ലേഖനങ്ങള്‍

കല്‍കിയുടെ ജനന തിയ്യതി: 1971 ഡിസംബര്‍ 14 ചോതി നക്ഷത്രം

കല്‍കി അവതാര ആഗമന സമയമായോ എന്നതിനുള്ള ഉത്തരമാണിത്. പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ അറിയിച്ചു : കല്‍കി അവതാര സുദിനം (ജനന തിയ്യതി) 1971 ഡിസംബര്‍ 14, ചോതി നക്ഷത്രത്തില്‍. -അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡം (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം).

ആദി തമിഴ് ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും

വിരോധികൃത് ആണ്ടതിലെ തേലിന്‍തിങ്കള്‍ (1):3:3.
വിലമ്പിടവേ ഇരുബാന്‍യെന്‍ ശേയിന്‍വാരം (1):3:4.
വാരമതില്‍ സ്വാതിമീന്‍ മുടികവിവില്ല് (1):4.1.

വിരോധികൃത് ആണ്ടതിലെ=തമിഴിലെ വിരോധികൃത് (മലയാളവര്‍ഷം: 1147, ഇംഗ്ലീഷ് വര്‍ഷം: 1971), തേലിന്‍തിങ്കള്‍=തമിഴിലെ കാര്‍ത്തികൈ (തേള്‍) മാസം (മലയാളം: വൃശ്ചികമാസം, ഇംഗ്ലീഷ്: നവംബര്‍-ഡിസംബര്‍), ഇരുബാന്‍യെന്‍=28 (ഡിസംബര്‍ 14), ശേയിന്‍വാരം=ചൊവ്വാഴ്ച്ച, വാരമതില്‍=ചൊവ്വാഴ്ച, സ്വാതി=ചോതി, മീന്‍=നക്ഷത്രം, മുടികവിവില്ല്=ധനു ലഗ്നത്തില്‍ ശുക്രന്‍, മുടി=ലഗ്നം, കവി=ശുക്രന്‍, വില്ല്=ധനു.

പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ പാര്‍വതി ദേവിയോട് അറിയിച്ചു: കല്‍കിയുടെ ജനന തിയ്യതി: 1971 ഡിസംബര്‍ 14. [തമിഴ് കലണ്ടര്‍പ്രകാരം വിരോധികൃത് ആണ്ട് കാര്‍ത്തികൈ (തേള്‍) മാസം 28. മലയാളം കലണ്ടര്‍: 1147 വൃശ്ചികം 28]. ചൊവ്വാഴ്ച. ചോതി നക്ഷത്രം. ധനുലഗ്നത്തില്‍ ശുക്രന്‍.

-അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡം (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം).

കല്‍കിയുടെ ജാതകം

കല്‍കിയുടെ ജനന സര്‍ട്ടിഫിക്കറ്റ്

birth certificate of kalki-14 dec 1971

ക്ഷേമരാഷ്ട്രം നമ്മുടെ അവകാശം – കല്‍കി

ഒരു രാജ്യത്തെ ജനങ്ങളുടെ സുപ്രധാനമായ അവകാശമാണ് ഭരണാധികാരി എന്ന സ്ഥാനത്താല്‍ അനുവദിയ്ക്കുന്ന ക്ഷേമാധിഷ്ഠിത ഭരണം.” കല്‍കി

”ശുദ്ധമായ വായു, വെള്ളം, ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാദ്ധ്യയനം, ചികിത്സ, വൈദ്യുതി, വാഹനം, സാങ്കേതിക സൗകര്യങ്ങള്‍ (ഫോണ്‍, ടീവി, ഇന്റര്‍നെറ്റ്…), ജോലി മുതലായവയെല്ലാം അവകാശമായി അതിനാല്‍ സൗജന്യമായി നികുതിരഹിത ഘടനയോടെ സ്വതന്ത്രമായി ജീവിയ്ക്കുവാനുള്ള സുരക്ഷിതത്തോടും സംരക്ഷണത്തോടുമൊപ്പം ഒരു രാജ്യത്തെ ഭരണാധികാരി അനുവദിയ്ക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ക്ഷേമാധിഷ്ഠിത ഭരണം (Welfare Nation) പ്രാവര്‍ത്തികമാകൂ. സപ്തമാവതാര ശ്രീരാമനും അഷ്ടമാവതാര ശ്രീകൃഷ്ണനും അക്കാലത്ത് ലഭ്യമായ സൗകര്യങ്ങള്‍പ്രകാരം നടപ്പാക്കി തെളിയിച്ചതും അതായിരുന്നു.” – കല്‍കി

ക്ഷേമരാഷ്ട്രം - കല്‍കി

2014 സപ്തംബര്‍ 15നും 2014 ഒക്ടോബര്‍ 17നും ബിജെപിയുടേയും ആര്‍എസ്എസിന്റേയും ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ ചിതി മാസികയിലും കേസരി വാരികയിലും പ്രസിദ്ധീകരിച്ചത്.

Visit: Kesari Weekly of 17 Oct 2014: http://www.kesariweekly.com/e-weekly/2014/2014Oct17/index.html

ചരിത്ര സാക്ഷ്യം

പുരാതന കാലത്ത് അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കിയുടെ മഹാശിവനാഡി രാഷ്ട്രീയ കാണ്ഡം (Poitical Chapter). ശിവദേവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണം. സുപ്രധാന ആദിതമിഴ് ശ്ലോകങ്ങളുടേയും ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റേയും വീഡിയോ. വായിച്ചത്: 2013 ജൂലായ് 4ന്. നാഡി റീഡര്‍: ശിവസാമി അരുള്‍ശിവ അറുമുഖം, വൈത്തീശ്വരന്‍കോവില്‍, തമിഴ്‌നാട് .

Kalki Purana Political Chapter written by Agastya

(Watch Video from 1:01:22)


ഗവണ്‍മെന്‍റ് ലാഭത്തിനോ ജനക്ഷേമത്തിനോ? – Kalki – Part 1 & 2