KALKIPURI BOOKS | കല്‍കിപുരി ബുക്സ് | KALKI PURANAM
പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ – കല്‍കി
ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്റെ പുനര്‍ജന്മം. 1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ച് പോയതിന് ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്‍ജന്മം. ആകെ ശ്ലോകങ്ങള്‍ 71. ആകെ വരികള്‍ 280. ആകെ പദങ്ങള്‍ 840.
ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്റെ പുനര്‍ജന്മം. 1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ച് പോയതിന് ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്‍ജന്മം. ആകെ ശ്ലോകങ്ങള്‍ 71. ആകെ വരികള്‍ 280. ആകെ പദങ്ങള്‍ 840.
“ഹിന്ദു എന്നും സനാതന ധര്‍മം എന്നും അറിയപ്പെടുന്ന ദേവകാര്യത്തില്‍ ഏക ആരാധന മാത്രം. ജാതികളില്ല, വിവേചനങ്ങളില്ല. ദേവങ്കലേയ്ക്ക് സ്വയം നേരിട്ട് പ്രാര്‍ത്ഥിക്കുന്ന ഏക ആരാധന മാത്രം. ക്ഷേത്രവും അതിനുവേണ്ടി മാത്രം.” – കല്‍കി
കല്‍കി പുരാണം : അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്
അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ കല്‍കി പുരാണം. ശിവദേവ-പാര്‍വതി ദേവി ദിവ്യസംഭാഷണം.
മൂലസംസ്‌കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദിതമിഴ് വിവര്‍ത്തനം നാഡി താളിയോലകളെന്നും നാഡി ജ്യോതിഷമെന്നും അറിയപ്പെടുന്നു. ബുക്ക് വര്‍ക്കുകള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നു. വായിക്കുക
“പ്രകാശസ്വരൂപ ജ്യോതിര്‍മണ്ഡല വിഷ്ണുലോക സംരക്ഷണാധികാരി വിഷ്ണുദേവന്‍റെ സപ്തമാവതാരമായ ശ്രീരാമനും അഷ്ടമാവതാരമായ ശ്രീകൃഷ്ണനും ദശമാവതാരമായ കല്‍കിയും ചരിത്രപരമായി തെളിയിക്കപ്പെടുന്ന സന്ദര്‍ഭത്തെ മനോഹരമായി കൂട്ടിയിണക്കി പ്രകാശസ്വരൂപ ജ്യോതിര്‍മണ്ഡല ശിവലോക സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പുരാതനകാലത്ത് ദശമാവതാര ദൗത്യത്തെക്കുറിച്ച് കൃത്യതയോടെ ഔദ്യോഗികമായി പാര്‍വതി ദേവിയോട് പ്രഖ്യാപിച്ചത്, ശിവദേവന്‍റെ ആജ്ഞയാല്‍ ധ്യാനത്തില്‍ ദര്‍ശിച്ച ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും സംസ്കൃതത്തില്‍ എഴുതിയതിന്‍റെ ആദി തമിഴ് തര്‍ജ്ജമ, കാലം കരുതിവെച്ച മഹാത്ഭുതമായി പ്രശോഭിയ്ക്കുന്നു.
പൂര്‍വ്വാവതാര ശൃംഖലയില്‍, ചരിത്രപുരുഷനെന്ന് ലോകം സ്വീകരിച്ച വിവേകാനന്ദന്‍ എന്ന ആധുനിക നവോത്ഥാന നായകന്റെ രംഗപ്രവേശനം അതിമനോഹരമായി ഉള്‍ച്ചേര്‍ത്ത് അത്യന്താധുനിക പുരോഗതി കൈവരിയ്ക്കുന്ന ശാസ്ത്രലോകത്തോട് ജന്മാന്തരങ്ങളെന്ന മഹാസമസ്യയുടെ ഗതിവിഗതികള്‍ പേരും ജനനതിയ്യതിയും താളിയോല വായിക്കുന്ന വയസ്സും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടെ കൃത്യമായ തെളിവുകളോടെ ശിവദേവന്‍ ലോകത്തോട് വിളംബരം ചെയ്യുന്നു.”
– കല്‍കി
പുനര്‍ജന്മം തെളിവുകള്‍: 1970 Apr 4 ന് ജനിച്ച് ഏഴ് ദിവസം ജീവിച്ച് 1971 Dec 14ന് പുനര്‍ജ്ജനിച്ചു
1970 ഏപ്രില്‍ 4ന് ശനിയാഴ്ച്ച കാലത്ത് 6 മണിയ്ക്ക് ശങ്കരന്റേയും പത്മകുമാരിയുടേയും മകനായി കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപത്തെ ഭരണങ്ങാനത്തെ IHM Hospital ല്‍ ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ചുപോയതിനുശേഷം, 1971 ഡിസംബര്‍ 14ന് കേരളത്മതിലെ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണന്റെയും ശാരദയുടേയും ഇളയ മകനായി ജനിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന കല്‍കി അവതാര ചരിതത്തിലെ സുപ്രധാന അദ്ധ്യായമാകുന്നു ജന്മാന്തരങ്ങളുടെ ഗതിവിഗതികളെക്കുറിച്ച് കൃത്യമായി വിശദീകരിയ്ക്കുന്ന ശിവദേവ-പാര്‍വതിദേവി – ദിവ്യസംഭാഷണം രേഖപ്പെടുത്തിയ ഋഷിപ്രോക്ത നാഡി താളിയോലകള്‍. 2013 ജൂലൈ 24 നും 2013 ആഗസ്ത് 2 നും വൈത്തീശ്വരന്‍കോവിലില്‍ വെച്ച് വായിച്ച ശ്രീമതിയുടെ നാഡി താളിയോലകളില്‍ നിന്നുമുള്ള പ്രസക്ത ഭാഗങ്ങള്‍. Read More
നാഡി താളിയോലകളുടെ ചരിത്രം – വീഡിയോ
അഗസ്ത്യന്‍, വിശ്വാമിത്രന്‍ അഥവാ കൗശികന്‍, വസിഷ്ഠന്‍ മുതലായ മഹര്‍ഷിമാര്‍ എഴുതിയ മൂലസംസ്‌കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദിതമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്നും നാഡി ജ്യോതിഷം എന്നും അറിയപ്പെടുന്നു.