ഒരു രാജ്യത്തെ ജനങ്ങളുടെ സുപ്രധാനമായ അവകാശമാണ് ഭരണാധികാരി എന്ന സ്ഥാനത്താല്‍ അനുവദിയ്ക്കുന്ന ക്ഷേമാധിഷ്ഠിത ഭരണം.” കല്കി
അനുഗ്രഹത്താല്‍, എനിയ്ക്ക് വ്യക്തമായി അറിയാം ഭരണാധികാരി എന്ന സ്ഥാനത്താല്‍ ക്ഷേമരാഷ്ട്രം നടപ്പാക്കി ജനങ്ങള്‍ക്ക് ശുദ്ധമായ വായു, വെള്ളം, ആഹാരം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, വിദ്യാദ്ധ്യയനം, വൈദ്യുതി, വാഹനം, സാങ്കേതിക സൌകര്യങ്ങള്‍ (ഫോണ്‍, ടിവി, ഫ്രിഡ്ജ്, ഇന്റര്‍നെറ്റ്, സോഫ്റ്റ് വെയറുകള്‍…), ജോലി മുതലായവയെല്ലാം അവകാശമായി അതിനാല്‍ സൌജന്യമായി നികുതിരഹിത ഘടനയോടെ സ്വതന്ത്രമായി ജീവിയ്ക്കുവാനുള്ള സുരക്ഷിതത്തോടും സംരക്ഷണത്തോടുമൊപ്പം അനുവദിക്കുവാന്‍. സപ്തമാവതാര ശ്രീരാമനും അഷ്ടമാവതാര ശ്രീകൃഷ്ണനും അക്കാലത്ത് ലഭ്യമായ സൗകര്യങ്ങള്പ്രകാരം നടപ്പാക്കി തെളിയിച്ചതും അതായിരുന്നു എന്ന് ഓര്മ്മിയ്ക്കുവാനുള്ള സമയമാണിത്. – #കല്കി
പുരാതന കാലത്ത് അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കിയുടെ മഹാശിവനാഡി രാഷ്ട്രീയ കാണ്ഡം (Poitical Chapter). ശിവദേവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണം. സുപ്രധാന ആദിതമിഴ് ശ്ലോകങ്ങളുടേയും ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റേയും വീഡിയോ. വായിച്ചത്: 2013 ജൂലായ് 4ന്. നാഡി റീഡര്‍: ശിവസാമി അരുള്ശിവ അറുമുഖം, വൈത്തീശ്വരന്‍കോവില്‍, തമിഴ്നാട് .
Kalki Purana Political Chapter written by Agastya
(Watch Video from 1:01:22)
ഗവണ്മെന്റ് ലാഭത്തിനോ ജനക്ഷേമത്തിനോ? – Kalki – Part 1 & 2
“ഹൈന്ദവം എന്നും സനാതന ധര്‍മം എന്നും അറിയപ്പെടുന്ന ദേവകാര്യത്തില്‍ ഏക ആരാധന മാത്രം. ജാതികളില്ല, വിവേചനങ്ങളില്ല. ദേവങ്കലേയ്ക്ക് സ്വയം നേരിട്ട് പ്രാര്‍ത്ഥിക്കുന്ന ഏക ആരാധന മാത്രം. ക്ഷേത്രവും അതിനുവേണ്ടി മാത്രം.” – കല്കി
ഭാരതത്തില്‍, കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള എടവണ്ണപ്പാറ എന്ന ജന്മദേശത്ത് കല്‍കിയുടെ മാത്രം ഉടമസ്ഥതയിലും കൈവശത്തിലുമുള്ള കല്‍കിപുരി എന്ന സ്ഥലത്താണ് (58.472 സെന്റ്) 2001ല്‍ സ്ഥാപിച്ച കല്‍കിപുരി ക്ഷേത്രം (കല്‍കിയുടെ പ്രാര്‍ത്ഥനാ മുറി) സ്ഥിതി ചെയ്യുന്നത്. 2001 ല്‍ വാഴക്കാട് ഗ്രാമ പഞ്ചായത്തില്‍ നിന്നും VP 8/210 B എന്ന നമ്പര്‍ കല്‍കിയുടെ വീടിനും പ്രാര്‍ത്ഥനാ മുറിയ്ക്കും കൂടി ലഭിച്ചു. 2013 മാര്‍ച്ച് 7ന് ലഭിച്ച താഴികക്കുട നിര്‍മ്മാണത്തിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് റിന്യൂ ചെയ്തു. 2016 ഫിബ്രവരി 5ന് താഴികക്കുട നിര്‍മ്മാണം ആരംഭിച്ച് 2016 ജൂലായ് 8ന് പൂര്‍ത്തിയാക്കി. 2016 ആഗസ്ത് 3ന് കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചു. തുടര്‍ന്ന്, ഡോ. ഷൈന്‍. സി. ചിന്നന് ( facebook.com/Shine-builders-120711364742644/ ) അനുവദിച്ച സ്ട്രക്ച്ചറല്‍ സ്റ്റബിലിറ്റി സെര്‍ട്ടിഫിക്കറ്റും നിയമപ്രകാരം ഉള്‍പ്പെടുത്തിയിരുന്നു. 2016 സപ്തംബര്‍ 8ന് വാഴക്കാട് ഗ്രാമപഞ്ചായത്ത് കംപ്ലീഷന്‍ പ്ലാന്‍ അംഗീകരിച്ചു. ഡ്രാഫ്റ്റ്സ്മാന്‍: ബിജു. പി.പി. തുടര്‍ന്ന്, കല്‍കിയുടെ വീട് (മനുഷ്യാലയം) പൂര്‍ണ്ണമായും പൊളിച്ച് ഒഴിവാക്കി. അതിനുശേഷം, മുമ്പുണ്ടായിരുന്ന കല്‍കിപുരി എന്ന പേരിലുള്ള വീടിന്റെ തറ വിസ്തീര്‍ണ്ണം കുറച്ച് ഇപ്പോള്‍ അവശേഷിയ്ക്കുന്ന കല്‍കിയുടെ പ്രാര്‍ത്ഥനാ മുറി(കല്‍കിപുരി ക്ഷേത്രം)യുടെ മാത്രം നികുതി നിശ്ചയിച്ച് തരുന്നതിനു വേണ്ടി വാഴക്കാട് ഗ്രാമ പഞ്ചായത്തിലേയ്ക്ക് അപേക്ഷിച്ചതിനെ അനുവദിക്കുകയും ആയതിന്‍പ്രകാരം കുറച്ച നികുതി അടയ്ക്കുകയും ചെയ്തു.
ക്ഷേത്രപ്രവേശന വിളംബരം.
ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥിക്കുന്നതിന് എല്ലാ ഭക്തര്‍ക്കും അനുവാദമുണ്ട്.
“ആശുപത്രികളിലും മരണവീടുകളിലും ആര്‍ത്തവ സമയത്തും ദേവങ്കലേയ്ക്ക് പ്രാര്‍ത്ഥിക്കുന്നതിന് വിലക്കുകളില്ല. പക്ഷേ, ദേവാലയമെന്ന കെട്ടിടത്തില്‍ വന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രം അശുദ്ധമാകുമെന്ന വിചിത്രവാദം ദുരുദ്ദേശ്യപരമാണ്.”
– കല്കി
കല്‍കിപുരി ക്ഷേത്രം : നട തുറക്കല്‍ : 3am-10pm (പിന്നീട് ദിവസം മുഴുവന്‍ ക്ഷേത്ര നട തുറക്കുന്നതാണ്). ജാതി മത ലിംഗ ആര്‍ത്തവ പുല പ്രായ വര്‍ണ്ണ ദേശ ഭേദമന്യേ ഭക്തര്‍ക്ക് വൃത്തിയോടെ 18 പടികള്‍ കയറി കല്‍കിപുരി ക്ഷേത്രത്തിലെ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ നിന്ന് ദേവങ്കല്‍ നിന്നുമുള്ള അനുഗ്രഹത്തിനും സംരക്ഷണത്തിനും വേണ്ടി സദുദ്ദേശ്യപരമായി മാത്രം പ്രാര്‍ത്ഥിച്ചു പോകാം.
പരബ്രഹ്മത്താല്‍ സ്വയം ആവിര്‍ഭവിച്ച് (സ്വയംഭൂ) പ്രകാശസ്വരൂപത്തില് (പഞ്ചഭൂതാത്മകമല്ല) ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോക ശിവലോക വിഷ്ണുലോക വാസികളായ ജനിതകാധികാരി (Supreme Genetic Authority) ബ്രഹ്മദേവനും സര്‍വ്വാധികാരി പരമഗുരു (Supreme Organizing Authority and Supreme Preceptor) ശിവദേവനും സംരക്ഷണാധികാരി (Supreme Protection Authority) വിഷ്ണുദേവനും ആകുന്നു കല്‍കിപുരി ക്ഷേത്രത്തിലെ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) ആരാധനാ ദേവന്മാര്. ദേവങ്കല്‍, ദേവകാര്യം, ദേവവര്‍ഗ്ഗം, ദേവഹിതം, ദേവഭാഗം, ദേവസ്മരണ, ദേവന്മാര് എന്നും ഉദ്ദേശിക്കുന്നത് ഇതാകുന്നു. ജാതി മത സ്ത്രീ പുരുഷ ഭേദമന്യേ യാതൊരു വിവേചനങ്ങളുമില്ലാതെ ദേവങ്കല്‍നിന്നുമുള്ള അനുഗ്രഹത്തിനും സംരക്ഷണത്തിനും വേണ്ടി ഭക്തര്‍ വന്ന് സദുദ്ദേശ്യപരമായി മാത്രം പ്രാര്‍ത്ഥിച്ചു പോകുന്നതാണ് കല്‍കിപുരി ക്ഷേത്രത്തിലെ ആരാധനാ രീതി.
പരബ്രഹ്മത്താല്‍ (സര്‍വം) അതാത് സ്ഥാനാധികാരപ്രകാരം സ്വയം ആവശ്യമായതെല്ലാം സമ്പൂര്‍ണ്ണതയോടെ അനുവദിച്ചതിനാല്‍ ദേവങ്കലേക്ക് ഭക്തരില്‍നിന്നും മറ്റാരില്‍നിന്നും മറ്റൊന്നില്‍നിന്നും യാതൊന്നും ആവശ്യമില്ലായെന്നും ക്ഷേത്ര നടത്തിപ്പിലേക്ക് തങ്ങളാല്‍ സാധ്യമായത് ചെയ്യുക മാത്രമാണെന്നും വഴിപാടുകള്‍ പാടില്ലായെന്നും ക്ഷേത്രം എന്നത് വന്ന് പ്രാര്‍ത്ഥിച്ച് പോകുന്നതിന് മാത്രമായുള്ള സംവിധാനമാണെന്നും അറിയുക. ഭക്തിപോലും ഭക്തരുടെ ആവശ്യമാണ്. ദേവങ്കല്‍നിന്നുമുള്ള അനുഗ്രഹവും സംരക്ഷണവും ഭക്തരുടെ ആവശ്യവും അവകാശവുമാകുന്നു. ചൈതന്യത്താല്‍ ദേവങ്കലേക്കുള്ള കണക്ഷന് അതിസൂക്ഷ്മനിര്‍വ്വഹണത്തിലൂടെ സജ്ജീകരിക്കപ്പെട്ട കല്‍കിപുരി ക്ഷേത്രം എന്ന സംവിധാനം കണക്ടിവിറ്റിക്കും റീചാര്‍ജിംഗിനുമുള്ളതാണ്, മൊബൈല്‍ ടവര്‍ പോലെ. ഓം ശ്രീം ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ നമ: എന്ന മന്ത്രജപം ദേവസ്മരണയ്ക്കാകുന്നു. ഒരേ പദങ്ങള്‍ കൃത്യതയോടെ നിരന്തരം സ്ഥിരമായി ആവര്‍ത്തിച്ച് ഉച്ചരിക്കുമ്പോള്‍ സ്മരണയില്‍ പ്രാധാന്യത്തോടെ നിലനില്ക്കും.
വിഗ്രഹം: കല്കി പ്രതിഷ്ഠിച്ചത്. വിഗ്രഹത്തെയല്ല ആരാധിക്കുന്നത്, ദേവങ്കലേയ്ക്കാകുന്നു. ഇടനിലക്കാരില്ലാതെ, സ്തുതികളില്ലാതെ, മാനുഷിക പരികല്പനകളിലൂടെയുള്ള കൊടുത്ത് തൃപ്തിപ്പെടുത്തലുകളില്ലാതെ, മനുഷ്യരേയും ഈ ഭൂമിയിലെ മറ്റ് ജീവിവര്‍ഗ്ഗങ്ങളേയും ആരാധിയ്ക്കാതെ, ദേവവര്ഗ്ഗങ്ങളെന്നപേരില് പഞ്ചഭൂതാത്മക ശരീരത്തോടുകൂടിയ വിവിധ രൂപങ്ങളുടെ ആരാധനകളില്ലാതെ, പ്രകാശസ്വരൂപ ഘടനയോടെ സമുന്നത സ്ഥാനാധികാരങ്ങളുള്ള ദേവങ്കലേയ്ക്ക് മാത്രം സ്വരൂപസങ്കല്‍പ്പങ്ങളില്ലാതെ ഭക്തര്‍ നേരിട്ട് സ്വയം നിശബ്ദമായി സദുദ്ദേശ്യപരമായി മാത്രം പ്രാര്‍ത്ഥിച്ച് പോകുന്നതാകുന്നു കല്‍കിപുരി ക്ഷേത്രത്തിലെ ആരാധനാ രീതിയുടെ പ്രത്യേകത.
ഭണ്ഡാരത്തിലൂടെ വിവിധ ഘട്ടങ്ങളായി ആകെ നിശ്ചിത സംഖ്യ ക്ഷേത്ര സംരക്ഷണത്തിനായുള്ള കരുതല്‍ ധനമായെത്തി ആവശ്യമായ സ്ഥലസൗകര്യങ്ങളോടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായതിനുശേഷം, പിന്നീട്, ഓരോ വര്‍ഷവും കൃത്യമായ സമയത്ത് നിശ്ചിത തീയ്യതിക്കുള്ളില്‍ മാത്രം എന്ന് തീരുമാനിച്ച് (ഉദാ: നവംബര്‍-ഡിസംബര്‍) പത്രമാധ്യമങ്ങളിലൂടെ ഭക്തരെ അറിയിച്ച് പ്രസ്തുത വര്‍ഷത്തെ ക്ഷേത്ര ചെലവുകള്‍ക്കുള്ള പണം ഭക്തര്‍ക്ക് ഭണ്ഡാരത്തില് പ്രാര്‍ത്ഥനയായി സമര്‍പ്പിക്കാവുന്ന രീതിയാണ് കല്‍കിപുരി ക്ഷേത്രം സംബന്ധിച്ച കല്‍കിയുടെ (Kalki) അന്തിമ തീരുമാനം. ക്ഷേത്ര ചെലവുകള്‍ക്കുള്ളത് മാത്രമേ പാടുള്ളൂവെന്ന നിബന്ധനക്ക് വളരെയേറെ പ്രാധാന്യമുണ്ട്.
പരബ്രഹ്മം (സര്‍വ്വം) എല്ലാം ആകുന്ന ഏകവും സമ്പൂര്‍ണ്ണവും സ്വതന്ത്രവും സമുന്നത സര്വ്വാധികാരസ്ഥാനവുമായതിനാല് പരബ്രഹ്മമല്ലാതെ മറ്റൊന്നില്ല. ഭിന്നമല്ലാത്തതിനാല്‍ പരബ്രഹ്മത്തിലേക്ക് എന്ന് ഉദ്ദേശിച്ച് പ്രാര്‍ത്ഥനയും ആരാധനയും ആവശ്യമില്ല. സ്വയം വ്യക്തതയാണ് അനുയോജ്യം. പരബ്രഹ്മം സ്വയം ഭിന്നം എന്ന തലത്തില്‍ നിലകൊള്ളുന്നതാകുന്നു സൃഷ്ടി. നാമാകുന്ന സര്‍വ്വാധികാര പരബ്രഹ്മ സമഷ്ടി ഞാനാകുന്ന പരിമിതാധികാര വ്യഷ്ടിയായി നിലകൊള്ളുന്ന സാങ്കേതികതയാണ് സൃഷ്ടിയുടെ കാതല്‍.
പ്രകാശസ്വരൂപ ഘടനയില്‍ (പഞ്ചഭൂതാത്മകമല്ല) ജ്യോതിര്‍മണ്ഡല ബ്രഹ്മ ശിവ വിഷ്ണു ലോകങ്ങളിലെ ജനിതകാധികാരി ബ്രഹ്മദേവനും സര്‍വ്വാധികാരി പരമഗുരു ശിവദേവനും സംരക്ഷണാധികാരി വിഷ്ണുദേവനും യഥാക്രമം സഹധര്‍മ്മിണിമാരും സഹപ്രവര്‍ത്തകരുമായ സരസ്വതിദേവിയും പാര്‍വതിദേവിയും ലക്ഷ്മിദേവിയും പരബ്രഹ്മത്താല്‍ സ്വയം ആവിര്‍ഭവിച്ചവരും (സ്വയംഭൂ) ഔദ്യോഗിക നിര്‍വ്വഹണത്തിനായി മാത്രം [ജനിതകം, ക്രമം, സംരക്ഷ – Genetic. Organize. Protect (G.O.P.)] നിലകൊള്ളുന്നവരുമാകുന്നു. ദേവിമാര്‍, ദേവതകള്‍ എന്ന് ഉദ്ദേശിക്കുന്നതും ഇതാകുന്നു. ദേവിമാര്‍ക്ക് പ്രത്യേക ആരാധന ആവശ്യമില്ല. ദേവീദേവന്മാരുടെ പ്രകാശസ്വരൂപത്തിലുള്ള (പഞ്ചഭൂതാത്മകമല്ല) യഥാര്‍ത്ഥ ചിത്രം ഈ ഭൂമിയില്‍ ലഭ്യമല്ല.
ഏതൊരു ഭക്തനേയോ ഭക്തയേയോ ആണ് അനുഗ്രഹിക്കേണ്ടതെന്ന് തീരുമാനിച്ചു നടപ്പില്‍വരുത്തുവാനുള്ള പൂര്‍ണ്ണപരമാധികാരം സര്‍വ്വദാ ദേവങ്കല്‍ മാത്രമാകുന്നു. ക്ഷേത്രം സ്ഥാപിച്ചവര്‍ക്കോ ക്ഷേത്ര നടത്തിപ്പുകാര്‍ക്കോ മറ്റാര്‍ക്കോ അതില്‍ ഇടപെടുവാന്‍ യാതൊരു കാരണവശാലും അധികാരമില്ല. ദേവങ്കലേയ്ക്കുള്ള വിനയവും അനുസരണയുമാണ് ക്ഷേത്രനടത്തിപ്പിന് ആവശ്യം. ആര്‍ക്കെല്ലാം എന്തെല്ലാം ഫലങ്ങള്‍ ലഭിയ്ക്കുമെന്ന് തീരുമാനിച്ച് അവരില്‍നിന്നും പണവും ദ്രവ്യങ്ങളും വഴിപാടുകളെന്നപേരില്‍ മുന്‍കൂട്ടി വാങ്ങിവെയ്ക്കുവാന് മനുഷ്യര്‍ക്ക് അധികാരമില്ല. കല്‍കിപുരി ക്ഷേത്ര ശ്രീകോവിലും വിഗ്രഹവും ക്ഷേത്ര പരിസരവും വൃത്തിയോടെയായിരിയ്ക്കണം. മത്സ്യമാംസാദികള്‍ പാടില്ല.
കല്‍കിപുരി ക്ഷേത്രത്തില്‍ സുഗന്ധത്തിനുവേണ്ടി ശുദ്ധമായ ചന്ദനതൈലം ഒരു പാത്രത്തില്‍ ഒഴിച്ച് അതിലേയ്ക്ക് പ്രത്യേകം തയ്യാറാക്കിയ ചൂരല്‍ വടികള്‍ മുക്കിവെയ്ക്കുക. ഇടയ്ക്കിടെ ചന്ദനതൈലവും ചൂരല്‍വടികളും മാറ്റി പുതിയത് ഉപയോഗിയ്ക്കണം. ഒരു ജീവിയുടെ വിസര്‍ജ്ജ്യമായ ചാണകം ചേര്ക്കുന്നതിനാലും പുകയുണ്ടാകുന്നതിനാലും ചന്ദനത്തിരികള്‍ ഉപയോഗിക്കുവാന്‍ പാടില്ല (ചാണകം മനുഷ്യാലയങ്ങളില്‍ മാനുഷിക കാര്യങ്ങള്‍ക്ക് പ്രയോജനപ്രദമാണെങ്കിലും ദേവാലയങ്ങളില്‍ ദേവകാര്യത്തില്‍ ജീവികളുടെ മത്സ്യം, മാംസം, രക്തം, നെയ്യ്, വിസര്‍ജ്ജ്യം തുടങ്ങിയവ കര്‍ശനമായും പാടില്ല).
മനുഷ്യ ദേഹ സമാനമായതിനാല്‍ മത്സ്യമാംസങ്ങള്‍ കഴിയ്ക്കുന്നവരെ കല്‍കിപുരി ക്ഷേത്രകാര്യ നിര്‍വ്വഹണങ്ങള്‍ക്കുള്ള അതാത് സ്ഥാനങ്ങളില്‍ നിയമിക്കുവാന്‍ പാടില്ല. കൃത്യതയോടെ ദേവഹിതപ്രകാരം യഥാര്‍ത്ഥ ക്ഷേത്രകാര്യം നടപ്പാക്കിക്കൊണ്ടിരിക്കുന്നതിലേയ്ക്ക് ഭക്തരില്‍ നിന്നും വ്യക്തികളില്‍ നിന്നുമുള്ള സഹകരണത്തിനും പങ്കാളിത്തത്തിനും ഒരു ഘട്ടംവരേയ്ക്കും പരിധികളും പരിമിതികളുമുണ്ട് എന്നതിനാല്‍ ദേവങ്കല്‍ നിന്നും അനുവദിയ്ക്കുന്നപ്രകാരം നിലവില്‍ ലഭ്യമായ സാഹചര്യമനുസരിച്ച് സാധ്യമാകുന്ന രീതിയില്‍ ക്ഷേത്ര നടത്തിപ്പില്‍ ശ്രദ്ധിയ്ക്കുകയാണ് എന്നതും പ്രത്യേകമായി അറിയിക്കുന്നു. ഭക്തര്‍ക്ക് കല്‍കിപുരി ക്ഷേത്രത്തില്‍ വന്ന് സദുദ്ദേശ്യപരമായി മാത്രം പ്രാര്‍ത്ഥിച്ചു പോകുന്നതിന് യാതൊരു വിലക്കുകളുമില്ല. സദുദ്ദേശ്യപരമായി ജീവിയ്ക്കുന്ന വിവാഹിതരും അവിവാഹിതരുമായ നന്മയും നിഷ്ക്കാമ സേവന സന്നദ്ധതയുമുള്ള നല്ല മനുഷ്യരെ സ്ത്രീ പുരുഷ ഭേദമന്യേ കല്‍കിപുരി ക്ഷേത്രത്തിന്റെ സാമ്പത്തിക സ്ഥിതിയ്ക്കനുസരിച്ച് യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മാത്രം അതാത് സ്ഥാനത്തേയ്ക്ക് നിയമിയ്ക്കുന്നതാണ്.
പ്രാണികള്‍ കടക്കാത്ത അടപ്പുള്ള ഓട്ടുവിളക്കാണ് (Insect Free Bronze Oil Lamp. Patent Pending. Design Patent No.225592 and Newly Modified Design Patent Protected.) ജന്മദേശത്തെ കല്‍കിപുരി ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നത്. പ്രസ്തുത ഓട്ടുവിളക്കില്‍ ശുദ്ധമായ എള്ളെണ്ണയും പഞ്ഞിത്തിരിയും മാത്രമേ ഉപയോഗിയ്ക്കുവാന്‍ പാടുള്ളൂ. യാതൊരു കാരണവശാലും യാതൊരു കാലത്തും നെയ്യ് കല്‍കിപുരി ക്ഷേത്ര ശ്രീകോവിലില്‍ ഉപയോഗിക്കരുത്.
കല്‍കിപുരി ക്ഷേത്രത്തില്‍ യാതൊരുവിധ പൂജകളും പാടില്ല, ആര്‍ക്കും പൂജ ചെയ്തുകൊടുക്കുന്നതുമല്ല. ആവശ്യമായ ജീവനക്കാരുടെ നിയമനം നടത്തിയതിനുശേഷം, കല്‍കിപുരി ക്ഷേത്ര ശ്രീകോവില്‍ മാനേജര്‍ കൃത്യ സമയത്ത് ക്ഷേത്രം നട തുറക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നതിന് മേല്‍നോട്ടം വഹിയ്ക്കുന്നു. കല്‍കിപുരി ക്ഷേത്ര ജീവനക്കാരില്‍ ആര്‍ക്കും പ്രത്യേകതകളില്ലെങ്കിലും, അതാത് സ്ഥാനാധികാരങ്ങളുടെ ഗൗരവം ഓരോ വ്യക്തിയും നിലനിര്‍ത്തിയിരിയ്ക്കണം.
ഓം ശ്രീം ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ നമ: എന്ന മന്ത്രം ഭക്തര്‍ക്ക് സ്വയം ജപിക്കുവാനുള്ളതാകുന്നു എന്ന ദേവങ്കല്‍നിന്നുമുള്ള ഔദ്യോഗിക തീരുമാനത്തിന് എല്ലാക്കാലവും എല്ലായ്പ്പോഴും പരിപൂര്‍ണ്ണ പ്രാബല്യമുണ്ടായിരിക്കുന്നതാണ്. ദേവങ്കല്‍ നിന്നും അനുവദിക്കുന്ന കല്‍കിയുടെ തീരുമാനങ്ങള്‍ മാത്രമാകുന്നു കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍ എന്നതിന് എല്ലാക്കാലവും എപ്പോഴും എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും സ്ഥിതിയിലും പരിപൂര്‍ണ്ണ പ്രാബല്യമുണ്ടായിരിക്കുന്നതാണ്. കല്‍കിപുരി ക്ഷേത്രത്തില്‍ തന്ത്രി അഥവാ തന്ത്രിമാര്‍, തന്ത്രി കുടുംബക്കാര്, ഊരായ്മക്കാര്‍ തുടങ്ങിയ രീതിയില്‍ യാതൊന്നും നിലനില്‍ക്കുന്നതല്ലായെന്നും അത്തരത്തില്‍ ആര്‍ക്കും അധികാര അവകാശങ്ങള്‍ ഉണ്ടായിരിയ്ക്കുന്നതല്ലായെന്നും ഇതിനാല്‍ കല്‍കിപുരി ക്ഷേത്ര സ്ഥാപകനായ കല്കി അന്തിമ കര്‍ശന തീരുമാനമായ് ക്ഷേത്ര നിയമാവലിയില്‍ ഉള്‍പ്പെടുത്തുന്നു.
കല്‍കിപുരി ക്ഷേത്രത്തില്‍ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) യാതൊരു കാലത്തും യാതൊരു രീതിയിലും യാതൊരു പ്രകാരത്തിലും യാതൊരു തീരുമാനത്താലും യാതൊന്നിനായിക്കൊണ്ടും യാതൊന്നിനു വേണ്ടിയും ജ്യോതിഷ, മാന്ത്രിക, താന്ത്രിക, വാസ്തു, കൈനോട്ട, മഷിനോട്ട, ഭാവദര്‍ശന, ഉറഞ്ഞുതുള്ളി പറയല്‍, വെളിച്ചപ്പാട് തുടങ്ങിയവയെല്ലാം സംബന്ധമായതും അതുമായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളും ക്രിയകളും ദോഷ പരിഹാരങ്ങളും യന്ത്രങ്ങളും ഏലസുകളും ആചരണങ്ങളും പ്രമാണങ്ങളും വിധികളും പ്രയോഗങ്ങളും രീതികളും നടപടികളും അനുഷ്ഠാനങ്ങളും നിഷ്ഠകളും സമ്പ്രദായങ്ങളും ആചാരങ്ങളും മുറകളും പാരമ്പര്യ വിധികളും സൂക്തങ്ങളും വ്രതങ്ങളും കഥകളും ഗ്രന്ഥങ്ങളിലെ നിര്‍ദ്ദേശങ്ങളും ഉള്ളടക്കങ്ങളും ഉരുവിടലുകളും പരിചയങ്ങളും ആഘോഷങ്ങളും ചെണ്ട മുതലായ വാദ്യശബ്ദഘോഷങ്ങളും കലാപരിപാടികളും കരിമരുന്നു പ്രയോഗങ്ങളും വെടിക്കെട്ടുകളും ആനകളെ എഴുന്നള്ളിക്കലും ഉത്സവങ്ങളും എഴുത്തിനിരുത്തല്‍ ചടങ്ങുകളും, ചോറൂണുകളും, വിവാഹങ്ങളും കാര്യപരിപാടികളും മേളകളും എഴുന്നെള്ളിക്കലുകളും കഥാഖ്യാനങ്ങളും പ്രഭാഷണങ്ങളും പൂജകളും വഴിപാടുകളും നിവേദ്യങ്ങളും അന്നദാനങ്ങളും സദ്യകളും നാഡി താളിയോലകളെന്ന നാഡി ജ്യോതിഷത്തില്‍ കൂട്ടിച്ചേര്‍ത്ത ദോഷപരിഹാരങ്ങളും ഉള്‍പ്പെടെ എല്ലാവിധമായ തല്‍സംബന്ധ കാര്യങ്ങളും യാതൊരു കാരണവശാലും യാതൊരു വിധത്തിലും ഭാഗികമായോ ഘട്ടംഘട്ടമായോ പൂര്‍ണ്ണമായോ ദിവസകണക്കിലോ താല്‍ക്കാലികമായോ സ്ഥിരമായോപോലും നടപ്പാക്കുവാനും നിലനിര്‍ത്തുവാനും പ്രയോഗത്തില്‍ വരുത്തുവാനും പ്രാവര്‍ത്തികമാക്കുവാനും പൂര്‍ത്തീകരിക്കുവാനും പാടില്ലായെന്ന കല്‍കിയുടെ അന്തിമ കര്‍ശന തീരുമാനം ഇതിനാല്‍ ദേവകാര്യത്തിനുവേണ്ടി ദേവഹിതപ്രകാരം പരമപ്രാധാന്യമുള്ളതായി മേല്‍ക്കൊടുത്ത മറ്റ് തീരുമാനങ്ങളോടൊപ്പം കല്‍കിപുരി ക്ഷേത്ര നിയമാവലിയില്‍ ഉള്‍പ്പെടുത്തുന്നു.
കല്‍കിപുരി ക്ഷേത്രത്തില്‍ പ്രദക്ഷിണമില്ല.
കല്‍കിപുരി ക്ഷേത്ര പ്രതിഷ്ഠാദിനം: വൃശ്ചിക ചോതി. പ്രതിഷ്ഠാദിനത്തിലും യാതൊരു വിധ ആഘോഷങ്ങളും പാടില്ല. അന്നും സാധാരണ പോലെ ഭക്തര്‍ക്ക് കല്‍കിപുരി ക്ഷേത്രത്തില്‍ വന്ന് സദുദ്ദേശ്യപരമായി മാത്രം പ്രാര്‍ത്ഥിച്ച് പോകാം. വിഗ്രഹം: കല്കി പ്രതിഷ്ഠിച്ചത്.
ക്ഷേത്രത്തില്‍ പുകവലി പാടില്ല. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
ക്ഷേത്രത്തില്‍ വഴിപാടുകളില്ല. ഒരു ഭണ്ഡാരംമാത്രം (സംഭാവനകള്‍, ഡിഡി, എംഒ, ചെക്ക് മുതലായവ സ്വീകരിക്കുന്നതല്ല).
ജീവിതത്തിലേയ്ക്ക് ആവശ്യമായ സദുദ്ദേശ്യപരമായ പ്രാര്‍ത്ഥനകള്‍ പൂര്‍ണ്ണമായും സഫലീകരിക്കപ്പെടണമെങ്കില്‍ ദേവകാര്യാര്‍ത്ഥം ദേവഹിതപ്രകാരം ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ ഭരണാധികാരി എന്ന സ്ഥാനത്താല്‍ ക്ഷേമരാഷ്ട്രം പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമാകുന്നു.
– കല്കി
നിന്ദിക്കാതിരിക്കല്‍ യഥാര്‍ത്ഥ വന്ദിക്കല്‍
ജന്മദേശത്തെ കല്‍കിയുടെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ള കല്‍കിപുരി എന്ന സ്ഥലത്താണ് (58.472 സെന്റ്) ഈ ക്ഷേത്രം.
2013 മാര്‍ച്ച് 7ന് ലഭിച്ച താഴികക്കുട നിര്‍മ്മാണത്തിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് റിന്യൂ ചെയ്തു. 2016 ഫിബ്രവരി 5ന് താഴികക്കുട നിര്‍മ്മാണം ആരംഭിച്ച് 2016 ജൂലായ് 8ന് പൂര്‍ത്തിയാക്കി. 2016 ആഗസ്ത് 3ന് കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചു. തുടര്‍ന്ന്, ഡോ. ഷൈന്‍. സി. ചിന്നന് ( facebook.com/Shine-builders-120711364742644/ ) അനുവദിച്ച സ്ട്രക്ച്ചറല്‍ സ്റ്റബിലിറ്റി സെര്‍ട്ടിഫിക്കറ്റും നിയമപ്രകാരം ഉള്‍പ്പെടുത്തിയിരുന്നു. 2016 സപ്തംബര്‍ 8ന് വാഴക്കാട് ഗ്രാമപഞ്ചായത്ത് കംപ്ലീഷന്‍ പ്ലാന്‍ അംഗീകരിച്ചു. ഡ്രാഫ്റ്റ്സ്മാന്‍: ബിജു. പി.പി.
ക്ഷേത്രത്തില്‍ വഴിപാടുകളില്ല. ഒരു ഭണ്ഡാരംമാത്രം (സംഭാവനകള്‍, ഡിഡി, എംഒ, ചെക്ക് മുതലായവ സ്വീകരിക്കുന്നതല്ല).
ഒരു വ്യക്തിക്ക് ദേവകാര്യത്തില്‍ വിശ്വസിക്കുവാനും അവിശ്വസിക്കുവാനും സ്വീകരിക്കുവാനും വിമര്‍ശിക്കുവാനും പരിപൂര്‍ണ്ണ സ്വാത ന്ത്ര്യമുണ്ടണ്ട്. പ്രയോജനത്തെക്കുറിച്ച് പഠിച്ച് സ്വീകരിക്കേണ്ടത് ഏതാണെന്ന് സ്വയം തീരുമാനിക്കുവാനുള്ള വ്യക്തിയുടെ മൗലീകാവകാശത്തെ സദാ ബഹുമാനിക്കണം. നിര്‍ബന്ധിപ്പിക്കല്‍ ഒരിക്കലും പ്രയോജനം ചെയ്യില്ല. സ്വയം അറിഞ്ഞ് സ്വീകരിച്ച് തനിക്കുവേണ്ടണ്ടി സ്വയം അനുസരിക്കണം. എങ്കില്‍ മാത്രമേ ആത്മാര്‍ത്ഥയോടെ നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. മതമാക്കി മാറ്റിയാല്‍ അപകടമാകും. വ്യക്തികള്‍ നിയന്ത്രിക്കുന്നവരായി മാറാന്‍ ശ്രമിക്കും. പരമഗുരു ശിവദേവനാകുന്നു, മനുഷ്യരല്ല. മനുഷ്യരെ ആദരിക്കാം ബഹുമാനിക്കാം വേണമെങ്കില്‍ അദ്ധ്യാപകരായും കാണാം, പക്ഷേ അര്‍പ്പിച്ച് ആരാധിക്കേണ്ടതില്ല. ഓരോരുത്തരേയും അവരുടെ സ്ഥാനപരിധി അറിഞ്ഞ് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയാല്‍ കുറേ അപകടങ്ങള്‍ ഒഴിവാക്കാം. സ്വയം വഴി തെറ്റുകയുമില്ല. ദേവങ്കല്‍ നിന്നും നേരിട്ട് അനുഗ്രഹത്തിനും സംരക്ഷണത്തിനും വേണ്ടണ്ടി പ്രാര്‍ത്ഥിക്കാം. ഇടനിലക്കാര്‍ വേണ്ട. ജീവന്റെ മേല്‍ഗതിക്ക് ഇതാണ് ശ്രേഷ്ഠം.
ദേവങ്കലേയ്ക്കുള്ള അര്‍പ്പണവും സ്വയം ആത്മാര്‍ത്ഥതയും സദുദ്ദേശ്യവും അതാത് സ്ഥാനപ്രകാരമുള്ള സ്വകര്‍മ്മ പൂര്‍ത്തീകരണവുമാകുന്നു ജീവന്റെ മേല്‍ഗതിക്ക് അടിസ്ഥാനം.
– കല്കി
വസ്തുതകള്‍
കോടാനുകോടി മനുഷ്യരില്‍ നിന്നും പ്രത്യേകമായി ഒരാളെമാത്രം വേര്‍തിരിച്ചറിയുവാന്‍ കഴിയുന്നതെങ്ങനെ?
വ്യത്യസ്ത ഭാവങ്ങളുണ്ടാകുമെങ്കിലും ഓരോ മനുഷ്യനും ഒരു രൂപം, മുഖം, ആകൃതി, ഘടന, വിരലടയാളം തുടങ്ങിയവയുണ്ടാകും. അതില്‍ വ്യത്യാസമുണ്ടായാല്‍ മറ്റൊരാളാകും. അതുകൊണ്ടാണ് ഓരോരുത്തരേയും തിരിച്ചറിയുവാന്‍ സാധിക്കുന്നത്. സാര്‍വ്വജനീനമായി അംഗീകരിക്കപ്പെടുന്ന വസ്തുതയാണിത്.
ഭഗവാന് ശ്രീരാമനും ശ്രീകൃഷ്ണനും രാജാവായിരുന്നു. മനുഷ്യനും അവതാരവുമാകുന്നു. അക്കാലത്തും ധാരാളം മികവുറ്റ ചിത്രകാരന്മാരും ശില്പികളും ഉണ്ടായിരുന്നു.
അക്കാലത്ത് സൂക്ഷിച്ച സപ്തമാവതാര ശ്രീരാമന്റെയും അഷ്ടമാവതാര ശ്രീകൃഷ്ണന്റേയും യാഥാര്‍ത്ഥ വിഗ്രഹവും ചിത്രവും ഇപ്പോള്‍ ലഭ്യമായിരുന്നുവെങ്കില്‍, നിരവധി ശില്പികള് കൊത്തിയെടുത്ത വ്യത്യസ്ത രൂപവും മുഖവും ദേഹഘടനയും ആകൃതിയുമായി ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയുമെന്ന പേരില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള അനേകം ചിത്രങ്ങളേയും വിഗ്രഹങ്ങളേയും ശില്പങ്ങളേയും അംഗീകരിക്കുമായിരുന്നോ?
ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും യഥാര്‍ത്ഥ ചിത്രവും വിഗ്രഹവുംപോലും സൂക്ഷിച്ചു നിലനിര്‍ത്താത്തതിനാല്‍ ലഭ്യമല്ലാതിരിക്കേ അവതാര ചരിതത്തില്‍ നിന്ദിതമായ കല്പിത കഥകള്‍ കൂട്ടിച്ചേര്‍ത്ത് വികലമാക്കുവാന്‍ പ്രയാസമെന്ത്?
ഗാന്ധിജിയുടെ യഥാര്‍ത്ഥ ചിത്രം ലഭ്യമായതിനാല്‍ മറ്റേതെങ്കിലും രൂപം വരച്ച് അത് ഗാന്ധിജിയാണെന്ന് കരുതി നിന്ദിക്കേണ്ടതില്ല.
അത്യന്താധുനിക സാങ്കേതിക പുരോഗതി നേടാന്‍ മനുഷ്യരേക്കാള്‍ ദേവിദേവന്മാര്ക്ക് സാധിക്കുമെന്ന യാഥാര്‍ത്ഥ്യത്തെ വിസ്മരിക്കുന്നത് നിന്ദിക്കല്‍ കൂടിയാകുന്നു. വായുമണ്ഡലമായ ഈ ഭൂമിയിലെ പഞ്ചഭൂതാത്മക ശരീരഘടനയുള്ള മനുഷ്യരുടെ വിശ്വാസത്തേയും ഭക്തിയേയും, യോഗ്യതയേയും അര്‍ഹതയേയും അടിസ്ഥാനമാക്കി, ജനിതകാധികാരി ബ്രഹ്മദേവനും സര്‍വ്വാധികാരി പരമഗുരു ശിവദേവനും സംരക്ഷണാധികാരി വിഷ്ണുദേവനും അനുഗ്രഹമേകുന്നുണ്ടെങ്കിലും, വായുമണ്ഡലമായ ഈ ഭൂമിയില്‍നിന്നും ഏറെ അകലെ, പ്രകാശസ്വരൂപ ഘടനയുള്ള (പഞ്ചഭൂതാത്മകമല്ല) ജ്യോതിര്‍മണ്ഡലങ്ങളായ ശിവലോകത്തിലും വിഷ്ണുലോകത്തിലും ബ്രഹ്മലോകത്തിലും മനുഷ്യര്‍ക്ക് അപ്രാപ്യമായ അത്യന്താധുനിക സാങ്കേതിക പുരോഗതി നേടാന്‍ സാധിക്കുമെന്ന യാഥാര്‍ത്ഥ്യം ഭക്തര്‍ സ്വയം വിസ്മരിച്ച്, പൂര്‍വ്വകാലത്തെ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളായ വാള്, ശൂലം, ഗദ തുടങ്ങിയവ ഇപ്പോഴും ദേവീദേവന്മാര് ഉപയോഗിക്കുന്നുവെന്ന് കരുതുന്നത് സാമാന്യ യുക്തിയ്ക്കും ശാസ്ത്ര പുരോഗതിയുമായി ബന്ധപ്പെടുത്തുമ്പോള്‍ പ്രായോഗിക യാഥാര്‍ത്ഥ്യങ്ങള്‍ക്കും നിരക്കുന്നതല്ല.
ദേവിദേവന്മാര് ഈ ആധുനിക കാലഘട്ടത്തിലും വാളും ശൂലവും ഗദയും മറ്റും ആയുധമാക്കുന്നുവെന്ന് വിശ്വസിക്കുന്നവര്‍, ഒരു സോഫ്റ്റ്വെയറിന്റെ ഏറ്റവും പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്നവരെപ്പോലെയോ, ഇരുപത്തിഅഞ്ച് പൈസ ഇന്ത്യയില്‍ നിരോധിച്ച കാര്യം അറിയാത്തവരെപ്പോലെയോ ആണ്. നവീനവും ഒട്ടേറെ സവിശേഷതകളുമുള്ള പുതിയ അപ്ഡേറ്റഡ് വേര്‍ഷന്‍ ഉപയോഗിച്ച് പ്രയോജനങ്ങള്‍ നേടിയെടുക്കാത്തതിനേക്കാള്‍, സോഫ്റ്റ്വെയര് കമ്പനിയുടെ നിരന്തര ഗവേഷണഫലങ്ങളേയും സാങ്കേതികപരമായ മികവിനേയും നിന്ദിക്കുകകൂടിയാണ് സ്വയം ചെയ്യുന്നതെന്ന പരമാര്‍ത്ഥം അവഗണിക്കപ്പെടുന്നു. അക്കാലത്ത് മനുഷ്യര്‍ ഉപയോഗിച്ച ആയുധങ്ങളാണ് വാള്, ശൂലം, ഗദ മുതലായവ. ഈ സാങ്കേതിക യുഗത്തില്‍ മനുഷ്യര്‍ ഉപയോഗിക്കുന്നത് സ്വയം വികസിപ്പിച്ചെടുത്ത അത്യന്താധുനിക ആയുധങ്ങളും. മനുഷ്യര്‍ കൈവരിച്ച സാങ്കേതിക മുന്നേറ്റം ദേവവൃന്ദങ്ങള്‍ക്കും നേടനായില്ലെന്നാണോ, അതോ നേടിയ പുരോഗതി അറിയാത്തതുകൊണ്ടാണോ ദേവീദേവന്മാര് ഇപ്പോഴും വാളും ശൂലവും ഗദയും മറ്റും ഉപയോഗിക്കുന്നുവെന്ന് വിശ്വസിച്ച് പ്രചരിപ്പിക്കുന്നത്?
“എല്ലാം ആകുന്ന ഏകവും സമ്പൂര്‍ണ്ണവും സ്വതന്ത്രവും സമുന്നത സര്‍വ്വാധികാര സ്ഥാനവും പരബ്രഹ്മവും ആകുന്ന സര്‍വ്വം സന്തുലിതം ആകുന്ന നിയപ്രകാരം സ്വയം സൃഷ്ടിയായി നിലകൊണ്ട് [ജനിതകം, ക്രമം, സംരക്ഷ | For Genetic. Organize. Protect. (G.O.P.)] എന്നിവയ്ക്കായി അനുവദിച്ച സമുന്നത സ്ഥാനാധികാരത്താല്‍ ജ്യോതിര്‍ മണ്ഡലങ്ങളായ ബ്രഹ്മലോകത്തിലും ശിവലോകത്തിലും വിഷ്ണുലോകത്തിലും നിലകൊള്ളുന്ന സ്വയംഭൂ ചൈതന്യവും പ്രകാശ സ്വരൂപവും (പഞ്ചഭൂതാത്മകമല്ല) ദേവവര്ഗ്ഗവുമായ ജനിതകാധികാരി ബ്രഹ്മദേവനും സര്‍വ്വാധികാരി പരമഗുരു ശിവദേവനും സംരക്ഷണാധികാരി വിഷ്ണുദേവനും അനന്തകോടി പ്രണാമങ്ങള്‍.” കല്കി
ബ്രഹ്മ-ശിവ-വിഷ്ണു: യഥാര്‍ത്ഥ ചിത്രം ലഭ്യമല്ല
“പ്രകാശസ്വരൂപ ഘടനയില്‍ (പഞ്ചഭൂതാത്മകമല്ല) സ്വയം ഉത്ഭവിച്ചവരും ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോക- ശിവലോക-വിഷ്ണുലോക വാസികളുമായ ബ്രഹ്മദേവന്റേയും സരസ്വതിദേവിയുടേയും ശിവദേവന്റേയും പാര്വ്വതിദേവിയുടേയും വിഷ്ണുദേവന്റേയും ലക്ഷ്മിദേവിയുടേയും യഥാര്‍ത്ഥ ചിത്രം ഈ ഭൂമിയില്‍ ഇപ്പോള്‍ ലഭ്യമല്ല.” -കല്കി
“പ്രാണികള്‍ വീണ് അശുദ്ധമായ നിലവിളക്കിലെ എണ്ണയും ഒരു കടല്‍ ജീവിയുടെ പുറംതോടും അവശിഷ്ട അസ്ഥിയുമായ ശംഖും ആരാധനയ്ക്ക് ഉപയോഗിക്കുവാന്‍ പാടില്ല.” കല്കി
Kalki obtained two patents from Indian patent Office, Kolkata on 16th & 18th June, 2010 for the designs of Insect Free Bronze Oil Lamp (Design Patent No.225592) and Bronze Conch (Design Patent No.225593). The top cover of insect free bronze oil lamp prevents the fall of insects into oil and Bronze Conch should be used instead of conch (an outer cover of an oceanic living organism and remnants of bones). See Page Nos. 40 (2888) & 41 (2889) of Indian Patent Office Journal (Design) 11 Feb 2011.
“വിവേകാനന്ദന് കല്കിയായി പുനരവതരിച്ചു” പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ശിവദേവന് പാര്‍വതി ദേവിയോട് അറിയിച്ചു (കല്കി പുരാണം – ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്). “വിഷ്ണുദേവന് വിവേകാനന്ദനായി അവതരിച്ച് ദൗത്യം പൂര്ത്തീകരിച്ചുകൊണ്ടിരിക്കേ, നാം തിരിച്ചു വിളിച്ചു. അതിനുശേഷം, ഇക്കാലത്ത്, കല്കിയായി പുനരവതരിച്ചു.” ശിവദേവന്റെ ദിവ്യവാണികള്‍.
കല്‍കിയുടെ പൂര്‍വ്വാവതാര ശൃംഖലയില്‍, ചരിത്രപുരുഷനെന്ന് ലോകം സ്വീകരിച്ച വിവേകാനന്ദന് എന്ന ആധുനിക നവോത്ഥാന നായകന്റെ രംഗപ്രവേശനം അതിമനോഹരമായി ഉള്‍ച്ചേര്‍ത്ത്, അത്യന്താധുനിക പുരോഗതി കൈവരിയ്ക്കുന്ന ശാസ്ത്രലോകത്തോട് ശരീരശാസ്ത്രമല്ല ജന്മാന്തരങ്ങളെന്ന മഹാസമസ്യയുടെ ഗതിവിഗതികളെക്കുറിച്ചുള്ള യഥാര്‍ത്ഥ ജീവശാസ്ത്രമെന്ന് വ്യക്തമായി ഓര്‍മ്മപ്പെടുത്തുകയാണ് ശിവദേവന്.
മൂലസംസ്കൃത താളിയോലകള്‍ അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയത്. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.
സുപ്രധാന ആദിതമിഴ് ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും
പ്രിയദേവി! മാതാപിതാക്കള്‍ നല്കിയ പേര് ഗോപകുമാര്‍. അതിനുശേഷമുള്ള സന്യാസ നാമധേയം അഖിലാനന്ദസ്വാമി. താളിയോല വായിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ദശമാവതാരം കല്കി.
പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ഭഗവാന് ശിവന് കല്‍കിയെക്കുറിച്ച് പാര്‍വതി ദേവിയോട് അറിയിച്ചു. ഔദ്യോഗിക നാമധേയം: കല്കി. സുപ്രധാന സ്ഥാനം: ദശമാവതാരം (ഭൂമിയെ സംരക്ഷിയ്ക്കുന്നതിനുവേണ്ടി ബ്രഹ്മാണ്ഡ സംരക്ഷണാധികാരിയായ ഭഗവാന് വിഷ്ണുവിന്റെ ദശാവതാരത്തിലെ (പത്ത് അവതാരത്തിലെ) ദശമാവതാരം (പത്താമത്തെ അവതാരം).
സാധാരണ നാഡിതാളിയോലകളില് ഒരു പേര് മാത്രമാണുണ്ടാവുക. വിളിപ്പേരുകളെ ഔദ്യോഗിക നാമധേയങ്ങളായ് പരിഗണിയ്ക്കുകയില്ല. അതിനു രേഖാമൂലമുള്ള പ്രാബല്ല്യമുണ്ടാകില്ല. എന്നാല്‍ കല്‍കിയുടെ പൂര്‍വ്വനാമധേയങ്ങളില്‍ ഗോപകുമാര്‍ എന്നത് എസ്എസ്എല്‍സി പുസ്തകത്തിലും അഖിലാനന്ദ സ്വാമി എന്നത് ട്രസ്റ്റ് രേഖയിലും കല്കി എന്നത് കേരള ഗസറ്റ് വിജ്ഞാപനത്തിലും രേഖാമൂലം ഉള്ളതാണ്. കല്‍കിയുടെ നാഡി താളിയോലകളുടെ കൃത്യതയ്ക്ക് ഇതാവശ്യമാണ്.
(1999 ജൂലായ് 6ലെ കേരള ഗസറ്റ്പ്രകാരം ഗോപകുമാര്‍ എന്ന പേരും ഒപ്പും മാറ്റി അഖിലാനന്ദ സ്വാമി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. വീണ്ടും 2000 ജനവരി 11ലെ കേരള ഗസറ്റ്പ്രകാരം അഖിലാനന്ദ സ്വാമി എന്ന പേരും ഒപ്പും മാറ്റി കല്കി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. ഇനീഷ്യലില്ല. ഇപ്പോഴത്തെ നാമധേയം: കല്കി.).
അവതാരം മാളവനിന്‍=ഭഗവാന് വിഷ്ണു അവതരിച്ച്, അരുളിനാലേ=ദിവ്യവാണികളാല്‍, അര്‍ഭുതങ്കിള്‍=അത്ഭുതങ്ങള്‍, നിഹയില്‍ത്തവേ=ചെയ്തും, വിവേകാനന്ദന്=സ്വാമി വിവേകാനന്ദനായി, ദിവ്യമായ് പലസേവൈ=പലവിധത്തിലുള്ള ഈശ്വരസേവകള്‍, ജ്ഞാനംശിന്തൈ=ജ്ഞാനിയായി തത്വചിന്തചെയ്ത് (സന്യാസിയായി), തിരുപ്പണികള്‍ പലശൈത് ഇരുക്കുംകാലം=ഈശ്വരീയവും ക്ഷേത്രസംബന്ധവുമായ പലവിധ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, കാലമതില്‍=അക്കാലത്ത്, നാന്‍അളൈത്തേന്‍=നാം അഥവാ ഞാന്‍ (ശിവന്) തിരിച്ചുവിളിച്ചു, അതനിന്‍പിന്നെ=അതിനുശേഷം, കല്‍കിയെനും അവതാരം ഇതുകാലത്തില്‍= ഈ കാലത്ത് കല്കിയായി അവതരിച്ചു.
(ശ്രീരാമനും ശ്രീകൃഷ്ണനും ശേഷം, സമീപകാലത്ത്) ഭഗവാന് വിഷ്ണു വിവേകാനന്ദനായി അവതരിച്ച് ധാര്‍മ്മികപ്രബുദ്ധതയ്ക്കായി ഈശ്വര സേവ ചെയ്തുകൊണ്ടിരിക്കേ അക്കാലത്ത് നാം തിരിച്ചുവിളിച്ചു. അതിനുശേഷം ഇക്കാലത്ത് (നമ്മുടെ അനുവാദപ്രകാരം) കല്കിയായി അവതരിച്ചു.
പാര്‍ക്ക്മകന്‍ മുന്‍ഊഴും= അറിയിച്ചുകൊണ്ടിരിക്കുന്ന മകന്റെ പൂര്‍വ്വജന്മം, പാര്‍ക്ക്=അറിയിച്ചുകൊണ്ടിരിക്കുന്ന, മുന്‍ഊഴം=പൂര്‍വ്വജന്മം, വങ്കദേയം=വങ്കദേശം (ബംഗാള്‍), ബാലകനും=ബാലനും (വാത്സല്യ സൂചകപദം), നരേന്ദ്രദത്ത= നരേന്ദ്രദത്തന്, ഇയെര്‍പേര്‍കണ്ട്=ശരിക്കുമുള്ള പേര്, കണ്ട്പിന്‍=അതിനുശേഷം, വിവേകാനന്ദന്=സ്വാമി വിവേകാനന്ദന്, കാലൈഗുരു ഗുരുപത്നിയും ഈന്‍ട്രോര്‍ നാമമാഹി=അക്കാലത്തെ (പൂര്‍വ്വജന്മത്തിലെ) ഗുരുവിനും ഗുരുപത്നിക്കും ഇപ്പോഴുള്ള മാതാപിതാക്കളുടെ പേരുകളാകുന്നു (ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാദേവിയും), വണ്ണമതായ്=നല്ലരീതിയില്‍, ഗുരുവഴിയേ= ഗുരുവിന്റെ വഴിയില്‍തന്നെയായിരുന്നു (ആത്മീയതയില്‍), വലമുടനെ=നല്ല രീതിയില്‍, വലിവിരുന്ത്ദാനംകൊണ്ട്=അന്നദാനം ചെയ്തും, പലഏലൈ=ധാരാളം പാവങ്ങളെ, ഉദവിയതും=സഹായിച്ചും, ബോധനൈശെയ്ത്= ധാര്‍മ്മികപ്രബുദ്ധതക്കായി ഉദ്ബോധനങ്ങള്‍ നല്‍കിയും, ബാലകനും= വാത്സല്യപൂര്‍വ്വം കുമാരന് എന്ന് വിളിക്കുന്നു, വാഴ്ന്തിട്ടാന്‍=ജീവിച്ച്, ഇരൈസേവയോട്=ഈശ്വരസേവയില്‍, നലമുടനെ കണ്ടാളും= നല്ലരീതിയിലായെങ്കിലും, കണ്ടാളും=എങ്കിലും (എന്നിരുന്നാലും), ഇടൈവിട്ട്=പൂര്‍ത്തിയാക്കാതെ, നായകനും=നായകനായ വിവേകാനന്ദന്, സെന്‍ട്രതനാല്‍=തിരിച്ചുപോയതിനാല്‍, ഈദുല്‍തോട്രം= ഈ ജന്മം.
പൂര്‍വ്വാവതാരത്തില്‍ കല്കി ബംഗാളിലായിരുന്നു. മുമ്പ് വംഗദേശമെന്നായിരുന്നു ബംഗാള്‍ അറിയപ്പെട്ടിരുന്നത്. അക്കാലത്ത് മാതാപിതാക്കള്‍ നല്കിയ പേര് നരേന്ദ്രദത്തന് (നരേന്ദ്രനാഥ ദത്തന്). അതിനുശേഷം വിവേകാനന്ദന് എന്ന പേര് സ്വീകരിച്ചു. ഭഗവാന് ശിവന് പാര്‍വ്വതിദേവിയോട് അറിയിച്ചു.
ഈ ജന്മത്തിലെ മാതാപിതാക്കളുടെ പേരുകള്തന്നെയായിരുന്നു (കല്‍കിയുടെ അച്ഛന്റെ പേര്: രാമകൃഷ്ണന്, അമ്മയുടെ പേര്: ശാരദ) പൂര്‍വ്വജന്മത്തിലെ ഗുരുവിന്റേയും (ശ്രീരാമകൃഷ്ണ പരമഹംസര്‍) ഗുരുപത്നിയുടേയും (ശാരദാദേവി) പേരുകള്‍.
ഇപ്പോഴുള്ള കല്കി അവതാരത്തിന്റെ മാതാപിതാക്കളുടെ പേരായിരുന്നു കല്കി സമീപകാല പൂര്‍വ്വാവതാരത്തില്‍ വിവേകാനന്ദന് ആയിരുന്നപ്പോഴുള്ള ഗുരുവിന്റേയും ഗുരുപത്നിയുടേയും പേരുകള്‍. കല്‍കിയുടെ പൂര്‍വ്വാവതാര വിവരണത്തിലെ ഏറ്റവും പ്രബലമായൊരു തെളിവാണ് ഭഗവാന് ശിവന് പാര്‍വ്വതിദേവിയോട് തുടര്‍ന്ന് അറിയിക്കുന്നത്.
പൂര്‍വ്വജന്മത്തിലെ ഗുരുവിന്റെ പേര്: ശ്രീ രാമകൃഷ്ണ പരമഹംസര്‍. ഗുരുപത്നിയുടെ പേര്: ശാരദാ ദേവി. ഇതില്‍നിന്നും സംബോധനകളെ മാറ്റി പേര് മാത്രമാകുമ്പോള്‍ ലഭിക്കുന്നത് കല്‍കിയുടെ ഈ ജന്മത്തിലെ മാതാപിതാക്കളുടെ (രാമകൃഷ്ണന്-ശാരദ) പേരാകുന്നു. ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാദേവിയും പ്രസിദ്ധരാണ്.
ശ്രേഷ്ഠതയോടെ ഗുരുവിന്റെ വഴിയില്‍തന്നെയായിരുന്നു. വളരെ നല്ലരീതിയില്‍ അന്നദാനങ്ങള്‍ ചെയ്തും ധാരാളം ദരിദ്രരെ സഹായിച്ചും ധാര്‍മ്മിക പ്രബുദ്ധതക്കുള്ള ഉദ്ബോധനങ്ങള്‍ നല്‍കിയും ഈശ്വരസേവ ചെയ്തും വീരവാണികളാല്‍ ധാര്‍മ്മിക പ്രബുദ്ധതക്കുള്ള ഉദ്ബോധനങ്ങള്‍ നല്കി വിവേകാനന്ദന് ഭാരതത്തില്‍ കൊളുത്തിയ പുത്തനുണര്‍വ്വ് ദേശവ്യാപകമായി സ്വാതന്ത്ര്യമെന്ന അവകാശത്തിന്റെ മാറ്റൊലി മുഴക്കാന്‍ കാരണമായി. ഇങ്ങനെ വിവിധ രീതികളില്‍ ഈശ്വരസേവ ചെയ്തുകൊണ്ടിരുന്ന വിവേകാനന്ദന് അവതാരദൗത്യം പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനു ശേഷം വീണ്ടും ഇക്കാലത്ത് കല്കിയായി അവതരിച്ചു. ഭഗവാന് ശിവന് പാര്‍വ്വതിദേവിയോട് അറിയിച്ചു.
ഒന്നാമത്തെ അദ്ധ്യായമായ സൂക്ഷ്മാല്‍ സൂക്ഷ്മത്തിലെ 13-ാം ശ്ലോകത്തിലും 14-ാം ശ്ലോകത്തിലെ ഒന്നും രണ്ടും വരികളിലും ഭഗവാന് ശിവന് തിരിച്ചുവിളിച്ചതിനാലാണ് [കാലമതില്‍ നാന്‍അളൈത്തേന്‍ അതനിന്‍പിന്നെ (1):14:1:1. കല്‍കിയെനും അവതാരം ഇതുകാലത്തില്‍ (1):14:2:1,2,3.] വിവേകാനന്ദന് തിരിച്ചുപോയതെന്നും, അതിനുശേഷം ഇക്കാലത്ത് ദൗത്യം പൂര്‍ത്തിയാക്കുന്നതിനാണ് കല്കിയായി പുനരവതരിച്ചതെന്നുമുള്ള ഭഗവാന് ശിവന്റെ ദിവ്യവാണികളെ ഇത്തരുണത്തില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍മാത്രമേ ഈ ശ്ലോകങ്ങളുടെ ശരിയായ അര്‍ത്ഥം വ്യക്തമാകൂ.
സമീപകാല പൂര്‍വ്വാവതാരത്തില്‍ സ്വാമി വിവേകാനന്ദനായി അവതരിച്ച ഭഗവാന് വിഷ്ണു തന്നെയാണ് ഇക്കാലത്ത് കല്കിയായി അവതരിച്ചതെന്ന് ഭഗവാന് ശിവന് ലോകത്തോട് വിളംബരം ചെയ്യുകയാണ്.
1863 ജനുവരി 12-ാംന് വിശ്വനാഥദത്തന്റേയും ഭുവനേശ്വരിയുടേയും മകനായി ബംഗാളില്‍ നരേന്ദ്രനാഥദത്തനായി പ്രവര്ത്ത നക്ഷമമായ ദിവ്യചൈതന്യം, പിന്നീട് വിശ്വപ്രസിദ്ധനും സനാതനധര്‍മ്മത്തിന്റെ യഥാര്‍ത്ഥ ഔദ്യോഗിക അധികാര കേന്ദ്രവുമായ വിവേകാനന്ദനായി പക്വതയോടെ പ്രവര്‍ത്തിച്ച് 1902 ജൂലായ് 4-ാം ന് സമാധിയായെങ്കിലും, വീണ്ടും ഭാരതത്തിലെ കേരളത്തില്‍, 1971 ഡിസംബര്‍ 14-ാംന് ചോതി നക്ഷത്രത്തില്‍ കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണന്റേയും ശാരദയുടേയും ഇളയ മകനായി ഗോപകുമാറായും പിന്നീട് അഖിലാനന്ദ സ്വാമിയായും, ഇതറിയിക്കുന്ന ഇക്കാലത്ത് കല്കി എന്ന പേരിലും അവതാരദൗത്യം നടപ്പാക്കിക്കൊണ്ടിരിയ്ക്കുന്നു. ഭഗവാന് ശിവന് പാര്‍വ്വതിദേവിയോട് അറിയിച്ച ഈ വിസ്മയ പ്രക്രിയ, യഥാര്‍ത്ഥത്തില്‍ പൂര്‍വ്വജന്മത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമുള്ള ഉത്തരമാണ്.
ശാസ്ത്ര പുരോഗതിയുടെ പാരമ്യതയിലെത്തിയെന്ന് അവകാശപ്പെടുന്ന ഈ വേളയില്‍ ജീവന്റെ ഗതിവിഗതികളേയും ആത്മാവിന്റെ പ്രയാണങ്ങളേയും പൂര്വ്വജന്മ-പുനര്‍ജ്ജന്മ പ്രതിഭാസങ്ങളേയും പ്രപഞ്ചവിസ്മയമെന്ന മണിച്ചെപ്പിലൊതുക്കി, ആദ്ധ്യാത്മികമെന്നോ മതപരമെന്നോ വിശ്വാസ സംഹിതകളെന്നോ വേര്‍തിരിയ്ക്കാതെ സുപ്രധാനമായും അറിഞ്ഞിരിക്കേണ്ട ജീവന്റെ ശാസ്ത്രമാണിതെന്ന് ജനങ്ങളുടെ ശ്രദ്ധയിലേക്കെത്തിക്കുകയാണ് സര്‍വ്വാധികാരിയായ ഭഗവാന് ശിവന്.
ഔദ്യോഗികമായി എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അത് മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്നും വ്യക്തമാക്കുന്നതിനുള്ള ചരിത്ര സാക്ഷ്യമായി നിലനില്ക്കുന്നു ഭഗവാന് ശിവന്റെ ദിവ്യവാണികള്‍.
കല്‍കിയുടെ പൂര്‍വ്വാവതാര ശൃംഖലയില്‍, ചരിത്രപുരുഷനെന്ന് ലോകം സ്വീകരിച്ച വിവേകാനന്ദന് എന്ന ആധുനിക നവോത്ഥാന നായകന്റെ രംഗപ്രവേശനം അതിമനോഹരമായി ഉള്‍ച്ചേര്‍ത്ത്, അത്യന്താധുനിക പുരോഗതി കൈവരിയ്ക്കുന്ന ശാസ്ത്രലോകത്തോട് ശരീരശാസ്ത്രമല്ല ജന്മാന്തരങ്ങളെന്ന മഹാസമസ്യയുടെ ഗതിവിഗതികളെക്കുറിച്ചുള്ള യഥാര്‍ത്ഥ ജീവശാസ്ത്രമെന്ന് വ്യക്തമായി ഓര്‍മ്മപ്പെടുത്തുകയാണ് ഭഗവാന് ശിവന്.
മഹാശിവനാഡി താളിയോലകളുടെ ഉടമസ്ഥന് പരേതനായ വി.എസ്. അരുള്ശിവ അറുമുഖത്തിന്റെ മകന് എ. ശിവസാമിയും അമിത്ഷായും.
കല്‍കിയുടെ മഹാശിവനാഡി തുല്യം വിവേകാനന്ദ പൂര്‍വ്വാവതാര കാണ്ഡം (ശാന്തികാണ്ഡം) വായിച്ച നാഡി ഓഫീസ് : നാഡി റീഡര്‍ എന്‍.ശിവരാജ, വൈത്തീശ്വരന്‍കോവില്‍, തമിഴ് നാട്.
പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ശിവദേവന് പാര്‍വതി ദേവിയോട് അറിയിച്ചു: നമ്മുടെ അനുഗ്രഹത്താല്‍ കല്കി ജാതിമതങ്ങള്‍ക്കതീതമായി എകത്വത്തില്‍ നിലകൊള്ളുന്നു.
അഗസ്ത്യ മഹര്‍ഷി എഴുതിയ കല്കി പുരാണം ദേവരഹസ്യകാണ്ഡത്തില്‍നിന്നും. “നമ്മുടെ ദിവ്യവാണികളാല്‍ കല്കി അവതാര മഹാത്മ്യം പ്രസിദ്ധമാകും.” പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച് ഭഗവാന് ശിവന് പാര്‍വതി ദേവിയോട് അറിയിച്ചു.
മൂലസംസ്കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.
ആദിതമിഴ് ശ്ലോകവും മലയാള ഗദ്യവിവര്‍ത്തനവും
അവതാരം വെളിപ്പെടുമേ എനതരുളാലെ (1):25:2.
കല്കി അവതാര മഹാത്മ്യം നമ്മുടെ ദിവ്യവാണികളാല്‍ പ്രസിദ്ധമാകും. ഭഗവാന് ശിവന് പാര്‍വതി ദേവിയോട് അറിയിച്ചു.
കല്കി അവതാര മാഹാത്മ്യം
ഈ ആധുനിക കാലഘട്ടത്തില്‍ അവതരിക്കുന്ന ഭഗവാന് വിഷ്ണുവിന്റെ ദശാവതാരത്തിലെ ദശമാവതാരമായ കല്‍കിയെക്കുറിച്ചുള്ള ഔദ്യോഗിക വിളംബരംകൂടിയാകുന്നു ഭഗവാന് ശിവന്റെ ദിവ്യമായ ആജ്ഞകള്‍. പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ഭഗവാന് ശിവന് പാര്‍വതി ദേവിയോട് കൃത്യമായി പേരുകളും ജനനതിയ്യതിയും മാതാപിതാക്കളുടെ പേരും വിദ്യാഭ്യാസ യോഗ്യതയും ഔദ്യോഗിക നിര്‍വ്വഹണവും കല്‍കിപുരി ക്ഷേത്രവും മുതല്‍ പൂര്‍വ്വാവതാര വൃത്താന്തങ്ങള്വരെയല്ലാം അറിയിച്ചത് കല്കി അവതാര ആഗമന സമയം ഇതുതന്നെയാണ് എന്ന് ഓര്മ്മപ്പെടുത്തുവാന്കൂടിയാകുന്നു. ഗ്രന്ഥങ്ങളില്‍ കൂട്ടിചേര്‍ക്കലുകള്‍ വരുത്തി കല്കി അവതാര ആഗമന സമയത്തെ മാറ്റിമറിച്ചാലും, അതിനെയൊക്കെ പ്രതിരോധിയ്ക്കാനാവശ്യമായത് ചെയ്തുവെയ്ക്കാന്‍ ഭഗവാന് ശിവനും ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും പുരാതന കാലത്ത് തന്നെ അറിയാമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം, ക്ലൈമാക്സില്‍ മാത്രമേ സസ്പെന്‍സ് വെളിപ്പെടുകയുള്ളൂ എന്ന കഥാമുഹൂര്ത്തംപോലെ ദൃശ്യമിഴിവേകുന്നു.
കല്‍കിപുരി ക്ഷേത്ര നിര്‍മ്മാണം 2016 ഫിബ്രവരി 5ന് ആരംഭിച്ചു
ഈ കാലഘട്ടം വിഷ്ണുദേവന്റെ പത്താമത്തെ അവതാരമായ കല്‍കിയുടെ ആഗമനത്തിനുള്ള സമയമാണോ അഥവാ ഇപ്പോള്‍ ഇന്ത്യയില്‍ ബ്രഹ്മാണ്ഡ സംരക്ഷണാധികാരി വിഷ്ണുദേവന് ദശാവതാരത്തിലെ ദശമാവതാരമായ കല്കിയായി ഈ ഭൂമിയില്‍ അവതരിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് ഔദ്യോഗികമായി അറിയിക്കുന്നതിനുള്ള പരമാധികാരം സ്വയം ആവിര്‍ഭവിച്ചതും (സ്വയംഭൂ) പ്രകാശസ്വരൂപവും ശിവലോകവാസിയും സര്‍വ്വാധികാരിയും പരമഗുരുവുമായ ശിവദേവന് മാത്രമാകുന്നു.
ദിവ്യത്വം സംബന്ധിച്ച് ഭാരതത്തില്‍ അംഗീകരിക്കപ്പെട്ട വിശ്വാസത്തിന്റെ രണ്ട് കോടതികളാണ് ജ്യോതിഷവും നാഡി താളിയോലകളും.
തമിഴ്നാട്ടിലെ വൈത്തീശ്വരന്‍കോവില്‍ എന്ന സ്ഥലത്ത് സൂക്ഷിച്ചുവെച്ച നാഡിതാളിയോലകള് എന്ന പേരിലുള്ള പുരാതന താളിയോലകളില്‍ കല്‍കിയെക്കുറിച്ച് രേഖപ്പെടുത്തിയ സുപ്രധാനമായ പന്ത്രണ്ട് അധ്യായങ്ങളിലെ (2004 ഫിബ്രവരി മുതല്‍ 2005 മാര്‍ച്ച് വരേയുള്ള കാലയളവിലും തുടര്‍ന്ന് 2013 ജൂലായ് 4നും വായിച്ചത്) ആദിതമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥം സഹിതമുള്ള ഗദ്യവിവര്ത്തനവുമാണ് ഈ ലേഖനത്തില്‍. അതോടൊപ്പം, 2003ല്‍ നടത്തിയ സ്വര്‍ണ്ണപ്രശ്നത്തിലും താംബൂലപ്രശ്നത്തിലും തെളിഞ്ഞ സുപ്രധാന ദേവവിധിയുമുണ്ട്.
“കര്‍ക്കിടകം രാശി അവതാരകലയേയും, വ്യാഴത്തിന്റെ അത്യുച്ചാവസ്ഥ ദേവകാരകത്വത്തേയും നൈസര്‍ഗ്ഗികമായുള്ള ദൈവജ്ഞത്വത്തേയും സ്വര്‍ണ്ണപ്രശ്നത്തില്‍ വെളിപ്പെടുത്തുകയാണ്.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു.
കര്‍ക്കിടകം രാശിയും വ്യാഴത്തിന്റെ ഉച്ചാവസ്ഥയും അവതാര മാഹാത്മ്യത്തേയും ശ്രീരാമനുമായുള്ള പൂര്‍വ്വാവതാര ബന്ധത്തേയും വൈഷ്ണവപ്രാധാന്യത്തേയും ദേവകാരകത്വത്തേയും അവതാരകലയേയും സ്വയംഭൂചൈതന്യത്തേയും നൈസര്‍ഗ്ഗികമായ ദൈവജ്ഞത്വത്തേയും സ്വര്ണ്ണപ്രശ് നത്തിലും താംബൂലപ്രശ്നത്തിലും പ്രത്യേകമായി എടുത്ത് കാണിച്ചിട്ടുണ്ട്.
2003 ഏപ്രില്‍ 7നും 8നും നടത്തിയ സ്വര്ണ്ണപ്രശ്നത്തിന്റേയും, 2003 ജൂണ്‍ 20ന് നടത്തിയ താംബൂല പ്രശ്നത്തിന്റേയും പ്രസക്ത ഭാഗങ്ങളുടെ വീഡിയോ
ദേവവിധിയിലെ പ്രസക്ത ഭാഗങ്ങള്‍
”ദൈവീകവും അപരിമേയവുമായ ചൈതന്യം കല്‍കിയില്‍ അന്തര്‍ലീനമാണ്!!”വ്യാഴത്തിന്റെ ഉച്ചാവസ്ഥയേയും കര്‍ക്കിടക രാശിയേയും പ്രശ്നചിന്ത ചെയ്യവേ, സ്വര്‍ണ്ണപ്രശ്നത്തില്‍ ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു.
പാണമ്പ്ര ശശിധരപണിക്കര്‍, അവതാരത്തേയും ശ്രീരാമ സ്വാമിയുമായുള്ള പൂര്വ്വാവതാരബന്ധത്തേയും അറിയിച്ചു.
“കര്‍ക്കിടകം രാശി അവതാരകലയേയും, വ്യാഴത്തിന്റെ അത്യുച്ചാവസ്ഥ ദേവകാരകത്വത്തേയും നൈസര്‍ഗ്ഗികമായുള്ള ദൈവജ്ഞത്വത്തേയും സ്വര്‍ണ്ണപ്രശ്നത്തില്‍ വെളിപ്പെടുത്തുകയാണ്.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന്പണിക്കര് അറിയിച്ചു.
സ്വയംഭൂ രാശിയാണെന്നും, കല്‍കിയില്‍ സ്വയംഭൂ ചൈതന്യമാണെന്നും, സ്വയംപ്രകാശിത ചൈതന്യമാണെന്നും വ്യക്തമായി തെളിഞ്ഞിരുന്നു.
”വ്യാഴത്തിന്റെ അത്യുച്ചാവസ്ഥയുള്ളതിനാല് അസാധാരണമായ കഴിവുകള്‍ കല്‍കിയ്ക്കുണ്ട്. അതില്‍ വ്യാഴത്തിന്റെ പ്രസക്തി എടുത്ത് പറയേണ്ടതാണ്.” ദൈവജ്ഞന് ശ്രീ താനൂ ര്‍ പ്രേമന്പണിക്കര് അറിയിച്ചു.
”കല്‍കിയില്‍ തന്നെയാണ് ചൈതന്യം. കല്കി എവിടെയാണോ അവിടെയാണ് ദേവസ്ഥാനം. സ്ഥലകാലഭേദങ്ങള്‍ കല്‍കിയുടെ സ്വയംഭൂവ ചൈതന്യത്തെ ബാധിക്കുകയില്ല. കല്‍കിയുടെ തീരുമാനമുണ്ടെങ്കില്മാത്രമേ ക്ഷേത്രം (കല്‍കിപുരി ക്ഷേത്രം) ചൈതന്യവത്താകൂ.” ജ്യോത്സ്യന്മാരായ പാണമ്പ്ര ശശിധരപണിക്കരും സത്യപാലന്പണിക്കരും ഗ്രഹങ്ങളുടെ ബലാബലങ്ങളെ വിസ്തരിച്ചുകൊണ്ടണ്ടണ്ട് അറിയിച്ചു.
ദൈവീകമായ കാര്യങ്ങളില്‍ അപാരമായ അറിവും ജ്ഞാനവുമുണ്ടെണ്ടങ്കില് മാത്രമേ ദൈവജ്ഞനാകൂ. ജ്യോതിഷ സംബന്ധമായ ആഴത്തിലുള്ള പഠനവും അവഗാഹമായ അറിവും അനുഭവപരിജ്ഞാനവും ഉണ്ടെങ്കില്മാത്രമേ ദൈവജ്ഞനാകാന് കഴിയൂ.
”കല്കി ഈശ്വരീയമായ അറിവും ജ്ഞാനവും ആര്‍ജ്ജിച്ചിട്ടുണ്ട്. ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ ഗ്രഹചിന്തന ചെയ്തുകൊണ്ട് സ്വര്‍ണ്ണപ്രശ്നത്തില്‍ അറിയിച്ചത് അര്‍ത്ഥവത്തായി. ഈശ്വരീയമായ അറിവും ജ്ഞാനവുമാണ് ഈശ്വരസാക്ഷാത്ക്കാരംകൊണ്ട് ലഭ്യമാകുന്നത്.
”നന്മ ഉദ്ദേശിച്ചുള്ള ധാര്‍മ്മിക ബോധമാണ് കല്‍കിയില്‍ കുടികൊള്ളുന്നത്. എല്ലാത്തിനും അധികാരമുണ്ട്. വിശേഷിച്ച് സംരക്ഷണാധികാരം. സ്വയം പ്രകാശിപ്പിക്കാന്‍ കഴിവുണ്ട്. കര്‍ക്കിടകം കലിയുഗത്തിന്റെ രാശികൂടിയാണ്. ഒന്നിന്റെ അന്ത്യത്തേയും മറ്റൊന്നിന്റെ ആരംഭത്തേയും, ഒരു പ്രളയം കഴിഞ്ഞുള്ള മറ്റൊരു സൃഷ്ടിയേയും, സംഭവിക്കാവുന്നതായ ഒരു പരിവര്‍ത്തനത്തേയും കര്‍ക്കിടകം രാശിയും വ്യാഴത്തിന്റെ ഉച്ചാവസ്ഥയും കാണിക്കുന്നു.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കരും പാണമ്പ്ര ശശിധര പണിക്കരും അറിയിച്ചു.
”കല്കിയില്നിന്ന് ഒരു ഗ്ലാസ്സ് വെള്ളം ലഭിക്കുന്നത് അമൃതിന് തുല്ല്യമാണ്. അമൃതിന്റെ ഫലം എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഭിഷഗ്വരന്മാര്ക്ക് പോലും ഭേദമാക്കുവാന്‍ കഴിയാത്ത രോഗങ്ങള്‍ ഭേദമാക്കാനുള്ള ദൈവീകമായ ചൈതന്യവും ദിവ്യത്വവും കല്കിയ്ക്കുണ്ടെന്ന് വ്യാഴത്തിന്റെ അത്യുച്ചാവസ്ഥ കാണിക്കുന്നു.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു.
”കല്‍കിയ്ക്ക് പ്രചുരാലയം അഥവാ അസാമാന്യ കീര്‍ത്തിയുള്ള ദേവാലയമുണ്ടായിരിക്കും (കല്‍കിപുരി ക്ഷേത്രം). പ്രചുരകീര്ത്തി അഥവാ വിശ്വപ്രസിദ്ധി എന്നത് എടുത്തുപറയേണ്ടതാണ്. ശുഭകാലം അടുത്തുതന്നെ, സമീപഭാവിയില്‍ ഉണ്ടായിരിക്കും. കല്‍കിപുരി ക്ഷേത്രത്തിന്റെ നിര്‍മ്മാണം എത്രയുംവേഗം പൂര്‍ത്തിയാക്കണം. ഇപ്പോള്‍ ഉള്‍പ്പെട്ടവര്‍ ഒരു ഘട്ടംവരെ പൂര്‍ത്തിയാക്കുമ്പോഴേക്കും ദൈവനിയോഗമായി ധനവും, തദ്ദേശിയരും സകലജനങ്ങളും ഭക്തരും അതില്‍ പങ്കുകൊണ്ട് മനോഹരമായി എല്ലാം പൂര്‍ത്തിയാക്കും.”
”ധാരാളം ഭക്തരുണ്ടായിരിക്കും. പ്രഗല്ഭമായ, ആശ്രയമായുള്ള സങ്കേതമായി പ്രസിദ്ധമാകും. ഭക്തരുമുണ്ടായിരിക്കും സ്ഥാനത്തുമുണ്ടായിരിക്കും. സ്ഥാനംവഴിയുള്ള പദവിയും ഭക്തരുമുണ്ടായിരിക്കും. ഉന്നത സ്ഥാനീയരെല്ലാം പൂജനീയമായി ബഹുമാനിക്കും. അത്തരത്തിലുള്ള ചൈതന്യപ്രഭാവം അത്യുച്ചാവസ്ഥയില്‍ ഒമ്പതാം ഭാവാധിപതിയായ വ്യാഴം ലഗ്നത്തില്‍ നില്ക്കുന്നതിനാലുണ്ട്!!” ദൈവജ്ഞന് താനൂര്‍ പ്രേമന് പണിക്കരും പാണമ്പ്ര ശശിധരപണിക്കരും സത്യപാലന്പണിക്കരും അറിയിച്ചു.
പഞ്ചമഹായോഗങ്ങളില്‍ ഹംസയോഗം പ്രത്യേകം എടുത്ത് കാണിക്കുന്നുവെന്നും അവര്‍ അറിയിച്ചു. രാജയോഗവും ശശമംഗലയോഗവും സവിശേഷമായി കാണുന്നുണ്ട്.
”മഹാദേവനായ പരമേശ്വരന്റെ പ്രശ്നചിന്തക്ക് തുല്ല്യമാണ് കല്‍കിയുടെ പ്രശ്നചിന്തയും!!” ശ്രീ പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു. ദൈവീക ചൈതന്യം അതാണ് കാണിക്കുന്നതെന്നും, ഒരു നാശത്തില്‍നിന്നും വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സ്വയം പ്രകാശിതമായ ദൈവീകചൈതന്യം കല്കിയ്ക്കുണ്ടെന്നും, ഉള്‍പ്പെട്ടവര്‍ ചതിക്കാതെ അനുസരിക്കുകയാണ് ചെയ്യേണ്ടതെന്നും, എല്ലാം നല്ലരീതിയില്‍ നടപ്പാകുന്നതിന് വേണ്ടതെല്ലാം കല്‍കിയ്ക്ക് ദിവ്യചൈതന്യത്താല്‍ അറിയുമെന്നും, ഒരു നല്ല പ്രവര്ത്തനത്തോടെയുള്ള ശോഭനമായ ഭാവിയാണ് കാണുന്നതെന്നും ദൈവജ്ഞര്‍ അറിയിച്ചു.
”ചിരജ്ഞീവിയെന്നാണ് കാണുന്നത്. കല്‍കിയ്ക്ക് ദീര്ഘായുസ്സുണ്ടായിരിക്കും. രാജാക്കന്മാരാല് പൂജിയ്ക്കപ്പെടും!!” ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു. ”ദൈവീകമായ ചൈതന്യത്താലും ഗുരുപരമ്പരയാലും കല്കി സംരക്ഷിക്കപ്പെടുന്നുണ്ട്.”പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു.
”സത്യം, ധര്‍മ്മം, ദയ എന്നിവയെല്ലാമുള്ള പിതൃപരമ്പരയുടെ സംരക്ഷണം കല്‍കിയ്ക്കുണ്ട്.” പാണമ്പ്ര ശശിധര പണിക്കര്‍ വിശദീകരിച്ചു.
”പിതൃപരമ്പരയുടെ പുണ്യംകൊണ്ടാണ് കല്കി ഈ കുടുംബത്തില്‍ പിറന്നത്. ഭാഗ്യാധിപതിയാണ്. കല്‍കിയ്ക്ക് എല്ലാ അര്‍ത്ഥ ധര്‍മ്മ മോക്ഷങ്ങള്‍ക്കും യോഗമുണ്ട്.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു.
”പൂര്വ്വജന്മത്തില് വിശിഷ്ട ബ്രാഹ്മണനായിരുന്നു. വേദാദ്ധ്യയനംകൊണ്ടും തപസ്സിനാലും വിഷ്ണു പ്രത്യക്ഷനായിരുന്നു. ഒമ്പതാംഭാവംകൊണ്ട് പൂര്‍വ്വജന്മത്തെ ചിന്തിക്കുമ്പോഴും, വ്യാഴത്തിന്റെ അത്യുച്ചാവസ്ഥയും പ്രസക്തിയുംകൊണ്ട് ഇതെല്ലാം വ്യക്തമായി തെളിയുകയാണ്. ഒമ്പതാംഭാവം തപസ്സിനെയാണ് കാണിക്കുന്നത്. ഈ ജന്മത്തിലും ബ്രാഹ്മണ ബീജം തന്നെയാണ്.” ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു.
”സ്വര്ണ്ണംവെച്ചത് ശുക്രക്ഷേത്രത്തിലാണ്. പ്രശ്നാരൂഢവും അതുതന്നെ ആയതിനാല്‍ എത്ര നശിച്ചാലും വീണ്ടും അതിനേക്കാള്‍ കേമമായി പുനര്‍ജ്ജീവിപ്പിക്കുന്നതിനുള്ള ദൈവീക ചൈതന്യം ശുക്രനുണ്ട്. സ്വയം പ്രകാശിത ചൈതന്യമാണ് കല്കിയ്ക്കുള്ളതെന്ന് ഇതെല്ലാം തെളിയിക്കുന്നു. മഹത്തായ ചൈതന്യവിശേഷത എടുത്തുപറയേണ്ടതാണ്.” പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു.
”സ്വയംഭൂരാശി ആയതിനാല്‍ സ്വയംപ്രകാശിതവുമാണ്.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു.
”കാട്ടുതീവന്ന് കാടെല്ലാം കത്തിനശിച്ചാലും വീണ്ടും പുതുമഴപെയ്ത് തളിര്‍ക്കുന്നതുപോലെ, എത്ര നശിച്ചാലും വീണ്ടും പഴയതിനേക്കാള്‍ ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ദൈവീക ചൈതന്യം ഉണ്ടെന്നതാണ് ശുക്രക്ഷേത്രത്തിന്റെ പ്രാധാന്യം. വ്യാഴത്തിന്റെ അത്യുച്ചാവസ്ഥ അതിന്റെ പ്രകടമായ തെളിവാണ്.” ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ വിശദീകരിച്ചു.
”സേവിച്ചവര്‍ തന്നെ ശത്രുക്കളായി. ആറാംഭാവംകൊണ്ട് ഇതാണ് വ്യക്തമാകുന്നത്. പിതൃതുല്ല്യരായവര് മറ്റെന്തൊക്കെയോ ദുരുദ്ദേശ്യത്തോടുകൂടി പ്രവര്‍ത്തിച്ചപ്പോള്‍, അത് സാധിക്കാതെ വരികയും തല്‍ഫലമായി ശത്രുക്കളാവുകയുമാണ് ഉണ്ടായത്. കര്‍ക്കിടകം രാശിക്ക് ആറാം ഭാവാധിപനായ വ്യാഴംതന്നെയാണ് ആരൂഢത്തിലും നില്‍ക്കുന്നത് എന്നതുകൊണ്ടും ഒമ്പതാംഭാവാധിപനായതുകൊണ്ടും ഇത് വ്യക്തമായി തെളിയുകയാണ്.” പാണമ്പ്ര ശശിധര പണിക്കരും സത്യപാലന്പണിക്കരും അറിയിച്ചു.
”സ്വന്തം ആളുകള്‍ തന്നെ ശത്രുക്കളാവുകയും, ശനിയുടെ ബന്ധമുള്ളതുകൊണ്ട് ഇതര മതസ്ഥര്‍ക്ക് കൂടി പങ്കുണ്ടണ്ടാവുകയുംചെയ്ത സ്ഥിതിയാണുള്ളത്.” സത്യപാലന് പണിക്കര്‍ അറിയിച്ചു.
”ധാരാളം ശത്രുക്കളുണ്ട്. പരിസരങ്ങളിലെല്ലാം നിറഞ്ഞിരിപ്പുണ്ട്. എല്ലാം നശിപ്പിക്കാനായി ശത്രുക്കള്‍ ഒരുങ്ങി നില്‍ക്കുകയാണ്. നല്ലൊരു മത്സരം തന്നെ വേണ്ടിവരും. ഒരു യുദ്ധഭൂമിക്ക് തുല്ല്യമാണ് സ്ഥിതി.” ശ്രീ താനൂര്‍ പ്രേമന് പണിക്കരും പാണമ്പ്ര ശശിധര പണിക്കരും ശ്ലോകങ്ങളുടെ അര്‍ത്ഥ വിവരണത്തോടെ ഗൗരവമായ സാഹചര്യത്തെ അറിയിച്ചു.
“നിയമപരമായ നടപടികള്‍ നിര്‍ബന്ധമാണ്. വേണ്ടത് ചെയ്യുക.” ജ്യോത്സ്യന് ശശിധര പണിക്കര്‍ അറിയിച്ചു.
2003ല്‍ കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനിടയില്‍ കല്‍കിയുടെ അച്ഛന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ മൂത്തമകനും സംഘവും ആസൂത്രിതമായി കൃത്രിമ രേഖയുണ്ടാക്കി (ആധാരം നമ്പര്‍: 1720/2001) കോടതിയില്‍നിന്നും താല്‍ക്കാലിക സ്റ്റേ നേടി കല്‍കിപുരിയെ കൈവശപ്പെടുത്തി നശിപ്പിച്ച് ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ [123/2003 & 26/2007 (206/2003)] 2008 ആഗസ്ത് 16ന് കല്കി വിജയിച്ചു. കല്‍കിപുരിയുടെ ആകെ വിസ്തീര്‍ണ്ണം 58.472 സെന്റ് മാത്രം. 2013 മാര്‍ച്ച് 7ന് കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനുള്ള നിര്‍മ്മാണാനുമതി ലഭിച്ചു. കല്‍കിയുടെ നാഡി താളിയോലയിലും കല്‍കിപുരി സ്ഥല കേസ് സംബന്ധിച്ച് കൊടുത്തിട്ടുണ്ട്. കൂടുതല്‍ വായിയ്ക്കുക
”ദൈവീക ചൈതന്യം കല്കിയ്ക്കുള്ളതിനാല് എല്ലാം നല്ല രീതിയില്‍ ആയിത്തീരും. എതിര്ത്തവര്കൂടി സഹകരിച്ചുകൊണ്ട്, ഭക്തര്‍ക്ക് ആശ്രയവും അഭയവുമായ രീതിയില്‍ കല്‍കിപുരി ക്ഷേത്രം പ്രസിദ്ധമായ്ത്തീരും.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു.
”എല്ലാം പൂര്‍വ്വാധികം പ്രശോഭിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായതെല്ലാം കല്‍കിയ്ക്ക് നേരിട്ട് ദിവ്യത്വത്താല്‍ സ്വയം വെളിപ്പെടും. പരകായപ്രവേശംപോലുള്ള പ്രാണന്റെ സഞ്ചാരമെല്ലാം സാധ്യമാകുന്നവിധത്തില് ദൈവീക ചൈതന്യമുണ്ട്. പക്ഷേ അതെല്ലാം ദേവകാര്യാര്ത്ഥമുള്ളതും കല്കി തീരുമാനിക്കുന്നപ്രകാരവുംമാത്രം സംഭവിക്കുന്നതാണ്!!” പാണമ്പ്ര ശശിധര പണിക്കരും സത്യപാലന് പണിക്കരും അറിയിച്ചു.
”കല്‍കിയില്‍ കുടികൊള്ളുന്നത് ശൈവ-വൈഷ്ണവ- ശാക്തേയ ചൈതന്യമാണ്. പരമമായ ഭാവം. ത്രിമൂര്‍ത്തി ചൈതന്യം. പൂര്വ്വജന്മദോഷങ്ങളെല്ലാം അനുഭവിച്ചുകഴിഞ്ഞ്, ഒരു ജന്മം കഴിഞ്ഞ് മറ്റൊരു ജന്മമെടുക്കുന്നതിനുള്ള, പൂര്‍ണ്ണചൈതന്യത്തോടെ അവതരിക്കുന്നതിനുള്ള സമയമായി. എല്ലാം അവിടുന്ന് തീരുമാനിക്കുന്നതുപോലെയാണ്.” ശ്രീ പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു.
”ഏഴര വര്‍ഷത്തിന്നുള്ളില്‍ (2003 ഏപ്രില്‍ എട്ട് മുതല്‍ 2010 ഒക്ടോബറിന്നുള്ളില്) കല്കി ഉന്നത പദവിയിലെത്തും.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ ഗ്രഹങ്ങളുടെ സഞ്ചാരക്രമങ്ങള്‍ നിര്‍ണ്ണയിച്ച് അറിയിച്ചു. ”ഏഴര വര്‍ഷംകൊണ്ട് പ്രവര്‍ത്തനം ഉച്ചാവസ്ഥയില്‍ അഥവാ പൂര്‍ണ്ണതയിലെത്തുന്നതാണ്.” പാണമ്പ്ര ശശിധരപണിക്കര്‍ വിശദീകരിച്ചു.
”അടുത്ത്തന്നെ, സമീപഭാവിയില്‍ത്തന്നെ നന്മകള് നിറഞ്ഞ ശോഭനമായ ഭാവിയുണ്ട്. എല്ലാവരാലും അംഗീകരിക്കപ്പെടും, സ്വീകരിക്കപ്പെടും.” ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു. ”ഇപ്രകാരം പ്രശ്നഫലങ്ങള്‍ അറിയിക്കുന്നതിനുള്ള പ്രശ്നചിന്തനക്ക് നിയമങ്ങളും പ്രമാണങ്ങളുമുണ്ട്. ഒരുപാട് കാലങ്ങള്‍കൊണ്ട് ഒരുപാട് ആചാര്യന്മാര് എഴുതിവെച്ചതിന്റെ ഗോചരയുക്തിയാണ് ഞങ്ങള്‍ അറിയിക്കുന്നത്.” ശ്രീ പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു.
2003 ഏപ്രില്‍ 07-ാം തിയ്യതി കല്‍കിയുടെ അച്ഛന്റെ (കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണനാണ് കല്‍കിയുടെ പിതാവ്) കോഴിക്കോട് ജില്ലയിലെ ചൂലൂരിലുള്ള വീട്ടില്‍വെച്ച്, ദൈവജ്ഞന് താനൂര്‍ പ്രേമന് പണിക്കരും ജ്യോത്സ്യന്മാരായ പാണമ്പ്ര ശശിധര പണിക്കരും സത്യപാലന് പണിക്കരും നടത്തിയ കുടുംബ സംബന്ധമായ സ്വര്‍ണ്ണപ്രശ്നത്തില്‍, രാമകൃഷ്ണന്-ശാരദ ദമ്പതികളുടെ സന്താനങ്ങളില്‍ മൂന്നാമത്തേതും ഇളയതുമായ കല്‍കിയെക്കുറിച്ചുള്ള പ്രശ്നചിന്തയിലും, പിന്നീട് 2003 ജൂണ്‍ 20-ാം തിയ്യതി പ്രദേശത്തുകാരനും റിട്ട. അസിസ്റ്റന്റ് കമ്മീഷണറുമായിരുന്ന (വാണിജ്യനികുതി വകുപ്പ്) ശ്രീ. കെ. ഗോപാലന്റെ എടവണ്ണപ്പാറയ്ക്ക് സമീപവും ചീക്കോട് പഞ്ചായത്തില്പ്പെട്ടതുമായ ചാലിക്കരപുറായിലുള്ള സുരഭി നിവാസില്വെച്ച് പ്രസിദ്ധ ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കരും പ്രസിദ്ധ ജ്യോത്സ്യന് പാണമ്പ്ര ശശിധര പണിക്കരും കല്കിയുടേയും കല്കിപുരിയുടേയും പേരില്‍ നടത്തിയ താംബൂലപ്രശ്നത്തിലും സവിശേഷതയോടെ, അത്യത്ഭുതകരമായി, ഒരേ പോലെ കര്‍ക്കിടകം രാശിയും വ്യാഴത്തിന്റെ ഉച്ചാവസ്ഥയും തെളിഞ്ഞിരുന്നു. ഒരുദ്ദേശ്യത്തിനായി സ്വര്‍ണ്ണപ്രശ്നം പന്ത്രണ്ടണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ പാടുള്ളൂവെന്നും, കുടുംബത്തിനായി സ്വര്‍ണ്ണപ്രശ്നം നടത്തിയതിലെ പ്രശ്നചിന്തയില്‍ ഉള്‍പ്പെട്ടതിനാല്‍ വീണ്ടും സ്വര്‍ണ്ണപ്രശ്നം പന്ത്രണ്ട് വര്‍ഷം കഴിയാതെ പാടില്ലെന്നും, എന്നാല്‍ താംബൂലപ്രശ്നം ഉത്തമമാണെന്നുമുള്ള ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്, കല്കിയേയും കല്കിപുരിയേയും സംബന്ധിച്ച് പ്രത്യേകമായി 20.06.2003-ന് വീണ്ടും താംബൂലപ്രശ്നം നടത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതമാണ് നാഡി ജ്യോതിഷം എന്ന് അറിയപ്പെടുന്ന പുരാതന നാഡി താളിയോലകള്‍. പുരാതന കാലത്ത് ജ്യോതിര്മണ്ഡലമായ ശിവലോകത്തില് വെച്ച് സര്‍വ്വാധികാരിയും പരമഗുരുവുമായ ശിവദേവന് പാര്‍വ്വതിദേവിയോട് ഈ പുതിയ കാലഘട്ടത്തില്‍ ജനിയ്ക്കുന്ന അനവധി ആളുകളെക്കുറിച്ച് അറിയിച്ചത്, ഈ ഭൂമിയില്‍വെച്ച് ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യന്, കൗശികന് എന്ന വിശ്വാമിത്രന്, വസിഷ്ഠന് തുടങ്ങിയ മഹര്‍ഷിമാര്‍ ശിവദേവന്റെ ആജ്ഞപ്രകാരം അവ കൃത്യമായി താളിയോലകളില്‍ സംസ്കൃത ഭാഷയില്‍ എഴുതിവെച്ചു. പിന്നീട് ശരഭോജി രണ്ടാമന് പണ്ഡിതരുടെ സഹായത്തോടെ നാഡി താളിയോലകള്‍ എന്നും നാഡി ജ്യോതിഷം എന്നും പേരില്‍ ആദിതമിഴ് ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്തതിനുശേഷം മൂല സംസ്കൃത താളിയോലകള്‍ നശിപ്പിക്കുകയും ചെയ്തു.
ഔദ്യോഗികമായി എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അത് മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്നും, യാദൃശ്ചികതയല്ല പ്രപഞ്ച പ്രതിഭാസങ്ങള്‍ക്ക് അടിസ്ഥാനമെന്നും വ്യക്തമാക്കുന്നതിനുള്ള ചരിത്ര സാക്ഷ്യമായി നിലനില്ക്കുന്നു സര്‍വാധികാരി പരമഗുരു ശിവദേവന്റെ ദിവ്യവാണികള്‍.
ശാസ്ത്ര പുരോഗതിയുടെ പാരമ്യതയിലെത്തിയെന്ന് അവകാശപ്പെടുന്ന ഈ വേളയില്‍ ജീവന്റെ ഗതിവിഗതികളേയും ആത്മാവിന്റെ പ്രയാണങ്ങളേയും പൂര്വ്വജന്മ-പുനര്ജന്മ പ്രതിഭാസങ്ങളേയും പ്രപഞ്ചവിസ്മയമെന്ന മണിചെപ്പിലൊതുക്കി, ആദ്ധ്യാത്മികമെന്നോ മതപരമെന്നോ വിശ്വാസ സംഹിതകളെന്നോ വേര്‍തിരിയ്ക്കാതെ സുപ്രധാനമായും അറിഞ്ഞിരിക്കേണ്ട ജീവന്റെ ശാസ്ത്രമാണിതെന്ന് പ്രഖ്യാപിക്കുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്.
നിഷ്ക്കളങ്ക ഭക്തിയോടെ കഠിനവ്രതങ്ങള്‍പോലും അനുഷ്ഠിക്കുന്നത് ദേവപ്രീതിയ്ക്കും ദേവങ്കലുള്ള ഭക്തരുടെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുന്നതിനും ജീവന്റെ മേല്‍ഗതിയ്ക്ക് വേണ്ടിയുമാണെന്ന് വിശ്വസിച്ച് ആചരിച്ച ഒരു ജനത അറിയാതെപോകുന്നു, അങ്ങനെ പരിഗണിക്കപ്പെട്ടതിന്റെ പ്രത്യക്ഷ തെളിവുകൂടിയാകുന്നു അഥവാ സര്‍ട്ടിഫിക്കറ്റുകൂടിയാകുന്നു പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ശിവദേവന് പാര്‍വതിദേവിയോട് ഭക്തരെക്കുറിച്ച് ജാതി മത വേര്‍തിരിവുകള്‍ യാതൊന്നുമില്ലാതെ അറിയിച്ചത് ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും വസിഷ്ഠനുമെല്ലാം സംസ്ക്കൃതത്തില്‍ എഴുതിവെച്ചിരുന്നതിന്റെ ആദിതമിഴ് തര്‍ജ്ജമയായ പുരാതന നാഡി താളിയോലകളെന്ന്.
ധാരാളം ഭക്തരെ ദേവങ്കല്‍ പ്രത്യേകം പരിഗണിച്ചതിന്റെ പ്രത്യക്ഷ തെളിവുകൂടിയായ നാഡി താളിയോലകളിലെ ശിവദേവന്റെ ആജ്ഞയെ നിന്ദിക്കുന്നതിനുവേണ്ടിയാണ് നാഡിതാളിയോലകള് അത്ഭുത ഫലപ്രാപ്തിയ്ക്കും സാധാരണ ജ്യോതിഷംപോലെ ദോഷങ്ങള്‍ അറിയുന്നതിനും പലവിധ ക്രിയകളിലൂടെ പരിഹാരങ്ങള്‍ചെയ്ത് കാര്യലാഭം നേടുന്നതിനുംവേണ്ടിയെന്ന് കൂട്ടിചേര്‍ത്തത്.
ഇതുവരേയുള്ള ഭക്തി പ്രത്യേക പരിഗണനകള്‍ക്ക് അര്‍ഹമാക്കിയിട്ടുണ്ടെന്നും പൂര്വ്വജന്മങ്ങളിലെ ചില ചെയ്തികള്‍ (ചിലര്‍ക്ക്) അപാകതകള്‍ക്ക് കാരണമായിട്ടുണ്ടെന്നും തുടര്‍ന്നുള്ള ജീവിതത്തില്‍ ശ്രദ്ധയോടെ കര്‍മ്മശുദ്ധിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിയ്ക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും ജീവന്റെ പ്രയാണം ഒരു ജന്മംകൊണ്ട് അവസാനിയ്ക്കുന്നതല്ലെന്നും അനവധി ജന്മങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും ഓര്‍മ്മപ്പെടുത്തുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന് എന്ന പരമപ്രാധാന്യമര്‍ഹിയ്ക്കുന്ന കാര്യത്തെ മറച്ചുവെക്കുന്നതിനുവേണ്ടി കൂട്ടിച്ചേര്‍ത്തതാണ് ദോഷപരിഹാരങ്ങള്‍.
ഒരാളുടെ നാഡി താളിയോല ലഭിച്ചു എന്നതിനര്‍ത്ഥം ജാതി മത വേര്‍തിരിവുകള്‍ യാതൊന്നുമില്ലാതെ ദേവങ്കലുള്ള ഭക്തരുടെ പ്രത്യേക പട്ടികയില്‍ പ്രാധാന്യത്തോടെ ആ വ്യക്തിയുമുണ്ട് എന്നതാകുന്നു. മഹാഭാഗ്യം! മഹാനുഗ്രഹം!! ജന്മാന്തരങ്ങളായി തുടര്‍ന്നു വരുന്ന ഭക്തി ദേവങ്കല്‍ സ്വീകാര്യമായി എന്നറിയുന്ന നിമിഷമാണ്, ഒരു ഭക്തനോ ഭക്തയ്ക്കോ അവരുടെ നാഡി താളിയോല ലഭിയ്ക്കുക എന്നത്. അതിനുപകരം കാര്യങ്ങള്‍ സാധിയ്ക്കുന്നതിനും ദോഷപരിഹാരങ്ങള്‍ക്കും ഭാവി അറിയുന്നതിനും അത്ഭുതഫലപ്രാപ്തിയ്ക്കും വേണ്ടിയുള്ളതാക്കി ധനസമ്പാദനത്തിനുള്ള കുടിലതന്ത്രങ്ങളിലൂടെ ശിവനും ദേവിയും ഋഷിമാരും ആരെയൊക്കെയോ നാഡിതാളിയോലയെന്ന വ്യവസായം നടത്താന്‍ ഏല്‍പ്പിച്ചത് പോലെ തെറ്റിദ്ധരിപ്പിച്ച് സര്‍വാധികാരിയും പരമഗുരുവുമായ ശിവദേവന്റെ ആജ്ഞകള്‍ രേഖപ്പെടുത്തിയ ജീവന്റെ മഹാശാസ്ത്രമായ നാഡിതാളിയോലകളുടെ മാഹാത്മ്യവും പ്രായോഗിക പ്രാധാന്യവും മറച്ചുവെയ്ക്കുവാനുണ്ടായ ശ്രമം തിരിച്ചറിയേണ്ടതുണ്ട്.
“നാഡി താളിയോലകളെ വ്യാപാരമാക്കാതിരിയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടത്.
ആരുടെയെല്ലാം നാഡി താളിയോലയുണ്ടോ അവര്‍ക്കെല്ലാം സൗജന്യമായി നാഡി താളിയോലയിലെ വിവരങ്ങള്‍ അറിയുന്നതിന് ആദി തമിഴ് ഭാഷയില്‍ പരിണിതപ്രജ്ഞരായ നാഡി താളിയോല വായിക്കുന്നവര്‍ക്ക് (നാഡി റീഡര്‍) സര്‍ക്കാര്‍ ശമ്പളം കൊടുക്കണം. സര്‍ക്കാര്‍ നാഡി താളിയോലകള്‍ ഏറ്റെടുക്കരുത്. നാഡി താളിയോലകളുടെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരായ ഉടമസ്ഥര്‍ക്ക് അര്‍ഹമായ ബഹുമാനത്തോടെ സാമ്പത്തിക സഹായവും സുരക്ഷിതത്വവും അനുവദിക്കുക”
നാഡി ജ്യോതിഷം (നാഡി താളിയോലകള്‍) : ലോക മഹാത്ഭുതം – ജന്മാന്തരങ്ങളുടെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ജീവന്റെ ശാസ്ത്രം
തഞ്ചാവൂര്‍ രാജാവ് ശരഭോജി രണ്ടാമന് (1777-1832) പണ്ഡിതരുടെ സഹായത്തോടെ നാഡിജ്യോതിഷം അഥവാ നാഡിതാളിയോലകള് എന്ന പേരില്‍ ആദിതമിഴ് ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്തു. ധാരാളം കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി, സാധാരണ ജ്യോതിഷ രീതിയിലേയ്ക്ക് മാറ്റി ദോഷപരിഹാരത്തിനുവേണ്ടി മാന്ത്രിക-താന്ത്രിക ആചാരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തീര്‍ത്തും നിന്ദ്യമായ വിധത്തില്‍ ആക്കിത്തീര്‍ത്ത്, പരിപാവനമായ ഭഗവദ് ആജ്ഞയെ തെറ്റിദ്ധരിപ്പിക്കുന്നവിധത്തില്‍ കച്ചവടച്ചരക്കാക്കി അവഹേളിക്കുവാന്‍ ശ്രമിച്ച ശരഭോജി രണ്ടാമനും സംഘവും, മൂലഗ്രന്ഥങ്ങള്‍ പരിശോധിച്ച് തെറ്റായ വിവരങ്ങള്‍ ചേര്‍ത്തത് തിരിച്ചറിയാതിരിക്കുന്നതിനുവേണ്ടി മൂലസംസ്കൃത താളിയോലകള്‍ നശിപ്പിക്കുകയും ചെയ്തു.
ശിവദേവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണങ്ങളെ ശരഭോജി രണ്ടാമനും സംഘവും മഹാശിവനാഡി തുല്യം, സൂക്ഷ്മം, സൂക്ഷ്മാല്‍സൂക്ഷ്മം, ജ്ഞാനആശി, പൊതുവിന്സേവൈകാണ്ഡം എന്നിങ്ങനെ വിവിധ അദ്ധ്യായങ്ങളായി വേര്‍തിരിയ്ക്കുകയും, അഗസ്ത്യന്, കൗശികന് എന്ന വിശ്വാമിത്രന്, വസിഷ്ഠന്, ഭൃഗു മുതലായ മഹര്‍ഷിമാരുടെ പേരില്‍ പ്രത്യേകമായി താളിയോലകള്‍ നിര്‍മ്മിക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തിയെങ്കിലും അവര്‍ അത് ഏതാനും കുടുംബങ്ങള്‍ക്ക് വിറ്റു. ഇതാണ് ഇപ്പോള്‍ ലഭിക്കുന്ന നാഡി താളിയോലകള്‍. തമിഴ്നാട്ടിലെ വൈത്തിശ്വരന്കോവില് എന്ന സ്ഥലത്താണ് നാഡിതാളിയോലകള് സൂക്ഷിച്ചിട്ടുള്ളത്.
ആദ്യകാലത്ത് ശിവദേവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണങ്ങള്‍ സംസ്കൃത ഭാഷയില്‍ എഴുതിയ താളിയോലകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുരാതന സംസ്കൃത താളിയോലകള്‍ നാഡി ജ്യോതിഷം എന്നും നാഡി താളിയോലകള്‍ എന്നും പേരിലാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ആത്യന്തികമായി, ഈ ലോകത്തെ സംബന്ധിച്ച ശിവദേവന്റെ ദിവ്യമായ ആജ്ഞകള്‍ രേഖപ്പെടുത്തിയ പ്രാപഞ്ചിക കോടതിയുടെ ഉത്തരവുകളായിരുന്നു അഗസ്ത്യന്, വിശ്വാമിത്രന്, വസിഷ്ഠന് തുടങ്ങിയ ഋഷിമാരെഴുതിയ സംസ്കൃത താളിയോലകള്‍.
‘സമയമാകുമ്പോള്‍ ലഭിക്കുന്നത്’, ‘സ്വയം തേടി വന്ന് വായിക്കുന്നത്’ എന്നിവയാണ് നാഡി എന്ന പദത്തിന്റെ തമിഴിലുള്ള അര്‍ത്ഥം.
ഒരു അദ്ധ്യായത്തില്‍ നിരവധി ശ്ലോകങ്ങളുണ്ടാകും. ഓരോ വരിയിലും മൂന്ന് പദങ്ങള്‍ വീതമുള്ള നാല് വരികളാണ് ഒരു ശ്ലോകം. ഒരു ശ്ലോകത്തിന്റെ നാലാമത്തെ വരിയിലെ മൂന്നാമത്തെ പദമാണ് അടുത്ത ശ്ലോകത്തിന്റെ ഒന്നാമത്തെ വരിയിലെ ആദ്യത്തെ പദമായി സന്ദര്‍ഭത്തിന് യോജിച്ച വിധത്തില്‍ സാധാരണയായി ചേര്‍ത്തിട്ടുണ്ടാവുക. ആദിതമിഴ് ഭാഷ (ചെന്തമിഴ്) വളരെ കഠിനവും ഹ്രസ്വവും എന്നാല്‍ അര്‍ത്ഥവ്യാപ്തിയുള്ളതുമാണ്. നാഡിതാളിയോലകളുടെ ഒരു കെട്ടില്‍ നിരവധിപേരുടെ വിശദവിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടാകും. ഇത്തരത്തിലുള്ള അനവധി കെട്ടുകളാണുള്ളത്. അക്കങ്ങളും സാധാരണയായി അക്ഷരത്തിലാണ് ഉപയോഗിക്കുന്നത്. ഉദാഹരണമായി, വേദം എന്നതിന് നാല് എന്നാണര്‍ത്ഥം.
മറ്റൊന്നും അറിയിക്കാതെ വിരലടയാളം മാത്രം നല്കുമ്പോള് നാഡിറീഡര് താളിയോലക്കെട്ടുകള്‍ പരിശോധിച്ച് ജനനതിയ്യതി, പേര്, നക്ഷത്രം ഗ്രഹനില മാതാപിതാക്കളുടെ പേര്, ഓല വായിക്കുമ്പോഴുള്ള വയസ്സ് മുതലായ വിശദവിവരങ്ങള്‍ വായിച്ചുതരുന്ന രീതി പ്രത്യേകം ശ്രദ്ധിയ്ക്കപ്പെടുന്നു. പുരുഷന്മാര് വലതും സ്ത്രീകള്‍ ഇടതും തള്ളവിരലടയാളമാണ് നല്‍കേണ്ടത്.
ഇക്കാലത്ത് ജനിച്ച ധാരാളം പേരുടെ വിശദവിവരങ്ങള്‍ ഋഷിപ്രോക്തമായ നാഡി താളിയോലകളില്‍ എഴുതിയിട്ടുണ്ട്. ഹിന്ദുക്കളെ ജാതി അടിസ്ഥാനത്തിലും, ഉദാഹരണമായി, നമ്പൂതിരിമാരെ മുന്കുലം അഥവാ കുലം നന്ട്രായ് എന്നും, നായര്‍ അഥവാ ഏറ്റവും മുന്കുലമായ നമ്പൂതിരി കുലത്തിന്റെ തൊട്ടുപിന്കുലമായ നായര്കുലത്തെ മുന്കുലത്തിന് പിന്കുലം അഥവാ കുലമും പിന്മേല് എന്നും, കൃസ്ത്യാനികളെ യേശുവര്ഗ്ഗമെന്നും, മുസ്ലീങ്ങളെ നബിവര്ഗ്ഗമെന്നും കൃത്യമായി നാഡിതാളിയോലകളില് എഴുതിവെച്ചിട്ടുണ്ടാകും.
ഉദാഹരണമായി, കല്‍കിയുടെ അച്ഛന്റെ (രാമകൃഷ്ണന്) മഹാശിവനാഡി സൂക്ഷ്മം താളിയോലയില്‍ “കുലംനന്‍ട്രായ് മഹന്പിറപ്പായ് (3:2.)” (നല്ല കുലത്തില്‍ അഥവാ നമ്പൂതിരി കുലത്തില്‍ ജനിച്ചു), “തൊഹുക്കതന് രാമകിരുട്ടിനന് മഹന്തനക്ക് (5:2.)” (മകന്റെ പേര് രാമകൃഷ്ണന്) “കൂറൈക്ക ദാമോദര്‍ അത്തനക്ക് (5:3.)” (അച്ഛന്റെ പേര് ദാമോദരന്‍-കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാട്), “കല്യാണി അണ്ണൈയവള് ശാരദതാരം (5:4.)” (അമ്മയുടെ പേര് കല്യാണി. അതായത് ദാമോദരന്‍ നമ്പൂതിരിപ്പാടിന് സംബന്ധം വഴി-വേളിയല്ല-കല്യാണി എന്ന നായര്‍ സ്ത്രീയിലുണ്ടായതാണ് കല്‍കിയുടെ അച്ഛന് രാമകൃഷ്ണന് എന്നര്‍ത്ഥം. ഭാര്യയുടെ പേര് ശാരദ) എന്നും കല്‍കിയുടെ അമ്മയുടെ മഹാശിവനാഡി സൂക്ഷ്മം താളിയോലയില്‍ “കുലമുംപിന്മേല് (2:1:3)” (നായര്‍ ജാതി അഥവാ മേല്‍ജാതിയായ നമ്പൂതിരി കുലത്തിന്റെ തൊട്ടുപിന്കുലം.), “കൂറെ മഹള് ശരദാവേ എന്ട്രുസൊല്ലെ (7:4.)” (മകളെ ശാരദ എന്ന് വിളിക്കുന്നു), “സൊല്ലത്തന് ചെറുണ്ണി നായര്താനെ (8:1.)” (അച്ഛന്റെ പേര് ചെറുണ്ണി നായര്‍. കല്‍കിയുടെ അമ്മയുടെ അച്ഛന്റെ പേരിനൊപ്പം ജാതിയുടെ പേരുകൂടി ചേര്‍ത്തത് ശ്രദ്ധിയ്ക്കുക.), “സിറപ്പുടനെ കല്യാണി അണ്ണൈകണ്ട് (8:2.)” (അമ്മയുടെ പേര് കല്യാണി), “നല്ലതൊരു രാമകിരുട്ടിന കാന്തനാഹെ (8:3.)” (ഭര്‍ത്താവ് രാമകൃഷ്ണന്) എന്നും കൊടുത്തത് ആരുടെ താളിയോലയാണോ വായിയ്ക്കുന്നത് ആയതിന്റെ കൃത്യതയ്ക്ക് വേണ്ടിയാണെന്നത് അറിഞ്ഞിരിക്കണം.
ഇന്നത്തെ കാലത്തെ സാമുഹികാവസ്ഥകളെക്കുറിച്ചുള്ള കൃത്യതയ്ക്കുവേണ്ടിയാണ് ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ഭഗവാന് ശിവന് അറിയിയ്ക്കുവാന്‍ കാരണം. ജാതി മത ഭേദങ്ങളെ അംഗീകരിക്കുവാനല്ല. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ്, ശിവദേവന് അറിയിച്ചത് ഇന്നത്തെ കാലത്തെ ജനങ്ങളുടെ ജീവിതരീതി ഏതൊരുവിധത്തില്‍ നിലനില്‍ക്കുമെന്ന് തിരിച്ചറിഞ്ഞിട്ട് തന്നെയാണെന്നതിനു വേണ്ടിയാണ് ഇപ്രകാരം ജാതിയുടേയും മതത്തിന്റേയും പേരുകള്സഹിതം അറിയിയ്ക്കുവാന്‍ കാരണം.
കല്‍കിയുടെ മഹാശിവനാഡി ദേവരഹസ്യ കാണ്ഡം (സൂക്ഷ്മാല്‍സൂക്ഷ്മം) അദ്ധ്യായത്തില്‍ ശിവദേവന് പാര്‍വതി ദേവിയോട് കല്‍കിയെക്കുറിച്ച് അറിയിച്ചത് ‘ശാതിമതം കടന്തുതാന്‍ യേഹംഎന്‍ട്ര് (1):8:4. യേഹംഎന്‍ട്ര് വിളങ്കീടുമെ കരുണയാലേ (1):9:1.’ (നമ്മുടെ അനുഗ്രഹത്താല്‍ കല്കി ജാതിമതങ്ങള്‍ക്കതീതമായ് ഏകത്വത്തില്‍ നിലകൊള്ളുന്നു) എന്നാണ്. അതിനര്‍ത്ഥം, ഭഗവാന് ശിവന് ജാതിമതങ്ങളെ പ്രോത്സപ്പിയ്ക്കുകയല്ലായെന്നും, എന്നാല്‍ നിലവില്‍ നിലനില്‍ക്കുന്ന നീചമായ അവസ്ഥയെക്കുറിച്ച് കൃത്യതയോടെ അറിയിയ്ക്കുകയാണ് ചെയ്തതെന്നുമാണ്. പരിവര്‍ത്തനത്തിനായി ദശമാവതാര ദൗത്യത്തില്‍ നടപ്പാക്കേണ്ടതായ സുപ്രധാന കാര്യവും ഇവിടെ സൂചിപ്പിയ്ക്കപ്പെടുന്നു.
വിവര്‍ത്തനം ചെയ്യുന്നവരുടെ സുപ്രധാനമായ കര്‍ത്തവ്യമാണ് മൂലഗ്രന്ഥം നിലനിര്‍ത്തുക എന്നത്. മൂലഗ്രന്ഥവുമായി വിവര്‍ത്തനത്തിന് ഏതെങ്കിലും വിധത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ അഥവാ വിവര്‍ത്തകന്റെ അറിവില്ലായ്മയാല്‍ സംഭവിക്കുന്ന പിഴവുകള്‍ തിരിച്ചറിയണമെങ്കില്‍ മൂലഗ്രന്ഥം നിര്‍ബന്ധമായും നിലനിര്‍ത്തിയിരിയ്ക്കണം.
മൂലസംസ്കൃത താളിയോലകള്‍ ഭാഗികമായി നശിച്ചിരുന്നുവെങ്കില് പുതിയ താളിയോലകളില്‍ സംസ്കൃതത്തില്‍ തന്നെ പ്രസ്തുത വിവരങ്ങള്‍ അതേപ്രകാരം എഴുതി സൂക്ഷിയ്ക്കാമായിരുന്നു. മൂലസംസ്കൃത താളിയോലകള്‍ അവ്യക്തമായിരുന്നുവെങ്കില് ആദിതമിഴ് ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ല. മൂലഗ്രന്ഥം നശിപ്പിച്ചാല്‍ പിന്നെ ലഭിക്കുന്നത് വിവര്‍ത്തനം ചെയ്തത് മാത്രമായിരിക്കും. അപ്പോള്‍ യാതൊരു കാരണവശാലും സാധാരണ അറിവിനാല്‍ മൂലഗ്രന്ഥത്തില്നിന്നും വ്യത്യസ്തമായി കൂട്ടിച്ചേര്‍ത്തത് എന്തെല്ലാമെന്ന് തിരിച്ചറിയുവാന്‍ സാദ്ധ്യമല്ല. പരിഭാഷകരുടെ ഇത്തരം ദുരുദ്ദേശ്യങ്ങളെ തിരിച്ചറിയാത്ത സാധാരണക്കാര്‍ വിവര്‍ത്തനത്തെ യഥാര്‍ത്ഥ ഗ്രന്ഥമായി കാണും. അതിനാല്‍ വിവര്‍ത്തനത്തില്‍ തെറ്റുകളുണ്ടെങ്കില്‍ അത് യഥാര്‍ത്ഥ ഗ്രന്ഥകാരന്റെ അഥവാ അറിയിച്ച ആളുടെ പിഴവായോ അറിവില്ലായ്മയായോ കണക്കാക്കുകയും ചെയ്യും. ഇതാണ് നാഡിതാളിയോലകള്ക്കും സംഭവിച്ചത്.
ജ്യോതിര്മണ്ഡലമായ ശിവലോകത്തില് വസിക്കുന്ന ഭഗവാന് ശിവന് പരമഗുരുവും സര്‍വ്വജ്ഞനും സര്വ്വാധികാരിയുമാകുന്നു. അവിടുന്ന് അറിയിക്കുന്നത് യാതൊരു കാരണവശാലും തെറ്റുകയില്ല. പക്ഷേ അവിടുത്തെ ആജ്ഞകളെ നാഡിജ്യോതിഷമെന്ന പേരില്‍ ആദിതമിഴ് ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്തവര്‍ പലവിധത്തിലുള്ള തെറ്റായ വിവരങ്ങളും കൂട്ടിച്ചേര്‍ത്ത് വികലമാക്കിയതിനാല്, ഇന്ന് നാഡിതാളിയോല ലഭിക്കുന്ന ചിലര്‍ക്ക് അവരുടെ ഭാവി സംബന്ധിച്ച വിവരങ്ങള്‍ വിശ്വസിക്കുവാന്‍ പ്രയാസകരമായ സാഹചര്യം ഉണ്ടായിത്തീര്ന്നിരിയ്ക്കുന്നു എന്നത് അവഗണിക്കുവാന്‍ വയ്യ. ഈ പ്രപഞ്ചത്തെ സംബന്ധിച്ച്, ശിവ ദേവന് ഏതൊരു ദോഷത്തേയും പരിഹരിക്കുവാനുള്ള അധികാരവും ശക്തിയുമുണ്ട്.
ശിവ ദേവന് സ്വന്തം തീരുമാനപ്രകാരം ഉപാധിരഹിതമായി ഏതൊരു ദോഷത്തേയും പരിഹരിക്കുവാനും ആവശ്യമായ സന്ദര്‍ഭത്തില്‍ അനുയോജ്യമായി ശിക്ഷിക്കുന്നതിനും പരിപൂര്‍ണ്ണ പരമാധികാരമുണ്ട്. ഉപാധിരഹിതമെന്നാല് ക്രിയാദികളിലൂടെയുള്ള പരിഹാരങ്ങള്‍ ആവശ്യമില്ല എന്നര്‍ത്ഥം. സര്‍വ്വാധികാരിയായ ഭഗവാന് ശിവന്റെ ആജ്ഞതന്നെ ഏറ്റവും വലിയ പരിഹാരം.
സര്‍വ്വാധികാരിയായ ഭഗവാന് ശിവനും സംരക്ഷണാധികാരിയായ ഭഗവാന് വിഷ്ണുവിനും ആരുടേയും ദോഷങ്ങള്‍ ക്രിയാദികളിലൂടെ പരിഹരിക്കേണ്ട ആവശ്യമില്ല. ഏതൊരു പരിഹാരക്രിയയും ശിവദേവന്റേയും വിഷ്ണുദേവന്റേയും സംപ്രീതിയ്ക്കുവേണ്ടിയാണ് എന്നിരിയ്ക്കേ, ശിവദേവനും വിഷ്ണുദേവനും സ്വയം പരിഹാരം നടപ്പില്വരുത്തുവാന് പൂജാദിപരിഹാരങ്ങള് ആവശ്യമാണെന്ന് അവര്‍തന്നെ പറയുന്നതുപോലെ കൂട്ടിച്ചേര്‍ത്തത്, സമ്പന്നനെ ദരിദ്രനായി ചിത്രീകരിക്കുന്നതുപോലെ, തെറ്റായ ആശയപ്രചരണത്തിനിട വരുത്തി ദേവനിന്ദ ചെയ്യുവാന്‍ കാരണമായി.
പൂര്വ്വജന്മചെയ്തികളിലെ നന്മതിന്മകള് അനുകൂല-വിപരീതാനുഭവങ്ങളായി പിന്തുടരുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് എന്ന ഭഗവദ് ആജ്ഞകള്‍ക്ക് പകരം ദോഷപരിഹാരമെന്ന വ്യാജേന ധാരാളം പണച്ചെലവുകള്‍ വരുന്ന പൂജാദിക്രിയകള് വേണമെന്ന നിന്ദ്യവും തെറ്റായതുമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ശരഭോജി രണ്ടാമനും സംഘവും ലോകത്തിനു ലഭിച്ച മഹാത്ഭുതത്തെ വികലമാക്കി ശിവദേവന്റെയും പാര്വ്വതിദേവിയുടേയും ഋഷിമാരുടേയും സദുദ്ദേശ്യത്തെ മാലോകരെ അറിയിക്കാതെ ദുരുദ്ദേശ്യത്തോടെ വ്യാപാരതാല്പ്പര്യമാക്കി മാറ്റുവാന്‍ ശ്രമിച്ചു.
ദേവങ്കലേയ്ക്കുള്ള സംപ്രീതിയ്ക്ക് സദുദ്ദേശ്യത്തോടെ സാന്മാര്ഗ്ഗികമായി അതാത് സ്ഥാനപ്രകാരം കൃത്യതയോടെ കുടുംബത്തിലും രാഷ്ട്രത്തിലും ഉത്തരവാദിത്തങ്ങളും കടമകളും കര്‍ത്തവ്യമായി നിസ്വാര്‍ത്ഥതയോടെ നിര്‍വ്വഹിച്ച് സമാധാനപരമായി സംശുദ്ധതയോടെ ജീവിക്കുകയാണ് വേണ്ടതെന്ന പരമപ്രാധാന്യമായ പരിഹാരത്തെ (അതായിരുന്നു ശിവദേവന് അറിയിച്ചിരുന്നതും ഋഷിമാര്‍ മൂലസംസ്കൃത താളിയോലകളില്‍ എഴുതിയിരുന്നതും) അറിയിക്കുന്നതിന് പകരം പണം വാങ്ങി ഏലസ്, പൂജ മുതലായവ ചെയ്താല്‍ മാത്രമേ പരിഹാരമുണ്ടാകൂ എന്ന് ആദിതമിഴ് തര്‍ജ്ജമയില്‍ കൂട്ടിച്ചേര്ത്തവര്, യഥാര്‍ത്ഥത്തില്‍ മനുഷ്യരില്‍നിന്നും (ഭക്തരില്‍നിന്നും) യാതൊന്നും ആവശ്യമില്ലാതെ ഈ ഭൂമിയില്‍നിന്നും ഏറെ അകലെയുള്ള ജ്യോതിര്‍മണ്ഡലത്തില്‍ പ്രകാശസ്വരൂപത്തില് വസിക്കുന്ന ബ്രഹ്മദേവനേയും ശിവദേവനേയും വിഷ്ണുദേവനേയും നിന്ദിക്കുകയാണ് ചെയ്തത്. മൂലസംസ്കൃത താളിയോലകളില്‍ സംശുദ്ധ ഭക്തിയോടെ ജീവിക്കുവാന്‍ മാത്രമാണ് അറിയിച്ചിരുന്നത്.
മാതാപിതാക്കള്‍ക്ക് സന്താനങ്ങളില്‍നിന്നും എങ്ങനെ പ്രതിഫലം വാങ്ങുവാന്‍ കഴിയും? യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് കഴിയില്ല. വായു, വെള്ളം, ശരീരം, മാതാപിതാക്കള്‍, തിരിച്ചറിവ് അഥവാ വ്യക്തത മുതലായ പ്രകൃതിയിലെ സകലതിനേയും നമുക്ക് നല്കിയ ആ സമുന്നത സ്ഥാനാധികാരമെന്ന ശക്തി സ്രോതസ്സിന്, പരമഗുരുവും സര്വ്വാധികാരിയുമായ ഭഗവാന് ശിവന്, നാഡിതാളിയോല വായിച്ചും പരിഹാരങ്ങള്‍ ചെയ്തും കിട്ടുന്ന സമ്പാദ്യംകൊണ്ടുവേണം ജീവിച്ചു പോകുവാന്‍ എന്നാക്കി മാറ്റിക്കളഞ്ഞു ശരഭോജി രണ്ടാമനും ഇപ്പോഴത്തെ നാഡിതാളിയോലകളുടെ ഉടമസ്ഥരും വായിക്കുന്നവരും ബന്ധപ്പെട്ടവരുമെല്ലാം.
ഓരോ അദ്ധ്യായത്തിനും പ്രത്യേകം വിലയിട്ടാണ് കച്ചവടം നടത്തുന്നത്. നാഡിതാളിയോലകളുടെ ഇപ്പോഴത്തെ ഉടമസ്ഥര്‍ താളിയോല വായിക്കുന്നതിന് ഭീമമായ സംഖ്യയാണ് വാങ്ങുന്നത്. പൊതുകാണ്ഡം എന്ന ആദ്യത്തെ അദ്ധ്യായം വായിക്കുന്നതോടെ തന്നെ സാധാരണക്കാരന്റെ കീശ കാലിയാകും. പണമില്ലെങ്കില്‍ മറ്റ് അദ്ധ്യായങ്ങള്‍ വായിച്ചുതരികയുമില്ല. കൊള്ളപ്പലിശക്കാരെപോലെ പണത്തോടുള്ള ആര്‍ത്തിയാണ് നാഡിതാളിയോലയുടെ ഉടമസ്ഥരേയും വായിക്കുന്നവരേയും നയിക്കുന്നത്. പുറത്തുകാണിയ്ക്കുവാനായി ട്രസ്റ്റ് രൂപീകരിച്ച് സൗജന്യ അന്നദാനം, വസ്ത്രം തുടങ്ങിയവ നല്‍കുന്നതിന്റേയും സ്ക്കൂളുകള്‍ നടത്തുന്നതിന്റേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് സാമൂഹിക സേവനമാണെന്ന് തെറ്റിദ്ധരിപ്പിയ്ക്കുവാനുള്ള ശ്രമങ്ങളും വേണ്ടുവോളമുണ്ട്. നാഡിതാളിയോല വായിക്കുന്നതിനുള്ള കൂലിയൊന്നു കുറച്ച് സാധാരണക്കാരനും പറ്റാവുന്ന വിധത്തിലാക്കുന്നതിലും വലിയ സാമൂഹിക സേവനമില്ല. ചിലര്‍ നാഡിതാളിയോല വായിച്ചുകൊടുക്കുന്നവര് മാത്രമല്ല, ‘പ്രവചനം’ നടത്തുന്നവര്കൂടിയാണ്. സ്വയം ദിവ്യത്വം കല്പിച്ച് തങ്ങളുടെ സിദ്ധികൊണ്ട് പ്രവചിക്കുകയാണ് എന്നുവരെ പ്രചരിപ്പിച്ച് ആളാകുന്നവരുമുണ്ട്. വെറും ആദിതമിഴ് ഭാഷ അറിയുന്ന ആര്‍ക്കും വായിക്കാവുന്നതാണ് നാഡിതാളിയോലകള്. വായിച്ചുതരികമാത്രമാണ് നാഡിറീഡറുടെ ജോലി. ആദിതമിഴ് പദങ്ങളുടെ കൃത്യമായ അര്‍ത്ഥം മാത്രമേ നമുക്കാവശ്യമുള്ളൂ. നാഡിറീഡര്മാരുടെ വ്യാഖ്യാനംപോലും അപകടമുണ്ടാക്കും. വെറും സാധാരണക്കാരായ നാഡിറീഡര്മാര് ഭഗവാന് ശിവന്റേയും അഗസ്ത്യ മഹര്ഷിയുടേയുമെല്ലാം റോളിലേയ്ക്ക് വരുന്നത് ഗുണത്തിന് പകരം ദോഷംമാത്രമേ ചെയ്യൂ. നാഡിതാളിയോലകളെ പൊന്മുട്ടയിടുന്ന താറാവായിട്ടാണ് അതിന്റെ ഇപ്പോഴത്തെ ഉടമസ്ഥര്‍ ഉപയോഗിക്കുന്നത്.
ഭാരതത്തിന്റെ ചിരപുരാതനമായ സംസ്കൃതിയാകുന്ന പുസ്തകത്തിലെ സുവര്ണ്ണലിപികളെക്കൊണ്ടെഴുതിയ നാഡിതാളിയോലകള് എന്ന ചരിത്രരേഖകളെ ധനസമ്പാദനമാര്ഗ്ഗമാക്കി വികൃതമാക്കുന്ന ദയനീയമായ കാഴ്ച്ച ഏതൊരു വ്യക്തിയേയും വല്ലാതെ വിഷമിപ്പിയ്ക്കുമെന്നതില് സംശയമില്ല.
ഒട്ടേറേ വൈദേശികാക്രമണങ്ങള്‍ക്ക് വിധേയമായ ഭാരതത്തിന്റെ ദുര്‍വിധിയെ ഈശ്വരനിശ്ചയമായി ഉള്‍ക്കൊണ്ട് സമാശ്വസിക്കുന്നതുപോലെ, ഇപ്പോള്‍ ലഭ്യമായ ആദിതമിഴ് ഭാഷയിലുള്ള നാഡിതാളിയോലകളേയും അപാകതകളെ അംഗീകരിച്ചുകൊണ്ട് തന്നെ സ്വീകരിക്കുകയേ നിവൃത്തിയുള്ളു. ആത്യന്തികമായി, ഭഗവാന് ശിവന്റെ തീരുമാനമില്ലെങ്കില്‍ ഇത്തരം തര്‍ജ്ജമയിലെ തെറ്റുകളും സംഭവിക്കില്ല എന്ന് ഉറച്ചുവിശ്വസിച്ച് സര്‍വ്വാധികാരിയായ ഭഗവാന് ശിവനേയും സംരക്ഷണാധികാരിയായ ഭഗവാന് വിഷ്ണുവിനേയും ശരണം പ്രാപിയ്ക്കാം.
സാമ്പത്തിക നേട്ടത്തിനും വിശ്വാസപരമായ ചൂഷണത്തിനും ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിലും, നാഡിതാളിയോലകളെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് അതിന്റെ ഇന്നത്തെ ഉടമസ്ഥരോട് നന്ദി പറയുവാനും ഈ അവസരം ഉപയോഗിയ്ക്കുന്നു. നാഡി താളിയോലകള്‍ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് പരേതനായ അരുള്ശിവ അറുമുഖത്തിന്റെ മകനും നാഡി റീഡറുമായ എ. ശിവസാമിയോടും മറ്റെല്ലാ നാഡി റീഡര്മാരോടും നാം പ്രത്യേക നന്ദി അറിയിക്കുന്നു.
യഥാര്‍ത്ഥ ഉദ്ദേശ്യം
ഭഗവാന് വിഷ്ണുവിന് ദശാവതാരത്തിലെ ദശമാവതാരമായ കല്കിയായി അവതരിച്ച് ഔദ്യോഗിക നിര്‍വ്വഹണം പൂര്‍ത്തിയാക്കുന്നതിനുള്ള വേദിയൊരുക്കുക എന്ന ദേവകാര്യത്തിനാകുന്നു ഭഗവാന് ശിവന് കല്കി പുരാണവും ഇക്കാലത്ത് ജനിയ്ക്കുന്ന ധാരാളം പേരുടെ വിശദ വിവരങ്ങളും പാര്‍വതി ദേവിയോട് അറിയിച്ചതും, മഹാഋഷിമാരായ അഗസ്ത്യനോടും വിശ്വമിത്രനോടുമെല്ലാം താളിയോലകളില്‍ എഴുതിവെയ്ക്കാന്‍ കല്പിച്ചതും. ദശമാവതാര കല്‍കിയുടെ ഔദ്യോഗിക നിര്‍വ്വഹണത്തിനുള്ള സമയം അഥവാ കല്കി അവതാര ആഗമന സമയവും പൂര്‍വ്വാവതാര ചരിതങ്ങളുമെല്ലാം കൂട്ടിചേര്‍ക്കലുകള്‍ വരുത്തി അവ്യക്തമാക്കി ദുഷ്ക്കരമാക്കുമെന്നതിനാല്‍, ഭഗവാന് വിഷ്ണുവിനു ദശമാവതാര കല്കിയായി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനുള്ള വേദിയാണ് യഥാര്‍ത്ഥ കല്കി പുരാണത്തിലൂടെ ഭഗവാന് ശിവന് ഒരുക്കുന്നത്. ദേവകാര്യാര്‍ത്ഥമുള്ള വിളംബരം. ദേവഹിതം ഭഗവാന് ശിവന് പുരാതന കാലത്തുതന്നെ അറിയിച്ച് ഋഷിമാരാല്‍ ലിഖിത രേഖയാക്കി കല്കി അവതാര ആഗമന സമയത്തെ ലോകത്തോട് പ്രഖ്യാപിച്ചു. അതാണ് യഥാര്‍ത്ഥ കല്കി പുരാണം.
ഭാരതത്തില്‍, ഇക്കാലത്ത് ഒരു വ്യക്തിയ്ക്ക് ദിവ്യത്വമുണ്ടെന്ന് സാങ്കേതികമായി തെളിയുന്നതിന് രണ്ട് ഉപാധികളാണുള്ളത്.
1. ജ്യോതിഷം
പരിണിതപ്രജ്ഞരായ ദൈവജ്ഞര്‍ ദേവപ്രശ്നത്തില്‍ ദേവചൈതന്യത്തേയും ദേവഹിതത്തേയും സംബന്ധിച്ച് തെളിയുന്ന കാര്യങ്ങള്‍ അറിയിക്കുന്നു. കുടുംബ സംബന്ധമായവ സ്വര്‍ണ്ണപ്രശ്നവും നേരിട്ട് ദേവസംബന്ധം മാത്രമായവ ദേവപ്രശ്നവുമാകുന്നു. എന്നാല്‍ കുടുംബ സംബന്ധമായ സ്വര്ണ്ണപ്രശ്നത്തിലോ താംബൂലപ്രശ്നത്തിലോ, ആ കുടുംബത്തിലെ ഏതെങ്കിലും വ്യക്തിയുടേയോ വ്യക്തികളുടേയോ ദേവചൈതന്യത്തേക്കുറിച്ച് വ്യക്തമായി തെളിഞ്ഞാല്‍ അത് യഥാര്‍ത്ഥത്തില്‍ ദേവപ്രശ്നമായിത്തീരുന്നു. (ജ്യോതിഷത്തിലും, ദോഷങ്ങളെന്നും പരിഹാരങ്ങളെന്നും വിവിധ രൂപങ്ങളെന്നപേരില് ദേവിദേവന്മാര് എന്നുമൊക്കെയായി ധാരാളം കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിട്ടുണ്ട്).
2. പുരാതന നാഡിതാളിയോലകള്
ഇക്കാലത്ത് ജനിച്ച ധാരാളം പേരുടെ വിശദവിവരങ്ങള്‍ ഋഷിപ്രോക്തമായ പുരാതന നാഡിതാളിയോലകളില് എഴുതിയിട്ടുണ്ട്. തമിഴ്നാട്ടിലെ വൈത്തീശ്വരന്‍ കോവിലിലാണ് നാഡിതാളിയോലകള് സൂക്ഷിച്ചിട്ടുള്ളത്. പുരാതന നാഡി താളിയോലകള്‍ ലോകത്തിന് ഇതുവരേയ്ക്കും ലഭിച്ചതില്‍ വെച്ചേറ്റവും സുപ്രധാനമായ മഹാത്ഭുതമാണ്. ഈ ആധുനിക കാലഘട്ടത്തില്‍ ജനിയ്ക്കുന്ന ധാരാളംപേരുടെ ജനനതിയ്യതി, നക്ഷത്രം, ഗ്രഹനില, ഓല വായിയ്ക്കുമ്പോഴുള്ള വയസ്സ്, ജാതി, മതം, മാതാപിതാക്കളുടെ പേര്, വിദ്യാഭ്യാസം, ജോലി, പൂര്‍വ്വജന്മം തുടങ്ങിയവയെല്ലാം കൃത്യമായി അറിയിച്ച ഭഗവാന് ശിവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണം, പൂര്വ്വജന്മ-പുനര്ജ്ജന്മങ്ങളെക്കുറിച്ചുള്ള ചരിത്രപരമായ സുപ്രധാനമായ തെളിവുകള്കൂടിയാകുന്നു.
പത്രമാസികകളില്‍ പ്രസിദ്ധീകരിച്ചത്
നാഡിജ്യോതിഷം അഥവാ പുരാതന നാഡി താളിയോലകളെക്കുറിച്ച് തമിഴ്നാട് വിനോദസഞ്ചാര വകുപ്പിന്റെ വെബ്സൈറ്റിലും വിവിധ പത്രമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചത് താഴെകൊടുക്കുന്നു.
നാഡി തളിയോലകളെക്കുറിച്ചുള്ള തമിഴ്നാട് വിനോദസഞ്ചാര വകുപ്പിന്റെ വെബ്സൈറ്റ് : URL: http://www.tamilnadutourism.org/astrology/TNAstrologies/Nadi.aspx?catid=1001P01
കല്‍കിയെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ഭഗവാന് ശിവന് അറിയിച്ചു: നമ്മുടെ പരിപൂര്‍ണ്ണ അനുഗ്രഹമുള്ള കല്കി നമ്മേയും പാര്‍വതിയേയും സാക്ഷാത്ക്കരിച്ചു [ആദിതമിഴ് ശ്ലോകം: ഉമയവളും എന്തനയും അറിന്തവന് നീ (1):6:4. അറിന്തവനേ പരിപൂരണ ആശിയുണ്ട് (1):7:1.]
കല്‍കിയെക്കുറിച്ച് ഭഗവാന് ശിവന് പാര്‍വ്വതി ദേവിയോട് വിശദീകരിയ്ക്കുന്നതിനിടെ “അറിന്തവന് നീ” എന്ന് നേരിട്ട് അറിയിയ്ക്കുകയാണ്, ലൈവ് ന്യൂസ് പോലെ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇക്കാലത്ത് അവതരിയ്ക്കുന്ന കല്‍കിയോട് നേരിട്ട് അറിയിയ്ക്കുകയാണ് ഭഗവാന് ശിവന്. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതിന്‍പ്രകാരം മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്ന മുന്നറിയിപ്പുകൂടിയായിത്തീരുന്നു ഭഗവാന് ശിവന്റെ ആജ്ഞ.
സത്യയുഗം. കല്‍കിയെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ശിവദേവന് അറിയിച്ചു: അജ്ഞതയകറ്റുവാന്‍ വന്നവന് നീ. (ഇരുള്‍നീക്കേ വന്തവനെ (1):27:3:1,2,3. അര്‍ത്ഥം: ഇരുള്‍നീക്കെ=അജ്ഞതകറ്റുവാന്‍, വന്തവനെ=വന്നവന്.). മൂലസംസ്കൃത താളിയോലകള്‍ അഗസ്ത്യ മഹര്‍ഷി എഴുതിയത്. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.
കല്‍കിയെക്കുറിച്ച് ശിവദേവന് പാര്‍വ്വതി ദേവിയോട് വിശദമായി അറിയിയ്ക്കുന്നതിനിടെ “അജ്ഞതയകറ്റുവാന്‍ വന്നവന് നീ” എന്ന് നേരിട്ട് കല്‍കിയോട് അറിയിയ്ക്കുകയാണ്, ലൈവ് ന്യൂസ് പോലെ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇക്കാലത്ത് അവതരിയ്ക്കുന്ന കല്‍കിയോട് നേരിട്ട് അറിയിയ്ക്കുകയാണ് ശിവദേവന്. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതിന്‍പ്രകാരം മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്ന മുന്നറിയിപ്പുകൂടിയായിത്തീരുന്നു ശിവദേവന്റെ ആജ്ഞ.