്ളതും ദേവങ്കല്‍നിന്നുമുള്ള അനുവാദത്താല്‍ മാത്രം അറിയുന്നതുമാകയാല്‍ അത്യന്തം നിഗൂഢമായി വിലയിരുത്തപ്പെടുന്നു എന്നിരിയ്‌ക്കേ, സാധാരണക്കാര്‍ക്കുപോലും അറിയാന്‍ സാധിയ്ക്കുന്ന വിധത്തില്‍ ചരിത്രപുരുഷന്മാരായ ശ്രീരാമനും ശ്രീകൃഷ്ണനും വിവേകനാന്ദനുമായെല്ലാം അവതരിച്ച് പ്രവര്‍ത്തിച്ച മഹാപ്രതിഭാസം വീണ്ടും പ്രവര്‍ത്തനസജ്ജമായതിന്റെ, പുനര്‍ജന്മത്തിന്റെ, അവതാരത്തിന്റെ ഔദ്യോഗിക വിവരങ്ങളാകുന്നു ഈ പുസ്തകത്തില്‍.

പുരാതന ഋഷി അഗസ്ത്യ മഹര്‍ഷി എഴുതിയ ശിവദേവ – പാര്‍വതിദേവീ ദിവ്യസംഭാഷണം!!. പുരാതന ഋഷി വിശ്വാമിത്ര മഹര്‍ഷിയുടെ ദിവ്യവാണികള്‍!!!

കല്‍കി അവതാര ചൈതന്യമാഹാത്മ്യം, ജനനതിയ്യതി (അവതാരസുദിനം), നക്ഷത്രം, നാമധേയങ്ങള്‍, താളിയോല വായിക്കുമ്പോഴുള്ള വയസ്സ്, പൂര്‍വ്വാവതാരങ്ങള്‍, അവതാരദൗത്യം, മാതാപിതാക്കളുടെ നാമധേയം തുടങ്ങിയവയെക്കുറിച്ചുള്ള ശിവദേവ-പാര്‍വതിദേവീ ദിവ്യസംഭാഷണങ്ങളും കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷിയുടെ ദിവ്യവാണികളും പുരാതന നാഡി താളിയോലകളില്‍ ആദിതമിഴ് ഭാഷയിലുള്ള ശ്ലോകങ്ങളായാണ് എഴുതിയിട്ടുള്ളത്.

കല്‍കി ചരിതം എഴുതിയ ആദിതമിഴ് ഭാഷയിലുള്ള ശ്ലോകങ്ങളും (മലയാളത്തില്‍), അവയുടെ മലയാള അര്‍ത്ഥം സഹിതമുള്ള പദാനുപദ ഗദ്യവിവര്‍ത്തനവും വിവരണവുമാണ് ഈ പുസ്തകത്തില്‍.

ചരിത്രപുരുഷന്മാരായ ശ്രീരാമനും ശ്രീകൃഷ്ണനും വിവേകാനന്ദനും പുനര്‍ജനിച്ചതിന്റെ കൃത്യമായ തെളിവുകളാണ് ഈ പുസ്തകത്തില്‍!!!

അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ മൂലസംസ്‌കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദിതമിഴ് വിവര്‍ത്തനം നാഡിതാളിയോലകള്‍ എന്ന് അറിയപ്പെടുന്നു.

17 വയസ്സ് മുതല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്‌ക്കേ, 1998 മെയ് 24-ാം ന് 28-ാമത്തെ വയസ്സില്‍ കല്‍കി അവതാര പ്രഖ്യാപനം. അന്നേ ദിവസം ഭാരതാംബയോട് എന്ന ആദ്യത്തെ സുവനീര്‍ പ്രസിദ്ധീകരിച്ചു. 1998 നവംബര്‍ 18-ാം തിയ്യതിയിലെ യുഗധര്‍മ്മ എന്ന രണ്ടാമത്തെ സുവനീറില്‍ “ലോകം 2033-ാംനു മുമ്പ്” എന്ന പ്രധാന ലേഖനവുമുണ്ടായിരുന്നു. തുടര്‍ന്ന്, 2000ല്‍ കല്‍കി ഭഗവാന്‍ യുഗധര്‍മ്മ എന്ന രജിസ്‌ട്രേഡ് മാസികയില്‍ യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമ ഘട്ട സുപ്രധാന രംഗം, ദ്രൗപദീപതി അര്‍ജുനന്‍ മാത്രം എന്നീ പൂര്‍വ്വാവതാര ചരിത യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തിയ ലേഖനങ്ങള്‍ കല്‍കി പ്രസിദ്ധീകരിച്ചിരുന്നു. 2004 ലാണ് കല്‍കിയുടെ നാഡി താളിയോലകള്‍ വായിയ്ക്കുന്നത്. തുടര്‍ന്ന് 2013 ജൂലായ് 4ന് കല്‍കിയുടെ രാഷ്ട്രീയകാണ്ഡം വായിച്ചു.

1999 ജൂലായ് 6ലെ കേരള ഗസറ്റ്പ്രകാരം ഗോപകുമാര്‍ എന്ന പേരും ഒപ്പും മാറ്റി അഖിലാനന്ദ സ്വാമി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. വീണ്ടും 2000 ജനവരി 11ലെ കേരള ഗസറ്റ്പ്രകാരം അഖിലാനന്ദ സ്വാമി എന്ന പേരും ഒപ്പും മാറ്റി Kalki എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. ഇനീഷ്യലില്ല. ഇപ്പോഴത്തെ നാമധേയം: Kalki.


 

നാഡി തളിയോലകളുടെ ചരിത്രം - കവര്‍ ചിത്രം

നാഡി താളിയോലകളുടെ സംക്ഷിപ്ത ചരിത്രം

ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതമാണ് നാഡി ജ്യോതിഷം എന്ന് അറിയപ്പെടുന്ന പുരാതന നാഡി താളിയോലകള്‍.

പുരാതന കാലത്ത് ജ്യോതിര്‍മണ്ഡലമായ ശിവലോകത്തില്‍ വെച്ച് സര്‍വ്വാധികാരിയും പരമഗുരുവുമായ ശിവദേവന്‍ പാര്‍വ്വതിദേവിയോട് ഈ പുതിയ കാലഘട്ടത്തില്‍ ജനിയ്ക്കുന്ന അനവധി ആളുകളെക്കുറിച്ച് അറിയിച്ചത്, ഈ ഭൂമിയില്‍വെച്ച് ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യന്‍, കൗശികന്‍ എന്ന വിശ്വാമിത്രന്‍, വസിഷ്ഠന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ ശിവദേവന്റെ ആജ്ഞപ്രകാരം അവ കൃത്യമായി താളിയോലകളില്‍ സംസ്‌കൃത ഭാഷയില്‍ എഴുതിവെച്ചു. പിന്നീട് ശരഭോജി രണ്ടാമന്‍ പണ്ഡിതരുടെ സഹായത്തോടെ നാഡി താളിയോലകള്‍ എന്നും നാഡി ജ്യോതിഷം എന്നും പേരില്‍ ആദിതമിഴ് ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്തതിനു ശേഷം മൂല സംസ്‌കൃത താളിയോലകള്‍ നശിപ്പിക്കുകയും ചെയ്തു.

ഔദ്യോഗികമായി എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അത് മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്നും, യാദൃശ്ചികതയല്ല പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക് അടിസ്ഥാനമെന്നും വ്യക്തമാക്കുന്നതിനുള്ള ചരിത്ര സാക്ഷ്യമായി നിലനില്‍ക്കുന്നു സര്‍വാധികാരി പരമഗുരു ശിവദേവന്റെ ദിവ്യവാണികള്‍.
ശാസ്ത്ര പുരോഗതിയുടെ പാരമ്യതയിലെത്തിയെന്ന് അവകാശപ്പെടുന്ന ഈ വേളയില്‍ ജീവന്റെ ഗതിവിഗതികളേയും ആത്മാവിന്റെ പ്രയാണങ്ങളേയും പൂര്‍വ്വജന്മ-പുനര്‍ജന്മ പ്രതിഭാസങ്ങളേയും പ്രപഞ്ചവിസ്മയമെന്ന മണിചെപ്പിലൊതുക്കി, ആദ്ധ്യാത്മികമെന്നോ മതപരമെന്നോ വിശ്വാസ സംഹിതകളെന്നോ വേര്‍തിരിയ്ക്കാതെ സുപ്രധാനമായും അറിഞ്ഞിരിക്കേണ്ട ജീവന്റെ ശാസ്ത്രമാണിതെന്ന് പ്രഖ്യാപിക്കുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍.

നിഷ്‌ക്കളങ്ക ഭക്തിയോടെ കഠിനവ്രതങ്ങള്‍പോലും അനുഷ്ഠിക്കുന്നത് ദേവപ്രീതിയ്ക്കും ദേവങ്കലുള്ള ഭക്തരുടെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുന്നതിനും ജീവന്റെ മേല്‍ഗതിയ്ക്ക് വേണ്ടിയുമാണെന്നും വിശ്വസിച്ച് ആചരിച്ച ഒരു ജനത അറിയാതെപോകുന്നു, അങ്ങനെ പരിഗണിക്കപ്പെട്ടതിന്റെ പ്രത്യക്ഷ തെളിവുകൂടിയാകുന്നു അഥവാ സര്‍ട്ടിഫിക്കറ്റുകൂടിയാകുന്നു പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ശിവദേവന്‍ പാര്‍വതി ദേവിയോട് ഭക്തരെക്കുറിച്ച് ജാതി മത വേര്‍തിരിവുകള്‍ യാതൊന്നുമില്ലാതെ അറിയിച്ചത് ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും വസിഷ്ഠനുമെല്ലാം സംസ്‌കൃതത്തില്‍ എഴുതിവെച്ചിരുന്നതിന്റെ ആദിതമിഴ് വിവര്‍ത്തനമായ പുരാതന നാഡി താളിയോലകളെന്ന്.

nadi palm leaves bundles

ധാരാളം ഭക്തരെ ദേവങ്കല്‍ പ്രത്യേകം പരിഗണിച്ചതിന്റെ പ്രത്യക്ഷ തെളിവുകൂടിയായ നാഡി താളിയോലകളിലെ ശിവദേവന്റെ ആജ്ഞയെ നിന്ദിക്കുന്നതിനുവേണ്ടിയാണ് നാഡിതാളിയോലകള്‍ അത്ഭുത ഫലപ്രാപ്തിയ്ക്കും സാധാരണ (ഗ്രഹചലനങ്ങളെ പറ്റി പഠിയ്ക്കുന്ന ജ്യോതിശാസ്ത്രമായ) ജ്യോതിഷത്തില്‍ കൂട്ടിച്ചേര്‍ത്തതുപോലെ തന്നെ ദോഷങ്ങള്‍ അറിയുന്നതിനും പലവിധ ക്രിയകളിലൂടെ പരിഹാരങ്ങള്‍ചെയ്ത് കാര്യലാഭം നേടുന്നതിനും വേണ്ടിയെന്ന് കൂട്ടിച്ചേര്‍ത്തത്.

ഇതുവരേയുള്ള ഭക്തി പ്രത്യേക പരിഗണനകള്‍ക്ക് അര്‍ഹമാക്കിയിട്ടുണ്ടെന്നും പൂര്‍വ്വജന്മങ്ങളിലെ ചില ചെയ്തികള്‍ (ചിലര്‍ക്ക്) അപാകതകള്‍ക്ക് കാരണമായിട്ടുണ്ടെന്നും തുടര്‍ന്നുള്ള ജീവിതത്തില്‍ ശ്രദ്ധയോടെ കര്‍മ്മശുദ്ധിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിയ്ക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും ജീവന്റെ പ്രയാണം ഒരു ജന്മംകൊണ്ട് അവസാനിയ്ക്കുന്നതല്ലെന്നും അനവധി ജന്മങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും ഓര്‍മ്മപ്പെടുത്തുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ എന്ന പരമപ്രാധാന്യമര്‍ഹിയ്ക്കുന്ന കാര്യത്തെ മറച്ചുവെക്കുന്നതിനുവേണ്ടി കൂട്ടിച്ചേര്‍ത്തതാണ് ദോഷപരിഹാരങ്ങള്‍.

ഒരാളുടെ നാഡി താളിയോല ലഭിച്ചു എന്നതിനര്‍ത്ഥം ജാതി മത വേര്‍തിരിവുകള്‍ യാതൊന്നുമില്ലാതെ ദേവങ്കലുള്ള ഭക്തരുടെ പ്രത്യേക പട്ടികയില്‍ പ്രാധാന്യത്തോടെ ആ വ്യക്തിയുമുണ്ട് എന്നതാകുന്നു. മഹാഭാഗ്യം!! മഹാനുഗ്രഹം!! ജന്മാന്തരങ്ങളായി തുടര്‍ന്നു വരുന്ന ഭക്തി ദേവങ്കല്‍ സ്വീകാര്യമായി എന്നറിയുന്ന നിമിഷമാണ്, ഒരു ഭക്തനോ ഭക്തയ്‌ക്കോ അവരുടെ നാഡി താളിയോല ലഭിയ്ക്കുക എന്നത്. അതിനുപകരം കാര്യങ്ങള്‍ സാധിയ്ക്കുന്നതിനും ദോഷപരിഹാരങ്ങള്‍ക്കും ഭാവി അറിയുന്നതിനും അത്ഭുതഫലപ്രാപ്തിയ്ക്കും വേണ്ടിയുള്ളതാക്കി ധനസമ്പാദനത്തിനുള്ള കുടിലതന്ത്രങ്ങളിലൂടെ ശിവദേവനും ദേവിയും ഋഷിമാരും ആരെയൊക്കെയോ നാഡിതാളിയോലയെന്ന വ്യവസായം നടത്താന്‍ ഏല്‍പ്പിച്ചത് പോലെ തെറ്റിദ്ധരിപ്പിച്ച് സര്‍വാധികാരിയും പരമഗുരുവുമായ ശിവദേവന്റെ ആജ്ഞകള്‍ രേഖപ്പെടുത്തിയ ജീവന്റെ മഹാശാസ്ത്രമായ നാഡിതാളിയോലകളുടെ മാഹാത്മ്യവും പ്രായോഗിക പ്രാധാന്യവും മറച്ചുവെയ്ക്കുവാനുണ്ടായ ശ്രമം തിരിച്ചറിയേണ്ടതുണ്ട്. കൂടുതല്‍ വായിയ്ക്കുക

Kalki says Nadi Reading is not a business-ml

ആരുടെയെല്ലാം നാഡി താളിയോലകളുണ്ടോ അവര്‍ക്കെല്ലാം സൗജന്യമായി നാഡി താളിയോലകളിലെ വിവരങ്ങള്‍ അറിയുന്നതിന് ആദിതമിഴ് ഭാഷയില്‍ പരിണിതപ്രജ്ഞരായ നാഡി റീഡര്‍മാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കണം. സര്‍ക്കാര്‍ നാഡി താളിയോലകള്‍ ഏറ്റെടുക്കരുത്. നാഡി താളിയോലകളുടെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരായ ഉടമസ്ഥര്‍ക്ക് അര്‍ഹമായ ബഹുമാനത്തോടെ സാമ്പത്തിക സഹായവും സുരക്ഷിതത്വവും അനുവദിക്കുക.

– കല്‍കി.

 

സപ്തമാവതാര ശ്രീരാമന്‍, അഷ്ടമാവതാര ശ്രീകൃഷ്ണന്‍ തുടങ്ങിയവരുടെ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ ലഭ്യമല്ല. - കല്‍കി

സപ്തമാവതാര ശ്രീരാമന്‍, അഷ്ടമാവതാര ശ്രീകൃഷ്ണന്‍ തുടങ്ങിയവരുടെ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ ലഭ്യമല്ല.

– കല്‍കി


 

പാരായണ രീതി

കല്‍കിയെക്കുറിച്ചുള്ള ശിവദേവ-പാര്‍വതിദേവി ദിവ്യ സംഭാഷണം എഴുതിയ മഹാശിവനാഡി താളിയോലകളിലേയും, കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷിയുടെ കൗശിക നാഡി താളിയോലകളിലേയും ആദിതമിഴ് ഭാഷയിലുള്ള ശ്ലോകങ്ങളും, മലയാള അര്‍ത്ഥവും പദാനുപദ ഗദ്യവിവര്‍ത്തനവും വിവരണവുമാണ് ഈ പുസ്തകത്തില്‍.

സാധാരണയായി ഓരോ വരിയിലും മൂന്ന് പദങ്ങള്‍വീതം നാല് വരികളായാണ് നാഡിതാളിയോലയിലെ ആദിതമിഴ് ഭാഷയിലുള്ള ഓരോ ശ്ലോകങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത്. മലയാള ഗദ്യവിവര്‍ത്തനത്തോടൊപ്പം യഥാക്രമം ഈ പുസ്തകത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം, ശ്ലോകം നമ്പര്‍, വരികളുടെ എണ്ണം, പദങ്ങളുടെ എണ്ണം എന്നിവയും കൊടുത്തിട്ടുണ്ട്. ഉദാഹരണമായി നമ്മുടെ പുത്രന്‍ (നം മൈന്തന്‍) എന്ന പാര്‍വ്വതിദേവിയുടെ വചനത്തിന് താഴെ (1):2:4:2.എന്ന് കൊടുത്തിട്ടുണ്ടാകും. (1)=ഈ പുസ്തകത്തിലെ അദ്ധ്യായങ്ങളുടെ ക്രമനമ്പര്‍. 2=ശ്ലോകം നമ്പര്‍. 4= വരികളുടെ എണ്ണം (നാലാമത്തെ വരിയില്‍). 2=പദത്തിന്റെ എണ്ണം (രണ്ടാമത്തെ പദം).

മറ്റൊരു ഉദാഹരണം: ഇനമാണ് ദേവിയാന്‍ വണങ്കികേട്‌പേന്‍ (1):2:2. എന്നതിന് ഒന്നാം അദ്ധ്യായത്തിലെ രണ്ടാം ശ്ലോകത്തിലെ രണ്ടാമത്തെ വരിയിലെ മൂന്ന് പദങ്ങള്‍ എന്ന് ഉദ്ദേശിക്കുന്നു.

വ്യത്യസ്ത അര്‍ത്ഥങ്ങളുള്ള രണ്ട് പദങ്ങള്‍ കാവ്യാത്മകരീതിയില്‍ ഒന്നിച്ച് ചേര്‍ത്ത് കൊടുത്തതാണെങ്കില്‍ അത് തിരിച്ചറിയുന്നതിന് പദങ്ങളുടെ എണ്ണത്തോടൊപ്പം പ്രസ്തുത ഉദ്ദേശിക്കുന്ന പദത്തിന്റെ എണ്ണത്തെ ഛേദിച്ച് കൊടുത്തിരിക്കും. ഉദാഹരണമായി നിന്‍ട്രതേനെ എന്ന ശ്ലോകപദത്തില്‍നിന്നും തേനെ എന്ന പദത്തെ ലഭിയ്ക്കുന്നതിന് (1):2:2:3(2). എന്ന് കൊടുത്തിരിക്കും. കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മാല്‍ സൂക്ഷ്മ കാണ്ഡം രണ്ടാം ശ്ലോകത്തില്‍, രണ്ടാമത്തെ വരിയില്‍, മൂന്നാമത്തെ പദത്തിലെ രണ്ടാമത്തെ പദം എന്നാണ് ഇതിനാല്‍ ഉദ്ദേശിക്കുന്നത്. $


 

അദ്ധ്യായം 1: കല്‍കിയുടെ അഗസ്ത്യ മഹാശിവനാഡി സൂക്ഷ്മാല്‍ സൂക്ഷ്മ കാണ്ഡം (ദേവരഹസ്യകാണ്ഡം).
ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം

ആകെ ശ്ലോകങ്ങള്‍: 30.
ആകെ വരികള്‍: 120. ആകെ പദങ്ങള്‍: 360.
നാഡി താളിയോല വായിച്ച ദിവസം: 16-11-2004.

Kalki at Vaitheeswaran Koil-Nadi Reading at Sivasamy's Nadi Office
2004 നവംബര്‍ 16ന് തമിഴ്‌നാട്ടിലെ നാഗൈ ജില്ലയിലെ വൈത്തീശ്വരന്‍കോവില്‍ എന്ന സ്ഥലത്തെ നാഡി ജ്യോതിദന്‍ എ. ശിവസാമിയുടെ ഓഫീസില്‍വെച്ച് കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം (ദേവരഹസ്യകാണ്ഡം) നാഡിതാളിയോല നാഡി റീഡര്‍ ശ്രി. തിരുജ്ഞാനം വായിക്കുന്നു. സമീപം ഇംഗ്ലീഷ് ട്രാന്‍സലേറ്റര്‍ ശ്രീ സുബ്രമണ്യവും കല്‍കിയും. നാഡി ഓഫീസ്: എ.ശിവസാമി, S/o വി.എസ്. അരുള്‍ശിവ അറുമുഖം, ശ്രീ കൗശിക അഗസ്ത്യ മഹാശിവനാഡി ജ്യോതിദനിലയം, 18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍, തമിഴ്‌നാട്, ഇന്ത്യ. srisivanadi.com

2004 നവംബര്‍ 16ന് തമിഴ്‌നാട്ടിലെ നാഗൈ ജില്ലയിലെ ശ്രീകാളി താലൂക്കിലുള്ള വൈത്തീശ്വരന്‍കോവില്‍ എന്ന സ്ഥലത്തെ നാഡി ജ്യോതിദന്‍ എ. ശിവസാമിയുടെ ഓഫീസില്‍വെച്ച് കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം (ദേവരഹസ്യകാണ്ഡം) നാഡിതാളിയോല നാഡി റീഡര്‍ ശ്രി. തിരുജ്ഞാനം വായിക്കുന്നു. സമീപം ഇംഗ്ലീഷ് ട്രാന്‍സലേറ്റര്‍ ശ്രീ സുബ്രമണ്യവും കല്‍കിയും.

Nadi Reader Sivasamys Nadi Office on 16 Nov 2004

Address of Nadi Reading Office: എ.ശിവസാമി, S/o വി.എസ്. അരുള്‍ശിവ അറുമുഖം, ശ്രീ കൗശിക അഗസ്ത്യ മഹാശിവനാഡി ജ്യോതിദനിലയം, 18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍, തമിഴ്‌നാട്, ഇന്ത്യ. srisivanadi.com.

Nadi Reader A. Sivasamy with Amit Shaw
Nadi Reader A. Sivasamy with Amit Shaw.

ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍)

 1. അണുവാഹി പൊരുളാഹി അണ്ഡമാഹി
  അണ്ഡമതില്‍ ആട്ഹിന്‍ട്ര ഭൂതമാഹി
  ഉണര്‍വ്വാഹി ഒളിയാഹി ഇരുളുമാഹി
  ഓങ്കാരം ശൈഹിന്‍ട്രെ നാദമാഹി
 2. ഗണമാഹി പൊഴുതാഹി കാലമാഹി
  കലൈജ്ഞാന വടിവാഹി നിന്‍ട്രതേനെ
  ഇനമാണ് ദേവിയാന്‍ വണങ്കികേട്‌പേന്‍
  എമ്പിടുവീര്‍ നംമൈന്തന്‍ രഹസ്യത്തെ
 3. രഹസ്യത്തെ സൂക്ഷ്മമായ് അരുള്‍വീര്‍നാഥാ
  ഇഹപരത്തില്‍ ശനിത്തത്‌മേ ഭാഗ്യങ്കള്‍
  വിരോധികിരുറ്ത് ആണ്ടതിലെ തേലിന്‍തിങ്കള്‍
  വിലമ്പിടവേ ഇരുബാന്‍യെന്‍ ശേയിന്‍വാരം
 4. വാരമതില്‍ സ്വാതിമീന്‍ മുടികവിവില്ല്
  വലങ്കിടുവേന്‍ റാമാനില്‍ സിഹപ്പന്‍കെണ്ടെ
  പാര്‍ക്ക്കരി കാലയതില്‍ ജ്ഞാനിരണ്ടില്‍
  പക്വമായ് മട്രകോള്‍ തേരില്‍തങ്ക
 5. തങ്കിടവേ ശംഖതിനില്‍ വടിവംരേഖൈ
  തനിസിറപ്പായ് പുള്ളിയതും പഞ്ചമാഹും
  ഇങ്കിതമായ് ഈന്‍ട്രോര്‍കള്‍ ദീര്‍ഘമാകും
  ഇരുതുണൈകള്‍ ആണ്‍പെണ്‍ മണവുംകണ്ടാന്‍
 6. കണ്ട്‌വരര്‍ കടൈസായല്‍ ശിന്തൈമേലായ്
  കനിവ്ഗുണം കൊണ്ടവനെ തിറമൈമേലായ്
  ഉണ്ട്താന്‍ മാളവനിന്‍ അരുളുംകാപ്പും
  ഉമയവളും എന്തനയും അറിന്തവന്‍നീ
 7. അറിന്തവനേ പരിപൂരണ ആശിയുണ്ട്
  ഔടധങ്കള്‍ അനുഭവങ്കള്‍ സിറപ്പുംപിന്നൈ
  കുറിപ്പാഹ ഇതുനാളില്‍ ആത്മീകത്തില്‍
  കുറയില്ലൈ പടിപടിയൈ പ്രാബല്ല്യങ്കള്‍
 8. പ്രബല്ല്യം താനിരുക്ക് അറിവാര്‍മക്കള്‍
  പിരിയമുടന്‍ സേവൈകളും സീഡര്‍അന്‍മ്പും
  ശരിയോഹം തുടര്‍ന്തിരുക്ക് ആണ്ടുക്കാണ്ട്
  ശാതിമതം കടന്ത്താന്‍ യേഹംഎന്‍ട്ര്
 9. യേഹംഎന്‍ട്ര് വിളങ്കീടുമേ കരുണയാലേ
  ഇതന്‍മുന്നം കിരുട്ടിനനായ് അവതരിത്തായ്
  പാഹുപട പലലീലൈ ശെയ്ത്‌മേളായ്
  പാരുലകില്‍ അറിയാതോര്‍ ഉണ്ട്‌ശൊല്‍വേന്‍
 10. ഉണ്ട്താന്‍ സൂക്ഷ്മങ്കള്‍ ഒറൈപ്പേന്‍ഇപ്പം
  ഉദവിയത് ശെയ്തവന്‍നീ പാഞ്ചാലിയ്ക്കും
  ഗണ്യമായ് അതന്‍മുന്നൈ മനിതനായ്
  കടമൈയത് മാറാമള്‍ ഇരുക്കവേണ്ടി
 11. വേണ്ടിതാന്‍ ശ്രീരാമന്‍ അവതാരംകൊണ്ട്
  വെഹുംസിറപ്പായ് അരക്കര്‍കളൈ മായ്ത്തവന്‍നീ
  കാണപ്പിന്‍ തായ്തന്തൈ തുണൈകള്‍ക്കും
  ഗണ്യമായ് ഒട്രുമയായ് കടമൈമാറാ
 12. മാറാമല്‍ അവര്‍കളുടന്‍ അന്‍മ്പായ്‌നിന്‍ട്രായ്
  മക്കളെല്ലാം പുരുന്തിട്ടാര്‍ അമൈതിയോട്
  പോട്രുംപടി ഇതുവരൈയില്‍ ഇതനിന്‍പിന്നും
  ഭൂവലകില്‍ അതന്‍പിന്നും അവതരിത്തായ്
 13. അവതാരം മാളവനിന്‍ അരുളിനാലേ
  അര്‍ഭുതങ്കിള്‍ നിഹയില്‍ത്തവേ വിവേകാനന്ദന്‍
  ദിവ്യമായ് പലസേവൈ ജ്ഞാനംശിന്തൈ
  തിരുപ്പണികള്‍ പലശൈത് ഇരുക്കുംകാലം
 14. കാലമതില്‍ നാന്‍അളൈത്തേന്‍ അതനിന്‍പിന്നെ
  കല്‍കിയെനും അവതാരം ഇതുകാലത്തില്‍
  ബാലകനേ ദേശത്തിന്‍ അമൈതികാക്ക്
  പറവിവരും കൊടുംപിനികള്‍ പോക്കീടവേ
 15. പോക്കീടവേ ഔടകത്തൈ തൊടുഉണര്‍വാള്‍
  ബോധനൈകള്‍ പലപുരിയേ ഭക്തിഓങ്കെ
  ഭാഗ്യമായി ദ്രോഹര്‍കള്‍ അളിന്തുപോഹൈ
  പടൈത്തിട്ടാന്‍ മാളവനും ഉനക്കുള്‍ഇപ്പം
 16. ഉനക്കുള്ളൈ നാന്‍ഇരുക്കേന്‍ ദേവികൂടെ
  ഉണ്മയെല്ലാം ഒവ്വന്‍ട്രായ് വെളിപ്പെടുമേ
  തണക്കുതാന്‍ ശഹസ്രംമേല്‍ കാണ്ഡമുണ്ട്
  തനിസിറപ്പായ് സൂക്ഷ്മത്തില്‍ അറിവായ്പിന്നെ
 17. പിന്നതുവായ് ഒവ്വന്‍ട്രായ് വെളിപ്പെടുമേ
  പിരിയമുടന്‍ ഉന്‍സീഡര്‍ വഴിയില്‍കൂടെ
  നന്മൈപല ശെയ്തീടവേ ശനിത്തിട്ടായ്
  നലമിരുക്ക് മുപ്പാണാല്‍ അയ്ന്തിന്‍പക്കം
 18. പക്കമതും കരിയനവന്‍ മിഥുനംതാണ്ടെ
  പലന്‍സിറപ്പ് കാര്യങ്കള്‍ വെറ്റ്‌റിയാകും
  സിക്കളത് ആത്തിവഴി തെളിവുംകിട്ടും
  സിറന്തോങ്കും ആളയമും സേവൈമേലായ്
 19. മേലോറിന്‍ ഉദവികളും കിട്ടിയിന്‍മ്പം
  മെച്ചുംപടി അമൈതിതടം ഗിരിയിന്‍പക്കം
  ശീലമുടന്‍ തുവക്കങ്കള്‍ നിറൈവുംനന്‍ട്രായ്
  സിറപ്പുതാന്‍ അയല്‍ദേശ മക്കളുക്കും
 20. മക്കളുക്കും ഉന്‍സേവൈ പ്രബല്ല്യങ്കള്‍
  മഹില്ന്തിടുവര്‍ ഉന്‍കരുണൈ തന്നാല്‍താണെ
  തക്കതൊരു സീഡര്‍കളും അന്‍മ്പിനോട്
  ധരണിയെല്ലാം പുകള്‍പരവും കാലംപിന്നെ
 21. കാലംപിന്‍ ഏറ്റ്‌റ്കിന്‍ട്രെന്‍ ദീപഒളി
  കണ്ടിടുവായ് അതന്നുള്ളൈ രൂപംതോന്‍ട്രും
  ബാലകനെ വാവെന്‍ട്രാല്‍ പഞ്ചഭൂതം
  പക്വമായ് ഉന്നരികെ ഭാഗ്യങ്കള്‍
 22. ഭാഗ്യങ്കള്‍ പലഇരുക്ക് പലഭാവത്താല്‍
  പലനറിവായ് ഒവ്വന്‍ട്രായ് വിരുമ്പുംകാലം
  തേക്കമിലൈ ഉന്‍സേവൈ സിറംതോങ്കും
  തേടിപല മക്കളെല്ലാം ഉന്നരികെ
 23. ഉന്നരികെ ആസിയേര്‍ക്കെ അമൈതികാണെ
  ഉല്ലാസം കണ്ടിടവേ കാലമുണ്ട്
  കുണ്ട്‌റാതെ പലതടത്തില്‍ ആഴിതാണ്ടി
  കുറയില്ലാ കല്‍വിമുതല്‍ ഔടധശാലൈ
 24. ശാലൈകളും അമൈതിതടം തിരുപ്പണികള്‍
  സമനിലൈകള്‍ മക്കളെല്ലാം വിളങ്കെശെയ്‌വാന്‍
  ശാലനളം സന്തോടം അലിവേയ്‌പ്പോറ്റി
  സാധനൈകള്‍ പിന്‍നടപ്പൈ മുന്നറിന്ത്
 25. അറിന്ത്താന്‍ നല്‍വഴികള്‍ കാത്ത്‌നില്‍പ്പായ്
  അവതാരം വെളിപ്പെടുമേ എനതരുളാലെ
  കുറിപ്പാകൈ തെന്‍കൈലേ ഗിരിയില്‍താനെ
  കുമരന്‍നീ മുളുനിലവില്‍ അമര്‍ന്ത്ധ്യാനം
 26. ധ്യാനമത് ശെയ്തീടവേ വിരുമ്പുംകാലം
  ദീപനാളില്‍ ഉഹന്തത്_താന്‍ അറിവായ്‌സൂക്ഷ്മം
  മെയ്മനമായ് അതന്‍പിന്നും യാത്തിരൈകള്‍
  വെച്ചുംപടി വടദിക്കില്‍ ഇരുക്കുംഗിരി
 27. ഇരുക്കുംഗിരി തന്നിലെ നാനുംദേവി
  ഇമ്പമായ് അരുള്‍തരുവേന്‍ അമൈതികൊള്ള്
  ഇരുള്‍നീക്കെ വന്തവനേ കവലൈനീക്ക്
  ഇനൈന്തവരും പലസിറപ്പ് സുന്ദിരര്‍ക്ക്
 28. സുന്ദിരനും ഗോപപിന്‍ ഇളമൈനാമം
  സുഹമാണെ അരക്കര്‍മായ് മാളവന്‍മുന്‍
  വന്തിടുംപിന്‍ വെണ്ണയുണ്ടോന്‍ അത്തനാകും
  വലമണ്ണൈ ശാരദാവും എന്‍ട്രുകൂറെ
 29. പൂരിടുവേര്‍ ഇതുകാലത്തില്‍ കല്‍കിഭഗവാന്‍
  കുവളയത്തില്‍ വിളങ്കിടുമേ അമൈതിക്കൊള്ള്
  സാക്ഷിടവേ ഇതുനൂലൈ കാക്കവേണ്ടി
  ശരിമുറയായ് മൂളിവായും ഔടധങ്കള്‍
 30. ഔഷധവും താന്‍കൊണ്ട് നൂലൈകാക്ക്
  അന്‍മ്പാഹെ ദക്ഷിണൈഹള്‍ വിരുപ്പുംഒപ്പ്
  ദിവ്യമായ് പലസിറപ്പ് ഭാഗ്യങ്കള്‍
  ധ്യാനത്തില്‍ വിളങ്കിടുമേ വാഴിവാഴി.

ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം

ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍),
മലയാള അര്‍ത്ഥം, പദാനുപദ ഗദ്യവിവര്‍ത്തനം, വിവരണം.

1. അണുവാഹി പൊരുളാഹി അണ്ഡമാഹി
അണ്ഡമതില്‍ ആട്ഹിന്‍ട്ര ഭൂതമാഹി
ഉണര്‍വ്വാഹി ഒളിയാഹി ഇരുളുമാഹി
ഓങ്കാരം ശൈഹിന്‍ട്രെ നാദമാഹി (1):1.
2. ഗണമാഹി പൊഴുതാഹി കാലമാഹി
കലൈജ്ഞാന വടിവാഹി നിന്‍ട്രതേനെ
ഇനമാണ് ദേവിയാന്‍ വണങ്കികേട്‌പേന്‍
എമ്പിടുവീര്‍ നംമൈന്തന്‍ രഹസ്യത്തെ (1):2.
3. രഹസ്യത്തെ സൂക്ഷ്മമായ് അരുള്‍വീര്‍നാഥാ (1):3:1.

പാര്‍വതിദേവിയുടെ ദിവ്യവാണികള്‍

അണുവാഹി=അണുവായും,പൊരുളാഹി=പൊരുളായും, അണ്ഡമാഹി=പ്രപഞ്ചമായും, അണ്ഡമതില്‍=പ്രപഞ്ചത്തില്‍, ആട്ഹിന്‍ട്ര=നൃത്തംചെയ്യുന്ന, ഭൂതമാഹി=ഭൂതഗണങ്ങളോടൊപ്പം, ഉണര്‍വാഹി=ഉണര്‍വ്വായും (ചൈതന്യമായും), ഒളിയാഹി=പ്രകാശമായും (ജ്ഞാനമായും), ഇരുളുമാഹി =അന്ധകാരമായും (അജ്ഞാനമായും), ഓങ്കാരം= ഓങ്കാര ജ്യോതിസ്സായും, ശൈഹിന്‍ട്രെ=ചെയ്യുന്ന, നാദമാഹി=നാദമായും, ഗണമാഹി=ഗാനമായും, പൊഴുതാഹി= ദിനരാത്രങ്ങളായും, കാലമാഹി=കാലമായും, കലൈജ്ഞാനവടിവാഹി =കലാജ്ഞാനരൂപമായും, നിന്‍ട്ര=നിലകൊള്ളുന്ന, തേനെ= തേനായും (മാധുര്യമായും), ഇനമാണ്=ഇത്യാദികളെല്ലാമായി, ദേവിയാന്‍=ഞാന്‍ പാര്‍വ്വതി ദേവി, വണങ്കികേട്‌പേന്‍=വന്ദിച്ചുകൊണ്ട് ചോദിക്കുന്നു, യാന്‍=നാം (ഞാന്‍), ദേവിയാന്‍=നാം പാര്‍വ്വതി ദേവി, വണങ്കി=വണങ്ങി (വന്ദിച്ച്), കേട്‌പേന്‍=ചോദിക്കുന്നു (അന്വേഷിക്കുന്നു), എമ്പിടുവീര്‍= നമ്മോട് (എന്നോട്) അറിയിച്ചാലും, നം മൈന്തന്‍=നമ്മുടെ പുത്രന്‍, രഹസ്യത്തെ സൂക്ഷ്മമായ്=സൂക്ഷ്മമായ ദേവരഹസ്യത്തെ (സൂക്ഷ്മാല്‍ സൂക്ഷ്മം കാണ്ഡം), അരുള്‍വീര്‍നാഥാ=നാഥാ! അറിയിച്ചാലും.

അണുവായും പൊരുളായും പ്രപഞ്ചമായും(1):1:1:1,2,3. ഓങ്കാര ജ്യോതിസ്സായും(1):1:4:1. ഉണര്‍വ്വായും ചൈതന്യമായും(1):1:3:1. പ്രകാശമായും അന്ധകാരമായും ജ്ഞാനമായും അജ്ഞാനമായും (1):1:3:2,3. ദിനരാത്രങ്ങളായും (1):2:1:2. ഗാനമായും (1):2:1:1. നാദമായും(1):1:4:3.കാലമായും(1):2:1:3. കലാജ്ഞാനരൂപമായും (1):2:2:1,2. തേനായും മാധുര്യമായുമെല്ലാം (1):2:2:3(2). നിലകൊണ്ട്(1):2:2:3(1). പ്രപഞ്ചത്തില്‍ ഭൂതഗണങ്ങളോടൊപ്പം നൃത്തംചെയ്യുന്ന (അവിടുത്തെ) (1):1:2:1,2,3. വന്ദിച്ചുകൊണ്ട്(1):2:3:3(1). (ആദി തമിഴ് വിവര്‍ത്തനത്തിലുള്ളത് ചേര്‍ക്കുന്നുവെന്ന് മാത്രം) നാം, പാര്‍വ്വതിദേവി! (1):2:3:2. ചോദിക്കുന്നു(1):2:3:3(2). നമ്മുടെ പുത്രന്റെ (കല്‍കിയുടെ)(1):2:4:2. ദേവരഹസ്യത്തെ(1):2:4:3. (സൂക്ഷ്മാല്‍ സൂക്ഷ്മ കാണ്ഡം) നാഥാ! നമ്മോട് അറിയിച്ചാലും! (1):2:4:1.

– പാര്‍വ്വതിദേവി

സര്‍വ്വാധികാരി പരമഗുരു ശിവദേവ ദിവ്യവാണികള്‍

”നമ്മുടെ പുത്രന്റെ (കല്‍കിയുടെ) ദേവരഹസ്യങ്ങള്‍ അറിയിച്ചാലും” പാര്‍വതിദേവി ശിവദേവനോട് അപേക്ഷിച്ചു. ദേവിയാന്‍ എന്നതിന് ഞാന്‍ ദേവി എന്നര്‍ത്ഥം. ഇവിടെ ആരാണ് ശിവദേവനോട് കല്‍കി ചരിതം മാലോകര്‍ അറിയുന്നതിനുവേണ്ടി അന്വേഷിക്കുന്നത് എന്നത് ആദ്യമേ വ്യക്തമാക്കുകയാണ്. കല്‍കിയുടെ ദേവകാര്യം സംബന്ധിച്ച രഹസ്യങ്ങള്‍ ഭക്തര്‍ക്ക് അറിയുന്നതിനുവേണ്ടിയുള്ള ശിവദേവ-പാര്‍വതി ദേവി ദിവ്യസംഭാഷണം ആരംഭിച്ചു.

ആദിതമിഴ് വിവര്‍ത്തനത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി അനൗദ്യോഗികമായ കാര്യങ്ങള്‍ ദേവകാര്യത്തിന്റെ കൃത്യതയ്ക്ക് വിരുദ്ധമായി ചേര്‍ത്തിട്ടുണ്ട്. ജ്യോതിര്‍മണ്ഡലമായ ശിവലോകത്തില്‍ പ്രകാശസ്വരൂപത്തില്‍ (പഞ്ചഭൂതാത്മക ശരീരമല്ല) നിലകൊള്ളുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവനും സഹധര്‍മ്മിണി പാര്‍വതിദേവിയും. പൂര്‍ണ്ണമായും ഔദ്യോഗിക നിര്‍വഹണം മാത്രമുള്ള ദേവകാര്യത്തെക്കുറിച്ച് യാതൊരു കാര്യങ്ങളും ഈ ഭൂമിയിലുള്ളവര്‍ക്ക് അറിയുന്നതിന് അനുവാദമില്ല. ദേവകാര്യത്തെ സംബന്ധിച്ച് സാങ്കല്‍പ്പിക കഥകള്‍ എഴുതുവാനും പ്രചരിപ്പിയ്ക്കുവാനും ദേവകാര്യത്തെ മാനുഷിക രീതികളുമായി ബന്ധപ്പെടുത്തുവാനും പാടില്ല, ആയതിന് യാതൊരു പ്രകാരത്തിലും കര്‍ശനമായും അനുവാദമില്ല എന്നത് പ്രത്യേകം ശ്രദ്ധിയ്ക്കുന്നത് ഭൂമിയെന്ന പേരിലുള്ള ഈ ഗ്രഹവാസികള്‍ക്ക് അനുയോജ്യമാകുന്നു (കൂടുതല്‍ അറിയുവാന്‍ കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍ വായിയ്ക്കുക: kalkipuri.com/rules-ml/)

നമ്മുടെ പുത്രന്‍ എന്ന പാര്‍വ്വതി ദേവിയുടെ ദിവ്യവാണികള്‍ക്ക് ദേവഭാഗംകൊണ്ട് വളരെയേറെ പ്രാധാന്യമുണ്ട്.

3. ഇഹപരത്തില്‍ ശനിത്തത്‌മേ ഭാഗ്യങ്കള്‍ (1):3:2:1,2,3.

ഇഹപരത്തില്‍=ഈ ലോകത്തില്‍, ശനിത്തത്‌മേ=ജനിച്ചത് (ഭൂജാതനായത്), ഭാഗ്യങ്കള്‍=(മാലോകരുടെ) മഹാഭാഗ്യമാകുന്നു.

ഈ ഭൂലോകത്തില്‍ (1):3:2:1. (കല്‍കി) ഭൂജാതനായത് (1):3:2:2. (മാലോകരുടെ) മഹാഭാഗ്യം!! (1):3:2:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

പാര്‍വ്വതിദേവിയുടെ അപേക്ഷ കൈക്കൊണ്ട സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ കല്‍കി ചരിതത്തെ അറിയിക്കുന്നു. ഇവിടെ പാര്‍വ്വതി ദേവിയെ മുന്‍നിര്‍ത്തി കല്‍കിയുടെ ദേവരഹസ്യങ്ങളെ ലോകത്തോട് വിളംബരം ചെയ്യുകയാണ് ശിവദേവന്‍. ഭൂലോകത്തില്‍ കല്‍കി ഭൂജാതനായത് മാലോകരുടെ മഹാഭാഗ്യമെന്ന് അരുള്‍ചെയ്തുകൊണ്ട് മാഹാത്മ്യത്തെ വെളിപ്പെടുത്തുകയാണ് പ്രാഥമികമായി ശിവദേവന്‍.

ദേവഹിതപ്രകാരം ദേവകാര്യാര്‍ത്ഥമാകുന്നു കല്‍കി ഈ ഭൂമിയില്‍ ഭൂജാതനായത് എന്ന ദേവ രഹസ്യത്തെ ലോകരോട് അറിയിയ്ക്കുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍.

ജനന തിയ്യതിയും (അവതാര സുദിനം) നക്ഷത്രവും

3. വിരോധികിരുറ്ത് ആണ്ടതിലെ തേലിന്‍തിങ്കള്‍
വിലമ്പിടവേ ഇരുബാന്‍യെന്‍ ശേയിന്‍വാരം
(1):3:3:1,2,3. & (1):3:4:1,2,3.
4. സ്വാതിമീന്‍ (1):4:1:2.

 

വിരോധികിരുറ്ത് ആണ്ടതിലെ=തമിഴിലെ വിരോധികിരുറ്ത് (മലയാളവര്‍ഷം: 1147, ഇംഗ്ലീഷ് വര്‍ഷം: 1971), തേലിന്‍തിങ്കള്‍=തമിഴിലെ തേള്‍മാസം (മലയാളം: വൃശ്ചികമാസം, ഇംഗ്ലീഷ്: നവംബര്‍-ഡിസംബര്‍), ഇരുബാന്‍യെന്‍= 28 (ഡിസംബര്‍ 14), ശേയിന്‍വാരം=ചൊവ്വാഴ്ച്ച, സ്വാതി=ചോതി, മീന്‍=നക്ഷത്രം.
വിരോധിക്കിരുറ്ത് ആണ്ടില്‍ (1):3:3:1,2. തേള്‍മാസം (1):3:3:3. 28-ാംന് (1):3:4:2. ചൊവ്വാഴ്ച്ച. (1):3:4:3. ചോതി നക്ഷത്രത്തില്‍. (1):4:1:2. (മലയാളത്തില്‍: 1147 വൃശ്ചികം 28, ഇംഗ്ലീഷില്‍: 1971 ഡിസംബര്‍ 14).

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ശിവദേവന്‍ കല്‍കിയുടെ ജനനതിയ്യതി (അവതാരസുദിനം) അറിയിച്ചു: 1971 ഡിസംബര്‍ 14, ചൊവ്വാഴ്ച്ച, ചോതി നക്ഷത്രത്തില്‍. മഹാത്ഭുതമായി കൃത്യതയോടെ അനേകം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജ്യോതിര്‍മണ്ഡല ശിവലോകവാസി സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അരുള്‍ചെയ്തത് സംഭവിച്ചിരിക്കുന്നു.

Kalki- Date of birth is 14 Dec 1971 as per birth certificate issued by Vazhakkad Grama Panchayath.

14.12.1971ല്‍ രജിസ്റ്റര്‍ ചെയ്ത ജനന സര്‍ട്ടിഫിക്കറ്റ്പ്രകാരം (Birth Certificate Key No. B0060920-71121410287) കല്‍കിയുടെ യഥാര്‍ത്ഥ ജനന തിയ്യതി 1971 ഡിസംബര്‍ 14 ആകുന്നു. എ ന്നാല്‍ എസ്എസ്എല്‍സി ബുക്കില്‍ ജനനതിയ്യതിയായി കൊടുത്തത് 1970 ഏപ്രില്‍ 5 എന്നാണ്. 4-ാം വയസ്സില്‍ ചൂലൂരിലെ കിഴക്കേ സ്‌ക്കൂളില്‍ കുട്ടികളില്ലാത്തതിന്റെ കുറവ് പരിഹരിക്കുന്നതിനായി വെറുതെ ക്ലാസ്സിലേയ്ക്ക് പറഞ്ഞുവിടണമെന്ന അന്നത്തെ ഹെഡ്മാസ്റ്റര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ അങ്ങനെ ചെയ്തത്. പക്ഷെ അവര്‍ അഞ്ച് വയസ്സായെന്ന് ചേര്‍ത്തു. പിന്നീട് അവിടെനിന്ന് മാറ്റി തൊട്ടടുത്തുള്ള പടിഞ്ഞാറേ സ്‌ക്കൂളില്‍ ചേര്‍ത്തപ്പോഴും 1971 ഡിസംബര്‍ 14നു പകരം 1970 ഏപ്രില്‍ 5 എന്ന തെറ്റായ തിയ്യതിയാണ് ചേര്‍ത്തത്. അച്ഛന്‍ വാഴക്കാട് പഞ്ചായത്തില്‍നിന്നും കല്‍കിയുടെ ജനനസര്‍ട്ടിഫിക്കേറ്റ് വാങ്ങി സ്‌ക്കൂള്‍ അധികൃതര്‍ക്ക് തെളിവായി കൊടുത്തതുമില്ല.

പിന്നീട്, 1998 മുതല്‍ നിരന്തരം വാഴക്കാട് പഞ്ചായത്തില്‍നിന്നും കല്‍കിയുടെ ജനനസര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെടുമ്പോഴെല്ലാം അവിടെ രജിസ്റ്റര്‍ ചെയതിട്ടില്ല എന്നും മറ്റും കാരണങ്ങള്‍ പറഞ്ഞ് തരാതെ ഒഴിഞ്ഞുമാറുകയാണ് പഞ്ചായത്ത് അധികൃതര്‍ ചെയ്തത്. 2006ല്‍ നല്‍കിയ അപേക്ഷയ്ക്ക് 07.04.2006ന് ലഭിച്ച എ1-347/06 നമ്പര്‍പ്രകാരമുള്ള മറുപടി രേഖയില്‍ 1971 ലെ ജനന സര്‍ട്ടിഫിക്കേറ്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രസ്തുത ജനനം രജിസ്റ്റര്‍ ചെയ്തതായി കാണുന്നില്ല എന്നാണ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്.

തുടര്‍ന്ന്, 27.01.2010ന് വിവരാവകാശ നിയമപ്രകാരം 1971ലെ ജനന രജിസ്റ്ററിന്റെ കോപ്പി ലഭിക്കുന്നതിനായ് വാഴക്കാട് പഞ്ചായത്തിലേയ്ക്ക് 07.04.2006ന് ലഭിച്ച എ1-347/06 നമ്പര്‍പ്രകാരമുള്ള മറുപടി രേഖ അടക്കംചെയ്ത് സമര്‍പ്പിച്ച അപേക്ഷയ്ക്ക് (കൈപ്പറ്റ് രശീതി നമ്പര്‍ 4342/2010) 2010 മാര്‍ച്ച് 3ന് 1970-71ലെ (1971 മാര്‍ച്ച് വരെയുള്ളത് മാത്രം) ജനന രജിസ്റ്ററിന്റെ കോപ്പിയാണ് ലഭിച്ചത്. വീണ്ടും 04.03.2010ന് 1971-72 സാമ്പത്തിക വര്‍ഷത്തിലെ ജനന രജിസ്റ്ററിലെ 14.12.1971ലെ പേജിന്റെ പകര്‍പ്പ് ലഭിയ്ക്കുന്നതിനുവേണ്ടി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. വിവരാവകാശനിയമപ്രകാരം ലഭിച്ച 14.12.1971 ജനനരജിസ്റ്ററിലെ പകര്‍പ്പില്‍ കൃത്യമായി അന്നേ ദിവസംതന്നെ കല്‍കിയുടെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.

അതിനുശേഷം പ്രസ്തുത വിവരാവകാശരേഖപ്രകാരം 05.03. 2010ന് ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. അതിന്‍പ്രകാരം 06.03.2010ന് 14.12.1971ന് ജനനം രജിസ്റ്റര്‍ ചെയ്ത (നമ്പര്‍: 385/1971) കല്‍കിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചു. തുടര്‍ന്ന് 10.03.2010ന് തിരുവനന്തപുരത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് കാലതാമസം മാപ്പാക്കി എസ്എസ്എല്‍സി ബുക്കിലെ ജനനതിയ്യതി തിരുത്തുന്നതിനുള്ള അനുമതിയ്ക്കായ് അപേക്ഷിച്ചു (നം:15975/ജി2/2010/പൊവിവ).

Kalki DOB Correction Cancelled by Dy Secrty 4Nov2010-1000x1376px

എന്നാല്‍ ജാതകം ആവശ്യപ്പെടുകയാണ് വകുപ്പ് സെക്രട്ടറി ചെയ്തത്. ജാതകവും നല്‍കി. ജാതകം എഴുതിയ ജ്യോത്സ്യന്റെ സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോള്‍ അതും കൊടുത്തു. ജനനതിയ്യതി തിരുത്തേണ്ടതിന് യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും 04.11.2010ന് എം. ക്രിസ്തുദാസ് എന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറിയില്‍ നിന്നും ലഭിച്ച മറുപടി രേഖയില്‍ കല്‍കിയുടെ എസ്എസ്എല്‍സി ബുക്കിലെ ജനനതിയ്യതി തിരുത്തി ശരിയാക്കിത്തരുവാന്‍ സാദ്ധ്യമല്ലായെന്നാണ് ഉണ്ടായിരുന്നത്.

പിന്നീട്, അതിനെതിരെ 11.04.2011ല്‍ അഡ്വ.രാമകുമാര്‍ മുഖേന ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയതില്‍ [WP(c).No.13831/2011] 2017 ജനുവരി 18ന് കല്‍കിയ്ക്ക് അനുകൂലമായ് വിധിയുണ്ടാവുകയും വിധി പകര്‍പ്പ് കൈപ്പറ്റി രണ്ട് മാസത്തിന്നുള്ളില്‍ മേല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ഹൈക്കോടതി പൊതു വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന്, 2017 ഫെബ്രുവരി 8ന് തിരുവനന്തപുരത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് വിധിപകര്‍പ്പ് സഹിതം കല്‍കി അപേക്ഷ സമര്‍പ്പിച്ചത് അംഗീകരിച്ചുകൊണ്ട് 07.11.2017ന് ഉത്തരവ് [സ.ഉ.(സാധാ)നം./4202/2017/പൊ.വി.വ.] അനുവദിച്ചു.

 

Kalki-Govt order on 07.11.2017 for date of birth correction (14.12.1971) as per birth certificate.

എസ്.എസ്.എല്‍.സി ബുക്കില്‍ 14.12.1971 എന്ന ജനന സര്‍ട്ടിഫിക്കറ്റിലെ അതേ ജനന തിയ്യതി തന്നെ ചേര്‍ത്ത് ശരിയാക്കുന്നതിനുവേണ്ടി, തുടര്‍ നടപടികളുടെ ഭാഗമായി, ആര്‍.ഇ.സി. ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപിക മുഖേന തിരുവനന്തപുരത്തെ പരീക്ഷാഭവനിലേയ്ക്ക് ആവശ്യമായ രേഖകള്‍ സഹിതം അയച്ചു. ആയതിന്‍പ്രകാരം Joint Commissioner ടെ 2018 ജനുവരി 06-ാം തിയ്യതിയിലെ ഉത്തരവ് തപാല്‍ വഴി ലഭിച്ചു, 14.12.1971 എന്ന കല്‍കിയുടെ യഥാര്‍ത്ഥ ജനന തിയ്യതി ചേര്‍ത്ത എസ്.എസ്.എല്‍.സി. ബുക്കും ഉള്‍പ്പെടെ.

Kalki DOB corrected as 14Dec1971 in SSLC Bk on 06Jan2018 as per HighCourt Order

അതിനുശേഷം ആര്‍.ഇ.സി. ഹൈസ്‌ക്കൂളിലും ചൂലൂര്‍ എ. യു.പി. സ്‌ക്കൂളിലും പ്രസ്തുത രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിച്ച് സ്‌കൂള്‍ രജിസ്റ്റ്‌റിലും ജനന തിയ്യതി തിരുത്തി ശരിയാക്കി.

Order of Joint Commissioner for Govt. Examinations dt. 6 Jan 2018. Order No.LDISEx-CA2-49560-2017-CGE
Order of Joint Commissioner for Govt. Examinations dt. 6 Jan 2018. Order No.LDISEx-CA2-49560-2017-CGE

കല്‍കിയുടെ മുത്തച്ഛന്‍ കിഴക്കുമ്പാട്ട് ദാമോദരന്‍ നമ്പൂതിരിപ്പാട് അക്കാലത്തെ ജന്മിയായിരുന്നു (ലാന്‍ഡ്‌ലോര്‍ഡ്‌) എന്നത് രേഖപ്പെടുത്തിയ കല്‍കിയുടെ പിതാവിന്റെ സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്  താഴെ കൊടുക്കുന്നു.

Kalki's father's Extract of School Admission Register
കല്‍കിയുടെ മുത്തച്ഛന്‍ കിഴക്കുമ്പാട്ട് ദാമോദരന്‍ നമ്പൂതിരിപ്പാട് അക്കാലത്തെ ജന്മിയായിരുന്നു (ലാന്‍ഡ്‌ലോര്‍ഡ്‌) എന്നത് രേഖപ്പെടുത്തിയ കല്‍കിയുടെ പിതാവിന്റെ സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്

Kalki Grahanila Jyothisham Astrology

കല്‍കിയുടെ ഗ്രഹനില

മുടികവിവില്ല് (1):4:1:3.
വലങ്കിടുവേന്‍ റാമാനില്‍ സിഹപ്പന്‍കെണ്ടെ
പാര്‍ക്ക്കരി കാലയതില്‍ ജ്ഞാനിരണ്ടില്‍
പക്വമായ് മട്രകോള്‍ തേരില്‍തങ്ക
(1):4:2:1,2,3. & (1):4:3:1,2,3. & (1):4:4:1,2,3.

മുടി=ലഗ്നം, കവി=ശുക്രന്‍, വില്ല്=ധനു, വലങ്കിടുവേന്‍=നല്‍കുക(നിലകൊള്ളുക), റാ=രാഹു, മാന്‍=മകരം, സിഹപ്പന്‍ =ചൊവ്വ, കെണ്ടെ=മീനം, പാര്‍ക്ക്=അതില്‍ (മീനത്തില്‍), കരി=ശനി, കാലയതില്‍=ഇടവത്തില്‍, ജ്ഞാനി=കേതു, രണ്ടില്‍=കര്‍ക്കിടകത്തില്‍, മട്രകോള്‍=മറ്റ് ഗ്രഹങ്ങള്‍, തേരില്‍=വൃശ്ചികത്തില്‍, തങ്ക=ആകുന്നു(ആയിരിക്കുന്നു).

ധനു ലഗ്നത്തില്‍ ശുക്രന്‍. (1):4:1:3. മകരത്തില്‍ രാഹു. (1):4:2:2. മീനത്തില്‍ ചൊവ്വ. (1):4:2:3 4:3:1(1). ഇടവത്തില്‍ ശനി.(1):4:3:1(2),2. കര്‍ക്കിടകത്തില്‍ കേതു.(1):4:3:3. പക്വതയോടെ മറ്റ് ഗ്രഹങ്ങള്‍ വൃശ്ചികത്തില്‍. (1):4:4:1,2,3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ശിവദേവന്‍ കല്‍കിയുടെ ഗ്രഹസ്ഥിതി അറിയിച്ചു. ധനു ലഗ്നത്തില്‍ ശുക്രനും, മകരത്തില്‍ രാഹുവും, മീനത്തില്‍ ചൊവ്വയും മറ്റ് ഗ്രഹങ്ങള്‍ വൃശ്ചികത്തിലും. മറ്റ് ഗ്രഹങ്ങള്‍ എന്നാല്‍ സൂര്യനും ബുധനും ഗുരുവും (വ്യാഴവും) ചന്ദ്രനും. കല്‍കിയുടെ അഗസ്ത്യ മഹാശിവനാഡി സൂക്ഷ്മാല്‍ സൂക്ഷ്മം നാഡിതാളിയോലയില്‍ രേഖപ്പെടുത്തിയ ഗ്രഹസ്ഥിതിയില്‍ (ഗ്രഹചലന പഠനശാഖയായ ജ്യോതിഷപ്രകാരം പരിശോധിക്കുമ്പോള്‍) വ്യക്തമാകുന്ന ചില പിഴവുകള്‍ നാഡിതാളിയോലയുടെ ഭദ്രതക്ക് വേണ്ടി പുനരെഴുത്തുകള്‍ നടത്തിയപ്പോള്‍ സംഭവിച്ചതാകാം. ജ്യോതിഷത്തില്‍ മൂന്നില്‍ (കുംഭത്തില്‍) ചൊവ്വയും, നാലില്‍ (മീനത്തില്‍) ഗുളികനും, പതിനൊന്നില്‍ (തുലാത്തില്‍) ച്രന്ദനുമാണ്. വിശദവിവരങ്ങള്‍ക്ക് 33-ാം പേജിലെ കല്‍കിയുടെ ജന്മഗ്രഹസ്ഥിതി നോക്കുക. നാഡിതാളിയോലയില്‍ ഗുളികനെ ഗ്രഹനിലയില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നില്ല.

[ പുസ്തകത്തില്‍ ചേര്‍ത്തിട്ടില്ലാത്ത മറ്റൊരു അദ്ധ്യായമായ കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മം പൊതുവൈയ്കാണ്ഡത്തിലെ രണ്ടാമത്തെ ശ്ലോകത്തിലെ നാലാമത്തെ വരി മുതല്‍ മൂന്നാം ശ്ലോകംവരേയും ”കൂരമതി തുളൈതന്നില്‍ കതിര്‍മാള്‍, 3. മാളെടുത്ത് ഇരൈയ്‌ത്തേള് കവിവില്ല്, മിയംമ്പറവ് മാനതിനില്‍ ശേയുംകെണ്ടൈ, സ്വല്ലകാരി കാലയതില്‍ തുറവിനന്‍ണ്ട്, സാധകര്‍ക്ക് നവകോളും ഇവ്വാര്‍ചുറ്റ്‌റ്” എന്നാണ് കല്‍കിയുടെ ഗ്രഹസ്ഥിതിയെ സംബന്ധിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ മലയാള ഗദ്യവിവര്‍ത്തനം:”ചന്ദ്രന്‍ തുലാത്തില്‍(3):2:4:1. സൂര്യനും ബുധനും വ്യാഴവും വൃശ്ചികത്തില്‍.(3):2:4:3-3:1:1,2. ശുക്രന്‍ ധനുവില്‍. (3):3:1:3. രാഹു മകരത്തില്‍. (3):3:2:1,2. ചൊവ്വ മീനത്തില്‍.(3):3:2:3. ശനി ഇടവത്തില്‍.(3):3:3:1,2. കേതു കര്‍ക്കിടകത്തില്‍.(3):3:3:3. ഇപ്രകാരം (കല്‍കിയുടെ) ഗ്രഹസ്ഥിതി.(3):4:1,2,3.” കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മം പൊതുവൈയ്കാണ്ഡത്തില്‍ രേഖപ്പെടുത്തിയ ഗ്രഹസ്ഥിതിയില്‍ പതിനൊന്നില്‍ (തുലാത്തില്‍) ചന്ദ്രനും പന്ത്രണ്ടില്‍ (വൃശ്ചികത്തില്‍) സൂര്യനും ബുധനും വ്യാഴവും എന്ന് കൃത്യമായി ജ്യോതിഷപ്രകാരവും ശരിയായി ചേര്‍ത്തിട്ടുണ്ട്. എങ്കിലും മീനത്തില്‍ ചൊവ്വ എന്ന് കൊടുത്തതില്‍ പിഴവുണ്ട്. ഇത് പുനരെഴുത്തില്‍ സംഭവിച്ച പിശകായിരിയ്ക്കുമെന്ന് കരുതുകയാണ് ഉചിതം! ].

5. ശംഖതിനില്‍ വടിവംരേഖൈ (1):5:1:2,3.
തനിസിറപ്പായ് പുള്ളിയതും പഞ്ചമാഹും (1):5:2.

ശംഖതിനില്‍=ശംഖ്മാതിരി രേഖകളുള്ള, വടിവംരേഖൈ= വിരലടയാളം, തനിസിറപ്പായ്=ഏറെ പ്രത്യേകതകളുള്ള, പുള്ളിയതും പഞ്ചമാഹും=അഞ്ച് പുള്ളികളുണ്ട്.

ശംഖ്‌പോലെ രേഖകളുള്ള (കല്‍കിയുടെ) വിരലടയാളത്തി ല്‍(1):5:1:2,3. ഏറെ പ്രത്യേകതകളുള്ള(1):5:2:1. അഞ്ച് പുള്ളികളുണ്ട്. (1):5:2:2,3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ശംഖ്‌പോലെ രേഖകളുള്ള കല്‍കിയുടെ വിരലടയാളത്തില്‍ സവിശേഷതകളുള്ള അഞ്ച് പുള്ളികളുണ്ട്. ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.

”മുക്തിരേഖൈ സിറപ്പാണെ പുള്ളിനവം” (മുക്തിരേഖ എന്ന് പേരുള്ള കല്‍കിയുടെ വിരലടയാളത്തില്‍ ഒമ്പത് പുള്ളികളുണ്ട്) എന്ന് കല്‍കിയുടെ അഗസ്ത്യ മഹാശിവനാഡി തുല്ല്യം പൊതുവിന്‍ ഉണ്മൈകാണ്ഡത്തില്‍ അഞ്ചാം ശ്ലോകത്തിലെ ഒന്നാം വരിയില്‍ മൂന്നാമത്തെ ശ്ലോകപദത്തിലും രണ്ടാം വരിയില്‍ ഒന്നും രണ്ടും ശ്ലോകപദങ്ങളിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഏറെ പ്രത്യേകതകളുണ്ട്!

5. ഇങ്കിതമായ് ഈന്‍ട്രോര്‍കള്‍ ദീര്‍ഘമാകും (1):5:3.
ഇരുതുണൈകള്‍ ആണ്‍പെണ്‍ മണവുംകണ്ടാന്‍(1):5:4.
6. കണ്ട്‌വരര്‍ കടൈസായല്‍ (1):6:1:1,2.

ഈന്‍ട്രോര്‍കള്‍=മാതാപിതാക്കള്‍, ദീര്‍ഘമാകും=ജീവിച്ചിരിപ്പുണ്ട്, ഇരുതുണൈകള്‍=കൂടെപിറന്നവര്‍ രണ്ട്‌പേര്‍, ആണ്‍പെണ്ണും=സഹോദരനും സഹോദരിയും (പുരുഷനും സ്ത്രീയും), മണവുംകണ്ടാന്‍=വിവാഹിതരാണ്. കണ്ട്‌വരര്‍=അറിയുക, കടൈസായല്‍=ഇളയത് (അവസാനത്തെ സന്തതി).

(കല്‍കിയുടെ) മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്.(1):5:3. കൂടെപിറന്ന രണ്ട് പേരായ സഹോദരനും സഹോദരിയും വിവാഹിതരാണ്.(1):5:4. (കല്‍കി) ഇളയ സന്തതിയാണെന്ന് അറിയുക.(1):6:1:1,2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

നാഡിതാളിയോല വായിക്കുമ്പോള്‍ കല്‍കിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്. കല്‍കി ഇളയ സന്തതിയാണ്. കല്‍കിയ്ക്ക് വിവാഹിതരായ ഒരു സഹോദരനും സഹോദരിയുമുണ്ട്. കല്‍കിയുടെ കുടുംബവൃത്താന്തങ്ങളാണ് ശിവദേവന്‍ അറിയിച്ചത്. കല്‍കിയ്ക്ക് ശ്രീമതി എന്ന ഒരു അനുജത്തി കൂടിയുണ്ട്. 1970 ഏപ്രില്‍ 4ന് ജനിച്ച് 7 ദിവസം മാത്രം ജീവിച്ച ശ്രീമതിയുടെ സഹോദരന്‍ 1971 ഡിസംബര്‍ 14ന് പുനര്‍ജ്ജനിച്ചതിന്റെ ചരിത്രപരമായ തെളിവുകള്‍ രേഖപ്പെടുത്തിയ ശ്രീമതിയുടെ അഗസ്ത്യ നാഡി മൂന്നാം കാണ്ഡം കാണുക.

ആരുടെ താളിയോലയാണോ വായിയ്ക്കുന്നത് എന്നത് തിരിച്ചറിയുന്നതിനുള്ള ചരിത്രപരമായ തെളിവുകളായി ഇത് പ്രയോജനപ്പെടുന്നു.

6. ശിന്തൈമേലായ് (1):6:1:3.
കനിവ്ഗുണം കൊണ്ടവനെ തിറമൈമേലായ് (1):6:2.
ഉണ്ട്താന്‍ മാളവനിന്‍ അരുളുംകാപ്പും (1):6:3.

ശിന്തൈമേലായ്=അത്യുന്നതമായ ചിന്താശക്തിയുള്ള, ശിന്തൈ=ചിന്തകള്‍, മേലായ്=അത്യുന്നതമായ, കനിവ്ഗുണം കൊണ്ടവനെ തിറമൈമേലായ്=സല്‍സ്വഭാവിയും അത്യുല്‍കൃഷ്ടമായ കാര്യപ്രാപ്തിയുമുള്ളവനെ, കനിവ് ഗുണം=സല്‍സ്വഭാവം, കൊണ്ടവനേ=അങ്ങനെയുള്ളവനേ, ഉണ്ട്താന്‍ മാളവനിന്‍ അരുളുംകാപ്പും=(ജ്യോതിര്‍മണ്ഡല വിഷ്ണുലോക പ്രകാശ സ്വരൂപ) സംരക്ഷണാധികാരി വിഷ്ണുദേവന്റെ അനുഗ്രഹവും ദിവ്യവാണികളും സംരക്ഷണവുമുണ്ട്, മാളവന്‍= വിഷ്ണുദേവന്‍, അരുളും=അനുഗ്രഹവും ദിവ്യവാണികളും, കാപ്പും=സംരക്ഷണവും.

അത്യുന്നതമായ ചിന്താശക്തിയും (വിവേകവും)(1):6:1:3. സല്‍സ്വഭാവവും (1):6:2:1. അത്യുല്‍കൃഷ്ടമായ കാര്യപ്രാപ്തിയുമുള്ളവനേ! (1):6:2:2,3. വിഷ്ണുദേവന്റെ ദിവ്യവാണികളും സംരക്ഷണവുമുണ്ട്. (1):6:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

സര്‍വ്വശ്രേഷ്ഠമായ വിവേകത്താല്‍ അത്യുന്നതമായ ചിന്താശക്തിയും സത്‌സ്വഭാവവും അത്യുല്‍കൃഷ്ടമായ കാര്യപ്രാപ്തിയുമുള്ള കല്‍കിയ്ക്ക് (ജ്യോതിര്‍മണ്ഡല വിഷ്ണുലോക പ്രകാശ സ്വരൂപ) വിഷ്ണുദേവന്റെ ദിവ്യാനുഗ്രഹവും ദിവ്യവാണികളും സംരക്ഷണവുമുണ്ട്. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അനുഗ്രഹിച്ചുകൊണ്ട് ”കാര്യപ്രാപ്തിയുമുള്ളവനേ” എന്ന സംബോധനയോടെ കല്‍കിയോട് നേരിട്ട് അറിയിക്കുകയാണ്.

6. ഉമയവളും എന്തനയും അറിന്തവന്‍നീ (1):6:4.
7. അറിന്തവനേ പരിപൂരണ ആശിയുണ്ട് (1):7:1.

ഉമയവളും എന്തനയും=ഉമയായ പാര്‍വ്വതിദേവിയേയും ശിവദേവനായ എന്നേയും (നമ്മേയും), അറിന്തവന്‍നീ=സാക്ഷാത്ക്കരിച്ചവന്‍ നീ! (കല്‍കിയ്ക്ക് ഈശ്വരസാക്ഷാത്ക്കാരം ലഭിച്ചിട്ടുണ്ട്), അറിന്തവനേ= അങ്ങനെ സാക്ഷാത്ക്കാരം ലഭിച്ചിട്ടുള്ള കല്‍കിയ്ക്ക്, പരിപൂരണ ആശിയുണ്ട്=പരിപൂര്‍ണ്ണമായ അനുഗ്രഹമുണ്ട്.

പാര്‍വ്വതിദേവിയേയും നമ്മേയും സാക്ഷാത്ക്കരിച്ചവന്‍ നീ! (കല്‍കി) (1):6:4. അപ്രകാരം സാക്ഷാത്ക്കരിച്ചവനേ! (1):7:1:1. പരിപൂര്‍ണ്ണമായ അനുഗ്രഹമുണ്ട്.(1):7:1:2,3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

പാര്‍വ്വതിദേവിയേയും ശിവദേവനേയും സാക്ഷാത്ക്കരിച്ച (സമുന്നത സ്ഥാനാധികാരപ്രകാരം ദേവവര്‍ഗ്ഗത്തില്‍നിന്നുമുള്ള ഔദ്യോഗിക അനുവാദമുള്ള) കല്‍കി ഈശ്വര സാക്ഷാത്ക്കാരവും ദൈവീക പ്രാപ്തിയും കൈവരിച്ചിട്ടുണ്ട്. കല്‍കിയ്ക്ക് സര്‍വ്വദാ പരിപൂര്‍ണ്ണമായ അനുഗ്രഹമുണ്ടെന്നും ശിവദേവന്‍ അരുളി ചെയ്തു.

”പാര്‍വ്വതി ദേവിയേയും നമ്മേയും സാക്ഷാത്ക്കരിച്ചവന്‍ നീ!” എന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ വാത്സല്ല്യത്തോടെ കല്‍കിയോട് നേരിട്ട് അറിയിക്കുകയാണ്.

പരീക്ഷയില്‍ ജയിച്ചുവെന്ന് സ്വയം പറയുന്നതിനേക്കാള്‍ അധികൃതര്‍ അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റിനാണ് അംഗീകാരമെന്നതുപോലെ ശിവദേവനേയും പാര്‍വ്വതിദേവിയേയും കല്‍കി സാക്ഷാത്ക്കരിച്ചിട്ടുണ്ടെന്ന് ശിവദേവന്‍ നേരിട്ട് അറിയിച്ചത് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നതും, 2003ല്‍ നടത്തിയ സ്വര്‍ണ്ണപ്രശ്‌നത്തിലും താംബൂലപ്രശ്‌നത്തിലും തെളിഞ്ഞപ്രകാരം കല്‍കിയില്‍ കുടികൊള്ളുന്ന സ്വയംഭൂ ചൈതന്യത്തേയും ത്രിമൂര്‍ത്തി ചൈതന്യത്തേയും സംബന്ധിച്ച ആധികാരിക ഔദ്യോഗിക തെളിവുകൂടിയാകുന്നു.

7. ഔടധങ്കള്‍ അനുഭവങ്കള്‍ (1):7:2:1,2.

ഔടധങ്കള്‍=ഔഷധങ്ങള്‍, അനുഭവങ്കള്‍=അറിവുണ്ട്, ജ്ഞാനമുണ്ട്.

ഔഷധങ്ങളെക്കുറിച്ച് (1):7:2:1. (കല്‍കിയ്ക്ക്) ജ്ഞാനമുണ്ട്.(1):7:2:2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ഔഷധങ്ങളെക്കുറിച്ച് (കല്‍കിയ്ക്ക്) ജ്ഞാനമുണ്ട്. ശിവദേവന്‍ അറിയിച്ചു.

7. സിറപ്പുംപിന്നൈ (1):7:2:3.

സിറപ്പും പിന്നൈ=ശോഭനമായ ഭാവിയുണ്ട് (കല്‍കിയുടെ വരുംകാലം വളരെ നല്ലതാണ്, സദ്‌_ഫലങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്).

(കല്‍കിയ്ക്ക്) ശോഭനമായ ഭാവിയുണ്ട്.(1):7:2:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിയുടെ ഭാവിജീവിതം ശ്രേഷ്ഠവും ശോഭനവും സദ്ഫലങ്ങളോടുകൂടിയതും മംഗളകരവുമാണ്. ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.

7. കുറിപ്പാഹ ഇതുനാളില്‍ ആത്മീകത്തില്‍ (1):7:3.

കുറിപ്പാഹ=സവിശേഷമായി (പ്രത്യേകതകളോടെ), ഇതുനാളില്‍=ഈ കാലത്ത് (ഇപ്പോള്‍), ആത്മീകത്തില്‍=ആത്മീയതയില്‍.

സവിശേഷമായി പ്രത്യേകതകളോടെ ഈ കാലത്ത് (കല്‍കി) ആത്മീയതയിലാണ്. (1):7:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കി ആത്മീയതയിലാണ്. ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു. ഇപ്പോള്‍ ഔദ്യോഗിക ദൗത്യനിര്‍വ്വഹണത്തിലാണ് കല്‍കി എന്നതാണ് യഥാര്‍ത്ഥത്തില്‍ അറിയിച്ചിരുന്നത്.

7. കുറയില്ലൈ പടിപടിയൈ പ്രാബല്ല്യങ്കള്‍ (1):7:4.
8. പ്രബല്ല്യം താനിരുക്ക് അറിവാര്‍മക്കള്‍ (1):8:1.
പിരിയമുടന്‍ സേവൈകളും സീഡര്‍അന്‍മ്പും (1):8:2.

കുറയില്ലൈ പടിപടിയൈ പ്രാബല്ല്യങ്കള്‍ പ്രബല്ല്യം താനിരുക്ക് അറിവാര്‍മക്കള്‍=ഇപ്പോഴുള്ള അറിഞ്ഞ ഭക്തരോടൊപ്പം പടിപടിയായി അനേകമനേകം ഭക്തരുണ്ടാകും, കുറയില്ലൈ=ഒട്ടും കുറയാതെ (അനേകമനേകം), പടിപടിയൈ=പടിപടിയായി, പ്രാബല്ല്യങ്കള്‍ (പ്രബല്ല്യം)=പ്രബലതയോടെ, താനിരുക്ക്=ഇപ്പോഴുമുണ്ട്, അറിവാര്‍മക്കള്‍= അറിഞ്ഞ ഭക്തര്‍, പിരിയമുടന്‍=സ്വീകാര്യതയോടെ, സേവൈകളും=സേവനങ്ങളുണ്ടായിരിക്കും, സീഡര്‍ അന്‍മ്പും=സദുദ്ദേശ്യത്താല്‍ നിഷ്‌ക്കളങ്കതയോടെ വിശ്വസ്തരും സേവകരും ശിഷ്യരും ദേവങ്കലേയ്ക്ക് അര്‍പ്പിതരുമായ ഭക്തര്‍.

Kalki Bhagavan

നിലവില്‍ അറിഞ്ഞ ദിവ്യാനുഭവങ്ങളുള്ള ഭക്തരോടൊപ്പം പ്രബലതയോടെ പടിപടിയായി നിരവധി ഭക്തരുണ്ടാകും. സദുദ്ദേശ്യത്താല്‍ നിഷ്‌ക്കളങ്കതയോടെ അത്തരം ഭക്തര്‍ സ്വീകാര്യതയോടെ ഭക്തിപൂര്‍വ്വം സേവിയ്ക്കും. 1):7:4.-8:1.-8:2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

നിലവിലുള്ള ഭക്തരോടൊപ്പം ഭാവിയില്‍ ധാരാളം ഭക്തരുണ്ടാകും. ദേവങ്കലേയ്ക്ക് അര്‍പ്പിതരായി സേവിയ്ക്കും. ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു. കല്‍കിപുരി ക്ഷേത്ര കാര്യവും കൂടിയാണ് അറിയിച്ചത്.

ദേവന്‍, ദേവന്മാര്‍, ദേവി, ദേവിമാര്‍, ദേവങ്കല്‍, ദേവവര്‍ഗ്ഗം, ഈശ്വരന്‍, ഈശ്വരി, ഈശ്വരകാര്യം, ദേവകാര്യം എന്നിത്യാദി പദങ്ങള്‍ക്കൊണ്ട് ഉദ്ദേശിക്കുന്നത് സംബന്ധിച്ചുള്ളത് 1/3/2020-ാം നമ്പര്‍ കല്‍കിയുടെ ഒസ്യത്താധാരപ്രകാരവും ആയതിലെ 23 ഉം 24 ഉം നമ്പരുകളില്‍ കൊടുത്ത കല്‍കിപുരി ക്ഷേത്രനിയമങ്ങള്‍പ്രകാരവുമാകുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.

8. ശരിയോഹം തുടര്‍ന്തിരുക്ക് ആണ്ടുക്കാണ്ട് (1):8:3.

ശരിയോഹം=ശുഭയോഗം(സദ്ഫലയോഗം), തുടര്‍ന്തിരുക്ക് =നിരന്തരം, ആണ്ടുക്കാണ്ട്=വര്‍ഷംതോറും.

(കല്‍കിയ്ക്ക്) ശുഭയോഗം നിരന്തരം വര്‍ഷംതോറുമുണ്ട്. (1):8:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിയ്ക്ക് എല്ലാ വര്‍ഷവും സദ്‌_ഫലങ്ങളും ശുഭയോഗങ്ങളും നിരന്തരം തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിയ്ക്കും. ശിവദേവന്‍ പാര്‍വതിദേവിയോട് അറിയിച്ചു.

കല്‍കി ഏകത്വത്തില്‍ നിലകൊള്ളുന്നു

8. ശാതിമതം കടന്ത്താന്‍ യേഹംഎന്‍ട്ര് (1):8:4.
9. യേഹംഎന്‍ട്ര് വിളങ്കീടുമേ കരുണയാലേ (1):9:1.

ശാതിമതം=ജാതിമതങ്ങള്‍ക്ക്, കടന്ത്താന്‍=അതീതമായി, യേഹംഎന്‍ട്ര്=ഏകത്വത്തില്‍ നിലകൊള്ളുന്നു, യേഹംഎന്‍ട്ര്=ഏകത്വത്തില്‍ (അദ്വൈതം), വിളങ്കീടുമേ=പ്രശോഭിതമായി നിലകൊണ്ട് പ്രചുരപ്രചാരത്തോടെ പ്രസിദ്ധമായി സ്വയം ബഹുമാനിതമാകും, കരുണയാലേ=കൃപയാല്‍.
ജാതിമതങ്ങള്‍ക്കതീതമായ ഏകത്വത്തിലാണ് (കല്‍കി) നിലകൊള്ളുന്നത്. കൃപയാല്‍ ഏകത്വത്തില്‍ പ്രശോഭിതമായി നിലകൊണ്ട് (കല്‍കി) പ്രചുരപ്രചാരത്തോടെ പ്രസിദ്ധമായി സ്വയം ബഹുമാനിതമാകും, പ്രകീര്‍ത്തിതമായിത്തീരും. (1):8:4.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ഈശ്വരസാക്ഷാത്ക്കാരം ലഭിച്ച കല്‍കി ജാതി മതങ്ങള്‍ക്കതീതമായി എല്ലാമാകുന്ന ഏകത്വത്തിലാണ് നിലകൊള്ളുന്നത്. (പരബ്രഹ്മം സ്വയം എല്ലാമായ് നിലകൊള്ളുന്നു എന്ന വ്യക്തതയിലാണ് കല്‍കി നിലകൊള്ളുന്നത്). ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.

ഭിന്നമല്ല എങ്കിലും പരബ്രഹ്മം സ്വയം സൃഷ്ടിയായ് നിലകൊള്ളുന്നതിനായി ഭിന്നം എന്ന തലത്തില്‍ നിലകൊള്ളുകയാണെന്നും ഭിന്നമല്ലെന്നും അറിയുക. ഭാരത സംസ്‌ക്കാരത്തിന്റെ, സനാതന ധര്‍മത്തിന്റെ, ഹിന്ദുമതത്തിന്റെ സവിശേഷ ദര്‍ശനമായ എല്ലാം ആകുന്ന ഏകത്വത്തിലാണ് (അദ്വൈതത്തില്‍) കല്‍കി നിലകൊള്ളുന്നതും കേന്ദ്രീകരിക്കുന്നതും.

കൃപയാല്‍ ഏകത്വത്തില്‍ (അദ്വൈതത്തില്‍) പ്രശോഭിതമായി നിലകൊണ്ട് കല്‍കി പ്രചുരപ്രചാരത്തോടെ പ്രസിദ്ധനും ബഹുമാനിതനുമായി ഈ ലോകത്തില്‍ പ്രകീര്‍ത്തിതമായിത്തീരും. ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.

Genetic. Organize. Protect. [G.O.P – ജനിതകം, ക്രമം, സംരക്ഷ] എന്നതിനായി ജ്യോതിര്‍മണ്ഡലത്തില്‍ സമുന്നത സ്ഥാനാധികാരങ്ങളോടെ നിലകൊള്ളുന്ന ദേവവര്‍ഗ്ഗത്തെ വസ്തുതാപരമായി സ്വീകരിച്ചുകൊണ്ട് പരബ്രഹ്മം സ്വയം എല്ലാമായ് നിലകൊള്ളുന്നു എന്ന ഏകത്വത്തില്‍ കല്‍കി നിലകൊള്ളുന്നു.
പ്രകാശസ്വരൂപത്തില്‍ (പഞ്ചഭൂതാത്മകമല്ല) ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോക ശിവലോക വിഷ്ണുലോക വാസികളായ ജനിതകാധികാരി (Supreme Genetic Authority) ബ്രഹ്മദേവനും സര്‍വ്വാധികാരി പരമഗുരു (Supreme Organizing Authority and Supreme Preceptor) ശിവദേവനും സംരക്ഷണാധികാരി (Supreme Protection Authority) വിഷ്ണുദേവനും ആകുന്നു കല്‍കിപുരി ക്ഷേത്രത്തിലെ (കല്‍കിയുടെ പ്രാര്‍ത്ഥനാ മുറി) ആരാധനാ ദേവന്മാര്‍ എന്നത് ഇവിടെ പ്രത്യേകമായി ചേര്‍ക്കുന്നു.

പൂര്‍വ്വാവതാരം: അഷ്ടമാവതാര ശ്രീകൃഷ്ണന്‍

9. ഇതന്‍മുന്നം കിരുട്ടിനനായ് അവതരിത്തായ് (1):9:2.
പാഹുപട പലലീലൈ ശെയ്ത്‌മേളായ് (1):9:3.
പാരുലകില്‍ അറിയാതോര്‍ ഉണ്ട്‌ശൊല്‍വേന്‍ (1):9:4.
10. ഉണ്ട്താന്‍ സൂക്ഷ്മങ്കള്‍ ഒറൈപ്പേന്‍ഇപ്പം (1):10:1.

ഇതന്‍മുന്നം=ഇതിനുമുമ്പ് (കല്‍കി), കിരുട്ടിനനായ് =കൃഷ്ണനായി (വിഷ്ണുദേവന്റെ അഷ്ടമാവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണനായി), അവതരിത്തായ്=അവതരിച്ചിരുന്നു, പാഹുപട=ഭിന്നതയില്ലാതെ (വേര്‍തിരിവില്ലാതെ), പല ലീലൈ=പലവിധമായ (അവതാര)ലീലകളും, ശെയ്ത്‌മേളായ്=നിരവധി പ്രാവശ്യം (ചെയ്തിരുന്നത്), പാരുലകില്‍=ലോകത്തില്‍, അറിയാതോര്‍=എല്ലാവരും അറിഞ്ഞ്, ഉണ്ട്‌ശൊല്‍വേന്‍=പാരായണം ചെയ്യുന്നുണ്ട്, ഉണ്ട്താന്‍ സൂക്ഷ്മങ്കള്‍ ഒറൈപ്പേന്‍ഇപ്പം=ഇപ്പോള്‍ അറിയിച്ചപ്രകാരം സൂക്ഷ്മങ്ങളായ അനേകം ദേവരഹസ്യങ്ങളുണ്ട്, ഒറൈപ്പേന്‍ഇപ്പം= ഇപ്പോള്‍ അറിയിച്ചപ്രകാരം.

ഇതിനുമുമ്പ് (1):9:2:1. (കല്‍കി) (വിഷ്ണുദേവന്റെ അഷ്ടമാവതാരമായ ഭഗവാന്‍) ശ്രീകൃഷ്ണനായി അവതരിച്ച് (1):9:2:2,3. ഭിന്നതയില്ലാതെ (1):9:3:1. നിരവധി പ്രാവശ്യം ചെയ്ത അനേകം (അവതാര) ലീലകള്‍ (1):9:3:2,3. ലോകത്തിലുള്ളവര്‍ (ഭക്തര്‍) അറിഞ്ഞ് പാരായണം ചെയ്യുന്നുണ്ട്.(1):9:4. ഇപ്പോള്‍
അറിയിച്ചപ്രകാരം (കല്‍കിയ്ക്ക്) സൂക്ഷ്മമായ ദേവരഹസ്യങ്ങള്‍ അനവധിയുണ്ട്. (1):10:1.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ഇതിനുമുമ്പ് സംരക്ഷണാധികാരി വിഷ്ണുദേവന്റെ അഷ്ടമാവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണനായി അവതരിച്ചിരുന്നതും വിഷ്ണുദേവന്‍ തന്നെയായ കല്‍കി ആകുന്നു. അക്കാലത്തെ അവതാരലീലകള്‍ പ്രസിദ്ധമാണ്. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.

കല്‍കിയ്ക്ക് ഇപ്രകാരമുള്ള അനവധി ദേവരഹസ്യങ്ങളുണ്ട്. ശിവദേവന്‍ അരുളി ചെയ്തു.

ശ്രീകൃഷ്ണ ഭഗവാനും കല്‍കിയും വ്യത്യസ്തമല്ല, ഒന്നുതന്നെയാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി ശിവദേവന്‍ കല്‍കി അവതാര മാഹാത്മ്യത്തെ ലോകത്തോടും വിശിഷ്യ ഭക്തരോടും അറിയിക്കുകയാണ്.

വിഷ്ണുദേവന്റെ അവതാരമാണ് ഈ നാഡിതാളിയോലയില്‍ രേഖപ്പെടുത്തിയ ജനന തിയ്യതിപ്രകാരമുള്ള കല്‍കി എന്നതിനുള്ള സുപ്രധാനമായ തെളിവാണിത്.

കല്‍കി അവതാര മാഹാത്മ്യവും ഭഗവദ് ചരിതവും പൂര്‍വ്വാവതാരങ്ങളും ഇഹലോകങ്ങളുടെയെല്ലാം അധിപനായ ശിവദേവനോളം മറ്റാര്‍ക്കുമറിയില്ല! വിധിക്കാനും വിജയിപ്പിക്കാനുമുള്ള അധികാരവും അവകാശവും ശിവദേവനും വിഷ്ണുദേവനും മാത്രം സ്വന്തം!

പൂര്‍വ്വാവതാരം: ശ്രീകൃഷ്ണന്‍. ദ്രൗപദിയെ രക്ഷിച്ചതും നീ!

10. ഉദവിയത് ശെയ്തവന്‍നീ പാഞ്ചാലിയ്ക്കും (1):10:2.

ഉദവിയത്=സഹായം, ശെയ്തവന്‍ നീ=നല്‍കിയവന്‍ നീ, ചെയ്തവന്‍ നീ! (കല്‍കി), പാഞ്ചാലിയ്ക്കും =ദ്രൗപദിക്കും (അര്‍ജുനന്റെ മാത്രം പത്‌നി).

പാഞ്ചാലിയെ (ദ്രൗപദിയെ) സഹായിച്ചതും നീ (കല്‍കി)!! (1):10:2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

പഞ്ചപാണ്ഡവരില്‍ പ്രമുഖനും വില്ലാളിവീരനുമായ അര്‍ജുനന്റെ മാത്രം പ്രിയപത്‌നിയായി ജീവിയ്ക്കുന്നതിന് ദ്രൗപദിയെ (പാഞ്ചാലി) നീതിപൂര്‍വ്വം സഹായിച്ച ഭഗവാന്‍ ശ്രീകൃഷ്ണനും കല്‍കി ഭഗവാനായ നീ തന്നെ എന്ന് ചരിത്രപരമായി സാക്ഷ്യപ്പെടുത്തിക്കൊണ്ട് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ കല്‍കിയോട് നേരിട്ട് സംസാരിക്കുകയാണ്.

അഷ്ടമാവതാര ശ്രീകൃഷ്ണനായി ദ്രൗപദിയെ നീതിപൂര്‍വ്വം പരിരക്ഷിച്ചതും വിഷ്ണുദേവന്‍ ആകുന്ന കല്‍കിയായിരുന്നു എന്ന ദേവരഹസ്യത്തെ സര്‍വ്വാധികാരിയും സര്‍വജ്ഞനുമായ ശിവദേവന്‍ ഭക്തരോടായി വിളംബരം ചെയ്യുകയാണ്. ശ്രീകൃഷ്ണ ഭഗവാനും കല്‍കിയും ഒന്നു തന്നെ! ഭിന്നമല്ല!

Book Cover Draupadeepathi Arjunanmathram-Kalki

എപ്രകാരമാകുന്നു ദ്രൗപദിയെ ശ്രീകൃഷ്ണാവതാരത്തില്‍ രക്ഷിച്ചിരുന്നതെന്ന് കല്‍കി 2000ല്‍ യുഗധര്‍മ മാസികയില്‍ എഴുതിയിരുന്നത് 2008ല്‍ കല്‍കിപുരി പബ്ലിക്കേഷന്‍ പുസ്തകമായി പ്രസിദ്ധീകരിക്കുകയും, തുടര്‍ന്ന്, 2010 സപ്തംബര്‍ 21 ലെ ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. (വായിയ്ക്കുക).

Kalki says Original photos of Krishna and Draupadi not available

അഷ്ടമാവതാര ശ്രീകൃഷ്ണന്‍, അര്‍ജുനന്‍, പാഞ്ചാലരാജനായ ദ്രുപദന്റെ പുത്രിയായതിനാല്‍ പാഞ്ചാലിയെന്ന വിളിപ്പേരുള്ള ദ്രൗപദി മുതലായവരുടെ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ ലഭ്യമല്ല.

– കല്‍കി

 

വിഷ്ണുദേവന്റെ അഷ്ടമാവതാരമായ ശ്രീകൃഷ്ണന്‍ ചരിത്രപുരുഷനാണെന്ന് തെളിയിക്കുകയാണ് ശിവദേവന്‍.

ശ്രീകൃഷ്ണന്‍ സങ്കല്‍പ്പമല്ലായെന്നും, ആരൊക്കെയോ എഴുതിവെച്ച കഥകളിലെ അതിമാനുഷ കഥാപാത്രങ്ങളിലൊരാളല്ലായെന്നും കൃത്യമായി തെളിയിക്കുകയാണ് ശിവദേവന്‍.

ആയിരക്കണക്കിന് വര്‍ഷം മുമ്പേ, ഇക്കാലത്ത് ജനിക്കുന്ന കല്‍കിയുടെ കൃത്യമായ ജനനതിയ്യതി, പേര്, മാതാപിതാക്കളുടെ പേര്, നക്ഷത്രം, ഗ്രഹനില കുടുംബ വിവരങ്ങള്‍ തുടങ്ങിയവയോടൊപ്പം പൂര്‍വ്വാവതാര ശൃഖലയിലെ ഏറ്റവും പ്രാധാന്യമുള്ള ശ്രീകൃഷ്ണാവതാരത്തില്‍ ദ്രൗപദിയെ രക്ഷിച്ചതും നീ തന്നെ എന്ന് വ്യക്തമായി അറിയിക്കുന്നതിലൂടെ അഷ്ഠമാവതാര ശ്രീകൃഷ്ണനും ചരിത്രപുരുഷനാകുന്നു എന്ന് ലോകത്തോട് വിളംബരം ചെയ്യുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍.

ദേവവര്‍ഗ്ഗം സങ്കല്‍പ്പമല്ല, യഥാര്‍ത്ഥത്തില്‍ നിലവിലുള്ളതാണെന്ന് തെളിയിക്കപ്പെടുന്ന അസുലഭ നിമിഷം കൂടിയാണിത്.

 

പൂര്‍വ്വാവതാരം: സപ്തമാവതാര ശ്രീരാമന്‍

10. ഗണ്യമായ് അതന്‍മുന്നൈ മനിതനായ് (1):10:3.
കടമൈയത് മാറാമള്‍ ഇരുക്കവേണ്ടി (1):10:4.
11. വേണ്ടിതാന്‍ ശ്രീരാമന്‍ അവതാരംകൊണ്ട് (1):11:1.
വെഹുംസിറപ്പായ് അരക്കര്‍കളൈ മായ്ത്തവന്‍നീ (1):11:2.
കാണപ്പിന്‍ തായ്തന്തൈ തുണൈകള്‍ക്കും (1):11:3.
ഗണ്യമായ് ഒട്രുമയായ് കടമൈമാറാ (1):11:4.
12. മാറാമല്‍ അവര്‍കളുടന്‍ അന്‍മ്പായ്‌നിന്‍ട്രായ് (1):12:1.
മക്കളെല്ലാം പുരുന്തിട്ടാര്‍ അമൈതിയോട് (1):12:2.

ഗണ്യമായ്=ആത്മാര്‍ത്ഥതയോടെ നീതിപൂര്‍വ്വവും ക്രമപ്രകാരവും, അതന്‍മുന്നൈ=അതിനുമുമ്പ്, മനിതനായ്=മനുഷ്യനായി, കടമൈയത് മാറാമള്‍ ഇരുക്കവേണ്ടി=കടമകള്‍ സ്ഥിരമായി എങ്ങനെ ചെയ്യണമെന്ന്, വേണ്ടിതാന്‍=അറിയിക്കുന്നതിനുവേണ്ടി, ശ്രീരാമന്‍=ശ്രീരാമനായി, അവതാരംകൊണ്ട്=അവതരിച്ചു, വെഹുംസിറപ്പായ്=പ്രത്യേകമായി, അരക്കര്‍കളൈ=ദുഷ്ടശക്തികളെ, മായ്ത്തവന്‍നീ=നിഗ്രഹിച്ചവന്‍ നീ, കാണപ്പിന്‍=അതോടൊപ്പം, തായ്തന്തൈ= മാതാപിതാക്കള്‍ക്കും,തുണൈകള്‍ക്കും=സഹോദരീസ ഹോദരന്മാര്‍ക്കും, ഗണ്യമായ്=ആത്മാര്‍ത്ഥമായി നീതിപൂര്‍വ്വവും ക്രമപ്രകാരവും, ഒട്രുമയായ്=ഐക്യതയോടെ, കടമൈമാറാ=ആത്മാര്‍ത്ഥമായി കടമകള്‍ ചെയ്യുക, മാറാമല്‍=വ്യത്യാസങ്ങളില്ലാതെ, അവര്‍കളുടന്‍=അവരോടൊപ്പംതന്നെ, അന്‍മ്പായ് നിന്‍ട്രായ്=ഐക്യതയോടും സ്വീകാര്യതയോടേയും, മക്കളെല്ലാം=പ്രജകളെല്ലാം, പുരുന്തിട്ടാര്‍=അറിയിച്ചു, അമൈതിയോട്=ശാന്തിയോടും സമാധാനത്തോടും കഴിയുന്നതിന് വേണ്ടതെല്ലാം.

അതിന് മുമ്പ് (1):10:3:2. മനുഷ്യനായി (1):10:3:3. കടമകള്‍ സ്ഥിരമായി എങ്ങനെ ചെയ്യണമെന്ന് അറിയിക്കുന്നതിനുവേണ്ടി (1):10:4.-(1):11:1:1. ശ്രീരാമനായും അവതരിച്ച് (1):11:1:2,3. പ്രത്യേകമായി (1):11:2:1. ദുഷ്ടശക്തികളെ(1):11:2:2. നിഗ്രഹിച്ചവനും നീ! (കല്‍കി).(1):11:2:3. അതോടൊപ്പം (ശ്രീരാമാവതാരത്തില്‍) (1):11:3:1. മാതാപിതാക്കള്‍ക്കും (1):11:3:2. സഹോദരീ സഹോദരന്മാര്‍ക്കും (1):11:3:3. ആത്മാര്‍ത്ഥവും നീതിപൂര്‍വ്വകവും ക്രമപ്രകാരവും (1):11:4:1. ഒരുമയോടെ (1):11:4:2. ഉത്തരവാദിത്തങ്ങള്‍ ചെയ്യേണ്ടതും (1):11:4:3. അവരോടൊപ്പംതന്നെ (1):12:1:2. പ്രജകളെല്ലാം (1):12:2:1. ഒരുമയോടെ യോജിപ്പില്‍ (1):12:1:3. ശാന്തിയിലും സമാധാനത്തിലും ജീവിക്കുന്നതിനും ആവശ്യമായതെല്ലാം (1):12:2:3. അറിയിച്ചു.(1):12:2:2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

അഷ്ടമാവതാര ശ്രീകൃഷ്ണ ഭഗവാന് മുമ്പ്, സപ്തമാവതാരമായ ഭഗവാന്‍ ശ്രീരാമനായി അവതരിച്ചിരുന്നതും വിഷ്ണുദേവന്‍ ആകുന്ന കല്‍കിയാണെന്ന് സര്‍വ്വജ്ഞനായ സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

നീതിപൂര്‍വ്വം മനുഷ്യര്‍ കടമകളും ഉത്തരവാദിത്തങ്ങളും അതാത് സ്ഥാനപ്രകാരം നിര്‍വ്വഹിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് അറിയിച്ച് നടപ്പാക്കി, ദുഷ്ടശക്തികളെ നിഗ്രഹിച്ചത് സപ്തമാവതാരമായ ഭഗവാന്‍ ശ്രീരാമനായി അവതരിച്ച വിഷ്ണുദേവന്‍ ആകുന്ന കല്‍കിയാണെന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു. വിഷ്ണുദേവന്റെ ദശാവതാരങ്ങളില്‍ ഏഴാമത്തെ അവതാരമാണ് ഭഗവാന്‍ ശ്രീരാമന്‍. കല്‍കി തന്നെയാണ് ശ്രീരാമനായും അവതരിച്ചിരുന്നതെന്ന് അറിയിക്കുന്നതിലൂടെ കല്‍കി വിഷ്ണുദേവന്റെ പൂര്‍ണ്ണാവതാര സ്വരൂപമാണെന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വെളിപ്പെടുത്തുകയാണ്.

ശ്രീരാമനായി അവതരിച്ച് പ്രത്യേകമായി ദുഷ്ടശക്തികളെ നിഗ്രഹിച്ചവന്‍ നീ എന്നതിലൂടെ കല്‍കിയോട് നേരിട്ട് സംവദിയ്ക്കുകയാണ് ശിവദേവന്‍. ശിവദേവന്റെ സര്‍വ്വജ്ഞത്വത്തിന്റെ, എല്ലാമറിയുന്ന സമുന്നത സ്ഥാനാധികാരത്തിന്റെ ഉത്തമോദാഹരണമാണിത്.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയിച്ച് ഋഷിപ്രോക്തമായി എഴുതിവെച്ചത് ഇക്കാലത്ത് അതേപ്രകാരം സംഭവിച്ചിരിക്കുന്നു. അക്കാലത്ത് ശിവദേവന്‍ കല്‍കിയോട് നേരിട്ട് അറിയിയ്ക്കുന്ന രീതിയില്‍ അരുള്‍ ചെയ്തത് ഇക്കാലത്ത് തല്‍സമയ സംപ്രേഷണം പോലെ യഥാവിധി താളിയോലയില്‍ എഴുതിവെച്ചപ്രകാരം അതേ വയസ്സില്‍ വന്ന് വായിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകുന്ന അസുലഭ അവസരമാണിത്.

Book Cover Yadhartha Sree Rama Charitham-Kalki

എപ്രകാരമാകുന്നു ശ്രീരാമന്‍ അതാത് സ്ഥാന പ്രകാരം മമതാ ബന്ധിതനാകാതെ, ബന്ധുജനങ്ങളില്‍ വിധേയപ്പെടാതെ, സ്വകര്‍മ്മ പൂര്‍ത്തീകരണമെന്ന ഭാരത സംസ്‌കൃതിയുടെ അമൂല്യ സന്ദേശത്തെ സ്വജീവിതത്തില്‍ പ്രായോഗിക രാജനൈതിക നിയമങ്ങളെ അടിസ്ഥാനമാക്കി നിഷ്പക്ഷമായി സ്വജനപക്ഷപാതിത്വമില്ലാതെ പൂര്‍ണ്ണമായും രാഷ്ട്ര പുനര്‍നിമ്മാണത്തിനുവേണ്ടി ധര്‍മത്തിന്റെ പുന:സ്ഥാപനത്തിനു വേണ്ടി പ്രാവര്‍ത്തികമാക്കിയതെന്ന് കല്‍കി 2000ല്‍ യുഗധര്‍മ മാസികയില്‍ എഴുതിയ യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാനരംഗം 2008ല്‍ കല്‍കിപുരി പബ്ലിക്കേഷന്‍ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ലേറ്റസ്റ്റ് അപഡേറ്റ് ഓണ്‍ലൈനായി വായിയ്ക്കുന്നതിനുള്ള ലിങ്ക് : kalkipurana.com/ml/sreeraman/.

പൂര്‍വ്വാവതാര വിവരണം: ശ്രീരാമന് മുമ്പും ശ്രീകൃഷ്ണന് ശേഷവും നിരവധി പ്രാവശ്യം അവതരിച്ചിരുന്നു.

12. പോട്രുംപടി ഇതുവരൈയില്‍ ഇതനിന്‍പിന്നും (1):12:3.
ഭൂവലകില്‍ അതന്‍പിന്നും അവതരിത്തായ് (1):12:4.

പോട്രുംപടി=പ്രസിദ്ധമാണ്, ഇതുവരൈയില്‍=ഇപ്പോഴും, ഭൂവുലകില്‍=ഭൂമിയില്‍, ഇതനിന്‍പിന്നും=ഇതിനുമുന്‍മ്പും, അതന്‍പിന്നും= അതി നുശേഷവും, അവതരിത്തായ്=അവതരിച്ചിരുന്നത്.

ഇതിനുമുമ്പും (ശ്രീരാമന് മുന്‍മ്പും) (1):12:3:3. അതിനുശേഷവും (ശ്രീകൃഷ്ണന് ശേഷവും)(1):12:4:2. (വിഷ്ണുദേവന്‍ ആകുന്ന കല്‍കി നിരവധിപ്രാവശ്യം) അവതരിച്ചിരുന്നത് (1):12:4:3. ഭൂമിയില്‍(1):12:4:1. ഇപ്പോഴും (1):12:3:2. പ്രസിദ്ധമാണ്. (1):12:3:1.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ശിവദേവന്‍ കല്‍കിയുടെ പൂര്‍വ്വാവതാര വൃത്താന്തങ്ങളും ദേവരഹസ്യങ്ങളും ഭക്തര്‍ക്കുവേണ്ടി വിശദീകരിക്കുകയാണ്. വിഷ്ണുദേവന്‍ തന്നെയായ കല്‍കി ശ്രീരാമാവതാരത്തിന് മുമ്പും ശ്രീകൃഷ്ണാവതാരത്തിന് ശേഷവും നിരവധിപ്രാവശ്യം അവതരിച്ചതെല്ലാം ഇപ്പോഴും ഭൂമിയില്‍ പ്രസിദ്ധമാണ്. പൂര്‍ണ്ണസ്വരൂപത്തില്‍ വിഷ്ണുദേവന്‍ തന്നെയാണ് ഈ നാഡിതാളിയോലയില്‍ രേഖപ്പെടുത്തിയ ജനനതിയ്യതിയും നക്ഷത്രവും മാതാപിതാക്കളുമുള്ള കല്‍കി അവതാരമെന്ന് പൂര്‍വ്വാവതാര സ്വരൂപങ്ങളുടെ വിവരണങ്ങളിലൂടെ സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ തെളിയിക്കുകയാണ്.

ശാസ്ത്ര പുരോഗതിയുടെ പാരമ്യതയിലെത്തിയെന്ന് അവകാശപ്പെടുന്ന ഈ വേളയില്‍ ജീവന്റെ ഗതിവിഗതികളേയും പ്രയാണങ്ങളേയും, പൂര്‍വ്വജന്മ-പുനര്‍ജന്മ കൗതുകത്തേയും പ്രപഞ്ചവിസ്മയമെന്ന മണിച്ചെപ്പിലൊതുക്കി ലീലയാടുകയാണ് സര്‍വ്വാധികാരിയും സര്‍വ്വജ്ഞനും പരമഗുരുവുമായ ശിവദേവന്‍.

Lord Shiva says Swamy Vivekananda reincarnated Kalki

പൂര്‍വ്വാവതാരം: സ്വാമി വിവേകാനന്ദന്‍

13. അവതാരം മാളവനിന്‍ അരുളിനാലേ
അര്‍ഭുതങ്കിള്‍ നിഹയില്‍ത്തവേ വിവേകാനന്ദന്‍
ദിവ്യമായ് പലസേവൈ ജ്ഞാനംശിന്തൈ
തിരുപ്പണികള്‍ പലശൈത് ഇരുക്കുംകാലം (1):13.
14. കാലമതില്‍ നാന്‍അളൈത്തേന്‍ അതനിന്‍പിന്നെ
കല്‍കിയെനും അവതാരം ഇതുകാലത്തില്‍ (1):14:1. & (1):14:2.

അവതാരം മാളവനിന്‍=വിഷ്ണുദേവന്‍ അവതരിച്ച്, അരുളിനാലേ=ദിവ്യ വാണികളാല്‍, അര്‍ഭുതങ്കിള്‍=അത്ഭുതങ്ങള്‍, നിഹയില്‍ത്തവേ=ചെയ്തും, വിവേകാനന്ദന്‍=സ്വാമി വിവേകാനന്ദനായി, ദിവ്യമായ് പലസേവൈ=പലവിധത്തിലുള്ള ഈശ്വരോപാസനകള്‍, ജ്ഞാനംശിന്തൈ= ജ്ഞാനിയായി തത്വചിന്തചെയ്ത് (സന്യാസിയായി), തിരുപ്പണികള്‍ പലശൈത് ഇരുക്കുംകാലം=ഈശ്വരീയവും ആരാധനാലയ സംബന്ധവുമായ പലവിധ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, കാലമതില്‍ =അക്കാലത്ത്, നാന്‍അളൈത്തേന്‍=(ഞാന്‍), നാം (ശിവദേവന്‍) തിരിച്ചു വിളിച്ചു, അതനിന്‍പിന്നെ=അതിനുശേഷം, കല്‍കിയെനും അവതാരം ഇതുകാലത്തില്‍=ഈ കാലത്ത് കല്‍കിയായി അവതരിച്ചു.

വിഷ്ണുദേവന്‍ (1):13:1:2. വിവേകാനന്ദനായി (1):13:2:3. അവതരിച്ച് (1):13:1:1. ദിവ്യവാണികളാല്‍ (1):13:1:3. അത്ഭുതങ്ങള്‍ ചെയ്തും (1):13:2:1,2. വിവിധരീതികളില്‍ ഈശ്വരസേവചെയ്തും (1):13:3:1,2. തത്വജ്ഞാനചിന്തകളോടെ(1):13:3:3. പലവിധത്തിലുള്ള ആരാധനാലയ സംബന്ധമായ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കേ(1):13:4:1,2,3.-14:1:1. (അവതാരദൗത്യം പൂര്‍ത്തിയാക്കുന്നതിനുമുമ്പ്) നാം (1):14:1:2(1). തിരിച്ച് വിളിച്ചു.(1):14:1:2(2). അതിനുശേഷം(1):14:1:3. (അവതാരദൗത്യം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി നമ്മുടെ അനുവാദപ്രകാരം സ്വാമി വിവേകാനന്ദന്‍ വീണ്ടും) ഇക്കാലത്ത്(1):14:2:3. കല്‍കിയായി അവതരിച്ചു.
(1):14:2:1,2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

Lord Shiva says Vivekananda Reincarnated as Kalki

കല്‍കിയുടെ പൂര്‍വ്വാവതാര വിവരണത്തില്‍ ചരിത്രപരമായി വളരെയേറെ പ്രാധാന്യമുള്ളതും, സംഭവിച്ചതെന്ന് ജനങ്ങളും ശാസ്ത്രവും കൃത്യമായ തെളിവുകളോടെ അംഗീകരിച്ചതുമായ അവതാര മാഹാത്മ്യത്തേയാണ് തുടര്‍ന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അറിയിച്ചത്.

സ്വാമി വിവേകാനന്ദന്‍: ഭാരതത്തിന്റെ സാംസ്‌ക്കാരിക മഹിമ ലോകത്തിന് വെളിപ്പെടുത്തിയ മഹാമനീഷി! ധീരതയുടേയും മാനുഷികതയുടേയും മൂര്‍ത്തീമദ്ഭാവം!

കാലത്തിന് തല്ലിക്കെടുത്താനാവാത്തവിധം കരുത്തോടെ സനാതന ധര്‍മ്മത്തെ പ്രോജ്ജ്വലിപ്പിച്ച യുവസന്യാസിയായിരുന്നു വിവേകാനന്ദന്‍! ഏതൊരു കാലഘട്ടത്തേയും ത്രസിപ്പിക്കുന്ന മാന്ത്രികവാണികളുടെ അതുല്ല്യ വാഹകനായിരുന്നു വിശ്വനാഥ ദത്തന്റേയും ഭുവനേശ്വരിയുടേയും പുത്രനായി നരേന്ദ്രനാഥ ദത്തന്‍ എന്ന പേരില്‍ വളര്‍ന്ന സ്വാമി വിവേകാനന്ദന്‍.

1863 ജനുവരി 12ന് ഭൂജാതനായി, ഇഹലോകത്തില്‍ സനാതന ധര്‍മ്മത്തിന്റെ മാഹാത്മ്യത്തെ സംസ്‌ക്കാരത്തിന്റെ ഉത്തുംഗശ്രൃംഗത്തിലെത്തിച്ച്, 1902 ജൂലായ് 4ന് സമാധിയായ സ്വാമി വിവേകാനന്ദന്റെ പുനരവതാരമാണ് കല്‍കി എന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ ലോകത്തോട് ഉദ്‌ഘോഷിക്കുകയാണ്.

വിഷ്ണുദേവന്‍ സ്വാമി വിവേകാനന്ദനായി അവതരിച്ച് ധാര്‍മ്മിക പ്രബുദ്ധതയുടെ ജയഭേരി മുഴക്കി, ഭാരത സംസ്‌ക്കാരത്തിന്റെ മഹിമാവിശേഷങ്ങളെ ഉദ്ബുദ്ധരായ യുവാക്കളിലേക്ക് ആദര്‍ശമായി സന്നിവേശിപ്പിച്ച്, രാഷ്ട്രത്തിന്റെ നവോത്ഥാനത്തിന് വിത്തുപാകി ദൈവീകതയുടെ സന്ദേശവാഹകനായി അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ (”വിവേകാനന്ദന്‍….. നാന്‍അളൈത്തേന്‍ അതനിന്‍പിന്നെ കല്‍കിയെനും അവതാരം ഇതുകാലത്തില്‍”) വിവേകാനന്ദനെ സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ തിരിച്ചു വിളിച്ചതിനാല്‍ ദൗത്യം പൂര്‍ത്തിയാക്കാതെ തിരിച്ചുപോയ വിവേകാനന്ദന്‍ അതിനുശേഷം സര്‍വ്വാധികാരി പരമഗുരു ശിവദേവന്റെ അനുവാദത്തോടെ വീണ്ടും ഇക്കാലത്ത് അവതാര ദൗത്യം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി കല്‍കി എന്ന പേരില്‍ പുനരവതരിച്ചതാണെന്ന് പ്രത്യേകമായി അറിയിച്ച് ശിവദേവന്‍ സ്വാമി വിവേകാനന്ദന്റെ തിരുഅവതാരത്തെ വരവേല്‍ക്കുകയാണ്, സ്വീകരിച്ച് ആനയിക്കുകയാണ്.

1902 ജൂലായ് 4ന് ശിവദേവന്‍ വിളിച്ചതിനാല്‍ തിരിച്ച്‌പോയ സ്വാമി വിവേകാനന്ദന്‍ 1971 ഡിസംബര്‍ 14ന് കല്‍കിയായി പുനരവതരിച്ചുവെന്ന് അറിയിച്ചതിലൂടെ ശിവദേവന്‍ ഗവേഷകര്‍ക്ക് ഇപ്പോഴും അവ്യക്തമായ ജന്മാന്തരങ്ങളുടെ ദിവ്യ രഹസ്യങ്ങളെ അനാവരണംചെയ്ത് ഭാരതത്തിന്റെ സംസ്‌ക്കാരവും ജീവിതരീതിയുമായ സനാതന ധര്‍മ്മത്തിന്റെ മാഹാത്മ്യത്തെ വാനോളമുയര്‍ത്തിയിരിക്കുന്നു; മറ്റൊരു മതമഹാസമ്മേളനത്തിലൂടെയുള്ള അംഗീകാരത്തിന്റെ ആവശ്യകതയില്ലാതെ.

ചൈതന്യത്തേയും ദിവ്യത്വത്തേയും അംഗീകരിക്കേണ്ടത് സര്‍വ്വജ്ഞനും സര്‍വ്വാധികാരിയുമായ പരമഗുരു ശിവദേവനാകുന്നു. വിലയിരുത്തി വിധി കല്‍പ്പിക്കേണ്ടത് പരിമിതമായ അറിവുകളുള്ള കേവല മനുഷ്യരല്ല.

വിഷ്ണുദേവന്‍ വിവേകാനന്ദനായി അവതരിച്ച് ദിവ്യവാണികളാല്‍ അത്ഭുതങ്ങള്‍ ചെയ്തും, വിവിധരീതികളില്‍ ഈശ്വരസേവചെയ്തും, തത്വജ്ഞാനചിന്തകളോടെ പലവിധത്തിലുള്ള ആരാധനാലയ സംബന്ധമായ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവതാരദൗത്യം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ശിവദേവന്‍ തിരിച്ച് വിളിച്ചു. അതിനുശേഷം അവതാരദൗത്യം പൂര്‍ത്തിയാക്കുന്നതിനുവേണ്ടിയാണ് വിവേകാനന്ദനായി അവതരിച്ച വിഷ്ണുദേവന്‍ വീണ്ടും ഇക്കാലത്ത് കല്‍കിയായി തിരുഅവതാരമെടുത്തത്. കൃത്യമായി ശിവദേവന്‍ സഹസ്രാബ്ദങ്ങള്‍ക്ക്മുമ്പ് അറിയിച്ചത് താളിയോലയില്‍ ആദിതമിഴ് ഭാഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മഹാത്ഭുതം!!!

14. ബാലകനേ ദേശത്തിന്‍ അമൈതികാക്ക് (1):14:3.

ബാലകനേ=കുമാരാ!(വാത്സല്യത്തോടെ കല്‍കിയെ കുമാരാ! എന്ന സംബോധനാ അര്‍ത്ഥമുള്ള ബാലകനെ എന്ന് വിളിക്കുന്നു), ദേശത്തിന്‍=രാഷ്ട്രത്തിന്റെ (വിശാലമായ അര്‍ത്ഥത്തില്‍ ലോകം എന്ന് പരിഗണിക്കുന്നു), അമൈതികാക്ക്=സമാധാനം സംരക്ഷിക്കുക (നിലനിര്‍ത്തുക).

കുമാരാ! (കല്‍കി) (1):14:3:1. ലോകത്തിന്റെ(1):14:3:2. സമാധാനം സംരക്ഷിക്കുക.(1):14:3:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കുമാരാ! ലോകത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ആവശ്യമായതല്ലാം ചെയ്യണം. കല്‍കിയെ കുമാരാ! എന്ന് വാത്സല്യത്തോടെ വിളിച്ച് ശിവദേവന്‍ കല്‍കിയോട് നേരിട്ട് അറിയിക്കുകയാണ്. സര്‍വ്വാധികാരി പരമഗുരു ശിവദേവന്റെ തീരുമാനപ്രകാരം എല്ലാം നടപ്പാകുന്നു.

14. പറവിവരും കൊടുംപിനികള്‍ പോക്കീടവേ (1):14:4.
15. പോക്കീടവേ ഔടകത്തൈ തൊടു (1):15:1:1,2,3(1).

പറവിവരും=വ്യാപകമാകുന്ന, കൊടുംപിനികള്‍=മാറാരോഗങ്ങളില്‍നിന്നും, പോക്കീടവേ=രക്ഷിച്ചും (ഭേദമാക്കിയും), പോക്കീടവേ=ഭേദമാക്കും, ഔടകത്തൈതൊടു=സ്പര്‍ശനമാകുന്ന ഔഷധത്താല്‍.

സ്പര്‍ശനമാകുന്ന (1):15:1:3(1). ഔഷധത്താല്‍ (1):15:1:2. വ്യാപകമാകുന്ന മാറാരോഗങ്ങള്‍ (1):14:4:1,2. ഭേദമാക്കും.(1):14:4:3-15:1:1.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കി ദിവ്യത്വത്താല്‍ ദേവഹിതത്തിനായി മാറാവ്യാധികള്‍ ഭേദമാക്കും. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അനുഗ്രഹിച്ച് അറിയിച്ചു. കല്‍കിപുരി ക്ഷേത്രത്തെ ഉദ്ദേശിക്കുന്നു.

15. ഉണര്‍വാള്‍ (1):15:1:3(2).
ബോധനൈകള്‍ (1):15:2:1.

ഉണര്‍വാള്‍ ബോധനൈകള്‍=ഉദ്‌ബോധനങ്ങളിലൂടെ ഭക്തരുടേയും വിശ്വാസികളുടേയും ജനങ്ങളുടേയും ധാര്‍മ്മിക പ്രബുദ്ധതയെ ഉണര്‍ത്തും.

(കല്‍കി) ഉദ്‌ബോധനങ്ങളാല്‍ (ഭക്തരുടേയും വിശ്വാസികളുടേയും ജനങ്ങളുടേയും) ധാര്‍മ്മിക പ്രബുദ്ധതയെ ഉണര്‍ത്തും.(1):15:2:1.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കി ഉദ്‌ബോധനങ്ങളിലൂടേയും പ്രഭാഷണങ്ങളിലൂടേയും ഭക്തരുടേയും വിശ്വാസികളുടേയും ജനങ്ങളുടേയും ധാര്‍മ്മികപ്രബുദ്ധതയെ ഉണര്‍ത്തും. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

15. പലപുരിയേ ഭക്തിഓങ്കെ (1):15:2:2,3.
ഭാഗ്യമായി ദ്രോഹര്‍കള്‍ അളിന്തുപോഹൈ (1):15:3.

പല=നിരവധി, പുരി=രാജ്യം, ഓങ്കെ=വര്‍ദ്ധിപ്പിച്ച് വ്യാപകമാക്കുക, ഭാഗ്യമായി=മഹാഭാഗ്യമായി, ദ്രോഹര്‍കള്‍=ദുഷ്ട ശക്തികളെ, അളിന്തുപോഹെ=നശിപ്പിക്കും.

നിരവധി രാജ്യങ്ങളിലുള്ള അസംഖ്യം ഭക്തര്‍ക്ക് ദിവ്യാനുഭവങ്ങള്‍ ലഭിയ്ക്കും. ദുഷ്ടശക്തികളെ നശിപ്പിയ്ക്കും. കല്‍കിപുരി ക്ഷേത്രത്തെ ഉദ്ദേശിയ്ക്കുന്നു.

15. പടൈത്തിട്ടാന്‍ മാളവനും ഉനക്കുള്‍ഇപ്പം (1):15:4.
16. ഉനക്കുള്ളൈ നാന്‍ഇരുക്കേന്‍ ദേവികൂടെ (1):16:1.

പടൈത്തിട്ടാന്‍=കുടികൊള്ളുന്നു, മാളവനും ഉനക്കുള്‍ഇപ്പം=വിഷ്ണുദേവനും നിന്നില്‍ (കല്‍കിയില്‍) സദാ കുടികൊള്ളുന്നു, ഉനക്കുള്ളൈ=നിനക്കുള്ളില്‍ (കല്‍കിയില്‍), നാന്‍=ഞാന്‍, നാം (ശിവദേവന്‍), ഇരുക്കേന്‍=കുടികൊള്ളുന്നു, ദേവികൂടെ=പാര്‍വ്വതിദേവിയോടൊപ്പം.

വിഷ്ണുദേവനും, (1):15:4:2. നാം പാര്‍വ്വതി സമേതനായും (1):16:1:2,3. നിന്നില്‍ (കല്‍കിയില്‍) സദാ കുടികൊള്ളുന്നുണ്ട ണ്ട്‌
. (1):15:4:3-16:1:1.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

സംരക്ഷണാധികാരി വിഷ്ണുദേവന്‍ പൂര്‍ണ്ണസ്വരൂപത്തില്‍ കല്‍കിയില്‍ കുടികൊള്ളുന്നുണ്ടെന്ന് (പടൈത്തിട്ടാന്‍ മാളവനും ഉനക്കുള്‍ഇപ്പം) ശിവദേവന്‍ കല്‍കിയോട് തന്നെ നേരിട്ട് അറിയിക്കുകയാണ്. ഭക്തര്‍ക്കെന്നും അഭിമാനിക്കാവുന്ന ദേവരഹസ്യമാണ് ശിവദേവന്‍ അറിയിച്ചത്.

ചൈതന്യ സ്വരൂപനായ വിഷ്ണുദേവനാണ് കല്‍കിയില്‍ കുടികൊള്ളുന്നത്. സംരക്ഷണാധികാരി വിഷ്ണുദേവന്റെ ദിവ്യത്വമാണ് കല്‍കിയുടെയും ദിവ്യത്വത്തിനുള്ള അടിസ്ഥാനം.

സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതീ സമേതനായി പൂര്‍ണ്ണസ്വരൂപത്തില്‍ കല്‍കിയില്‍ സദാ കുടികൊള്ളുന്നുണ്ടെന്ന് (ഉനക്കുള്ളൈ നാന്‍ഇരുക്കേന്‍ ദേവികൂടെ) ശിവദേവന്‍ കല്‍കിയോട് തന്നെ നേരിട്ട് അറിയിക്കുകയാണ്.

പൂര്‍ണ്ണചൈതന്യസ്വരൂപനായ സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതീദേവിയോടൊപ്പമാണ് കല്‍കിയില്‍ കുടികൊള്ളുന്നത്.

ഔദ്യോഗികമായി, സ്ഥാനാധികാരപ്രകാരം നിര്‍വ്വഹണം എന്നതിനാകുന്നു പ്രാധാന്യം. ആയതിന് അനുവാദമുണ്ട് എന്ന് വ്യക്തം.

കല്‍കിപുരി ക്ഷേത്ര മാഹാത്മ്യവും വെളിപ്പെടുത്തുകയാണ് ശിവദേവന്‍. ഭക്തര്‍ക്ക് അനുഗ്രഹങ്ങളും ദിവ്യാനുഭവങ്ങളും ദര്‍ശനങ്ങളും മഹാത്ഭുതങ്ങളോടെ ലഭിയ്ക്കുന്നതിന്റെ സ്രോതസ്സ് വെളിപ്പെടുത്തുകയാണ് ശിവദേവന്‍.

കല്‍കിയ്ക്ക് അവതാരദൗത്യം പൂര്‍ത്തിയാക്കുന്നതിന് ദേവങ്കല്‍നിന്നുമുള്ള ആവശ്യമായ എല്ലാ ഔദ്യോഗിക അനുവാദങ്ങളുമുണ്ട് എന്ന് വ്യക്തമാക്കുകയാണ് ശിവദേവന്‍.

16. ഉണ്മയെല്ലാം ഒവ്വന്‍ട്രായ് വെളിപ്പെടുമേ (1):16:2:2.

ഉണ്മയെല്ലാം=(കല്‍കിയുടെ)ചൈതന്യ മാഹാത്മ്യത്തെ, ഒവ്വന്‍ട്രായ് വെളിപ്പെടുമേ=പടിപടിയായി അനുദിനം കൃത്യതയോടെ (ലോകത്തിന്) വെളിപ്പെടും.

പടിപടിയായി അനുദിനം കൃത്യതയോടെ (1):16:2:2.
(കല്‍കിയുടെ) ചൈതന്യ മാഹാത്മ്യം (1):16:2:1.
(ലോകത്തിന്) വെളിപ്പെടും (പ്രസിദ്ധമാകും).(1):16:2:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

പടിപടിയായി കല്‍കിയുടെ ദിവ്യത്വവും ചൈതന്യ മാഹാത്മ്യവും ഈ ലോകത്തിന് വെളിപ്പെടും, വിശ്വപ്രസിദ്ധമാകും. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

16. തണക്കുതാന്‍ ശഹസ്രംമേല്‍ കാണ്ഡമുണ്ട് (1):16:3:1,2,3.
തനിസിറപ്പായ് സൂക്ഷ്മത്തില്‍ അറിവായ്പിന്നെ (1):16:4.

തണക്കുതാന്‍ ശഹസ്രംമേല്‍ കാണ്ഡമുണ്ട്=നാഡിതാളിയോലകളുടെ ആയിരക്കണക്കിന് കാണ്ഡങ്ങളുണ്ട്, തനിസിറപ്പായ്=സവിശേഷമായി, സൂക്ഷ്മത്തില്‍ അറിവായ്പിന്നെ=അവയെല്ലാം പിന്നീട് സൂക്ഷ്മമായി അറിയും.

(കല്‍കിയുടെ) നാഡിതാളിയോലകളുടെ ആയിരക്കണക്കിന് കാണ്ഡങ്ങളുണ്ട്.(1):16:3. സവിശേഷമായി പിന്നീട് അവയെല്ലാം സൂക്ഷ്മമായി അറിയും.(1):16:4.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിയ്ക്ക് ധാരാളം നാഡിതാളിയോലകളുണ്ട്. അവയെല്ലാം പിന്നീട് സൂക്ഷ്മമായി (ഔദ്യോഗികമായി) അറിയും. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.

17. പിന്നതുവായ് ഒവ്വന്‍ട്രായ് വെളിപ്പെടുമേ (1):17:1.
പിരിയമുടന്‍ ഉന്‍സീഡര്‍ വഴിയില്‍കൂടെ (1):17:2.

പിന്നതുവായ്=പിന്നീട്, ഒവ്വന്‍ട്രായ്=അനുദിനം പടിപടിയായി കൃത്യതയോടെ, വെളിപ്പെടുമേ=വെളിപ്പെടുന്നതാണ്, പിരിയമുടന്‍ ഉന്‍സീഡര്‍ വഴിയില്‍കൂടെ=നിന്റെ ഭക്തര്‍ മുഖേന (നിന്റെ ദിവ്യത്വം ലോകത്തില്‍) പ്രസിദ്ധമാകും.

പിന്നീട് അനുദിനം പടിപടിയായി കൃത്യതയോടെ (1):17:1:2. നിന്റെ ഭക്തര്‍ മുഖേന (നിന്റെ ദിവ്യത്വം ലോകത്തില്‍) പ്രസിദ്ധമാകും. (1):17:1:3 17:2:1,2,3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ഭക്തര്‍ മുഖേന കല്‍കിയുടെ ചൈതന്യ മാഹാത്മ്യം പടിപടിയായി വരുംകാല ലോകത്തിന് വെളിപ്പെടും. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ നേരിട്ട് കല്‍കിയോട് അറിയിക്കുകയാണ്. കല്‍കിപുരി ക്ഷേത്ര മാഹാത്മ്യം വെളിപ്പെടുത്തുകയാണ് ശിവദേവന്‍.

17. നന്മൈപല ശെയ്തീടവേ ശനിത്തിട്ടായ് (1):17:3.

നന്മൈപല ശെയ്തീടവേ=അനവധി നന്മകള്‍ ചെയ്തുകൊണ്ടിരിക്കേ അവയുടെ പൂര്‍ത്തീകരണത്തിനായി, ശനിത്തിട്ടായ്=ഭൂജാതനായി.

അനവധി നന്മകള്‍ ചെയ്തുകൊണ്ടിരിക്കേ അവയുടെ പൂര്‍ത്തീകരണത്തിനായി ഈ ജന്മമെടുത്തു.(1):17:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

അനവധി നന്മകള്‍ ചെയ്തുകൊണ്ടിരിക്കേ അവയുടെ പൂര്‍ത്തീകരണത്തിനായി (കല്‍കി) ഈ ജന്മമെടുത്തു. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

17. നലമിരുക്ക് മുപ്പാണാല്‍ അയ്ന്തിന്‍പക്കം (1):17:4.
18. പക്കമതും കരിയനവന്‍ മിഥുനംതാണ്ടെ (1):18:1.
പലന്‍സിറപ്പ് കാര്യങ്കള്‍ വെറ്റ്‌റിയാകും (1):18:2.

നലമിരുക്ക്=ശുഭയോഗങ്ങളുണ്ട്, മുപ്പാണാല്‍ അയ്ന്തിന്‍ പക്കം=34ഉം 35ഉം വയസ്സ്മുതല്‍, പക്കമതും=ഏറ്റവും സമീപഭാവിയില്‍, കരിയനവന്‍=ശനി, മിഥുനംതാണ്ടെ= മിഥുനം രാശി താണ്ടുന്നതോടെ, പലന്‍സിറപ്പ് =ശുഭകരമായി, കാര്യങ്കള്‍ വെറ്റ്‌റിയാകും=കാര്യങ്ങളെല്ലാം വിജയിക്കും.

(കല്‍കിയുടെ) മുപ്പത്തിനാലും മുപ്പത്തിഅഞ്ചും വയസ്സുമുതല്‍ ശുഭയോഗങ്ങളുണ്ട്.(1):17:4. ഏറ്റവും സമീപ ഭാവിയില്‍, ശനി(1):18:1:1,2 മിഥുനം താണ്ടുന്നതോടെ (2005 ജൂണ്‍ 27 മുതല്‍)(1):18:1:3. ശുഭകരമായി(1):18:2:1. (കല്‍കിയുടെ) കാര്യങ്ങളെല്ലാം(1):18:2:2. വിജയിക്കും.(1):18:2:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണം തടസ്സപ്പെടുത്തിയ കേസില്‍ കല്‍കി വിജയിയ്ക്കും

18. സിക്കളത് ആത്തിവഴി തെളിവുംകിട്ടും (1):18:3:1,2,3.

സിക്കളത് ആത്തിവഴി=സ്വന്തം ഉമസ്ഥതയിലുള്ള സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങള്‍, സിക്കളത്=പ്രശ്‌നങ്ങള്‍ (വ്യവഹാരം, കേസ് വഴക്കുകള്‍), ആത്തിവഴി=സ്വന്തം സ്വത്ത് സംബന്ധമായുള്ള, തെളിവുംകിട്ടും=അനുകൂലമായി പരിഹരിക്കപ്പെടും.

സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്ത് സംബന്ധമായ (1):18:3:2. പശ്‌നങ്ങളെല്ലാം (വ്യവഹാരം, കേസ് വഴക്കുകള്‍) (1):18:3:1. (കല്‍കിയ്ക്ക്) അനുകൂലമായി പരിഹരിക്കപ്പെടും.(1):18:3:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങളെല്ലാം കല്‍കിയ്ക്ക് അനുകൂലമായി പരിഹരിക്കപ്പെടുമെന്ന് ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനിടയില്‍ ആസൂത്രിതമായി വിറ്റ സ്ഥലത്ത് വീണ്ടും അവകാശമുണ്ടെന്ന ദുരുദ്ദേശ്യ വാദവുമായി 2003ല്‍ കല്‍കിയുടെ അച്ഛന്റെ ജ്യേഷ്ഠനായ ശങ്കുണ്ണിയുടെ മൂത്ത മകന്‍ ശിവാനന്ദന്‍ 2001 ഒക്ടോബര്‍ അഞ്ചിന് കൃത്രിമമായി ചമച്ച 1720-ാം നമ്പര്‍ ആധാരവുമായി സബ് കോടതിയില്‍നിന്നും താല്‍ക്കാലിക സ്റ്റേ നേടി അനുജന്‍ വിശ്വനാഥന്റേയും മറ്റു കുടുംബാംഗങ്ങളുടേയും കൂടി സഹായത്തോടെ കല്‍കിപുരിയെ കൈവശപ്പെടുത്തി നശിപ്പിച്ച് ക്ഷേത്ര നിര്‍മ്മാണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ [O.S. 123/2003 & O.S. 26/2007 (Previous O.S. No. 206/2003 in Munsiff Court, Manjeri)] 2008 ആഗസ്ത് 16ന് കല്‍കി വിജയിച്ചു; എതിര്‍കക്ഷികള്‍ ആജീവനാന്തം കല്‍കിപുരിയിലേയ്ക്ക് പ്രവേശിക്കുവാനും തടസ്സപ്പെടുത്തുവാനും പാടില്ല എന്ന കര്‍ശന നിബന്ധനയോടെ.

Kalkipuri Temple 2001 to 2020
Kalkipuri Temple is situated in the birth place of Kalki, Edavannappara, Malappuram Dt., Kerala, India. Devotees can come and pray only with good intention without any discrimination like caste, religion etc..

കല്‍കിപുരി ക്ഷേത്ര മാഹാത്മ്യം: ശിവദേവ ദിവ്യവാണികള്‍

18. സിറന്തോങ്കും ആളയമും സേവൈമേലായ് (1):18:4.
19. മേലോറിന്‍ ഉദവികളും കിട്ടിയിന്‍മ്പം (1):19:1.
മെച്ചുംപടി അമൈതിതടം ഗിരിയിന്‍പക്കം (1):19:2.
ശീലമുടന്‍ തുവക്കങ്കള്‍ നിറൈവുംനന്‍ട്രായ് (1):19:3.

സിറന്തോങ്കും=പ്രത്യേകമായി വര്‍ദ്ധിച്ചതോതില്‍, ആളയമും=ദേവാലയം (കല്‍കിപുരി ക്ഷേത്രം), സേവൈമേലായ് മേലോറിന്‍=ഉന്നതസ്ഥാനീയരുടെ സേവനങ്ങളും, ഉദവികളും=സഹായങ്ങളും, കിട്ടിയിന്‍മ്പം=സ്വീകാര്യതയോടെ ലഭിച്ച്, മെച്ചുംപടി=ഐശ്വര്യവത്തായി, അമൈതിതടം= പ്രശാന്തവുമായ സ്ഥലത്ത്, ഗിരിയിന്‍പക്കം=കുന്നിന്‍മുകളിനോട് ചേര്‍ന്നിടത്തുള്ള, ശീലമുടന്‍=ദിവ്യവും, തുവക്കങ്കള്‍ നിറൈവും നന്‍ട്രായ് = നല്ലരീതിയില്‍ ആരംഭിച്ച് പൂര്‍ത്തിയാകും.

ദേവാലയത്തില്‍ (കല്‍കിപുരി ക്ഷേത്രം)(1):18:4:2. ഉന്നതസ്ഥാനീയരുടെ(1):19:1:1.അത്യുന്നതമായ സേവനങ്ങളും(1):18:4:3 സഹായങ്ങളും(1):19:1:2. പ്രത്യേകമായി വര്‍ദ്ധിച്ചതോതില്‍(1):18:4:1 സ്വീകാര്യതയോടെ ലഭിച്ച്(1):19:1:3. ഐശ്വര്യവത്തായി(1):19:2:1. കുന്നിന്‍മുകളിനോട് ചേര്‍ന്നിടത്തുള്ള(1):19:2:3. ദിവ്യവും(1):19:3:1. പ്രശാന്തവുമായ സ്ഥലത്ത്(1):19:3:2. നല്ല രീതിയില്‍ ആരംഭിച്ച് പൂര്‍ത്തിയാകും.(1):19:3:2,3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിപുരി ക്ഷേത്രത്തെക്കുറിച്ചാണ് ശിവദേവന്‍ അറിയിയ്ക്കുന്നത്. ദേവാലയത്തില്‍ (കല്‍കിപുരി ക്ഷേത്രം) ഉന്നതസ്ഥാനീയരുടെ അത്യുന്നതമായ സേവനങ്ങളും സഹായങ്ങളും പ്രത്യേകമായി വര്‍ദ്ധിച്ചതോതില്‍ സ്വീകാര്യതയോടെ ലഭിച്ച് ഐശ്വര്യവത്തായി ജന്മദേശത്തെ കുന്നിന്‍മുകളിനോട് ചേര്‍ന്നിടത്തുള്ള ദിവ്യവും പ്രശാന്തവുമായ സ്ഥലത്ത് നല്ല രീതിയില്‍ ആരംഭിച്ച് പൂര്‍ത്തിയാകും.

കല്‍കിപുരി ക്ഷേത്രം : നട തുറക്കല്‍ : പുലര്‍ച്ചെ മൂന്ന് മണി മുതല്‍ രാത്രി 10 മണി വരെ. ജാതി മത ലിം ഗ പ്രായ വര്‍ണ്ണ ദേശ ഭേദമന്യേ ഭക്തര്‍ക്ക് വൃത്തിയോടെ 18 പടികള്‍ കയറി കല്‍കിപുരി ക്ഷേത്രത്തിലെ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) പാര്‍ത്ഥനാ മണ്ഡപത്തില്‍ നിന്ന് ദേവങ്കല്‍ നിന്നുമുള്ള അനുഗ്രഹത്തിനും സംരക്ഷണത്തിനും വേണ്ടി സദുദ്ദേശ്യപരമായി മാത്രം പ്രാര്‍ത്ഥിച്ചു പോകാം. [24:(1) ല്‍നിന്നും: കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍. കല്‍കിയുടെ ഒസ്യത്ത് (രജി.നമ്പര്‍: /3/2020)]

ദേവവര്‍ഗ്ഗം സങ്കല്‍പ്പമല്ല. പരബ്രഹ്മം സ്വയം ആവിര്‍ഭവിച്ച് (സ്വയംഭൂ) പ്രകാശ സ്വരൂപത്തില്‍ (പഞ്ചഭൂതാത്മകമല്ല) ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോക ശിവലോക വിഷ്ണുലോക വാസികളായ ജനിതകാധികാരി (Supreme Genetic Authority) ബ്രഹ്മദേവനും, സര്‍വ്വാധികാരി പരമ ഗുരു (Supreme Organizing Authority and Supreme Preceptor) ശിവദേവനും, സംരക്ഷണാധികാരി (Supreme Protection Authority) വിഷ്ണുദേവനും ആകുന്നു കല്‍കിപുരി ക്ഷേത്രത്തിലെ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) ആരാധനാ ദേവന്മാര്‍. ദേവങ്കല്‍, ദേവകാര്യം, ദേവവര്‍ഗ്ഗം, ദേവഹിതം, ദേവഭാഗം, ദേവസ്മരണ, ദേവന്‍, ദേവന്മാര്‍, ഈശ്വരന്‍, ദൈവം, ദൈവങ്ങള്‍ എന്നും ഉദ്ദേശിക്കുന്നത് ഇതാകുന്നു. [24:(4): കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍. കല്‍കിയുടെ ഒസ്യത്ത് (രജി.നമ്പര്‍: 1/3/2020)].

ജാതി മത സ്ത്രീ പുരുഷ പ്രായഭേദമന്യേ യാതൊരു വിവേചനങ്ങളുമില്ലാതെ ദേവങ്കല്‍നിന്നുമുള്ള അനുഗ്രഹത്തിനും സംരക്ഷണത്തിനും വേണ്ടി ഭക്തര്‍ വന്ന് സദുദ്ദേശ്യപരമായി മാത്രം പ്രാര്‍ത്ഥിച്ചു പോകുന്നതാണ് കല്‍കിപുരി ക്ഷേത്രത്തിലെ ആരാധനാ രീതി. [24:(5): കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍. കല്‍കിയുടെ ഒസ്യത്ത് (1/3/2020) ]. കൂടുതല്‍ വായിയ്ക്കുക: https://www.kalkipuri.com/rules-ml/.

19. സിറപ്പുതാന്‍ അയല്‍ദേശ മക്കളുക്കും (1):19:4:1,2,3.

സിറപ്പുതാന്‍=സദ്ഫലങ്ങള്‍ പ്രദാനംചെയ്യും, അയല്‍ദേശ= വിദേശരാജ്യങ്ങളിലുള്ള, മക്കളുക്കും=ഭക്തര്‍ക്കും വിശ്വാസികള്‍ക്കുമല്ലാം.

വിദേശങ്ങളിലുള്ള ഭക്തര്‍ക്കും സദ്‌_ഫലങ്ങള്‍ പ്രദാനംചെയ്യും.(1):19:4.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

20. മക്കളുക്കും ഉന്‍സേവൈ പ്രബല്ല്യങ്കള്‍
മഹില്ന്തിടുവര്‍ ഉന്‍കരുണൈ തന്നാല്‍താണെ
തക്കതൊരു സീഡര്‍കളും അന്‍മ്പിനോട്
ധരണിയെല്ലാം പുകള്‍പരവും കാലംപിന്നെ 1):20.
21. കാലംപിന്‍ ഏറ്റ്‌റ്കിന്‍ട്രെന്‍ ദീപഒളി (1):21:1.
കണ്ടിടുവായ് അതന്നുള്ളൈ രൂപംതോന്‍ട്രും (1):21:2.

മക്കളുക്കും=ഭക്തരെല്ലാം, ഉന്‍സേവൈ പ്രബല്ല്യങ്കള്‍=പ്രബലതയോടെ നിന്നെ(കല്‍കിയെ) ആരാധിച്ചും, മഹില്ന്തിടുവര്‍=വര്‍ദ്ധിച്ച താല്‍പ്പര്യത്തില്‍, ഉന്‍കരുണൈ തന്നാല്‍താണെ=നിന്റെ(കല്‍കിയുടെ) ദിവ്യമായ കൃപയാല്‍, തന്നാല്‍താണെ=അതിനാല്‍ത്തന്നെ, തക്കതൊരു=സര്‍വ്വശ്രേഷ്ഠമായി, സീഡര്‍കളും=ഭക്തര്‍ക്കെല്ലാം, അന്‍മ്പിനോട്=സ്വീകാര്യമായി, ധരണിയെല്ലാം=ലോകമെങ്ങും, പുകള്‍പരവും=കല്‍കി പ്രസിദ്ധമാകുന്ന, കാലംപിന്നെ=കാലമുണ്ട്, കാലംപിന്‍=മുന്‍ശ്ലോകത്തിന്റെ തുടര്‍ച്ചാപദം മാത്രമായതിനാല്‍ ഇവിടെ പ്രത്യേകിച്ച് അര്‍ത്ഥമില്ല, ഏറ്റ്‌റ്കിന്‍ട്രെന്‍ ദീപഒളി കണ്ടിടുവായ് അതന്നുള്ളൈ രൂപംതോന്‍ട്രും=ദിവ്യമായ തേജസ്സോടെ കല്‍കി ഭഗവാന്റെ ദിവ്യസ്വരൂപദര്‍ശനം ഭക്തര്‍ക്കും വിശ്വാസികള്‍ക്കും ലഭിക്കുന്നതാണ്.

ഭക്തരെല്ലാം(1):20:1:1. വര്‍ദ്ധിച്ച താല്‍പ്പര്യത്തില്‍(1):20:2:1. പ്രബലതയോടെ നിന്നെ(കല്‍കിയെ) ആരാധിച്ചും, (1):20:1:2,3. നിന്റെ (കല്‍കിയുടെ) ദിവ്യമായ കൃപയാല്‍ (1):20:2:2,3. സര്‍വ്വശ്രേഷ്ഠതകളോടുംകൂടി ഭക്തര്‍ക്കെല്ലാം സ്വീകാര്യവുമായി (1):20:3:1,2,3. ലോകമെങ്ങും(1):20:4:1. (കല്‍കി) പ്രസിദ്ധമാകുന്ന (1):20:4:2. കാലമുണ്ട്.(1):20:4:3. ദിവ്യമായ തേജസ്സോടെ കല്‍കിയുടെ ദിവ്യസ്വരൂപ ദര്‍ശനവും ഭക്തര്‍ക്കും വിശ്വാസികള്‍ക്കുമെല്ലാം ലഭിക്കുന്നതാണ്.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ലോകമെങ്ങും (കല്‍കി) പ്രസിദ്ധമാകുന്ന കാലമുണ്ട്. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ കല്‍കിയോട് നേരിട്ട് അറിയിക്കുകയാണ്. ലോകമെങ്ങുമുള്ള ഭക്തര്‍ക്ക് ദിവ്യാനുഭവങ്ങളും അനുഗ്രഹവും സംരക്ഷണവും ലഭിയ്ക്കും. കല്‍കിപുരി ക്ഷേത്ര മാഹാത്മ്യത്തെ വെളിപ്പെടുത്തുന്നു.

21. ബാലകനെ വാവെന്‍ട്രാല്‍ പഞ്ചഭൂതം (1):21:3.
പക്വമായ് ഉന്നരികെ (1):21:4:1,2.

ബാലകനെ=കുമാരാ! (വാത്സല്ല്യ സൂചകപദം), വാവെന്‍ട്രാല്‍=വിളിക്കുമ്പോള്‍, പഞ്ചഭൂതം=പഞ്ചഭൂതങ്ങള്‍ (ആകാശം, അഗ്നി, വായു, ജലം, ഭൂമി), പക്വമായ്=പക്വതയോടെ, ഉന്നരികെ=നിന്റെ (കല്‍കിയുടെ) അരികിലെത്തുന്നതാണ് (അനുസരിക്കുന്നതാണ്).

കുമാരാ! (1):21:3:1. (കല്‍കി) വിളിക്കുമ്പോള്‍ (1):21:3:2. പഞ്ചഭൂതങ്ങള്‍ (1):21:3:3. പക്വതയോടെ (1):21:4:1. നിന്റെ അരികിലെത്തുന്നതാണ് (അനുസരിക്കുന്നതാണ്).(1):21:4:2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

21. ഭാഗ്യങ്കള്‍ (1):21:4:3.
22. ഭാഗ്യങ്കള്‍ പലഇരുക്ക് (1):22:1:1,2.

ഭാഗ്യങ്കള്‍ പലഇരുക്ക്=(കല്‍കിയ്ക്ക്) വിവിധങ്ങളായ മഹാഭാഗ്യങ്ങള്‍ അനുഭവിയ്ക്കുന്നതിനുള്ള ശുഭയോഗങ്ങളുണ്ട്. പലഇരുക്ക്=നിരവധി.

(കല്‍കിയ്ക്ക്) വിവിധങ്ങളായ മഹാഭാഗ്യങ്ങള്‍ അനുഭവിയ്ക്കുന്നതിനുള്ള ശുഭയോഗങ്ങളുണ്ട്.(1):21:4:3-22:1:1,2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

22. ഭാഗ്യങ്കള്‍ പലഇരുക്ക് പലഭാവത്താല്‍
പലനറിവായ് ഒവ്വന്‍ട്രായ് വിരുമ്പുംകാലം
തേക്കമിലൈ ഉന്‍സേവൈ സിറംതോങ്കും
തേടിപല മക്കളെല്ലാം ഉന്നരികെ (1):22.
23. ഉന്നരികെ ആസിയേര്‍ക്കെ അമൈതികാണെ (1):23:1.
ഉല്ലാസം കണ്ടിടവേ കാലമുണ്ട് (1):23:2.

പലഭാവത്തില്‍=വിവിധ സ്വരൂപങ്ങളിലുള്ള, പലനറിവായ്=ദിവ്യാനുഭവങ്ങള്‍ ലഭിച്ച്, ഒവ്വന്‍ട്രായ്=അനുദിനം പടിപടിയായി കൃത്യതയോടെ, വിരുമ്പുംകാലം=(കല്‍കി) സ്വയം ഉദ്ദേശിക്കുന്ന കാലത്ത്, തേക്കമിലൈ=നിരന്തരം, ഉന്‍സേവൈ=നിന്നെ (കല്‍കിയെ) ആരാധിക്കുന്നതിനുവേണ്ടി, സിറംതോങ്കും= പത്യേകമായി വര്‍ദ്ധിച്ചതോതില്‍, തേടിപല മക്കളെല്ലാം=തേടിവരുന്ന അനേകമനേകം ഭക്തര്‍ക്കും വിശ്വാസികള്‍ക്കുമെല്ലാം, ഉന്നരികെ=നിന്നരികിലെത്തി (കല്‍കിയുടെ അടുത്തെത്തി), ആസിയേര്‍ക്കെ=ദിവ്യാനുഗ്രഹങ്ങള്‍ ലഭിച്ചും, അമൈതികാണെ=ശാന്തിയും സമാധാനവും അനുഭവിച്ചും, ഉല്ലാസം കണ്ടിടവേ കാലമുണ്ട്=സംതൃപ്തിയുണ്ടാകുന്നതാണ്.

(കല്‍കി) സ്വയം ഉദ്ദേശിക്കുന്ന കാലത്ത് (1):22:2:3. അനുദിനം പടിപടിയായി കൃത്യതയോടെ (1):22:2:2. വിവിധ സ്വരൂപങ്ങളിലുള്ള (1):22:1:3. ദിവ്യാനുഭവങ്ങള്‍ ലഭിച്ച്(1):22:2:1. നിരന്തരം (1):22:3:1. പ്രത്യേകമായി വര്‍ദ്ധിച്ചതോതില്‍ (1):22:3:3. നിന്നെ (കല്‍കിയെ) ആരാധിക്കുന്നതിനുവേണ്ടി (1):22:3:2. തേടിവരുന്ന അനേകമനേകം ഭക്തര്‍ക്കും വിശ്വാസികള്‍ക്കുമെല്ലാം (1):22:4:1,2,3. ദിവ്യാനുഗ്രഹങ്ങള്‍ ലഭിച്ചും(1):23:1:2. ശാന്തിയും സമാധാനവും അനുഭവിച്ചും (1):23:1:3. സംതൃപ്തിയുണ്ടാകുന്നതാണ് (1):23:2:1,2,3. അങ്ങനെയുള്ള കാലമുണ്ട്.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

23. കുണ്ട്‌റാതെ പലതടത്തില്‍ ആഴിതാണ്ടി (1):23:3.

കുണ്ട്‌റാതെ=ധാരാളം, പലതടത്തില്‍ ആഴിതാണ്ടി=വിവിധ രാജ്യങ്ങളിലേയ്ക്കായി വിദേശയാത്രകള്‍ ചെയ്യും.

(കല്‍കി) വിവിധ രാജ്യങ്ങളിലേയ്ക്കായി ധാരാളം വിദേശയാത്രകള്‍ ചെയ്യും.(1):23:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

23. കുറയില്ലാ കല്‍വിമുതല്‍ ഔടധശാലൈ (1):23:4.
24. ശാലൈകളും അമൈതിതടം തിരുപ്പണികള്‍ (1):24:1.
സമനിലൈകള്‍ മക്കളെല്ലാം വിളങ്കെശെയ്‌വാന്‍ (1):24:2.
ശാലനളം സന്തോടം അലിവേയ്‌പ്പോറ്റി (1):24:3.
സാധനൈകള്‍ (1):24:4:1.

കുറയില്ലാ കല്‍വിമുതല്‍ ഔടധശാലൈ ശാലൈകളും അമൈതിതടം തിരുപ്പണികള്‍ സമനിലൈകള്‍ മക്കളെല്ലാം വിളങ്കെശെയ്‌വാന്‍ ശാലനളം സന്തോടം അലിവേയ്‌പോറ്റ്‌റി സാധനൈകള്‍=പ്രശാന്തതയോടെ ദൈവീക കാര്യാര്‍ത്ഥം ഭക്തരുടെ നിത്യമായ അഭിവൃദ്ധിയ്ക്കും വിദ്യാദ്ധ്യയനം, ഔഷധം തുടങ്ങിയവയ്ക്കുമെല്ലാം യോജിപ്പോടെ ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും (കല്‍കി) അറിയിക്കുന്നതാണ്, കല്‍വി=വിദ്യാദ്ധ്യയനം, അമൈതിതടം തിരുപ്പണികള്‍=പ്രശാന്തതയോടെ ദൈവീകമായ കാര്യങ്ങള്‍, സമനിലൈകള്‍=യോജിപ്പോടെ, മക്കളെല്ലാം=ഭക്തരെല്ലാം, ശാലനളം സന്തോടം= സന്തോഷമായിരിക്കുന്നതിന്, അലിവേയ് പോറ്റീ=നിത്യമായ, സാധനൈകള്‍=അഭിവൃദ്ധി.

പ്രശാന്തതയോടെ ദൈവീക കാര്യാര്‍ത്ഥം ഭക്തരുടെ നിത്യമായ അഭിവൃദ്ധിയ്ക്കും വിദ്യാദ്ധ്യയനം ഔഷധം തുടങ്ങിയവയ്ക്കുമെല്ലാം യോജിപ്പോടെ ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും (കല്‍കി) അറിയിക്കുന്നതാണ്. (1):23:4.-(1):24:1.-(1):24:2.-(1):24:3.-24:4:1.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

24. പിന്‍നടപ്പൈ മുന്നറിന്ത് (1):24:4:2,3.

പിന്‍നടപ്പൈ=ഭാവിയില്‍ സംഭവിക്കുന്നത്, മുന്നറിന്ത്=മുന്‍കൂട്ടി അറിയുന്നുണ്ട്.

ഭാവിയില്‍ സംഭവിക്കുന്നത് (1):24:4:2. (കല്‍കി) മുന്‍കൂട്ടി അറിയുന്നുണ്ട്. (1):24:4:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

25. നല്‍വഴികള്‍ കാത്ത്‌നില്‍പ്പായ് (1):25:1:2,3.

നല്‍വഴികള്‍=സദ്‌_ഫലങ്ങള്‍ പ്രദാനംചെയ്യുന്ന അനവധി ശുഭയോഗങ്ങള്‍, കാത്ത്‌നില്‍പ്പായ്=(കല്‍കിയ്ക്കുവേണ്ടി) കാത്ത്‌നില്‍പ്പുണ്ട്.

സദ്‌_ഫലങ്ങള്‍ പ്രദാനം ചെയ്യുന്ന അനവധി ശുഭയോഗങ്ങള്‍ (കല്‍കിയ്ക്കുവേണ്ടി) കാത്ത്‌നില്‍പ്പുണ്ട്.(1):25:1:2,3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

Lord Shiva says Kalki will become famous by my divine words

നമ്മുടെ ദിവ്യവാണികളാല്‍ കല്‍കി അവതാര മാഹാത്മ്യം വിശ്വപ്രസിദ്ധമാകും

25. അവതാരം വെളിപ്പെടുമേ എനതരുളാലെ(1):25:2.

അവതാരം വെളിപ്പെടുമേ എനതരുളാലേ=എന്റെ, നമ്മുടെ ദിവ്യവാണികളാല്‍ കല്‍കി അവതാര മാഹാത്മ്യം പ്രസിദ്ധമാകും.

നമ്മുടെ ദിവ്യവാണികളാല്‍ കല്‍കി അവതാര മാഹാത്മ്യം പ്രസിദ്ധമാകും.(1):25:2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

സര്‍വ്വാധികാരി പരമഗുരു ശിവദേവന്റെ ദിവ്യവാണികളാല്‍ കല്‍കി അവതാര ചൈതന്യമാഹാത്മ്യം വിശ്വപ്രസിദ്ധമാകും. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

സഹസ്രാബ്ദങ്ങള്‍ക്ക്മുമ്പ് അഗസ്ത്യ മഹര്‍ഷിക്കും വിശ്വാമിത്ര മഹര്‍ഷിക്കും ലഭിച്ച ദര്‍ശനപ്രകാരം കല്‍കി അവതാര മാഹാത്മ്യത്തെക്കുറിച്ചുള്ള സര്‍വ്വാധികാരി പരമഗുരു ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണങ്ങള്‍ അതേപ്രകാരം സംസ്‌കൃതത്തില്‍ താളിയോലകളില്‍ എഴുതി സൂക്ഷിച്ചു. പില്‍ക്കാലത്ത് തമിഴിലേയ്ക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും അങ്ങനെ ഇക്കാലത്ത് നാഡി താളിയോലകള്‍ എന്ന് പ്രചരിപ്പിക്കപ്പെടുകയുമുണ്ടായി.

സര്‍വ്വാധികാരി പരമഗുരു ശിവദേവന്റെ സര്‍വ്വജ്ഞത്വത്തെ അറിയുന്നതിനുള്ള അവസരമാണ് കല്‍കി ചരിതത്തെക്കുറിച്ച് എഴുതിവെച്ച നാഡിതാളിയോലകള്‍.

ലോകത്തിലെ മഹാത്ഭുതങ്ങളില്‍വെച്ച് ഏറ്റവും വലിയ മഹാത്ഭുതമാണിത്!!!

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക്മുമ്പ് കല്‍കി അവതാരസുദിനവും നക്ഷത്രവും മാതാപിതാക്കളുടെ പേരും പൂര്‍വ്വാവതാര വൃത്താന്തങ്ങളുമെല്ലാം കൃത്യമായി രേഖപ്പെടുത്തിയ ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണങ്ങളുള്ള നാഡിതാളിയോലകള്‍ എക്കാലത്തേയും ചരിത്ര വിസ്മയമാകുന്നു!!!

25. കുറിപ്പാകൈ തെന്‍കൈലേ ഗിരിയില്‍താനെ (1):25:3.
കുമരന്‍നീ മുളുനിലവില്‍ അമര്‍ന്ത്ധ്യാനം (1):25:4.
26. ധ്യാനമത് ശെയ്തീടവേ വിരുമ്പുംകാലം
ദീപനാളില്‍ ഉഹന്തത്_താന്‍ അറിവായ്‌സൂക്ഷ്മം
മെയ്മനമായ് അതന്‍പിന്നും യാത്തിരൈകള്‍
വെച്ചുംപടി വടദിക്കില്‍ ഇരുക്കുംഗിരി (1):26.
27. ഇരുക്കുംഗിരി തന്നിലെ നാനുംദേവി (1):27:1.
ഇമ്പമായ് അരുള്‍തരുവേന്‍ അമൈതികൊള്ള് (1):27:2.

കുറിപ്പാകൈ=അറിയിക്കുന്നപ്രകാരം, തെന്‍കൈലേ=ദക്ഷിണകൈലാസമായ തിരുവണ്ണാമലയില്‍, ഗിരിയില്‍താനെ=മലമുകളില്‍, കുമരന്‍നീ=കല്‍കിയെ വാത്സല്യത്തോടെ കുമാരാ! നീ! എന്ന് വിളിക്കുന്നു, മുളുനിലവില്‍=പൗര്‍ണ്ണമിക്ക്, അമര്‍ന്ത്ധ്യാനം=ധ്യാനനിമഗ്നനാകുക, ധ്യാനമത് ശെയ്തീടവേ=ധ്യാനിച്ചിരിക്കേ, വിരുമ്പുംകാലം=സ്വയം ഉദ്ദേശിക്കുമ്പോള്‍, ദീപനാളില്‍=കാര്‍ത്തിക പൗര്‍ണ്ണമി (വൃശ്ചികമാസത്തിലെ പൗര്‍ണ്ണമി), ഉഹന്തത്_താന്‍= ഏറ്റവും അനുയോജ്യമായ, അറിവായ്‌സൂക്ഷ്മം=സൂക്ഷ്മാനുഭവങ്ങളുണ്ടാകും, മെയ്മനമായ്=പരിശുദ്ധമായ, അതന്‍പിന്നും=അതിനുശേഷവും, യാത്തിരൈകള്‍=യാത്ര തുടര്‍ന്ന്, വെച്ചുംപടി=ക്രമേണ(സമയമാകുമ്പോള്‍ ), വടദിക്കില്‍=വടക്ക്ദിക്കിലെ(ഹിമാലയം), ഇരുക്കുംഗിരി=മലമുകളില്‍ (കേദാര്‍നാഥ്), ഇരുക്കുംഗിരി തന്നിലെ=മലമുകളിലെത്തുമ്പോള്‍, നാനുംദേവി=(ഞാനും) നാം ദേവിയോടൊപ്പം (ശിവദേവനും പാര്‍വ്വതിദേവിയും), ഇമ്പമായി= സ്വീകാര്യതയോടെ, അരുള്‍തരുവേന്‍=ദിവ്യവാണികള്‍ അനുവദിക്കും, അമൈതികൊള്ള്=സമാധാനമായിരിക്കുക.

കുമാരാ! നീ!(കല്‍കി)(1):25:4:1. അറിയിക്കുന്നപ്രകാരം (1):25: 3:1. പൗര്‍ണ്ണമിക്ക്(1):25:4:2. ദക്ഷിണ കൈലാസത്തിലെ (തിരുവണ്ണാമലയില്‍) (1):25:3:2. മലമുകളില്‍ (1):25:3:3. ധ്യാനിച്ചിരിക്കണം.(1):25:4:3. ഏറ്റവും അനുയോജ്യമായ(1):26:2:2. കാര്‍ത്തിക പൗര്‍ണ്ണമിക്ക്(1):26:2:1. ധ്യാനിച്ചിരിക്കേ(1):26:1:1,2. (കല്‍കി) സ്വയം ഉദ്ദേശിക്കുമ്പോള്‍ (1):26:1:3. പരിശുദ്ധമായ(1):26:3:1. സൂക്ഷ്മാനുഭവങ്ങളുണ്ടാകും.(1):26:2:3. അതിനുശേഷവും(1):26:3:2. യാത്ര തുടര്‍ന്ന്(1):26:3:3. ക്രമേണയായി(1):26:4:1. വടക്കുഭാഗത്തെ (ഹിമാലയത്തിലെ) (1):26:4:2. മലമുകളിലെത്തുമ്പോള്‍ (കേദാര്‍നാഥ്) (1):26:4:3-27:1:1,2. നാം ദേവിയോടൊപ്പം (1):27:1:3. സ്വീകാര്യതയോടെ(1):27:2:1. ദിവ്യവാണികള്‍ അനുവദിക്കും. (1):27:2:2. സമാധാനമായിരിക്കുക!(1):27:2:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിയുടെ യാത്രയെക്കുറിച്ചാണ് ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിക്കുന്നത്. ആദിതമിഴ് വിവര്‍ത്തനത്തിലുള്ളത് അതേപ്രകാരം എഴുതിയെന്ന് മാത്രം. തിരുവണ്ണാമലയില്‍ നിന്നും പിന്നീട് ഹിമാലയത്തിലെ കേദാര്‍നാഥിലെത്തും. അതേപ്രകാരം കേദാര്‍നാഥില്‍നിന്നാണ് കല്‍കി 2003 ഡിസംബര്‍ 25ന് അവതാരസുദിനാഘോഷത്തിനായി കല്‍കിപുരിയില്‍ തിരിച്ചെത്തിയത്.

(യഥാര്‍ത്ഥ ദേവവര്‍ഗ്ഗത്തിന്റെ നിയമങ്ങള്‍ അറിയുന്നതിന് കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍ വായിയ്ക്കുക: https://www.kalkipuri.com/rules-ml/).

അജ്ഞതയകറ്റുവാന്‍ വന്നവന്‍

27. ഇരുള്‍നീക്കെ വന്തവനേ (1):27:3:1,2.

ഇരുള്‍നീക്കെ=അജ്ഞതയകറ്റുവാന്‍, വന്തവനേ= വന്നവനേ.

കല്‍കി അജ്ഞതയകറ്റുവാന്‍ വന്നവന്‍.(1):27:3:1,2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

യഥാര്‍ത്ഥ ജ്ഞാനമാണ് അജ്ഞതയില്‍പ്പെട്ടുഴലാതെ സംരക്ഷിക്കുന്നത്. ഇരുട്ടിനെ അകറ്റേണ്ടതില്ല; പ്രകാശമുണ്ടെങ്കില്‍. കല്‍കി അജ്ഞതയകറ്റുവാന്‍വേണ്ടി അവതരിച്ചതാണ്. ശിവദേവന്‍ കല്‍കിയോട് നേരിട്ട് അറിയിക്കുകയാണ്. അവതാര ദൗത്യത്തിലെ സുപ്രധാന ഭാഗമാണിത്.

ഇവിടെ, ഇരുട്ട് എന്നത് അജ്ഞതയെ സൂചിപ്പിയ്ക്കുന്നു. യഥാര്‍ത്ഥ ജ്ഞാനംകൊണ്ട് മാത്രമേ അജ്ഞതയില്‍ നിന്നും മോചനം ലഭിയ്ക്കൂ. ദേവവര്‍ഗ്ഗത്തെ സംബന്ധിച്ച യഥാര്‍ത്ഥ ജ്ഞാനമാണ് കല്‍കിയില്‍നിന്നും ഈ ലോകത്തിന് ലഭിയ്ക്കുന്നത്. ദേവകാര്യാര്‍ത്ഥം ഔദ്യോഗിക നിര്‍വ്വഹണം പൂര്‍ത്തിയാക്കുകയാണ് കല്‍കി അവതാരം.

27. കവലൈനീക്ക് (1):27:3:3.
ഇനൈന്ത്‌വരും പലസിറപ്പ് സുന്ദിരര്‍ക്ക് (1):27:4.

കവലൈനീക്ക്=വ്യാകുലതയകറ്റുക!, ഇനൈന്ത്‌വരും പലസിറപ്പ് സുന്ദിരര്‍ക്ക്= ആരെയാണോ ഉദ്ദേശിയ്ക്കുന്നത് ആ വ്യക്തിയെ (കല്‍കിയ്ക്ക്) എല്ലാ നന്മകളും ഒരുമിച്ച് വന്ന് ചേരും.

വിഷമിക്കേണ്ട! കല്‍കിയ്ക്ക് എല്ലാ നന്മകളും ഒരുമിച്ച് വന്ന്‌ചേരും.(1):27:3:3-27:4.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

Kalki-Parents with Siblings

മാതാപിതാക്കള്‍

28. സുഹമാണെ അരക്കര്‍മായ് മാളവന്‍മുന്‍(1):28:2.
വന്തിടുംപിന്‍ വെണ്ണയുണ്ടോന്‍ അത്തനാകും (1):28:3.
വലമണ്ണൈ ശാരദാവും എന്‍ട്രുകൂറെ(1):28:4.

സുഹമാണെ അരക്കര്‍മായി മാളവന്‍മുന്‍ വന്തിടുംപിന്‍ വെണ്ണയുണ്ടോന്‍ അത്തനാകും=അച്ഛന്‍ രാമകൃഷ്ണന്‍, അത്തനാകും=അച്ഛനാകുന്നു, സുഹമാണെ അരക്കര്‍മായി മാളവന്‍മുന്‍=ദുഷ്ടശക്തികളെ നശിപ്പിച്ച വിഷ്ണുദേവന്റെ പേര് ആദ്യവും (രാമന്‍), വന്തിടും പിന്‍വെണ്ണയുണ്ടോന്‍=വെണ്ണയുണ്ട വിഷ്ണുവിന്റെ പേര് പിന്നീടും (കൃഷ്ണന്‍). രാമന്‍ എന്നും കൃഷ്ണന്‍ എന്നും രണ്ടുംകൂടി ചേരുമ്പോള്‍ രാമകൃഷ്ണന്‍ (കാവ്യാത്മകശൈലി). ചില താളിയോലകളില്‍ ഇങ്ങനെയുമുണ്ട്.

(കല്‍കിയുടെ) അച്ഛന്‍ രാമകൃഷ്ണന്‍. (1):28:2.-28:3. അമ്മ ശാരദ. (1):28:4:1,2,3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിയുടെ മാതാപിതാക്കളുടെ പേരാണ് തുടര്‍ന്ന് അറിയിക്കുന്നത്. കാവ്യാത്മകശൈലിയാണ് ഇതിന് ഉപയോഗിച്ചത്. അച്ഛന്റെ പേര് രാമകൃഷ്ണന്‍. അമ്മയുടെ പേര് ശാരദ. ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.

കല്‍കിയുടെ സമീപകാല പൂര്‍വ്വജന്മത്തിലെ (1970 ഏപ്രില്‍ 4ന്) സഹോദരിയാണ് ശ്രീമതി എന്നത് ഇവിടെ ചേര്‍ക്കുന്നു. അതിന്റെ ചരിത്രപരമായ തെളിവുകള്‍ക്ക് 5 ഉം 6 ഉം അദ്ധ്യായങ്ങള്‍ വായിയ്ക്കുക.

Lord Shiva says He is Kalki Bhagavan-ml

കല്‍കി ഭഗവാന്‍

28. സുന്ദിരനും ഗോപപിന്‍ ഇളമൈനാമം (1):28:1.
29. പൂരിടുവേര്‍ ഇതുകാലത്തില്‍ കല്‍കിഭഗവാന്‍ (1):29:1.

സുന്ദിരനും=മോഹനസ്വരൂപന് എന്നും അര്‍ത്ഥമുണ്ടെങ്കിലും ഇവിടെ ഇദ്ദേഹത്തിന്റെ എന്ന് സ്വീകരിക്കുന്നു, ഗോപപിന്‍ ഇളമൈനാമം=പേര് ഗോപകുമാര്‍, ഗോപപിന്‍=ഗോപ എന്നതിന്‌ശേഷം, ഇളമൈ=കുമാര്‍, നാമം=പേര്, പൂരിടുവേര്‍=ഇതറിയിക്കുമ്പോള്‍, ഇതുകാലത്തില്‍=ഈ കാലത്ത്, കല്‍കി ഭഗവാന്‍=കല്‍കി ഭഗവാന്‍.

(കല്‍കിയ്ക്ക് ആദ്യമുണ്ടായിരുന്ന) പേര്: ഗോപകുമാര്‍.(1):28:1. ഇതറിയിക്കുന്ന ഈ കാലത്ത് കല്‍കി ഭഗവാന്‍ (1):28:1.

-സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിയുടെ പേരും ദിവ്യമായ പദവിയുമാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ തുടര്‍ന്ന് അറിയിക്കുന്നത്. കല്‍കി ഭഗവാന്‍ എന്നതില്‍ കല്‍കി എന്നത് പേരും ഭഗവാന്‍ എന്നത് ബ്രഹ്മാണ്ഡത്തിലെ സമുന്നത സ്ഥാനപദം അഥവാ സമുന്നത പദവിയുമാണ്.

ഉദാഹരണമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നതില്‍ പ്രധാനമന്ത്രി എന്നത് ഈ രാജ്യത്തിലെ സമുന്നത സ്ഥാനപദവും അഥവാ പദവിയും മന്‍മോഹന്‍ എന്നത് വ്യക്തിയുടെ പേരും സിംഗ് എന്നത് സമുദായത്തിന്റെ പേരുമാണ്. കല്‍കിയുടെ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നല്‍കിയിരുന്ന പേരാണ് ഗോപകുമാര്‍.

താളിയോല വായിക്കുന്ന ഈ കാലത്തെ പേര് കല്‍കി. ദിവ്യമായ പദവിയാണ് ഭഗവാന്‍. കല്‍കി ഭഗവാന്‍. കല്‍കി എന്ന അവതാര നാമധേയവും ഭഗവാന്‍ എന്ന ദിവ്യമായ പദവിയും ചേര്‍ത്ത് കല്‍കി ഭഗവാന്‍ എന്ന മാഹാത്മ്യമേറിയ കാര്യത്തെ ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

ഗോപകുമാര്‍ എന്ന പേരിനു ശേഷമുള്ള അഖിലാനന്ദ സ്വാമി എന്ന പേര് ഈ താളിയോലയില്‍ എഴുതിയതായി കാണുന്നില്ല. ഈ പുസ്തകത്തിലുള്ള കല്‍കിയുടെ മറ്റ് അദ്ധ്യായങ്ങളില്‍ മൂന്ന് പേരുകളും കൊടുത്തിട്ടുണ്ട്.

കല്‍കി എന്ന പേര് ഗസറ്റ് വിജ്ഞാപനത്തിലൂടെ നിയമപ്രാബല്ല്യം വരുത്തിയതിന്റെ വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

കേരള ഗസറ്റ് 1999 ജൂലൈ 6, വോള്യം 44, നമ്പര്‍ 27, പാര്‍ട്ട് 4ല്‍ ഗോപകുമാര്‍ എന്ന ആദ്യത്തെ പേര് മാറ്റി അഖിലാനന്ദസ്വാമി എന്ന പേര് സ്വീകരിച്ചു. വീണ്ടും കേരള ഗസറ്റ് 2000 ജനുവരി 11, വോള്യം 45, നമ്പര്‍ 2, പാര്‍ട്ട് 4ല്‍ അഖിലാനന്ദ സ്വാമി എന്ന പേരും മാറ്റി Kalki എന്ന പേര് സ്വീകരിച്ചു. ഇനീഷ്യലില്ല,
Kalki എന്ന പേര് മാത്രമേയുള്ളൂ. ഇപ്പോഴത്തെ നാമധേയം: Kalki.

29. കുവളയത്തില്‍ വിളങ്കിടുമേ അമൈതിക്കൊള്ള് (1):29:2.

കുവളയത്തില്‍=ലോകത്തില്‍, വിളങ്കിടുമേ=പ്രശോഭിതമാകും (പ്രസിദ്ധമാകും), അമൈതിക്കൊള്ള്=ശാന്തമായിരിക്കുക.

(കല്‍കി) ലോകത്തില്‍ പ്രസിദ്ധമാകും. ശാന്തമായിരിക്കുക.(1):29:2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

29. സാക്ഷിടവേ ഇതുനൂലൈ കാക്കവേണ്ടി (1):29:3.

സാക്ഷിടവേ=സാക്ഷി വിവരണങ്ങളാണ്, ഇതുനൂലൈ=ഈ നാഡിതാളിയോല. കാക്കവേണ്ടി=തിരിച്ചറിയുന്നതിനുള്ള.

(ഇവയെല്ലാം) ഈ നാഡിതാളിയോല (1):29:3:2. തിരിച്ചറിയുന്നതിനുവേണ്ടിയുള്ള (1):29:3:3. സാക്ഷിവിവരണങ്ങളാണ്.(1):29:3:1.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

പേരും മാതാപിതാക്കളുടെ പേരും അറിയിച്ചത് ഈ താളിയോല കല്‍കിയുടേതാണെന്ന് തിരിച്ചറിയുന്നതിനുള്ള സാക്ഷിവിവരണത്തിനാണ്. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

മൂന്നാം ശ്ലോകത്തിന്റെ മൂന്നും നാലും വരികളില്‍ കല്‍കിയുടെ അവതാര സുദിനത്തേയും (ജനന തിയ്യതി) നാലാമത്തെ ശ്ലോകത്തിലെ ഒന്നാമത്തെ വരിയിലെ ഒന്നാമത്തെ ശ്ലോകപദത്താല്‍ കല്‍കിയുടെ ജന്മനക്ഷത്രത്തേയും ശിവദേവന്‍ അറിയിച്ചതിനേയും ഇതോടൊപ്പം കല്‍കിയുടേതാണ് ഈ താളിയോലയെന്ന് തിരിച്ചറിയുന്നതിനുള്ള സാക്ഷിവിവരണങ്ങളായി കാണേണ്ടതാണ്.

29. ശരിമുറയായ് മൂളിവായും ഔടധങ്കള്‍ (1):29:4.
30. ഔഷധവും താന്‍കൊണ്ട് നൂലൈകാക്ക് (1):30:1.
അന്‍മ്പാഹെ ദക്ഷിണൈഹള്‍ വിരുപ്പുംഒപ്പ് (1):30:2.

ശരിമുറയായി=മുറപ്രകാരമുള്ള, മൂളിഹയും ഔടധങ്കള്‍ =ഔഷധങ്ങള്‍ക്ക് വേണ്ടി, ഔടധവും താന്‍കൊണ്ട് നൂലൈകാക്ക്=താളിയോല സംരക്ഷിക്കുന്നതിനുള്ള, അന്‍മ്പാഹെ=സ്വീകാര്യതയോടെ, ദക്ഷിണൈഹള്‍=ദക്ഷിണ, വിരുപ്പുംഒപ്പ്=സ്വന്തം തീരുമാനപ്രകാരം ചെയ്യുക.

നാഡിതാളിയോലകള്‍ സംരക്ഷിക്കുന്നതിന് (1):30:1:3. മുറപ്രകാരം (1):29:4:1. ഔഷധങ്ങള്‍ക്ക് വേണ്ടിയുള്ള (1):29:4:2,3 – 30:1:1,2. ദക്ഷിണ (1):30:2:2. സ്വീകാര്യതയോടെ (1):30:2:1. സ്വന്തം തീരുമാനപ്രകാരംചെയ്യുക. (1):30:2:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

30. ദിവ്യമായ് പലസിറപ്പ് ഭാഗ്യങ്കള്‍ (1):30:3.
ധ്യാനത്തില്‍ വിളങ്കിടുമേ (1):30:4:1,2.

ദിവ്യമായ്=ദിവ്യമായി, പലസിറപ്പ് ഭാഗ്യങ്കള്‍=ശുഭഫലങ്ങള്‍ പ്രദാനംചെയ്യുന്ന അനേകം മഹാഭാഗ്യങ്ങളുണ്ട്, ധ്യാനത്തില്‍=ധ്യാനത്തില്‍, വിളങ്കിടുമേ=അറിയും.

(കല്‍കിയ്ക്ക്) ദിവ്യമായി(1):30:3:1.ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്ന അനേകം മഹാഭാഗ്യങ്ങളുണ്ട്.(1):30:3:2,3. ധ്യാനത്തില്‍ അറിയും.(1):30:4:1,2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിയ്ക്ക് മഹാഭാഗ്യങ്ങള്‍ അനവധിയുണ്ട്. അത്തരം മഹാഭാഗ്യങ്ങള്‍ അനുഭവിക്കുന്നതിനുള്ള ശുഭയോഗങ്ങളും കല്‍കിയ്ക്കുണ്ട്. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

നീണാള്‍ വാഴുക !! നീണാള്‍ വാഴുക !!!

30. വാഴിവാഴി (1):30:4:3.

വാഴിവാഴി=നീണാള്‍ വാഴുക!! നീണാള്‍ വാഴുക!!!

നീണാള്‍ വാഴുക!! നീണാള്‍ വാഴുക!!!(1):30:4:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ഇപ്രകാരം അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കിയുടെ സൂക്ഷ്മാല്‍ സൂക്ഷ്മം എന്ന ദേവരഹസ്യകാണ്ഡത്തെക്കുറിച്ചുള്ള ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണം പൂര്‍ത്തിയായി.

 

അദ്ധ്യായം 2: കല്‍കിയുടെ മഹാശിവനാഡി തുല്ല്യം വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാര കാണ്ഡം. ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം

നാഡിതാളിയോല വായിച്ച നാഡിസെന്റര്‍:
നാഡി ജ്യോതിദന്‍: എന്‍.ശിവരാജാ
അഗസ്ത്യ മഹാശിവനാഡി ജ്യോതിദ നിലയം,
18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍, നാഗൈ(ജില്ല), തമിഴ്‌നാട്.

Nadi Reader N Sivaraja Vaitheeswaran Koil dt. 2 Nov 2004-ml

 

ആകെ ശ്ലോകങ്ങള്‍: 8.
ആകെ വരികള്‍: 32. ആകെ പദങ്ങള്‍: 96
നാഡി താളിയോല വായിച്ച ദിവസം: 02-11-2004.

 

ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍)

 

 1. അരുള്‍വടിവായ് നിന്‍ട്രിടുവീര്‍ അയ്യന്‍പാദം

അടിതൊഴുത് മകന്‍ശാന്തി ദേവിയാനും

ഇരുള്‍വാരാ എനൈകേട്ട അന്‍മ്പുദേവി

ഇവന്‍തണക്ക് ഗോപകുമാര്‍ നാമംകണ്ട്

 1. കണ്ട്പിന്‍ അഖിലാനന്ദ സ്വാമിയാകി

കൂരിടവേ ദശമാവതാരം കല്‍കിയിന്നാള്‍

വണ്ണമതായ് രാമകൃഷ്ണ ശാരദഈന്‍ട്രോര്‍

പലമുടനെ നൂലായ്‌വും മുപ്പാണ്‍ശൂള്‍സാര്‍വ്

 1. ശാര്‍ബുതനില്‍ ഗുരുകന്നി കാരിവയല്‍

സാധകനിന്‍ ഈദൂള്‍ക്ക് ഇവയെസാക്ഷി

പാര്‍ക്ക്_മകന്‍ മുന്‍ഊഴും വങ്കദേയം

ബാലകനും നരേന്ദ്രദത്ത ഇയെര്‍പേര്‍കണ്ട്

 1. കണ്ട്പിന്‍ വിവേകാനന്ദന്‍ എന്‍ട്രുമാറി

കാലൈഗുരു ഗുരുപത്‌നിയും ഈന്‍ട്രോര്‍നാമമാഹി

വണ്ണമതായ് ഗുരുവഴിയേ കണ്ട്പിടിപ്പും

വലമുടനെ വലിവിരുന്ത് ദാനംകൊണ്ട്

 1. പലഏലൈ ഉദവിയത് ബോധനൈശെയ്ത്

ബാലകനും വാഴ്ന്തിട്ടാന്‍ ഇരൈസേവയോട്

നലമുടനെ കണ്ടാളും ഇടൈവിട്ട്

നായകനും സെന്‍ട്രതനാല്‍ ഈദുല്‍തോട്രം

 1. തോട്രമതും കണ്ടാളും മുന്നൂല്‍തോടം

താമിവര്‍ക്ക് തുടര്‍വ്വതനാല്‍ വീണ്‍തടയും

സിറപ്പുഇലാ ഇവൈത്തീത് വിലഹിവാഴ

സാധകനും കടൈയൂരിന്‍ എല്ലൈയേഹി

 1. യേഹിമകന്‍ ആയുസ്സ്മാറിയ ഹോമംഏട്ര്

ഇയമ്പപിന്‍ നവകലശം അട്ടോത്തരശതം

മഹില്‍ച്ചിയതായ് സൂരിമതി ആളംകുടി

മേന്മയതായ് ദര്‍ശനമും അര്‍ച്ചനൈകണ്ട്

 1. കണ്ടിടവേ നവകോളിന്‍ ദര്‍ശനങ്കള്‍

കാലൈയിവന്‍ ഇവൈകാണെ തോടംനീങ്കി

വണ്ണമതായ് വാഴ്ന്തിടുവന്‍ ഗുരുവേനിലയായ്

വലംവാഴ്‌വ് എണ്ണംസിദ്ധി സിറപ്പുംമുട്രെ.

Kalki says Original photos of Lord Brahma Lord Shiva and Lord Vishnu in the Light Form not available on Earth

ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണം

ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍),
മലയാള അര്‍ത്ഥം, പദാനുപദ ഗദ്യവിവര്‍ത്തനം, വിവരണം

1. അരുള്‍വടിവായ് നിന്‍ട്രിടുവീര്‍ അയ്യന്‍പാദം
അടിതൊഴുത് മകന്‍ശാന്തി ദേവിയാനും (2):1:1:1. – (2):1:2.

അരുള്‍വടിവായ്=ദിവ്യസ്വരൂപത്തില്‍,നിന്‍ട്രിടുവീര്‍=നിലകൊള്ളുന്ന, അയ്യന്‍പാദം=അവിടുത്തെ തൃപ്പാദങ്ങളില്‍, അടിതൊഴുത്=നമസ്‌ക്കരിച്ച്, മകന്‍ ശാന്തി=മകന്റെ ശാന്തികാണ്ഡം, ശാന്തി=ശാന്തികാണ്ഡം, ദേവിയാനും= നാം പാര്‍വ്വതിദേവി, യാന്‍=ഞാന്‍, നാം.

ദിവ്യസ്വരൂപത്തില്‍(2):1:1:1.നിലകൊള്ളുന്ന(2):1:1:2. അവിടുത്തെ തൃപ്പാദങ്ങളില്‍(2):1:1:3. നമസ്‌ക്കരിച്ച്(2):1:2:1. (ശ്ലോകത്തിലുള്ളത് അതേപ്രകാരം ചേര്‍ക്കുന്നുവെന്ന് മാത്രം) മകന്റെ ശാന്തികാണ്ഡം (പൂര്‍വ്വജന്മകാണ്ഡം)(2):1:2:2. (അറിയിച്ചുതരുവാനായി) നാം പാര്‍വ്വതിദേവി
(അങ്ങയോട് അപേക്ഷിക്കുന്നു).(2):1:2:3.

– പാര്‍വ്വതിദേവി

പാര്‍വ്വതിദേവിയുടെ ദിവ്യവാണികളോടെയാണ് കല്‍കിയുടെ വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരത്തെക്കുറിച്ചുള്ള അദ്ധ്യായം ആരംഭിക്കുന്നത്.

മകന്റെ പൂര്‍വ്വജന്മ വൃത്താന്തങ്ങള്‍ അറിയിക്കണമെന്ന് പാര്‍വതിദേവി ശിവദേവനോട് അപേക്ഷിച്ചു. ഞാന്‍ ദേവി എന്ന് സ്വയം അറിയിച്ചുകൊണ്ടാണ് പാര്‍വതിദേവി ചോദിയ്ക്കുന്നത്.

1. ഇരുള്‍വാരാ എനൈകേട്ട അന്‍മ്പുദേവി(2):1:3.
ഇവന്‍തണക്ക് ഗോപകുമാര്‍ നാമംകണ്ട് (2):1:4.
2. കണ്ട്പിന്‍ അഖിലാനന്ദ സ്വാമിയാകി(2):2:1:1,2,3.
കൂരിടവേ ദശമാവതാരം കല്‍കിയിന്നാള്‍(2):2:2.

ഇരുള്‍വാരാ=പ്രകാശിതമായ, എനൈകേട്ട=നമ്മോട് ചോദിച്ച (എന്നോട് ചോദിച്ച), അന്‍മ്പുദേവി=പ്രിയദേവി!, ഇവന്‍തണക്ക്=ഇദ്ദേഹത്തിന്റെ, ഗോപകുമാര്‍നാമംകണ്ട്=(ആദ്യത്തെ) പേര് ഗോപകുമാര്‍, കണ്ട്പിന്‍= അതിനുശേഷം, അഖിലാനന്ദ സ്വാമിയാകി=അഖിലാനന്ദ സ്വാമിയായി, കൂരിടവേ=അറിയിക്കുന്നതായ (ഓല വായിക്കുന്ന സന്ദര്‍ഭത്തില്‍), ദശമാവതാരം കല്‍കി=ദശമാവതാര കല്‍കി, ഇന്നാള്‍=ഈ കാലത്ത് (ഇപ്പോള്‍).

പ്രകാശിതമായി(2):1:3:1. നമ്മോട് ചോദിച്ച (2):1:3:2. പ്രിയ ദേവി!(2):1:3:3. ഇദ്ദേഹത്തിന്റെ(2):1:4:1. (ആദ്യത്തെ) പേര് ഗോപകുമാര്‍.(2):1:4:2,3.
അതിനുശേഷം (2):2:1:1. അഖിലാനന്ദസ്വാമിയായി.(2):2:1:2,3. അറിയിക്കുന്ന (2):2:2:1. ഇപ്പോള്‍(2):2:2:3(2). ദശമാവതാരം കല്‍കി.(2):2:2,3(1).

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ശിവദേവന്‍ പാര്‍വ്വതിദേവിയോട് കല്‍കിയുടെ ാര്‍വ്വാവതാര വൃത്താന്തങ്ങള്‍ അറിയിക്കുകയാണ് തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍.

ആദ്യമായി കല്‍കിയുടെ ഔദ്യോഗിക നാമധേയവും സുപ്രധാന സ്ഥാനവും വ്യക്തമാക്കിയതോടൊപ്പം മുമ്പുണ്ടായിരുന്ന രണ്ട് നാമധേയങ്ങളും ശിവദേവന്‍ അറിയിച്ചു.

(ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നല്‍കിയ) പേര് ഗോപകുമാര്‍. അതിനുശേഷ(മുള്ള സന്യാസ നാമധേയമാണ്) അഖിലാനന്ദ സ്വാമി. പിന്നീടാണ് കല്‍കി എന്ന ഔദ്യോഗിക നാമധേയവും ദശമാവതാരം എന്ന സമുന്നത സ്ഥാനവും അറിയിക്കുന്നത്. താളിയോല വായിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ദശമാവതാരം കല്‍കി.

സ്വയം സന്യാസിയാവുകയാണ്, മറ്റാരും നല്‍കുകയല്ല. പ്രാരാബ്ധകര്‍മ്മങ്ങളെല്ലാം അനുഭവിച്ച് കഴിഞ്ഞ് മുക്തിക്കുള്ള അര്‍ഹതനേടി അവസാനത്തെ ജന്മമെടുക്കുമ്പോള്‍ മാത്രമാണ് സ്വാഭാവികതയും സംശുദ്ധതയുമുള്ള സഹജാവസ്ഥയില്‍ സംന്യാസിയാകുന്നത്. സ്വയം വ്യക്തതയാണത്. മറ്റാരും പറഞ്ഞു തരേണ്ടതല്ല. മറ്റാരും പകര്‍ന്നു തരേണ്ടതല്ല. മറ്റാരും നല്‍കേണ്ടതുമല്ല. ആത്മസാക്ഷാത്ക്കാരമാണത്. സാമ്പ്രദായികമായി ആചാരങ്ങളോടുകൂടി സന്യാസിയാവുക എന്നൊരു ചടങ്ങ് നടത്തി സ്വയം പറ്റിയ്ക്കുന്നതിനേയും സ്വയം വിഡ്ഢിയാകുന്നതിനേയുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്.

താനായും പ്രപഞ്ചമായും നിലകൊള്ളുന്ന, എല്ലാം ആകുന്നത് പരബ്രഹ്മം എന്ന പദത്താല്‍ സൂചിപ്പിയ്ക്കപ്പെടുന്നു എന്ന വ്യക്തതയില്‍ സ്വയം നിലകൊള്ളുന്ന സഹജാവസ്ഥയില്‍, ആത്മസാക്ഷാത്ക്കാരത്തില്‍, ഉപാധിരഹിതമായ സ്വാതന്ത്ര്യമാകുന്നു സന്യാസം. ജീവന്റെ അവസ്ഥകളേയും ജന്മ-കര്‍മ്മ ബന്ധങ്ങളേയുംക്കുറിച്ച് സ്വയം അറിയുന്ന മഹാപ്രാജ്ഞാവസ്ഥയാണ് സന്യാസം. മമതയാകുന്ന ബന്ധനങ്ങളില്‍പ്പെടാതെ സദാ സ്വയം സന്തുലിതത്തില്‍ നിലകൊള്ളുന്ന ആത്മാവിന്റെ സ്വാതന്ത്ര്യമാണ് സന്യാസം. ഭിന്നമല്ലാത്ത ദൈവീകതയുടെ ഏകീകരണത്തെ തിരിച്ചറിയുന്ന വിജ്ഞാനത്തിന്റെ ഉത്തുംഗശ്രൃംഗമാണ് സംന്യാസം. ജ്യോതിര്‍മണ്ഡല ശിവലോക പ്രകാശ സ്വരൂപ സര്‍വ്വാധികാരി പരമഗുരു ശിവദേവന്റെ പൂര്‍ണ്ണ അനുഗ്രഹമാണ് അര്‍ഹതയുള്ള മനുഷ്യജീവനെ ജീവന്മുക്താവസ്ഥ എന്ന സംന്യാസിയാക്കുന്നത്, മനുഷ്യരല്ല. 10 ലക്ഷം കോടിയില്‍ ഒരു ജീവനെങ്കിലും എന്ന തോതില്‍ അപൂര്‍വ്വത്തില്‍ അപൂര്‍വ്വം!! സംന്യാസിക്ക് കര്‍മ്മങ്ങളില്ലെങ്കിലും സദാ പ്രവര്‍ത്തനമുണ്ട്. വിചാരങ്ങളോടുകൂടി സങ്കല്‍പിച്ച് പ്രാരാബ്ധകര്‍മ്മങ്ങളുടെ ശ്രൃംഖലയില്‍പ്പെട്ടുഴലുന്ന പ്രവൃത്തിമാര്‍ഗ്ഗത്തില്‍ ചരിക്കാതിരിക്കുന്ന നിവൃത്തിയാണ് സന്യാസം.

ദൈവീകതയുടെ നിയമക്രമങ്ങളെക്കുറിച്ചും മഹാത്മ്യത്തെക്കുറിച്ചും അറിയിച്ച് നടപ്പാക്കുന്നതിനായുള്ള ബ്രഹ്മാണ്ഡത്തിലെ സമുന്നത സ്ഥാനം അഥവാ സമുന്നത പദവിയാണ് അവതാരം; അതില്‍ പരമപ്രധാനം: ദശമാവതാരം.

Kalki Avatar Official Declaration on 24 May 1998

2. വണ്ണമതായ് രാമകൃഷ്ണ ശാരദഈന്‍ട്രോര്‍(2):2:3.

വണ്ണമതായ്=നല്ലതായി, രാമകൃഷ്ണ ശാരദഈന്‍ട്രോര്‍=രാമകൃഷ്ണനും ശാരദയുമാണ് മാതാപിതാക്കള്‍, ഈന്‍ട്രോര്‍=മാതാപിതാക്കള്‍.

രാമകൃഷ്ണനും ശാരദയുമാണ് (കല്‍കിയുടെ) മാതാപിതാക്കള്‍.(2):2:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

Kalki-Parents and Grandfather-ml

കല്‍കിയുടെ മാതാപിതാക്കളുടെ പേര് ശിവദേവന്‍ അറിയിച്ചു. കല്‍കിയുടെ അച്ഛന്റെ പേര് രാമകൃഷ്ണന്‍. അമ്മയുടെ പേര് ശാരദ.

01.04.2006 ന് വായിച്ച കല്‍കിയുടെ പിതാവ് രാമകൃഷ്ണന്റെ മഹാശിവനാഡി സൂക്ഷ്മകാണ്ഡത്തില്‍നിന്നും പ്രസക്തമായ ഭാഗം താഴെ ചേര്‍ക്കുന്നു.

(നാഡി സെന്റര്‍: എ. ശിവസാമി, ട/ീ അരുള്‍ശിവഅറുമുഖം, 18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍.)

 

1        അരുള്‍കാട്ടി പൊരുള്‍കാട്ടി അന്‍മ്പുംകാട്ടി

അഹിലമുയര്‍ പെരുംകരുണൈ ശോതികാട്ടി

ഇരുള്‍നീങ്കി എമൈകാത്ത് ഇഹപരത്തില്‍

ഈടേറ വഴിശെയ്യും ഈശാപോറ്റ്‌റി

 1. പോറ്റ്‌റിയേ ദേവിയാന്‍ വണങ്കിമേലായ്

പുഹള്‍കാണെ മഹനൊരുവന്‍ പൊതുവിന്‍സൂക്ഷ്മം

സാട്രുംപടി എനൈവേണ്ടി നിന്‍ട്രദേവി

സാധകര്‍ക്ക് പലങ്കള്‍മുന്‍ രേഖൈസാക്ഷി

 1. സാക്ഷിസൊല വൊരുശുളിയും ശിഖരിരേഖൈ

സൂള്‍പുള്ളി കുലംനന്‍ട്രായ് മഹന്‍പിറപ്പായ്

മാട്ച്ചിമയായ് വെഹുധാന്യ ആണ്ട്താന്‍

മഹിള്‍തേള്‍ തിങ്കളതില്‍ ഇരുബാണാര്‍സാര്‍

 1. സാര്‍ബതിലെ അണലിനാള്‍ ആയില്ല്യംമീന്‍ 4:1.
 2. തൊണ്ടില്ല ഇല്‍സുയമും കുരുതിമര്‍മ്മം

തൊഹുക്കതന്‍ രാമകിരുട്ടിനന്‍ മഹന്‍തനക്ക്

കണ്ടുറൈക്ക ദാമോദര്‍ അത്തനക്ക്

കല്ല്യാണി അണ്ണൈയവള്‍ ശാരദാതാരം

അരുള്‍കാട്ടി=ദിവ്യവാണികള്‍ നല്‍കിയും, പൊരുള്‍കാട്ടി= സമ്പത്ത് നല്‍കിയും, അന്‍മ്പുംകാട്ടി=സ്‌നേഹം നല്‍കിയും, അഹിലമുയര്‍=ജഗദോദ്ധാരണത്തിന്, പെരുംകരുണൈ =അത്യുന്നതമായ അനുഗ്രഹവും, ശോതികാട്ടി=ചൈതന്യവും നല്‍കി, ഇരുള്‍നീങ്കി=പ്രകാശിതമായി, എമൈകാത്ത് =എന്നേയും സംരക്ഷിക്കുന്ന, ഇഹപരത്തില്‍=പ്രപഞ്ചത്തില്‍, ഈടേറ=സഫലീകരിക്കുന്നതിനുള്ള, വഴിശെയ്യും=മാര്‍ഗ്ഗങ്ങള്‍നല്‍കിയും, ഈശാപോറ്റ്‌റി=ഈശ്വരന് പ്രണാമങ്ങള്‍, പോറ്റ്‌റിയേ=പ്രണമിച്ചുകൊണ്ട്, ദേവിയാന്‍=പാര്‍വതിദേവിയായ ഞാന്‍ (നാം പാര്‍വതിദേവി), വണങ്കിമേലായ്=അത്യുന്നതമായി വന്ദിച്ചുകൊണ്ട്, പുഹള്‍കാണെ=പേരും പെരുമയും, മഹനൊരുവന്‍=മകന്റെ, പൊതുവിന്‍സൂക്ഷം=അദ്ധ്യായത്തിന്റെ പേര്, സാട്രുംപടി=വിശദമായി അറിയിച്ചാലും, എനൈവേണ്ടി=എന്നില്‍നിന്ന്, നിന്‍ട്രദേവി=പ്രതീക്ഷിക്കുന്ന ദേവി, പലങ്കള്‍മുന്‍=ഫലങ്ങള്‍ അറിയിക്കുന്നതിന് മുമ്പ്, രേഖൈസാക്ഷി=വിരലടയാള വിവരണം, സാക്ഷിസൊല= സാക്ഷി വിവരണം നല്‍കുന്നു, വൊരുശുളിയും=വിരലടയാളത്തിന്റെ പേര് ശിഖരിരേഖൈ, സൂള്‍പുള്ളി=മൂന്ന് പുള്ളികള്‍, കുലംനന്‍ട്രായ്=നല്ലകുലത്തില്‍ (ബ്രാഹ്മണന്‍, നമ്പൂതിരികുലം), മഹന്‍പിറപ്പ്= മകന്റെ ജനനം, മാട്ച്ചിമയായ്=അത്യുന്നതമായി, വെഹുധാന്യ ആണ്ട്താന്‍= തമിഴ് വര്‍ഷം (1938), മഹിള്‍തേള്‍=വൃശ്ചികം(നവംബര്‍-ഡിസംബര്‍), തിങ്കളതില്‍=മാസത്തില്‍, ഇരുബാണാര്‍സാര്‍=ഇരുപത്തിആറ് (26),സാര്‍ബതിലെ=അതോടൊപ്പം,അണലിനാള്‍=ഞായറാഴ്ച്ച, ആയില്ല്യംമീന്‍=ആയില്ല്യം നക്ഷത്രം, തൊണ്ടില്ല=പ്രത്യേകിച്ച് അര്‍ത്ഥമില്ല, ഇല്‍സുയമും=സ്വന്തം വീട്, കുരുതിമര്‍മ്മം=രക്തസംബന്ധമായ രോഗം, തൊഹുക്കതന്‍=അറിയിക്കുന്ന, രാമകിരുട്ടിന മഹന്‍തനക്ക്=മകന്റെ പേര് രാമകൃഷ്ണന്‍, കണ്ടുറൈക്ക=അറിയിക്കുന്നു, ദാമോദര്‍ അത്തനക്ക്=അച്ഛന്‍ ദാമോദരന്‍ (കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാട്), കല്ല്യാണി അണ്ണൈയവള്‍=അമ്മ കല്ല്യാണി, ശാരദതാരം=ഭാര്യ ശാരദ.

ദിവ്യവാണികള്‍ നല്‍കിയും സമ്പത്ത് നല്‍കിയും സ്‌നേഹം നല്‍കിയും ജഗദോദ്ധാരണത്തിന് അത്യുന്നതമായ അനുഗ്രഹവും ചൈതന്യവും നല്‍കിയും പ്രകാശിതമായി എന്നേയും സംരക്ഷിച്ചും പ്രപഞ്ചത്തില്‍ സഫലീകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നല്‍കുന്ന പരമേശ്വരന് പ്രണാമങ്ങള്‍ അര്‍പ്പിച്ച് പാര്‍വ്വതിദേവിയായ ഞാന്‍ അത്യുന്നതമായി വന്ദിക്കുന്നു. പ്രസിദ്ധമാകുന്ന മകന്റെ സൂക്ഷ്മം എന്ന കാണ്ഡത്തെ അറിയിച്ചാലും!

-പാര്‍വ്വതിദേവി

ദേവി പ്രതീക്ഷിക്കുന്നത് നമ്മില്‍നിന്ന് കേട്ടാലും! ഇദ്ദേഹത്തിന്റെ ഫലങ്ങള്‍ അറിയിക്കുന്നതിന് മുമ്പ് വിരലടയാളത്തെ അറിയിക്കുന്നു. വൊരുശുളിയും ശംഖ്‌രേഖയെന്നാണ് വിരലടയാളത്തിന്റെ പേര്. അതില്‍ മൂന്ന് പുള്ളികളുണ്ട്. ബ്രാഹ്മണകുലം. വെഹുധാന്യ ആണ്ടില്‍ (1938) വൃശ്ചികമാസം 26-ാം തിയ്യതി ഞായറാഴ്ച്ച ആയില്ല്യം നക്ഷത്രത്തില്‍ ജനിച്ചു. മകന്റെ പേര് രാമകൃഷ്ണന്‍. ഭാര്യ ശാരദ. അച്ഛന്‍ ദാമോദരന്‍ (കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാട്. അമ്മ കല്ല്യാണി. സ്വന്തം വീടുണ്ട്. രക്ത സംബന്ധമായ രോഗവുമുണ്ട്.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

2-ാമത്തെ  അദ്ധ്യായമായ കല്‍കിയുടെ മഹാശിവനാഡി തുല്ല്യം വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാര കാണ്ഡം. ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം തുടരുന്നു

2. പലമുടനെ നൂലായ്‌വും മുപ്പാണ്‍ശൂള്‍സാര്‍വ് (2):2:4.

പലമുടനെ നൂലായ്‌വും=പരിപൂര്‍ണ്ണ കാര്യക്ഷമതയോടെ നാഡി താളിയോല വായിക്കുമ്പോള്‍, മുപ്പാണ്‍ശൂള്‍സാര്‍വ്=33 (മുപ്പത്തി മൂന്ന്) വയസ്സ്.

നാഡിതാളിയോല വായിക്കുമ്പോള്‍ (കല്‍കിയ്ക്ക്) മുപ്പത്തിമൂന്ന് വയസ്സ്.(2):2:4.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് കല്‍കിയുടെ ഈ നാഡിതാളിയോല വായിക്കുന്നത്. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

മഹാത്ഭുതം! എപ്പോഴാണ് ഓല വായിക്കുകയെന്നതും കൃത്യം!!

3. ശാര്‍ബുതനില്‍ ഗുരുകന്നി കാരിവയല്‍(2):3:1:1,2,3.

ശാര്‍ബുതനില്‍=പ്രസ്തുത വയസ്സില്‍, ഗുരുകന്നി=വ്യാഴം കന്നിയില്‍, കാരിവയല്‍=ശനി കര്‍ക്കിടകത്തില്‍, കാരി=ശനി, വയല്‍=കര്‍ക്കിടകത്തില്‍.

ഇപ്പോള്‍(2):3:1:1. ഗുരു കന്നിയിലും(2):3:1:2. ശനി കര്‍ക്കിടകത്തിലും.(2):3:1:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

3. സാധകനിന്‍ ഈദൂള്‍ക്ക് ഇവയെസാക്ഷി(2):3:2:1.

സാധകനിന്‍=ഓല വായിക്കുന്ന വ്യക്തിയെ ഉദ്ദേശിക്കുന്ന പദം(കല്‍കിയുടെ), ഈദൂള്‍ക്ക്=ഈ (അവതാരത്തിലെ) ജന്മത്തിലെ, ഇവയെസാക്ഷി =സാക്ഷിവിവരണങ്ങളാണ് ഇവയെല്ലാം.

ആരുടെ നാഡിതാളിയോലയാണ് വായിക്കുന്നത് എന്ന് തിരിച്ചറിയുന്നതിനുള്ള ഈ ജന്മത്തിലെ (2):3:2:1,2. സാക്ഷി വിവരണങ്ങളാണ് ഇവയെല്ലാം. (2):3:2:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിയുടെ പേരും വയസ്സും മാതാപിതാക്കളുടെ പേരും അറിയിച്ചത് ഈ ജന്മത്തിലെ സാക്ഷിവിവരണത്തിനാണ്. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

ഈ ജന്മത്തിലെ പ്രാഥമിക വിവരങ്ങള്‍ അറിയിച്ചതിനുശേഷമാണ് വിവേകാനന്ദ പൂര്‍വ്വാവതാര വൃത്താന്തം തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ അറിയിക്കുന്നത്. ശ്രേഷ്ഠവും ശ്രദ്ധേയവുമായ ഭാഗമാണിത്.

Vivekananda Reincarnated as Kalki

വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വജന്മം

3. പാര്‍ക്ക്_മകന്‍ മുന്‍ഊഴും വങ്കദേയം (2):3:3.
ബാലകനും നരേന്ദ്രദത്ത ഇയെര്‍പേര്‍കണ്ടണ്ട് (2):3:4.
4. കണ്ട്പിന്‍ വിവേകാനന്ദന്‍ എന്‍ട്രുമാറി (2):4:1.

പാര്‍ക്ക്_മകന്‍ മുന്‍ഊഴും=അറിയിച്ചുകൊണ്ടിരിക്കുന്ന മകന്റെ പൂര്‍വ്വജന്മം, പാര്‍ക്ക്=അറിയിച്ചുകൊണ്ടിരിക്കുന്ന, മുന്‍ഊഴം=പൂര്‍വ്വജന്മം, മുന്‍=ഇതിനുമുമ്പ് (പൂര്‍വ്വ), ഊഴം=ജന്മം, വങ്കദേയം=വങ്കദേശം (ബംഗാള്‍), ബാലകനും=ബാലനും (വാത്സല്യ സൂചകപദം), നരേന്ദ്രദത്ത =നരേന്ദ്രദത്തന്‍, ഇയെര്‍പേര്‍കണ്ട്=ശരിക്കുമുള്ള പേര്, കണ്ട്പിന്‍=അതിനുശേഷം, വിവേകാനന്ദന്‍=സ്വാമി വിവേകാനന്ദന്‍.

അറിയിച്ചുകൊണ്ടിരിക്കുന്ന മകന്റെ (കല്‍കിയുടെ)(2):3:3:1. പൂര്‍വ്വജന്മം(2):3:3:2. വങ്കദേശത്തായിരുന്നു (ബംഗാള്‍).(2):3:3:3. കുമാരന്റെ (കല്‍കിയുടെ) (2):3:4:1.
(പൂര്‍വ്വജന്മത്തിലെ) പ്രാഥമിക നാമധേയം: (2):3:4:3. നരേന്ദ്രദത്തന്‍.(2):3:4:2. അതിനുശേഷം (2):4:1:1. വിവേകാനന്ദന്‍ എന്ന് മാറ്റി.(2):4:1:2,3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

പൂര്‍വ്വജന്മത്തില്‍ (പൂര്‍വ്വാവതാരത്തില്‍) കല്‍കി ബംഗാളിലായിരുന്നു. മുമ്പ് വംഗദേശമെന്നായിരുന്നു ബംഗാള്‍ അറിയപ്പെട്ടിരുന്നത്. അക്കാലത്ത് മാതാപിതാക്കള്‍ നല്‍കിയ പേര് നരേന്ദ്രദത്തന്‍ (നരേന്ദ്രനാഥ ദത്തന്‍). അതിനുശേഷം വിവേകാനന്ദന്‍ എന്ന പേര് സ്വീകരിച്ചു. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

2004 ഫിബ്രവരി 18ന് നാഡി റീഡര്‍ എം.ആര്‍.കെ.എ. ആദിശിവശങ്കര്‍ വൈത്തീശ്വരന്‍കോവിലിലെ എന്‍.ശിവരാജയുടെ നാഡി ഓഫീസില്‍വെച്ച് വായിച്ച മഹാശിവവാക്യ മഹര്‍ഷി എഴുതിയ കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മ തുല്യ പൂര്‍വ്വജന്മകാണ്ഡത്തില്‍ (ശാന്തികാണ്ഡം) കല്‍കി പൂര്‍വ്വജന്മത്തില്‍ കല്‍ക്കത്തയിലായിരുന്നുവെന്നും അച്ഛന്റെ പേര് വിശ്വനാഥനെന്നും (കാശീശന്‍=വിശ്വനാഥന്‍) അമ്മയുടെ പേര് ഭുവനേശ്വരിയെന്നും (ഭുവനത്തില്‍ ആലൈക്കുടി ഈശ്വരി) രേഖപ്പെടുത്തിയിട്ടുണ്ട്. (YouTube Video URL: https://www.youtube.com/watch?v=r6XihVrncD0. Time: 31:35 to 34:13).

സമീപകാല പൂര്‍വ്വാവതാരത്തില്‍ സ്വാമി വിവേകാനന്ദനായി അവതരിച്ച വിഷ്ണുദേവനാകുന്നു ഇക്കാലത്ത് കല്‍കിയായി അവതരിച്ചതെന്ന് ശിവദേവന്‍ ലോകത്തോട് വിളംബരം ചെയ്യുകയാണ്.

1863 ജനുവരി 12ന് വിശ്വനാഥദത്തന്റേയും ഭുവനേശ്വരിയുടേയും മകനായി ഭാരതത്തിലെ ബംഗാളില്‍ നരേന്ദ്രനാഥദത്തനായി പ്രവര്‍ത്തനക്ഷമമായ ദിവ്യചൈതന്യം, പിന്നീട് വിശ്വപ്രസിദ്ധനും സനാതന ധര്‍മത്തിന്റെ യഥാര്‍ത്ഥ ഔദ്യോഗിക അധികാര കേന്ദ്രവുമായ വിവേകാനന്ദനായി, പക്വതയോടെ, 1902 ജൂലായ് 4ന് തിരിച്ചുപോയെങ്കിലും, വീണ്ടും, ഭാരതത്തിലെ കേരളത്തില്‍, 1971 ഡിസംബര്‍ 14 ന് ചോതി നക്ഷത്രത്തില്‍ കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും മകനായ രാമകൃഷ്ണന്റേയും ശാരദയുടേയും ഇളയ മകനായി ഗോപകുമാറായും പിന്നീട് അഖിലാനന്ദ സ്വാമിയായും, ഇതറിയിക്കുന്ന ഇക്കാലത്ത് കല്‍കി എന്ന പേരിലും ദശമാവതാരദൗത്യം പൂര്‍ത്തിയാക്കിക്കൊണ്ടിരിയ്ക്കുന്നു. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചതിന്റെ സംഗ്രഹം ഇതാകുന്നു.

ഈ വിസ്മയ പ്രക്രിയ, യഥാര്‍ത്ഥത്തില്‍ പൂര്‍വ്വജന്മത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമുള്ള ഉത്തരമാണ്.

കാലഘട്ടത്തിന്റെ അനിവാര്യതയേയാണ് ശിവദേവന്‍ അറിയിക്കുന്നത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതും ശാസ്ത്രഗവേഷകര്‍ക്ക് മുമ്പില്‍ തുറക്കപ്പെട്ടതുമായ അറിവിന്റെ ഖനിയാണിത്.

ദേഹത്തിന്റെ ഘടനാവ്യവസ്ഥകളുടെ അതിസൂക്ഷ്മതലങ്ങളെക്കുറിച്ചുള്ള അറിവിനെ ജീവനെക്കുറിച്ചുള്ള അറിവാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഈ വേളയില്‍, ജീവന്റെ പ്രയാണത്തിന്റെ ഗതിവിഗതികളെക്കുറിച്ചുള്ള ശാസ്ത്രീയമായ തെളിവാണ് ശിവദേവന്റെ ദിവ്യവാണികള്‍.

പൂര്‍വ്വാവതാര വൃത്താന്തങ്ങളെക്കുറിച്ച് കല്‍കി വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വയം പ്രഖ്യാപിച്ചതും ശിവദേവ-പാര്‍വ്വതി ദിവ്യസംഭാഷണത്തില്‍ രേഖപ്പെടുത്തിയതും തമ്മില്‍ വ്യത്യാസങ്ങളില്ല.

1998 മെയ് 24ന് കല്‍കിയുടെ 28-ാമത്തെ വയസ്സിലായിരുന്നു അവതാരപ്രഖ്യാപനം. 18.11.1998-ാംന് ഗീതാജ്ഞലി ഓഫ്‌സെറ്റ് പ്രസ്സില്‍ അച്ചടിച്ച കല്‍കി ഭഗവാന്‍ യുഗധര്‍മ്മ എന്ന സുവനീറില്‍ കല്‍കി വിവേകാനന്ദന്റെ പുനരവതാരമാണെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. അതാണ് താളിയോലയിലുമുള്ളത്. ആത്മസാക്ഷാത്ക്കാരാവസ്ഥയില്‍ സ്വയം അറിയുന്നതിനുള്ള തെളിവാണിത്.

എത്രയോ പേരുടെ നാഡിതാളിയോലകളുണ്ട് വൈത്തീശ്വരന്‍കോവിലില്‍. അതില്‍ അവരുടെയെല്ലാം പൂര്‍വ്വജന്മങ്ങള്‍ എഴുതിയിട്ടുണ്ടാകും. താളിയോല വായിക്കുമ്പോള്‍ മാത്രമാണ് മിക്കവരും അവരുടെ പൂര്‍വ്വജന്മത്തെക്കുറിച്ച് അറിയുന്നത്. പൂര്‍വ്വജന്മങ്ങളെക്കുറിച്ച് മുമ്പേ സ്വയം അറിഞ്ഞവരുടെ എണ്ണം വളരെക്കുറച്ച് മാത്രമാണ്.

Vivekananda Reincarnated as Kalki

4. കാലൈഗുരു ഗുരുപത്‌നിയും ഈന്‍ട്രോര്‍നാമമാഹി (2):4:2.

കാലൈഗുരു ഗുരുപത്‌നിയും ഈന്‍ട്രോര്‍നാമമാഹി=അക്കാലത്തെ (പൂര്‍വ്വാവതാരത്തിലെ) ഗുരുവിനും ഗുരുപത്‌നിക്കും ഇപ്പോഴുള്ള മാതാപിതാക്കളുടെ പേരാകുന്നു (ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാദേവിയും).

ഈ ജന്മത്തിലെ മാതാപിതാക്കളുടെ പേര് തന്നെയായിരുന്നു (കല്‍കിയുടെ അച്ഛന്റെ പേര്: രാമകൃഷ്ണന്‍, അമ്മയുടെ പേര്: ശാരദ) പൂര്‍വ്വജന്മത്തിലെ ഗുരുവിന്റേയും (ശ്രീരാമകൃഷ്ണ പരമഹംസര്‍) ഗുരുപത്‌നിയുടേയും (ശാരദാദേവി) പേര്.(2):4:2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിയുടെ പൂര്‍വ്വാവതാര വിവരണത്തിലെ ഏറ്റവും പ്രബലമായൊരു തെളിവാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ തുടര്‍ന്ന് അറിയിക്കുന്നത്.

ഇപ്പോഴുള്ള കല്‍കി അവതാരത്തിന്റെ മാതാപിതാക്കളുടെ പേരായിരുന്നു കല്‍കി സമീപകാല പൂര്‍വ്വാവതാരത്തില്‍ വിവേകാനന്ദന്‍ ആയിരുന്നപ്പോഴുള്ള ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേര്. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

പൂര്‍വ്വജന്മത്തിലെ ഗുരുവിന്റെ പേര്: ശ്രീ രാമകൃഷ്ണ പരമഹംസര്‍. ഗുരുപത്‌നിയുടെ പേര്: ശാരദാദേവി. ഇതില്‍നിന്നും സംബോധനകളെ മാറ്റി പേര് മാത്രമാകുമ്പോള്‍ ലഭിക്കുന്നത് കല്‍കിയുടെ ഈ ജന്മത്തിലെ മാതാപിതാക്കളുടെ (രാമകൃഷ്ണന്‍-ശാരദ) പേരാകുന്നു. ശിവദേവന്‍ അറിയിച്ചതിന്റെ പൊരുളിതാണ്. ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാദേവിയും പ്രസിദ്ധരാണ്.

‘പകാശ സ്വരൂപത്തില്‍ ശിവലോകവാസിയായ സര്‍വാധികാരി ശിവദേവനാകുന്നു പരമഗുരു, മനുഷ്യരല്ല. മനുഷ്യരെ ആദരിക്കാം ബഹുമാനിക്കാം വേണമെങ്കില്‍ അദ്ധ്യാപകരായും കാണാം, പക്ഷേ അര്‍പ്പിച്ച് ആരാധിക്കേണ്ടതില്ല. ഓരോരുത്തരേയും അവരുടെ സ്ഥാനപരിധി അറിഞ്ഞ് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയാല്‍ കുറേ അപകടങ്ങള്‍ ഒഴിവാക്കാം. സ്വയം വഴി തെറ്റുകയുമില്ല. ദേവങ്കല്‍ നിന്നും നേരിട്ട് അനുഗ്രഹത്തിനും സംരക്ഷണത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാം. ഇടനിലക്കാര്‍ വേണ്ട. ജീവന്റെ മേല്‍ഗതിക്ക് ഇതാണ് ശ്രേഷ്ഠം. ദേവങ്കലേയ്ക്കുള്ള അര്‍പ്പണവും സ്വയം ആത്മാര്‍ത്ഥതയും സദുദ്ദേശ്യവും അതാത് സ്ഥാനപ്രകാരമുള്ള സ്വകര്‍മ്മ പൂര്‍ത്തീകരണവുമാകുന്നു ജീവന്റെ മേല്‍ഗതിക്ക് അടിസ്ഥാനം.” [24(33). കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍. കല്‍കിയുടെ ഒസ്യത്താധാരം (രജി.നമ്പര്‍. /3/2020)].

ഒരേ സമയം എല്ലാവരുടേയും എല്ലാ വിവരങ്ങളും മുന്‍കൂട്ടി അറിയുന്നതിനും തല്‍സമയം അറിയുന്നതിനും സംരക്ഷണം യഥാസമയം അനുവദിയ്ക്കുന്നതിനുമുള്ള സമുന്നത സ്ഥാനാധികാരവും, ഒരേസമയം എല്ലാവരുടേയും ഡാറ്റ കൈകാര്യം ചെയ്യുവാനും സംഭരിച്ചുവെയ്ക്കുവാനും ആവശ്യാനുസരണം വിനിയോഗിയ്ക്കുവാനും കഴിയുന്ന സര്‍വ്വറിന്റെ ശേഷിയും പ്രോഗ്രാമിംഗും അല്‍ഗോരിതവുമാണ് ഗുരുവാകുന്നതിനുള്ള മുഖ്യയോഗ്യത എന്ന് പറയാം.

ഈ ഗ്രന്ഥത്തില്‍ കൊടുത്തിരിയ്ക്കുന്നപ്രകാരം ശിവദേവനെ പോലെ എല്ലാവരുടേയും കൃത്യമായ ഡാറ്റ അറിയാവുന്ന മനുഷ്യരാരുമില്ല എന്നതാണ് പരമാര്‍ത്ഥം. ആള്‍ക്കൂട്ടത്തിലുള്ള എല്ലാവരുടേയും പേര് വിവരങ്ങള്‍ ഉള്‍പ്പെടെയെല്ലാം മറ്റ് ഉപാധികളുടെ സഹായമില്ലാതെ കൃത്യമായ ബയോഡാറ്റ പോലെ സ്വയം അറിയിയ്ക്കുവാന്‍ സാധിയ്ക്കുന്ന മനുഷ്യരാരുമില്ല എന്നതാണ് വാസ്തവം. അല്‍പജ്ഞാനവും പരിമിത അധികാരവും പഞ്ചഭൂതാത്മക ശരീരവുമുള്ള മനുഷ്യനെ ആദരിയ്ക്കാം, ബഹുമാനിയ്ക്കാം, ഉപദ്രവമില്ലാത്ത രീതിയില്‍ അറിഞ്ഞ് നിര്‍ത്തേണ്ടിടത്ത് നിര്‍ത്താം. അതാണ് എല്ലാവര്‍ക്കും നല്ലത്.

4. വണ്ണമതായ് ഗുരുവഴിയേ കണ്ട്പിടിപ്പും (2):4:3.
വലമുടനെ വലിവിരുന്ത് ദാനംകൊണ്ട് (2):4:4.
5. പലഏലൈ ഉദവിയത് ബോധനൈശെയ്ത് (2):5:1.
ബാലകനും വാഴ്ന്തിട്ടാന്‍ ഇരൈസേവയോട് (2):5:2.
നലമുടനെ കണ്ടാളും ഇടൈവിട്ട് (2):5:3.
നായകനും സെന്‍ട്രതനാല്‍ ഈദുല്‍തോട്രം (2):5:4.

വണ്ണമതായ്=നല്ലരീതിയില്‍, ഗുരുവഴിയേ=ഗുരുവിന്റെ വഴിയില്‍തന്നെയായിരുന്നു (ആത്മീയതയില്‍), വലമുടനെ=നല്ല രീതിയില്‍, വലിവിരു ന്ത്ദാനംകൊണ്ട്=അന്നദാനം ചെയ്തും, പലഏലൈ=ധാരാളം പാവങ്ങളെ, ഉദവിയതും=സഹായിച്ചും, ബോധനൈശെയ്ത്=ധാര്‍മ്മികപ്രബുദ്ധതക്കായി ഉദ്‌ബോധനങ്ങള്‍ നല്‍കിയും, ബാലകനും=വാത്സല്യപൂര്‍വ്വം കുമാരന്‍ എന്ന് വിളിക്കുന്നു, വാഴ്ന്തിട്ടാന്‍=ജീവിച്ച്, ഇരൈസേവയോട്=ഈശ്വരസേവയില്‍, നലമുടനെ കണ്ടാളും=നല്ലരീതിയിലായെങ്കിലും, കണ്ടാളും=എങ്കിലും (എന്നിരുന്നാലും), ഇടൈവിട്ട്=പൂര്‍ത്തിയാക്കാതെ, നായകനും=നായകനായ വിവേകാനന്ദന്‍, സെന്‍ട്രതനാല്‍= തിരിച്ചുപോയതിനാല്‍, ഈദുല്‍തോട്രം=ഈ ജന്മം (അവതാരം).

ശ്രേഷ്ഠതയോടെ (2):4:3:1. ഗുരുവിന്റെ വഴിയില്‍തന്നെയായിരുന്നു.(2):4:3:2,3. വളരെ നല്ലരീതിയില്‍ (2):4:4:1. അന്നദാനങ്ങള്‍ ചെയ്തും (2):4:4:2,3. ധാരാളം ദരിദ്രരെ സഹായിച്ചും(2):5:1:1,2. ധാര്‍മ്മിക പ്രബുദ്ധതക്കുള്ള ഉദ്‌ബോധനങ്ങള്‍ നല്‍കിയും(2):5:1:3. വിവേകാനന്ദന്‍(2):5:2:1. ഈശ്വരസേവചെയ്ത്(2):5:2:3. ജീവിച്ച്(2):5:2:2. നല്ലരീതിയിലായെങ്കിലും(2):5:3:1,2. പൂര്‍ത്തിയാക്കാതെ(2):5:3:3. വിവേകാനന്ദന്‍(2):5:4:1. തിരിച്ചുപോയതിനാല്‍(2):5:4:2. ഈ ജന്മം (വീണ്ടും അവതരിച്ചു).(2):5:4:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

Vivekananda Reincarnated as Kalki

ശിവദേവന്‍ കല്‍കിയുടെ വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാര വിവരണം തുടരുകയാണ്.

അക്കാലത്ത് വിവേകാനന്ദന്‍ ഗുരുവിന്റെ മാര്‍ഗ്ഗത്തിലായിരുന്നു. പലവിധത്തിലും ദരിദ്രരെ സഹായിച്ചും അന്നദാനങ്ങള്‍ ചെയ്തും വീരവാണികളാല്‍ ധാര്‍മ്മിക പ്രബുദ്ധതക്കുള്ള ഉദ്‌ബോധനങ്ങള്‍ നല്‍കിയും കല്‍കി ആകുന്ന വിവേകാനന്ദന്‍ ഭാരതത്തില്‍ കൊളുത്തിയ പുത്തനുണര്‍വ്വ് ദേശ വ്യാപകമായി സ്വാതന്ത്ര്യമെന്ന അവകാശത്തിന്റെ മാറ്റൊലി മുഴക്കാന്‍ കാരണമായി. ഇങ്ങനെ വിവിധ രീതികളില്‍ ദൈവത്തെ സേവിച്ചുകൊണ്ടിരുന്ന വിവേകാനന്ദന്‍ അവതാരദൗത്യം പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനുശേഷം വീണ്ടും ഇക്കാലത്ത് കല്‍കിയായി അവതരിച്ചു. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

ഈ പുസ്‌കത്തിലെ ഒന്നാമത്തെ അദ്ധ്യായമായ സൂക്ഷ്മാല്‍ സൂക്ഷ്മത്തിലെ 13-ാം ശ്ലോകത്തിലും 14-ാം ശ്ലോകത്തിലെ ഒന്നും രണ്ടും വരികളിലും ശിവദേവന്‍ തിരിച്ചുവിളിച്ചതിനാലാണ് (നാന്‍ അളൈത്തേന്‍) വിവേകാനന്ദന്‍ തിരിച്ചുപോയതെന്നും, അതിനുശേഷം വീണ്ടും ഇക്കാലത്ത് ദൗത്യം പൂര്‍ത്തിയാക്കുന്നതിനാണ് കല്‍കിയായി അവതരിച്ചതെന്നുമുള്ള ശിവദേവന്റെ ദിവ്യവാണികളെ ഇത്തരുണത്തില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍മാത്രമേ ഈ ശ്ലോകങ്ങളുടെ ശരിയായ അര്‍ത്ഥം വ്യക്തമാകൂ.

യഥാര്‍ത്ഥ ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണത്തില്‍ ഇല്ലാത്തതും ആദിതമിഴ് വിവര്‍ത്തനത്തില്‍ കൂട്ടിച്ചേര്‍ത്തതുമായ ദോഷപരിഹാരങ്ങള്‍ താഴെ കൊടുക്കുന്നു.

6. തോട്രമതും കണ്ടാളും മുന്നൂല്‍തോടം
താമിവര്‍ക്ക് തുടര്‍വ്വതനാല്‍ വീണ്‍തടയും
സിറപ്പുഇലാ ഇവൈത്തീത് വിലഹിവാഴ
സാധകനും കടൈയൂരിന്‍ എല്ലൈയേഹി
7. യേഹിമകന്‍ ആയുസ്സ്മാറിയ ഹോമംഏട്ര്
ഇയമ്പപിന്‍ നവകലശം അട്ടോത്തരശതം
മഹില്‍ച്ചിയതായ് സൂരിമതി ആളംകുടി
മേന്മയതായ് ദര്‍ശനമും അര്‍ച്ചനൈകണ്ട്
8. കണ്ടിടവേ നവകോളിന്‍ ദര്‍ശനങ്കള്‍
കാലൈയിവന്‍ ഇവൈകാണെ തോടംനീങ്കി
വണ്ണമതായ് വാഴ്ന്തിടുവന്‍ ഗുരുവേനിലയായ്
വലംവാഴ്‌വ് എണ്ണംസിദ്ധി സിറപ്പുംമുട്രെ.

തോട്രമതും കണ്ടാളും=ജനിച്ചെങ്കിലും, മുന്നൂല്‍തോടം=പൂര്‍വ്വജന്മദോഷങ്ങള്‍, താമിവര്‍ക്ക്=ഇദ്ദേഹത്തിന്, തുടര്‍വതനാല്‍=തുടര്‍ന്നതിനാല്‍, വീണ്‍തടയും=അനാവശ്യമായ തടസ്സങ്ങളും, സിറപ്പുഇലാ=അശുഭഫലങ്ങളും, ഇവൈത്തീത്=അനിഷ്ടസംഭവങ്ങളുമുണ്ടായി, വിലഹിവാഴ=പരിഹാരങ്ങള്‍ക്കായി, സാധകനും=ഇദ്ദേഹം, കടൈയൂരിന്‍=തൃക്കടയൂര്‍ (തമിഴ്‌നാട്), എല്ലൈയേഹി=സ്ഥലത്ത്‌പോയി, യേഹി=പോയി, ആയുസ്സ്മാറിയ ഹോമംഏട്ര്=മൃത്യുജ്ഞയ ഹോമംചെയ്യുക, ഇയമ്പപിന്‍=അതിനുശേഷം,നവകലശം=ഒമ്പത് കലശത്തില്‍, അട്ടോത്തരതണം=നൂറ്റെട്ട് രൂപവീതം, മഹില്‍ച്ചിയതായ്=സന്തോഷത്തോടെ അര്‍പ്പിക്കണം (നാഡി താളിയോലയുടെ പൂജക്ക്), സൂരിമതി=സൂര്യന്റേയും ചന്ദ്രന്റേയും, സൂരി=സൂര്യന്‍, മതി=ചന്ദ്രന്‍, ആളംകുടി=ആലംകുടി (കുംഭകോണത്തിന് സമീപം), മേന്മയതായ്=മേന്മയോടെ, ദര്‍ശനമും അര്‍ച്ചനൈകണ്ട്=അര്‍ച്ചനചെയ്ത് ദര്‍ശിക്കുക, കണ്ടിടവേ നവകോളിന്‍=നവഗ്രഹക്ഷേത്രം, ദര്‍ശനങ്കള്‍=ദര്‍ശിക്കുക, കാലൈയിവന്‍=അറിയിച്ചപ്രകാരം ഇദ്ദേഹം, ഇവൈകാണെ=ചെയ്യുന്നതോടെ, തോടംനീങ്കി=ദോഷങ്ങള്‍ ഇല്ലാതായി, വണ്ണമതായ്=തീര്‍ച്ചയായും, വാഴ്ന്തിടുവന്‍=ജീവിക്കുക, ഗുരുവേനിലയായ്=സദ്ഗുരുവായി, വലംവാഴ്‌വ്=പരിപൂര്‍ണ്ണ സംതൃപ്തിയോടെ, എണ്ണംസിദ്ധി=ഉദ്ദേശിക്കുന്നത് നേടുന്ന സിദ്ധിയോടെ, സിറപ്പുംമുട്രെ = അവസാനംവരേയും യശസ്സോടെയായിരിക്കും.

ഈ ജന്മമെടുത്തെങ്കിലും (2):6:1:1,2.ഇദ്ദേഹത്തിന്(2):6:2:1.പൂര്‍വ്വജന്മദോഷങ്ങള്‍(2):6:1:3. തുടര്‍ന്നതിനാല്‍(2):6:2:2. അനാവശ്യമായ തടസ്സങ്ങളും(2):6:2:3. അശുഭഫലങ്ങളും(2):6:3:1. അനിഷ്ട സംഭവങ്ങളുമുണ്ടായി (2):6:3:2. പരിഹാരത്തിനുവേണ്ടി(2):6:3:3. സാധകനായ മകന്‍ (2):6:4:1-7:1:1(2). തൃക്കടയൂരില്‍പോയി(2):6:4:2,3. മൃത്യുജ്ഞയഹോമം ചെയ്യണം.(2):7:1:2,3. അതിനുശേഷം(2):7:2:1. ഒന്‍മ്പത് കലശങ്ങളില്‍(2):7:2:2. നൂറ്റെട്ട് രൂപവീതം (2):7:2:3. (നാഡി താളിയോലകളില്‍) സന്തോഷത്തോടെ അര്‍പ്പിക്കണം.(2):7:3:1. സൂര്യചന്ദ്രന്മാരുടെ ക്ഷേത്രവും (2):7:3:2. ആളംകുടിയും(2):7:3:3. ദര്‍ശിച്ച്(2):7:4:1,2. അര്‍ച്ചന ചെയ്യുക.(2):7:4:3. നവഗ്രഹക്ഷേത്രത്തിലും ദര്‍ശനം നടത്തണം.(2):8:1:1,2,3. അറിയിച്ചപ്രകാരം ഇദ്ദേഹം(2):8:2:1. ചെയ്യുന്നതോടെ(2):8:2:2. ദോഷങ്ങള്‍ ഇല്ലാതായി (2):8:2:3. തീര്‍ച്ചയായും (2):8:3:1. സദ്ഗുരുവായി 2):8:3:4.ജീവിച്ച്(2):8:3:2.പരിപൂര്‍ണ്ണസംതൃപ്തിയോടെ,(2):8:4:1. ഉദ്ദേശിക്കുന്നവയെല്ലാം നേടുന്ന സിദ്ധിയോടെ,(2):8:4:2. അവസാനകാലംവരേയും യശസ്സോടെയായിരിക്കും.(2):8:4:3.

 

അദ്ധ്യായം 3: കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മം വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരകാണ്ഡം
ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം

ആകെ ശ്ലോകങ്ങള്‍: 11.
ആകെ വരികള്‍: 44. ആകെ പദങ്ങള്‍: 132
നാഡി താളിയോല വായിച്ച ദിവസം: 02-11-2004.

നാഡിതാളിയോല വായിച്ച നാഡിസെന്റര്‍:
നാഡി റീഡര്‍: Late. എന്‍.ശിവരാജാ, അഗസ്ത്യ മഹാശിവനാഡി ജ്യോതിദ നിലയം, 18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍,
നാഗൈ(ജില്ല), തമിഴ്‌നാട്.

ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍)

 1. അഖിലത്തോര്‍ വിനൈപോറ്റി കാക്കുമയ്യന്‍

അടിതൊഴുത് ദേവിയാന്‍ മകന്‍ശാന്തി

മഹിലുംപടി എനൈകേട്ട അന്‍മ്പുദേവി

മകന്‍തനക്ക് ഗോപകുമാര്‍ പേരുംശൂടി

 1. പേര്‍പിന്നും അഖിലാനന്ദ സ്വാമിയാകി

പേശുംനാള്‍ ദശാവതാര കല്‍കിസൊല്ല

പാര്‍ക്കത്തന്‍ രാമപിന്‍കിരുട്ടിനന്‍ പേരായ്

പണ്‍മ്പണ്ണൈ ശാരദാവേ പേരുംസൊല്ല

 1. സൊല്ലിടവേ നൂലായ്‌വും മുപ്പാണ്‍സൂള്‍സാര്‍വ്

സാട്രരരസന്‍ നങ്കൈയതില്‍ കാരിനന്‍ണ്ട്

നല്ലവര്‍ക്ക് ഈതൂള്‍ക്ക് ഇവയെസാക്ഷി

നായകനും മുന്നൂളില്‍ കുളിര്‍ദേശം

 1. തേയമതില്‍ തുറവിയതായ് മകനുംതോന്‍ട്രി

തിയമ്പമകന്‍ വിവേകാനന്ദന്‍ നാമമോട്

ഉയര്‍വ്വീന്‍ട്രോര്‍ ഇപ്പിറപ്പ് മുന്‍ഗുരുര്‍നാമം

ഉയര്‍മഹനും നല്‍വിതമായ് ഈരൈസേവൈകണ്ട്

 1. കണ്ടിടവേ ഇടൈയിടയേ അഹമുംസില്‍വാര്‍

കാലയിവന്‍ എന്തന്‍സേവൈ മുറൈകാണ

വാണിവനും വിട്ടതിനാല്‍ ഈതൂഴ്‌തോട്രം

വിളമ്പമകന്‍ അണ്ണൈഅഹട് കരുവറൈതന്നില്‍

 1. തണ്ണതിനില്‍ തരിത്തിട്ട നാള്‍മുതലേ

ദിവ്യമായ് ഇരൈആശി മകനുക്കുണ്ട്

കണ്ടാളും മുന്‍നൂലില്‍ തോടംതന്നാള്‍

കാലൈക്ക് മുളുമൈയാശി കിട്ടാത്തടൈ

 1. തടൈതണ്ണാള്‍ ഇടയിടൈയ്യേ കുളപ്പശിന്തൈ

താമിവര്‍ക്ക് ഇവൈത്തീത് നീങ്കിവാഴെ

സാടിടനല്‍ മുന്‍ഇത്‌നൂല്‍ ആശാന്‍ദാനം

സൊല്ലവത് മുക്കനി സുവൈയുംശേര്‍ത്ത്

 1. ശേര്‍ത്ത്മകന്‍ കഴഞ്ചിതനില്‍ ഈര്‍ദീപപ്പൊരുള്‍

സാക്ഷിടവേ ഈര്‍വ്വരണി ഉയര്‍വ്വിന്‍തൂശു

ധരണിയിലെ ഉണ്മയതില്‍ അട്ടോത്തരധനംകൂട്ടി

തെങ്കംനവം കലശമുടന്‍ തനില്‍വൈത്ത്

 1. വൈത്ത്മകന്‍ നൂലോര്‍ക്ക് ഈന്ത്ആശി

വാണ്‍തണക്ക് നവകോളിന്‍ കോട്ടംനാഡി

ശോതിവരര്‍ അര്‍ച്ചനയും ദീപംകണ്ട്

ശൊല്ലിടവേ ശൂള്‍ജ്യോതിര്‍ ലിംഗംതന്നൈ

 1. ലിംഗംതന്നൈ ദര്‍ശിത്ത് നിറൈവണക്കം

ഇവന്‍പിന്നായ് തന്‍തോട്രം നാളതിനില്‍

നല്‍വിതമായ് ഉന്‍വയതിന്‍ ഏലൈതണക്ക്

നായകനും അന്നദാനം ഈന്തിടനല്‍

 1. ഈന്തിടനല്‍ തോടംപല വിലഹിഓടി

ഇവന്‍മുറയായ് ഇരയരുളിന്‍ ആശിയോട്

സുന്ദീരമായ് നല്‍നാമം വയ്യകത്തില്‍

സുതന്‍വാഴ്‌വ് പുകള്‍കീര്‍ത്തി മേലുംമുട്രെ.

 

ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണം

ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍),
മലയാള അര്‍ത്ഥം, പദാനുപദ ഗദ്യവിവര്‍ത്തനം, വിവരണം

1. അഖിലത്തോര്‍ വിനൈപോറ്റി കാക്കുമയ്യന്‍ (3):1:1.
അടിതൊഴുത് ദേവിയാന്‍ മകന്‍ശാന്തി (3):1:2.

അഖിലത്തോര്‍=ലോകത്തിലെ എല്ലാവരുടേയും, വിനൈപോറ്റി=പൂര്‍വ്വജന്മദോഷങ്ങളെ പരിഹരിച്ച്, കാക്കുമയ്യന്‍=സംരക്ഷിക്കുന്ന ഈശ്വരന്‍, അടിതൊഴുത്=നമസ്‌ക്കരിച്ച് (തൊഴുത്), ദേവിയാന്‍=നാം പാര്‍വ്വതിദേവി (പാര്‍വ്വതിദേവിയായ ഞാന്‍), യാന്‍=ഞാന്‍ (നാം), മകന്‍ശാന്തി= മകന്റെ ശാന്തികാണ്ഡത്തെ.

ലോകത്തിലുള്ളവരുടെയെല്ലാം (3):1:1:1. പൂര്‍വ്വജന്മദോഷങ്ങള്‍(3):1:1:2. പരിഹരിച്ച് സംരക്ഷിക്കുന്ന ഈശ്വരനെ (3):1:1:3. വണങ്ങി (3):1:2:1. നാം പാര്‍വ്വതിദേവി! (3):1:2:2. മകന്റെ പൂര്‍വ്വജന്മം (ശാന്തികാണ്ഡം) അറിയിച്ചാലും!(3):1:2:3.

– പാര്‍വ്വതിദേവി

പാര്‍വ്വതിദേവി ശിവദേവനെ വണങ്ങി മകന്റെ പൂര്‍വ്വജന്മത്തെ അറിയിയ്ക്കണമെന്ന് അപേക്ഷിച്ചു.

തുടര്‍ന്നുള്ള ശ്ലോകങ്ങള്‍ ശിവദേവ ദിവ്യവാണികളാകുന്നു.

നാമധേയവും സ്ഥാനവും

1. മഹിലുംപടി എനൈകേട്ട അന്‍മ്പുദേവി (3):1:3.
മകന്‍തനക്ക് ഗോപകുമാര്‍ പേരുംശൂടി (3):1:4.
2. പേര്‍പിന്നും അഖിലാനന്ദ സ്വാമിയാകി (3):2:1.
പേശുംനാള്‍ ദശാവതാര കല്‍കിസൊല്ല (3):2:2.

മഹിലുംപടി=വര്‍ദ്ധിതമായ താല്‍പ്പര്യത്തോടെ, എനൈകേട്ട =എന്നോട് (നമ്മോട്, ശിവദേവനോട്) ചോദിച്ച, അന്‍മ്പ്‌ദേവി=പ്രിയദേവി, മകന്‍തനക്ക്=മകന്റെ, ഗോപകുമാര്‍=ഗോപകുമാര്‍, പേരുംശൂടി=നാമധേയം, പേര്‍പിന്നും=പിന്നീടുള്ള നാമധേയം, അഖിലാനന്ദസ്വാമി=അഖിലാനന്ദ സ്വാമി, ആകി=ആകുന്നു, പേശുംനാള്‍=ഓല വായിക്കുമ്പോള്‍, ദശാവതാര കല്‍കി=ദശമാവതാര കല്‍കി, സൊല്ല=പറയുന്നു, (അറിയിക്കുന്നു, വിളിക്കുന്നു).

വര്‍ദ്ധിത താല്‍പ്പര്യത്തോടെ (3):1:3:1. നമ്മോട് ചോദിച്ച (3):1:3:2. പ്രിയദേവി!(3):1:3:3. മകന്റെ(3):1:4:1. പേര് ഗോപകുമാര്‍ (പ്രാഥമിക നാമധേയം).(3):1:4:2,3. പിന്നീട് അഖിലാനന്ദ സ്വാമിയായി.(3):2:1:1,2,3. ഇതറിയിക്കുമ്പോള്‍(3):2:2:1. ദശമാവതാര കല്‍കി.(3):2:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

താളിയോല വായിയ്ക്കുമ്പോഴുള്ള നാമധേയവും തല്‍സംബന്ധ സ്ഥാനവും മുമ്പുണ്ടായിരുന്ന നാമധേയങ്ങളുമാകുന്നു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചത്.

ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നല്‍കിയ പേര്: ഗോപകുമാര്‍. സന്യാസ നാമധേയമാണ് അഖിലാനന്ദ സ്വാമി. അവതാര നാമധേയം കല്‍കി. ദശമാവതാര സ്ഥാനത്ത് കല്‍കി നിലകൊള്ളുന്നു. കല്‍കി ചരിതത്തെ പാര്‍വ്വതിദേവിയോട് അറിയിക്കുകയാണ് ശിവദേവന്‍.

കല്‍കി എന്ന പേര് ഗസറ്റ് വിജ്ഞാപനത്തിലൂടെ നിയമപ്രാബല്ല്യം വരുത്തിയതിന്റെ വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

കേരള ഗസറ്റ് 1999 ജൂലൈ 6, വോള്യം 44, നമ്പര്‍ 27, പാര്‍ട്ട് 4ല്‍ ഗോപകുമാര്‍ എന്ന ആദ്യത്തെ പേര് മാറ്റി അഖിലാനന്ദസ്വാമി എന്ന പേര് സ്വീകരിച്ചു. വീണ്ടണ്ടും കേരള ഗസറ്റ് 2000 ജനുവരി 11, വോള്യം 45, നമ്പര്‍ 2, പാര്‍ട്ട് 4ല്‍ അഖിലാനന്ദ സ്വാമി എന്ന പേരും മാറ്റി Kalki എ ന്ന പേര് സ്വീകരിച്ചു. ഇനീഷ്യലില്ല, Kalki എന്ന പേര് മാത്രമേയുള്ളൂ. ഇപ്പോഴത്തെ നാമധേയം: Kalki.

മാതാപിതാക്കള്‍

2. പാര്‍ക്കത്തന്‍ രാമപിന്‍കിരുട്ടിനന്‍ പേരായ് (3):2:3:1,2,3.
പണ്‍മ്പണ്ണൈ ശാരദാവേ പേരുംസൊല്ല (3):2:4:1,2,3.

അത്തന്‍=അച്ഛന്‍, രാമപിന്‍ കിരുട്ടിനന്‍=രാമകൃഷ്ണന്‍, രാമപിന്‍=രാമന് ശേഷം, പിന്‍=ശേഷം, കിരുട്ടിനന്‍=കൃഷ്ണന്‍, പണ്‍മ്പണ്ണൈ ശാരദാവേ പേരുംസൊല്ല=അമ്മയുടെ പേര് ശാരദ.

അച്ഛന്റെ പേര് രാമകൃഷ്ണന്‍.(3):2:3. അമ്മയുടെ പേര് ശാരദ.(3):2:4.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിയുടെ അച്ഛന്റെ പേര് രാമകൃഷ്ണന്‍. അമ്മയുടെ പേര് ശാരദ. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

ആദിതമിഴ് ഭാഷയില്‍ കാവ്യാത്മകശൈലി പിന്തുടരുന്നത് കാണാം. രാമകൃഷ്ണന്‍ എന്നതിന് രാമപിന്‍കിരുട്ടിനന്‍ എന്ന് കൊടുത്തതിനെ വിശദമാക്കാം. രാമ എന്നതിന്‌ശേഷം കിരുട്ടിനന്‍ അഥവാ കൃഷ്ണന്‍ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാമകൃഷ്ണന്‍ എന്ന് നേരിട്ടെഴുതിയാല്‍ സങ്കീര്‍ണ്ണതയുണ്ടാകില്ല. ആദിതമിഴ് ഭാഷ ഇതേവിധത്തില്‍ കാവ്യാത്മകശൈലി പുലര്‍ത്തുന്നവയാണ്. പ്രത്യേക പരിശീലനം ലഭിച്ചവര്‍ക്ക്മാത്രമേ ആദിതമിഴ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയൂ. സാധാരണ ഇന്ന് പ്രചാരത്തിലുള്ള തമിഴില്‍ നിന്നും വളരെയധികം വ്യത്യസ്തമാണ് ആദിതമിഴ് ഭാഷ.

3. സൊല്ലിടവേ നൂലായ്‌വും മുപ്പാണ്‍സൂള്‍സാര്‍വ് (3):3:1.

സൊല്ലിടവേ=അറിയിക്കുമ്പോള്‍, നൂലായ്‌വും=നാഡിതാളിയോല, മുപ്പാണ്‍സൂള്‍സാര്‍വ്=മുപ്പത്തിമൂന്ന് വയസ്സ്.

നാഡിതാളിയോല(3):3:1:2. വായിക്കുമ്പോള്‍(3):3:1:1. (കല്‍കിയ്ക്ക്) മുപ്പത്തിമൂന്ന് വയസ്സ്.(3):3:1:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ഈ നാഡിതാളിയോല വായിക്കുമ്പോള്‍ കല്‍കിയ്ക്ക് മുപ്പത്തിമൂന്ന് വയസ്സായി. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

ഇത് നാഡിതാളിയോലയുടെ മറ്റൊരു പ്രത്യേകതയാണ്. ജനന തിയ്യതി കൃത്യമായി എഴുതിയതോടൊപ്പം എത്രാമത്തെ വയസ്സിലാണ് ഓല വായിക്കുകയെന്നതും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഇതെല്ലാം പരിശോധിച്ച് ഉറപ്പ്‌വരുത്തിയെങ്കില്‍ മാത്രമേ വായിക്കുന്ന താളിയോല വിരലടയാളം കൊടുത്ത വ്യക്തിയുടേത് തന്നെയാണെന്ന് തിരിച്ചറിയുവാന്‍ കഴിയൂ. അനേകം താളിയോലകളില്‍നിന്നും വിരലടയാളം നോക്കിവേണം തെരഞ്ഞെടുക്കുവാനും, പേര്, ജനനതിയ്യതി മുതലായ പ്രാഥമിക വിവരങ്ങളില്‍നിന്നും അതാത് വ്യക്തിയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞ് വായിക്കുന്നതിന്റെ ഓഡിയോ സിഡിയോടൊപ്പം നാഡിതാളിയോലയിലെ ശ്ലോകങ്ങള്‍ എഴുതി വാങ്ങുവാനും. 16-11-2004ന് വായിച്ച കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മവും 04-07-2013ന് വായിച്ച രാഷ്ട്രീയകാണ്ഡവും വായിച്ചതിന്റെ വീഡിയോയുമുണ്ട്.

യഥാര്‍ത്ഥ താളിയോല വൈത്തീശ്വരന്‍കോവിലിലെ സൂക്ഷിപ്പ് കേന്ദ്രത്തിലാണുള്ളത്. താളിയോലകളെ അതിന്റെ ഉടമസ്ഥര്‍തന്നെയാണ് സൂക്ഷിക്കാറുള്ളത്. ആവശ്യപ്പെട്ടാല്‍ താളിയോല വായിക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ അതിന്റെ ഉടമസ്ഥര്‍ സമ്മതിക്കുമെന്ന്മാത്രം. പരമ്പരാഗതമായ ആചാരങ്ങള്‍ നിലനിര്‍ത്തിയാണ് താളിയോലകള്‍ സൂക്ഷിക്കുന്നത്. വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകാതെ കര്‍ശനമായ ചിട്ടകളാണ് ഉടമസ്ഥര്‍ ഇക്കാര്യത്തില്‍ പാലിക്കുന്നത്. എങ്കിലും നാഡി താളിയോലകളില്‍ പലവിധത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് നാഡിതാളിയോല നോക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ അവരുടെ താളിയോലയിലുള്ള ഭാവിഫലങ്ങളെ പരിശോധിച്ചുകൊണ്ട് സ്വീകരിക്കുന്നതാകും ഉചിതം. ശരിയായിരിക്കുമെന്ന മുന്‍വിധി പ്രയാസപ്പെടുത്തിയേക്കാം.

3. സാട്രരരസന്‍ നങ്കൈയതില്‍ കാരിനന്‍ണ്ട് (3):3:1:1,2,3.

സാട്രരരസന്‍=വ്യാഴം, നങ്കൈയതില്‍=കന്നിയില്‍, കാരി=ശനി, നന്‍ണ്ട്=കര്‍ക്കിടകത്തില്‍.

ഈ താളിയോല വായിക്കുമ്പോള്‍ വ്യാഴം കന്നിയിലും (3):3:1:1,2. ശനി കര്‍ക്കിടകത്തിലും (3):3:1:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

3. നല്ലവര്‍ക്ക് ഈതൂള്‍ക്ക് ഇവയെസാക്ഷി (3):3:2.

നല്ലവര്‍ക്ക്=ഉത്തമനായ ഇദ്ദേഹത്തിന്റെ, ഈതൂള്‍ക്ക്=ഈ ജന്മത്തിലെ, ഇവയെസാക്ഷി=ഇവയെല്ലാം സാക്ഷിവിവരണം.

ഇദ്ദേഹത്തിന്റെ (കല്‍കിയുടെ) (3):3:3:1. ഈ ജന്മത്തിലെ (3):3:3:2. സാക്ഷി വിവരണങ്ങളാണിവയെല്ലാം.(3):3:3:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിയുടെ ഈ ജന്മത്തിലെ സാക്ഷിവിവരണങ്ങളാണ് ഇതുവരെ അറിയിച്ചതെല്ലാം. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

ആരുടെ നാഡി താളിയോലയാണോ വായിയ്ക്കുന്നത് എന്ന് തിരിച്ചറിയുന്നതിനുള്ള സാക്ഷിവിവരങ്ങളാണ് ഈ അദ്ധ്യായത്തില്‍ ഇതുവരേയും അറിയിച്ചത് എന്നര്‍ത്ഥം.

ഇതിന് വളരെയേറെ പ്രാധാന്യമുണ്ട്. പൂര്‍വ്വജന്മത്തെക്കുറിച്ച് അറിയിക്കുന്നതോടൊപ്പം ഈ ജന്മത്തിലെ പേര്, മാതാപിതാക്കളുടെ പേര് തുടങ്ങിയ വിവരങ്ങളും കൃത്യമായി അറിയിച്ചിട്ടുണ്ടാകും. അതില്‍ ഈ ജന്മത്തിലെ പേരും മറ്റ് പ്രാഥമിക വിവരങ്ങളും അറിയിക്കുമ്പോള്‍ പ്രത്യേകമായി ഇവയെല്ലാം ഈ ജന്മത്തിലേതാണെന്ന് ചേര്‍ത്തിട്ടുമുണ്ടാകും. അതേപ്രകാരം ഇത് ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയുടെ പൂര്‍വ്വജന്മത്തിലെ വിവരങ്ങളാണെന്ന് പൂര്‍വ്വജന്മത്തിലെ പേരും മറ്റ് പ്രാഥമിക കാര്യങ്ങളും സംഭവിച്ച അപരാധങ്ങളും കൃത്യമായി അറിയിച്ചുകൊണ്ട് ചേര്‍ത്തിട്ടുണ്ടാകും. പരിപൂര്‍ണ്ണ വ്യക്തതയോടെയാണ് ശിവദേവന്‍ അറിയിക്കുന്നത് എന്നര്‍ത്ഥം.

ജന്മജന്മാന്തരങ്ങളുടെ കണക്കുകള്‍ ബ്രഹ്മദേവനും ശിവദേവനും വിഷ്ണുദേവനും മാത്രം കൃത്യമായി അറിയും.

Vivekananda Reincarnated as Kalki

വിവേകാനന്ദ പൂര്‍വ്വാവതാരം

3. നായകനും മുന്നൂളില്‍ കുളിര്‍ദേശം (3):3:4.
4. തേയമതില്‍ തുറവിയതായ് മകനുംതോന്‍ട്രി (3):4:1.
തിയമ്പമകന്‍ വിവേകാനന്ദന്‍ നാമമോട് (3):4:2.
നായകനും=കല്‍കിയെ ഉദ്ദേശിച്ചുള്ള സംബോധനാപദം, മുന്നൂളില്‍= പൂര്‍വ്വജന്മത്തില്‍(പൂര്‍വ്വാവതാരത്തില്‍), കുളിര്‍ദേശം=കല്‍ക്കത്ത, തേയമതില്‍=സ്ഥലത്ത്, തുറവിയതായ്=ആത്മീയ ദിവ്യപുരുഷനായി, മകനും തോന്‍ട്രി=മകന്‍ ജനിച്ചു, തിയമ്പമകന്‍ വിവേകാനന്ദന്‍നാമമോട്=മകന്റെ (കല്‍കിയുടെ) നാമധേയം വിവേകാനന്ദന്‍ എന്നായിരുന്നു.

പൂര്‍വ്വജന്മത്തില്‍(3):3:4:1,2. കല്‍ക്കത്തയില്‍(3):3:4:3-4:1:1. ആത്മീയ ദിവ്യപുരുഷനായി (4):4:1:2. മകന്‍ (കല്‍കി) ജനിച്ചു.(4):4:1:3. (ആ ജന്മത്തിലെ കല്‍കിയുടെ) പേര് വിവേകാനന്ദന്‍.(4):4:2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിയുടെ സമീപകാല പൂര്‍വ്വാവതാരത്തില്‍ കല്‍ക്കത്തയിലായിരുന്നു ജനിച്ചത്. കല്‍കിയുടെ അക്കാലത്തെ പേര്: വിവേകാനന്ദന്‍. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.

ചരിത്രപുരുഷനായ വിവേകാനന്ദന്‍ 1863 ജനുവരി 12-ാംന് വിശ്വനാഥ ദത്തന്റേയും ഭുവനേശ്വരിയുടേയും മകനായി നരേന്ദ്രനാഥ ദത്തന്‍ എ ന്ന പേരില്‍ ജനിച്ചു. 1902 ജൂലായ് 4-ാംന് തിരിച്ചുപോയി.

ഹിന്ദുമതമെന്ന വിശേഷണത്തേക്കാള്‍, സനാതന ധര്‍മ്മമെന്ന ജീവിതരീതിയെ ലോകവ്യാപകമായി ശ്രദ്ധിക്കപ്പെടുന്നതിനും അവധാനതയോടെ പഠിക്കേണ്ടതാണെന്ന അറിവ് കൊടുക്കുന്നതിലും സ്വാമി വിവേകാനന്ദന്‍ എന്ന സന്ദേശവാഹകന് നിഷേധിക്കാനാവാത്ത പങ്ക് വഹിക്കുവാന്‍ സാധിച്ചു.
പോയകാല ചെയ്തികളിലെ പോരായ്മകളെ കണ്ടില്ലെന്ന് നടിക്കാതെ അര്‍ത്ഥവത്തായി വിമര്‍ശിക്കുവാനും, വര്‍ത്തമാനകാല ജീവിതത്തെ പാകപ്പെടുത്തുന്നതില്‍ ചെലുത്തേണ്ട സ്വാധീനത്തെക്കുറിച്ച് അവധാനതയോടെ വിലയിരുത്തുന്നതിനും, ഭാവിജീവിതത്തെ പ്രയോജനപ്രദമാക്കുവാന്‍ ആവശ്യമായ പദ്ധതികളെക്കുറിച്ച് ദീര്‍ഘവീക്ഷണത്തോടെ വിശദീകരിക്കുവാനും സ്വജീവിതത്തെ വിനിയോഗിച്ചപ്പോള്‍ വിവേകാനന്ദന്‍ സ്വതന്ത്ര ഭാരതത്തിന്റെ ശില്പികളില്‍ അഗ്രഗണ്യനായിത്തീര്‍ന്നു.

Vivekananda Reincarnated as Kalki

4. ഉയര്‍വിണ്‍റോര്‍ ഇപ്പിറപ്പ് മുന്‍ഗുരുര്‍നാമം (3):4:3.
ഉയര്‍വിണ്‍റോര്‍ ഇപ്പിറപ്പ് മുന്‍ഗുരുര്‍ നാമം=ഈ ജന്മത്തിലെ മാതാപിതാക്കളുടെ പേര് തന്നെയായിരുന്നു പൂര്‍വ്വജന്മത്തിലെ ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേര്.

ഈ ജന്മത്തിലെ മാതാപിതാക്കളുടെ പേര് തന്നെയായിരുന്നു പൂര്‍വ്വജന്മത്തിലെ ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേര്.(3):4:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

കല്‍കിയുടെ ഈ ജന്മത്തിലെ മാതാപിതാക്കളുടെ പേരാകുന്നു പൂര്‍വ്വജന്മത്തില്‍ വിവേകാനന്ദനായിരുന്നപ്പോഴുള്ള ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേര്. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

കല്‍കിയുടെ അച്ഛന്റെ പേര് രാമകൃഷ്ണന്‍. അമ്മയുടെ പേര് ശാരദ. പൂര്‍വ്വജന്മത്തില്‍ വിവേകാനന്ദന്‍ ആയിരുന്നപ്പോഴുള്ള കല്‍കിയുടെ ഗുരുവിന്റെ പേര് ശ്രീ രാമകൃഷ്ണ പരമഹംസര്‍. ഗുരുപത്‌നിയുടെ പേര് ശാരദാ ദേവി.

ശ്രീ എന്നതും പരമഹംസര്‍ എന്നതും ദേവി എന്നതും ബഹുമാനിത സംബോധനാ പദങ്ങളാണ്, പേരല്ല. പേര് മാത്രമാകുമ്പോള്‍ ഈ അവതാരത്തിലെ മാതാപിതാക്കളുടെ പേരാകുന്നു പൂര്‍വ്വാവതാരത്തിലെ ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേര്. രാമകൃഷ്ണനും ശാരദയും. ഈ താരതമ്യം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ്.

ഗുരു സംബന്ധിച്ച കാര്യങ്ങളുടെ നിജസ്ഥിതി അറിയുന്നതിന് കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍ അറിയുവാന്‍ ശ്രമിയ്ക്കുക.

4. ഉയര്‍മഹനും നല്‍വിതമായ് ഈരൈസേവൈകണ്ട് (3):4:4.
5. കണ്ടിടവേ ഇടൈയിടയേ അഹമുംസില്‍വാര്‍ (3):5:1.
കാലയിവന്‍ എന്തന്‍സേവൈ മുറൈകാണ (3):5:2.
വാണിവനും വിട്ടതിനാല്‍ ഈതൂഴ്‌തോട്രം (3):5:3.

ഉയര്‍മഹനും=മഹാത്മാവായ മകന്‍, നല്‍വിതമായ്=വളരെ നല്ല രീതിയില്‍ ഇരൈസേവൈകണ്ട്=ഈശ്വരസേവ ചെയ്തു, കണ്ടിടവേ=എങ്കിലും, ഇടൈയിടേ=ഇടക്കിടയ്ക്ക്, അഹമുംസില്‍ വാര്‍=അഹങ്കരിച്ചിരുന്നു, കാലയിവന്‍=അക്കാലത്ത് ഇദ്ദേഹം, എന്തന്‍സേവ=നമ്മുടെ സേവ (എന്റെ സേവ, ദേവകാര്യം അഥവാ ദേവങ്കലേയ്ക്കുള്ള ഔദ്യോഗിക നിര്‍വ്വഹണം), മുറൈകാണ വാണിവനും വിട്ടതിനാല്‍ ഈതൂഴ്‌തോട്രം=പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനാ ല്‍ (വീണ്ടും) ഈ ജന്മം.

മഹാത്മാവായ മകന്‍ (കല്‍കി) (3):4:4:1. (പൂര്‍വ്വജന്മത്തില്‍) വളരെ നല്ലരീതിയില്‍(3):4:4:2. ഈശ്വരസേവ ചെയ്തിരുന്നുവെങ്കിലും(3):4:4:3-5:1:1. ഇടക്കിടക്ക്(3):5:1:2. അഹങ്കരിച്ചിരുന്നു.(3):5:1:3. അക്കാലത്ത് ഇദ്ദേഹം (3):5:2:1. നമ്മുടെ സേവ (ദേവങ്കലേയ്ക്കുള്ള ഔദ്യോഗിക നിര്‍വ്വഹണം) (3):5:2:2.
പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനാല്‍ (3):5:2:3-5:3:1,2. (വീണ്ടും) ഈ ജന്മമെടുത്തു.(3):5:3:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

പൂര്‍വ്വാവതാരത്തില്‍ കല്‍കി വിവേകാനന്ദനായിരുന്നപ്പോള്‍ വളരെ നല്ല രീതിയില്‍ ഈശ്വര സേവ ചെയ്തിരുന്നു. ദേവകാര്യാര്‍ത്ഥമുള്ള ഔദ്യോഗിക നിര്‍വ്വഹണം പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനു ശേഷം വീണ്ടും അവതാരദൗത്യം പൂര്‍ത്തിയാക്കുന്നതിനാണ് ഈ കാലത്ത് കല്‍കിയായി അവതരിച്ചത്.

വിവേകാനന്ദനായിരുന്നപ്പോള്‍ ഇടക്കിടക്ക് അഹങ്കരിച്ചിരുന്നു. ലോകത്തിലുള്ളവര്‍ക്ക്, പ്രത്യേകിച്ച് ഭാരതീയര്‍ക്ക്, പ്രാധാന്യമേറെയുള്ള കല്‍കിയുടെ സമീപകാല പൂര്‍വ്വാവതാരത്തെക്കുറിച്ച് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

ഒന്നാമത്തെ അദ്ധ്യായമായ മഹാശിവനാഡി സൂക്ഷ്മാല്‍ സൂക്ഷ്മത്തിലെ 13-ാം ശ്ലോകത്തിലും 14-ാം ശ്ലോകത്തിലെ ഒന്നും രണ്ടും വരികളിലും ശിവദേവന്‍ തിരിച്ചുവിളിച്ചതിനാലാണ് (നാന്‍ അളൈത്തേന്‍) വിവേകാനന്ദന്‍ തിരിച്ചുപോയതെന്നും, അതിനുശേഷം വീണ്ടും ഇക്കാലത്ത് ദൗത്യം പൂര്‍ത്തിയാക്കുന്നതിനാണ് കല്‍കിയായി അവതരിച്ചതെന്നുമുള്ള ശിവദേവന്റെ ദിവ്യവാണികളെ ഇത്തരുണത്തില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ മാത്രമേ ഈ ശ്ലോകങ്ങളുടെ ശരിയായ അര്‍ത്ഥം വ്യക്തമാകൂ.

നമ്മുടെ സേവ (എന്തന്‍സേവ) പൂര്‍ത്തിയാക്കാതെ തിരിച്ചുപോയി എന്ന ശിവദേവ ദിവ്യവാണികള്‍ക്ക് ഔദ്യോഗിക പ്രാധാന്യമുണ്ട്.

സങ്കല്‍പ്പമല്ല ദേവകാര്യമെന്ന തിരിച്ചറിവ്!!

തത്വം അറിയുന്നതിനുവേണ്ടി ഋഷിമാര്‍ രൂപകല്‍പ്പന ചെയ്ത കഥാപാത്രങ്ങളല്ല ദേവകാര്യം അഥവാ ദേവവര്‍ഗ്ഗമെന്ന തിരിച്ചറിവ്!!

ജ്യോതിര്‍മണ്ഡല പ്രകാശസ്വരൂപ ബ്രഹ്മലോക ശിവലോക വിഷ്ണുലോകങ്ങളില്‍ യഥാക്രമം ജനിതകാധികാര സര്‍വ്വാധികാര സംരക്ഷണാധികാര സമുന്നത സ്ഥാനാധികാരങ്ങളില്‍ നിലകൊള്ളുന്നതാകുന്നു ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ ദേവവര്‍ഗ്ഗമെന്ന തിരിച്ചറിവ്!!

5. വിളമ്പമകന്‍ അണ്ണൈഅഹട് കരുവറൈതന്നില്‍ (3):5:4.
6. തണ്ണതിനില്‍ തരിത്തിട്ട നാള്‍മുതലേ (3):6:1.
ദിവ്യമായ് ഇരൈആശി മകനുക്കുണ്ട് 3):6:2.

വിളമ്പമകന്‍=മകന്(കല്‍കി), അണ്ണൈഅഹട് കരുവറൈതന്നില്‍ തണ്ണതിനില്‍ തരിത്തിട്ട നാള്‍മുതലേ=അമ്മയുടെ ഗര്‍ഭാശയത്തില്‍ പ്രവേശിച്ച് രൂപംകൊള്ളുന്നത് മുതല്‍ക്ക് തന്നെ, കരുവറൈതന്നില്‍=ഗര്‍ഭാശയത്തില്‍, തണ്ണതിനില്‍=അപ്രകാരം, തരിത്തിട്ടനാള്‍മുതലേ=പ്രവേശിച്ച് രൂപംകൊള്ളുമ്പോഴേ, ദിവ്യമായ്=ദിവ്യമായ, ഇരൈആശി=ഈശ്വരാനുഗ്രഹം, മകനുക്കുണ്ട്=മകനുണ്ട് (കല്‍കിയ്ക്കുണ്ട്).

മകന്‍ (കല്‍കി)(3):5:4:1. (ഈ ജന്മത്തില്‍) അമ്മയുടെ ഗര്‍ഭാശയത്തില്‍ പ്രവേശിച്ച് രുപംകൊള്ളുമ്പോഴേ (3):5:4:2,3-6:1:1,2,3. ദിവ്യമായി(3):6:2:1. ഈശ്വരാനുഗ്രഹം(3):6:2:2.
മകനുണ്ട് (കല്‍കിയ്ക്കുണ്ട്).(3):6:2:3-6:3:1.

-സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

യഥാര്‍ത്ഥ ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണത്തില്‍ ഇല്ലാത്തതും ആദിതമിഴ് വിവര്‍ത്തനത്തില്‍ കൂട്ടിച്ചേര്‍ത്തതുമായ ദോഷപരിഹാരങ്ങള്‍ താഴെ കൊടുക്കുന്നു.

6. കണ്ടാളും മുന്‍നൂലില്‍ തോടംതന്നാള്‍ (3):6:3.
കാലൈക്ക് മുളുമൈയാശി കിട്ടാത്തടൈ (3):6:4.
7. തടൈതണ്ണാള്‍ ഇടയിടൈയ്യേ കുളപ്പശിന്തൈ
താമിവര്‍ക്ക് ഇവൈത്തീത് നീങ്കിവാഴെ
സാടിടനല്‍ മുന്‍ഇത്‌നൂല്‍ ആശാന്‍ദാനം
സൊല്ലവത് മുക്കനി സുവൈയുംശേര്‍ത്ത്
8. ശേര്‍ത്ത്മകന്‍ കഴഞ്ചിതനില്‍ ഈര്‍ദീപപ്പൊരുള്‍
സാക്ഷിടവേ ഈര്‍വ്വരണി ഉയര്‍വ്വിന്‍തൂശു
ധരണിയിലെ ഉണ്മയതില്‍ അട്ടോത്തരധനംകൂട്ടി
തെങ്കംനവം കലശമുടന്‍ തനില്‍വൈത്ത്
9. വൈത്ത്മകന്‍ നൂലോര്‍ക്ക് ഈന്ത്ആശി
വാണ്‍തണക്ക് നവകോളിന്‍ കോട്ടംനാഡി
ശോതിവരര്‍ അര്‍ച്ചനയും ദീപംകണ്ട്
ശൊല്ലിടവേ ശൂള്‍ജ്യോതിര്‍ ലിംഗംതന്നൈ
10. ലിംഗംതന്നൈ ദര്‍ശിത്ത് നിറൈവണക്കം
ഇവന്‍പിന്നായ് തന്‍തോട്രം നാളതിനില്‍
നല്‍വിതമായ് ഉന്‍വയതിന്‍ ഏലൈതണക്ക്
നായകനും അന്നദാനം ഈന്തിടനല്‍
11. ഈന്തിടനല്‍ തോടംപല വിലഹിഓടി
ഇവന്‍മുറയായ് ഇരയരുളിന്‍ ആശിയോട്
സുന്ദീരമായ് നല്‍നാമം വയ്യകത്തില്‍
സുതന്‍വാഴ്‌വ് പുകള്‍കീര്‍ത്തി മേലുംമുട്രെ.

കണ്ടാളും=എങ്കിലും(എന്നിരുന്നാലും),മുന്‍നൂലില്‍=പൂര്‍വ്വജന്മത്തിലെ, തോടംതന്നാള്‍=ദോഷങ്ങളാല്‍, കാലൈക്ക്=ഇദ്ദേഹത്തിന്, മുളുമൈയാശി=പൂര്‍ണ്ണാനുഗ്രഹം, കിട്ടാത്തടൈ =ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടായിരുന്നു, തടൈതണ്ണാള്‍=തടസ്സങ്ങള്‍ കാരണം, ഇടയിടൈയ്യേ=ഇടക്കിടയ്ക്ക്, കുളപ്പശിന്തൈ=ചിന്താകുഴപ്പങ്ങള്‍, താമിവര്‍ക്ക്=ഇദ്ദേഹത്തിന്റെ, ഇവൈയ്ത്തീത്=ഇത്തരം ദോഷങ്ങള്‍, നീങ്കിവാഴെ=പരിഹരിക്കുന്നതിന്, സാടിടനല്‍ മുന്‍ഇത്‌നൂല്‍ ആശാന്‍ദാനം=ആദ്യമായി ഈ നാഡി താളിയോലയെ പൂജിക്കണം, സൊല്ലവത്=അറിയിക്കുന്നപ്രകാരം, മുക്കനി=മൂന്ന് വിധത്തിലുള്ള പഴങ്ങള്‍ (മാങ്ങ, പഴം, ചക്ക), സുവൈയുംശേര്‍ത്ത്=ഷഡ്‌രസങ്ങള്‍, ശേര്‍ത്ത്=ചേര്‍ത്ത്, മകന്‍=മകന്‍, കഴഞ്ചിതനില്‍ ഈര്‍ദീപപ്പൊരുള്‍ സാക്ഷിടവേ ഈര്‍വ്വരണി ഉയര്‍വ്വിന്‍തൂശു=രണ്ട് വെള്ളിവിളക്കുകളും ദമ്പതികള്‍ക്കുള്ള വസ്ത്രങ്ങളും, ധരണിയിലെ ഉണ്മയതില്‍ അട്ടോത്തരധനംകൂട്ടി തെങ്കംനവം കലശമുടന്‍ തനില്‍വൈത്ത്=ഒമ്പത് കലശത്തില്‍ ഒമ്പത് തേങ്ങയും 108 രൂപവീതവും, അട്ടോത്തരധനം= നൂറ്റെട്ട് രൂപ, വൈത്ത്മകന്‍=ചേര്‍ത്ത് മകന്‍, നൂലോര്‍ക്ക്=നാഡിതാളിയോലയെ, ഈന്ത്ആശി=പ്രാര്‍ത്ഥിച്ച് അനുഗ്രഹംനേടുക, വാണ്‍തണക്ക് നവകോളിന്‍ കോട്ടംനാഡി=നവഗ്രഹക്ഷേത്രത്തില്‍ പോയി, നവകോളിന്‍ കോട്ടം=നവഗ്രഹക്ഷേത്രം, ശോതിവരര്‍ അര്‍ച്ചനയും=അര്‍ച്ചന ചെയ്ത്, ദീപംകണ്ട്=ദീപത്തെ ദര്‍ശിക്കുക, ശൊല്ലിടവേ=അറിയിക്കുന്നപ്രകാരം, ശൂള്‍ജ്യോതിര്‍=മൂന്ന് ജ്യോതിര്‍ ലിംഗങ്ങള്‍, ലിംഗം തന്നൈ ദര്‍ശിത്ത് നിറൈവണക്കം=ജ്യോതിര്‍ലിംഗത്തെ ദര്‍ശിച്ച് വണങ്ങുക, ഇവന്‍പിന്നായ്=ഇദ്ദേഹം പിന്നീട്, തന്‍തോട്രം നാളതിനില്‍=സ്വന്തം ജന്മദിനത്തില്‍, നല്‍വിതമായ് =നല്ലരീതിയില്‍, ഉന്‍വയതിന്‍=നിന്റെ വയസ്സിന്റെയത്രയും, ഏലൈതണക്ക്=പാവങ്ങള്‍ക്ക്, നായകനും=നായകനും (കല്‍കി), അന്നദാനം ഈന്തിടനല്‍=അന്നദാനം ചെയ്യുക, ഈന്തിടനല്‍=ഇങ്ങനെ ചെയ്യുന്നതോടെ, തോടംപല വിലഹിഓടി=പലവിധത്തിലുമുള്ള ദോഷങ്ങളെല്ലാം ഇല്ലാതാകും, ഇവന്‍മുറയായ്=ഇദ്ദേഹത്തിന് ക്രമപ്രകാരം, ഇരയരുളിന്‍ആശിയോട്=ദൈവീകാനുഗ്രഹവും ദിവ്യവാണികളും, സുന്ദീരമായ്=ശോഭനമായി (മനോഹരമായി), നല്‍നാമം=പേരും പെരുമയും,വയ്യകത്തില്‍=ഭൂമിയില്‍, സുതന്‍വാഴ്‌വ്=നല്ല ജീവിതവും, പുകള്‍കീര്‍ത്തി=അസാമാന്യ കീര്‍ത്തിയും, മേലുംമുട്രെ=അവസാനംവരേയും ഉണ്ടായിരിക്കും, മുട്രെ= അവസാനം(പൂര്‍ത്തീകരണം).

പൂര്‍വ്വജന്മദോഷങ്ങളാല്‍(3):6:3:2,3. പൂര്‍ണ്ണാനുഗ്രഹം ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടായിരുന്നു.(3):6:4:1,2,3. തടസ്സങ്ങളാല്‍(3):7:1:1. ഇടക്കിടക്ക്(3):7:1:2. ചിന്താകുഴപ്പങ്ങളുണ്ടായി.(3):7:1:3. ഇദ്ദേഹത്തിന്റെ(3):7:2:1. ഇത്തരം ദോഷങ്ങള്‍(3):7:2:2. ഇല്ലാതാകുന്നതിന് (3):7:2:3. ആദ്യമായി ഈ നാഡിതാളിയോലയെ പൂജിക്കണം.(3):7:3:1,2,3. അറിയിക്കുന്നപ്രകാരം (3):7:4:1. മൂന്ന് വിധത്തിലുള്ള പഴങ്ങളും(3):7:4:2. ഷഡ്‌രസങ്ങളും ചേര്‍ത്ത്(3):7:4:3-8:1:1(1). മകന്‍(3):8:1:1(2). രണ്ട് വെള്ളിവിളക്കുകളും(3):8:1:2,3. ദമ്പതികള്‍ക്കുള്ള വസ്ത്രങ്ങളും(3):8:2:1,2,3. ഒന്‍മ്പത് കലശങ്ങളില്‍ ഒന്‍മ്പത് തേങ്ങയും നൂറ്റെട്ട് രൂപയുംചേര്‍ത്ത്(3):8:3:1,2,3-8:4:1,2,3-9:1:1(1). മകന്‍(3):9:1:1(2). നാഡിതാളിയോലയില്‍ അര്‍പ്പിച്ച്(3):9:1:2. പ്രാര്‍ത്ഥിച്ച് അനുഗ്രഹം നേടുക. (3):9:1:3. നവഗ്രഹക്ഷേത്രത്തില്‍ പോയി(3):9:2:1,2,3. അര്‍ച്ചനചെയ്ത് (3):9:3:1,2. ദീപം ദര്‍ശിക്കുക.(3):9:3:3. അറിയിക്കുന്നപ്രകാരം(3):9:4:1. മൂന്ന് ജ്യോതിര്‍ലിംഗങ്ങള്‍(3):9:4:2,3-10:1:1. ദര്‍ശിച്ച്(3):10:1:2.വണങ്ങുക.(3):10:1:3. പിന്നീട് ഇദ്ദേഹം(3):10:2:1. സ്വന്തം ജന്മനാളില്‍(3):10:2:2,3. നല്ലരീതിയില്‍(3):10:3:1. നിന്റെ വയസ്സിന്റെയത്രയും(3):10:3:2. പാവങ്ങള്‍ക്ക്(3):10:3:3. നായകനും (3):10:4:1. അന്നദാനം(3):10:4:2. ചെയ്യണം.(3):10:4:3. ഇങ്ങനെ ചെയ്യുന്നതിനാല്‍(3):11:1:1. പലവിധത്തിലുമുള്ള ദോഷങ്ങളെല്ലാം(3):11:1:2. ഇല്ലാതാകും.(3):11:1:3. ഇദ്ദേഹത്തിന് ക്രമപ്രകാരം(3):11:2:1. ദൈവീകമായ ദിവ്യവാണികളാലും അനുഗ്രഹത്താലും(3):11:2:2,3. മനോഹരമായി(3):11:3:1. പ്രസിദ്ധിയോടെ(3):11:3:2. ഭൂമിയില്‍(3):11:3:3. നല്ല ജീവിതവും (3):11:4:1. അത്യുന്നതമായി അസാമാന്യ കീര്‍ത്തിയും അവസാനംവരേയും ഉണ്ടായിരിക്കും.(3):11:4:2,3. $

അദ്ധ്യായം 4: കല്‍കിയുടെ കൗശികനാഡി വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരകാണ്ഡം. കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷിയുടെ ദിവ്യവാണികള്‍.

 

ആകെ ശ്ലോകങ്ങള്‍: 11.
ആകെ വരികള്‍: 44. ആകെ പദങ്ങള്‍: 132.
നാഡി താളിയോല വായിച്ച ദിവസം: 02-11-2004.

നാഡിതാളിയോല വായിച്ച നാഡിസെന്റര്‍:
നാഡി റീഡര്‍: എന്‍.ശിവരാജാ
അഗസ്ത്യ മഹാശിവനാഡി ജ്യോതിദ നിലയം
18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍,
നാഗൈ(ജില്ല), തമിഴ്‌നാട്.

 

ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍)

 1. ഉലഹനെയ്ത്തും ഊഴകട്രി കാക്കുമയ്യന്‍

ഉയര്‍വാണ അടിപോട്രി മകന്‍ശാന്തി

നലംപിറവേ ഉറൈത്തിടുവാന്‍ കൗശികന്‍യാന്‍

നായകര്‍ക്ക് കല്‍കിയേ ഇതുനാള്‍നാമം

 1. നാമംമുന്‍ സാക്ഷിയോട് മുന്‍ശൊല്ലി

നായകനും നൂലറിവാന്‍ മുപ്പാണ്‍ശൂല്‍സാര്‍

തീമൈയിലാ അരശന്‍കന്നി മുടവന്‍വയല്‍

താനിവനിന്‍ ഈദൂല്‍ക്ക് ഇവയെസാക്ഷി

 1. സാക്ഷിപട മുന്‍നൂല്‍ വങ്കദേയം

സാധകനും വിവേകാനന്ദന്‍ നാമംശൂടി

കാക്ഷിപടൈ ഗുരുഗുരുപത്‌നിയും ഈന്‍ട്രോര്‍നാമം

സാധകനും ഇവ്വാറായ് വാഴുംകാലം

 1. കാലമതില്‍ നല്‍മതിപ്പ് ഗൗരവങ്കള്‍

കാലയിവന്‍ ഏഴൈകള്‍ക്കും ഉദവിപല്‍വാര്‍

നലമുടനെ ശെയ്ത്‌മേ ഇരൈന്‍സേവൈ

നായകനും ഇടൈവിട്ട് ശെന്‍ട്രതനാല്‍

 1. ശെന്‍ട്രതനാല്‍ ഇതുപിറപ്പും അഖിലാനന്ദസ്വാമി

സാധകനും ഇരൈവഴിയേ ഉപദേശംപല്‍വാര്‍

വിന്നമിലാ കണ്ടിടുവാന്‍ ഗോപകുമാറു

ഉയര്‍വ്വ്തടൈ മുന്‍പിറപ്പ് സില്‍പാപം

 1. പാവമതും താനറിയാ കണ്ടതനാല്‍

ബാലകര്‍ക്ക് ഇടൈയിടയേ കുഴപ്പംപല്‍വാര്‍

നവലീലയില്‍ വിലഹിയേ നലംകാണ

നായകനും ഏര്‍ക്കനലം കാലയോര്‍ദീപം

 1. ദീപംകണ്ട് ഇതുനൂലില്‍ ദാനമീവായ്

തിയമ്പവേ കനിപുട്പം സുഗന്ധംഇനിപ്പ്

ശെപ്പനല്‍ ശൂലാണ്‍പെണ്‍ അണിയുംതൂശ്

സാക്ഷിടവേ സഹത്രത്തട്ട് തണംകൂട്ടി

 1. ധനംകൂട്ടി നൂലോര്‍ക്ക് ഈന്ത്ആശി

തിയമ്പപിന്‍ സൂരിമതി എല്ലൈയേഹി

വാണിവനും ദശത്തിന്‍നീര്‍ അര്‍ച്ചനൈതാന്‍

വിലമ്പപിന്‍ പട്ടീസ് വരംനാഡി

 1. നാഡിമകന്‍ ശൂലിനുക്ക് അര്‍ച്ചനൈദീപം

നവിലപിന്‍ ആലംകുടി അരശന്‍എല്ലൈയ്

പാടിടനല്‍ കണ്ണായിരം ഉടയവര്‍ക്ക്

ബാലകനും അര്‍ച്ചനയും കണ്ടിടവേ

 1. കണ്ടിടവേ മകന്‍പൊരുട്ട് ഇത്‌നൂല്‍ആശാന്‍അറിന്ത

കുവനല്‍ ഷഡാക്ഷരത്തിന്‍ മന്തിരംതന്നൈ

വണ്ണമതായ് തകിട്ടിന്‍കീരി മണ്ഡലമീരായ്

വിലമ്പവേ ദിനമീര്‍വേലായ് നൂട്രെട്ട്ഉരുവും

 1. ഉരുമേലായ് ശപിത്തിട്ടൈ രക്ഷൈതന്നൈ

ഉയര്‍മഹനും ഇരുള്‍വൈത്ത് വണങ്കിടവേ

സിറപ്പുടനെ വാഴ്‌വിരുക്ക് കടൈനാളും

ശെയമാകും സുഖവാഴ്‌വ് സിറപ്പ്മുട്രെ.

വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരകാണ്ഡം
വിശ്വാമിത്ര മഹര്‍ഷിയുടെ ദിവ്യവാണികള്‍

1. ഉലഹനെയ്ത്തും ഊഴകട്രി കാക്കുമയ്യന്‍ (4):1:1.
ഉയര്‍വാണ അടിപോട്രി മകന്‍ശാന്തി (4):1:2.
നലംപിറവേ ഉറൈത്തിടുവാന്‍ കൗശികന്‍യാന്‍ (4):1:3.

ഉലഹനെയ്ത്തും=ലോകത്തില്‍, ഊഴകട്രി=പൂര്‍വ്വജന്മപാപങ്ങള്‍ പരിഹരിച്ച്, കാക്കുമയ്യന്‍=സംരക്ഷിക്കുന്ന ഈശ്വരനെ, ഉയര്‍വാണ=അത്യുച്ചസ്ഥിതിയില്‍, അടിപോട്രി=വണങ്ങി, മകന്‍ ശാന്തി=മകന്റെ ശാന്തികാണ്ഡം (പൂര്‍വ്വജന്മകാണ്ഡം), നലംപിറവേ=നന്മക്കുവേണ്ടി, ഉറൈത്തിടുവാന്‍=അറിയിക്കുന്നത്, കൗശികന്‍യാന്‍=ഞാന്‍ (നാം) കൗശികന്‍ (വിശ്വാമിത്ര മഹര്‍ഷി), യാന്‍=ഞാന്‍ (നാം).

ലോകത്തിലെ(4):1:1:1. പൂര്‍വ്വജന്മദോഷങ്ങളെല്ലാം പരിഹരിച്ച്(4):1:1:2. സംരക്ഷിക്കുന്ന ഈശ്വരനെ(4):1:1:3. അത്യുച്ചസ്ഥിതിയില്‍(4):1:2:1. വന്ദിച്ച്(4):1:2:2. മകന്റെ (കല്‍കിയുടെ) ശാന്തികാണ്ഡം (പൂര്‍വ്വജന്മകാണ്ഡം)(4):1:2:3. നന്മയ്ക്ക് വേണ്ടി(4):1:3:1. അറിയിക്കുന്നത്: (4):1:3:2. നാം, കൗശികന്‍.(4):1:3:3.

– കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി

Kalki says original photos Agastya Vishvamitra etc not available

അഗസ്ത്യ മഹര്‍ഷി, കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി തുടങ്ങിയ ഋഷിമാരുടെ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ ലഭ്യമല്ല.

– കല്‍കി

വിശ്വാമിത്രനെ കൗശികന്‍ എന്നും വിളിക്കാറുണ്ട്. പ്രാരംഭത്തില്‍ വിശ്വാമിത്രന്‍ ദേവങ്കലേയ്ക്ക് വന്ദിയ്ക്കുന്നു. ലോകത്തിലുള്ളവരുടെയെല്ലാം നന്മയ്ക്ക് വേണ്ടിയാണ് മകന്റെ (കല്‍കിയുടെ) പൂര്‍വ്വജന്മത്തെക്കുറിച്ച്, നാം, കൗശികന്‍ അറിയിക്കുന്നത്. ആമുഖമായി വിശ്വാമിത്ര മഹര്‍ഷി അറിയിച്ചു.
ആദ്യം തന്നെക്കുറിച്ച്, തന്റെ തന്നെ പേര് അറിയിച്ച് ഔദ്യോഗിക സ്ഥിരീകരണം വരുത്തി, ആരാണ് വിവരങ്ങള്‍ അറിയിയ്ക്കുന്നത് എന്ന് ഉറപ്പ് വരുത്തി, കല്‍കിയുടെ പൂര്‍വ്വജന്മ വൃത്താന്തങ്ങള്‍ ആരംഭിയ്ക്കുകയാണ് കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി.

1. നായകര്‍ക്ക് കല്‍കിയേ ഇതുനാള്‍നാമം (4):1:4.
2. നാമംമുന്‍ സാക്ഷിയോട് മുന്‍ശൊല്ലി (4):2:1.

നായകര്‍ക്ക്=നായകന്(ഇദ്ദേഹത്തിന്), കല്‍കിയേ ഇതുനാള്‍നാമം=ഈ കാലത്തെ പേര് കല്‍കി, നാമംമുന്‍ സാക്ഷിയോട് മുന്‍ശൊല്ലി=സാക്ഷി വിവരണത്തിനായി പേര് ആദ്യമറിയിച്ചു.

നായകന്റെ(4):1:4:1. ഈ കാലത്തെ നാമധേയം കല്‍കി (Kalki). (4):1:4:2,3. സാക്ഷി വിവരണത്തിനായി ആരംഭത്തില്‍ പേര് അറിയിച്ചു.(4):2:1,2,3.

– കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി

ആരുടെ താളിയോലയാണോ വായിയ്ക്കുന്നത് ആ വ്യക്തിയുടെ താളിയോല വായിയ്ക്കുമ്പോഴുള്ള പേര് : കല്‍കി. താളിയോല തിരിച്ചറിയുന്നതിനുള്ള സാക്ഷിവിവരണത്തിനാണ് ആരംഭത്തില്‍ പേര് അറിയിക്കുന്നത്. കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി അറിയിച്ചു.

2. നായകനും നൂലറിവാന്‍ മുപ്പാണ്‍ശൂല്‍സാര്‍ (4):2:2.
തീമൈയിലാ അരശന്‍കന്നി മുടവന്‍വയല്‍ (4):2:3.
താനിവനിന്‍ ഈദൂല്‍ക്ക് ഇവയെസാക്ഷി (4):2:4.

നായകര്‍ക്ക്=നായകന്(കല്‍കിയ്ക്ക്), നൂലറിവാന്‍=നാഡിതാളിയോല വായിക്കുമ്പോള്‍, മുപ്പാണ്‍ശൂല്‍സാര്‍=33 വയസ്സ്, തീമൈയിലാ= മേന്മയോടെ, അരശന്‍=വ്യാഴം, കന്നി=കന്നിയില്‍, മുടവന്‍=ശനി, വയല്‍=കര്‍ക്കിടകത്തില്‍, താനിവനിന്‍=ഇദ്ദേഹത്തിന്റെ, ഈദൂല്‍ക്ക് ഇവയെസാക്ഷി=ഇതെല്ലാം ഈ ജന്മത്തിലെ സാക്ഷി വിവരങ്ങളാണ്, ഈദൂല്‍ക്ക്=ഈ ജന്മത്തിലെ.

കല്‍കിയ്ക്ക്(4):2:2:1. നാഡിതാളിയോല വായിക്കുമ്പോള്‍(4):2:2:2. മുപ്പത്തിമൂന്ന് വയസ്സ്.(4):2:2:3. മേന്മയോടെ(4):2:3:1. ഗുരു കന്നിയിലും(4):2:3:2. ശനി കര്‍ക്കിടകത്തിലും.(4):2:3:3. ഇദ്ദേഹത്തിന്റെ (4):2:4:1. ഈ ജന്മത്തിലെ (4):2:4:2. സാക്ഷിവിവരണങ്ങളാണ് ഇവയെല്ലാം.(4):2:4:3.

– കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി

ഈ താളിയോല വായിക്കുമ്പോള്‍ കല്‍കിയ്ക്ക് മുപ്പത്തിമൂന്ന് വയസ്സ്. ഗുരു കന്നിയിലും ശനി കര്‍ക്കിടകത്തിലും. പേരും വയസ്സും അറിയിച്ചത് കല്‍കിയുടെ ഈ ജന്മത്തിലെ സാക്ഷിവിവരണത്തിനാണ്. കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി വിശദീകരിച്ചു.

Vivekananda Reincarnated as Kalki

3. സാക്ഷിപട മുന്‍നൂല്‍ വങ്കദേയം (4):3:1.
സാധകനും വിവേകാനന്ദന്‍ നാമംശൂടി (4):3:2.

സാക്ഷിപട=വിശ്വവിഖ്യാതമായ, മുന്‍നൂല്‍=പൂര്‍വ്വജന്മം, വങ്കദേയം=വങ്കദേശത്തില്‍ (ബംഗാള്‍), സാധകനും=സാധകനും (ആരുടെ താളിയോലയാണോ വായിയ്ക്കുന്നത് ആ വ്യക്തിയുടെ – കല്‍കിയുടെ) , വിവേകാനന്ദന്‍ നാമംശൂടി=പേര് വിവേകാനന്ദന്‍.

(കല്‍കിയുടെ) വിശ്വവിഖ്യാതമായ (4):3:1:1. പൂര്‍വ്വജന്മം(4):3:1:2. വംഗദേശത്തില്‍ അഥവാ ബംഗാളിലായിരുന്നു.(4):3:1:3. ഇപ്പോള്‍ ആരുടെ താളിയോലയാണോ
വായിയ്ക്കുന്നത് ആ വ്യക്തിയുടെ (കല്‍കിയുടെ അക്കാലത്തെ) പേര് വിവേകാനന്ദന്‍.(4):3:2:1,2,3.

– കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി

കല്‍കിയുടെ വിശ്വവിഖ്യാത പൂര്‍വ്വജന്മം ബംഗാളിലായിരുന്നു. കല്‍കിയുടെ ആ ജന്മത്തിലെ പേര് വിവേകാനന്ദന്‍ എന്നായിരുന്നു. കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി അറിയിച്ചു. ബംഗാള്‍ മുമ്പ് വംഗദേശം എന്നറിയപ്പെട്ടിരുന്നു.

Vivekananda Reincarnated as Kalki

3. കാക്ഷിപടൈ ഗുരുഗുരുപത്‌നിയും ഈന്‍ട്രോര്‍നാമം (4):3:3.

കാക്ഷിപടൈ=പ്രസിദ്ധരായ, ഗുരുഗുരുപത്‌നിയും =ഗുരുവിനും ഗുരുപത്‌നിക്കും, ഈന്‍ട്രോര്‍നാമം=ഇപ്പോഴത്തെ മാതാപിതാക്കളുടെ പേരായിരുന്നു.
പ്രസിദ്ധരായ(4):3:3:1. ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേരാകുന്നു ഈ ജന്മത്തിലെ മാതാപിതാക്കളുടെയും (രാമകൃഷ്ണന്‍-ശാരദ) പേര്.
(ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാദേവിയും). (4):3:3:2,3.

– കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി

കല്‍കിയുടെ പൂര്‍വ്വാവതാരത്തില്‍ വിവേകാനന്ദനായിരുന്നപ്പോഴുള്ള ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേരാകുന്നു ഇപ്പോഴത്തെ മാതാപിതാക്കളുടെ പേര്. കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി അറിയിച്ചു. ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാ ദേവിയുമായിരുന്നു അക്കാലത്തെ ഗുരുവും ഗുരുപത്‌നിയും. കല്‍കിയുടെ അച്ഛന്റെ പേര് രാമകൃഷ്ണന്‍. അമ്മയുടെ പേര് ശാരദ.

ബഹുമാനിത സംബോധനാ പദങ്ങളായ ശ്രീ എന്നതും പരമഹംസര്‍ എന്നതും മാറ്റിയാല്‍ രാമകൃഷ്ണന്‍ എന്ന പേര് മാത്രമാകുന്നു. ദേവി എന്ന സംബോധനാ പദത്തെ മാറ്റിയാല്‍ ശാരദ എന്ന പേര് മാത്രമാകുന്നു. ഈ ജന്മത്തിലെ മാതാപിതാക്കളുടെ പേര് തന്നെയാകുന്നു വിവേകാനന്ദ പൂര്‍വ്വജന്മത്തിലെ ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേര്. പ്രസ്തുത ഗുരുവും ഗുരു പത്‌നിയും ഈ ജന്മത്തില്‍ മാതാപിതാക്കളായി പുനര്‍ജ്ജനിച്ചു എന്നല്ലായെന്നത് പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്.

എല്ലാവരുടേയും പരമഗുരു ജ്യോതിര്‍മണ്ഡല പ്രകാശസ്വരൂപ സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ മാത്രമാകുന്നു. മനുഷ്യര്‍ക്കോ ഈ ഭൂമിയിലെ ഏതെങ്കിലും ജീവി വര്‍ഗ്ഗങ്ങള്‍ക്കോ ഗുരുവാകുന്നതിനുള്ള സ്ഥാനാധികാരവും സര്‍വ്വജ്ഞത്വവും അനുവദിച്ചിട്ടില്ല.

ആരുടെയെങ്കിലും ഏതെങ്കിലും കാര്യം പറയാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍, തുറന്ന് പറയുക, അതേ അറിയൂ, എല്ലാം അറിയില്ല എന്ന്. എല്ലാം അറിയുന്നുണ്ടെന്ന് സ്വയം അഭിനയിക്കാതിരിക്കുക. എല്ലാമറിയുന്നുവെന്ന് കൂടെയുള്ള സംഘങ്ങളെക്കൊണ്ട് പാടിപുകഴ്ത്തി ഭക്തരെ ആകര്‍ഷിയ്ക്കുന്ന ചതിക്കുഴി ഒരുക്കുന്നതില്‍ നിന്നും സ്വയം പിന്മാറുന്നത് എത്രയും നേരത്തേയോ അത്രയും നല്ലത്.

ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുള്ള ചില വ്യായാമമുറകള്‍ വെച്ച് സ്വയം ഗുരുവാണെന്നും സദ്ഗരുവാണെന്നും മറ്റുമുള്ള അഭിനയവും ചൂഷണവും നിര്‍ത്തുന്നതാണ് എല്ലാവര്‍ക്കും നല്ലത്. സ്‌നേഹത്തിന്റേയും വാത്സല്യത്തിന്റേയും മൊത്തക്കച്ചവടവും നിര്‍ത്തുന്നതാണ് എല്ലാവര്‍ക്കും നല്ലത്.

ഭക്തരുടെ ശ്രദ്ധയ്ക്ക്: തനിയ്ക്ക് അഭിരുചിയുള്ള, ഉയര്‍ന്ന വരുമാനത്തോടെ തൊഴില്‍ ലഭിയ്ക്കുന്ന മേഖല തെരഞ്ഞെടുത്ത് പഠനത്തിലൂടെ തൊഴില്‍ ഉറപ്പിയ്ക്കുക. ജോലി ചെയ്യുക. അതാത് സ്ഥാനപ്രകാരമുള്ള (അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി, ജോലി ചെയ്യുന്ന സ്ഥാനം, ഭാര്യ, കുട്ടികള്‍ തുടങ്ങിയ) സ്വന്തം ഉത്തരവാദിത്തങ്ങള്‍ കൃത്യമായി മറ്റൊന്നും പ്രതീക്ഷിയ്ക്കാതെ ആത്മാര്‍ത്ഥമായി ചെയ്യുക. ദേവങ്കലേയ്ക്കുള്ള സ്മരണ നിര്‍ബന്ധം, വാഹനത്തിന് ഇന്ധനം ആവശ്യമായതുപോലെ. ദേവങ്കല്‍ നിന്നും അനുവദിയ്ക്കുന്ന അനുഗ്രഹവും സംരക്ഷണവുമാകുന്നു ജീവന്റെ മേല്‍ഗതിയ്ക്കും ജീവിതത്തിനും അടിസ്ഥാനം എന്നറിഞ്ഞ് സ്വയം നന്ദിയോടെ നിന്ദിയ്ക്കാതിരിയ്ക്കല്‍ വന്ദിയ്ക്കല്‍ എന്ന നിയമത്തെ അനുസരിയ്ക്കുക. നിത്യവും മന്ത്രം (ഓം ശ്രീ ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ നമ) ജപിയ്ക്കുക. കൃത്യതയോടെയുള്ള ക്ഷേത്ര ദര്‍ശനം നിര്‍ബന്ധം. ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടി ദേവങ്കലേയ്ക്കുള്ള പ്രാര്‍ത്ഥന നിരന്തരം തുടരുക. വ്യക്തികളെ വ്യക്തികളായി തന്നെ തിരിച്ചറിഞ്ഞ് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തുക, കുറേ അപകടങ്ങള്‍ ഒഴിവാക്കാം. രാജ്യത്തിന് പ്രയോജനം ചെയ്യുന്ന കാര്യങ്ങളില്‍ ഗവണ്‍മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിയ്ക്കുക. ജീവിതാവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി പരസ്പര സഹകരണത്തോടെ ജീവിയ്ക്കുക. ആദ്ധ്യാത്മികതയുടെ പേരില്‍ കൂട്ടം കൂടി വഴിതെറ്റാതിരിയ്ക്കുക. ഭക്തി സ്വയം അനുസരിയ്‌ക്കേണ്ടത് മാത്രമാകുന്നു, മറ്റൊരാളെ ബോധ്യപ്പെടുത്തേണ്ടതോ ആഘോഷിക്കാനുള്ളതോ അല്ലെന്ന് തിരിച്ചറിയുക.

എല്ലായ്‌പ്പോഴും നല്ല മനുഷ്യരാവുക. പരസ്പരം സഹിച്ചും ക്ഷമിച്ചും സഹകരിച്ചും ജീവിയ്ക്കുന്ന നല്ല മനുഷ്യരാവുക. അതായിരിയ്ക്കണം തീരുമാനം. അത് മാത്രമാകുന്നു ജീവന്റെ മേല്‍ഗതിയ്ക്ക് സഹായിയ്ക്കുന്നത്. നിങ്ങള്‍ ആരാണെന്നതിനേക്കാള്‍, നല്ല മനുഷ്യനാണോ എന്നതിനാണ് പ്രാധാന്യം. ആരുടേയും ആളാവാതിരിയ്ക്കുക.

Kalki says to be a good man

നിങ്ങള്‍ ആരാണെന്നതിനേക്കാള്‍,
നല്ല മനുഷ്യനാണോ എന്നതിനാണ് പ്രാധാന്യം.

– കല്‍കി

 

3. സാധകനും ഇവ്വാറായ് വാഴുംകാലം (4):3:4.
4. കാലമതില്‍ നല്‍മതിപ്പ് ഗൗരവങ്കള്‍ (4):4:1.
കാലയിവന്‍ ഏഴൈകള്‍ക്കും ഉദവിപല്‍വാര്‍ (4):4:2.
നലമുടനെ ശെയ്ത്‌മേ ഇരൈന്‍സേവൈ (4):4:3.
നായകനും ഇടൈവിട്ട് ശെന്‍ട്രതനാല്‍ (4):4:4.
5. ശെന്‍ട്രതനാല്‍ ഇതുപിറപ്പും അഖിലാനന്ദസ്വാമി (4):5:1.
സാധകനും ഇരൈവഴിയേ ഉപദേശംപല്‍വാര്‍ (4):5:2.
വിന്നമിലാ കണ്ടിടുവാന്‍ ഗോപകുമാറു (4):5:3.
ഉയര്‍വ്വ്തടൈ മുന്‍പിറപ്പ് സില്‍പാപം (4):5:4.
6. പാവമതും താനറിയാ കണ്ടതനാല്‍ (4):6:1.
ബാലകര്‍ക്ക് ഇടൈയിടയേ കുഴപ്പംപല്‍വാര്‍ (4):6:2.

സാധകനും=സാധകനും (ആരുടെ താളിയോലയാണോ വായിക്കുന്നത് ആ വ്യക്തിയുടെ-കല്‍കിയുടെ), ഇവ്വാറായ്=ഇപ്രകാരം, വാഴുംകാലം=ജീവിക്കുന്ന കാലത്ത്, കാലമതില്‍=അക്കാലത്ത്, നല്‍മതിപ്പ് ഗൗരവങ്കള്‍=നല്ല പേരും പെരുമയും ഉന്നതസ്ഥാനീയതയും ഉണ്ടായിരുന്നു, കാലയിവന്‍ =അക്കാലത്ത് ഇദ്ദേഹം, ഏഴൈകള്‍ക്കും=പാവപ്പെട്ടവര്‍ക്ക്, ഉദവിപല്‍വാര്‍=സഹായങ്ങള്‍ ചെയ്തു, നലമുടനെ=നന്മയോടെ, ശെയ്ത്‌മേ= ചെയ്തിരുന്നു, ഇരൈന്‍സേവൈ=ഈശ്വരസേവ, നായകനും=നായകനും (വിവേകാനന്ദന്‍), ഇടൈവിട്ട് ശെന്‍ട്രതനാല്‍=പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനാല്‍, ശെന്‍ട്രതനാല്‍=തിരിച്ചുപോയതിനാല്‍ (വീണ്ടും), ഇതുപിറപ്പ് അഖിലാനന്ദ സ്വാമി=ഈ ജന്മത്തില്‍ അഖിലാനന്ദസ്വാമിയായി, സാധകനും=സാധകനും (കല്‍കി), ഇരൈവഴിയേ=ഈശ്വരമാര്‍ഗ്ഗത്തില്‍, ഉപദേശംപല്‍വാര്‍=വിവിധങ്ങളായ ഉപദേശങ്ങള്‍ നല്‍കുന്നു, വിന്നമിലാ=ഭിന്നമല്ലായെന്ന്, കണ്ടിടുവാന്‍=അറിയുക, ഗോപകുമാറു=ഗോപകുമാര്‍, ഉയര്‍വ്വ്തടൈ=അത്യുന്നതസ്ഥിതിക്ക് തടസ്സങ്ങളുണ്ടായി, ഉയര്‍വ്വ്=അത്യുന്നതസ്ഥിതിക്ക്, തടൈ=തടസ്സങ്ങള്‍ വന്ന്, മുന്‍പിറപ്പ്=പൂര്‍വ്വജന്മത്തിലെ, സില്‍പാപം=നിസ്സാരമായ പാപങ്ങളാല്‍, പാവമതും=ഈ പാപങ്ങള്‍, താനറിയാ=സ്വയമറിയാതെ, കണ്ടതനാല്‍=ചെയ്തതാണെങ്കിലും, ബാലകര്‍ക്ക്=കുമാരന് (കല്‍കിയ്ക്ക്), ഇടൈയിടയേ=ഇടക്കിടക്ക്, കുഴപ്പംപല്‍വാര്‍=പലവിധത്തിലുള്ള പ്രയാസങ്ങളുമുണ്ടായി.

Vivekananda Reincarnated as Kalki

വിവേകാനന്ദനും(4):3:4:1. ഇപ്രകാരം(4):3:4:2. വാഴുകയായിരുന്നു.(4):3:4:3. അക്കാലത്ത് (4):4:1:1. നല്ല പേരും പെരുമയും (4):4:1:2. ഉന്നതസ്ഥാനീയതയും ഉണ്ടായിരുന്നു.(4):4:1:3. അക്കാലത്ത് ഇദ്ദേഹം (4):4:2:1. പാവപ്പെട്ടവരെ (4):4:2:2. സഹായിച്ചിരുന്നു.(4):4:2:3. നന്മയോടെ (4):4:3:1. ഈശ്വരസേവ ചെയ്തുകൊണ്ടിരിക്കേ (4):4:3:2,3. വിവേകാനന്ദന്‍ (4):4:4:1. പൂര്‍ത്തിയാക്കാതെ(4):4:4:2. തിരിച്ചുപോയതിനാല്‍(4):4:4:3-5:1:1. അഖിലാനന്ദ സ്വാമിയായി(4):5:1:3. ഈ ജന്മത്തിലും(4):5:1:2.
വിവേകാനന്ദന്‍ ആകുന്ന കല്‍കി(4):5:2:1. ഈശ്വര മാര്‍ഗ്ഗത്തില്‍(4):5:2:1. വിവിധങ്ങളായ ഉപദേശങ്ങള്‍ നല്‍കുന്നു.(4):5:2:3. ഗോപകുമാര്‍(4):5:3:3.
ഭിന്നമല്ലെന്ന്(4):5:3:1. അറിയുക.(4):5:3:2. പൂര്‍വ്വജന്മത്തില്‍(4):5:4:2. സ്വയം അറിയാതെ ചെയ്ത(4):6:1:2,3. നിസ്സാരമായ പാപങ്ങളാല്‍ (4):5:4:3-(4):6:1:1. അത്യുന്നതസ്ഥിതിക്ക്(4):5:4:1(1). തടസ്സങ്ങള്‍വന്ന്(4):5:4:1(2). കല്‍കിയ്ക്ക്(4):6:2:1. ഇടക്കിടക്ക്(4):6:2:2. (ഈ ജന്മത്തില്‍) പലവിധത്തിലുള്ള പ്രയാസങ്ങളുമുണ്ടായി. (4):6:2:3.

– കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി

ഈ അദ്ധ്യായത്തിലെ ഒന്നാം ശ്ലോകത്തിന്റെ നാലാമത്തെ വരിയിലെ മുന്ന് പദങ്ങള്‍ വീതമുള്ള ശ്ലോകത്തില്‍ ആരുടെ താളിയോലയാണോ വായിയ്ക്കുന്നത് ആ വ്യക്തിയുടെ ഇപ്പോഴത്തെ ഔദ്യോഗിക നാമധേയം കല്‍കി [നായകര്‍ക്ക് കല്‍കിയേ ഇതുനാള്‍നാമം (4):1:4. പേജ് 119] എന്നാകുന്നുവെന്ന് കൃത്യമായി കൗശിക മഹര്‍ഷി അറിയിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി ഗോപകുമാര്‍ എന്നും അഖിലാനന്ദസ്വാമി എന്നും മുമ്പുണ്ടായിരുന്ന രണ്ട് പേരുകളും തുടര്‍ന്ന് അറിയയ്ക്കുകയാണ്.

വിവേകാനന്ദ സ്വാമി എന്നതിന്റെ തുടര്‍ച്ചയാണ് അഖിലാനന്ദ സ്വാമി എന്ന് കൗശിക മഹര്‍ഷി വെളിപ്പെടുത്തുന്നു. ഗോപകുമാര്‍ എന്നതും ഭിന്നമല്ല എന്ന്കൂടി ഉള്‍പ്പെടുത്തുന്നതോടെ അവതാര ദൗത്യത്തിലെ മൂന്ന് ഘടനയിലുള്ള പ്രവര്‍ത്തന രീതിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് കൗശിക മഹര്‍ഷി. ആയതില്‍ പൂര്‍ണ്ണ ഔദ്യോഗിക നിര്‍വ്വഹണം കല്‍കി എന്ന ഔദ്യോഗിക നാമധേയപ്രകാരം പൂര്‍ത്തീകരിച്ചുകൊണ്ടിരിയ്ക്കുന്നു.

(കേരള ഗസറ്റ് 1999 ജൂലൈ 6, വോള്യം 44, നമ്പര്‍ 27, പാര്‍ട്ട് 4ല്‍ ഗോപകുമാര്‍ എന്ന ആദ്യത്തെ പേര് മാറ്റി അഖിലാനന്ദസ്വാമി എന്ന പേര് സ്വീകരിച്ചു. വീണ്ടും കേരള ഗസറ്റ് 2000 ജനുവരി 11, വോള്യം 45, നമ്പര്‍ 2, പാര്‍ട്ട് 4ല്‍ അഖിലാനന്ദ സ്വാമി എന്ന പേരും മാറ്റി Kalki എന്ന പേര് സ്വീകരിച്ചു. ഇനീഷ്യലില്ല, Kalki എന്ന പേര് മാത്രമേയുള്ളൂ. ഇപ്പോഴത്തെ നാമധേയം: Kalki.).

സമീപകാല പൂര്‍വ്വജന്മത്തില്‍ വിവേകാനന്ദനായിരുന്നപ്പോള്‍ കല്‍കി വളരെ നല്ല രീതിയില്‍ ദേവങ്കലേയ്ക്കുള്ള ഔദ്യോഗിക നിര്‍വ്വഹണങ്ങള്‍ (ഈശ്വരസേവ) ഗൗരവത്തോടെ ചെയ്തിരുന്നെങ്കിലും പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനാല്‍ ഈ ജന്മം.

ഈ ജന്മത്തില്‍ ഇപ്പോഴും ഭക്തര്‍ക്ക് ഈശ്വരീയമായ ഉപദേശങ്ങളും അനുഗ്രഹങ്ങളും നല്‍കി ഈശ്വരസേവ ചെയ്തുകൊണ്ടിരിക്കുന്നു.

കല്‍കി പൂര്‍വ്വജന്മത്തില്‍ വിവേകാനന്ദന്‍ ആയിരുന്നപ്പോള്‍ സ്വയം അറിയാതെ ചെയ്ത നിസ്സാരമായ പാപങ്ങളാല്‍ ഈ അവതാരത്തില്‍ കല്‍കിയ്ക്ക് ധാരാളം പ്രയാസങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി അറിയിച്ചു.

സ്വയം അറിയാതെ ചെയ്ത നിസ്സാര പാപങ്ങളാല്‍ എന്ന പ്രയോഗത്തിന് വളരെയധികം അര്‍ത്ഥവ്യാപ്തിയുണ്ട്. അത്രമാത്രം സൂക്ഷ്മമാണ് കണക്കെടുപ്പുകള്‍ എന്നര്‍ത്ഥം. ഒന്നും വിട്ടുപോകുന്നില്ല. കൃത്യമായി എല്ലാം ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്, മനുഷ്യര്‍ക്ക് അറിയില്ലെങ്കിലും. ദേവങ്കല്‍ നിന്നും ആര്‍ക്കും യാതൊന്നും മറച്ചുവെയ്ക്കുവാന്‍ കഴിയില്ല.

ദേവങ്കലേയ്ക്കുള്ള ഔദ്യോഗിക നിര്‍വ്വഹണത്തിന് ശ്രീരാമനായും ശ്രീകൃഷ്ണനായും വിവേകാനന്ദനായും ഇപ്പോള്‍ കല്‍കിയായും വന്ന മഹാത്മാവിനുപോലും കര്‍മ്മകാണ്ഡത്തെക്കുറിച്ചുള്ള പരിശോധനയില്‍ യാതൊരു കിഴിവുമില്ല എന്നിരിയ്‌ക്കേ സാധാരണ ജീവന്മാര്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതുണ്ടെന്ന് എടുത്ത് പറയുകയാണ് വിശ്വാമിത്രന്‍ എന്ന കൗശിക മഹര്‍ഷി.

യഥാര്‍ത്ഥ ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണത്തില്‍ ഇല്ലാത്തതും ആദിതമിഴ് വിവര്‍ത്തനത്തില്‍ കൂട്ടിച്ചേര്‍ത്തതുമായ ദോഷപരിഹാരങ്ങള്‍ താഴെ കൊടുക്കുന്നു.

6. നവലീലയില്‍ വിലഹിയേ നലംകാണ (4):6:3.
നായകനും ഏര്‍ക്കനലം കാലയോര്‍ദീപം (4):6:4.
7. ദീപംകണ്ട് ഇതുനൂലില്‍ ദാനമീവായ്
തിയമ്പവേ കനിപുട്പം സുഗന്ധംഇനിപ്പ്
ശെപ്പനല്‍ ശൂലാണ്‍പെണ്‍ അണിയുംതൂശ്
സാക്ഷിടവേ സഹത്രത്തട്ട് തണംകൂട്ടി
8. ധനംകൂട്ടി നൂലോര്‍ക്ക് ഈന്ത്ആശി
തിയമ്പപിന്‍ സൂരിമതി എല്ലൈയേഹി
വാണിവനും ദശത്തിന്‍നീര്‍ അര്‍ച്ചനൈതാന്‍
വിലമ്പപിന്‍ പട്ടീസ് വരംനാഡി
9. നാഡിമകന്‍ ശൂലിനുക്ക് അര്‍ച്ചനൈദീപം
നവിലപിന്‍ ആലംകുടി അരശന്‍എല്ലൈയ്
പാടിടനല്‍ കണ്ണായിരം ഉടയവര്‍ക്ക്
ബാലകനും അര്‍ച്ചനയും കണ്ടിടവേ
10. കണ്ടിടവേ മകന്‍പൊരുട്ട് ഇത്‌നൂല്‍ആശാന്‍അറിന്ത
കുവനല്‍ ഷഡാക്ഷരത്തിന്‍ മന്തിരംതന്നൈ
വണ്ണമതായ് തകിട്ടിന്‍കീരി മണ്ഡലമീരായ്
വിലമ്പവേ ദിനമീര്‍വേലായ് നൂട്രെട്ട്ഉരുവും
11. ഉരുമേലായ് ശപിത്തിട്ടൈ രക്ഷൈതന്നൈ
ഉയര്‍മഹനും ഇരുള്‍വൈത്ത് വണങ്കിടവേ
സിറപ്പുടനെ വാഴ്‌വിരുക്ക് കടൈനാളും
ശെയമാകും സുഖവാഴ്‌വ് സിറപ്പ്മുട്രെ.

നവലീലയില്‍=പുതിയലീലയില്‍ (പുതിയ ദൗത്യത്തില്‍), വിലഹിയേ=ഇവ ബാധിക്കാതെ ഇല്ലാതായി, നലംകാണ= നന്മയുണ്ടാകുന്നതിന്, നായകനും=നായകനും (കല്‍കി), ഏര്‍ക്കനലം=ചെയ്യുക, കാലയോര്‍ദീപം= ദീപദര്‍ശനം, ദീപം കണ്ട്=ദീപത്തെദര്‍ശിച്ച്, ഇത്‌നൂലില്‍=ഈ നാഡിതാളിയോലയില്‍, ദാനമീവായ്=ദാനംചെയ്യുക, തിയമ്പവേ=പ്രസ്തുത സമയം, കനിപുട്പം=പുഷ്പങ്ങളും പഴങ്ങളും, സുഗന്ധംഇനിപ്പ്=തേനും പലഹാരങ്ങളും, ശെപ്പനല്‍=നന്മക്കുവേണ്ടി അറിയിക്കുന്നത്, ശൂലാണ്‍പെണ്‍ അണിയുംതൂശ്=മൂന്ന് ദമ്പതികള്‍ക്കുള്ള വസ്ത്രങ്ങള്‍, സാക്ഷിടവേ സഹത്രത്തട്ട്തണം കൂട്ടി=1008 രൂപയും ചേര്‍ത്ത്, തണം കൂട്ടി=രൂപയും ചേര്‍ത്ത്, നൂലോര്‍ക്ക്=നാഡിതാളിയോലയില്‍, ഈന്ത്ആശി=അര്‍പ്പിക്കുക, തിയമ്പപിന്‍=അതിനുശേഷം, സൂരിമതി എല്ലൈയേഹി=സൂര്യന്റേയും ചന്ദ്രന്റേയും അമ്പലത്തില്‍ പോയി (കുംഭകോണത്തിന് അടുത്ത്), സൂരി=സൂര്യന്‍, മതി=ചന്ദ്രന്‍, എല്ലൈ=സ്ഥലത്ത്, യേഹി=പോയി, വാണിവനും=ഇദ്ദേഹം, ദശത്തിന്‍നീര്‍=പന്ത്രണ്ട് തരം, അര്‍ച്ചനൈതാന്‍=അര്‍ച്ചനകള്‍ ചെയ്യുക, വിലമ്പപിന്‍=അതിനുശേഷം, പട്ടീസ്‌വരം=പട്ടീശ്വരം(കുംഭകോണത്തിനടുത്ത്), നാഡിമകന്‍=നാഡിതാളിയോല ആരുടേതാണോ ആ മകന്‍(കല്‍കി), ശൂലിനുക്ക്=മൂന്ന് പേര്‍ക്ക് (ശിവന്‍, പാര്‍വ്വതി, ഗണപതി), നവിലപിന്‍=അതിനുശേഷം, ആലംകുടി അരശന്‍ എല്ലൈയ്=ആലംകുടി എന്ന സ്ഥലത്തെ വ്യാഴഅമ്പലത്തില്‍ (കുംഭകോണത്തിന് സമീപം), അരശന്‍=വ്യാഴം(ഗുരു), എല്ലൈയ്=സ്ഥലത്തെ, പാടിടനല്‍ കണ്ണായിരം ഉടയവര്‍ക്ക്=അമ്പല സങ്കല്‍പ്പത്തിന്റെ പേര്, ബാലകനും=ബാലനും (കല്‍കി), അര്‍ച്ചനയും=അര്‍ച്ചനകള്‍, കണ്ടിടവേ=ചെയ്യുക, മകന്‍പൊരുട്ട് ഇത്‌നൂല്‍ ആശാന്‍ അറിന്ത=ആരുടെ നാഡിതാളിയോലയാണോ വായിക്കുന്നത് ആ മകന്‌വേണ്ടി, കുവനല്‍=അറിയിക്കുന്നത്, ഷഡാക്ഷരത്തിന്‍ മന്തിരംതന്നൈ=ഷഡാക്ഷരമന്ത്രം, വണ്ണമതായ്= തീര്‍ച്ചയായും, തകിട്ടിന്‍കീരി=ചെമ്പ്തകിടില്‍ എഴുതി, മണ്ഡലമീരായ്=96 ദിവസങ്ങള്‍, വിലമ്പവേ=അറിയിക്കുന്നപ്രകാരം, ദിനമീര്‍വേലായ്=നിത്യവും രണ്ട്പ്രാവശ്യം, നൂട്രെട്ട് ഉരുവും=നൂറ്റെട്ട് ഉരുവും, ഉരുവുംമേലായ്=അതില്‍ കൂടുതലും, ശപിത്തിട്ടൈ=ജപിച്ച, രക്ഷൈതന്നൈ=ഏലസ്, ഉയര്‍മഹനും=മകനും, ഇരുള്‍വൈത്ത് വണങ്കിടവേ=പൂജാമുറിയില്‍ സൂക്ഷിക്കുക, സിറപ്പുടനെ വാഴ്‌വിരുക്ക്=ശുഭഫലങ്ങള്‍പ്രദാനം ചെയ്യുന്ന നല്ല ജീവിതമുണ്ട്, കടൈനാളും=അവസാനംവരേയും, ശെയമാകും=വിജയകരമായ, സുഖവാഴ്‌വ്=ഐശ്വര്യമുള്ള ജീവിതം, സിറപ്പ് മുട്രെ=അവസാനംവരേയും നല്ലരീതിയില്‍ ഉണ്ടായിരിക്കും.

നവലീലയില്‍(4):6:3:1. ഇവ ബാധിക്കാതെ ഇല്ലാതായി(4):6:3:2. നന്മയുണ്ടാകുന്നതിന്(4):6:3:3. നായകനും(4):6:4:1. ദീപദര്‍ശനം ചെയ്യുക.(4):6:4:2,3. ദീപത്തെ ദര്‍ശിച്ച്(4):6:4:2,3-7:1:1. ഈ നാഡിതാളിയോലക്ക് ദാനമായി(4):7:1:2,3. ഇപ്പോള്‍ത്തന്നെ (4):7:2:1. പുഷ്പങ്ങളും പഴങ്ങളും തേനും(4):7:2:2,3. മൂന്ന് ദമ്പതികള്‍ക്കുള്ള വസ്ത്രങ്ങളും(4):7:3:1,2,3. ആയിരത്തിഎട്ട് രൂപയും ചേര്‍ത്ത്(4):7:4:1,2,3-8:1:1. നാഡിതാളിയോലക്ക് അര്‍പ്പിച്ച്(4):8:1:2. പ്രാര്‍ത്ഥിച്ച് അനുഗ്രഹംനേടുക.(4):8:1:3. അതിനുശേഷം(4):8:2:1.സൂര്യ-ചന്ദ്രഅമ്പലത്തില്‍ പോയി(4):8:2:2,3. ഇദ്ദേഹം (4):8:3:1. പന്ത്രണ്ട് അര്‍ച്ചനകള്‍ ചെയ്യുക.(4):8:3:2,3. അതിനുശേഷം(4):8:4:1. പട്ടീശ്വരത്ത് (4):8:4:2,3(1). നാഡിതാളിയോലയുടെ അധികാരിയായ മകന്‍ (4):8:4:3(2)-9:1:1. മൂന്ന് വിധത്തിലുള്ള അര്‍ച്ചനകള്‍ചെയ്ത് (ശിവനും പാര്‍വ്വതിക്കും ഗണപതിക്കും) ദീപദര്‍ശനം ചെയ്യുക.(4):9:1:2,3. അതിനുശേഷം(4):9:2:1. ആലംകുടിയിലെ വ്യാഴ അമ്പലത്തിലെ പാടിടനല്‍ കണ്ണായിരം ഉടയവര്‍ക്ക്(4):9:2:2,3-9:3:1,2,3. കുമാരനും (4):9:4:1. അര്‍ച്ചന ചെയ്യുക.(4):9:4:2,3-10:1:1. മകനു വേണ്ടി(4):10:1:2. ഷഡാക്ഷരമന്ത്രത്തെ(4):10:1:3-2:1,2,3. തീര്‍ച്ചയായും(4):10:3:1. ചെമ്പ്തകിടില്‍ എഴുതി(4):10:3:2. തൊണ്ണൂറ്റിആറ് ദിവസം(4):10:3:3. അറിയിക്കുന്നപ്രകാരം(4):10:4:1. നിത്യവും രണ്ട്‌നേരം(4):10:4:2. നൂറ്റെട്ട് ഉരുവും അതില്‍കൂടുതലും(4):10:4:3-11:1:1. ജപി ച്ച(4):11:1:2. ഏലസ്(4):11:1:3. മകനും(4):11:2:1. പൂജാമുറിയില്‍ സൂക്ഷിക്കുക.(4):11:2:2,3. അവസാനകാലംവരേയും(4):11:3:3. ശുഭഫലങ്ങള്‍ പ്രദാനംചെയ്യുന്ന നല്ല ജീവിതമുണ്ട്.(4):11:3:1,2. വിജയകരമായ(4):11:4:1. ഐശ്വര്യമുള്ള ജീവിതം(4):11:4:2. അവസാനംവരേയും നല്ലരീതിയിലുണ്ടായിരിക്കും.(4):11:4:3.

ദേവവര്‍ഗ്ഗത്തിന്റെ കൃത്യതയും നിയമങ്ങളും അറിയുന്നതിന് 1/3/2020-ാം നമ്പര്‍ ആയി രജിസ്റ്റര്‍ ചെയ്ത കല്‍കിയുടെ ഒസ്യത്തിലെ 23ഉം 24ഉം വകുപ്പുകളില്‍ കൊടുത്ത കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍ (https://www.kalkipuri.com/rules-ml/) വായിയ്ക്കുക.

അദ്ധ്യായം 5: 1970 ഏപ്രില്‍ 4ന് ജനിച്ച് 7 ദിവസം മാത്രം ജീവിച്ച ശ്രീമതിയുടെ സഹോദരന്‍ 1971 ഡിസംബര്‍ 14ന് പുനര്‍ജ്ജനിച്ചതിന്റെ ചരിത്രപരമായ തെളിവുകള്‍.
ശ്രീമതിയുടെ അഗസ്ത്യ നാഡി മൂന്നാം കാണ്ഡം.

 

2013 ആഗസ്ത് 2ന് എന്‍. ശിവരാജയുടെ നാഡി ഓഫീസില്‍ വെച്ച് (അഗസ്ത്യ മഹാശിവനാഡി ജ്യോതിദ നിലയം, 18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍, നാഗൈ(ജില്ല), തമിഴ്‌നാട്.). പ്രസ്തുത നാഡി താളിയോല വായിച്ചത് റിക്കോര്‍ഡ് ചെയ്ത വിഡിയോ യൂട്യൂബിലും ഫേസ്ബുക്കിലും അപ്ലോഡ് ചെയ്തത് കാണുക.

1. https://www.youtube.com/watch?v=uDuOAewfOKc
2. https://www.facebook.com/1666124707004246/videos/561217937800744/

മേല്‍ക്കൊടുത്ത വീഡിയോപ്രകാരം, ഈ അദ്ധ്യായത്തില്‍ ആകെയുള്ള 9 ശ്ലോകങ്ങളില്‍ നിന്നും ഈ പുസ്തകത്തിലേയ്ക്ക് ആവശ്യമുള്ള ഒന്നും രണ്ടും നമ്പര്‍ ശ്ലോകവും 3ന്റെ ആദ്യവരിയും ഇന്‍ഡക്‌സിലെ 3 വരികളും മാത്രമാണ് ഉള്‍പ്പെടുത്തിയത്. അതിന്റെ മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും വിവരണവും ചേര്‍ത്തിട്ടുണ്ട്.

Kalki and Amma with Sreemathy and her son Ashok

ചിത്രത്തില്‍: കല്‍കി, കല്‍കിയുടെ അമ്മ, കല്‍കിയുടെ പൂര്‍വ്വജന്മ സഹോദരി എസ്.ശ്രീമതി, ശ്രീമതിയുടെ മകന്‍ അശോക്. (പശ്ചാത്തലത്തില്‍ കല്‍കിപുരി ക്ഷേത്ര 18 പടികള്‍).

 

ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍)

(ഇന്‍ഡക്‌സില്‍നിന്നുമുള്ള ശ്ലോകം)

മഹള്‍തണക്ക് തുണയാണും ഇതുകാലം
അവതാരമായ് പിറപ്പ് കണ്ടാന്‍
കണ്ടവനിന്‍നാമമതും കല്‍കിയായി നാമംചൊല്ലെ

മഹള്‍തണക്ക് = ഈ മകള്‍ക്ക് (ശ്രീമതിയുടെ),
തുണയാണ്‍ = സഹോദരന്‍
ഇതുവിന്‍കാലം = ഈ കാലത്തില്‍
അവതാരമായ് = അവതാരമായി
പിറപ്പ് കണ്ടാന്‍ = ജനിച്ചിട്ടുണ്ട്
കണ്ടവനിന്‍ = അദ്ദേഹത്തിന്റെ,
നാമമത് = നാമധേയം (പേര്),
കല്‍കിയായി നാമംചൊല്ലെ = പേര് : കല്‍കി

ശ്രീമതിയുടെ സഹോദരന്‍ ഈ കാലത്ത് പുനര്‍ജ്ജനിച്ചിട്ടുണ്ട്. അവതാരമാകുന്നു. പേര്: കല്‍കി.

– അഗസ്ത്യ മഹര്‍ഷി

മേല്‍ക്കൊടുത്ത വീഡിയോയില്‍ ശ്രീമതി അറിയിച്ചത് താഴെ കൊടുക്കുന്നു

Sreemathy Ajitkumar

നമസ്‌തേ! എന്റെ പേര് ശ്രീമതി. പാലക്കാടാണ് സ്വദേശം. ഞാന്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ ഭിലായിലാണ്. ഞാന്‍ ഒരു ട്രാന്‍സ്ലേറ്റര്‍ ആണ്.

1998ലാണ് ആദ്യമായി കല്‍കിയെ ഭഗവാനെക്കുറിച്ച് അറിയുന്നതിനും ദര്‍ശിയ്ക്കുവാന്‍ ഭാഗ്യം ഉണ്ടായതും.

ആ കാലഘട്ടങ്ങളില്‍ ഞങ്ങളുടെ നാട്ടില്‍ നിന്നും ധാരാളം ഭക്തര്‍ ഇവിടെ വരാറുണ്ടായിരുന്നു.

വീട്ടില്‍നിന്നും അമ്മയാണ് ആദ്യമായിട്ട് ഭഗവാനെ ദര്‍ശിയ്ക്കാന്‍ ഇവിടെ എത്തുന്നത്.

അതൊരു വൃശ്ചിക ചോതി (1998 നവംബര്‍ 17, ചൊവ്വാഴ്ച്ച) ദിനത്തിലായിരുന്നു. ഭഗവാന്റെ പിറന്നാള്‍ കൂടിയായിരുന്നു. അന്നിവിടെ പരിപാടികള്‍ ഉണ്ടായിരുന്നു. അന്ന്, ഭഗവന്‍ അറിയിച്ചിരുന്നു: ഇന്ന്, പ്രത്യേകമായി രണ്ട് പേരെ വരുത്തിയിട്ടുണ്ടെന്ന്.

ആരാണെന്ന് ആര്‍ക്കും മനസ്സിലായില്ല. പ്രായമുള്ളവരേയും ബുദ്ധിമുട്ടുള്ളവരേയും ഒക്കെ ഇങ്ങനെ കടത്തിവിട്ടു. അപ്പോഴൊക്കെ, അവര് അടുത്ത് ചെല്ലുമ്പോള്‍ ഭഗവാന്‍ അറിയിയ്ക്കും, ഇവരല്ല ഞാന്‍ ഉദ്ദേശിയ്ക്കുന്നത് എന്ന്. അങ്ങനെ കുറേക്കഴിഞ്ഞ് ആര്‍ക്കും ആരാണെന്ന് മനസ്സിലാവുന്നില്ല.

അമ്മയുടെ ഊഴമെത്തി. അമ്മ അടുത്ത് ചെന്നപ്പം, ഭഗവാന്‍ അമ്മയോട് പറഞ്ഞു: രണ്ട് ദുഃഖമുണ്ടല്ലെ? ഒന്ന് മകളുടെ കാര്യം ഓര്‍ത്തിട്ടും. മറ്റൊന്ന് ഭര്‍ത്താവിന്റെ കാര്യം ഓര്‍ത്തിട്ടും.

Sreemathy Ajitkumar with her parents

അത് ശരിയാണ്. ആ കാലഘട്ടത്തില്‍, വീട്ടില്‍ ഭയങ്കര പ്രയാസത്തിലായിരുന്നു.

എന്റെ വിവാഹം കഴിഞ്ഞതോടെ അച്ഛന്‍ മാനസികമായി ആകെ തളര്‍ന്ന് അങ്ങനെയൊരു മിണ്ടാട്ടം ഒന്നും ഇല്ല. പുറത്തേയ്ക്ക് പോകില്ല. അതുവരെ കണ്ടുപരിചയിച്ച ഒരച്ഛനേ ആയിരുന്നില്ല.

ഞങ്ങളെ സംബന്ധിച്ച് പറഞ്ഞറിയിയ്ക്കാന്‍ പറ്റാത്ത ഒരു സാഹചര്യമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

പിന്നെ….

Sreemathy Ajitkumar

 

1998 നവംബര്‍ 17ന് എന്റെ അമ്മ ആദ്യമായി കല്‍കി ഭഗവാനെ ദര്‍ശിച്ചപ്പോള്‍ അമ്മയോട് അറിയിച്ചു: ’28 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ആ മകന്‍ ഞാനാണ്.’

– ശ്രീമതി

 

ഭഗവാന്‍ അമ്മയോട് അറിയിച്ചു: ”28 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ആ മകന്‍ ഞാനാണ്.”

എന്നെക്കാള്‍ മുന്നേ അമ്മയ്ക്ക് ഒരു ആണ്‍കുട്ടി ജനിച്ചിട്ടുണ്ടായിരുന്നു, 1970ല്‍ (04.04.1970, ശനിയാഴ്ച്ച). ആ കുട്ടി ജനിച്ച് ഏഴാം നാള്‍ തന്നെ മരിച്ച് പോയി.

ഇതൊക്കെ അമ്മ വീട്ടില്‍ നിന്ന് പറയുന്നത് ഞാന്‍ കേട്ട കാര്യങ്ങളാണ്.

പക്ഷെ, അന്ന് ഒരു ജ്യേഷ്ഠനുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

പക്ഷെ, ഒരിയ്ക്കലും ഇങ്ങനെ ഒരു കാര്യം അറിയാനുള്ള ഭാഗ്യം ഉണ്ടാവുമെന്ന് അന്ന് അറിഞ്ഞില്ല.

ഒരു സാധാരണ ഹിന്ദു വിശ്വാസം പുലര്‍ത്തുന്ന ഭക്തിയോടുകൂടി ജീവിയ്ക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നത്. പൂര്‍വ്വജന്മം പുനര്‍ജന്മം എന്നൊക്കെ കേട്ടിട്ടുണ്ട്. ചെറുപ്പം മുതലേ ഇതിനെക്കുറിച്ചൊക്കെ അറിയാന്‍ എനിയ്ക്ക് താല്‍പ്പര്യമുണ്ടെങ്കിലും; വിശ്വാസമുണ്ട്, താല്‍പ്പര്യവുമുണ്ടായിരുന്നു. പക്ഷെ, അങ്ങനെയുള്ള ഒരു സാഹചര്യം ഒന്നും എനിയ്ക്കുണ്ടായിട്ടില്ല. ഒതുങ്ങി ജീവിയ്ക്കുന്ന ഒരു പ്രകൃതമാണ് എനിയ്ക്കുള്ളത്.

അമ്മ ഇത് പറയുന്നത് ഓര്‍മ്മയിലുണ്ട്: അമ്മ ഗര്‍ഭിണിയായിരിയ്ക്കുന്ന സമയത്ത് അച്ഛന്‍ പറയുമായിരുന്നു, അച്ഛനൊരു പെണ്‍കുട്ടിയാണ് വേണ്ടതെന്ന്.

അപ്പോള്‍ സാധാരണ ഒരു കുട്ടി അല്ലാത്തതുകൊണ്ട് ഗര്‍ഭാവസ്ഥയില്‍ ആ കുട്ടി ഇത് കേട്ടു, പെണ്‍കുട്ടിയാണ് വേണ്ടതെന്ന്.

എന്നെ വേണ്ടാത്തൊരു സ്ഥലത്ത് എന്തിന് ഞാന്‍ നില്‍ക്കണം എന്ന് കരുതി ആത്മാഹുതി ചെയ്തതാണ്. അങ്ങനെ സ്വയം അവിടുന്ന് പോന്നതാണ്.

ഇതൊന്നും അന്ന് അറിയില്ല.

അച്ഛനിങ്ങനെ പെണ്‍കുട്ടി മതിയെന്ന് പറയുമ്പോള്‍ അമ്മ അതിനെ എതിര്‍ക്കുകയോ, ഏതു കുട്ടിയാണെങ്കിലും ഒരു കുട്ടിയല്ലേ, ഒരു കേടുകൂടാതെ കുട്ടിയല്ലേ, അങ്ങനെയൊന്നും അമ്മയുടെ ഭാഗത്തുനിന്നും സംസാരമുണ്ടായില്ല.

അമ്മയും അതിനെ നിശ്ശബ്ദം, നിശ്ശബ്ദത പാലിയ്ക്കുകയാണ് ചെയ്തത്.

അപ്പൊള്‍, ആ കാര്യങ്ങള്‍ പിന്നീട് 28 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇങ്ങനെ ഭഗവാനില്‍ നിന്ന് അറിയുമ്പോള്‍ അമ്മയ്ക്ക് ഭയങ്കര വിഷമമുണ്ടായി.

അമ്മ അന്ന് വീട്ടില്‍ വന്ന് പറഞ്ഞപ്പോള്‍, ഞങ്ങള്‍ക്കും ആദ്യം കേട്ടപ്പോള്‍ സങ്കടം.

പിന്നെ അത്, കാണാനും ഒക്കെ, ഭയങ്കര ഒരു താല്‍പ്പര്യമുണ്ടായി!

അച്ഛനാണെങ്കില്‍ വീട്ടില്‍നിന്നും പുറത്തേയ്ക്ക് ഇറങ്ങില്ല. അച്ഛനെ കൊണ്ടുവരുവാന്‍ അറിയിച്ചിട്ടുണ്ടായിരുന്നു ഭഗവാന്‍.

അമ്മ, അമ്മയുടെ പരിചയത്തില്‍, ആ കാലഘട്ടങ്ങളില്‍ അച്ഛന്റെ പ്രകൃതം വെച്ച് പുറത്ത് കടയിലേയ്ക്ക് കൂടി പോവില്ലായിരുന്നു.

അപ്പോള്‍, അമ്മയോട് പറഞ്ഞു: ”എന്തായാലും അച്ഛന്‍ വരുമെന്ന്”.

അങ്ങനെ അമ്മ വന്ന് ഈ കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍:

ഞങ്ങള്‍ക്ക് സന്തോഷവും സങ്കടവും ഒക്കെയുണ്ടായി.

അങ്ങനെ, ഇനി എന്നാണു വരാന്‍ പറ്റുക എന്ന് അന്വേഷിച്ചപ്പോള്‍, ഇപ്പോള്‍ ഉടനെയൊന്നും ദര്‍ശനത്തിന് അനുമതി ഉണ്ടാവില്ല എന്നാണ് അറിയാനിട വന്നത്.

പക്ഷേ, ഒരു നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും കല്‍കിപുരിയിലേയ്ക്ക് വണ്ടി പോകുന്നുണ്ടെന്ന് പറഞ്ഞ്, ഞങ്ങള്‍ അച്ഛനും അമ്മയും – അന്നെന്റെ കുട്ടിയ്ക്ക് ആറുമാസം പ്രായമാണ് – കുട്ടിയും, വേറെയും കുറേ ആള്‍ക്കാരും ഉണ്ടായിരുന്നു.

Kalki told Sreemathy "I was your brother" at first meeting

ഞങ്ങള്‍ കല്‍കിപുരിയിലെത്തി (1998 നവംബര്‍ 21ന് ശനിയാഴ്ച്).

ദര്‍ശനത്തിന്റെ സമയത്ത് ഭഗവാന്‍ എന്നോട് അറിയിച്ചു: തന്റെ സഹോദരനായിരുന്നു ഞാന്‍.

വര്‍ഷങ്ങള്‍ക്കു ശേഷം നാഡിതാളിയോലയിലും എനിയ്ക്ക് ലഭിച്ചിട്ടുണ്ട്.

നിങ്ങളുടെ ഓലയുണ്ട് വൈത്തീശ്വരന്‍കോവിലില്‍ എന്ന് ഭഗവാന്‍ അറിയിയ്ക്കുമ്പോള്‍, നമ്മള്‍ പോകും ഓല വായിയ്ക്കാനായി.

അതിലുണ്ടായിരുന്നു, എന്റെ സഹോദരനാണെന്ന്.

അമ്മയുടെ ഓല കിട്ടിയതില്‍, മകനാണ്, ഇപ്പോള്‍ മകനോടൊപ്പമാണ് എന്ന്.

അതേപോലെ എന്റെ മകന്റെ ഓലയിലും ഇപ്പോള്‍ അമ്മാവന്റെ വീട്ടിലാണ് എന്നൊക്കെ ഉണ്ടായിരുന്നു.

കുറേ പ്രാവശ്യം അങ്ങനെ ഓലകള്‍ കിട്ടിയിട്ടുണ്ട്.

പിന്നെ, കല്‍കി അറിയിച്ചു:

ശരിയ്ക്കുള്ള ഓലയില്‍ സഹോദരന്‍ പുനര്‍ജനിച്ചു എന്നുള്ള വിവരമുണ്ടാകും എന്നറിയിച്ചത് 2013 ലാണ്.

അങ്ങനെ 2013 ആഗസ്ത് 2-ാം തിയ്യതി വൈത്തീശ്വരന്‍കോവിലില്‍ പോയി ഓല വായിച്ചപ്പോള്‍, അതില്‍ കൃത്യമായിട്ട്, സഹോദരന്‍ ഉണ്ടായിരുന്നു, ഏഴ് ദിവസമേ ജീവിച്ചിരുന്നുള്ളൂ, ആ സഹോദരന്‍ പുനര്‍ജ്ജനിച്ചിട്ടുണ്ട്, കല്‍കി എന്നാണ് പേര്, അവതാരപുരുഷനാണ് എന്ന് കൃത്യമായ വിവരം ഓലയില്‍ എഴുതിവെച്ചിട്ടുണ്ട്.

താളിയോല വായിയ്ക്കുന്ന നാഡി സെന്ററിലെ നാഡി റീഡര്‍മാരോട് നമ്മുടെ യാതൊരു കാര്യങ്ങളും അറിയിയ്ക്കുകയോ മറ്റോ ചെയ്യാന്‍ പാടില്ല എന്നത് പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതാണ്. നാഡി റീഡര്‍മാര്‍ കേവലം ആദിതമിഴ് ഭാഷ പഠിച്ച സാധാരണക്കാരായ മനുഷ്യരാണ് എന്നത് എപ്പോഴും ഓര്‍ക്കേണ്ടതാണ്.

 

ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍)

 1. ആണൈമുകന്‍ ആറുമുകനിന്‍ പാദംപോട്രി

അടിപണിന്ത് ഓര്‍മഹളില്‍ സൂളിന്‍ഉണ്മൈ

ഊണമില്ലാ ആവിയാന്‍ മതിവില്ല്

ഉയിര്‍വാഹെ നൂലായ്‌വ് നാര്‍പ്പാണീര്‍ കൂടെ

 1. കൂടമഹള്‍ ഏഹവാന്‍ മുന്‍തുണയും

കൂരിടവേ പിറപ്പതുടന്‍ ദുര്‍വീവായ്

പാടമഹള്‍ തുണയാണും ഇപ്പിറവിയാം

ബാലകിക്ക് ഗുരുവാകെ കല്‍കിപേരതുവായ്

 1. പേരതുവാള്‍ മഹള്‍തണക്ക് ഉദവിയുംപലൈ (5):3:1.

ഈ അദ്ധ്യായത്തില്‍ നിന്നും ഈ പുസ്തകത്തിലേയ്ക്ക് ആവശ്യമുള്ള ശ്ലോകഭാഗങ്ങള്‍ മാത്രമേ ചേര്‍ത്തിട്ടുള്ളൂ.

അഗസ്ത്യ മഹര്‍ഷിയുടെ ദിവ്യവാണികള്‍

ദേവവര്‍ഗ്ഗത്തിന്റെ കൃത്യതയും നിയമങ്ങളും അറിയുന്നതിന് 1/3/2020 -ാം നമ്പര്‍ ആയി രജിസ്റ്റര്‍ ചെയ്ത കല്‍കിയുടെ ഒസ്യത്തിലെ 23 ഉം 24ഉം വകുപ്പുകളില്‍ കൊടുത്ത കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍ വായിക്കുക (https://www.kalkipuri.com/rules-ml/).

1. ആണൈമുകന്‍ ആറുമുകനിന്‍ പാദംപോട്രി
അടിപണിന്ത് ഓര്‍മഹളില്‍ സൂളിന്‍ഉണ്മൈ
ഊണമില്ലാ ആവിയാന്‍ മതിവില്ല്
ഉയിര്‍വാഹെ നൂലായ്‌വ് നാര്‍പ്പാണീര്‍കൂടെ

ആണൈമുകന്‍ = മഹാഗണപതി
ആറുമുകനിന്‍ = സുബ്രമണ്യന്‍
പാദംപോട്രി = പാദങ്ങളില്‍ നമസ്‌ക്കരിച്ച്
അടിപണിന്ത് = പ്രാര്‍ത്ഥനയോടെ
ഓര്‍മഹളില്‍ = ഒരു മകളുടെ
സൂളിന്‍ഉണ്മൈ = മൂന്നാം കാണ്ഡത്തെക്കുറിച്ച്
ഊണമില്ലാ = ചില സാക്ഷ്യങ്ങള്‍ (അടയാളങ്ങള്‍)
ആവിയാന്‍ = മകര ലഗ്‌നം, മതിവില്ല് = ധനുവില്‍ ചന്ദ്രനും
ഉയിര്‍വാഹെ = ഉയര്‍ച്ച, ഉത്തമം
നൂലായ്‌വ് = താളിയോല ഗ്രന്ഥം
നാര്‍പ്പാണീര്‍കൂടെ = നാല്‍പ്പത്തിരണ്ട് വയസ്സ്

അഗസ്ത്യ മഹര്‍ഷി ദേവങ്കലേയ്ക്ക് വണങ്ങി മകളുടെ (ശ്രീമതിയുടെ) മൂന്നാം കാണ്ഡത്തെക്കുറിച്ച് (സഹോദര-സഹോദരി കാണ്ഡം) അറിയ്ക്കുന്നു. മകര ലഗ്നം ധനുവില്‍ ച്ന്ദ്രന്‍. (ശ്രീമതിയുടെ) 42-ാം വയസ്സിലാണ് ഈ താളിയോല വായിയ്ക്കുന്നത്.

2. കൂടമഹള്‍ ഏഹവാന്‍ മുന്‍തുണയും
കൂരിടവേ പിറപ്പതുടന്‍ ദുര്‍വീവായ്
പാടമഹള്‍ തുണയാണും ഇപ്പിറവിയാം
ബാലകിക്ക് ഗുരുവാകെ കല്‍കിപേരതുവായ്
3. പേരതുവാള്‍ മഹള്‍തണക്ക് ഉദവിയുംപലൈ (5):3:1.

കൂടമഹള്‍ ഏഹവാന്‍ = മകള്‍ ഒറ്റയ്ക്കാണ്. മകള്‍ക്ക് ഒരു
മുന്‍തുണയും ജ്യേഷ്ഠ സഹോദരനുണ്ടായിരുന്നു.
കൂടമഹള്‍ = ഈ മകള്‍
ഏഹവാന്‍ = ഒറ്റയാള്‍ (ഇപ്പോള്‍ സഹോദരനോ സഹോദരിയോ ഇല്ല)
മുന്‍തുണയും = ജ്യേഷ്ഠ സഹോദരന്‍ ഉണ്ടായിരുന്നു
കൂരിടവേ പിറപ്പതുടന്‍ = ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍
ദുര്‍വീവായ് ആ സഹോദരന്‍ മരിച്ചു.
കൂരിടവേ = പറയുന്നു
പിറപ്പതുടന്‍ ദുര്‍വീവായ് = ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു.
പാടമഹള്‍ തുണയാണും ഇപ്പിറവിയാം ബാലകിക്ക് ഗുരുവാകെ കല്‍കിപേരതുവായ് = ആ സഹോദരന്‍ പുനര്‍ജ്ജനിച്ചിട്ടുണ്ട്. ഈ ജന്മത്തിലെ മകളുടെ ആത്മീയ ഗുരുവുംകൂടിയായ കല്‍കി എന്ന പേരുള്ള അദ്ദേഹം തന്നെയാകുന്നു മകളുടെ സഹോദരനായി ജനിച്ചിരുന്നതും.
പാടമഹള്‍ = ഈ മകള്‍ക്ക്
തുണയാണും = സഹോദരന്‍
ഇപ്പിറവിയാം = ഈ ജന്മത്തില്‍
ബാലകിക്ക് = ഈ മകള്‍ക്ക്
ഗുരുവാകെ = ഗുരുവായി
കല്‍കിപേരതുവായ് = പേര്: കല്‍കി

പൂര്‍വ്വജന്മ-പുനര്‍ജന്മ സമസ്യയുടെ ഉത്തരമാകുന്നു അഗസ്ത്യ മഹര്‍ഷിയുടെ ദിവ്യവാണികള്‍ അടങ്ങുന്ന ഈ ശ്ലോകങ്ങള്‍. സാങ്കേതിക പുരോഗതിയാണ് ലോകത്തെ നയിയ്ക്കുന്നതെന്ന് കരുതുന്ന ഈ വേളയില്‍, ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്രയെന്ന പരമപ്രാധാന്യ കാര്യത്തെ, ദേവങ്കല്‍നിന്നുമുള്ള അനുവാദപ്രകാരം വെളിപ്പെടുത്തുകയാണ് അഗസ്ത്യ മഹര്‍ഷി.

Kalki at the age of 28 in 1998

മകള്‍ ഒറ്റയ്ക്കാണ്. ഇപ്പോള്‍ സഹോദരനോ സഹോദരിയോ ഇല്ല. മകള്‍ക്ക് ഒരു ജ്യേഷ്ഠസഹോദരനുണ്ടായിരുന്നു. ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ സഹോദരന്‍ മരിച്ചുപോയെങ്കിലും, ഇപ്പോള്‍ ആ സഹോദരന്‍ പുനര്‍ജ്ജനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് കല്‍കി. ഈ ജന്മത്തിലെ മകളുടെ ഗുരുവും കൂടിയായ അദ്ദേഹത്തില്‍ നിന്നും (ഈ ജന്മത്തില്‍) മകള്‍ക്ക് (ശ്രീമതി) ധാരാളം സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. (5):2 – (5):3:1.

– അഗസ്ത്യ മഹര്‍ഷി

അഗസ്ത്യ മഹര്‍ഷിയുടെ ദിവ്യവാണികള്‍ക്ക് ഇന്നത്തെ കാലഘട്ടത്തില്‍ സ്വീകാര്യമായ ഔദ്യോഗിക തെളിവുകളാണ് താഴെ കൊടുക്കുന്നു.

scan Birth Certificate 4Apr1970 dt 22Aug2020 IHM Hospital-Past Birth of Kalki
ചിത്രം: (5) 1. ഭരണങ്ങാനത്തെ I.H.M. Hospitalല്‍ നിന്നും ലഭിച്ച ശ്രീമതിയുടെ ജ്യേഷ്ഠ സഹോദരന്റെ ജനന സര്‍ട്ടിഫിക്കേറ്റ്.

ചിത്രം: (5) 1. ശ്രീമതിയുടെ ജ്യേഷ്ഠ സഹോദരന്റെ ജനന സര്‍ട്ടിഫിക്കേറ്റ്.

1970 ഏപ്രില്‍ 04ന് കാലത്ത് 6 മണിയ്ക്ക് ജനിച്ച ശ്രീമതിയുടെ ജ്യേഷ്ഠ സഹോദരന്റെ ജനന സര്‍ട്ടിഫിക്കേറ്റിന്റെ കോപ്പിയാണ് മുകളില്‍ കൊടുത്തത് [ചിത്രം: (5) 1 ]. ശ്രീമതിയുടെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപമുള്ള ഭരണങ്ങാനത്തെ I.H.M. Hospital
ല്‍ എന്നും Immaculate Heart of Mary Hospital എന്നും Marygiri Hospital എന്നും അറിയപ്പെടുന്നതില്‍ നിന്നും 22/08/2020 എന്ന തിയ്യതി വെച്ച് 28/08/2020ന് ലഭിച്ചത്.

പത്മ ശങ്കരന്‍, പുത്തന്‍പുരക്കല്‍ (വീട്), പാലക്കാട്ടുമല എന്നാണ് ജനന സര്‍ട്ടിഫിക്കേറ്റിലെ ശ്രീമതിയുടെ അമ്മയുടെ വിലാസം. അക്കാലത്തെ ശ്രീമതിയുടെ അച്ഛന്റെ വീട്ടുപേരാണ് ജനന സര്‍ട്ടിഫിക്കേറ്റിലുള്ളത്. സാധാരണയായി വിവാഹത്തിനുശേഷം ഭര്‍ത്താവിന്റെ പേര് കൂടി ഭാര്യയുടെ പേരിനൊപ്പം ഉള്‍പ്പെടുത്തുന്ന രീതിയുണ്ട്. പി.ആര്‍. പത്മകുമാരി അമ്മ എന്നാണ് അമ്മയുടെ മുഴുവന്‍ പേര്. ജനനസര്‍ട്ടിഫിക്കേറ്റ് ലഭിയ്ക്കുന്നതിനു വേണ്ടി 50 രൂപ ഫീസ് അടച്ചതിന്റെ രശീതി താഴെ കൊടുക്കുന്നു [ചിത്രം: (5) 2 ].

scan Receipt Birth Certificate 4Apr1970 dt 28Aug2020 IHM Hospital
ശ്രീമതിയുടെ ജ്യേഷ്ഠസഹോദരന്‍റെ ജനനസര്‍ട്ടിഫിക്കേറ്റ് ലഭിയ്ക്കുന്നതിനു വേണ്ടി 50 രൂപ ഫീസ് അടച്ചതിന്റെ രശീതി താഴെ കൊടുക്കുന്നു [ചിത്രം: (5) 2 ]
28-08-2020ന് I.H.M. Hospital ന്റെ മുമ്പില്‍ ശ്രീമതിയും മകന്‍ അശോകും.

Sreemathy with her son Ashok at IHM Hospital dt 28Aug2020
28-08-2020ന് I.H.M. Hospital ന്റെ മുമ്പില്‍ ശ്രീമതിയും മകന്‍ അശോകും.

scan Sreemathy Reply Bharnanganam Panchayath brith-death details

22/06/2020ന് വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ നിന്നും 13/07/ 2020 ന് ലഭിച്ച മറുപടി [ചിത്രം: (5) 3 ].22/06/2020ന് വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ നിന്നും 13/07/ 2020 ന് ലഭിച്ച മറുപടി [ചിത്രം: (5) 3 ].

01/03/1970 മുതല്‍ 30/04/1970 വരെയുള്ള ജനനമരണ രജിസ്റ്ററുകള്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ റെക്കോര്‍ഡ് റൂം പരിശോധിച്ചതിലും www.cr.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ തെരച്ചില്‍ നടത്തിയതിലും ലഭ്യമല്ലാത്തതിനാല്‍ നല്‍കുവാന്‍ സാധിക്കില്ല എന്നാണ് ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്റെ മറുപടി [ ചിത്രം: (5) 3 ].

1970 ലെ മരണ രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ലായെന്നാണ് മേല്‍ക്കൊടുത്ത I.H.M. Hospital അധികൃതര്‍ അറിയിച്ചത്. ആയതിനാല്‍ ശ്രീമതിയുടെ സഹോദരന്റെ (ഏഴ് ദിവസം മാത്രം ജീവിച്ചിരുന്നുള്ളൂ എന്നതിന്റെ) മരണ സര്‍ട്ടിഫിക്കേറ്റ് പ്രസ്തുത ആശുപത്രിയില്‍ നിന്നും ലഭിച്ചിട്ടില്ല. കൂടാതെ, ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ 1970ലെ ജനന മരണ രേഖകള്‍ യാതൊന്നും സൂക്ഷിപ്പിലില്ല എന്നതിനാല്‍ അവിടെനിന്നും രേഖകള്‍ ലഭിച്ചിട്ടില്ല [ ചിത്രം: (5) 3 ].

ആശുപത്രിയില്‍ നിന്നും ജനിച്ചതിനുള്ള ഔദ്യോഗിക രേഖയായ ജനന സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു എന്നത് തന്നെ ദേവങ്കല്‍നിന്നുമുള്ള മഹാനുഗ്രഹം. ആശുപത്രി അധികൃതര്‍ ഏറെ സമയം പരിശോധിച്ച് കണ്ടെത്തി ജനന സര്‍ട്ടിഫിക്കേറ്റ് നല്‍കിയതിന് അവരോടും നന്ദി അറിയിയ്ക്കുന്നു.

1970 ഏപ്രില്‍ നാലിന് ശനിയാഴ്ച കാലത്ത് ആറ് മണിയ്ക്ക് ശങ്കരന്റേയും പത്മകുമാരിയുടേയും മകനായി കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപത്തെ ഭരണങ്ങാനത്തെ I.H.M. Hospital ല്‍ ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ചുപോയതിനുശേഷം, 1971 ഡിസംബര്‍ 14ന് കേരളത്തിലെ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണന്റേയും ശാരദയുടേയും ഇളയമകനായി ജനിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന കല്‍കി അവതാര ചരിതത്തിലെ സുപ്രധാന അദ്ധ്യായമാകുന്നു ജന്മാന്തരങ്ങളുടെ ഗതിവഗതികളെക്കുറിച്ച് കൃത്യമായി വിശദികരിയ്ക്കുന്ന ഋഷിപ്രോക്ത ദിവ്യവാണികള്‍ രേഖപ്പെടുത്തിയ നാഡിതാളിയോലകള്‍.

 

അദ്ധ്യായം 6: ശ്രീമതിയുടെ മഹാശിവനാഡി സൂക്ഷ്മ അതിസൂക്ഷ്മ പൊതുവൈകാണ്ഡം. ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണം.

വായിച്ചത്: 2013 ജൂലൈ 24.
നാഡി സെന്റര്‍: എ.ശിവസാമി, Late. വി.എസ്. അരുള്‍ശിവ അറുമുഖം, ശ്രീ കൗശിക അഗസ്ത്യ മഹാശിവനാഡി ജ്യോതിദനിലയം, 18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍, തമിഴ്‌നാട്, ഇന്ത്യ. www.srisivanadi.com.

ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍)

 1. അരുള്‍കാട്ടി പൊരുള്‍കാട്ടി അന്‍മ്പുംകാട്ടി

അഖിലമുയര്‍ പെരുംകരുണൈ സോതികാട്ടി

ഇരുള്‍നീക്കി എമൈകാത്ത് ഇഹംപരത്തൈ

ഈടേറെ വഴിശെയ്യും ഈശാപോട്രി

 1. പോട്രിയേ ദേവിയാന്‍ വണങ്കിമേലായ്

പൊതുപളണൈ അതിസൂക്മ വായിലാകെ

സാട്രിടുവീര്‍ യാണ്‍മകിഴെ മഹള്‍വാഴെ

സരിമുറയായ് യമൈകേട്ടെ അന്‍പുദേവി

 1. ദേവിമഹള്‍ ഇടകരത്തില്‍ സുട്രുമീര്‍

തെരിയവേ സങ്കുരേകെ പുള്ളിയീര്‍

മേവിടവേ കടൈസായല്‍ നന്‍ട്രോറില്ലം

മേതിനിയില്‍ ഈന്‍ട്രോറും യേതുസൊല്ലെ

 1. സൊള്ളവറും തുണയാണോര്‍ മണ്‍ട്രല്‍കാണാന്‍

സെയമഹളെ മണംകണ്ടാല്‍ കാന്തന്‍ദീര്‍കം

അല്ലല്‍പിന്‍ കാന്തനയെ പിരിന്തുവാഴ്‌വ്

അറിയവത് നവദശമീര്‍ ആണ്ട്‌മേലായ്

 1. മേലാഹും ഇറൈപണിയും കാന്തന്‍കാണെ

മറിവിക്കെ പടൈതനിലെ സേവഹന്‍തന്‍

പാലഹിയും മുറൈപിരിവ് യേതുമില്ല

പഹരവെ കലൈപട്ടം പൊറുപ്പ്മില്ലം

 1. ഇല്ലമത് യേത്‌സുയം സേയാനേഹം

ഇയമ്പവനെ ദസമുന്നെ കല്‍വികാണെ

നല്ലതൊരു ദൈവസേവൈ മഹള്‍ക്കുണ്ട്

നവിലവെ ശ്രീമതി പേര്‌മേട്ര്

 1. ഏട്രിടവെ സങ്കരനും പത്മാഈന്‍ട്രോര്‍

എഴിലാണെ അജിത്കുമാര്‍ കാന്തനാഹി

സാട്രിടവെ നൂലായ്‌വും നാര്‍പാണീര്‍സര്‍

സാര്‍ന്തിടവെ കറിതട്ടും കോണ്‍യാള്‍തന്നില്‍

ആദി തമിഴ് ശ്ലോകങ്ങള്‍, മലയാള അര്‍ത്ഥം, ഗദ്യവിവര്‍ത്തനം, വിവരണം.
ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം

1. അരുള്‍കാട്ടി പൊരുള്‍കാട്ടി അന്‍മ്പുംകാട്ടി
അഖിലമുയര്‍ പെരുംകരുണൈ സോതികാട്ടി
ഇരുള്‍നീക്കി എമൈകാത്ത് ഇഹംപരത്തൈ
ഈടേറെ വഴിശെയ്യും ഈശാപോട്രി
2. പോട്രിയേ ദേവിയാന്‍ വണങ്കിമേലായ്
പൊതുപളണൈ അതിസൂക്ഷ്മ വായിലാകെ
സാട്രിടുവീര്‍ യാണ്‍മകിഴെ മഹള്‍വാഴെ
സരിമുറയായ് യമൈകേട്ടെ അന്‍പുദേവി

അരുള്‍കാട്ടി=അനുഗ്രഹം ചൊരിഞ്ഞ്, പൊരുള്‍കാട്ടി=എല്ലാ നന്മകളും നല്‍കി, അന്‍മ്പുംകാട്ടി=സ്‌നേഹവുംനല്‍കി, അഖിലമുയര്‍=ഈലോ കംമുഴുവന്‍, പെരുംകരുണൈ=മഹത്തായ കരുണ കാണിച്ച്, സോ തികാട്ടി=ദീപമായ് നിന്നുകൊണ്ട്, ഇരുള്‍നീക്കി=ഇരുട്ടിനെ നീക്കി, എമൈകാത്ത്=രക്ഷപ്പെടുത്തി, ഇഹംപരത്തൈ=പ്രകാശത്തിലേയ്ക്ക് നയിച്ച്, ഈടേറെ=ഉയര്‍ച്ച വരുവാന്‍, വഴിശെയ്യും=വഴിതരുന്ന ഈശാ പോട്രി=ഈശ്വരനെ സ്തുതിച്ച്, പോട്രിയേ=പ്രാര്‍ത്ഥിച്ചുകൊണ്ട്, ദേവി യാന്‍=നാം ദേവി (ഞാന്‍ ദേവി), വണങ്കിമേലായ്=വണങ്ങിക്കൊണ്ട്, പൊതുപളണൈ=പൊതുകാണ്ഡത്തെ, അതിസൂക്മ=അതിസൂക്ഷ്മ, വായിലാകെ=വഴികൊണ്ട്, സാട്രിടുവീര്‍=പറഞ്ഞുതരണം, യാണ്‍മകിഴെ= ഞാന്‍ സന്തോഷിക്കെ, മഹള്‍വാഴെ=മകള്‍ ജീവിയ്ക്കുവാന്‍, സരിമുറയായ്=കൃത്യമായുള്ള വഴികൊണ്ട്, യമൈകേട്ടെ=നമ്മോട് ചോദിച്ച (എന്നോട് ചോദിച്ച), അന്‍പുദേവി=പ്രിയ ദേവി.

അനുഗ്രഹവും സ്‌നേഹവും എല്ലാ നന്മകളും നല്‍കി മഹത്തായ കരുണയോടെ അജ്ഞതയാകുന്ന ഇരുട്ടിനെ നീക്കി അറിവാകുന്ന പ്രകാശത്തെ പ്രദാനം ചെയ്ത്  രക്ഷ നല്‍കി ഉയര്‍ച്ചയേകുന്ന (6):1:1-(6):1:2-(6):1:3-(6):1:4:1,2. ഈശ്വരനെ സ്തുതിച്ചുകൊണ്ട് (6):1:4:3., നാം, പാര്‍വതി ദേവി! (6):2:1:2. മകളുടെ നല്ല ജീവിതത്തിനുവേണ്ടി (6):2:3:3-(6):2:4:1. പൊതുവിവരങ്ങള്‍ അതിസൂക്ഷ്മമായി (6):2:2:1,2,3. അരുളണമെന്ന് (6):2:3:1. അപേക്ഷിക്കുന്നു.

– പാര്‍വ്വതിദേവി

നാം പാര്‍വ്വതിദേവി (ദേവിയാന്‍) എന്ന് സ്വയം സംബോധന ചെയ്ത് ശിവദേവനെ വന്ദിച്ചുകൊണ്ട് ചോദിച്ചു: മകളുടെ (ശ്രീമതിയുടെ) നല്ല ജീവിതത്തിനുവേണ്ടി പൊതുവിവരങ്ങള്‍ അറിയിച്ചാലും.

ശിവദേവ ദിവ്യവാണികള്‍

നമ്മോട് ചോദിച്ച പ്രിയ ദേവി! കേട്ടാലും. (6):2:4:2,3.

-സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

3. ദേവിമഹള്‍ ഇടകരത്തില്‍ സുട്രുമീര്‍
തെരിയവേ സങ്കുരേകെ പുള്ളിയീര്‍

ദേവി=ആവര്‍ത്തന പദം, മഹള്‍=ഈ മഹള്‍, ഇടകരത്തില്‍=ഇടത്തെ കൈ, സുട്രുമീര്‍=രണ്ട് ചുറ്റ്, തെരിയവേ=കാണുന്നത്, സങ്കുരേകെ=ശംഖ് രേഖ, പുള്ളിയീര്‍=രണ്ട് പുള്ളികള്‍.

ഈ മകളുടെ ഇടതുകൈയ്യുടെ തള്ളവിരലടയാളത്തില്‍ രണ്ട് ചുറ്റുള്ള ശംഖുരേഖ. അതില്‍ രണ്ട് പുള്ളികളുണ്ട്. (6):3:1-(6):3:2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

3. മേവിടവേ കടൈസായല്‍ നന്‍ട്രോറില്ലം (6):3:3.
മേതിനിയില്‍ ഈന്‍ട്രോറും യേതുസൊല്ലെ (6):3:4.

മേവിടവേ=പറയുന്നത്, കടൈസായല്‍=അവസാനത്തെ കുട്ടി, നന്‍ട്രോറില്ലം=നല്ല കുടുംബത്തില്‍, മേതിനിയില്‍=പറയുന്ന സമയത്ത്, ഈന്‍ട്രോറും=മാതാപിതാക്കള്‍, യേതുസൊല്ലെ=ജീവിച്ചിരിപ്പില്ല. നല്ല കുടുംബത്തില്‍ അവസാനത്തെ കുട്ടിയായി ജനിച്ചു. മാതാപിതാക്കള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

Scan Death Certificate K R Shankaran and Padmakumari Amma__20200
ചിത്രം: (6) 1

 

Scan Death Certificate ofSReemathys father K R Shankaran
ചിത്രം: (6) 2.

 

ചിത്രം: (6) 1. & ചിത്രം: (6) 2. : ശ്രീമതിയുടെ മാതാപിതാക്കളുടെ മരണ സര്‍ട്ടിഫിക്കേറ്റ്.

Vivekananda Reincarnated as Kalki 10-ml
ചിത്രത്തില്‍: കല്‍കി, കല്‍കിയുടെ അമ്മ, കല്‍കിയുടെ പൂര്‍വ്വജന്മ സഹോദരി എസ്.ശ്രീമതി (പശ്ചാത്തലത്തില്‍ കല്‍കിപുരി ക്ഷേത്ര 18 പടികള്‍).

ചിത്രത്തില്‍: കല്‍കി, കല്‍കിയുടെ അമ്മ, കല്‍കിയുടെ പൂര്‍വ്വജന്മ സഹോദരി എസ്.ശ്രീമതി (പശ്ചാത്തലത്തില്‍ കല്‍കിപുരി ക്ഷേത്ര 18 പടികള്‍).

4. സൊള്ളവറും തുണയാണോര്‍ മണ്‍ട്രല്‍കാണാന്‍ (6):4:1.
സൊള്ളവറും = (താളിയോല) വായിയ്ക്കുന്ന സമയത്ത്,
തുണയാണോര്‍ = ഒരു സഹോദരന്‍,
മണ്‍ട്രല്‍കാണാന്‍ = അവിവാഹിതനാണ്.

ഈ നാഡി താളിയോല വായിയ്ക്കുന്ന സമയത്ത് അവിവാഹിതനായ ഒരു സഹോദരനുണ്ട്.(6):4:1.

-സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ഈ പുസ്തകത്തിലെ അഞ്ചാമത്തെ അദ്ധ്യായത്തിലെ ഇന്‍ഡക്‌സിലെ ശ്ലോകവും രണ്ടും മൂന്നും ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും ചേര്‍ത്ത് വായിയ്ക്കുമ്പോള്‍ മാത്രമാണ് ഈ ശ്ലോകത്തിന്റേയും സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍റെ ദിവ്യവാണികളുടെ ആധികാരികതയും ഗൗരവവും സ്വാഭാവികതയും സര്‍വ്വജ്ഞത്വവും വ്യക്തമാകൂ.

യഥാര്‍ത്ഥത്തില്‍ പൂര്‍വ്വജന്മത്തിലെ സഹോദരന്‍ പുനര്‍ജ്ജനിച്ച് വീണ്ടും ഇപ്പോഴും ഈ ജന്മത്തിലും അതേ സഹോദര-സഹോദരി സ്ഥാനം തന്നെയാകുന്നു സര്‍വ്വാധികാരിയും പരമഗുരുവും സര്‍വ്വജ്ഞനുമായ ശിവദേവന്‍ അനുവദിച്ചത് എന്നത് ലോകത്തോട് അറിയിയ്ക്കുകയാണ്.

പൂര്‍വ്വജന്മ സഹോദരന്‍ എന്നത് ദ്യോതിപ്പിയ്ക്കാതെ, സ്വാഭാവികമായി ഈ നാഡി താളിയോല വായിയ്ക്കുന്ന സമയത്ത് അവിവാഹിതനായ ഒരു സഹോദരനുണ്ട് എന്ന് മാത്രം ചേര്‍ത്തുകൊണ്ട് ജന്മാന്തരങ്ങളെ നിഷ്പ്രയാസം തന്മയത്വത്തോടെ കൂട്ടിയിണക്കുകയാണ് ശിവദേവന്‍.

ശിവദേവന്‍ നാഡി റീഡര്‍ക്ക് വ്യക്തമാകാത്ത രീതിയില്‍ ഗുപ്തമായിട്ടാകുന്നു അവതരിപ്പിയ്ക്കുന്നത്. അവിവാഹിതനായ സഹോദരന്‍ എന്നത് സ്വാഭാവികമായ കാര്യമായിട്ട് മാത്രമാകുന്നു നാഡി റീഡര്‍ക്ക് അനുഭവപ്പെടുക. എന്നാല്‍, വളരെ മുമ്പേ 1998ല്‍ തന്നെ കല്‍കിയില്‍ നിന്നും പൂര്‍വ്വജന്മ ബന്ധം അറിഞ്ഞ ശ്രീമതിയ്ക്ക് എളുപ്പത്തില്‍ അറിയാനും കഴിയും.

2013 ആഗസ്ത് 2 ന് വായിച്ചതും ഈ പുസ്തകത്തിലെ അഞ്ചാമത്തെ അദ്ധ്യായത്തില്‍ കൊടുത്തതുമായ അഗസ്ത്യ ദിവ്യവാണികളില്‍ മാത്രമാകുന്നു കല്‍കി പൂര്‍വ്വജന്മത്തില്‍ ശ്രീമതിയുടെ ജ്യേഷ്ഠ സഹോദരനായി ജനിച്ചിരുന്നുവെന്ന മഹാകാര്യം പ്രത്യക്ഷത്തില്‍ വെളിപ്പെടുന്ന വിധത്തില്‍ അറിയിച്ചത്. പല ഘട്ടങ്ങളായി വായിച്ച ബാക്കിയെല്ലാത്തിലും അവിവാഹിതനായ ഒരു സഹോദരനുണ്ട്, സഹോദരന്റെ വീട്ടിലാണ് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.

ഇന്നില്‍ നിലകൊള്ളുന്ന, ഈ നിമിഷത്തെ അറിയുന്നതിനുള്ള സ്ഥാനാധികാരമുള്ളവര്‍ക്ക് പൂര്‍വ്വജന്മവും പുനര്‍ജന്മവും ഇന്നലെകളുടേയും നാളെകളുടേയും സമ്മേളിതാവസഥ മാത്രമാണ്.

വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിലെ കഴിഞ്ഞ അദ്ധ്യായങ്ങളാണ് പൂര്‍വ്വജന്മങ്ങള്‍. അടുത്ത അദ്ധ്യായങ്ങളാണ് പുനര്‍ജന്മങ്ങള്‍. ഇപ്പോള്‍ വായിച്ചുകൊണ്ടിരിയ്ക്കുന്ന അദ്ധ്യായമാണ് നിലവിലുള്ള ജന്മം. വായനകള്‍ക്കിടയിലെ ഇടവേളകള്‍ അനുയോജ്യ ദേഹ പരിതസ്ഥിതികള്‍ ലഭിയ്ക്കുന്നതിനുള്ള കാലതാമസവുമാകുന്നു. പക്ഷെ, ഒരു വ്യത്യാസം മാത്രം. ഇടവേളകില്ലാതെ സ്വന്തം തീരുമാനപ്രകാരം പുസ്തകം എപ്പോള്‍ വേണമെങ്കിലും വായിച്ച് പൂര്‍ത്തിയാക്കാമെന്നതുപോലെ ശരീരധാരണം സ്വയം തീരുമാനപ്രകാരം സാധ്യമല്ല.

സമുന്നത സ്ഥാനാധികാരമില്ലെങ്കില്‍ ആത്മാവ് തീരുമാനിയ്ക്കുന്നതിന്‍ പ്രകാരം ശരീരധാരണം സാധ്യല്ലെന്നര്‍ത്ഥം. ഊഴമെത്തുന്നതുവരേയ്ക്കും കാത്തിരുന്നേ പറ്റൂ. ഈ പ്രപഞ്ചത്തിലെ ഘടനപ്രകാരം ശരീരധാരണത്തിലൂടെ കര്‍മ്മശുദ്ധി വന്ന് ജീവന് മേല്‍ഗതി ലഭിയ്ക്കുന്നതിന് അനുകൂല ശരീരധാരണം നിര്‍ബന്ധവുമാകുന്നു.

നല്ല കുടുംബത്തില്‍ നല്ല മനുഷ്യനായി ജനിച്ച്, നല്ല മനുഷ്യനായി ജീവിച്ച്, നല്ല മനുഷ്യനായി തിരിച്ചുപോവുക – ഇതാകുന്നു അനുകൂല ശരീരധാരണം.

4. സെയമഹളെ മണംകണ്ടാല്‍ കാന്തന്‍ദീര്‍കം (6):4:2.
അല്ലല്‍പിന്‍ കാന്തനയെ പിരിന്തുവാഴ്‌വ് (6):4:3.
അറിയവത് നവദശമീര്‍ ആണ്ട്‌മേലായ് (6):4:4.

സെയമഹളെ = ഈ മകള്‍ക്ക്
മണംകണ്ടാല്‍ = വിവാഹിതയാണ്
കാന്തന്‍ദീര്‍കം = ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ട്
അല്ലല്‍പിന്‍ = ബുദ്ധിമുട്ടുകള്‍കൊണ്ട്
കാന്തനയെ = ഭര്‍ത്താവിനെ
പിരിന്തുവാഴ്‌വ് = പിരിഞ്ഞ് ജീവിയ്ക്കുന്നു
അറിയവത് = പറയുന്നത്
നവദശമീര്‍ ആണ്ട്‌മേലായ് = ഒമ്പത് മുതല്‍ പന്ത്രണ്ട് കൊല്ലത്തില്‍ അധികമായി

Sreemathy marriage photo-IMG_20150907_174029
07/12/1995ന് എടുത്ത ശ്രീമതിയുടെ വിവാഹ ഫോട്ടോ. ഇടത്തുനിന്ന് അച്ഛന്‍ ശങ്കരന്‍, ഭര്‍ത്താവ് അജിത്കുമാര്‍, ശ്രീമതി, അമ്മ പത്മകുമാരി.

07/12/1995ന് എടുത്ത ശ്രീമതിയുടെ വിവാഹ ഫോട്ടോ. ഇടത്തുനിന്ന് അച്ഛന്‍ ശങ്കരന്‍, ഭര്‍ത്താവ് അജിത്കുമാര്‍, ശ്രീമതി, അമ്മ പത്മകുമാരി.

മകള്‍ (ശ്രീമതി) വിവാഹിതയാണ്.(6):4:2. ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ട്. ഒമ്പത് മുതല്‍ പന്ത്രണ്ട് കൊല്ലത്തില്‍ അധികമായി (ശ്രീമതി) ബുദ്ധമുട്ടുകള്‍കൊണ്ട് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിയ്ക്കുന്നു. (6):4:3. – (6):4:4.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

1995 ഡിസംബര്‍ ഏഴിന് വൈക്കത്തെ എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ വെച്ച് ഗോപിനാഥന്‍ പിള്ളയുടേയും ശാന്തയുടേയും മൂത്തമകനായ ജി.അജിത്കുമാറും ശ്രീമതിയും തമ്മില്‍ വിവാഹിതരായി. 1998 ഏപ്രില്‍ ഏഴിന് മകനെ പ്രസവിച്ച് കഴിഞ്ഞതിനുശേഷം, 1998 മെയ് മാസം മുതല്‍ ശ്രീമതിയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിഞ്ഞ് ജീവിയ്ക്കുന്നു. പിന്നീട് യാതൊരു സമ്പര്‍ക്കവും ഉണ്ടായിട്ടില്ല.

Sreemathy with her husband Ajitkumar
ശ്രീമതിയും ഭര്‍ത്താവ് അജിത്കുമാറും. പഞ്ചാബിലെ ഗുരുദാസ്പൂരിലെ തിബ്‌രി കന്റോണ്‍മെന്റിലെ മിലിട്ടറി ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് 1998 ഫിബ്രവരിയില്‍ എടുത്ത ഫോട്ടോ.

ശ്രീമതിയും ഭര്‍ത്താവ് അജിത്കുമാറും. പഞ്ചാബിലെ ഗുരുദാസ്പൂരിലെ തിബ്‌രി കന്റോണ്‍മെന്റിലെ മിലിട്ടറി ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് 1998 ഫിബ്രവരിയില്‍ എടുത്ത ഫോട്ടോ.

5. മേലാഹും ഇറൈപണിയും കാന്തന്‍കാണെ (6):5:1.
മറിവിക്കെ പടൈതനിലെ സേവഹന്‍തന്‍ (6):5:2.
പാലഹിയും മുറൈപിരിവ് യേതുമില്ല (6):5:3.

മേലാഹും=പറയുന്നത്, ഇറൈപണിയും=സര്‍ക്കാര്‍ ഉദ്യോഗം, കാന്തന്‍കാണെ=ഭര്‍ത്താവിന് ഉള്ളത്, മറിവിക്കെ=അറിയുന്നത്, പടൈതനിലെ=പട്ടാളത്തില്‍, സേവഹന്‍തന്‍=സേവനം ചെയ്യുന്നു, പാലഹിയും=ഈ മകള്‍ (സംബോധനാ പദം), മുറൈപിരിവ്=നിയമപ്രകാരം, യേതുമില്ല=ചെയ്തിട്ടില്ല.
(ശ്രീമതിയുടെ) ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലിയാണ്. (6):5:1. പട്ടാളത്തില്‍ സേവനം ചെയ്യുന്നു. (6):5:2. നിയമപ്രകാരം ശ്രീമതിയും ഭര്‍ത്താവ് അജിത്കുമാറും തമ്മില്‍ വേര്‍പിരിഞ്ഞിട്ടില്ല. (6):5:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

പഹരവെ കലൈപട്ടം പൊറുപ്പ്മില്ലം (6):5:4.

പഹരവെ = പറയുന്നത്,
കലൈപട്ടം = ആര്‍ട്‌സില്‍ ബിരുദമുണ്ട്,
പൊറുപ്പ്മില്ലം = (ഇപ്പോള്‍) ജോലിയില്ല.

ശ്രീമതിയ്ക്ക് ആര്‍ട്‌സില്‍ ബിരുദമുണ്ട്. (6):5:4:1,2.
ഇപ്പോള്‍ ജോലിയില്ല. (6):5:4:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ശ്രീമതി ബിരുദധാരിയാണ് (ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍). നാഡി താളിയോല വായിയ്ക്കുന്ന സമയത്ത് ജോലിയില്ല.

6. ഇല്ലമത് യേത്‌സുയം (6):6:1:1,2.

ഇല്ലമത്=വീട്, യേത്‌സുയം=സ്വന്തമായില്ല.

ഇപ്പോള്‍ സ്വന്തമായി വീടില്ല. (6):6:1:1,2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

സേയാനേഹം (6):6:1:3.
ഇയമ്പവനെ ദസമുന്നെ കല്‍വികാണെ (6):6:2.

സേയാനേഹം=ആണ്‍കുട്ടി, ഇയമ്പവനെ=അവന്‍, ദസമുന്നെ കല്‍വികാണെ=പത്തിന് തൊട്ടുമുമ്പുള്ള (ഒമ്പതാം ക്ലാസ്സില്‍) പഠിക്കുന്നു.

മകന്‍ (6):6:1:3. ഒമ്പതാംക്ലാസ്സില്‍ പഠിയ്ക്കുന്നു. (6):6:2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

നല്ലതൊരു ദൈവസേവൈ മഹള്‍ക്കുണ്ട് (6):6:3.

നല്ലതൊരു=നല്ല രീതിയില്‍, ദൈവസേവൈ=ഈശ്വരസേവ, മഹള്‍ക്കുണ്ട്=മകള്‍ക്ക് യോഗമുണ്ട്.

ഈശ്വരസേവ ചെയ്യുന്നതിന് യോഗമുണ്ട്. (6):6:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ദേവങ്കലേയ്ക്ക് സേവിയ്ക്കുന്നതിന് ശ്രീമതിയ്ക്ക് യോഗമുണ്ട്. ശിവദേവന്‍ അറിയിച്ചു.

sreemathy ajitkumar

നവിലവെ ശ്രീമതി പേര്‌മേട്ര് (6):6:4.

നവിലവെ=പറയുന്നത്, ശ്രീമതി പേര്‌മേട്ര്=നാമധേയം: ശ്രീമതി.

നാമധേയം: ശ്രീമതി.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

ആരുടെ നാഡി താളിയോലയാണോ വായിയ്ക്കുന്നത് ആ വ്യക്തിയുടെ പേര്: ശ്രീമതി. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അറിയിച്ചു.

parents of sreemathy

ശ്രീമതിയുടെ മാതാപിതാക്കള്‍: ശങ്കരന്‍ & പത്മകുമാരി

7. ഏട്രിടവെ സങ്കരനും പത്മാഈന്‍ട്രോര്‍ (6):7:1.

ഏട്രിടവെ = പറയുന്നത്
സങ്കരനും പത്മാഈന്‍ട്രോര്‍ = ശങ്കരനും പത്മയും മാതാപിതാക്കള്‍

അച്ഛന്റെ പേര് ശങ്കരന്‍. അമ്മയുടെ പേര് പത്മ.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

scan Sreemathy and Ajitkumar 1996 at Panjab
ശ്രീമതിയും ഭര്‍ത്താവ് അജിത്കുമാറും (1996ലെ ഫോട്ടോ).

ശ്രീമതിയും ഭര്‍ത്താവ് അജിത്കുമാറും (1996ലെ ഫോട്ടോ).

എഴിലാണെ അജിത്കുമാര്‍ കാന്തനാഹി (6):7:2.

എഴിലാണെ = അഴകുള്ള
അജിത്കുമാര്‍ കാന്തനാഹി = ഭര്‍ത്താവിന്റെ പേര് അജിത് കുമാര്‍

ഭര്‍ത്താവിന്റെ പേര്: അജിത്കുമാര്‍ (6):7:2.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

സാട്രിടവെ നൂലായ്‌വും നാര്‍പാണീര്‍സര്‍ (6):7:3.

സാട്രിടവെ=വിധിപ്രകാരം, നൂലായ്‌വും നാര്‍പാണീര്‍സര്‍=42-ാമത്തെ വയസ്സിലാണ് ഈ നാഡി താളിയോല വായിയ്ക്കുന്നത്.

(ശ്രീമതിയുടെ) 42-ാമത്തെ വയസ്സിലാണ് ഈ നാഡിതാളിയോല വായിയ്ക്കുന്നത്. (6):7:3.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍

സാര്‍ന്തിടവെ കറിതട്ടും കോണ്‍യാള്‍തന്നില്‍ (6):7:4.

സാര്‍ന്തിടവെ=പറയുന്ന സമയം, കറിതട്ടും=ശനി തുലാം രാശിയിലും, കോണ്‍യാള്‍തന്നില്‍=ഗുരു മിഥുനത്തിലും.

നാഡി താളിയോല വായിയ്ക്കുന്ന സമയത്ത് ശനി തുലാത്തിലും വ്യാഴം മുഥുനത്തിലും.

– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍


1972 ജനുവരി 16ന് അമ്മയുടെ പാലായിലുള്ള പാറക്കല്‍ എന്ന തറവാട് വീട്ടില്‍ വെച്ചാണ് ശ്രീമതി ജനിച്ചത്. പാലായ്ക്ക് സമീപമുള്ള പാലക്കാട്ട്മലയിലെ അച്ഛന്റെ തറവാടിന്റെ പേര് പുത്തന്‍പുരയ്ക്കല്‍ എന്നായിരുന്നു.

രാമകൃഷ്ണ പിള്ളയും ഭാര്‍ഗ്ഗവി അമ്മയുമായിരുന്നു ശ്രീമതിയുടെ അമ്മയുടെ മാതാപിതാക്കള്‍. വി.എസ്.രാമന്‍ നായരും കല്യാണിക്കുട്ടി അമ്മയുമായിരുന്നു ശ്രീമതിയുടെ അച്ഛന്റെ മാതാപിതാക്കള്‍.

ശ്രീമതി ജനിച്ച് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അച്ഛന്റെ അച്ഛന്‍ പാലക്കാട്ടുമലയിലെ പുത്തന്‍പുരക്കല്‍ എന്ന തറവാടും സ്ഥലവും വിറ്റതിനു ശേഷം പാലക്കാട് ജില്ലയിലെ പുലാപ്പറ്റയില്‍ വീടും സ്ഥലവും വാങ്ങി താമസമാക്കി. അങ്ങനെയാണ് ശ്രീമതിയുടെ അച്ഛനും പുലാപ്പറ്റയില്‍ വീടുണ്ടാക്കി താമസമാക്കിയത്.

ഭിലായ് സ്റ്റീല്‍ പ്ലാന്റിലായിരുന്നു അച്ചന് ജോലി. അതുകൊണ്ട് ശ്രീമതി പ്ലസ്ടു വരെ പഠിച്ചത് ഭിലായിലായിരുന്നു. ശ്രീമതിയുടെ ബിരുദ പഠനം പാലക്കാട് മെഴ്‌സി കോളേജിലായിരുന്നു.

2020ല്‍ ശ്രീമതിയുടെ മകന്‍ അശോക് മണാശ്ശേരിയിലെ കെഎംസിടി കോളേജില്‍നിന്ന് ബിബിഎ കഴിഞ്ഞു.