കല്‍കി പുരാണം അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്. ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണം.

വസ്തുതകള്‍ | ഹിന്ദുത്വ | ശ്രീരാമന്‍ | ശ്രീകൃഷ്ണന്‍ | കല്‍കി | Kalki

Kalki revealed the Real Facts about original photos of Rama and Krishna
Kalki revealed the Real Facts about original photos of Rama and Krishna.

ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും യഥാർത്ഥ വിഗ്രഹങ്ങളും ചിത്രങ്ങളും ഇന്ന് ലഭ്യമായിരുന്നുവെങ്കിൽ, വിവിധ ചിത്രകാരന്മാരും ശില്പികളും വ്യത്യസ്ത രൂപത്തിലും മുഖത്തിലും ശരീരഘടനയിലും നിറത്തിലും നിർമ്മിച്ച നിലവിലുള്ള ചിത്രങ്ങളും വിഗ്രഹങ്ങളും അംഗീകരിക്കപ്പെടുമായിരുന്നോ?

– കൽകി

വസ്തുതകള്‍

“കോടാനുകോടി മനുഷ്യരില്‍ നിന്നും പ്രത്യേകമായി ഒരാളെമാത്രം വേര്‍തിരിച്ചറിയുവാന്‍ കഴിയുന്നതെങ്ങനെ?

വ്യത്യസ്ത ഭാവങ്ങളുണ്ടാകുമെങ്കിലും ഓരോ മനുഷ്യനും ഒരു രൂപം, മുഖം, ആകൃതി, ഘടന, വിരലടയാളം തുടങ്ങിയവയുണ്ടാകും. അതില്‍ വ്യത്യാസമുണ്ടായാല്‍ മറ്റൊരാളാകും. അതുകൊണ്ടാണ് ഓരോരുത്തരേയും തിരിച്ചറിയുവാന്‍ സാധിക്കുന്നത്‌. സാര്‍വ്വജനീനമായി അംഗീകരിക്കപ്പെടുന്ന വസ്തുതയാണിത്.

സംരക്ഷണാധികാരി വിഷ്ണുദേവന്റെ സപ്തമാവതാര ഭഗവാന്‍ ശ്രീരാമനും അഷ്ടമാവതാര ശ്രീകൃഷ്ണനും രാജാവായിരുന്നു. മനുഷ്യനും അവതാരവുമാകുന്നു.

അക്കാലത്തും ധാരാളം മികവുറ്റ ചിത്രകാരന്മാരും ശില്പികളും ഉണ്ടായിരുന്നു. അക്കാലത്ത് സൂക്ഷിച്ച സപ്തമാവതാര ശ്രീരാമന്റേയും അഷ്ടമാവതാര ശ്രീകൃഷ്ണന്റേയും യാഥാര്‍ത്ഥ വിഗ്രഹവും ചിത്രവും ഇപ്പോള്‍ ലഭ്യമായിരുന്നുവെങ്കില്‍, നിരവധി ശില്പികള്‍ കൊത്തിയെടുത്ത വ്യത്യസ്ത രൂപവും മുഖവും ദേഹഘടനയും ആകൃതിയുമായി ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയുമെന്ന പേരില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള അനേകം ചിത്രങ്ങളേയും വിഗ്രഹങ്ങളേയും ശില്പങ്ങളേയും അംഗീകരിക്കുമായിരുന്നോ?

ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും യഥാര്‍ത്ഥ ചിത്രവും വിഗ്രഹവുംപോലും സൂക്ഷിച്ചു നിലനിര്‍ത്താത്തതിനാല്‍ ലഭ്യമല്ലാതിരിക്കേ അവതാര ചരിതത്തില്‍ നിന്ദിതമായ കല്പിത കഥകള്‍ കൂട്ടിച്ചേര്‍ത്ത് വികലമാക്കുവാന്‍ പ്രയാസമെന്ത്?

ഗാന്ധിജിയുടെ യഥാര്‍ത്ഥ ചിത്രം ലഭ്യമായതിനാല്‍ മറ്റേതെങ്കിലും രൂപം വരച്ച് അത് ഗാന്ധിജിയാണെന്ന് കരുതി നിന്ദിക്കേണ്ടതില്ല.

ഏതൊക്കെയോ ചിത്രകാരന്മാരുടേയും ശില്‍പ്പികളുടേയും സങ്കല്‍പ്പങ്ങളും ഭാവനകളുംപ്രകാരമുള്ള  വ്യത്യസ്ത മുഖവും ആകൃതിയുമുള്ള മനുഷ്യ രൂപത്തിലുള്ള ചിത്രങ്ങളേയും വിഗ്രഹങ്ങളേയും പ്രതിമകളേയും സപ്തമാവതാര ഭഗവാന്‍ ശ്രീരാമനും അഷ്ടമാവതാര ശ്രീകൃഷ്ണനുമെന്ന് കരുതി സ്വയം അര്‍പ്പിച്ച് ആരാധിക്കുന്നവര്‍, തിരിച്ചറിയാതെ പോകുന്നു, ശ്രീരാമനും ശ്രീകൃഷ്ണനും ജീവിച്ചിരുന്നവരല്ല, കഥയെഴുതിയ കഥാകൃത്തിന്റെ കേവല ഭാവനാ സങ്കല്‍പ്പങ്ങളിലെ കഥാപാത്രങ്ങളാണെന്നാണ് യഥാര്‍ത്ഥത്തില്‍ അംഗീകരിക്കുന്നതെന്ന്. വന്ദിക്കുകയെന്ന ഭാവേന നിന്ദിക്കുകയാണെന്ന് തിരിച്ചറിയുന്നില്ല.

ഒരു നോവലിലെ അഥവാ സാഹിത്യകൃതിയിലെ കഥാപാത്രങ്ങള്‍ സങ്കല്‍പ്പങ്ങളാണ്, കഥാകൃത്തിന്റെ ഭാവനയില്‍ നിന്നും രൂപപ്പെടുത്തിയവയായതിനാല്‍. ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ ജീവിത കാലത്തേക്കുറിച്ചുള്ളതാകുമ്പോള്‍ അവ ജീവചരിത്രമാകുന്നു, സങ്കല്‍പ്പമല്ല.

നിന്ദിക്കാതിരിക്കല്‍ യഥാര്‍ത്ഥ വന്ദിക്കല്‍” – കല്‍കി

ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും യഥാർത്ഥ വിഗ്രഹങ്ങളും ചിത്രങ്ങളും ഇന്ന് ലഭ്യമായിരുന്നുവെങ്കിൽ, വിവിധ ചിത്രകാരന്മാരും ശില്പികളും വ്യത്യസ്ത രൂപത്തിലും മുഖത്തിലും ശരീരഘടനയിലും നിറത്തിലും നിർമ്മിച്ച നിലവിലുള്ള ചിത്രങ്ങളും വിഗ്രഹങ്ങളും അംഗീകരിക്കപ്പെടുമായിരുന്നോ? – കൽകി
ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും യഥാർത്ഥ വിഗ്രഹങ്ങളും ചിത്രങ്ങളും ഇന്ന് ലഭ്യമായിരുന്നുവെങ്കിൽ, വിവിധ ചിത്രകാരന്മാരും ശില്പികളും വ്യത്യസ്ത രൂപത്തിലും മുഖത്തിലും ശരീരഘടനയിലും നിറത്തിലും നിർമ്മിച്ച നിലവിലുള്ള ചിത്രങ്ങളും വിഗ്രഹങ്ങളും അംഗീകരിക്കപ്പെടുമായിരുന്നോ? – കൽകി

Kalki

kalkipurana.com