യഥാര്‍ത്ഥ കല്‍കി പുരാണം: അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയത് (ഭഗവാന് ശിവന്റേയും പാര്‍വതി ദേവിയുടെയും ദിവ്യസംഭാഷണം). ദ്രൗപദീപതി അര്ജ്ജുനന് മാത്രം-ശ്രീകൃഷ്ണന്‍. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം. ഗാന്ധാരിയും ശ്രീകൃഷ്ണനും തുടങ്ങിയ കല്‍കി അവതാര പുസ്തകങ്ങള്‍ സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാം….
Contents
ദേവകാര്യം: ഏക ആരാധന – കല്‍കി
“ദേവകാര്യത്തില്‍ ഏക ആരാധന മാത്രം. ജാതികളില്ല, വിവേചനങ്ങളില്ല. ദേവങ്കലേയ്ക്ക് സ്വയം നേരിട്ട് പ്രാര്‍ത്ഥിക്കുന്ന ഏക ആരാധന മാത്രം. ക്ഷേത്രവും അതിനുവേണ്ടി മാത്രം.” – കല്‍കി
Download Page 1 (300ppi RGB A4 28x22cm)
Download Page 2 (300ppi RGB A4 28x22cm)
കല്‍കി പുരാണം : അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയത്
ഭഗവാന് ശിവന്റേയും പാര്‍വതി ദേവിയുടെയും ദിവ്യസംഭാഷണം. മൂലസംസ്‌കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദിതമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.
പുതിയ പതിപ്പിന്റെ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഓണ്‍ലൈനായി പ്രസക്ത ഭാഗങ്ങള്‍ വായിയ്ക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം. – കല്‍കി
ഓണ്‍ലൈനായി വായിക്കുക
കര്‍ത്തവ്യനിര്‍വ്വഹണത്തിന് വരദാനം നല്‍കുവാന്‍ പാടില്ല. ശ്രീരാമന്‍ തുടര്‍ന്നു. യുദ്ധത്തില്‍ സഹായിച്ചു എന്നതിന് ഒരിക്കലും രാജമഹിഷിയ്ക്ക് വരദാനം നല്‍കുവാന്‍ മഹാരാജാവിന് അധികാരമില്ല. പതിയുടെ പ്രാണന്‍ രക്ഷിച്ചതിന് പത്നിയ്ക്കും വരം നല്‍കേണ്ടതില്ല. കാരണം രണ്ടും കര്‍ത്തവ്യമാകുന്നു.
“യഥാര്‍ത്ഥത്തില്‍ രാജാവും രാജമഹിഷിയും പ്രജ തന്നെയാകുന്നു. പ്രജകള്‍ തങ്ങളുടെ പ്രതിനിധിയായി രാജാവിനേയും രാജമഹിഷിയേയും അവരോധിക്കുന്നുവെന്നു മാത്രം. രാജമഹിഷിയുടെ അവസരോചിതമായ സഹായം രാജാവിന്റെ പ്രാണരക്ഷക്കും തന്മൂലമുള്ള യുദ്ധവിജയത്തിനും കാരണമായെങ്കിലും, അതിന്റെപേരില്‍ രാജാവ് ഒരിക്കലും രാജമഹിഷിക്ക് അഭീഷ്ടം നിറവേറ്റാമെന്ന വരദാനം നല്‍കാന്‍ പാടില്ല. കാരണം രാജാവിനെ രക്ഷിച്ച് യുദ്ധത്തില്‍ വിജയിക്കുവാന്‍ അവസരമൊരുക്കിയെന്നത്, ഫലത്തില്‍ , പ്രതിയോഗിയില്‍നിന്നും സ്വന്തം രാജ്യത്തെ രക്ഷിക്കല്‍കൂടിയാകുന്നു. അവ ഏതൊരു പ്രജയുടേയും കര്‍ത്തവ്യമാകുന്നു. അതിനായി രാജാവൊരിക്കലും വരദാനം നല്‍കേണ്ടതില്ല. പകരം രാജമഹിഷിയുടെ അവസരോചിതമായ പ്രവൃത്തിയെ അംഗീകരിക്കണം. കൂടാതെ ധീരതയ്ക്കായി അര്‍ഹമായ സ്ഥാനാധികാരങ്ങള്‍ നല്‍കുകയുംവേണം. കാരണം അപ്രകാരമുള്ള പ്രോത്സാഹനം രാജ്യത്തിന്റെ സുരക്ഷയില്‍ ഏതൊരു പ്രജയ്ക്കും തുല്യമായ സ്ഥാനമാണുള്ളതെന്ന് വ്യക്തമാകുവാന്‍ സന്ദര്‍ഭമൊരുക്കുന്നു. മാത്രമല്ല പതിയുടെ പ്രാണരക്ഷയ്ക്കായുള്ള ഏതൊരു ശ്രമവും പത്നിയുടെ ധര്‍മ്മവുമാകുന്നു. ധര്‍മ്മത്തെ അനുഷ്ഠിക്കുമ്പോള്‍ വരദാനം നല്‍കേണ്ടതില്ല. ഏതൊരു അഭീഷ്ടവും നിറവേറ്റാമെന്ന വരദാനം നല്‍കുവാന്‍ സാധാരണ മനുഷ്യര്‍ക്ക് അധികാരമില്ല എന്ന പരമപ്രാധാന്യമര്‍ഹിക്കുന്ന കാര്യം രാജാവ് വിസ്മരിച്ചു. ഭഗവാന് ശിവനും വിഷ്ണുവിനും ബ്രഹ്മാവിനും മാത്രമേ ഏതൊരു അഭീഷ്ടവും നിറവേറ്റാമെന്ന വരം നല്‍കുവാന്‍ അധികാരമുള്ളൂ. സാധാരണ മനുഷ്യര്‍ക്ക് യാതൊരുപ്രകാരത്തിലും അഹംഭാവത്താലുള്ള അജ്ഞതയെ ഉളവാക്കുന്ന യാതൊന്നും മാതൃകാപുരുഷനാകേണ്ടതായ രാജാവില്‍നിന്നും സംഭവിച്ചുകൂടാ.”
തെല്ലുനേരം സഭയെ – പ്രത്യേകിച്ച് ദശരഥനേയും രാജമഹിഷി കൈകേയിയേയും – ശ്രദ്ധിച്ചുകൊണ്ട് ശ്രീരാമന്‍ തുടര്‍ന്നു.
“സ്വന്തം ജീവന്‍ രക്ഷിച്ചു എന്ന കാരണത്താല്‍ വ്യക്തിപരമായി രാജാവ് തന്നെ ഏതൊരു അഭീഷ്ടവും നിറവേറ്റാമെന്ന രണ്ട് വരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ , തീര്‍ച്ചയായും വ്യക്തി എന്ന നിലയ്ക്ക് മാത്രം അത് നിര്‍വ്വഹിക്കേണ്ടതാകുന്നു. പക്ഷേ വ്യക്തിക്ക് രാജാധികാരങ്ങളില്ല. രാജാവ് എന്ന സ്ഥാനത്തിനുമാത്രമേ അധികാരങ്ങള്‍ ഉണ്ടായിരിക്കുകയുള്ളൂ.”
ദ്രൗപദീപതി അര്ജ്ജുനന്മാത്രം ശ്രീകൃഷ്ണന്‍ . യഥാര്‍ത്ഥ ചരിതം കല്‍കി വെളിപ്പെടുത്തുന്നു.
ഓണ്‍ലൈനായി വായിക്കുക
പങ്കുവെക്കുവാന്‍ ഇതൊരു വസ്തുവല്ലല്ലോ? അര്‍ജ്ജുനന്റെ പത്നിയല്ലേ? കൃഷ്ണന്‍ ചോദ്യശരങ്ങള്‍ എയ്തുതുടങ്ങി.
സ്വന്തം പത്നിയെ മറ്റുള്ളവര്‍ക്ക് വീതിച്ചുകൊടുക്കുന്നതാണോ സംസ്ക്കാരം? സ്വന്തം പത്നിയെ തന്റെ സഹോദരന്മാര്‍ക്ക് പങ്കുവെക്കുന്നതാണോ സദാചാരം? മാതാവിന്റെ വാക്കുകള്‍പ്രകാരമെന്ന ന്യായീകരണത്തില്‍ ഇത്രയും ഹീനമായൊരു കാര്യത്തിന് കൂട്ടുനില്‍ക്കുന്നതാണോ യുധീഷ്ഠിരന്റെ ധര്‍മ്മവാദം? സ്വന്തം പത്നിയെ മറ്റുള്ളവര്‍ക്കും പങ്കുവെക്കുന്നതാണോ അര്‍ജ്ജുനന്റെ ധീരത? അനുജന്റെ പത്നിയെ തങ്ങളുടേയും പത്നിയാക്കുന്നതാണോ യുധീഷ്ഠിരന്റേയും ഭീമന്റേയും മഹാത്മ്യം? ജ്യേഷ്ഠന്റെ പത്നിയെ തങ്ങളുടേയും പത്നിയാക്കുന്നതാണോ നകുലസഹദേവന്മാരുടെ സാന്മാര്‍ഗ്ഗീകത്വം? മരുമകളെ എല്ലാ മക്കള്‍ക്കും വീതിച്ചു നല്‍കലാണോ മാതാ കുന്തിയുടെ വൈശിഷ്ട്യത? സഹോദരന്മാരായ അനവധിപേര്‍ക്ക് പത്നിയായിരിക്കുന്നതാണോ ദ്രൗപദിയുടെ പാതിവ്രത്യം? ഇപ്രകാരമുള്ള സദാചാരവിരുദ്ധമായ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണോ ദ്രുപദരാജന്റെ ധര്‍മ്മനിഷ്ഠ?
സാധാരണ സദാചാര ജീവിതത്തിനുപോലും നിരക്കാത്ത ഇത്തരം കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുവാന്‍ അഷ്ടമാവതാരമായ നമുക്ക് സാധ്യമല്ല. കൃഷ്ണന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ എല്ലാവരും തലകുനിച്ചു.
“ദ്രൗപദി അര്‍ജ്ജുനന്റെ മാത്രം പത്നിയായും, യുധീഷ്ഠിരനും ഭീമനും അനുജന്റെ ഭാര്യയായും, നകുലനും സഹദേവനും ജ്യേഷ്ഠന്റെ പത്നിയായും ധാര്‍മ്മികമായി സ്ഥാനത്തിനും കുടുംബ ബന്ധങ്ങള്‍ക്കും അനുസരിച്ച് മാത്രം പ്രായോഗികമായി യുക്തിപൂര്‍വ്വം തുല്യമായെടുക്കാം.” നീതിയില്‍ അധിഷ്ഠിതമായ കൃഷ്ണന്റെ വിധിപ്രസ്താവം ആര്‍ഷ ഭാരത സംസ്ക്കാരത്തിന്റെ തിലകക്കുറിയായി.
ഗാന്ധാരിയും ശ്രീകൃഷ്ണനും
DOWNLOAD
ഓണ്‍ലൈനായി വായിക്കുക
പതിയുടെ കൈ ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ , പതിയോടുള്ള ബഹുമാനത്താല്‍ പത്നിയും സ്വയം സ്വന്തം കൈ ഛേദിക്കുന്നതാണോ പാതിവ്രത്യം? കണ്ണ് കെട്ടി കാഴ്ചയെ മറച്ചാല്‍ എങ്ങനെ പത്നി, മാതാവ്, രാജമഹിഷി എന്നീ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കും? പ്രഥമദര്‍ശനത്തിലെ പ്രായോഗികവും യുക്തിഭദ്രവുമായ ശ്രീകൃഷ്ണ വാണികള്‍ ഗാന്ധാരിയെ അജ്ഞതയില്‍നിന്നും കരകയറ്റി. ഗാന്ധാരി കണ്ണുകളുടെ കെട്ടഴിച്ചു.
ബുക്ക് വര്‍ക്കുകള്‍ ചെയ്തുകൊണ്ടിരിക്കുന്നു…..