നാഡി ജ്യോതിഷം (നാഡി താളിയോലകള്‍)

നാഡി ജ്യോതിഷം: യഥാര്‍ത്ഥ ചരിത്രം (നാഡി താളിയോലകള്‍)

thaliyo

ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതമാണ് നാഡി ജ്യോതിഷം എന്ന് അറിയപ്പെടുന്ന പുരാതന നാഡി താളിയോലകള്‍. പുരാതന കാലത്ത് ജ്യോതിര്‍മണ്ഡലമായ ശിവലോകത്തില്‍ വെച്ച് സര്‍വ്വാധികാരിയും പരമഗുരുവുമായ ശിവദേവന്‍ പാര്‍വ്വതിദേവിയോട് ഈ പുതിയ കാലഘട്ടത്തില്‍ ജനിയ്ക്കുന്ന അനവധി ആളുകളെക്കുറിച്ച് അറിയിച്ചത്, ഈ ഭൂമിയില്‍വെച്ച് ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യന്‍, കൗശികന്‍ എന്ന വിശ്വാമിത്രന്‍, വസിഷ്ഠന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ ശിവദേവന്റെ ആജ്ഞപ്രകാരം അവ കൃത്യമായി താളിയോലകളില്‍ സംസ്‌കൃത ഭാഷയില്‍ എഴുതിവെച്ചു. പിന്നീട് ശരഭോജി രണ്ടാമന്‍ പണ്ഡിതരുടെ സഹായത്തോടെ നാഡി താളിയോലകള്‍ എന്നും നാഡി ജ്യോതിഷം എന്നും പേരില്‍ ആദിതമിഴ് ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്തതിനുശേഷം മൂല സംസ്കൃത താളിയോലകള്‍ നശിപ്പിക്കുകയും ചെയ്തു.

ഔദ്യോഗികമായി എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അത് മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്നും, യാദൃശ്ചികതയല്ല പ്രപഞ്ച പ്രതിഭാസങ്ങള്‍ക്ക് അടിസ്ഥാനമെന്നും വ്യക്തമാക്കുന്നതിനുള്ള ചരിത്ര സാക്ഷ്യമായി നിലനില്‍ക്കുന്നു സര്‍വാധികാരി പരമഗുരു ശിവദേവന്റെ ദിവ്യവാണികള്‍.

ശാസ്ത്ര പുരോഗതിയുടെ പാരമ്യതയിലെത്തിയെന്ന് അവകാശപ്പെടുന്ന ഈ വേളയില്‍ ജീവന്റെ ഗതിവിഗതികളേയും ആത്മാവിന്റെ പ്രയാണങ്ങളേയും പൂര്‍വ്വജന്മ-പുനര്‍ജന്മ പ്രതിഭാസങ്ങളേയും പ്രപഞ്ചവിസ്മയമെന്ന മണിചെപ്പിലൊതുക്കി, ആദ്ധ്യാത്മികമെന്നോ മതപരമെന്നോ വിശ്വാസ സംഹിതകളെന്നോ വേര്‍തിരിയ്ക്കാതെ സുപ്രധാനമായും അറിഞ്ഞിരിക്കേണ്ട ജീവന്റെ ശാസ്ത്രമാണിതെന്ന്‌ പ്രഖ്യാപിക്കുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍.

നിഷ്ക്കളങ്ക ഭക്തിയോടെ കഠിനവ്രതങ്ങള്‍പോലും അനുഷ്ഠിക്കുന്നത് ദേവപ്രീതിയ്ക്കും ദേവങ്കലുള്ള ഭക്തരുടെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുന്നതിനും ജീവന്റെ മേല്‍ഗതിയ്ക്ക് വേണ്ടിയുമാണെന്ന് വിശ്വസിച്ച് ആചരിച്ച ഒരു ജനത അറിയാതെപോകുന്നു, അങ്ങനെ പരിഗണിക്കപ്പെട്ടതിന്റെ പ്രത്യക്ഷ തെളിവുകൂടിയാകുന്നു അഥവാ സര്‍ട്ടിഫിക്കറ്റുകൂടിയാകുന്നു പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ശിവദേവന്‍ പാര്‍വതിദേവിയോട് ഭക്തരെക്കുറിച്ച് ജാതി മത വേര്‍തിരിവുകള്‍ യാതൊന്നുമില്ലാതെ അറിയിച്ചത് ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും വസിഷ്ഠനുമെല്ലാം സംസ്ക്കൃതത്തില്‍ എഴുതിവെച്ചിരുന്നതിന്റെ ആദിതമിഴ് തര്‍ജ്ജമയായ പുരാതന നാഡി താളിയോലകളെന്ന്.

ധാരാളം ഭക്തരെ ദേവങ്കല്‍ പ്രത്യേകം പരിഗണിച്ചതിന്റെ പ്രത്യക്ഷ തെളിവുകൂടിയായ നാഡി താളിയോലകളിലെ ശിവദേവന്റെ ആജ്ഞയെ നിന്ദിക്കുന്നതിനുവേണ്ടിയാണ് നാഡിതാളിയോലകള്‍ അത്ഭുത ഫലപ്രാപ്തിയ്ക്കും സാധാരണ ജ്യോതിഷംപോലെ ദോഷങ്ങള്‍ അറിയുന്നതിനും പലവിധ ക്രിയകളിലൂടെ പരിഹാരങ്ങള്‍ചെയ്ത് കാര്യലാഭം നേടുന്നതിനുംവേണ്ടിയെന്ന് കൂട്ടിചേര്‍ത്തത്.

ഇതുവരേയുള്ള ഭക്തി പ്രത്യേക പരിഗണനകള്‍ക്ക് അര്‍ഹമാക്കിയിട്ടുണ്ടെന്നും പൂര്‍വ്വജന്മങ്ങളിലെ ചില ചെയ്തികള്‍ (ചിലര്‍ക്ക്) അപാകതകള്‍ക്ക് കാരണമായിട്ടുണ്ടെന്നും തുടര്‍ന്നുള്ള ജീവിതത്തില്‍ ശ്രദ്ധയോടെ കര്‍മ്മശുദ്ധിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിയ്ക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും ജീവന്റെ പ്രയാണം ഒരു ജന്മംകൊണ്ട് അവസാനിയ്ക്കുന്നതല്ലെന്നും അനവധി ജന്മങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും ഓര്‍മ്മപ്പെടുത്തുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ എന്ന പരമപ്രാധാന്യമര്‍ഹിയ്ക്കുന്ന കാര്യത്തെ മറച്ചുവെക്കുന്നതിനുവേണ്ടി കൂട്ടിച്ചേര്‍ത്തതാണ് ദോഷപരിഹാരങ്ങള്‍.

ഒരാളുടെ നാഡി താളിയോല ലഭിച്ചു എന്നതിനര്‍ത്ഥം ജാതി മത വേര്‍തിരിവുകള്‍ യാതൊന്നുമില്ലാതെ ദേവങ്കലുള്ള ഭക്തരുടെ പ്രത്യേക പട്ടികയില്‍ പ്രാധാന്യത്തോടെ ആ വ്യക്തിയുമുണ്ട് എന്നതാകുന്നു. മഹാഭാഗ്യം! മഹാനുഗ്രഹം!! ജന്മാന്തരങ്ങളായി തുടര്‍ന്നു വരുന്ന ഭക്തി ദേവങ്കല്‍ സ്വീകാര്യമായി എന്നറിയുന്ന നിമിഷമാണ്, ഒരു ഭക്തനോ ഭക്തയ്ക്കോ അവരുടെ നാഡി താളിയോല ലഭിയ്ക്കുക എന്നത്. അതിനുപകരം കാര്യങ്ങള്‍ സാധിയ്ക്കുന്നതിനും ദോഷപരിഹാരങ്ങള്‍ക്കും ഭാവി അറിയുന്നതിനും അത്ഭുതഫലപ്രാപ്തിയ്ക്കും വേണ്ടിയുള്ളതാക്കി ധനസമ്പാദനത്തിനുള്ള കുടിലതന്ത്രങ്ങളിലൂടെ ശിവനും ദേവിയും ഋഷിമാരും ആരെയൊക്കെയോ നാഡിതാളിയോലയെന്ന വ്യവസായം നടത്താന്‍ ഏല്‍പ്പിച്ചത് പോലെ തെറ്റിദ്ധരിപ്പിച്ച് സര്‍വാധികാരിയും പരമഗുരുവുമായ ശിവദേവന്റെ ആജ്ഞകള്‍ രേഖപ്പെടുത്തിയ ജീവന്റെ മഹാശാസ്ത്രമായ നാഡിതാളിയോലകളുടെ മാഹാത്മ്യവും പ്രായോഗിക പ്രാധാന്യവും മറച്ചുവെയ്ക്കുവാനുണ്ടായ ശ്രമം തിരിച്ചറിയേണ്ടതുണ്ട്.

“നാഡി താളിയോലകളെ വ്യാപാരമാക്കാതിരിയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടത്.
ആരുടെയെല്ലാം നാഡി താളിയോലയുണ്ടോ അവര്‍ക്കെല്ലാം സൗജന്യമായി നാഡി താളിയോലയിലെ വിവരങ്ങള്‍ അറിയുന്നതിന് ആദി തമിഴ് ഭാഷയില്‍ പരിണിതപ്രജ്ഞരായ നാഡി താളിയോല വായിക്കുന്നവര്‍ക്ക് (നാഡി റീഡര്‍) സര്‍ക്കാര്‍ ശമ്പളം കൊടുക്കണം. സര്‍ക്കാര്‍ നാഡി താളിയോലകള്‍ ഏറ്റെടുക്കരുത്. നാഡി താളിയോലകളുടെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരായ ഉടമസ്ഥര്‍ക്ക് അര്‍ഹമായ ബഹുമാനത്തോടെ സാമ്പത്തിക സഹായവും സുരക്ഷിതത്വവും അനുവദിക്കുക”

– കല്‍കി.

“നാഡി താളിയോലകളെ വ്യാപാരമാക്കാതിരിയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടത്. ആരുടെയെല്ലാം നാഡി താളിയോലയുണ്ടോ അവര്‍ക്കെല്ലാം സൗജന്യമായി നാഡി താളിയോലയിലെ വിവരങ്ങള്‍ അറിയുന്നതിന് ആദി തമിഴ് ഭാഷ പഠിച്ച് നാഡി താളിയോല വായിയ്ക്കുന്നവര്‍ക്ക് (നാഡി റീഡര്‍) സര്‍ക്കാര്‍ ശമ്പളം കൊടുക്കണം. സര്‍ക്കാര്‍ നാഡി താളിയോലകള്‍ ഏറ്റെടുക്കരുത്. നാഡി താളിയോലകളുടെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരായ ഉടമസ്ഥര്‍ക്ക് അര്‍ഹമായ ബഹുമാനത്തോടെ സാമ്പത്തിക സഹായവും സുരക്ഷിതത്വവും അനുവദിക്കുക” - കല്‍കി.

നാഡി ജ്യോതിഷം (നാഡി താളിയോലകള്‍) : ലോക മഹാത്ഭുതം – ജന്മാന്തരങ്ങളുടെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ജീവന്റെ ശാസ്ത്രം

തഞ്ചാവൂര്‍ രാജാവ് ശരഭോജി രണ്ടാമന്‍ (1777-1832) പണ്ഡിതരുടെ സഹായത്തോടെ നാഡിജ്യോതിഷം അഥവാ നാഡിതാളിയോലകള്‍ എന്ന പേരില്‍ ആദിതമിഴ് ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്തു. ധാരാളം കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി, സാധാരണ ജ്യോതിഷ രീതിയിലേയ്ക്ക് മാറ്റി ദോഷപരിഹാരത്തിനുവേണ്ടി മാന്ത്രിക-താന്ത്രിക ആചാരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തീര്‍ത്തും നിന്ദ്യമായ വിധത്തില്‍ ആക്കിത്തീര്‍ത്ത്, പരിപാവനമായ ഭഗവദ് ആജ്ഞയെ തെറ്റിദ്ധരിപ്പിക്കുന്നവിധത്തില്‍ കച്ചവടച്ചരക്കാക്കി അവഹേളിക്കുവാന്‍ ശ്രമിച്ച ശരഭോജി രണ്ടാമനും സംഘവും, മൂലഗ്രന്ഥങ്ങള്‍ പരിശോധിച്ച് തെറ്റായ വിവരങ്ങള്‍ ചേര്‍ത്തത് തിരിച്ചറിയാതിരിക്കുന്നതിനുവേണ്ടി മൂലസംസ്‌കൃത താളിയോലകള്‍ നശിപ്പിക്കുകയും ചെയ്തു.

ശിവദേവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണങ്ങളെ ശരഭോജി രണ്ടാമനും സംഘവും മഹാശിവനാഡി തുല്യം, സൂക്ഷ്മം, സൂക്ഷ്മാല്‍സൂക്ഷ്മം, ജ്ഞാനആശി, പൊതുവിന്‍സേവൈകാണ്ഡം എന്നിങ്ങനെ വിവിധ അദ്ധ്യായങ്ങളായി വേര്‍തിരിയ്ക്കുകയും, അഗസ്ത്യന്‍, കൗശികന്‍ എന്ന വിശ്വാമിത്രന്‍, വസിഷ്ഠന്‍, ഭൃഗു മുതലായ മഹര്‍ഷിമാരുടെ പേരില്‍ പ്രത്യേകമായി താളിയോലകള്‍ നിര്‍മ്മിക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തിയെങ്കിലും അവര്‍ അത് ഏതാനും കുടുംബങ്ങള്‍ക്ക് വിറ്റു. ഇതാണ് ഇപ്പോള്‍ ലഭിക്കുന്ന നാഡി താളിയോലകള്‍. തമിഴ്‌നാട്ടിലെ വൈത്തിശ്വരന്‍കോവില്‍ എന്ന സ്ഥലത്താണ് നാഡിതാളിയോലകള്‍ സൂക്ഷിച്ചിട്ടുള്ളത്.

ആദ്യകാലത്ത് ശിവദേവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണങ്ങള്‍ സംസ്‌കൃത ഭാഷയില്‍ എഴുതിയ താളിയോലകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുരാതന സംസ്കൃത താളിയോലകള്‍ നാഡി ജ്യോതിഷം എന്നും നാഡി താളിയോലകള്‍ എന്നും പേരിലാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ആത്യന്തികമായി, ഈ ലോകത്തെ സംബന്ധിച്ച ശിവദേവന്റെ ദിവ്യമായ ആജ്ഞകള്‍ രേഖപ്പെടുത്തിയ  പ്രാപഞ്ചിക കോടതിയുടെ  ഉത്തരവുകളായിരുന്നു അഗസ്ത്യന്‍, വിശ്വാമിത്രന്‍, വസിഷ്ഠന്‍ തുടങ്ങിയ ഋഷിമാരെഴുതിയ സംസ്കൃത താളിയോലകള്‍.

‘സമയമാകുമ്പോള്‍ ലഭിക്കുന്നത്’, ‘സ്വയം തേടി വന്ന് വായിക്കുന്നത്’ എന്നിവയാണ് നാഡി എന്ന പദത്തിന്റെ തമിഴിലുള്ള അര്‍ത്ഥം.

നാഡി താളിയോല

ഒരു അദ്ധ്യായത്തില്‍ നിരവധി ശ്ലോകങ്ങളുണ്ടാകും. ഓരോ വരിയിലും മൂന്ന് പദങ്ങള്‍ വീതമുള്ള നാല് വരികളാണ് ഒരു ശ്ലോകം. ഒരു ശ്ലോകത്തിന്റെ നാലാമത്തെ വരിയിലെ മൂന്നാമത്തെ പദമാണ് അടുത്ത ശ്ലോകത്തിന്റെ ഒന്നാമത്തെ വരിയിലെ ആദ്യത്തെ പദമായി സന്ദര്‍ഭത്തിന് യോജിച്ച വിധത്തില്‍ സാധാരണയായി ചേര്‍ത്തിട്ടുണ്ടാവുക. ആദിതമിഴ് ഭാഷ (ചെന്തമിഴ്) വളരെ കഠിനവും ഹ്രസ്വവും എന്നാല്‍ അര്‍ത്ഥവ്യാപ്തിയുള്ളതുമാണ്. നാഡിതാളിയോലകളുടെ ഒരു കെട്ടില്‍ നിരവധിപേരുടെ വിശദവിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടാകും. ഇത്തരത്തിലുള്ള അനവധി കെട്ടുകളാണുള്ളത്. അക്കങ്ങളും സാധാരണയായി അക്ഷരത്തിലാണ് ഉപയോഗിക്കുന്നത്. ഉദാഹരണമായി, വേദം എന്നതിന് നാല് എന്നാണര്‍ത്ഥം.

മറ്റൊന്നും അറിയിക്കാതെ വിരലടയാളം മാത്രം നല്‍കുമ്പോള്‍ നാഡിറീഡര്‍ താളിയോലക്കെട്ടുകള്‍ പരിശോധിച്ച് ജനനതിയ്യതി, പേര്, നക്ഷത്രം ഗ്രഹനില മാതാപിതാക്കളുടെ പേര്, ഓല വായിക്കുമ്പോഴുള്ള വയസ്സ് മുതലായ വിശദവിവരങ്ങള്‍ വായിച്ചുതരുന്ന രീതി പ്രത്യേകം ശ്രദ്ധിയ്ക്കപ്പെടുന്നു. പുരുഷന്മാര്‍ വലതും സ്ത്രീകള്‍ ഇടതും തള്ളവിരലടയാളമാണ് നല്‍കേണ്ടത്.

 

നാഡി തളിയോലകളുടെ കെട്ടുകള്‍

ഇക്കാലത്ത് ജനിച്ച ധാരാളം പേരുടെ വിശദവിവരങ്ങള്‍ ഋഷിപ്രോക്തമായ നാഡി താളിയോലകളില്‍ എഴുതിയിട്ടുണ്ട്. ഹിന്ദുക്കളെ ജാതി അടിസ്ഥാനത്തിലും, ഉദാഹരണമായി, നമ്പൂതിരിമാരെ മുന്‍കുലം അഥവാ കുലം നന്‍ട്രായ് എന്നും, നായര്‍ അഥവാ ഏറ്റവും മുന്‍കുലമായ നമ്പൂതിരി കുലത്തിന്റെ തൊട്ടുപിന്‍കുലമായ നായര്‍കുലത്തെ മുന്‍കുലത്തിന്‍ പിന്‍കുലം അഥവാ കുലമും പിന്‍മേല്‍ എന്നും, കൃസ്ത്യാനികളെ യേശുവര്‍ഗ്ഗമെന്നും, മുസ്ലീങ്ങളെ നബിവര്‍ഗ്ഗമെന്നും കൃത്യമായി നാഡിതാളിയോലകളില്‍ എഴുതിവെച്ചിട്ടുണ്ടാകും.

ഉദാഹരണമായി, കല്‍കിയുടെ അച്ഛന്റെ (രാമകൃഷ്ണന്‍) മഹാശിവനാഡി സൂക്ഷ്മം താളിയോലയില്‍ “കുലംനന്‍ട്രായ് മഹന്‍പിറപ്പായ് (3:2.)” (നല്ല കുലത്തില്‍ അഥവാ നമ്പൂതിരി കുലത്തില്‍ ജനിച്ചു), “തൊഹുക്കതന്‍ രാമകിരുട്ടിനന്‍ മഹന്‍തനക്ക് (5:2.)” (മകന്റെ പേര് രാമകൃഷ്ണന്‍) “കൂറൈക്ക ദാമോദര്‍ അത്തനക്ക് (5:3.)” (അച്ഛന്റെ പേര് ദാമോദരന്‍-കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാട്), “കല്യാണി അണ്ണൈയവള്‍ ശാരദതാരം (5:4.)” (അമ്മയുടെ പേര് കല്യാണി. അതായത് ദാമോദരന്‍ നമ്പൂതിരിപ്പാടിന് സംബന്ധം വഴി-വേളിയല്ല-കല്യാണി എന്ന നായര്‍ സ്ത്രീയിലുണ്ടായതാണ് കല്‍കിയുടെ അച്ഛന്‍ രാമകൃഷ്ണന്‍ എന്നര്‍ത്ഥം. ഭാര്യയുടെ പേര് ശാരദ) എന്നും കല്‍കിയുടെ അമ്മയുടെ മഹാശിവനാഡി സൂക്ഷ്മം താളിയോലയില്‍ “കുലമുംപിന്‍മേല്‍ (2:1:3)” (നായര്‍ ജാതി അഥവാ മേല്‍ജാതിയായ നമ്പൂതിരി കുലത്തിന്റെ തൊട്ടുപിന്‍കുലം.), “കൂറെ മഹള്‍ ശരദാവേ എന്‍ട്രുസൊല്ലെ (7:4.)” (മകളെ ശാരദ എന്ന് വിളിക്കുന്നു), “സൊല്ലത്തന്‍ ചെറുണ്ണി നായര്‍താനെ (8:1.)” (അച്ഛന്റെ പേര് ചെറുണ്ണി നായര്‍. കല്‍കിയുടെ അമ്മയുടെ അച്ഛന്റെ പേരിനൊപ്പം ജാതിയുടെ പേരുകൂടി ചേര്‍ത്തത് ശ്രദ്ധിയ്ക്കുക.), “സിറപ്പുടനെ കല്യാണി അണ്ണൈകണ്ട് (8:2.)” (അമ്മയുടെ പേര് കല്യാണി), “നല്ലതൊരു രാമകിരുട്ടിന കാന്തനാഹെ (8:3.)” (ഭര്‍ത്താവ് രാമകൃഷ്ണന്‍) എന്നും കൊടുത്തത് ആരുടെ താളിയോലയാണോ വായിയ്ക്കുന്നത് ആയതിന്റെ കൃത്യതയ്ക്ക് വേണ്ടിയാണെന്നത് അറിഞ്ഞിരിക്കണം.

ഇന്നത്തെ കാലത്തെ സാമുഹികാവസ്ഥകളെക്കുറിച്ചുള്ള കൃത്യതയ്ക്കുവേണ്ടിയാണ് ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ഭഗവാന്‍ ശിവന്‍ അറിയിയ്ക്കുവാന്‍ കാരണം. ജാതി മത ഭേദങ്ങളെ അംഗീകരിക്കുവാനല്ല. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ്, ശിവദേവന്‍ അറിയിച്ചത് ഇന്നത്തെ കാലത്തെ ജനങ്ങളുടെ ജീവിതരീതി ഏതൊരുവിധത്തില്‍ നിലനില്‍ക്കുമെന്ന് തിരിച്ചറിഞ്ഞിട്ട് തന്നെയാണെന്നതിനു വേണ്ടിയാണ് ഇപ്രകാരം ജാതിയുടേയും മതത്തിന്റേയും പേരുകള്‍സഹിതം അറിയിയ്ക്കുവാന്‍ കാരണം.

കല്‍കിയുടെ മഹാശിവനാഡി ദേവരഹസ്യ കാണ്ഡം (സൂക്ഷ്മാല്‍സൂക്ഷ്മം) അദ്ധ്യായത്തില്‍ ശിവദേവന്‍ പാര്‍വതി ദേവിയോട് കല്‍കിയെക്കുറിച്ച് അറിയിച്ചത് ‘ശാതിമതം കടന്തുതാന്‍ യേഹംഎന്‍ട്ര് (1):8:4. യേഹംഎന്‍ട്ര് വിളങ്കീടുമെ കരുണയാലേ (1):9:1.’ (നമ്മുടെ അനുഗ്രഹത്താല്‍ കല്‍കി ജാതിമതങ്ങള്‍ക്കതീതമായ് ഏകത്വത്തില്‍ നിലകൊള്ളുന്നു) എന്നാണ്. അതിനര്‍ത്ഥം, ഭഗവാന്‍ ശിവന്‍ ജാതിമതങ്ങളെ പ്രോത്സപ്പിയ്ക്കുകയല്ലായെന്നും, എന്നാല്‍ നിലവില്‍ നിലനില്‍ക്കുന്ന നീചമായ അവസ്ഥയെക്കുറിച്ച് കൃത്യതയോടെ അറിയിയ്ക്കുകയാണ് ചെയ്തതെന്നുമാണ്. പരിവര്‍ത്തനത്തിനായി ദശമാവതാര ദൗത്യത്തില്‍ നടപ്പാക്കേണ്ടതായ സുപ്രധാന കാര്യവും ഇവിടെ സൂചിപ്പിയ്ക്കപ്പെടുന്നു.

നാഡി താളിയോലകള്‍

“നമുക്കാവശ്യം മനുഷ്യത്വവും ക്ഷേമരാഷ്ട്രവും, ജാതിയും മതവുമല്ല.” -കല്‍കി

വിവര്‍ത്തനം ചെയ്യുന്നവരുടെ സുപ്രധാനമായ കര്‍ത്തവ്യമാണ് മൂലഗ്രന്ഥം നിലനിര്‍ത്തുക എന്നത്. മൂലഗ്രന്ഥവുമായി വിവര്‍ത്തനത്തിന് ഏതെങ്കിലും വിധത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ അഥവാ വിവര്‍ത്തകന്റെ അറിവില്ലായ്മയാല്‍ സംഭവിക്കുന്ന പിഴവുകള്‍ തിരിച്ചറിയണമെങ്കില്‍ മൂലഗ്രന്ഥം നിര്‍ബന്ധമായും നിലനിര്‍ത്തിയിരിയ്ക്കണം.

മൂലസംസ്‌കൃത താളിയോലകള്‍ ഭാഗികമായി നശിച്ചിരുന്നുവെങ്കില്‍ പുതിയ താളിയോലകളില്‍ സംസ്‌കൃതത്തില്‍ തന്നെ പ്രസ്തുത വിവരങ്ങള്‍ അതേപ്രകാരം എഴുതി സൂക്ഷിയ്ക്കാമായിരുന്നു. മൂലസംസ്‌കൃത താളിയോലകള്‍ അവ്യക്തമായിരുന്നുവെങ്കില്‍ ആദിതമിഴ് ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ല. മൂലഗ്രന്ഥം നശിപ്പിച്ചാല്‍ പിന്നെ ലഭിക്കുന്നത് വിവര്‍ത്തനം ചെയ്തത് മാത്രമായിരിക്കും. അപ്പോള്‍ യാതൊരു കാരണവശാലും സാധാരണ അറിവിനാല്‍ മൂലഗ്രന്ഥത്തില്‍നിന്നും വ്യത്യസ്തമായി കൂട്ടിച്ചേര്‍ത്തത് എന്തെല്ലാമെന്ന് തിരിച്ചറിയുവാന്‍ സാദ്ധ്യമല്ല. പരിഭാഷകരുടെ ഇത്തരം ദുരുദ്ദേശ്യങ്ങളെ തിരിച്ചറിയാത്ത സാധാരണക്കാര്‍ വിവര്‍ത്തനത്തെ യഥാര്‍ത്ഥ ഗ്രന്ഥമായി കാണും. അതിനാല്‍ വിവര്‍ത്തനത്തില്‍ തെറ്റുകളുണ്ടെങ്കില്‍ അത് യഥാര്‍ത്ഥ ഗ്രന്ഥകാരന്റെ അഥവാ അറിയിച്ച ആളുടെ പിഴവായോ അറിവില്ലായ്മയായോ കണക്കാക്കുകയും ചെയ്യും. ഇതാണ് നാഡിതാളിയോലകള്‍ക്കും സംഭവിച്ചത്.

ജ്യോതിര്‍മണ്ഡലമായ ശിവലോകത്തില്‍ വസിക്കുന്ന ഭഗവാന്‍ ശിവന്‍ പരമഗുരുവും സര്‍വ്വജ്ഞനും സര്‍വ്വാധികാരിയുമാകുന്നു. അവിടുന്ന് അറിയിക്കുന്നത് യാതൊരു കാരണവശാലും തെറ്റുകയില്ല. പക്ഷേ അവിടുത്തെ ആജ്ഞകളെ നാഡിജ്യോതിഷമെന്ന പേരില്‍ ആദിതമിഴ് ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്തവര്‍ പലവിധത്തിലുള്ള തെറ്റായ വിവരങ്ങളും കൂട്ടിച്ചേര്‍ത്ത് വികലമാക്കിയതിനാല്‍, ഇന്ന് നാഡിതാളിയോല ലഭിക്കുന്ന ചിലര്‍ക്ക് അവരുടെ ഭാവി സംബന്ധിച്ച വിവരങ്ങള്‍ വിശ്വസിക്കുവാന്‍ പ്രയാസകരമായ സാഹചര്യം ഉണ്ടായിത്തീര്‍ന്നിരിയ്ക്കുന്നു എന്നത് അവഗണിക്കുവാന്‍ വയ്യ. ഈ പ്രപഞ്ചത്തെ സംബന്ധിച്ച്, ശിവ ദേവന് ഏതൊരു ദോഷത്തേയും പരിഹരിക്കുവാനുള്ള അധികാരവും ശക്തിയുമുണ്ട്.

ശിവ ദേവന് സ്വന്തം തീരുമാനപ്രകാരം ഉപാധിരഹിതമായി ഏതൊരു ദോഷത്തേയും പരിഹരിക്കുവാനും ആവശ്യമായ സന്ദര്‍ഭത്തില്‍ അനുയോജ്യമായി ശിക്ഷിക്കുന്നതിനും പരിപൂര്‍ണ്ണ പരമാധികാരമുണ്ട്. ഉപാധിരഹിതമെന്നാല്‍ ക്രിയാദികളിലൂടെയുള്ള പരിഹാരങ്ങള്‍ ആവശ്യമില്ല എന്നര്‍ത്ഥം. സര്‍വ്വാധികാരിയായ ഭഗവാന്‍ ശിവന്റെ ആജ്ഞതന്നെ ഏറ്റവും വലിയ പരിഹാരം.

സര്‍വ്വാധികാരിയായ ഭഗവാന്‍ ശിവനും സംരക്ഷണാധികാരിയായ ഭഗവാന്‍ വിഷ്ണുവിനും ആരുടേയും ദോഷങ്ങള്‍ ക്രിയാദികളിലൂടെ പരിഹരിക്കേണ്ട ആവശ്യമില്ല. ഏതൊരു പരിഹാരക്രിയയും ശിവദേവന്റേയും  വിഷ്ണുദേവന്റേയും സംപ്രീതിയ്ക്കുവേണ്ടിയാണ് എന്നിരിയ്‌ക്കേ, ശിവദേവനും വിഷ്ണുദേവനും സ്വയം പരിഹാരം നടപ്പില്‍വരുത്തുവാന്‍ പൂജാദിപരിഹാരങ്ങള്‍ ആവശ്യമാണെന്ന് അവര്‍തന്നെ പറയുന്നതുപോലെ കൂട്ടിച്ചേര്‍ത്തത്,  സമ്പന്നനെ ദരിദ്രനായി ചിത്രീകരിക്കുന്നതുപോലെ, തെറ്റായ ആശയപ്രചരണത്തിനിട വരുത്തി ദേവനിന്ദ ചെയ്യുവാന്‍ കാരണമായി.

പൂര്‍വ്വജന്മചെയ്തികളിലെ നന്മതിന്മകള്‍ അനുകൂല-വിപരീതാനുഭവങ്ങളായി പിന്തുടരുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് എന്ന ഭഗവദ് ആജ്ഞകള്‍ക്ക് പകരം ദോഷപരിഹാരമെന്ന വ്യാജേന ധാരാളം പണച്ചെലവുകള്‍ വരുന്ന പൂജാദിക്രിയകള്‍ വേണമെന്ന നിന്ദ്യവും തെറ്റായതുമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ശരഭോജി രണ്ടാമനും സംഘവും ലോകത്തിനു ലഭിച്ച മഹാത്ഭുതത്തെ വികലമാക്കി ശിവദേവന്റെയും പാര്‍വ്വതിദേവിയുടേയും ഋഷിമാരുടേയും സദുദ്ദേശ്യത്തെ മാലോകരെ അറിയിക്കാതെ ദുരുദ്ദേശ്യത്തോടെ വ്യാപാരതാല്‍പ്പര്യമാക്കി മാറ്റുവാന്‍ ശ്രമിച്ചു.

ദേവങ്കലേയ്ക്കുള്ള സംപ്രീതിയ്ക്ക് സദുദ്ദേശ്യത്തോടെ സാന്മാര്‍ഗ്ഗികമായി അതാത് സ്ഥാനപ്രകാരം കൃത്യതയോടെ കുടുംബത്തിലും രാഷ്ട്രത്തിലും ഉത്തരവാദിത്തങ്ങളും കടമകളും കര്‍ത്തവ്യമായി നിസ്വാര്‍ത്ഥതയോടെ നിര്‍വ്വഹിച്ച് സമാധാനപരമായി സംശുദ്ധതയോടെ ജീവിക്കുകയാണ് വേണ്ടതെന്ന പരമപ്രാധാന്യമായ പരിഹാരത്തെ (അതായിരുന്നു ശിവദേവന്‍ അറിയിച്ചിരുന്നതും ഋഷിമാര്‍ മൂലസംസ്‌കൃത താളിയോലകളില്‍ എഴുതിയിരുന്നതും) അറിയിക്കുന്നതിന് പകരം പണം വാങ്ങി ഏലസ്, പൂജ മുതലായവ ചെയ്താല്‍ മാത്രമേ പരിഹാരമുണ്ടാകൂ എന്ന് ആദിതമിഴ് തര്‍ജ്ജമയില്‍ കൂട്ടിച്ചേര്‍ത്തവര്‍, യഥാര്‍ത്ഥത്തില്‍ മനുഷ്യരില്‍നിന്നും (ഭക്തരില്‍നിന്നും) യാതൊന്നും ആവശ്യമില്ലാതെ ഈ ഭൂമിയില്‍നിന്നും ഏറെ അകലെയുള്ള ജ്യോതിര്‍മണ്ഡലത്തില്‍ പ്രകാശസ്വരൂപത്തില്‍ വസിക്കുന്ന ബ്രഹ്മദേവനേയും ശിവദേവനേയും വിഷ്ണുദേവനേയും നിന്ദിക്കുകയാണ് ചെയ്തത്. മൂലസംസ്‌കൃത താളിയോലകളില്‍ സംശുദ്ധ ഭക്തിയോടെ ജീവിക്കുവാന്‍ മാത്രമാണ് അറിയിച്ചിരുന്നത്.

മാതാപിതാക്കള്‍ക്ക് സന്താനങ്ങളില്‍നിന്നും എങ്ങനെ പ്രതിഫലം വാങ്ങുവാന്‍ കഴിയും? യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് കഴിയില്ല. വായു, വെള്ളം, ശരീരം, മാതാപിതാക്കള്‍, തിരിച്ചറിവ് അഥവാ വ്യക്തത മുതലായ പ്രകൃതിയിലെ സകലതിനേയും നമുക്ക് നല്‍കിയ ആ സമുന്നത സ്ഥാനാധികാരമെന്ന ശക്തി സ്രോതസ്സിന്, പരമഗുരുവും സര്‍വ്വാധികാരിയുമായ ഭഗവാന്‍ ശിവന്, നാഡിതാളിയോല വായിച്ചും പരിഹാരങ്ങള്‍ ചെയ്തും കിട്ടുന്ന സമ്പാദ്യംകൊണ്ടുവേണം ജീവിച്ചു പോകുവാന്‍ എന്നാക്കി മാറ്റിക്കളഞ്ഞു ശരഭോജി രണ്ടാമനും ഇപ്പോഴത്തെ നാഡിതാളിയോലകളുടെ ഉടമസ്ഥരും വായിക്കുന്നവരും ബന്ധപ്പെട്ടവരുമെല്ലാം.

ഓരോ അദ്ധ്യായത്തിനും പ്രത്യേകം വിലയിട്ടാണ് കച്ചവടം നടത്തുന്നത്. നാഡിതാളിയോലകളുടെ ഇപ്പോഴത്തെ ഉടമസ്ഥര്‍ താളിയോല വായിക്കുന്നതിന് ഭീമമായ സംഖ്യയാണ് വാങ്ങുന്നത്. പൊതുകാണ്ഡം എന്ന ആദ്യത്തെ അദ്ധ്യായം വായിക്കുന്നതോടെ തന്നെ സാധാരണക്കാരന്റെ കീശ കാലിയാകും. പണമില്ലെങ്കില്‍ മറ്റ് അദ്ധ്യായങ്ങള്‍ വായിച്ചുതരികയുമില്ല. കൊള്ളപ്പലിശക്കാരെപോലെ പണത്തോടുള്ള ആര്‍ത്തിയാണ് നാഡിതാളിയോലയുടെ ഉടമസ്ഥരേയും വായിക്കുന്നവരേയും നയിക്കുന്നത്. പുറത്തുകാണിയ്ക്കുവാനായി ട്രസ്റ്റ് രൂപീകരിച്ച് സൗജന്യ അന്നദാനം, വസ്ത്രം തുടങ്ങിയവ നല്‍കുന്നതിന്റേയും സ്‌ക്കൂളുകള്‍ നടത്തുന്നതിന്റേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് സാമൂഹിക സേവനമാണെന്ന് തെറ്റിദ്ധരിപ്പിയ്ക്കുവാനുള്ള ശ്രമങ്ങളും വേണ്ടുവോളമുണ്ട്. നാഡിതാളിയോല വായിക്കുന്നതിനുള്ള കൂലിയൊന്നു കുറച്ച് സാധാരണക്കാരനും പറ്റാവുന്ന വിധത്തിലാക്കുന്നതിലും വലിയ സാമൂഹിക സേവനമില്ല. ചിലര്‍ നാഡിതാളിയോല വായിച്ചുകൊടുക്കുന്നവര്‍ മാത്രമല്ല, ‘പ്രവചനം’ നടത്തുന്നവര്‍കൂടിയാണ്. സ്വയം ദിവ്യത്വം കല്പിച്ച് തങ്ങളുടെ സിദ്ധികൊണ്ട് പ്രവചിക്കുകയാണ് എന്നുവരെ പ്രചരിപ്പിച്ച് ആളാകുന്നവരുമുണ്ട്. വെറും ആദിതമിഴ് ഭാഷ അറിയുന്ന ആര്‍ക്കും വായിക്കാവുന്നതാണ് നാഡിതാളിയോലകള്‍. വായിച്ചുതരികമാത്രമാണ് നാഡിറീഡറുടെ ജോലി. ആദിതമിഴ് പദങ്ങളുടെ കൃത്യമായ അര്‍ത്ഥം മാത്രമേ നമുക്കാവശ്യമുള്ളൂ. നാഡിറീഡര്‍മാരുടെ വ്യാഖ്യാനംപോലും അപകടമുണ്ടാക്കും. വെറും സാധാരണക്കാരായ നാഡിറീഡര്‍മാര്‍ ഭഗവാന്‍ ശിവന്റേയും അഗസ്ത്യ മഹര്‍ഷിയുടേയുമെല്ലാം റോളിലേയ്ക്ക് വരുന്നത് ഗുണത്തിന് പകരം ദോഷംമാത്രമേ ചെയ്യൂ. നാഡിതാളിയോലകളെ പൊന്‍മുട്ടയിടുന്ന താറാവായിട്ടാണ് അതിന്റെ ഇപ്പോഴത്തെ ഉടമസ്ഥര്‍ ഉപയോഗിക്കുന്നത്.

ഭാരതത്തിന്റെ ചിരപുരാതനമായ സംസ്‌കൃതിയാകുന്ന പുസ്തകത്തിലെ സുവര്‍ണ്ണലിപികളെക്കൊണ്ടെഴുതിയ നാഡിതാളിയോലകള്‍ എന്ന ചരിത്രരേഖകളെ ധനസമ്പാദനമാര്‍ഗ്ഗമാക്കി വികൃതമാക്കുന്ന ദയനീയമായ കാഴ്ച്ച ഏതൊരു വ്യക്തിയേയും വല്ലാതെ വിഷമിപ്പിയ്ക്കുമെന്നതില്‍ സംശയമില്ല.

ഒട്ടേറേ വൈദേശികാക്രമണങ്ങള്‍ക്ക് വിധേയമായ ഭാരതത്തിന്റെ ദുര്‍വിധിയെ ഈശ്വരനിശ്ചയമായി ഉള്‍ക്കൊണ്ട് സമാശ്വസിക്കുന്നതുപോലെ, ഇപ്പോള്‍ ലഭ്യമായ ആദിതമിഴ് ഭാഷയിലുള്ള നാഡിതാളിയോലകളേയും അപാകതകളെ അംഗീകരിച്ചുകൊണ്ട് തന്നെ സ്വീകരിക്കുകയേ നിവൃത്തിയുള്ളു. ആത്യന്തികമായി, ഭഗവാന്‍ ശിവന്റെ തീരുമാനമില്ലെങ്കില്‍ ഇത്തരം തര്‍ജ്ജമയിലെ തെറ്റുകളും സംഭവിക്കില്ല എന്ന് ഉറച്ചുവിശ്വസിച്ച് സര്‍വ്വാധികാരിയായ ഭഗവാന്‍ ശിവനേയും സംരക്ഷണാധികാരിയായ ഭഗവാന്‍ വിഷ്ണുവിനേയും ശരണം പ്രാപിയ്ക്കാം.

സാമ്പത്തിക നേട്ടത്തിനും വിശ്വാസപരമായ ചൂഷണത്തിനും ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിലും, നാഡിതാളിയോലകളെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് അതിന്റെ ഇന്നത്തെ ഉടമസ്ഥരോട് നന്ദി പറയുവാനും ഈ അവസരം ഉപയോഗിയ്ക്കുന്നു. നാഡി താളിയോലകള്‍ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് പരേതനായ അരുള്‍ശിവ അറുമുഖത്തിന്റെ മകനും നാഡി റീഡറുമായ എ. ശിവസാമിയോടും മറ്റെല്ലാ നാഡി റീഡര്‍മാരോടും നാം പ്രത്യേക നന്ദി അറിയിക്കുന്നു.

യഥാര്‍ത്ഥ ഉദ്ദേശ്യം

ഭഗവാന്‍ വിഷ്ണുവിന് ദശാവതാരത്തിലെ ദശമാവതാരമായ കല്‍കിയായി അവതരിച്ച് ഔദ്യോഗിക നിര്‍വ്വഹണം പൂര്‍ത്തിയാക്കുന്നതിനുള്ള വേദിയൊരുക്കുക എന്ന ദേവകാര്യത്തിനാകുന്നു ഭഗവാന്‍ ശിവന്‍ കല്‍കി പുരാണവും ഇക്കാലത്ത് ജനിയ്ക്കുന്ന ധാരാളം പേരുടെ വിശദ വിവരങ്ങളും പാര്‍വതി ദേവിയോട് അറിയിച്ചതും, മഹാഋഷിമാരായ അഗസ്ത്യനോടും വിശ്വമിത്രനോടുമെല്ലാം താളിയോലകളില്‍ എഴുതിവെയ്ക്കാന്‍ കല്പിച്ചതും. ദശമാവതാര കല്‍കിയുടെ ഔദ്യോഗിക നിര്‍വ്വഹണത്തിനുള്ള സമയം അഥവാ കല്‍കി അവതാര ആഗമന സമയവും പൂര്‍വ്വാവതാര ചരിതങ്ങളുമെല്ലാം കൂട്ടിചേര്‍ക്കലുകള്‍ വരുത്തി അവ്യക്തമാക്കി ദുഷ്ക്കരമാക്കുമെന്നതിനാല്‍, ഭഗവാന്‍ വിഷ്ണുവിനു ദശമാവതാര കല്‍കിയായി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനുള്ള വേദിയാണ് യഥാര്‍ത്ഥ കല്‍കി പുരാണത്തിലൂടെ ഭഗവാന്‍ ശിവന്‍ ഒരുക്കുന്നത്. ദേവകാര്യാര്‍ത്ഥമുള്ള വിളംബരം. ദേവഹിതം ഭഗവാന്‍ ശിവന്‍ പുരാതന കാലത്തുതന്നെ അറിയിച്ച് ഋഷിമാരാല്‍ ലിഖിത രേഖയാക്കി കല്‍കി അവതാര ആഗമന സമയത്തെ ലോകത്തോട്‌ പ്രഖ്യാപിച്ചു. അതാണ്‌ യഥാര്‍ത്ഥ കല്‍കി പുരാണം.

ഭാരതത്തില്‍, ഇക്കാലത്ത് ഒരു വ്യക്തിയ്ക്ക് ദിവ്യത്വമുണ്ടെന്ന് സാങ്കേതികമായി തെളിയുന്നതിന് രണ്ട് ഉപാധികളാണുള്ളത്.

1. ജ്യോതിഷം

പരിണിതപ്രജ്ഞരായ ദൈവജ്ഞര്‍ ദേവപ്രശ്‌നത്തില്‍ ദേവചൈതന്യത്തേയും ദേവഹിതത്തേയും സംബന്ധിച്ച് തെളിയുന്ന കാര്യങ്ങള്‍ അറിയിക്കുന്നു. കുടുംബ സംബന്ധമായവ സ്വര്‍ണ്ണപ്രശ്‌നവും നേരിട്ട് ദേവസംബന്ധം മാത്രമായവ ദേവപ്രശ്‌നവുമാകുന്നു. എന്നാല്‍ കുടുംബ സംബന്ധമായ സ്വര്‍ണ്ണപ്രശ്‌നത്തിലോ താംബൂലപ്രശ്‌നത്തിലോ, ആ കുടുംബത്തിലെ ഏതെങ്കിലും വ്യക്തിയുടേയോ വ്യക്തികളുടേയോ ദേവചൈതന്യത്തേക്കുറിച്ച് വ്യക്തമായി തെളിഞ്ഞാല്‍ അത് യഥാര്‍ത്ഥത്തില്‍ ദേവപ്രശ്‌നമായിത്തീരുന്നു. (ജ്യോതിഷത്തിലും, ദോഷങ്ങളെന്നും പരിഹാരങ്ങളെന്നും വിവിധ രൂപങ്ങളെന്നപേരില്‍ ദേവിദേവന്മാര്‍ എന്നുമൊക്കെയായി ധാരാളം കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിട്ടുണ്ട്).

2. പുരാതന നാഡിതാളിയോലകള്‍

ഇക്കാലത്ത് ജനിച്ച ധാരാളം പേരുടെ വിശദവിവരങ്ങള്‍ ഋഷിപ്രോക്തമായ പുരാതന നാഡിതാളിയോലകളില്‍ എഴുതിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ വൈത്തീശ്വരന്‍ കോവിലിലാണ് നാഡിതാളിയോലകള്‍ സൂക്ഷിച്ചിട്ടുള്ളത്. പുരാതന നാഡി താളിയോലകള്‍ ലോകത്തിന് ഇതുവരേയ്ക്കും ലഭിച്ചതില്‍ വെച്ചേറ്റവും സുപ്രധാനമായ മഹാത്ഭുതമാണ്. ഈ ആധുനിക കാലഘട്ടത്തില്‍ ജനിയ്ക്കുന്ന ധാരാളംപേരുടെ ജനനതിയ്യതി, നക്ഷത്രം, ഗ്രഹനില, ഓല വായിയ്ക്കുമ്പോഴുള്ള വയസ്സ്, ജാതി, മതം, മാതാപിതാക്കളുടെ പേര്, വിദ്യാഭ്യാസം, ജോലി, പൂര്‍വ്വജന്മം തുടങ്ങിയവയെല്ലാം കൃത്യമായി അറിയിച്ച ഭഗവാന്‍ ശിവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണം, പൂര്‍വ്വജന്മ-പുനര്‍ജ്ജന്മങ്ങളെക്കുറിച്ചുള്ള ചരിത്രപരമായ സുപ്രധാനമായ തെളിവുകള്‍കൂടിയാകുന്നു.

പത്രമാസികകളില്‍ പ്രസിദ്ധീകരിച്ചത്

നാഡിജ്യോതിഷം അഥവാ പുരാതന നാഡി താളിയോലകളെക്കുറിച്ച് തമിഴ്​നാട് വിനോദസഞ്ചാര വകുപ്പിന്റെ വെബ്​സൈറ്റിലും  വിവിധ പത്രമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചത് താഴെകൊടുക്കുന്നു.

തമിഴ്​നാട് വിനോദസഞ്ചാര വകുപ്പിന്റെ വെബ്​സൈറ്റ്

നാഡി തളിയോലകളെക്കുറിച്ചുള്ള തമിഴ്​നാട് വിനോദസഞ്ചാര വകുപ്പിന്റെ വെബ്​സൈറ്റ്
നാഡി തളിയോലകളെക്കുറിച്ചുള്ള തമിഴ്​നാട് വിനോദസഞ്ചാര വകുപ്പിന്റെ വെബ്​സൈറ്റ് : URL: http://www.tamilnadutourism.org/astrology/TNAstrologies/Nadi.aspx?catid=1001P01

“താളിയോലയിലെ തീര്‍പ്പുകള്‍” 2012 ജനുവരി 22ലെ മാതൃഭൂമി വാരാന്തപതിപ്പില്‍

“താളിയോലയിലെ തീര്‍പ്പുകള്‍” 2012 ജനുവരി 22ലെ മാതൃഭൂമി വാരാന്തപതിപ്പില്‍
“താളിയോലയിലെ തീര്‍പ്പുകള്‍” 2012 ജനുവരി 22ലെ മാതൃഭൂമി വാരാന്തപതിപ്പില്‍

“ഏടുകളില്‍ എഴുതപ്പെട്ട ജീവിതം” 2010 മെയ്‌ 1-14, വനിത.

“ഏടുകളില്‍ എഴുതപ്പെട്ട ജീവിതം” പേജ് 77, 2010 മെയ്‌ 1-14, വനിത.
“ഏടുകളില്‍ എഴുതപ്പെട്ട ജീവിതം” പേജ് 77, 2010 മെയ്‌ 1-14, വനിത.

 

“ഏടുകളില്‍ എഴുതപ്പെട്ട ജീവിതം” പേജ് 78, 2010 മെയ്‌ 1-14, വനിത.
“ഏടുകളില്‍ എഴുതപ്പെട്ട ജീവിതം” പേജ് 78, 2010 മെയ്‌ 1-14, വനിത.

 

“ഏടുകളില്‍ എഴുതപ്പെട്ട ജീവിതം” പേജ് 80, 2010 മെയ്‌ 1-14, വനിത.
“ഏടുകളില്‍ എഴുതപ്പെട്ട ജീവിതം” പേജ് 80, 2010 മെയ്‌ 1-14, വനിത.

 

“ജന്മകാണ്ഡങ്ങളിലൂടെ ഒരു യാത്ര” 2008 സപ്തംബറിലെ, മാതൃഭൂമി യാത്ര.

“ജന്മകാണ്ഡങ്ങളിലൂടെ ഒരു യാത്ര” പേജ് 62, 2008 സപ്തംബര്‍, മാതൃഭൂമി യാത്ര.
“ജന്മകാണ്ഡങ്ങളിലൂടെ ഒരു യാത്ര” പേജ് 62, 2008 സപ്തംബര്‍, മാതൃഭൂമി യാത്ര.

 

“ജന്മകാണ്ഡങ്ങളിലൂടെ ഒരു യാത്ര” പേജ് 63, 2008 സപ്തംബര്‍, മാതൃഭൂമി യാത്ര.
“ജന്മകാണ്ഡങ്ങളിലൂടെ ഒരു യാത്ര” പേജ് 63, 2008 സപ്തംബര്‍, മാതൃഭൂമി യാത്ര.

 

“ജന്മകാണ്ഡങ്ങളിലൂടെ ഒരു യാത്ര” പേജ് 64, 2008 സപ്തംബര്‍, മാതൃഭൂമി യാത്ര.
“ജന്മകാണ്ഡങ്ങളിലൂടെ ഒരു യാത്ര” പേജ് 64, 2008 സപ്തംബര്‍, മാതൃഭൂമി യാത്ര.

 

“ജന്മകാണ്ഡങ്ങളിലൂടെ ഒരു യാത്ര” പേജ് 65, 2008 സപ്തംബര്‍, മാതൃഭൂമി യാത്ര.
“ജന്മകാണ്ഡങ്ങളിലൂടെ ഒരു യാത്ര” പേജ് 65, 2008 സപ്തംബര്‍, മാതൃഭൂമി യാത്ര.