ലേഖനങ്ങള്‍

കല്‍കിയില്‍ വിഷ്ണുവും, നാം പാര്‍വ്വതി സമേതനായും കുടികൊള്ളുന്നു – ശിവദേവന്‍

പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ കല്‍കിയില്‍ കുടികൊള്ളുന്ന ദേവചൈതന്യത്തെക്കുറിച്ച്‌ പാര്‍വതി ദേവിയോട് അറിയിച്ചു. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡ (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം) ത്തില്‍നിന്നും.

മൂലസംസ്കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്നും നാഡിജ്യോതിഷം എന്നും അറിയപ്പെടുന്നു.

ആദിതമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും

പടൈത്തിട്ടാന്‍ മാളവനും ഉനക്കുള്‍ഇപ്പം (1):15:4.
ഉനക്കുള്ളൈ നാന്‍ഇരുക്കേന്‍ ദേവികൂടെ (1):16:1.
ഉണ്മയെല്ലാം ഒവ്വന്‍ട്രായ് വെളിപ്പെടുമേ (1):16:2.

പടൈത്തിട്ടാന്‍= കുടികൊള്ളുന്നു, മാളവനും=ഭഗവാന്‍ വിഷ്ണു, ഉനക്കുള്‍ഇപ്പം=നിനക്കുള്ളില്‍ (കല്‍കിയില്‍), ഉനക്കുള്ളൈ=നിന്നുള്ളില്‍(കല്‍കിയില്‍), നാന്‍ഇരുക്കേന്‍=നാം പാര്‍വ്വതി സമേതനായി കുടികൊള്ളുുന്നു, ഉണ്മയെല്ലാം=(കല്‍കി അവതാര) മാഹാത്മ്യം, ഒവ്വന്‍ട്രായ്=പടിപടിയായി, വെളിപ്പെടുമേ=വെളിപ്പെടും (വിശ്വപ്രസിദ്ധനാകും).

പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ അറിയിച്ചു. ഭഗവാന്‍ വിഷ്ണു നിന്നില്‍ (കല്‍കിയില്‍) കുടികൊള്ളുന്നു. നാം പാര്‍വ്വതി സമേതനായും നിന്നില്‍ (കല്‍കിയില്‍) കുടികൊള്ളുന്നു. പടിപടിയായി കല്‍കി അവതാര മാഹാത്മ്യം വിശ്വപ്രസിദ്ധമാകും.

– അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡ (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം) ത്തില്‍നിന്നും.

 

നാഡി ജ്യോതിഷം: സിനിമയില്‍

ഇക്കാലത്ത് ജനിയ്ക്കുന്ന നിരവധി പേരെക്കുറിച്ചുള്ള ഭഗവാന്‍ ശിവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണങ്ങഷണങ്ങളുള്ള മൂലസംസ്കൃത താളിയോലകള്‍ അഗസ്ത്യ മഹര്‍ഷി, വിശ്വാമിത്ര മഹര്‍ഷി, വസിഷ്ഠ മഹര്‍ഷി തുടങ്ങിയ ഭാരതീയ ഋഷിമാരാണ് എഴുതിയത്. പിന്നീട് തഞ്ചാവൂര്‍ രാജാവ് ശരഭോജി രണ്ടാമന്‍ (1777-1832) പണ്ഡിതരുടെ സഹായത്തോടെ ആദി തമിഴ് ഭാഷയിലേയ്ക്ക് നാഡി ജോതിഷം എന്നും നാഡി താളിയോലകള്‍ എന്നും പേരില്‍ വിവര്‍ത്തനം ചെയ്തു. പക്ഷേ, മൂലസംസ്കൃത താളിയോലകള്‍ നിലനിര്‍ത്തിയില്ല. അതിനുശേഷം ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നുവെങ്കിലും അവരത് ചില കുടുംബങ്ങള്‍ക്ക് വിറ്റു. തമിഴ്​നാട്ടിലെ വൈത്തീശ്വരന്‍കോവില്‍ എന്ന സ്ഥലത്താണ് നാഡിതാളിയോലകളുടെ സൂക്ഷിപ്പ് കേന്ദ്രം. ഒരു അദ്ധ്യായത്തില്‍ നിരവധി ശ്ലോകങ്ങളുണ്ടാകും. ഒരു ശ്ലോകത്തില്‍ നാല് വരികളും, ഓരോ വരിയിലും മൂന്ന് പദങ്ങള്‍വീതവുമുണ്ടാകും. വിരലടയാളം മാത്രം നല്‍കുമ്പോള്‍ പേരും മറ്റ് വിശദവിവരങ്ങളും കൃത്യമായി താളിയോല നോക്കി വായിച്ചുതരുന്ന രീതി പ്രത്യേകം ശ്രദ്ധിയ്ക്കപ്പെടുന്നു. കൂടുതല്‍ വായിയ്ക്കുക.

ആദി തമിഴ് ശ്ലോകങ്ങള്‍ എഴുതിയ പുരാതന നാഡി തളിയോലയുടെ ചിത്രം (കല്‍കിയുടെ മഹാശിവനാഡി രാഷ്ട്രീയ കാണ്ഡത്തില്‍നിന്നും)

നാഡി താളിയോലകള്‍

 

നാഡി താളിയോലകളെക്കുറിച്ച്‌ അറിയുവാന്‍ ഈ വീഡിയോ കാണുക