World before 2033 by Kalki from Yagadharma dt. 18 Nov 1998

ലോകം 2033ന് മുമ്പ് – കല്‍കി | 18.11.1998ന് യുഗധര്‍മയില്‍ പ്രസിദ്ധീകരിച്ചത്

1998 നവംബര്‍ 18 ന് യുഗധര്‍മയില്‍ പ്രസിദ്ധീകരിച്ച “ലോകം 2033 നു മുമ്പ്” എന്നത് താഴെ കൊടുക്കുന്നു:

വരാന്‍ പോകുന്ന മറ്റൊരു കുരുക്ഷേത്ര യുദ്ധത്തിന്‍റെ ഭയാനകതയില്‍ നിന്നും ലോകത്തെ രക്ഷിയ്ക്കുകയത്രെ എന്റെ ജന്മോദ്ദേശ്യം.

കരകവിഞ്ഞൊഴുകുന്ന കടലും, ഗര്‍ത്തങ്ങളാല്‍ ആവൃതമായ ഭൂമിയും, താണ്ഡവമാടുന്ന അഗ്നിപര്‍വതങ്ങളും, കൊടുങ്കാറ്റും – അതെ, ലോകത്തിന് അഭിമുഖീകരിയ്ക്കാന്‍ വരാന്‍ പോകുന്ന നാളുകളിലേയ്ക്കായി, സര്‍വ്വേശ്വരന്‍ എല്ലാം തയ്യാറാക്കിക്കഴിഞ്ഞു.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടമാക്കിയതിന്റെ തിരിച്ചടി ലോകജനത അനുഭവിയ്ക്കാനിരിയ്ക്കുന്നതേയുള്ളൂ. മാറാരോഗങ്ങളാല്‍ പ്രാണവേദനയോടെ പിടയുമ്പോള്‍; ഒരു നേരമെങ്കിലും സുഖമായിരിയ്ക്കാന്‍, ഒരിത്തിരി ശാന്തി ലഭിയ്ക്കാന്‍ യാചിയ്ക്കും – ഇന്നലെകളില്‍ ഇല്ലെന്ന്, തങ്ങള്‍ തന്നെ തള്ളിപ്പറഞ്ഞ, ആ സര്‍വ്വേശ്വരനോട്‌.

കാലചക്രത്തിന്റെ ഈ യുഗമാകുന്ന അദ്ധ്യായത്തിലെ അവസാനത്തെ പേജാകുന്നു, ഇപ്പോള്‍ വായിച്ചുകൊണ്ടിരിയ്ക്കുന്നത്. ദുരന്ത രംഗങ്ങളാല്‍ പൂരിതമായ ഈ അദ്ധ്യായം ലോക ജനതയ്ക്ക് അന്ത്യശാസനം നല്‍കും; ജഗദീശ്വരന്റെ ഇച്ഛയ്ക്ക് അനുസൃതമല്ലാത്ത യാതൊന്നും നിലനില്‍ക്കുവതല്ലായെന്ന്.

വിവിധ സ്വരൂപങ്ങളില്‍ സായൂജ്യത്തിനായി ആരാധിച്ചിരുന്ന ദൈവങ്ങളെ ചൊല്ലി, അധികാരത്തിന്‍റെ കൊടിയേന്തിയവര്‍ അങ്കത്തട്ടിലേയ്ക്കിറങ്ങുമ്പോള്‍, രക്തപങ്കിലമാകും ജനതയുടെ ജീവിതമാകെ.

ശാന്തിയുടെ തീരങ്ങളിലേയ്ക്ക് ആനയിയ്ക്കാമെന്ന് ഏറെ സ്തുതിഗീതങ്ങള്‍ ഉരുവിട്ടിരുന്ന മതനിയമങ്ങളെല്ലാം വളച്ചൊടിയ്ക്കപ്പെട്ട്, വ്യക്തികളുടെ മോഹസാഫല്യങ്ങള്‍ക്കായി അധര്‍മ്മത്തിന്റെ അന്തപുരങ്ങളില്‍ അധിവസിയ്ക്കവേ; സത്യത്തിന്റെ, സ്നേഹത്തിന്റെ ഒരിറ്റു ദാഹ ജലത്തിനായി സര്‍വ്വേശ്വരനോട്‌ കേഴുമ്പോള്‍, ഉയര്‍ന്നു വരിക, പാടിപഠിച്ച ഈരടികളിലെ നിഷേധ ചിന്തയായിരിയ്ക്കില്ല; രക്ഷിയ്ക്കണേ എന്ന ഇടനെഞ്ചിന്റെ ആര്‍ത്തനാദമായിരിയ്ക്കും.

പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍ ശാസ്ത്രസമൂഹം വിറകൊള്ളുമ്പോള്‍; അകലെ, ധൂമകേതുവിന്റെ ശക്തിയേറിയ പ്രസരണങ്ങളാല്‍ പുതിയ രോഗങ്ങള്‍ ഉടലെടുക്കുമ്പോള്‍; അന്തരീക്ഷം വിഷമയമാകുമ്പോള്‍; ഒരു നേരത്തെ ശ്വസനത്തിന് ഓക്സിജന്‍ പോലും വിലയ്ക്ക് വാങ്ങേണ്ടി വരുമ്പോള്‍; ബോധ്യമാകും – കേമന്മാര്‍ എന്ന് മുദ്രകുത്തിയ ശാസ്ത്രജ്ഞര്‍ക്കും ഈ കൊടിയ വിപത്തില്‍ നിന്നും തങ്ങളെ രക്ഷിയ്ക്കുവാന്‍ ആവില്ല എന്ന സത്യത്തെ.

അധികാരത്തിന്റെ അന്തര്‍ദാഹം സിംഹാസനങ്ങളില്‍ തന്നെ അന്തിയുറങ്ങാന്‍ ഭരണാധിപന്മാരെ പ്രേരിപ്പിയ്ക്കുമ്പോള്‍ അകലെ, ലോകയുദ്ധത്തിന്റെ അലയൊലി ആരംഭിച്ചിരിയ്ക്കും. ഒട്ടേറെ പ്രധാന വ്യക്തികള്‍ വധിയ്ക്കപെടാനിടയുള്ള യുദ്ധം ലോകചരിത്രത്തിന്റെ ഇതിവൃത്തത്തെ മാറ്റിമറിയ്ക്കും.

നരകതുല്യമായ ജീവിതത്തിനിടയില്‍ വീര്‍പ്പുമുട്ടുമ്പോള്‍, മനസ്സിന്റെ അഗാധ തലങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന തേങ്ങലുകള്‍ക്ക് ജാതിയുടേയോ മതത്തിന്റേയോ ഗന്ധമുണ്ടാവില്ല. ആവശ്യം ഒന്നുമാത്രം – ഒരല്‍പം ശാന്തി.

രക്ഷയേകണേ സര്‍വ്വേശ്വരാ എന്ന്‍ അവരവരുടെ ആചാരങ്ങള്‍ക്കും ഭാഷയ്ക്കും അനുസൃതമായി, ഒരേ പ്രവാഹമായി ഉയരുമ്പോള്‍; കനിഞ്ഞരുളും ആ മഹാപ്രഭു, ഇത്തിരി ആശ്വാസം. അഹങ്കാരം അമര്‍ന്നടങ്ങുമ്പോള്‍, ലഭിയ്ക്കും, സ്നേഹത്തിന്റെ ഊഷ്മള ഭാവങ്ങള്‍.

2033 നു മുമ്പായി ലോക ജനതയ്ക്കാകെ സംഭവിയ്ക്കാനിരിയ്ക്കുന്ന വിപത്തിനെ ഒഴിവാക്കാനത്രെ എന്റെ പ്രവര്‍ത്തനം.
ഭരണം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി, ധര്‍മത്തെ അവലംബമാക്കി, ചൂഷണം ചെയ്യാനുള്ള ഉപാധി എന്നതിന് പകരം ആരാധ്യയായ അമ്മയത്രെ ഭൂമിയെന്ന സ്നേഹസങ്കല്‍പ്പത്താല്‍ പ്രവര്‍ത്തനം നടത്തുമ്പോള്‍, ഒട്ടേറെ ഒഴിവാക്കാം – വിനാശകാരിയാം ദുരന്ത രംഗങ്ങളെ.

സത്യത്തെ അവലംബമാക്കിയുള്ള ഭരണപരിഷ്ക്കാരങ്ങളാല്‍ ജനതയുടെ ജീവിത നിലവാരത്തെ പുരോഗതിയിലേയ്ക്ക് – ഭോഗസാമ്രാജ്യം പടുത്തുയര്‍ത്തി സദാചാര നിഷ്ഠകളെ കാറ്റില്‍ പറത്തുന്ന കാലിക പ്രവണതകളെ ആട്ടിയകറ്റാനായി – ആനയിക്കുവാന്‍, ഭരണാധിപന്മാര്‍, ധര്‍മനിഷ്ഠരാവാനുള്ള പരിശ്രമത്തിലെര്‍പ്പെടുമ്പോള്‍; വിപത്തുകളില്‍ നിന്നും ഒട്ടേറെ രക്ഷയേകാന്‍ കഴിയുമെന്ന്; മുന്നറിയിപ്പ് തരുന്നു.

കേവല ഭൗതിക തൃഷ്ണ വിനാശകാരിയെന്ന് ഓര്‍ക്കുക.
നശ്വരങ്ങളായ ശരീരത്തിന്റെ ആഗ്രഹകൂമ്പാരത്തിലേയ്ക്ക് എത്രതന്നെ ഊളിയിട്ടാലും, ലഭിയ്ക്കില്ല, ദു:ഖമല്ലാതെ – ആത്മശാന്തിയൊരിയ്ക്കലും.

World Before 2033 by Kalki from scanned copy of Yugadharma dt. 18 Nov 1998
World Before 2033 by Kalki from scanned copy of Yugadharma dt. 18 Nov 1998

പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ – കല്‍കി

ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്‍റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്‍റെ പുനര്‍ജന്മം. 1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ച് പോയതിന് ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്‍ജന്മം. ആകെ ശ്ലോകങ്ങള്‍ 70. ആകെ വരികള്‍ 280. ആകെ പദങ്ങള്‍ 840.


Book Punarjanmam Cover


BUY BOOK ON OFFICIAL WEBSITE

BUY BOOK ON FLIPKART

DOWNLOAD BOOK AS PDF

FOR ONLINE READING

FOR ONLINE REDING ON READWHERE